സുറുമി: ഭാഗം 13

surumi

എഴുത്തുകാരി: അവന്തിക

അവളുടെ മറുപടിക്കായി കാതോർത്ത് നിന്ന് മഷൂദ് സുറുമിയെ തല ചെരിച്ചു നോക്കി... സ്ട്രീറ്റ് ലൈറ്റ് ന്റെ അരണ്ട വെളിച്ചത്തിലും അവൻ കണ്ടു... ഒലിച്ചിറങ്ങുന്ന മിഴിനീർ തുള്ളികളെ തുടച്ച് മാറ്റാൻ പോലും മെനക്കെടാതെ ദൂരേക്ക് മിഴിയൂന്നി നിൽക്കുന്ന സുറുമിയെ.... തുടർന്ന് വായിക്കൂ.... അത് കാണെ അവന്റെ ഹൃദയവും വേദന കൊണ്ട് പൊട്ടി പോകുന്ന പോലെ തോന്നി .....കവിളിൽ ചുംബിച്ചൊഴുകിയൊലിക്കുന്ന അവളുടെ മിഴിനീർതുള്ളികൾ കാണുമ്പോ അവന്റെ ഹൃദയവും വേദന കൊണ്ട് പൊള്ളിപ്പിടയുന്ന പോലെ.. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടക്കുന്നു.... "സുറുമി......ഇനിയും പറഞ്ഞില്ലേൽ ഞാൻ........ എനിക്കറിയില്ല പറയാൻ.... മറച്ചു വെക്കാനും മറക്കാനും ഒരിക്കലും മുമ്പിൽ വരാണ്ടിരിക്കാനും... എല്ലാം.. എല്ലാം .....ശ്രമിച്ചു നോക്കി... പക്ഷെ..... ശ്വാസം മുട്ടുന്ന പോലെ.... ഇനിയും പറഞ്ഞില്ലേൽ.... എനിക്ക് .........എനിക്ക്... നിന്റെ അവസ്ഥ മനസ്സിലാകും...ആം സോറി .....ഒരിക്കലും നിനക്കോ... " "കാത്തിരിക്കാം.... " ഇടർച്ചയോടെ അവൻ പറഞ്ഞൊപ്പിക്കുന്നതിന് മുമ്പ് ദൃഢമായി അവൾ പറഞ്ഞു...

വിശ്വസിക്കാനാകാതെ കേട്ടത് സത്യമാണോ എന്നറിയാതെ.... ഹൃദയം പോലും ഒരു നിമിഷം മൗനമായി.... "സത്യാണോ..??? .. " അവന്റെ കണ്ണുകളും നിറഞ്ഞിരുന്നു.. "മ്മ്.... . കാത്തിരിക്കാം.... ഞാൻ കാത്തിരിക്കാം..... ഇനിയും പറഞ്ഞില്ലേൽ എന്റെ ഹൃദയം ഇയാളോടുള്ള ഇഷ്ടത്താൽ പൊട്ടി പോകും... "പറഞ്ഞു തീർന്നപ്പോഴേക്കും അവൾ കരഞ്ഞു പോയിരിന്നു.... "ഏയ്... സുറുമി... എന്തായിത്.... കരയല്ലേ.. എന്നെ സ്നേഹിച്ചതിന്റെ പേരിൽ നീ ഇങ്ങനെ വേദനിക്കല്ലേ ...അതെനിക്ക് സഹിക്കില്ല ഡി...... നിന്റെ ഈ ഒരു വാക്ക് മതി..... ഞാൻ വരും... എന്റെ ബീവിയാക്കാൻ... കണ്ണ് തുടക്ക് ..... ...... ഇനി കരഞ്ഞാൽ ഞാൻ തുടച്ചു തരും.. ട്ടോ " ഇത്തിരി കുറുമ്പൊടെ അവൻ പറഞ്ഞതും അവൾ വേഗം മുഖം തുടച്ചു അവനെ കൂർപ്പിച്ച് നോക്കി... അവളെ നോക്കിനിന്ന അവന്റെ ചുണ്ടിലും മനോഹരമായ ഒരു ചിരി വിരിഞ്ഞു.... എന്തൊക്കെയോ ചോദിക്കണം... പറയണം എന്നൊക്കെയുണ്ട് .. ഒന്നും നാവിൽ നിന്ന് വരുന്നില്ല.... രണ്ട് മൂന്ന് നിമിഷത്തെ മൗനം.. ആ മൗനത്തിനു പോലും പേരറിയാത്ത അനുഭൂതി...... "

സുറുമി.... എന്നാ ഇനി നിന്നെയൊന്നു കാണാൻ പറ്റാ.. .....എനിക്ക്... സന്തോഷം കൊണ്ട് അറിയില്ലടോ പറയാൻ....സത്യം പറഞ്ഞാ... ഉപ്പ പോയതിന് ശേഷം ആദ്യമായിട്ടാ ഞാനിത്ര സന്തോഷിക്കുന്നെ...." അതിനവൾ അവന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു... അതിലുണ്ടായിരുന്നു എല്ലാം.... അപ്പോഴാണ് കുറച്ചകലെ നിന്ന് അടുത്തടുത്ത് വരുന്ന ബൈക്കിന്റെ ശബ്ദം കേട്ടത് ... , "കണ്ണൊക്കെ ഒന്നൂടെ തുടക്ക്...ഇക്കാക്ക വരുന്നുണ്ടെന്ന് തോന്നുന്നു..."അവൻ പറഞ്ഞു കൊണ്ട് കുറച്ചപ്പുറം കാറിനോട് അടുപ്പിച്ചു മാറി നിന്നു... അകലെ നിന്ന് വിചനമായ അങ്ങാടി കാണെ ചെറിയൊരു ഭയം സൽമാന് തോന്നാതിരുന്നില്ല... ഇവടെ ഇറക്കി അവർ പോയെങ്കിൽ പടച്ചോനേ... ന്റെ കുട്ടി പേടിച്ചാവോ... അടുത്തേക്ക് വരും തോറും സ്ട്രീറ്റ് ലൈറ്റിന്റെ നേരിയ വെട്ടത്തിൽ ഒതുക്കിയിട്ടിരിക്കുന്ന വെള്ള ആൾട്ടോ കണ്ടപ്പോ അവൻക്ക് ആശ്വാസം തോന്നി... അടുത്തേക്ക് എത്തുംതോറും ബൈക്കിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തിൽ അവൻ കണ്ടു, കോ ഡ്രൈവർ സീറ്റിൽ വാ തുറന്ന് വെച്ച് ഉറങ്ങുന്ന ഒരു പെൺകുട്ടിയുടെ അവ്യക്തമായ രൂപം..

അടുത്തേക്ക് എത്തിയപ്പോഴാണ് ഓരോരം ചേർന്ന് നിൽക്കുന്ന സുറുമിയെയും കാറിൽ ചാരി നിൽക്കുന്ന ചെറുപ്പക്കാരനെയും കണ്ടത്... ബൈക്കിൽ നിന്ന് ഇറങ്ങി മഷൂദുമായി സംസാരിക്കുമ്പോളും അറിയാതെ നോട്ടം ഫ്രണ്ട് സീറ്റിലേക്ക് പോയി കൊണ്ടിരിന്നു.... വായ തുറന്ന് വെച്ചുറങ്ങുന്ന ആളെ മുഖം കാണാനൊരു കൊതി ... സുറുമി തന്നെ സഫയെ കുറിച്ചും ഒരു കോളേജിൽ ആണെന്നും നവിക്കയും സഫയുടെ ഇക്കയും ചെറുതിലെ മുതൽ ഫ്രണ്ട്സ് ആണെന്നുമൊക്കെ ചുരുക്കത്തിൽ, തികച്ചും സാധാരമായി, മഷൂദ് എന്ന വ്യക്തിയെ ഇന്ന് മാത്രം കണ്ടെതാണെന്നുമുള്ള പോലെ പരിചയപ്പെടുത്തി.. മഷൂദും സൽമാനും പരിചയപ്പെടുന്ന നേരം കൊണ്ട് സുറുമി ഡോർ തുറന്ന് സഫയെ ഒന്നുണർത്താൻ നോക്കി.... ആദ്യത്തെ പ്രാവിശ്യം കൈ കൊണ്ടവൾ സുറുമിയുടെ കൈ തട്ടി എറിഞ്ഞു .. ഒന്ന് കുറുകി കൊണ്ടവൾ സീറ്റിലേക്ക് ചായ്ച്ചു വെച്ച തല ചെരിച്ചു.. വീണ്ടും ഉറക്കമായി ... ഇപ്പൊ ശരിക്കും സൽമാന് അവളുടെ മുഖം കാണാം.. പക്ഷെ മശൂദ്നോട് സംസാരിക്കുന്നതിനിടെ നോക്കാനൊരു പേടി...

ആളാണെങ്കിൽ എല്ലാ വിശേഷവും ചോദിച്ചു മനസ്സിലാകുന്നുണ്ട്... സൽമാന്റെ ഒരു ചോദ്യത്തിന് മഷൂദ് വിശദ വിവരണം കൊടുക്കുന്നുണ്ടെങ്കിലും സൽമാന് അതിലൊന്നും ശ്രദ്ധ കിട്ടുന്നില്ല ... പണിപ്പെട്ട് കണ്ണുകളെ സംസാരിച്ചുകൊണ്ടിരിക്കുന്ന മഷൂദ് ന്റെ മുഖത്ത് ഉറപ്പിച്ചു നിർത്തി... അവസാനം കണ്ണുകൾ ചതിച്ചു.... വായ തുറന്നാണെങ്കിലും കുട്ടിത്തം തോന്നുന്ന കുഞ്ഞു മുഖം... ദാ.. വീണ്ടും കണ്ണുകൾ ചതിച്ചു..രണ്ട് മൂന്ന് പ്രാവിശ്യം കണ്ണുകൾ അവളെ തേടി പോയപ്പോ മഷൂദ് തിരിഞ്ഞ് നോക്കി... സുറുമി വായ പൊതിഞ്ഞു ചിരി കടിച്ചു നിൽക്കുന്നുണ്ട്... സഫ വായ കുറച്ച് അടച്ചെങ്കിലും ആരോ അവളുടെ ഉറക്കത്തിന് ഭംഗം വരുത്തിയതിന്റെ ബാക്കിയെന്നോണം മുഖം ചുളുഞ്ഞാണ് ഇരിക്കുന്നത്... മഷൂദ്നെ കണ്ടപ്പോ സുറുമി മാറി നിന്നു .. രണ്ട് മൂന്ന് പ്രാവിശ്യം മഷൂദ് കവിളിൽ തട്ടി വിളിച്ചു.... അവസാനം കയ്യുയർത്തി മുഖം ചൊറിഞ്ഞ് കണ്ണും പുരികവും ചുളിച്ചുകൊണ്ടവൾ കണ്ണുകൾ വലിച്ചു തുറന്നു ....നോട്ടം ഉടക്കിയത് കുറച്ചപ്പുറം തന്നെ നോക്കി ചിരിക്കുന്ന ഒരു ചെറുപ്പക്കാരന്റെ മുഖത്ത് ..

വീണ്ടും അടഞ്ഞു പോകുന്ന കണ്ണുകൾ ഏതോ ഓർമയിൽ ചിമ്മി ചിമ്മി തുറന്ന് ഒന്നൂടെ നോക്കി.. അരികിലായി മഷൂദ് ഉണ്ട്.. ഒരു ഭാഗത്തു സുറുമി നിൽപ്പുണ്ട്... പെട്ടന്നാണവൾക്ക് ഓർമ വന്നത്... കല്യാണം... ഹന.. സുറുമി.. കാർ..... എല്ലാം നിമിഷ നേരം കൊണ്ട് ഓർമയിലെത്തി... അപ്പോഴാ വേറൊരു കാര്യം അവൾ ശ്രദ്ധിച്ചത്.. മൂന്ന് പേരുടെയും മുഖത്തേക്ക് മാറി നോക്കി വായേം തുറന്ന് വെച്ചാണ് ഇതെല്ലാം ഓർക്കുന്നത്.... അവളുടെ മുഖം കണ്ട് മൂന്ന് പേരും ചിരി കടിച്ചു പിടിക്കുന്നുണ്ട്... പെട്ടന്നവൾ തുറന്ന വായ അടച്ചു വെച്ചു.. എല്ലാവരെയും നോക്കി ഒരു ചമ്മിയ ചിരി കൊടുത്തു.. എന്ത് കോലമാണെന്തോ... ഷെറി എപ്പഴും കളിയാക്കാറുള്ളതാ വായ തുറന്ന് വെച്ച് ഉറങ്ങുന്നതിന്... സമ്മതിച്ചു കൊടുക്കാറില്ല... ഇതിപ്പോ ചമ്മി നാറി നാണം കെട്ടു ..അയാളും കണ്ടെന്നു ഉറപ്പായി ... .. എന്നെ കണ്ടപ്പോഴുള്ള അയാളുടെ ഫസ്റ്റ് ഇമ്പ്രെഷൻ..അതാണിവിടെ ചിന്നി ചിതറി കിടക്കുന്നത്.. സുറുമി സൽമാനെ അവൾക്ക് പരിചയപ്പെടുത്തിയപ്പോൾ .. ജാള്യത മറച്ചു കൊണ്ടവൾ പുഞ്ചിരിച്ചു... തിരിച്ചവനും ....

മഷൂദ് ഷെറിയുടെ കല്യണത്തിന് രണ്ട് പേരെയും ക്ഷണിച്ചു... അവന്റെ ക്ഷണം സൽമാൻ സന്തോഷപൂർവം സ്വീകരിച്ചപ്പോൾ സുറുമിയുടെ ചുണ്ടിൽ വിരിഞ്ഞ ചിരി മഷൂദ് നോക്കാതെ തന്നെ അറിയുന്നുണ്ടായിരുന്നു... യാത്ര പറയുമ്പോ സുറുമിക്കായി ഒരു നോട്ടം കൊടുക്കാൻ മഷൂദും മറുപടിയായി ഒരു പുഞ്ചിരി കൊടുക്കാൻ അവളും മറന്നില്ല... ഇതൊന്നും അറിയാതെ ഉറക്കത്തിന്റെ ആലസ്യത്തിൽ കണ്ണും നെറ്റിയും ചുളിച്ച് മശൂദ്ന്റെ അരിക് ചേർന്ന് സുറുമിക്ക് കൈയുയർത്തി ബൈ പറയുന്ന സഫയുടെ മുഖത്തായി ഓടി നടക്കുകയായിരുന്നു സൽമാന്റെ മിഴികൾ... ബൈക്കിന്റെ സൈഡ് മിററിലൂടെ സഫയെ നോക്കുമ്പോ തന്റെ ഹൃദയം ഒരു പ്രതേക അനുഭൂതിയാൽ നിറയുന്നതും ആ നിഷ്കളങ്കമായ മുഖവും ഉറക്കം വന്ന് അടഞ്ഞു പോകുന്ന വിടർന്ന കണ്ണുകളും അവന്റെ ഹൃദയത്തിൽ കൊളത്തി വലിച്ച് അവളിലേക്ക് അടുപ്പിക്കുന്നതും സൽമാൻ അറിയുന്നുണ്ടായിരുന്നു... സുറുമി റൂമിലെത്തി ആദ്യം നോക്കിയത് കയ്യിൽ ചുരുട്ടി പിടിച്ചിരിക്കുന്ന ടവലിലേക്കാണ് .. മഷൂദ് വാങ്ങി കൊടുത്ത മിഠായിന്റെ കവർ അതിൽ മടക്കി വെച്ചിരുന്നു...

ഇന്നലെ ചവറ്റു കൊട്ടയിൽ കളഞ്ഞ മിഠായി കവറുകളും അവൾ കയ്യിലെടുത്തു.. ഒരേ സമയം അവയോട് പ്രണയവും അതേ സമയം തന്റെ പ്രവർത്തി ഓർത്ത് ചിരിയും വന്നു അവൾക്ക്.....ഞാനെന്താ ഇങ്ങനെ ആയെ....മിഠായി കവറുകൾ പോലും സ്മരണക്കായി എടുത്തു വെക്കുന്ന കാമുകി ... അവളുടെ പ്രവർത്തിയിൽ തെല്ലൊരു ജാള്യത അവൾക്ക് തോന്നാതിരുന്നില്ല.. എന്നിരുന്നാലും പ്രണയപൂർവ്വം അതിലേക്ക് നോക്കി അവയെല്ലാം നെഞ്ചോട് ചേർക്കുമ്പോ ഒരിക്കലും തന്റെ പ്രണയത്തെ തന്നിൽ നിന്നകറ്റല്ലേ എന്നൊരു പ്രാർത്ഥന മാത്രമായിരുന്നു മനസ്സ് നിറയെ.. രാത്രിയിൽ ഒട്ടും ഉറങ്ങാൻ പറ്റായിട്ട് തന്നെ രാവിലെ വൈകിയാണ് സുറുമി ഉണർന്നത്..അത് കൊണ്ട് തന്നെ കോളേജിലും പോയില്ല ..വൈകുനേരം വരേ എങ്ങനെയൊക്കെയോ തള്ളി നീക്കി...അന്ന് മുഴുവൻ അടുക്കി പൊറുക്കി വെക്കലും ഫഹീമിന്റെയും ഫെറയുടെയും കൂടെ കളിയിലുമായി സമയം കളഞ്ഞു.. അപ്പോൾ പോലും മനസ്സ് കൈപ്പിടിയിൽ നിൽക്കുന്നില്ലന്ന് തോന്നി അവൾക്ക് ..

മനസ്സ് മുഴുവൻ ഇന്നലെ കടന്ന് പോയ ഓരോ നിമിഷങ്ങളിലെയും പാറിപ്പറന്നു നടക്കുകയാണ് ... സാധാരണ കോളേജ് ഇല്ലാത്ത ദിവസങ്ങൾ അസ്വസ്ഥതയുടേതാണ്.. സമീറയുടെ പ്രശ്നങ്ങൾ സംസാരവിഷയമായി കടന്ന് വരും...സലുക്ക അതേകുറിച്ച് പറയാനോ തീർപ്പ്കല്പിക്കാനോ മുതിർന്നില്ലെങ്കിലും അവളും കുട്ടികളും എനിക്ക് ഭാരമല്ലെന്ന് അവൻ പറയാതെ പറഞ്ഞുകൊണ്ടിരിക്കും .. സമിത്തയും മക്കളും ഇവിടെ കൊണ്ട് വന്നതിന് ശേഷം റംസിക്ക ഒരു പ്രാവിശ്യം പോലും അവരെ വിളിച്ചില്ലെന്നുള്ളത് ഉപ്പാനെ കൂടുതൽ ദുഃഖത്തിലാഴ്ത്തി... പ്രാർത്ഥനയോടെ കണ്ണീരൊപ്പുന്ന ഉമ്മയെ കാണുമ്പോ നെഞ്ച് പിടയും..സമിത്ത സങ്കടങ്ങൾ ഉള്ളിലൊതുക്കി ഉമ്മനെ സഹായിക്കലും കല്യാണം കഴിഞ്ഞതോടെ മറന്നെന്ന് മനഃപൂർവം നടിച്ച വരയും ക്രാഫ്റ്റ് വർക്കും കുട്ടികൾ സ്കൂൾ വിട്ട് വന്നാൽ അവരെ പഠിപ്പിക്കലുമായി ഒതുങ്ങി കൂടും.... ഉപ്പാനെ പോലും കാത്ത് നിൽക്കാതെ അവളുടെയും മക്കളുടെയും ആവിശ്യങ്ങൾ സലുക്ക തന്നെ ചെയ്തു കൊടുക്കും....

സൽമാന്റെ നിർബന്ധ പ്രകാരം ഇപ്പൊ കമ്പനിയിലേക്കുള്ള ഫർണിച്ചർ വരച്ചു കൊടുക്കാറുമുണ്ട് അവൾ .. അവൾ രൂപകൽപ്പന ചെയ്തു വരച്ചു കൊടുക്കുന്ന ഫർണിച്ചറുകൾക്ക് ഓഡറുകൾ ഏറെയാണ്... സമീറ ഉള്ളിലൊതുക്കി നടക്കുന്നത് കാണുമ്പോ സുറുമിക്ക് മനസ്സ് വല്ലാതെ പിടയും.. മക്കളുടെ ബഹളങ്ങളും കളിയുമാണ് വീടിനെ ഉണർത്തുന്നത് പോലും .. രാത്രി ഏറെ വൈകി സൽമാൻ വരുമ്പോൾ മാത്രമാണ് തനിക്ക് പോലും ഒരു ഉണർവ് തോന്നാറുള്ളത്.. പതിവ് പോലെ ഇന്നും വീട് ശോകമൂഖമാണെങ്കിലും അതൊന്നും തന്നെ കുറച്ച് പോലും ബാധിക്കുന്നേയില്ല..ഈ പ്രണയം എന്തൊരു പൈങ്കിളി ഏർപ്പാടാണ്... ഇതൊന്നും തനിക്ക് പറഞ്ഞ കാര്യമല്ലെന്ന് മുമ്പ് തോന്നിയിരുന്നു... പക്ഷെ ഇപ്പൊ.... ഒന്നും തന്റെ നിയന്ത്രണത്തിലല്ല എന്ന് തോന്നി അവൾക്ക്.....തനിക്ക് ചുറ്റും പ്രണയത്താൽ തീർത്ത വലയങ്ങൾ ഉള്ളത് പോലെ... പുൽനാമ്പിനോട് പോലും കൊഞ്ചാനും തന്റെ പ്രണയത്തെ പറ്റി വാ തോരാതെ സംസാരിക്കാനും തോന്നുന്നു... വൈകീട്ട് ഹന വിളിച്ചു കൊറേ സംസാരിച്ചു..പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത വിശേഷങ്ങൾ ഉണ്ടായിരിന്നു അവൾക്ക് പറയാൻ..

പോകാൻ നേരം എന്തോ പറയാനുനേണ്ടെന്ന് പറഞ്ഞ കാര്യത്തെ കുറിച്ച് ഹന ചോദിച്ചെങ്കിലും അടുത്ത് ഉമ്മ ഉണ്ടായത് കൊണ്ട് വിഷയം വേഗം മാറ്റി പിടിച്ചു അവൾ... ഹന ഇല്ലാത്തത് കൊണ്ട് തന്നെ നല്ല ബോറായിരിന്നു കോളേജും... വൈകീട്ട് കണ്ണുകൾ ചുറ്റുഭാഗവും തേടിയെങ്കിലും നിരാശയായിരുന്നു ഫലം... പിറ്റേ ദിവസവും കണ്ണുകൾ തേടിക്കൊണ്ടിരുന്നപ്പോഴാണ് സഫയെ കണ്ടത്.... ഓരോ കാര്യങ്ങൾ സംസാരിച്ചു കൊണ്ട് അവർ നടന്നു... ഷെറിയുടെ കല്യാണ വിശേഷങ്ങൾ സഫ പറയുമ്പോ ആളെ കാണാത്തതിന് കാരണവും അവൾക്ക് പിടികിട്ടിയിരിന്നു...ചെറിയൊരു പരിഭവം തോന്നാതിരുന്നില്ല അവൾക്ക്.. "കല്യാണത്തിന് തലേന്ന് മെഹന്ദി ഇടാൻ വരാൻ പറ്റോ നിനക്ക്?? " സംസാരത്തിനടയിൽ സഫ ചോദിച്ചപ്പോൾ എന്ത് പറയണം എന്നറിയാതെ അവൾ നിന്നു... "എനിക്ക് ഇഷ്ട്ടാണ് ഇട്ട് കൊടുക്കാൻ... പക്ഷെ സലുക്ക സമ്മതിക്കോ ന്ന് സംശയാ... അന്ന് പുറവും കഴുത്തും വേദനയുണ്ടെന്ന് അറിഞ്ഞിട്ട് എന്നെ വിളിക്കാത്ത ചീത്തയില്ല... എനിക്ക് ചോദിക്കാൻ പേടിയാ... ഇനി ആ കാര്യം ചോദിച്ചു വരരുതെന്ന് പറഞ്ഞിട്ടുണ്ട് സലുക്ക..."

"ആണോ... ഞാൻ ചോയ്ച്ചാൽ സമ്മതിക്കോ...? " "നിനക്ക് ധൈര്യമുണ്ടോ.. ചോയ്ക്കാൻ..? " "ഞാൻ വീട്ടിലേക്കു വിളിക്കാം... ഉപ്പാനോടും ഉമ്മയോടും ചോയ്ച്ചാ പോരെ..? "പക്ഷെ സലുക്കാ ...... എനിക്ക് സംശയാ.." "കൊണ്ടുവരലും കൊണ്ടുവിടലും ഒക്കെ ഞാൻ ഏറ്റു .... നീ ഒന്ന് പുള്ളിയോട് ചോയ്ക്ക് " "ഇപ്പൊ നിനക്കൊരു ചാൻസ് തന്നാൽ നീ ചോയ്ക്കോ ആളെടുത്ത്...? " "ഇപ്പോ... ഇന്ന് ഇപ്പൊ ആളെ കണ്ടാൽ ഞാൻ ചോയ്ക്കും... " അപ്പോഴേക്ക് അവർ നടന്ന് കോളേജിന്റെ പുറത്ത് എത്തിയിരുന്നു.. " ഉറപ്പാണോ "സുറുമി ഒന്നൂടെ ചോദിച്ചു ... "ആാാന്നെ... നിനക്കെന്താ ഒരു ഡൌട്ട്... ഇപ്പൊ കണ്ടാൽ ചോദിക്കും.. ഉറപ്പ്... " "ന്നാ ചോയ്ക്ക്....ആളതാ അവിടെ... നിന്റെ വരവും പ്രതീക്ഷിച്ച് അക്ഷമയോടെ കാത്തിരിക്കുന്നു.. " റോഡിന്റെ അപ്പുറത്ത് ബൈക്കിൽ ചാരി നിൽക്കുന്ന സൽമാനെ കാണിച്ച് സുറുമി പറഞ്ഞു... "പടച്ചോനേ.... ഇങ്ങേരെന്തിനാ ഇവിടെ വന്നിരിക്കുന്നെ... " "ഇത് വഴി പോയപ്പോ വെയിറ്റ് ചെയ്തതായിരിക്കും... ഇടക്ക് ഇത് പോലെ വരാറുണ്ട്... "സഫയുടെ മുഖം കണ്ട് ചിരി കടിച്ചു പിടിച്ച് സുറുമി പറഞ്ഞു....

"എന്നാ നീ ചെല്ല്... അപ്പോ എങ്ങനെയാ.. ഞാൻ... പോട്ടെ.. " "ഹാ.. കള്ളീ... രക്ഷപെടുന്നോ.... എന്താ പറഞ്ഞെ... ഇപ്പൊ ഇവിടെ വെച്ച് കാണാണെങ്കിൽ ചോയ്ക്കാന്നല്ലേ... ചോയ്ക്ക്.... വാ.. " "എടി.. ഇപ്പൊ ഇവടെ വരില്ലെന്നുള്ള ആവേശത്തിന് പുറത്ത് പറഞ്ഞതാടി....ഇങ്ങേര് ഇവടെ ഉണ്ടാകുമെന്ന് പടച്ചോനാണേ അറിഞ്ഞില്ല.. " സുറുമിയുടെ കയ്യിൽ മുറുകിയ സഫ കൈ മോചിപ്പിക്കാൻ നോക്കിയെങ്കിലും സുറുമി പിടിച്ച പിടിയാലേ അവളേം കൊണ്ട് സൽമാന്റെ അടുത്തേക്ക് നടന്നു.. സുറുമിയെ കൂട്ടാൻ നിന്നതാണെങ്കിലും ഒത്തുവന്നാൽ സഫയേയും കാണാം എന്നാലോചിച്ച് നിൽക്കുന്ന സൽമാന്റെ മുമ്പിലേക്കാണ് സുറുമി സഫയേയും കൂട്ടി വരുന്നത്... കണ്ടപ്പോൾ സൽമാനും സന്തോഷം... എന്തൊരു ഒരുമ... പടച്ചോനേ... എന്നും അവരെ ഇങ്ങനെ കാണാൻ പറ്റണെ.... ഈ ഒരുമയോടെ... ഒരാളെ എന്റെ ജീവനായിട്ടും ഒരാളെ എന്റെ പ്രണയമായിട്ടും.... സുറുമി സഫയുടെ കയ്യിൽ മുറുക്കി പിടിച്ചു കൊണ്ട് വരാണ്....എന്തോ പറഞ്ഞൊപ്പിച്ചിട്ടുണ്ടെന്ന് ആൾടെ മുഖഭാവം വിളിച്ചോതുന്നുണ്ട്.... എന്തൊക്കെയോ കെഞ്ചി പറയുന്നതും സുറുമി നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ടവരുന്നുമുണ്ട്... അവർ റോഡ് ക്രോസ്സ് ചെയ്യുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു ഇങ്ങോട്ടാണ് വരവെന്ന്...

എന്നാലും നിർബന്ധിച്ച് അവളേം വിളിച്ചോണ്ട് വരാൻ കാരണമെന്തായിരിക്കും.... "സുറുമി.. വേറെ ആരാണെങ്കിലും ഞാൻ മുഖത്ത് നോക്കി ചോയ്ച്ചേനെ.. ഇതിപ്പോ എന്റെ വായ തുറന്ന് വെച്ചുള്ള ഉറക്കം കണ്ടെന്നു ഓർക്കുമ്പോ തന്നെ ചമ്മലാ... ഫേസ് ചെയ്യാൻ പോലും മടിയാവാ.. അപ്പോഴാ... എടി വേണ്ടടി.. " "അതൊന്നും പറഞ്ഞാൽ പറ്റില്ല... എന്റേം കൂടെ ആവശ്യമാണല്ലോ.......മെ..മെ...മെഹന്ദി ഇടൽ..... അതോണ്ട് നീ ധൈര്യമായി ചോയ്ക്ക്.. പിന്നെ വായ തുറന്ന് വെച്ചുള്ള ഉറക്കം.... ഇന്റെ ഇക്കാക്കനെ വെല്ലാൻ നിനക്ക് പോലും പറ്റില്ല... ഞാൻ ഉപ്പൊക്കെ വിതറാറുണ്ട്... അത്രയ്ക്ക് വായ തുറന്നായിരിക്കും ഉറങ്ങാ.... നീ വന്നേ... " സുറുമി കൈ പിടിച്ച് ഇവൾക്കെന്തോ പറയാനുണ്ട് എന്ന് പറഞ്ഞ് അവന്റെ മുമ്പിൽ കൊണ്ട് നിർത്തിയപ്പോ മുഖത്തു നോക്കാൻ ഒരു ചമ്മൽ തോന്നി സഫക്ക് .... "ശനിയാഴ്ച രാത്രി ഞാനൊന്ന് സുറുമിയെ വീട്ടിലോട്ട് കൊണ്ട് പൊക്കോട്ടെ..? മെഹന്ദി ഇടാനാ.... " മടിച്ചാണെങ്കിലും മുഖത്ത് വിനയം വാരി വിതറി കൊണ്ട് അവന്റെ മുഖത്തേക്ക് നോക്കി അവൾ പറഞ്ഞൊപ്പിച്ചു..

"ഹാ അതാണോ കാര്യം... ഇനി സമ്മതിക്കില്ലെന്ന് ഞാൻ പറഞ്ഞതാ... ഇവള് വാടി കുഴഞ്ഞു കിടക്കുന്നത് കാണുമ്പോ നെഞ്ചിനകത്തൊരു പിടച്ചിലാ.. അതോണ്ടാ ഇനി വേണ്ടെന്ന് പറഞ്ഞത് .... സാരല്ല.... ശനിയാഴ്ച അല്ലെ... ഞാൻ കൊണ്ട് വിട്ടോളാം.... " ഒന്ന് രണ്ട് നിമിഷം വിനയം വാരി കോരി തന്നോട് കൊഞ്ചി സംസാരിക്കുന്ന അവളുടെ മുഖം നോക്കി നിന്ന് അവൻ മറുപടി കൊടുത്തു ... സന്തോഷത്തോടെ അവനോട് നന്ദി പറഞ്ഞ് രണ്ട് പേരോടും യാത്ര പറഞ്ഞ് ഒരിക്കൽ കൂടെ കല്യാണത്തിന് ക്ഷണിച്ച് കൊണ്ട് സഫ പോയപ്പോ ഒരു നിമിഷം അവൾ പോകുന്നത് നോക്കി നിന്നു അവൻ.... സുറുമിക്കും അത്ഭുതമായിരിന്നു... അന്ന് ചെവി പൊട്ടുന്ന ചീത്ത പറഞ്ഞ ആളാണ് ഒറ്റയടിക്ക് സമ്മതിച്ചത്.. അതേക്കുറിച്ചു ചോദിച്ചപ്പോ മിനിയാന്ന് നിന്നെ അത്രേം ദൂരം കൊണ്ട് പോയി ഒരു കുഴപ്പവും കൂടാതെ തിരിച്ചാക്കിയതല്ലേ... ഒരാള് മുഖത്ത് നോക്കി ചോയ്ക്കുമ്പോ നമ്മളെങ്ങനാ നോ പറയാ... അത് കൊണ്ടാ..എന്ന് അലസമായി ഉത്തരം കൊടുത്തു അവൻ.. പിന്നീടുള്ള രണ്ട് ദിവസവും മശൂദ്നെ കാണാൻ പറ്റാത്തതിൽ നിരാശയിലായിരുന്നു സുറുമി.... തിരക്കിലാണെന്ന് സ്വയം ആശ്വാസം കണ്ടെത്തിയാലും നെഞ്ചിനകത്ത് ഒരു ഭാരം പോലെ...

ശനിയാഴ്ച വൈകുനേരത്തോട് അടുക്കും തോറും അവനോട് കുഞ്ഞു പരിഭവം തോന്നാതിരുന്നില്ല .. എന്നിരുന്നാലും അവിടെ എത്താൻ ഉള്ളം തിരക്ക് കൂട്ടുന്നുണ്ടായിരുന്നു... പതിവിലും നേരം കണ്ണാടിയുടെ മുമ്പിൽ ചിലവഴിക്കുമ്പോ കുറച്ച് ദിവസം കൊണ്ട് തനിക്ക് വന്ന മാറ്റത്തെ കുറിച്ചവൾ ചിന്തിക്കുകയായിരുന്നു.... പ്രണയം ഒരാളെ ഇങ്ങനെ മാറ്റി മറിക്കൊ... ഊണിലും ഉറക്കിലും തന്റെ ഓരോ പ്രവർത്തിയിലും അവന്റെ സാന്നിധ്യമായിരുന്നു മനസ് നിറയെ... സഫ മഷൂദ്നെയും കൂട്ടി വരാമെന്ന് പറഞ്ഞതാണ്.. പക്ഷെ സലുക്കാ കൊണ്ടവിട്ടോളം എന്ന് പറയുമ്പോ വേറെ നിവർത്തിയില്ലല്ലോ... ഉമ്മിയോടും സമീറയോടും യാത്ര പറഞ്ഞവൾ ഇറങ്ങുമ്പോ അവൾക്കും മുമ്പേ കുളിച്ച് മാറ്റി ബൈക്കിന്റെ മിററിലൂടെ വെട്ടിയൊതുക്കിയ താടിയും ഏതെല്ലൊ ജെല്ലുകൾ വാരി പൊത്തി ഒതുക്കി നിർത്തിയിരിക്കുന്ന നീണ്ട കോലൻ മുടിയും , ചെറിയ റൗണ്ട് കോംബ് ഉപയോഗിച്ച് ചീകി സ്വയം തൃപ്തി അണയുകയായിരിന്നു സൽമാൻ............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story