സുറുമി: ഭാഗം 11

surumi

എഴുത്തുകാരി: അവന്തിക

മഷൂദ് കാർ തുറന്ന് ഡ്രൈവിങ് സീറ്റിലേക്ക് ഇരുന്നപ്പോഴാണ് ഹിബയോട് സംസാരിച്ചുകൊണ്ടിരിക്കുന്ന സഫയുടെ ശബ്ദം കേട്ട് തല ചെരിച്ച് നോക്കിയത് "ആഹ്... നീയോ...വീട്ടിൽ കൊണ്ട് വിടണം ന്നൊക്കെ പറഞ്ഞതായിരുന്നല്ലോ.... " മഷൂദ് ചോദിച്ചു കൊണ്ട് അവളുടെ മറുപടി ക്കായി കുറച്ചൂടെ തല തിരിച്ച് നോക്കിയപ്പോഴാണ് അവന്റെ സീറ്റിന് പുറകിലായി പുറത്തേക്ക് കണ്ണ് നട്ടിരിക്കുന്ന സുറുമിയെ കണ്ടത്.. "സുറുമി ക്ക് വേണ്ടി ഹനയുടെ സ്പെഷ്യൽ ഓഡർ ആണ്.. ഞാൻ ഇറങ്ങിയായിരുന്നു.....അപ്പൊ നവിക്ക പറഞ്ഞ് സുറുമി ക്ക് വേണ്ടി കൂട്ട് വരാൻ... " കാര്യങ്ങൾ എല്ലാം കൂട്ടി വായിക്കാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ല മഷൂദ്ന് .... നമിച്ചു.. നവി.....ഈ തിരക്കിനടയിലും നിന്റെ തല എന്തിനൊക്കെ വർക്ക്‌ ചെയ്തു...... പെട്ടത് ഞാനും... പെങ്ങളും പെണ്ണും ഒരു വണ്ടിയിൽ .... മഷൂദ് കൈമുട്ട് കാറിന്റെ വിൻഡോയിൽ ഊന്നി കയ്യ് നെറ്റിയിൽ താങ്ങി വെച്ച് കൊണ്ട് നെടുവീർപ്പിട്ടു..

ഡോർ തുറന്ന് നിഹാൽ കയറിയിരുന്ന് പോകാം ന്ന് പറഞ്ഞപ്പോൾ അവനെ ഒന്ന് കൂർപ്പിച്ചു നോക്കി മഷൂദ് ... രണ്ട് പുരികവും പൊക്കി എങ്ങനെയുണ്ട് ന്ന് കാണിക്കുമ്പോൾ പല്ലിറുമ്മി കൊണ്ട് കാർ ഓടിച്ചു തുടങ്ങിയിരുന്നു അവൻ .... പുറത്തേക്ക് കണ്ണ് നട്ട് ഇരിക്കുന്ന സുറുമിയെയും അറിയാതെ പോലും മിററിലൂടെ അവളെ നോക്കാൻ മെനക്കെടാത്ത മഷൂദ്നെയും കണ്ടു ഇതെങ്ങനെ കരക്ക് അടുപ്പിക്കും എന്ന് ചിന്തിക്കുകയായിരുന്നു നിഹാൽ ... "ഹിബാ ... ഇത് ന്റെ മഷൂദ്... ഞാൻ പറഞ്ഞില്ലേ .... ബസ്റ്റ് ഫ്രണ്ട്.. ഉറ്റ കൂട്ടുക്കാരൻ എന്നൊക്കെ പറഞ്ഞ് ബന്ധത്തിന്റെ ആഴം കുറക്കുന്നില്ല... എനിക്ക് അവനും അവൻക്ക് ഞാനും... ന്റെ പിറക്കാതെ പോയ ഇരട്ട സഹോദരൻ എന്നൊക്കെ വേണേൽ പറയാം..." കാറിലുള്ള മൗനത്തെ ഭേദിച്ച് സംസാരത്തിന് തുടക്കമിട്ടത് നിഹാലാണ്.... "എനിക്ക് സഫ പരിചയപ്പെടുത്തി തന്ന് ... സഫയുടെ ബ്രദർ ആണല്ലേ മഷൂദ്.. നിങ്ങൾ പറഞ്ഞ ആളും ഇവള് പറഞ്ഞ ആളും ഒന്നാണെന്ന് ഇവര് കാറിൽ കയറിയപ്പോഴാ അറിഞ്ഞേ........."

പിന്നെയും അവരുടെ സംസാരം നീണ്ടു പോയി.. ഇടക്ക് സഫയും അവരുടെ കൂടെ കൂടിയെങ്കിലും സുറുമിയും മഷൂദും തീർത്തും മൗനമായിരുന്നു.... ഈ സമയമൊക്കെ സുറുമിയുടെ മനസ്സ് ചിന്തകളിൽ ഉഴറി കിടക്കുകയായിരുന്നു.. കുറച്ച് നേരമായി മഷൂദ് നെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.... പക്ഷെ ആള് ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കൊടുത്തിരിക്കുകയാണ്...അറിയാതെ പോലും നോട്ടം പുറകിലേക്ക് വരുന്നില്ല... ഇച്ചിരി ഇഷ്ടം ഉണ്ടേൽ നോക്കാതിരിക്കോ.... അപ്പൊ അന്ന് പറഞ്ഞത് ശരിയാണോ... കണ്ട ഓർമ മാത്രേ ഒള്ളൂ ന്നെ .. ആളെ മനസ്സിൽ വേറെ ഒന്നുല്ല്യേ.. .. അപ്പോ അന്ന് കണ്ണുകളിൽ കണ്ട ഭാവം.. .. ഇന്ന് സ്റ്റേജിലേക്ക് തന്നെ നോക്കി നിന്നത് ... അതെന്നെ അല്ലായിരുന്നോ ... ഒക്കെ എന്റെ ഉള്ളിലുള്ള ഇഷ്ട്ടം കൊണ്ട് തോന്നിയതായിരിക്കും ....... അപ്പൊ നീ സന്തോഷിക്കുകയല്ലേ വേണ്ടേ.... ആൾക്ക് അങ്ങനെ ഒരിഷ്ടവും ചിന്തയും ഒന്നുമില്ല.... നീയും മറന്നേക്ക്... ഇതൊക്കെ നിന്റെ പൊട്ട ബുദ്ധിക്ക് തോന്നുന്നതാ....ഇന്നലെ എടുത്ത തീരുമാനം... അത് മറന്നോ...

ആൾക്ക് കൂടെ ഇഷ്ട്ടം ഉണ്ടെങ്കിൽ അല്ലെ വിഷമാവാ... ഇതിപ്പോ ഒറ്റക്ക് സഹിച്ചാ പോരെ.... മനസിനെ ഒന്ന് തണുപ്പിക്കണം.. അതിന് ഈ വക ചിന്തകളിൽ നിന്ന് ഒഴിവായെ പറ്റൂ.. ഉള്ളിലുള്ള പിരിമുറക്കം ഒന്ന് കുറക്കാൻ, അവൾ സഫയുടെയും ഹിബയുടെയും സംസാരത്തിൽ പങ്ക് ചേർന്നു...അപ്പോഴേക്കും നിഹാലും മഷൂദും അവരുടേതായ സംസാരം തുടങ്ങിയിരുന്നു.. ഹിബ ഹനയെ പോലെ തന്നെ ഒരുപാട് സംസാരിക്കുന്ന കൂട്ടത്തിലായിരുന്നു.. അവൾക്ക് ഇന്നലെ ഒരു വീട്ടിലേക്കു വന്ന ടെൻഷനും പേടിയുമൊക്കെ ഉണ്ടായിരുന്നത് കൊണ്ട് അതിനെ കുറിച്ച് പറഞ്ഞും കോളേജ് വിശേഷങ്ങൾ പറഞ്ഞും വേഗം തന്നെ അവർ മൂന്ന് പേരും കൂട്ടായി... ഒരു പ്രായക്കാർ ആയത് കൊണ്ട് കുറഞ്ഞ സമയം കൊണ്ട് തന്നെ അവർക്കിടയിൽ നല്ലൊരു അടുപ്പം വന്നു... അപ്പോഴാണ് ഹിബയുടെ ചെരിപ്പ് പ്രയർ ഹാളിൽ വെച്ച് കളഞ്ഞു പോയത് ഹിബ പറഞ്ഞത് നിഹാൽ ഓർത്തത്.. അവിടെ ബാക്കിയായ ഒരു ചെരിപ്പ് ആണ് ഇപ്പൊ അവള് ഇട്ടേക്കുന്നത് . പോകുന്ന വഴി വേറൊന്ന് വാങ്ങണം..

നല്ലൊരു ഷോപ്പ് കാണുകയാണേൽ നിർത്താൻ പറഞ്ഞു നിഹാൽ... അതിന് മറുപടിയായി ഒന്ന് മൂളുക മാത്രം ചെയ്തു മഷൂദ്.. കുറച്ച് നേരം കഴിഞ്ഞ് കാണും തലയ്ക്കു വല്ലാതെ കനം പോലെ തോന്നിയപ്പോഴാണ് സുറുമി ചുറ്റുമൊന്ന് നോക്കിയത്.. കാറിന്റെ ഗ്ലാസ്‌ വിൻഡോ ഒക്കെ അടച്ച് എസി ഇട്ടാണ് കാർ ഓടിക്കൊണ്ടിരിക്കുന്നത്.. വല്ലാത്ത അസ്വസ്ഥത തോന്നി അവൾക്ക്.. വയറിന് ഒരു ഉരുണ്ടു കേറ്റം പോലെ .. ശ്രദ്ധ പലതിലേക്കായി കൊടുത്തെങ്കിലും അത് കൂടി വന്നു... എത്ര നിയന്ത്രിച്ചിട്ടും മുഖത്തും അറിയാതെ അതിന്റെ അസ്വസ്ഥത വന്നു കൊണ്ടിരിന്നു ... സഫയോട് പറയണോ.....എസി ഒന്ന് ഓഫ്‌ ചെയ്യാൻ പറയാൻ .. സഫയാണേൽ ഹിബയുടെ തോളിലേക്ക് ചാരി ചെറിയൊരു മയക്കത്തിലാണ്... ഒരാശ്രയത്തിന് വേണ്ടി മഷൂദ് നെ നോക്കിയെങ്കിലും ആള് നോക്കുന്നു പോലും ഇല്ലെന്ന് തോന്നി അവൾക്ക് ....

ഇനിയും വൈകിയാൽ ശർദ്ധിച്ച് പോകും....അവൾ ശ്വാസം ആഞ്ഞു വലിച്ചു.. പെട്ടന്ന് മഷൂദ് ബ്രേക്ക്‌ പിടിച്ചു കൊണ്ട് കാർ സൈഡാക്കിയത് ..എന്താന്ന് അറിയാൻ വേണ്ടി നിഹാൽ മശൂദ്നെ നോക്കിയപ്പോഴേക്കും സുറുമി ഡോർ തുറന്ന് ഇറങ്ങി ശർദ്ധിച്ചു കഴിഞ്ഞിരുന്നു... ഒരു നിമിഷം എടുത്തു നിഹാലിന് എന്താ സംഭിക്കുന്നത് എന്നറിയാൻ... ഒരു ഭാവവ്യത്യാസവും ഇല്ലാതെ..മുന്നോട്ടു തന്നെ നോക്കിയിരിക്കുകയാണ് മഷൂദ്.. സഫയെ വിളിച്ചുണർത്തി ഹിബ കാര്യം പറഞ്ഞ് വേഗം ഇറങ്ങി സുറുമിയുടെ അടുത്തേക്ക് ചെന്നു.. ചുറ്റുമൊന്ന് നോക്കി എവിടെയാ എന്താന്നൊക്കെ മനസ്സിലാക്കിയപ്പോ സഫയും.. ശർദ്ധിച്ചു കഴിഞ്ഞപ്പോഴേക്കും സുറുമി ക്ഷീണിച്ച് പോയിരിന്നു.. മഷൂദ് ഡോർ തുറന്ന് സൈഡിലുള്ള വാട്ടർ ബോട്ടിൽ എടുത്ത് അത് സഫയെ ഏൽപ്പിച്ചു ...തുറന്ന് വെച്ചിരിക്കുന്ന വാ അടച്ച് അവന്റെ കൂടെ നിഹാലും ചാടി ഇറങ്ങി ...

വായയും മുഖവും കഴുകി കുറച്ച് വെള്ളം കുടിച്ചു അവൾ.. എന്താ പറയാത്തെ... ഇപ്പൊ കുഴപ്പം ഉണ്ടോ എന്നൊക്കെ ചോദിക്കുന്നുണ്ട് സഫയും ഹിബയും.. അവർക്കുള്ള മറുപടി കൊടുത്ത് കയ്യിലുള്ള ബോട്ടിൽ അവൾ തിരിച്ചേൽപ്പിച്ചു കൊണ്ട് നോട്ടം ചെന്നെത്തിയത് മശൂദ്ന്റെ മേലാണ്... കണ്ണ് കൊണ്ടവൻ കാറിലേക്ക് കേറാൻ പറഞ്ഞു അവളോട്.. അത് മനസ്സിലായാന്നെവണ്ണം അവൾ കയറി ഇരിന്നു.. കൂടെ സഫയും ഹിബയും.... അപ്പോഴും നിഹാൽ മശൂദ്നെയും സുറുമിയെയും മാറി മാറി നോക്കികൊണ്ടിരിക്കുകയാണ്.അവന്റെ അന്താളിപ്പ് അറിഞ്ഞു കൊണ്ട് തന്നെ അത് ശ്രദ്ധിക്കാതെ കുപ്പിയിൽ വന്ന ബാക്കി വെള്ളം വായേലേക്ക് കമിഴ്ത്തി കാലിയായ കുപ്പി ഡോർ തുറന്ന് അരികിലായി വെച്ചു മഷൂദ് ... "നീ വര്ണില്ലേ ... ചോദിക്കുന്നതിനോടൊപ്പം കാറിൽ ഇരുന്ന് കൊണ്ട് വണ്ടി സ്റ്റാർട്ട്‌ ചെയ്തിരുന്നു ..

പോയ ബോധമണ്ഡലം തിരിച്ചെടുത്ത് നിഹാൽ ഓടി വന്ന് കയറി... മഷൂദ് ഗ്ലാസ്‌ എല്ലാം താഴ്ത്തി എസി ഓഫ് ചെയ്തു ... കഴിഞ്ഞ് പോയ നിമിഷങ്ങൾ എല്ലാം ഒന്നൂടെ ഓർത്തെടുക്കുകയായിരിന്നു നിഹാൽ.. എപ്പഴാ അവളെ നോക്കിയത് മഷൂദ്.. .. ഞാൻ നോക്കിയപ്പോഴൊക്കെ അവൻ ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധിക്കുന്നോള്ളൂ.... ചോദിക്കുന്നതിന് തന്നെ അളന്നു മുറിച്ച് ഉത്തരം പറയുന്നു.....അവള് ഒന്ന് പറയുക പോലും ചെയ്യാതെ... ഇനി ഞാൻ അതിന്റെ ഇടയിൽ കണ്ണൊന്നു ചിമ്മിയോ.... നിഹാൽ ആകെ കൺഫ്യൂസ്ഡ് ആയി കൂട്ടിയും കുഴച്ചും നോക്കി....ഓർത്തെടുത്ത് ചികഞ് ഒന്നും കിട്ടാത്തപ്പോ അവൻ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു.... "ഹൃദയവും ഹൃദയവും.... പുണരുമീ നിമിഷമായ്.... പാതിവായാരോ മൂളുന്നില്ലേ ചെവിയിലായ് ..... മതിയില്ലെന്നായ് ചൊല്ലുന്നില്ലെ മനസ്സിലായ്.... " പാട്ട് കേട്ട് സുറുമി നോക്കിയത് മശൂദ്നെയാണ്..രണ്ട് പേരുടെയും മിഴികൾ കോർത്തപ്പോൾ അവൻ വേഗം നോട്ടം മാറ്റി.. "ഞാൻ ഡ്രൈവ് ചെയ്യണോ...? ''

അവരെ ശ്രദ്ധിച്ച് കൊണ്ട് തന്നെ നിഹാൽ ചോദിച്ചു "എന്തിന്..? '' അവന്റെ ശബ്ദത്തിലെ മാറ്റം മനസ്സിലായിന്നെവണ്ണം മഷൂദ് ചോദിച്ചു "അല്ല.. നിനക്ക് ബുദ്ധിമുട്ടാ..." "എനിക്കൊരു ബുദ്ധിമുട്ടുമില്ല..നീ പറഞ്ഞു ബുദ്ധിമുട്ടിക്കണ്ടിരുന്നാൽ മതി..."നിഹാൽ പറഞ്ഞു തീരുന്നതിന് മുമ്പ് അവൻ പറഞ്ഞു.. "അരികിലായ് വന്നു ചേരാൻ കൊതിയും.... അരികിലാകുന്ന നേരം ഭയവും.. എന്നാലും തോരാതെ.. എപ്പോഴും നെഞ്ചാകെ... നീ എന്റേതാകനല്ലേ താളം തുള്ളുന്നു.... " മഷൂദ് എത്ര നിയന്ത്രിച്ചിട്ടും മിഴികൾ ചെന്നെത്തിയത് സുറുമിയെയാണ്...കണ്ണടച്ച് ഡോറിലേക്ക് ചാരി കിടക്കാണ് അവൾ ..മുഖം നന്നേ വാടിയിരിക്കുന്നു...തലയിൽ ഇട്ട തട്ടം കാറ്റിൽ പാറിക്കളിക്കുന്നുണ്ട്.. നെറ്റിയിലായ് വീണു കിടക്കുന്ന ചെറിയ കുറുനിരകളും കാറ്റിനൊപ്പം നൃത്തം ചെയ്യുന്നു... കണ്ണടച്ച് കിടന്ന സുറുമി അത് കേട്ടപ്പോൾ കണ്ണ് തുറന്നു ... അവൾ നോക്കുന്നത് അറിഞ്ഞതും അവൻ നോട്ടം മാറ്റുകയും ചെയ്തു.. സ്റ്റീരിയോയിലൂടെ ഒഴുകുന്ന ഓരോ വരിയും തനിക്ക് വേണ്ടിയാണെന്ന് തോന്നി സുറുമി ക്ക്... ഉള്ളം മുഴുവൻ മഷൂദ് ന്ന് വേണ്ടിയാണ് തുടികൊട്ടുന്നത് . കുറച്ച് നേരത്തേക്കാണെങ്കിലും തന്നെ മഷൂദ്ന് ഒരു പരിചയവും ഇല്ലേ എന്ന സംശയം നെഞ്ച് പൊടിയുന്ന വേദനയുണ്ടാക്കി....

ഇന്നലെ എടുത്ത തീരുമാനം ഉണ്ടെങ്കിൽ പോലും അവനൊന്നു നോക്കാൻ, കണ്ണുകൾ കൊണ്ട് സംസാരിക്കാൻ ഒരുപാട് കൊതിച്ചു... വയറിലെ ഉരുണ്ടുകേറ്റവും തലക്കുള്ള അസ്വസ്ഥതയും തുടങ്ങിയത് മുതൽ ആളെ നോക്കുന്നുണ്ട്...ഇങ്ങോട്ട് നോക്കുന്നത് പോലെ തോന്നിയതെ ഇല്ല .. പിന്നെങ്ങനെ ആള് മനസ്സിലാക്കി...അവൻ ശ്രദ്ധിക്കുന്നുണ്ട് എന്ന ചിന്ത പോലും തന്നെ സന്തോഷത്തിലാക്കുന്നു ..സ്വയം മറന്ന് ആ പ്രണയകടലിൽ മുങ്ങി താഴുന്നു.....അവൾ ഒന്ന് നിശ്വസിച്ചു.... കുറച്ച് നേരം കൂടെ വൈകിയിരുന്നേൽ ആലോചിക്കാൻ വയ്യ... ഡ്രെസ്സും കാറും എല്ലാം ചീത്ത ആയേനെ......... ഉള്ളം ഒരു ഭാഗം മഷൂദ് ന്നൊടുള്ള സ്നേഹത്താൽ, അവനിൽ മാത്രം ശ്രദ്ധയൂന്നി, അവന്റെ ചലനങ്ങൾ പോലും മനസ്സിലാക്കി അവൻക്ക് വേണ്ടി മിടിക്കുമ്പോ മറുഭാഗം പ്രിയപ്പെട്ടവരെയും വീട്ടുകാരെയും ഓർത്ത് വിങ്ങുന്നു.... ഇതിനൊരുവസാനം ഉണ്ടാകോ...??മനസിലെ വിങ്ങൽ ഒന്ന് കുറക്കാൻ ഒരാശ്രയത്തിനെന്നവണ്ണം അവൾ മഷൂദ് നെ നോക്കി.... ഞാൻ പറയാതെ എന്നെ മനസ്സിലാവോ ഇയാൾക്ക്...

വയ്യ നീറാൻ.. അവളുടെ ഉള്ളം അവനോട് പറഞ്ഞു കൊണ്ടിരിന്നു.. സുറുമി യെ ഒന്ന് നോക്കി കയ്യെത്തിച്ച് സ്റ്റീരിയോ ഓഫ്‌ ചെയ്തു മഷൂദ് ... അവൾ ഏതോ ചിന്തയിൽ മിററിലേക്ക് തന്നെ മിഴി നട്ടിരിക്കുകയാണെന്ന് തോന്നി അവൻക്ക്... എന്താ അവളുടെ ഉള്ളിൽ... ഒന്നും മനസ്സിലാകുന്നില്ലല്ലോ.... ചിലപ്പോ തോന്നും ഇഷ്ടമാണെന്ന്... ചിലപ്പോഴുള്ള ഭാവം കാണുമ്പോ തന്നെ അറിയാത്തത് പോലെയും.... എന്താണവളുടെ ഉള്ളിൽ... എങ്ങനെയാ ഒന്ന് അറിയാ... "ഇങ്ങനെ മിണ്ടാതെ ഇരുന്നിട്ടാ പിള്ളേർക്ക് ഛർദിക്കാൻഒക്കെ വരുന്നേ... പാട്ടെങ്കിലും കേട്ട് റിലേക്സ് ആകട്ടെ അവര്.." മഷൂദ് സ്റ്റീരിയോ ഓഫ്‌ ചെയ്ത അരിശത്തിൽ നിഹാൽ പറഞ്ഞു. നിഹാൽ പറഞ്ഞത് കേൾക്കാത്ത മട്ടിൽ കാർ സൈഡാക്കി അടുത്തുള്ള ലെതർ വേൾഡ് എന്ന ബോർഡ്‌ എഴുതിയ വലിയ ഒരു ഷോറൂമിന്റെ അരികിലായി അവൻ കാർ നിർത്തി . "ഹനക്കുള്ള ചെരിപ്പ് നോക്കണ്ടേ.. ഇവിടെ കയറിക്കോ.. " അവനെയൊന്ന് കൂർപ്പിച്ച് നോക്കി നിഹാൽ ഹിബയോട് വരാൻ പറഞ്ഞുകൊണ്ട് ഡോർ തുറന്ന് ഇറങ്ങി . "

പ്ലീസ് എന്റെ കൂടെ വാ.... എനിക്ക് ആളെ പരിജയം ആകുന്നെ ഒള്ളൂ... നീയും കൂടെ വാ... പ്ലീസ്..സെലക്ട്‌ ചെയ്യുമ്പോ അഭിപ്രായം എങ്കിലും ചോയിക്കാലോ...." സഫയുടെ കൈയിൽ മുറുകെ പിടിച്ച് ചോദിക്കുന്ന ഹിബയുടെ മുഖം കണ്ടപ്പോ നിരസിക്കാൻ തോന്നിയില്ല അവൾക്ക്.. സുറുമി യെ നോക്കിയപ്പോ കണ്ണടച്ച് കിടക്കാണ്...കയ്യിലൊന്ന് തട്ടി പതുകെ അവൾ കാര്യം പറഞ്ഞു.. അടഞ്ഞു പോകുന്ന കണ്ണുകൾ വലിച്ചു തുറന്ന് തലയാട്ടി അനുവാദം കൊടുത്തു സുറുമി.. ഷോറൂമിൽ കയറി ഹിബക്ക് വേണ്ടി തിരിഞ്ഞ് നോക്കിയപോഴാണ് സഫയുടെ കയ്യിൽ മുറുകെ പിടിച്ച് പതുക്കെ നടന്നു വരുന്ന ഹിബയെ കണ്ടത്.. "എനിക്കൊരു കൂട്ടിന്.. സെലക്ട്‌ ചെയ്യാനൊക്കെ... "അവൻ നോക്കുന്നത് കണ്ട് ജാള്യത മറച്ചു വെച്ചുകൊണ്ടവൾ പറഞ്ഞു.. "ഇവളേം കൊണ്ട് നീ എവിടൊക്കെ വരും... ഈ യാത്ര തീരുന്ന വരേ അല്ലെ....... അത് കഴിഞ്ഞാ നിന്നെ ന്റെ കൈയിൽ തന്നെ കിട്ടും "അവസരം കിട്ടിയപ്പോൾ അവളുടെ ചെവിയിലായ് പറഞ്ഞു നിഹാൽ.. ആരെങ്കിലും കേട്ടോ ന്ന് അറിയാൻ ചുറ്റും കണ്ണോടിച്ച് കൊണ്ടവൾ സഫയോട് ചേർന്ന് നടന്നു.. അവളുടെ മുഖത്തെ ഭയവും വെപ്രാളവും കണ്ട് അവൻ ചിരികടിച്ചു പിടിച്ചു ... പെട്ടന്നാണ് അവൻക്ക് വെള്ളിടി വെട്ടിയത്.... പടച്ചോനേ.... മഷൂ... സുറുമി.... അവരെ ഷൂ സെക്ഷനിലേക്ക് ആക്കി കൊടുത്ത് നിഹാൽ ഫോൺ എടുത്ത് മഷൂദ് ന് ടൈൽ ചെയ്തു..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story