സുറുമി: ഭാഗം 1

surumi

എഴുത്തുകാരി: അവന്തിക

"സുറുമി... ഇതും കൂടെ കഴിക്കെടോ .. " ഹന ടേബിളിലുള്ള പലഹാരങ്ങളിൽ ഒരു പാത്രം അവൾക്ക് നേരെ നീട്ടി കൊണ്ട് പറഞ്ഞു "വേണ്ട ഡി ..ഞാൻ കഴിച്ച്.. വയറു നിറഞ്ഞു .. സലുക്ക പുറത്തേക്ക് ഇറങ്ങി നിൽക്കാൻ പറഞ്ഞിട്ട് ഇത്തിരി നേരമായി.. ഞാൻ ഇറങ്ങട്ടെ.. നാളെ കാണാം..." സുറുമി ധൃതി കൂട്ടി ബാഗ് എടുത്ത് എഴുനേറ്റു. "ഉമ്മാ... സുറുമി ഇറങ്ങാ.. "ഹന അടുക്കളയിലേക്ക് നോക്കി വിളിച്ച് പറഞ്ഞു.. "മോളേറങ്ങാണോ.. കഴിച്ചില്ലേ.. ഇനി എന്നാ ഇങ്ങോട്ട്.. "അവർ അടുക്കളയിൽ നിന്ന് ഹാളിലേക്കു വന്ന് കൊണ്ട് ചോദിച്ചു "അവള് ഇനി എക്സാം തീരുന്ന വരേ വന്നോണ്ടിരിക്കും ഉമ്മീ.. "ഹന ഉമ്മന്റെ തോളിലൂടെ കയ്യ് ഇട്ട് മറു തോളിൽ മുഖം വെച്ച് കൊണ്ട് പറഞ്ഞു. "എനിക്ക് ഇങ്ങോട്ട് മാത്രമല്ല.. നിനക്ക് അങ്ങോട്ടേക്കും വരാട്ടോ .. അതിനെങ്ങനാ ആന്റി.. അവൾക് അവളുടെ റൂമിൽ ഇരുന്ന് പഠിച്ചാലേ തലയിൽ കയറൊള്ളൂ പോലും.. "

സുറുമി വാഷ് ബേസിൽ നിന്ന് കയ്യ് കഴുകി ഹാങ്ങ്‌ ചെയ്തിരിക്കുന്ന ടർക്കിയിൽ കയ്യ് തുടച്ചു കൊണ്ട് പറഞ്ഞു. അത് കേട്ട് കൊണ്ടാണ് ഹനയുടെ ഇക്കാക്ക നിഹാൽ വന്നത്. "അതങ്ങനെയാണ് കുട്ടി.. ഇവളും ഇവളുടെ റൂമും.. കെട്ടിച്ചു വിടുമ്പോ റൂമും കൂടെ കൊണ്ട് പോകോ ആവോ.. "നിഹാൽ ടേബിളിൽ ഇരുന്ന് ഫ്ലാസിക്കിൽ നിന്ന് ചായ ഗ്ലാസ്സിലേക്ക് പകർന്നു.. "ആര് പറഞ്ഞു കെട്ടിച്ചു വിടാൻ. " "പിന്നെ നിന്നെ പൊരുതിന് വെക്കണോ.. " "അയ്യടാ..പൊരുതിനു വെക്കാനല്ല.. എനിക്കെയ് . കണ്ണൂർ ചെക്കന്മാരെ മതി.. എന്നാ പിന്നെ അങ്ങോട്ട്‌ പോകും വേണ്ടാ.. എനിക്കെന്റെ റൂം കിട്ടുകയും ചെയ്യും.. " ഹന നാണം അഭിനയിച്ചു കൊണ്ട് പറഞ്ഞു..

"കണ്ടോ ഉമ്മീ... പ്ലസ് ടൂ എത്തിയിട്ടൊള്ളൂ ഇപ്പൊ തന്നെ കണ്ടില്ലേ പെണ്ണിന്റെ പൂതി.. " അവൻ അവളുടെ മുഖത്തേക്ക് നോക്കി കോക്രി കാണിച്ചു... ആര് പറഞ്ഞ് കെട്ടിച്ച് വിടാൻ.. ഞാൻ പറഞ്ഞോ.. ഇല്ലല്ലോ.. എനിക്ക് പഠിക്കാൻ ആഗ്രഹം ഉണ്ടായിട്ടും വാപ്പച്ചി തന്നെ അല്ലെ നിർബന്ധിച്ചു കോമേഴ്‌സ് എടുപ്പിച്ചത്.... അതാവുമ്പോ ഡിഗ്രി സെക്കന്റ്‌ ഇയറോ തേർഡ് ഇയറൊ ആകുമ്പോ കെട്ടിച്ച് വിടാലോ...😏" ". പെൺകുട്ടികൾ പഠിക്കാനൊന്നും പോകണ്ട ന്നാ വാപ്പച്ചി യുടെ നിലപാട്.. ആവിശ്യത്തിനുള്ള പഠിപ്പ് മതി ന്ന്.. പെൺകുട്ടികൾ കൂടുതൽ പഠിച്ചാൽ ഹുങ്ക് കൂടും ന്ന്.. " ഉമ്മ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു.. "നിങ്ങളുടെ കെട്ട്യോൻ ഇപ്പഴും ഓൾഡ് ആണ് ഓൾഡ്.. " 😏 "ഉമ്മീ ഇവളൊക്കെ പഠിപ്പിക്കാതിരിക്കുന്നതാ നല്ലത്.. ഇപ്പൊ തന്നെ പെണ്ണിന് ഹുങ്ക് കൂടുതലാ.. "നിഹാൽ വിടാനുള്ള ഭാവമില്ലായിരുന്നു " ഇക്കാക്കാ... 😡" ഹന ക്ക് ദേഷ്യം വന്നു "നീ ഒന്ന് പോയെ... നവി.. അവളെ ചൂടാക്കാതെ...

ആവശ്യത്തിനുള്ള പഠിപ്പൊക്കെ വാപ്പച്ചി പഠിപ്പിക്കും.. പിന്നെ കെട്ടിച്ച് വിട്ടാൽ അവർക്ക് ഇഷ്ട്ടമുണ്ടെൽ പഠിച്ചോ.. ആരും ചോദിക്കാൻ വരില്ല.. അല്ലേ മോളെ.. " "ഹമ്മ്... "ഹന നവിയുടെ മുഖത്തേക്ക് നോക്കി കോക്രി കാണിച്ചു കൊണ്ട് അവന്റെ കയ്യിലുള്ള പഴം പൊരി തട്ടിപ്പറിച്ചു.. "ഡീ.. "അവൻ വിളിച്ചപ്പോഴേക്കും ഹന മെയിൻ ഹാളിലേക്ക് ഓടിയിരിന്നു. പതുങ്ങി ചിരിക്കുന്ന സുറുമി യെ നോക്കി "ഇതിവിടെ പതിവാണ്.. രണ്ടും കൂടെ എന്നും തല്ലാണ്‌...അവിടെയും ഇങ്ങനെ ആണോ" ന്ന് ഉമ്മീ ചോദിക്കുമ്പോൾ എല്ലാം ഒരു ഭംഗിയുള്ള പുഞ്ചിരിയിൽ ഒതുക്കി കൊണ്ട് മെയിൻ ഹാളിലേക്ക് നടന്നു സുറുമി.. കൂടെ ഉമ്മിയും. സുറുമിയുടെ ബെസ്റ്റ് ഫ്രണ്ടാണ് 'ഹന മർയം ' ഹാരിസിന്റെയും ഫരീഹയുടെയും രണ്ടാമത്തെ മകൾ.. ആദ്യത്ത മകൻ 'നിഹാൽ '... ഹാരിസ് ഒരു പ്രവാസിയും കൂടിയായാണ്.

സുറുമി വീട്ടക്കാർക്ക് റൂമി ആണെങ്കിൽ കൂട്ടുകാർക്ക് സുറുമി തന്നെയാണ്.. വലിയേടത്ത് 'അഹമ്മദ്‌ ഹാജി' ' ഫാത്തിമ ബീഗം' എന്നിവരുടെ ഇളയ മകളാണ് 'സുറുമി അഹമ്മദ്‌ ' വലിയ മകൾ സമീറ അഹമ്മദ്‌ കല്യാണം കഴിച്ച് കുടുംബവുമായി ഭർത്താവിന്റെ വീട്ടിലാണ്..ഭർത്താവ് റംസാൻ കുരുണിയൻ. മക്കൾ ഫെറയും ഫഹീമും. രണ്ടാമത്ത മകൻ 'സൽമാൻ അഹമ്മദ്‌. ' സുറുമിയുടെ മാത്രം സലുക്ക.. ഹന ക്ലാസ്സ്‌ ടോപ്പർ ആണെങ്കിൽ സുറുമി എബോവ് ആവറേജ് ആണ്.. എക്സാം അടുത്തതിനാൽ ഞാറാഴ്ചകളിൽ ഹനയുടെ വീട്ടിൽ വെച്ചാണ് പഠനം. ഹന യുടെ കൂടെ ഇരുന്ന് പഠിച്ചാൽ അതിനൊരു പ്രതേക ഫീൽ ആണെന്നാണ് സുറുമി യുടെ പക്ഷം.. നിഹാൽ രണ്ട് പേരെയും നിങ്ങൾ സംസാരിക്കാൻ ആണ് ഒരുമിച്ച് ഇരിന്നു പഠിക്കുന്നത് എന്നൊക്കെ പറഞ്ഞാലും ഹന വിട്ടു കൊടുക്കാറില്ല. നിഹാൽ എംമ്പിഎ കഴിഞ്ഞ് ബാംഗ്ലൂർ ഒരു കമ്പനിയിൽ ആണ്..

എല്ലാ വീട്ടിലെയും പോലെ ഹനയും നിഹാലും പ്രത്യക്ഷത്തിൽ ശത്രുക്കൾ ആണെങ്കിലും ഉള്ളിലുള്ള സ്നേഹം രണ്ട് പേരും പ്രകടിപ്പിക്കാറില്ല. ഹന എല്ലാവരോടും വേഗം കൂട്ട് കൂടുന്ന ആളാണ്. എന്നാൽ സുറുമിയുടെ ലോകം അവളുടെ വാപ്പച്ചിയും ഉമ്മച്ചിയും സൽമാനും ആണ്.. ഫ്രണ്ട് ആയിട്ട് ഹന യും. സൽമാനും ഹനയുമാണ് അവളുടെ മനസൂക്ഷിപ്പുക്കാര് . വീട്ടിൽ സൽമാൻ ആണെങ്കിൽ സ്കൂളിൽ അത് ഹനയാണ്. ഇന്ന് വരുന്നത് അറിഞ്ഞില്ല. അടുത്ത ആഴ്ച വരുമ്പോ സ്പെഷ്യൽ ഉണ്ടാക്കാം എന്നൊക്കെ ഉമ്മിയുടെ പരിഭവത്തിന് അടുത്ത ആഴ്ച ഹന പറയാറുള്ള ഉമ്മിയുടെ സ്പെഷ്യൽ മീൻ ബിരിയാണി ഉണ്ടാക്കി തന്ന് കഴിച്ചിട്ടേ പോകൊള്ളൂ ന്ന് സുറുമി ചിരിച്ചു കൊണ്ട് മറുപടി കൊടുത്ത് ഉമ്മയോടും ഹനയോടും സലാം പറഞ്ഞുകൊണ്ട് ഇറങ്ങി.

സൽമാൻ എൻജിനീറിങ് അവസാന വർഷ വിദ്യാർത്ഥിയാണ്. ഒഴിവുള്ള ദിവസങ്ങളിൽ അവൻ അവരുടെ തന്നെ ഫർണിചർ കമ്പനിയിൽ പോകും. നഗരത്തിലെ തന്നെ ഒട്ടുമിക്ക ഫർണിച്ചർ കടകളിലേക്കും വലിയെടത് ഗ്രൂപ്പ്‌സ് ന്റെ ചുമതലയിലാണ് ഫർണിച്ചർ നിർമ്മാണം. ഗേറ്റ് അടച്ചതിനാൽ പുറത്തായിരിക്കും സൽമാൻ നിൽക്കുക. ഇറങ്ങി നിൽക്കാൻ പറഞ്ഞ് വിളിച്ചിട്ട് കുറച്ച് നേരമായി. ചായ കുടിക്കാതെ ഹനയും ഉമ്മയും വിട്ടില്ല..ഓരോന്ന് ഓർത്ത് കൊണ്ട് അവൾ നടന്നു. ഗേറ്റ് ന്റെ സൈഡിലായി ഒരാൾക്ക് നടക്കാൻ പാകത്തിൽ ചെറിയ ഒരു ഗേറ്റ് ഉണ്ട്.വാച്ചിൽ സമയം കൊണ്ട് ഇട്ടിരിക്കുന്ന ഷാൾ നേരെയാക്കി പകുതി തുറന്ന് വെച്ച ആ ഗേറ്റിൽ കൂടെ ധൃതിപെട്ട് അവൾ കാലെടുത്തു വെച്ചതും എന്തോ ഒന്നിൽ അവളുടെ തല ഇടിച്ചു. ഇടിച്ച ഭാഗം കയ്യ് വെച്ച് കൊണ്ട് അവൾ കണ്ണുകൾ തുറന്നു..കവിൾ പിടിച്ചു കൊണ്ട് തന്നെ നോക്കി നിൽക്കുന്ന രണ്ട് കണ്ണുകളെയാണ് അവൾ കണ്ടത്. "സോറി.. അറിയാതെ.... പെട്ടന്ന്... " അവൾ എന്ത് പറയണം എന്നറിയാതെ നിന്നു " കൊഴപ്പല്ല്യാ ... "

അവൻ അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാതെ പുഞ്ചിരിച്ച് കൊണ്ട് പറഞ്ഞപ്പോൾ അവളും തിരിച്ചു പുഞ്ചിരിച്ചു കൊണ്ട് പിറകിലെക്ക് തന്നെ മാറി നിന്നു .. അവൻ ഗേറ്റ് കടന്ന ശേഷം അവളും കടന്നു. സൽമാനെ കാത്ത് ഗേറ്റിന്റെ സൈഡിലായി നിൽക്കുമ്പോൾ അവളുടെ ചിന്ത കുറച്ച് മുമ്പ് നടന്ന കാര്യത്തിൽ തന്നെയായിരുന്നു.. ധൃതി കൂട്ടി നടന്നത് കൊണ്ട് കുറച്ച് ശക്തമായാണ് തല ഇടിച്ചത്. അയാളുടെ കവിളിലാണ് ഇടിച്ചതെന്ന് തോന്നുന്നു.. ആദ്യമാണ് സലുക്ക അല്ലാതെ ഒരാളെ ഇത്ര അടുത്ത് നിന്ന് കാണുന്നതും സ്പർശിക്കുന്നതും.. അവൾക്ക് ഓർക്കും തോറും ചമ്മൽ തോന്നി. ഇതേ സമയം മഷൂദിന്റെയും മനസ്സിലും നിമിഷങ്ങൾക്ക് മുമ്പ് നടന്ന കാര്യം തന്നെയായിരുന്നു മെയിൻ ഗേറ്റ് അടച്ചതിനാലാണ് ബൈക്ക് സൈഡിൽ ഒതുക്കി വെച്ച് ചെറിയ ഗേറ്റ് വഴി കയറിയത്. ചാവി പാന്റിന്റെ പോക്കറ്റിൽ ഇട്ട് പാതി തുറന്ന ഗേറ്റ് കടക്കാൻ വേണ്ടി കാലുയർത്തിയതും കവിളിൽ എന്തോ വന്ന് ഇടിച്ചു.പെട്ടന്ന് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായപ്പോഴേക്കും മുന്നിൽ മുറുകി അടച്ച കണ്ണുകളാണ് കണ്ടത്. അത് തുറന്നപ്പോൾ കണ്ടു സുറുമ ഇട്ട കറുപ്പ് കണ്ണുകൾ.. ഇടത് കണ്ണിൽ അധികം കാണാൻ പറ്റാത്ത,

എന്നാൽ അടുത്ത് നിന്ന് നോക്കുമ്പോൾ മാത്രം കാണുന്ന നീല മഷി വെള്ളത്തിൽ കലർത്തിയാൽ ഉള്ള പോലെയുള്ള ഒരു മറുക് . കണ്ണിൽ ചെറുതായ് മഷി കലർത്തിയ പോലെ.. ഒരിഴ മുടി കാണാതെ ഇട്ടിരിക്കുന്ന തട്ടം. ഇളം പച്ച കളർ തട്ടത്തിൽ പൊതിഞ്ഞ മുഖം.നന്നേ വെളുത്തിട്ടെല്ലെങ്കിലും മുഖത്തിനും ആ കണ്ണുകൾക്കും ഒരു പ്രതേക ഭംഗി തോന്നി അവൻക്ക് . ഇളം റോസും വെള്ളയും നിറമുള്ള വരച്ചു വെച്ച പോലെയുള്ള ചുണ്ടുകൾ..മൂക്കിന്റെ ഇടതു ഭാഗത്തായി ഇളം കാപ്പി നിറമുള്ള കുഞ്ഞു കാക്കപുള്ളി.. ചമ്മലോടെ സോറി ന്ന് പറഞ്ഞപ്പോൾ ഭംഗിയുള്ള പല്ലുകളും കണ്ടു. ചിന്തകളെ കടിഞ്ഞാൺ ഇട്ട് നിർത്തി കൊണ്ട് അവൻ വീട്ടിലേക്ക് കയറി. അപ്പോഴും എന്തെന്നില്ലാത്ത ഒരിളം പുഞ്ചിരി ആ ചുണ്ടുകളിൽ തത്തി കളിക്കുന്നുണ്ടായിരുന്നു.. തുടരും... 

Share this story