സുറുമി: ഭാഗം 14

surumi

എഴുത്തുകാരി: അവന്തിക

ഉമ്മിയോടും സമീറയോടും യാത്ര പറഞ്ഞവൾ ഇറങ്ങുമ്പോ അവൾക്കും മുമ്പേ കുളിച്ച് മാറ്റി ബൈക്കിന്റെ മിററിലൂടെ വെട്ടിയൊതുക്കിയ താടിയും ഏതെല്ലൊ ജെല്ലുകൾ വാരി പൊത്തി ഒതുക്കി നിർത്തിയിരിക്കുന്ന നീണ്ട കോലൻ മുടിയും , ചെറിയ റൗണ്ട് കോംബ് ഉപയോഗിച്ച് ചീകി സ്വയം തൃപ്തി അണയുകയായിരിന്നു സൽമാൻ... "ഇതെന്താ... പതിവില്ലാത്തൊരു ഒരുക്കം.. "ഒരു പുരികം പൊക്കി അവന്റെ മുമ്പിലായി വന്ന് നിന്ന് സുറുമി ചോദിച്ചു.. "എന്തൊരുക്കം.... നീ കേറിക്കെ... നിന്നെ കൊണ്ട് വിട്ടു വേറെ പരിപാടി ഉള്ളതാ... "അവളുടെ ചോദ്യത്തിൽ രക്ഷപെടാൻ എന്നവണ്ണം അവൻ വേഗം ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു.. അവനെയൊന്ന് കൂർപ്പിച്ച് നോക്കി സുറുമി പിന്നിൽ കയറി.. മഷൂദ്ന് വിളിച്ച് വഴിയൊക്കെ കണ്ട് പിടിച്ച് അവന്റെ വീട്ടിലേക്കുള്ള റോഡിൽ കയറിയപ്പോ തന്നെ കണ്ടു നിരയായി നിർത്തിയിരിക്കുന്ന വാഹനങ്ങളും ലൈറ്റിൽ പ്രകാശിച്ചു നിൽക്കുന്ന വീടും പന്തലും..ഇരുട്ട് വീണു തുടങ്ങുന്നതെയൊള്ളൂ.. അത് കൊണ്ട് തന്നെ ആളുകളും വന്നു തുടങ്ങുന്നുണ്ടായിരുന്നോള്ളൂ..

അവരെ കണ്ടപ്പോൾ തന്നെ നിഹാൽ വന്ന് സ്വീകരിച്ചു..വിശേഷങ്ങൾ ആരാഞ്ഞ് നിഹാൽ സൽമാനെ അകത്തേക്ക് കയറ്റി ഇരുത്തി.. കൂടെ സുറുമിയും.... വലിയേടത്ത് വീടിന്റെ വലിപ്പവും വിശാലതയും പഴമയും ഒന്നുമില്ലെങ്കിലും ഒതുങ്ങിയ വൃത്തിയുള്ള വീട്..... ഒറ്റ നോട്ടത്തിൽ സുറുമിക്ക് വീടും അന്തരീക്ഷവും കണ്ടപ്പോൾ മനസ്സിന്ന് സമാധാനം തോന്നി.... അല്ലെങ്കിലും വീടിന്റെ വലുപ്പത്തിലോ പേരുകേട്ട തറവാടായത് കൊണ്ടോ സമാധാനം ഉണ്ടാകില്ലല്ലോ... എവിടെ നിന്നോ ഓടി കിതച്ച് മഷൂദും വന്നു...സൽമാന്റെ കൈപിടിച്ച് വന്ന സന്തോഷം പ്രകടിപ്പിച്ചു അവൻ... പിന്നീട് കണ്ണുകളും ഹൃദയവും തേടി പോയത് തന്റെ പ്രാണന് വേണ്ടിയായിരുന്നു.. "ഹിബ വന്നില്ലേ?... "അവൻ നോക്കുന്നത് അറിഞ്ഞു കൊണ്ട് തന്നെ അവനെ പാടെ അവഗണിച്ച് നിഹാലിനോടായി സുറുമി ചോദിച്ചു.. "ഇല്ലെടോ...റെഡി ആയി നിപ്പുണ്ടെന്ന് പറഞ്ഞ് വിളിച്ചിട്ട് കുറച്ച് നേരായി...ഉച്ചക്ക് കുറച്ച് ഫ്രണ്ട്സ് വന്നു.. അവരൊക്കെ ഇപ്പൊ പോയൊള്ളൂ....... " മറുപടിയായി മുഖത്തിന്റെ സ്ഥായി ഭാവമായ പുഞ്ചിരി കൊടുത്തു അവൾ...

ഹനയുടെ റിസപ്ഷന്റെ അന്ന് ഞങ്ങളെ ഇറക്കിയ ശേഷം നടന്ന സംഭവവികാസങ്ങൾ എല്ലാം അറിഞ്ഞെങ്കിലും അതിന്റെ ഒരു സൂചന പോലും സുറുമിയുടെ മുഖത്ത് ഇല്ലാലോ എന്ന ചിന്തയിലായിരുന്നു നിഹാൽ.. മഷൂദ് സൽമാനെ ഇമ്പ്രെസ്സ് ചെയ്യാൻ നോക്കുന്നുണ്ട്...കഷ്ട്ടപെട്ടാണെങ്കിലും സൽമാന്റെ നോട്ടം മാറുന്ന സമയം കൊണ്ട് സുറുമിയെ നോക്കുന്നുമുണ്ട്... പക്ഷെ സുറുമി അവനവിടെയുണ്ടെന്നുള്ള ഭാവം പോലും കാണിക്കുന്നില്ല.. സുറുമി വന്നെന്ന് അറിഞ്ഞ് എവിടെനിന്നോ സഫയും വന്നു... സുറുമിയെ കണ്ട സന്തോഷമോ വന്ന സന്തോഷമോ എല്ലാം കൂടെ എന്തോക്കെയോ ചോദിച്ചും പറഞ്ഞും പ്രകടിപ്പിക്കുന്നുണ്ടവൾ.... പുറകിലായി ഉമ്മയും ഷെറിനും വന്നു.. അവരെ കണ്ടപ്പോൾ തന്നെ സുറുമിയും സൽമാനും എഴുനേറ്റു നിന്നു.. ഇരു കൂട്ടരെയും പരസ്പരം പരിചയപ്പെടുത്തിയത് സഫയായിരിന്നു.. സുറുമി ഷെറിനെയും ഉമ്മയെയും പരിചയപ്പെടുന്ന സമയം കൊണ്ട് സഫ വെൽക്കം ഡ്രിങ്ക് നിറച്ച ട്രേയുമായി വന്നു.. മശൂദ്നും നിഹാലിനും ഒടുവിലായി സൽമാനും അവൾ വെള്ളം കൊടുത്തു.. "മെഹന്ദി ഇടാൻ ഫ്രണ്ട്നെ ഇവിടെ വരേ ആക്കി തന്നില്ലേ ...

അതിന് താങ്ക്സ് ഒന്നുല്ല്യേ..? " പതുക്കെ സഫക്ക് കേൾക്കാൻ പാകത്തിൽ സൽമാൻ ചോദിച്ചു.. " ഞാനും മഷൂച്ചയും അവളെ കൂട്ടാൻ വീട്ടിലേക്ക് വരാമെന്നു പറഞ്ഞതാണല്ലോ... ഞാൻ പറഞ്ഞോ ഇവിടം വരേ ആക്കി തരാൻ...??"അതേ താളത്തിൽ, ഇത്തിരി കുറുമ്പൊടെ അവൾ തിരിച്ചു ചോദിച്ചു.. " മഷൂനേം കൂട്ടി കേറി വരേണ്ട വീടല്ലല്ലോ അത്... ഇതൊരു പെണ്ണ് കാണലായി കൂട്ടിയാൽ...... നിക്കാഹ് കഴിഞ്ഞ് എന്റെ പെണ്ണായി വലത് കാൽ വെച്ച് കേറാം..... " ജ്യൂസ്‌ ന്റെ ട്രേ അവൻക്കായി നീട്ടിപ്പിടിച്ചതിൽ നിന്ന് വെള്ളമെടുത്ത് കൊണ്ട് അവൻ പറഞ്ഞു... അത് കേട്ട് ഒന്ന് പതറിയെങ്കിലും അത് പ്രകടിപ്പിക്കാതെ അവൾ നടന്ന് സുറുമിക്കായി ട്രേ നീട്ടിപിടിച്ചു... ആൾടെ നോട്ടത്തിലും ചിരിയിലും ഒരു മിസ്റ്റേക്ക് തോന്നിയെങ്കിലും ഇത്രേം പെട്ടന്ന് മുഖത്ത് നോക്കി പറയുമെന്ന് വിചാരിച്ചില്ല.. അവൾക്ക് ഓർക്കും തോറും വയറിലൂടെ വിറയൽ കടന്ന് പോകുന്ന പോലെ.. മെഹന്ദി ഇടലൊക്കെ തീർന്നിട്ട് വിളിക്ക് അപ്പോൾ വരാമെന്നു പറഞ്ഞ് സൽമാൻ ഇറങ്ങി.. സുറുമി സഫക്കും ഷെറിക്കും ഒപ്പം അകത്തേക്കും..

മശൂദ്ന്റെ ഉമ്മന്റെ വീട്ടിലും ഉപ്പന്റെ വീട്ടിലും വലിയ പേരക്കുട്ടികൾ അവരായത് കൊണ്ട് സമപ്രായക്കാർ ഇല്ലായിരുന്നു.. അത്കൊണ്ട് തന്നെ സുറുമിക്കും സഫക്കും ഷെറിനുമായി ഒരു റൂം തന്നെ സെറ്റ് ചെയ്തു.... സഫ ഉണ്ടായത് കൊണ്ട് സുറുമിക്ക് അപരാജിതത്വം തോന്നിയില്ല.. ഷെറിനുമായി വേഗം കൂട്ടാവുകയും ചെയ്തു. കുറച്ച് നേരം കൊണ്ട് തന്നെ ഹിബയും വന്നു...ഹന നാളെ നദീനിന്റെ കൂടെ വരൂ.. അത് കൊണ്ട് ഹനക്ക് വിളിച്ചു സംസാരിക്കുകയും ചെയ്തു.. .. നിഹാൽ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചപ്പോഴാണ് സമയം അത്രേം കടന്ന് പോയത് ഓർത്തത് പോലും.. ഷെറിയുടെ രണ്ട് കയ്യും മുഴുവനാക്കി സഫക്ക് ഇട്ട് തുടങ്ങിയിരുന്നു സുറുമി .. ബാക്കി ഭക്ഷണം കഴിച്ചിട്ട് ഇടാമെന്ന് പറഞ്ഞപ്പോ അവർ അവന്റെ കൂടെ അനുഗമിച്ചു.. രണ്ട് കയ്യിലും മൈലാഞ്ചി ആയതിനാൽ എന്തേലും കഴിക്കാൻ സഫയുടെ സഹായം തന്നെ വേണമായിരുന്നു ഷെറിക്ക്.. ഷെറിനെ കൂട്ടി സഫ മുമ്പിൽ നടന്നു.. പുറകിലായി ഹിബയും സുറുമിയും. അവർ ഭക്ഷണം കഴിക്കാനായി ആളും ആരവുമുള്ള പന്തലിലേക്ക് ഇറങ്ങിയതും ഹിബ സുറുമിയെ പുറകിലേക്ക് വലിച്ചു കൊണ്ട് അകത്തേക്ക് തന്നെ കയറി...

അവളുടെ കൈ പിടിച്ച് ആരും ശ്രദ്ധിക്കുന്നില്ലെന്ന് ഉറപ്പിച്ചു കൊണ്ട് സ്റ്റൈർ ഓടി കയറി.. സുറുമിക്ക് ചോദിക്കാൻ പോലും ഇടം കൊടുക്കാതെ അവളേം കൊണ്ട് ടെറസ്സിലേക്ക് പോയി. അവിടെ കളിചോണ്ടിരിക്കുന്ന പിള്ളേരെയൊക്കെ താഴെ ഭക്ഷണം വിളമ്പുന്നുണ്ടെന്ന് പറഞ്ഞ് ഓടിച്ചു... ഭദ്രമായി ടെറസ്സിലേക്കുള്ള വാതിൽ അടച്ച് സുറുമിയെ ടെറസ്സിന്റെ ഒരു വശത്തായി നിർത്തി... "എന്താ... എന്ത് പറ്റി.... "ഹിബയുടെ പ്രവർത്തിയിൽ ആകെ അന്തം വിട്ടു നിൽപ്പാണ് സുറുമി.. "മഷൂക്ക ക്ക് സംസാരിക്കണെമെന്ന്.... " "ഇപ്പോഴോ...? " "മ്മ്... പേടിക്കണ്ട.. നവിക്കയും ഉണ്ടാകും കൂടെ.. " സുറുമി എന്തൊ പറയാനായി നിന്നെങ്കിലും ഡോറിൽ പതുക്കെ മുട്ടുന്നത് കേട്ടപ്പോ ഹിബ അങ്ങോട്ട്‌ പോയി.. കുറച്ച് നേരം കഴിഞ്ഞതും മഷൂദ് വരുന്നത് കണ്ടപ്പോൾ സുറുമി വേഗം തിരിഞ്ഞ് നിന്നു... "നീ എന്താ മുഖത്തേക്ക് പോലും നോക്കാത്തത്.. " മുഖവുര ഇല്ലാതെയുള്ള ആ ചോദ്യത്തിന് ചെറിയൊരു ആശങ്ക ഉണ്ടായിരിന്നു.. അവിടെ മൗനം... "സുറുമി.... നിന്നോടാ ചോദിച്ചേ... എന്ത് പറ്റി... " . . . . "സുറുമി.... ചോദിക്കുന്നതിന് ഉത്തരം പറയ്... അതല്ല... എടുത്ത തീരുമാനം.... തെറ്റായിരിന്നു എന്ന് ഇപ്പഴേ തോന്നി തുടങ്ങിയൊ..? " അടക്കി പിടിച്ച ശബ്ദത്തോടെ... തെല്ലൊരു അരിശത്തോടെയാണ് അവൻ ചോദിച്ചത്..

"ആ തീരുമാനം ഇയാൾക്ക് ഓർമ ഉണ്ടായിരുന്നോ..?? ഞാൻ വിചാരിച്ചു മറന്നെന്ന്... " കുറുമ്പൊടെയുള്ള അവളുടെ ചോദ്യത്തിൽ അവനൊരു സമാധാനം തോന്നി... വരാത്തതിനുള്ള പരിഭവം മാത്രേയൊള്ളൂ...എടുത്ത തീരുമാനത്തിൽ മാറ്റമൊന്നും ഇല്ല... "അതെങ്ങനാ മറക്കാ......? " "എന്താ മറക്കാത്തെ ..?? " "അതൊന്നുല്ല്യ .. " ഒഴുക്കിൻ മട്ടിലാണെങ്കിലും ശാന്തത കൈവരിച്ചിരിന്നു അവൻ.... "ഏതൊന്നുല്ല...? " "മറന്നില്ല ... അത്രന്നെ.." "ഓർമ ഉണ്ടായിട്ടാണോ ഒന്ന് കാണാൻ പോലും വരാത്തെ.... എന്നും നോക്കും കോളേജിലോ ബസിലോ വഴിയിലോ... എവിടേലും എന്നേം കാത്ത് നിൽപ്പുണ്ടാകുമെന്ന് പ്രതീക്ഷിച്ച്... " ഇത്തവണ മഷൂദ് മൗനമായി... "എന്താ ഇയാൾക്ക് ഒന്നും പറയാനില്ലേ... ചോദിച്ചതിന് ഉത്തരം താ... ഞാൻ കുറച്ച് വെയിറ്റ് ഇട്ടോണ്ട് ഇപ്പൊ കാണാൻ പറ്റി... ഇല്ലേൽ ഈ വരവ് പോലും കാണില്ലായിരുന്നു... " "കല്യാണം ഒക്കെ ആയപ്പോ തിരക്കിലായി... അതാ... " "വലിയ കാര്യം... " "ഇപ്പൊ നിന്നെ കഷ്ടപ്പെട്ട് കാണാൻ വന്നില്ലേ... എന്നിട്ടും നീ ഇങ്ങനെ പരിഭവം കാണിക്കല്ലേ... തിരക്കായത് കൊണ്ടല്ലേ... പിന്നെ ഞാൻ വന്ന് ആരേലും കണ്ട് പ്രോബ്ലം ആയാലോ.... അതൊക്കെ കൊണ്ടാ... ആ ഉരുട്ടി വെച്ചിരിക്കുന്ന മുഖമൊന്ന് നേരെ വെക്കെടി......" അവളുടെ മുഖം കാണാൻ പാകത്തിൽ അവൻ തല ചെരിച്ചു കൊണ്ട് പറഞ്ഞപ്പോ അവൾ ഇടം കണ്ണിട്ട് അവനെ നോക്കി ചിരിച്ചു... "വീടിഷ്ട്ടായോ...? ''

കുറച്ചൊരു ആശങ്കയോടെയാണ് അവൻ ചോദിച്ചത്... "വീട് മാത്രല്ല... വീട്ടിലുള്ളവരേം... " അത് കേട്ടപ്പോ അവന്റെ മുഖത്തും ചിരി വിരിഞ്ഞു.. "ഇയാളെ അല്ല... ഉമ്മ... ഷെറി... സഫയെ പിന്നെ ആദ്യമേ അറിയാലോ... അവരൊക്കെ ഇഷ്ട്ടായി... " "ഹ്മ്മ്.....എന്താ എന്നെ വിളിച്ചേ.. ഇയാളെന്നോ ... " "മ്മ്.. പിന്നെ ഞാനെന്ത് വിളിക്കും.. " "മഷൂച്ച ന്ന് വിളിക്ക്.. " "അയ്യേ... അത് അവരൊക്കെ വിളിക്കുന്ന പേരല്ലേ... അവരുടെ ഇക്കാക്ക ആയത് കൊണ്ട്... അത് വേണ്ട... " "പിന്നെ എന്ത് വിളിക്കാനാ ഉദ്ദേശം.. " "പേര് വിളിക്കും... " "എന്നാ നീ തല്ല് മേടിക്കും.. " "നിന്ന് തന്നാലല്ലേ... " "കേട്ട് കഴിഞ്ഞാൽ നിന്നെ കയ്യിൽ കിട്ടുമല്ലോ... " "അതപ്പോഴല്ലേ... " "ഇപ്പോഴും എനിക്ക് പറ്റും... " "മ്മ്.. മ്മ്.. പറ്റും പറ്റും... " "കാണണോ.... " " വേണ്ടാ.. " "അപ്പൊ പേടിയുണ്ടല്ലേ... " "പേടിയോ.. എന്തിന് പേടി.... " "പേടിക്കണം.. ഞാനാള് മോശാ... " "ഞാനും..." "ടീ പെണ്ണെ... നിന്റെ നാക്കിന് ഇത്രേം നീളൂം വലുപ്പൂം ഉള്ളത് ഞാൻ അറിഞ്ഞില്ല.. " "ഞാനും...... ഇയാളെ കാണുമ്പോ ഒന്നും രണ്ടും പറഞ്ഞ് ഉടക്കാൻ തോന്നാ... അപ്പോൾ അറിയാണ്ട് വന്ന് പോകുന്നതാ ... "

"അതെന്താ അങ്ങനെ അറിയാണ്ട് വന്ന് പോകുന്നത്...? " "ആവോ.. " "പറയ്... " "നമ്മുടേത് എന്ന് തോന്നുന്നതിനോട് നമുക്കൊരു ഫ്രീഡം തോന്നൂലെ... പ്രതേക ഇഷ്ട്ടം തോന്നൂലെ... അത്....."മറുപടി ഒന്നുമില്ലായിട്ട് സുറുമി തല ചെരിച്ച് അവന്റെ മുഖത്തേക്ക് നോക്കി... അവളെ തന്നെ നോക്കി നിൽക്കുകയായിരുന്നു അവൻ.. "എന്താ നോക്കുന്നെ.. " "നിന്റെ ഈ സ്നേഹത്തിന് പകരം നൽകാൻ നല്ലൊരു ജീവിതം പോലും ഇല്ലെടി എന്റെ കയ്യിൽ ... കൊറേ പ്രാരബ്‌ധങ്ങൾ.... കടങ്ങൾ....ഇതല്ലാതെ .... " "സാരല്ല്യാ.... ഉള്ള് നിറയെ സ്നേഹം ഉണ്ടല്ലോ.... അത് ഉണ്ടായാൽ എവിടേം എന്തിനും ഞാനുണ്ടാകും കൂടെ.... " ഇരുകണ്ണുമടച്ചുകൊണ്ടവൾ കുറുമ്പൊടെ പറഞ്ഞു .. . . . . "പോരെ... മഷ്‌ക്കാ... " ആർദ്രമായിരിന്നു അവളുടെ സ്വരം... "എന്ത്..?? " "പോരെ ന്ന്.. " "അതല്ല...എന്തൊ വിളിച്ചല്ലോ... അതൊന്നൂടെ വിളിക്ക്.. " "ഏയ്.. ഇല്ലാലോ.. തോന്നിയതാ.. " "ഡി..... വിളിക്കെടി.. " "പിന്നെ... പോയെ..പോയെ.... പേടിപ്പിക്കാതെ.. കണ്ണുരുട്ടിയും ഒച്ചയിട്ടുമുള്ള വിരട്ടലൊക്കെ അവരോട് എടുത്താൽ മതി.... എന്റെ അടുത്ത് അത് വിലപോവൂല... "

"നീ എന്റെ കയ്യിന് പണി ഉണ്ടാക്കും ....." "നിങ്ങളെന്റെ വായക്കും.. " "ഭദ്രകാളി.. " "താഴെ അന്വേഷിക്കും.... മാഷ് ചെല്ല്... " "നാളെ വരണം... വരില്ലേ... " "വരാതെ... ഹൃദയം ഇവടെ ആയി പോയില്ലേ... " "പൊടി.... " "ഡാ... ഡാ... മതിയെടാ... ആരേലും വന്നാൽ പറയാൻ നല്ലൊരു കള്ളം പോലും ഇല്ല... ഞങ്ങൾ ലൈസൻസ് ഉള്ളവരാ... നിങ്ങളെയാ കയ്യോടെ പോക്കാ.. " പുറകിൽ നിന്ന് നിഹാൽ പറഞ്ഞു.. കൂടെ ഹിബയും ഉണ്ടായിരുന്നു.. "എന്നാലും സുറുമി... ഈ നവിക്ക പറഞ്ഞപ്പോ ഞാൻ കള്ളം പറയാന്നു വിചാരിച്ചു... ഇപ്പഴാ വിശ്വാസം വന്നത്.. " താഴേക്ക് നോട്ടമെറിഞ്ഞു നിൽക്കുന്ന സുറുമിയെയും മാറിൽ കൈ പിണച്ചു നിൽക്കുന്ന മശൂദ്നെയും നോക്കി കൊണ്ട് ഹിബ പറഞ്ഞു.. "എടി.. നീ മാത്രമല്ല.....ഞാനും... എന്താ രണ്ട് പേരുടെയും പ്ലാൻ..??? " നിഹാലും ചോദിച്ചു.... "എന്ത് പ്ലാൻ... ഈ തിരക്കൊന്ന് ഒഴിഞ്ഞ് കാലിൽ വീണാണെങ്കിലും സൽമാനെ വീഴ്ത്തും... പിന്നെ വാപ്പ... നോക്കാം... ല്ലേ.. "മഷൂദ് തല സുറുമി നിൽക്കുന്ന വശത്തേക്ക് ചെരിച്ച് അവളോടായി ചോദിച്ചു... മറുപടിയായി പുഞ്ചിരിച്ചു അവൾ.. "ഹിബാ... ഇവളേം കൊണ്ട് പൊയ്ക്കോ....

ആര് ചോദിച്ചാലും അവിടെ സീറ്റ് ഫുൾ ആയത് കൊണ്ട് ഞങ്ങൾ മേലെയൊക്കെ ഒന്ന് ചുറ്റിയടിച്ചു എന്ന് മാത്രം പറഞ്ഞാൽ മതി.. " നിഹാൽ ഹിബയോടായി പറഞ്ഞു.. "അതേറ്റു.. " "സുറുമി ചിലവ് വേണം ട്ടൊ... നിങ്ങളെയൊന്ന് കരക്കടിപ്പിക്കാൻ കുറച്ചൊക്കെ ഞാനും കരുവാണ് .. ഇന്ന് എന്റെ പെണ്ണുമ്പിള്ളേം... ഇന്ന് കാണണമെന്ന് പറഞ്ഞ പോലെ നട്ടപാതിരാക്ക് കാണണം എന്ന് വാശി കാണിക്കോ ന്നാ എന്റെ പേടി... അജ്‌ജാതി വെറുപ്പിക്കലായിരിന്നു ഹിബയോട് പറഞ്ഞു നിന്നെ ഇവിടെ എത്തിക്കുന്നത് വരേ......" നിഹാൽ പറഞ്ഞപ്പോൾ മഷൂദ് അവനെ കൂർപ്പിച്ച് നോക്കി... അതിന് മറുപടിയായി സുറുമി അവനെ നോക്കി ചിരിച്ചു... "ഞങ്ങൾ പോവ്വാ.... കുറച്ച് കഴിഞ്ഞ് നിങ്ങൾ വന്നാൽ മതി... " ഹിബ സുറുമിയെയും കൂട്ടി താഴേക്ക് പോയി... "എന്തായി.. സംസാരിച്ചോ.. " "മ്മ്..." "എന്നിട്ട്...?? " "എന്നിട്ടെന്താ... " "എന്താ അവള് വന്നപ്പോ നോക്കാത്തെ ....? " "അന്ന് കണ്ടതിൽ പിന്നെ ഞാൻ കാണാൻ ഒന്നും പോയില്ലല്ലോ അതിന്റെ പരിഭവം... " "അറിഞ്ഞപ്പോൾ തന്നെ ഞാൻ പറഞ്ഞതാ... ഒന്ന് കാണാൻ പോകാൻ.. നിന്റെ ഒടുക്കത്തെ....നാണം.. "

"അവിടെ സഫ കാണും.. തിരക്കിനടിയിൽ ഞാൻ എന്തിനാ കോളേജിൽ എന്നും വരുന്നതെന്ന് അവൾക്ക് ഡൌട്ട് തോന്നില്ലേ.... അതാ ഞാൻ... " "എടാ കാമുകന്മാർ കുറച്ച് റിസ്ക് ഒക്കേ എടുക്കണം... കാണാൻ പോകേണ്ടി വരും... മതില് ചാടേണ്ടി വരും... അവൾക്ക് ഫോണില്ലല്ലോ.. അപ്പോൾ വീട്ടിലെ ഫോണിലേക്ക് എന്തേലും കള്ളം പറഞ്ഞ് വിളിച്ച് സംസാരിക്കേണ്ടി വരും... കത്തും പേപ്പറും കൊടുക്കേണ്ടി വരും... കാണുമ്പോ കണ്ണും കണ്ണും നോക്കിയാൽ പോരാ... മനസ്സിൽ എത്ര കണ്ട് ഇഷ്ട്ടം തോന്നുന്നുണ്ടോ.... അല്ലേൽ തോന്നാറുണ്ടോ.... മിസ്സ്‌ ചെയ്യാറുണ്ടോ... അതൊക്കെ തുറന്ന് പറയണം... " "ആണോടാ... എത്ര ഇഷ്ട്ടം തോന്നിയാലും എനിക്കത്...പ്രകടിപ്പിക്കാൻ അറിയില്ലെടാ..... ഉള്ളിൽ കിടന്ന് സ്‌നേഹം തിളക്കുന്നുണ്ടാകും... പക്ഷെ നാവിൽ നിന്ന് വീണ് കിട്ടൂല... എനിക്കെങ്ങനെ പറയാൻ അറിയില്ല ടാ... " "എന്നാ തിളച്ച് മറിയുന്ന സാധനം വാങ്ങി വെച്ചേക്ക്... " "ടാ... പോടാ... " ".. എടാ ...... സ്നേഹം പ്രകടിപ്പിക്കണം.. അപ്പോഴേ അത് പൂർണ്ണമാകൂ... നിന്റെ മനസ്സിൽ ഉണ്ടാകും.. പക്ഷെ അവളത് എങ്ങനെയാ അറിയാ... നീ പറയേണ്ടേ...പറയണം....സ്നേഹം മാത്രമല്ല... അവളിൽ നിനക്കിഷ്ട്ടപ്പെട്ട എന്ത് കണ്ടാലും നീ തുറന്ന് പറയണം... ഇപ്പൊ നിനക്കവള് ഇട്ട ഡ്രസ്സ് ഇഷ്ട്ടയെന്ന് വെച്ചോ.. നീ പറയണം...

ഈ ഡ്രസ്സ് ഇട്ടിട്ട് സൂപ്പർ ആയിട്ടുണ്ടെന്ന്... ഈ സ്നേഹം.. പ്രണയം എന്നൊക്കെ പറഞ്ഞ വികാരം എല്ലാ വിധ മാധൂര്യത്തോടെയും അതിന്റെ പൂർണ്ണതയിൽ എത്തുന്നത് അത് പ്രകടിക്കുമ്പോഴാണ്..... " എല്ലാം ശ്രദ്ധിച്ചു കേട്ടിട്ടും ചിന്തയിലാണ്ട്‌ നിൽക്കുന്ന മഷൂദ്നെ നിഹാൽ കഴുത്തിലൂടെ കൈ ചുറ്റി തന്റെ ശരീരത്തോട് ചേർത്ത് അമർത്തി.... "ടാ... പൊട്ടാ....ഒക്കെ ശരിയാകും.. നീ വാ . പോവാ... താഴെ അന്വേഷിക്കും.." നിഹാൽ പറഞ്ഞപ്പോ മഷൂദ് അവനെ അനുഗമിച്ചു... രാത്രി മെഹന്ദി ഇട്ട് കഴിഞ്ഞിട്ടും വന്നവരെല്ലാം പോയതിന് ശേഷമാണ് സൽമാൻ സുറുമിയെ കൊണ്ട് പോകാൻ വന്നത്.... കുറച്ച് നേരം മഷൂദും സൽമാനും നിഹാലും മുറ്റത്ത് ചെയർ ഇട്ട് സംസാരിച്ചിരുന്നു.... മശൂദ്നെ കൂട്ട് പിടിക്കൽ സൽമാന്റെയും സുറുമിയുമായുള്ള പ്രൊപോസൽ മുന്നോട്ട് വെച്ചാൽ സപ്പോർട്ടിന് വേണ്ടി സൽമാനെ വരുതിയിലാക്കൽ മശൂദ്ന്റെയും ആവശ്യമായത് കൊണ്ട് രണ്ട് പേരും ഒരു പോലെ സംസാരങ്ങൾക്ക് തിരികൊളുത്തി......

കുറച്ച് നേരം കൊണ്ട് തന്നെ ഒരുപാട് കാര്യങ്ങൾ സംസാരിച്ചും പങ്കുവെച്ചും അവർ കൂട്ടായി... ഇടക്ക് ചായയും കൊണ്ട് സഫ വന്നെങ്കിലും സാഹചര്യം മോശമായതിനാൽ അവളോട് സംസാരിക്കാൻ പറ്റിയില്ല സൽമാന്.. പോകാൻ വേണ്ടി ഇറങ്ങിയപ്പോഴാണ് മഷൂദ് സുറുമിയെ പിന്നീട് കണ്ടത് പോലും.. നാളെ നേരത്തെ വരണമെന്ന് പറഞ്ഞ് സന്തോഷത്തോടെ യാത്രയാക്കുന്ന ഉമ്മയുടെയും സഹോദരിമാരുടെയും മുഖം കണ്ടപ്പോൾ തന്നെ മഷൂദ്ന്റെ മനസ്സ് നിറഞ്ഞു... ഒരൂസം പെട്ടന്ന് അവളോടുള്ള ഇഷ്ട്ടം അറിയിച്ചാൽ അവരത് സന്തോഷത്തോടെ അംഗീകരിക്കുമായിരിക്കും ..... അവൻ നെടുവീർപ്പോടെ സമാധിനിച്ചു.. ഒരിക്കൽ കൂടെ എല്ലാവരോടും യാത്ര പറഞ്ഞ് സുറുമിയും സൽമാനും ഇറങ്ങുമ്പോ, മഷൂദ്‌നായി ഒരു പുഞ്ചിരി സുറുമിയുടെ ചുണ്ടിലും സഫയുടെ മുഖത്ത് നോക്കി രണ്ട് കണ്ണുമടച്ച് ഒരു കള്ള ചിരി കൊടുക്കാൻ സൽമാനും മറന്നില്ല..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story