സുറുമി: ഭാഗം 15

surumi

എഴുത്തുകാരി: അവന്തിക

"എന്താ.... നീ പറയുന്നത് സത്യാണോ...?? " "മ്മ്... സത്യം... ഇത്രേം വർഷത്തെ ഫ്രണ്ട്ഷിപ്പിനിടയിൽ ഒരു കാര്യം നിന്നോട് മറച്ചു വെച്ചിട്ടുണ്ടെങ്കിൽ അത് മഷൂദ് നോട്‌ എനിക്കുള്ള ഇഷ്ട്ടം മാത്രാണ്... " ഷെറിയുടെ കല്യാണത്തിന് വീണുകിട്ടിയ ഒരവസരത്തിലാണ് സുറുമി ഹനയോട് കാര്യങ്ങൾ പറഞ്ഞത്.... അത്ഭുതമായിരുന്നു ഹനക്ക് ആദ്യം.... "എടി.... നീ ഒരു സൂചന പോലും.... എനിക്ക്.... നിങ്ങൾ തമ്മിൽ... എനിക്ക് ഒന്നും.. വിശ്വസിക്കാൻ പറ്റണില്ലാ... " "ലാസ്റ്റ് മോമെന്റിൽ പോലും ഞാൻ നോക്കിയതാ അങ്ങനെ ഒരു വാക്ക് കൊടുക്കാണ്ടിരിക്കാൻ..... മനസ്സിലായിരുന്നു .. എന്നെ ഇഷ്ട്ടാണെന്ന്.. അതിന് മുമ്പ് വന്ന് കിട്ടിയ സാഹചര്യത്തിൽ പോലും എന്നോട് പറയാതെ... എല്ലാം തീർന്ന്.. ഇനി ഒരു കണ്ടുമുട്ടലുണ്ടാകില്ല എന്ന് വിചാരിച്ചിരുന്നപ്പോഴാ.... ഉള്ളിലുള്ള ഇഷ്ടത്തിന്റെയും ആത്മാർത്ഥതയുടെയും വ്യാപ്തി ആ വാക്കുകളിലുണ്ടായിരുന്നു .. അതാ ഞാൻ... എന്ത് വന്നാലും കാത്തിരുന്നോളാം എന്നൊരു വാക്ക് കൊടുത്തത്..... "

"എടാ... ഞാൻ നിനക്ക് സപ്പോർട്ട് ആണ്... കാരണം നിന്നേം മഷൂച്ചനെയും എനിക്ക് നന്നായി അറിയാം... മഷൂച്ച സ്നേഹമുള്ളവനാണ്.. വീട്ടുകാരും.. പക്ഷെ നിങ്ങളുടെ ഫാമിലി... നിന്റെ വീട്.... വീട്ടുകാർ.. അവര് അംഗീകരിക്കോ.. " അത്ഭുതം ആശങ്കയിലേക്ക് വഴിമാറാൻ അധികം വേണ്ടി വന്നില്ല ഹനക്ക്. ... സുറുമിയുടെ വീട്, കുടുംബം, വാപ്പ... അവരെയൊക്കെ ശരിക്കും അറിയുന്നതാണ്.. അത് പോലെ മഷൂച്ചയെ കുറിച്ചും... ഒരിക്കലും സുറുമിയുടെ വീട്ടുകാർ ഈ ബന്ധത്തിന് സമ്മതിക്കുമെന്ന് തോന്നുന്നില്ല... "അറിയില്ല ഹനാ... വാപ്പ...അതോർക്കുമ്പോ എനിക്ക് പേടിയുണ്ട്... സലുക്കനെ നോക്കുമ്പോഴൊക്കെ ഒരു നീറ്റലാ ഉള്ളില്... പക്ഷെ അതിനും മേലെയാണ് എനിക്ക് മഷൂദ് എന്ന വെക്തിയോടുള്ള സ്നേഹം.. മഷൂദ് ന്ന് ഇങ്ങോട്ടും.. " "ശരിയാണ് സുറുമി... പക്ഷെ ഈ ബന്ധം വീട്ടിൽ അറിഞ്ഞാൽ... " "എടാ.. അതിന് മതം വേറെ ഒന്നുമല്ലല്ലോ അംഗീകരിക്കാതിരിക്കാൻ.... വെറും ഒരു തറവാട് ന്റെ വലുപ്പം പറഞ്ഞ് സമ്മതിക്കാതിരിക്കോ...???? പ്രണയിച്ചു നടക്കാനോ ഓടി പോകാനോ ഒന്നുമല്ലല്ലോ....

ഈ കല്യാണം കഴിഞ്ഞാൽ മഷൂദ് സലുക്കാനോട്‌ പ്രൊപോസൽനെ കുറിച്ച് സംസാരിക്കും... കല്യാണം ഒന്നുമില്ലെങ്കിലും ജസ്റ്റ്‌ എങ്ങനജ്മെന്റ് എങ്കിലും... അല്ലേൽ വാക്കാൽ ഒരു ഉറപ്പിക്കൽ... എടാ... അവർ സമ്മതിക്കൂലെ...?? " മറുപടിയായി ഹന സുറുമിയുടെ കയ്യിൽ മുറുക്കി പിടിച്ചു.... കൂടെ ഉണ്ടെന്ന് പറയാതെ പറഞ്ഞു.. "നമുക്ക് നോക്കാം.. ഇക്കാക്കയും ബാബിയും ഞാനുമൊക്കെയില്ലേ കൂടെ ...... പക്ഷെ ഒരിക്കലും മഷൂച്ചയോട് നീ കൊടുത്ത വാക്ക് തെറ്റിക്കരുത്... എന്ത് വന്നാലും അവർ സമ്മതിക്കുന്ന വരേ നീ കാത്തിരിക്കണം... " "ഉണ്ടാവും ഹനാ.... ഒരുപാട് തുറന്ന് സംസാരിച്ചില്ലെങ്കിലും എനിക്കറിയാം ആ മനസ്സ് മുഴുവൻ ഞാൻ ആണെന്ന്...എന്നോടുള്ള സ്‌നേഹം ആണെന്ന് .. ആ കളങ്കമില്ലാത്ത സ്നേഹം ആണെനിക്ക് വേണ്ടതും. ....ഞാൻ വെറും വാക്ക് പറഞ്ഞതല്ല... അത്രയ്ക്ക് ഇഷ്ട്ടം ആയോണ്ടാ പറഞ്ഞത്.. " "അറിയാം.. എനിക്കറിയാം... നിന്റെ ഓരോ വാക്കിലും ആ ഇഷ്ട്ടം എനിക്ക് ഫീൽ ചെയ്യുന്നുണ്ട്... നമുക്ക് നോക്കാമെടാ... "

ഹന സുറുമിയെ സമാധാനിപ്പിച്ചു.. ഭക്ഷണം കഴിഞ്ഞ് ഹിബയും സുറുമിയും ഹനയും കൂടെ ഇരുന്നപ്പോഴാണ് സഫ വന്ന് ഫോട്ടോക്ക് വിളിച്ചത്... സുറുമി ഇല്ലെന്ന് പറഞ്ഞെങ്കിലും നിയാസ്ക്കാക്ക് മൈലാഞ്ചി ഇട്ട ആളെ കാണണം എന്ന് പറഞ്ഞിരുന്നു എന്ന് പറഞ്ഞ് സഫ നിർബന്ധിച്ചു.. വേറെ വഴി ഇല്ലാതെ അവർക്കൊപ്പം സുറുമിയും എഴുനേറ്റു . ഷെറിന്റെ ഫ്രണ്ട്സും സഫയുടെ ഫ്രണ്ട്സും .. മഷൂദ്ന്റെ ഫ്രണ്ട്സും ... കുടുംബക്കാരുമൊക്കെയായി പരിചയപ്പെടലും ഫോട്ടോ എടുപ്പുമൊക്കെയായി നല്ല തിരക്കാണ് സ്റ്റേജിൽ.. എവിടെ നിന്നോ നദീനിനെയും നിഹാലിനെയും കൂട്ടി വന്നു സഫ... അവൾക്കൊപ്പം പോകുന്ന പോക്കിൽ മശൂദ്നെയും അവനോട് സംസാരിച്ചോണ്ടിരിക്കുന്ന സൽമാനെയും കൂടെ കൂട്ടി നിഹാൽ.. സ്റ്റേജിന്റെ താഴെ ഒരു വശത്ത് സഫയെ കാത്തെന്ന പോലെ സുറുമിയും ഹനയും ഹിബയും നില്പുന്നുണ്ടായിരുന്നു ..ആരെക്കെയോ വന്നിട്ടും പോയിട്ടും ഫോട്ടോ എടുപ്പും പരിചയപ്പെടലും സ്റ്റേജിൽ ഒരു ഭാഗത്ത്‌ നടക്കുന്നുണ്ട്.. മഷൂദ് നെ കണ്ട സുറുമി കുസൃതിയോടെ ഒരു കണ്ണടച്ച് ചിരിച്ചു കാണിച്ചു..

അടുത്ത് നിൽക്കുന്ന സൽമാനെ ഇടം കണ്ണിട്ട് നോക്കി അവനും കണ്ണടച്ച് കാണിച്ചു... സൽമാന്റെ കണ്ണുകൾ തേടിയത് ഹിബയോടും ഹനയോടും സംസാരിക്കുകയും അതിനനുസരിച്ച് കൈകൾ ചലിപ്പിക്കുകയും ചെയ്യുന്ന സഫയെയാണ് .. പക്ഷെ സഫ ഒന്നും അറിയാത്ത മട്ടിൽ തന്റെ സംസാരത്തിൽ മാത്രം ശ്രദ്ധ കൊടുത്തു... ഒരുമിച്ചാണ് സ്റ്റേജിലേക്ക് കയറിയത് . നിയാസിന് സുറുമിയെ പരിചയപ്പെടുത്തി കൊടുത്തു ഷെറിൻ... ഷെറിന്റെ ചുവന്ന കൈകൾ സുറുമിക്ക് കാണാൻ വേണ്ടി നീട്ടിപിടിക്കുമ്പോൾ അതിനെ കുറിച്ച് പ്രശംസിച്ചു കൊണ്ട് നിയാസും അഭിമാനത്തോടെ അതിലേക്ക് ഉറ്റു നോക്കി കൊണ്ട് സൽമാനും സ്നേഹത്തോടെ അതിലുപരി കണ്ണിലൊളിപ്പിച്ച പ്രണയത്തോടെ അവളെ നോക്കി മഷൂദും അവർക്കൊപ്പം ഉണ്ടായിരിന്നു ... ഫോട്ടോക്ക് വേണ്ടി നിയാസിന്റെയും ഷെറിയുടെയും ഒരു വശത്ത് നദീനും ഹനയും നിന്നപ്പോൾ മറുവശം നിഹാലും ഹിബയും നിന്നു..

ഹിബയോട് ചേർന്ന് സുറുമി നിന്നപ്പോൾ ഹനയോട് ചേർന്ന് സഫയും നിന്നു..സഫയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങിയ മശൂദ്നോട്‌ വീണുകിട്ടിയ അവസരം പാഴാക്കാതെ തികച്ചും സ്വാഭാവികമായി നിഹാൽ അവന്റെ വശം, സുറുമിക്ക് അപ്പുറത്തായി നിൽക്കാൻ പറഞ്ഞു.. ഒരു നിമിഷം നിഹാലിന്റെ മുഖത്തേക്ക് നോക്കി നിന്ന് അവന്റെ മുഖത്ത് ഒളിഞ്ഞിരിക്കുന്ന ചിരിയുടെ അർത്ഥം മനസ്സിലായെന്ന പോലെ മഷൂദ് സുറുമിക്ക് അരികിലായി പോയി നിന്നു... കിട്ടിയ അവസരത്തിൽ മറുത്തൊന്നും ആലോചിക്കാതെ സൽമാൻ സഫക്ക് അപ്പുറവും നിന്നു...പത്ത് പേരുടെയും മനോഹരമായ ദൃശ്യം അതിന്റെ എല്ലാ മനോഹരതയോടെയും ക്യാമറയിൽ പതിഞ്ഞു... " സഫാ... ഇന്നലെ പറഞ്ഞത് ഞാൻ വെറും തമാശയായി പറഞ്ഞതല്ല.. സത്യായിട്ടും ഈ 'വായ തുറന്നുറങ്ങിയേ 'എനിക്കിഷ്ട്ടായിട്ട് പറഞ്ഞതാ... " ഫോട്ടോ എടുപ്പ് കഴിഞ്ഞ് എല്ലാവരും സംസാരത്തിൽ മുഴുകിയപ്പോൾ സൽമാൻ അവളെ നോക്കാതെ തന്നെ സഫയോടായി പറഞ്ഞു.. "അതിന് എനിക്കും കൂടെ ഇഷ്ട്ടം ആകണ്ടേ..?? "

നിന്ന നിൽപ്പിൽ നോട്ടം പോലും മാറ്റാതെ അവളും തിരിച്ചടിച്ചു "എത്ര സമയം വേണം..?? " "എന്തിന്... " "ഇഷ്ട്ടമാകാൻ.. " മറുപടിയായി സൽമാനെ കൂർപ്പിച്ച് നോക്കി സഫ.. "മുഖത്ത് നോക്കി നിൽക്കല്ലേ കുരുപ്പേ.... " അവൾ വേഗം അവന്റെ മുഖത്ത് നിന്ന് നോട്ടം മാറ്റി... "പറയ്.. എത്ര ദിവസം വേണം.. " "യ്യോ.. മഷൂച്ചാ.... " പതിഞ്ഞ ശബ്ദത്തിൽ അവൻക്കൊരു ഓർമപ്പെടുത്തൽ പോലെ സഫ പറഞ്ഞു.. "എവിടെ...?? " മഷൂദ് നിൽക്കുന്ന സ്ഥലത്തേക്ക് നോക്കിയപ്പോൾ മഷൂദ് നിയാസ്നെ കളിയാക്കി കൊണ്ട് നിഹാലിനോടും നദീനിനോടുമായി എന്തൊ പറഞ്ഞ് ചിരിക്കുകയാണ്.. തിരിഞ്ഞ് സഫ നിൽക്കുന്നതിടം നോക്കിയപ്പോൾ അവിടെ ശ്യൂന്യം...... ചിരിച്ചുകൊണ്ടവൻ അവർക്കൊപ്പം ചേർന്നു.. ⚡️ ⚡️ ⚡️ ⚡️ ⚡️ ⚡️ പിറ്റേന്ന് കമ്പനിയിൽ ഡെലിവേർഡ് ആയ ഫർണിച്ചറുകളുടെ കണക്കുകൾ നോക്കുന്നതിനിടയിലാണ് മഷൂദ് വന്നത്.. ഒട്ടും പ്രതീക്ഷിക്കാതെ മഷൂദ് നെ അവിടെ കണ്ടപ്പോൾ ആദ്യം സൽമാന് ആശ്ചര്യമായിരുന്നു.. സന്തോഷത്തോടെ അവനെ സ്വീകരിച്ചു.. സംസാരിച്ചും കമ്പനി സംബന്ധമായ കാര്യങ്ങൾ സംസാരിച്ചും അവിടെ മുഴുവൻ നടന്നു കാണിച്ചു കൊടുത്തു സൽമാൻ..

പണി നടന്നോണ്ടിരിക്കുന്നവയും പണി കഴിഞ്ഞ് ഫിനിഷിങ് വർക്ക്‌ ചെയ്തോണ്ടിരിക്കുന്നതും മരം കൊണ്ട് നിർമിക്കപ്പെട്ടവയും അല്ലാത്തതുമായ അനേകം ഫർണിച്ചറുകളുടെ ശേഖരണം തന്നെയുണ്ടായിരുന്നു അവിടെ.. ഇതിന്റെ എല്ലാം അവകാശി കൂടെയാണ് സുറുമി....അവൾക്കൊപ്പമുള്ള ജീവിതം...., അതേ കുറിച്ച് സംസാരിക്കാനാണ് താൻ ഇവിടെ വന്നതെന്ന് അറിഞ്ഞാൽ.... സൽമാന്റെ പ്രതികരണം.. അറിയില്ല.. ആട്ടി ഓടിക്കുമായിരിക്കും... എന്ത് വന്നാലും സാരമില്ല.. ഒരു നിശ്വാസത്തോടെ മഷൂദ് സംസാരത്തിന് തുടക്കമിട്ടു... "ഉപ്പ ഇപ്പൊ കമ്പനിയിൽ വരാറില്ലേ......? " "ഇല്ലെടോ... ഇപ്പൊ ഞാൻ തന്നെയാ ഇവിടെ നോക്കാറ്.... ഇടക്ക് വരും.. കൂടുതലും വീട്ടിലെ പറമ്പും കൃഷിയും അവിടെ വരുന്ന പണിക്കാരും അവർക്കൊപ്പം തന്നെയാണ്... ഇവിടെ ഒരാളെ വെക്കണം എന്നൊക്കെയുണ്ട് ... വിശ്വസിക്കാൻ കൊള്ളുന്ന ഒരാളാകണം... അങ്ങനെ ഒരാളെ കിട്ടാത്തത് കാരണം വൈകുന്നതാ..... " "മ്മ്....നമുക്ക് എവിടേലും ഒഴിഞ്ഞ സ്ഥലത്തേക്ക് പോയി നിൽക്കാം .. " ഒരു നിമിഷത്തെ മൗനത്തിനു ശേഷം മഷൂദ് പറഞ്ഞു..

"ഓഹ്.. അതിനെന്താ... " സൽമാൻ മഷൂദ്നെയും കൊണ്ട് പണിക്കാർ ഒന്നുമില്ലാത്ത ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ട് പോയി.. ഒരു കൈ എളിയിൽ കൊടുത്ത് മറു കൈ കൊണ്ട് നെറ്റിയിൽ കോറി കാര്യമായി ചിന്തയിലാണ്ട്‌ നിൽക്കുന്ന മശൂദ്നെ കണ്ടപ്പോൾ അവൻക്ക് ഗൗരവമേറിയ എന്തൊ കാര്യം സംസാരിക്കാൻ ഉണ്ടെന്ന് സൽമാൻ ഊഹിച്ചു... ഒരുവേള സഫ വല്ലതും പറഞ്ഞു കാണുമോ എന്നൊരു ഭയം തോന്നാതിരുന്നില്ല അവൻക്ക്.. ""ഏയ് അങ്ങനെ ആണേൽ ഇത്രയും മാന്യമായി സംസാരിക്കോ... വലിച്ചിറക്കി ചെകിട് പൊളിക്കൂലേ...ഇനി പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ എന്തിന് പേടിക്കണം... അന്തസായി പറയണം അവളുടെ സെക്കന്റ്‌ ഇയർ കഴിഞ്ഞിട്ട് വീട്ടിൽ നേരിട്ടു വരാൻ നിൽക്കുകയായിരുന്നു എന്ന് ""അവൻ സ്വയം ആശ്വസിച്ചു ..... സ്വയം ഊഹിക്കുകയും അതിന്റെ കാരണങ്ങൾ നിരത്തുകയും സ്വയം അതിന് പരിഹാരം നിർദേശിക്കുകയും ചെയ്യുന്ന തന്നെ ഓർത്ത് സൽമാന് ചിരി വന്നു... "മഷൂ.. എന്താ... എന്തേലും പറയാൻ ഉണ്ടോ...." പറയാൻ പോകുന്ന കാര്യത്തെ കുറിച്ചോർത്തിട്ടായിരിക്കാം മഷൂദ് വല്ലാത്ത മാനസിക സംഘർഷണത്തിലാണെന്ന് അവന്റെ മുഖം കണ്ടപ്പോൾ സൽമാന് തോന്നി..... "മ്മ്... "

"എന്താടാ... " അകാരണമായി തന്റെ ഹൃദയതാളവും വേഗതയിൽ ആകുന്നത് അവനറിഞ്ഞു... "കുറെ വാഗ്ദാനങ്ങൾ തരാനോ കുറെ പറഞ്ഞ് പൊലിപ്പിക്കാനോ ഒന്നും എനിക്കറിയില്ല... മുഖവുര ഇല്ലാതെ ഞാൻ പറയട്ടെ.... സുറുമി..... അവളെ എനിക്ക് ഇഷ്ട്ടമാണ്.... എനിക്ക് തരോ അവളെ... എന്റെ പാതിയായി... എനിക്ക് നല്ലൊരു കൂട്ടായി.. ഒറ്റക്കായി പോകുന്ന എന്റെ ഉമ്മാക്ക് ഒരു താങ്ങായി... ഒരു മകളായി... " മഷൂദ് ഒന്ന് നിർത്തി അവന്റെ മുഖത്തേക്ക് നോക്കി.. എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം നിന്ന് പോയി സൽമാൻ .. സഫയെ കുറിച്ചും ഇവിടെ ഒരു ജോലി തരപ്പെടുത്തി തരുന്നതിനെ കുറിച്ചുമെല്ലാം അവൻ പറയുമെന്ന് ചിന്തിച്ചു...പക്ഷെ.. തന്റെ പെങ്ങളെ...വെറും ഒരു മിഡ്ഡ്‌ൽ ക്ലാസ്സ്‌ ഫാമിലിയിലേക്ക്..... മഷൂദ് നല്ലവനാണ്... കുടുംബത്തോട് സ്നേഹമുള്ളവനാണ്... സഫയെ എന്റെ പെണ്ണായി കോണ്ട് വരുന്നത് പോലെയല്ല സുറുമിയെ അങ്ങോട്ട്‌ കൊടുക്കന്നത്.....റബ്ബേ.. എന്ത് പറയും.. എതിര് പറയാൻ വയ്യല്ലോ...ഇന്നല്ലെങ്കിൽ നാളെ ഇത് പോലെ അവന്റെ മുന്നിലും അവന്റെ പെങ്ങൾക്ക് വേണ്ടി അവന്റെ സ്ഥാനത് നിൽക്കണം..

എന്ത് ചെയ്യും... ചിന്തകളിൽ ഉഴറി നിൽക്കുമ്പോഴാണ് ഞെട്ടിച്ചു കൊണ്ട് മഷൂദ് അത് പറഞ്ഞത്... "സുറുമിക്ക് എന്നെയും ഇഷ്ട്ടമാണ്... എല്ലാവരും സന്തോഷത്തോടെ എനിക്കവളേ നിക്കാഹ് കഴിപ്പിച്ചു തരുന്നത് വരേ എനിക്ക് വേണ്ടി അവൾ കാത്തിരിക്കും... " സൽമാൻ അപ്പോൾ ഓർത്തത് ഇന്നലെ കല്യാണം കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴി തന്റെ ഉദരത്തിന് ചുറ്റും വട്ടം പിടിച്ച് പുറത്ത് തല ചേർത്ത് തന്നോടെന്തോ പറയാൻ ഒരുങ്ങി നിൽക്കുന്ന റൂമിയെയാണ്.. രണ്ട് മൂന്ന് പ്രാവിശ്യം തന്നെ വിളിക്കുകയും ഉദരത്തിൽ ചുറ്റിയ കൈകൾ അമർത്തി തന്റെ ശ്രദ്ധ ആകർഷിപ്പിക്കുകയും ചെയ്തു അവൾ.. എന്തൊ പറയാനുണ്ടല്ലോ എന്താ ന്ന് ഞാൻ ചോദിച്ചപ്പോൾ ഉണ്ടെന്നും ഇല്ലെന്നും പറഞ്ഞില്ല... മറുപടി കിട്ടാത്തപ്പോൾ താൻ തന്നെ പറഞ്ഞു.. ആ കാര്യം പറയുമ്പോ എനിക്കും ഒരു സീരിയസ് കാര്യം അങ്ങോട്ടും പറയാനുണ്ട്.. തനിക്ക് പറയാനുള്ളത് സഫയുടെ കാര്യമാണ്... ഒരുപക്ഷെ അവൾക്ക് പറയാൻ ഉണ്ടായിരുന്നത് ഈ കാര്യമാണോ.. സൽമാൻ ചിന്തയിൽ നിന്നുണർന്നു... "എന്നാര് പറഞ്ഞു...?"

പെട്ടന്നായിരുന്നു സൽമാന്റെ ചോദ്യം.. "അവൾ പറഞ്ഞു.. " "നീ ആരെയാണ് സ്നേഹിച്ചതെന്ന് അറിയോ.. ? " "വലിയേടത് വീട്ടിലെ കുട്ടിയെ... ഈ സ്വത്താക്കളുടെയെല്ലാം മൂന്നിലൊരു അവകാശമുള്ള ആളെ... എല്ലാം എനിക്കറിയാം... അവളുടെ സ്വത്തുക്കളോ പണമോ വീടോ ഒന്നും കണ്ടല്ല ഇഷ്ടപെട്ടത്... ഇപ്പൊ ഇഷ്ടപ്പെടുന്നതും..... ഇനി അങ്ങോട്ടും ഒരു തരി പോലും മഷൂദ്ന് വേണ്ടാതാനും....എനിക്ക് വേണ്ടത് അവളെ മാത്രാണ്.... അവളോടൊപ്പമുള്ള ജീവിതം മാത്രമാണ്... "ദൃഢതയോടെ പറഞ്ഞു തുടങ്ങിയെങ്കിലും വാക്കുകൾ ഇടരുന്നത് സൽമാൻ അറിഞ്ഞു.. "പകരം എന്ത് തരും...? " സൽമാന്റെ ചോദ്യത്തിൽ ഒരു നിമിഷം മഷൂദ് അവനെ നോക്കി... പരിഹാസമാണോ അതോ... "പകരം..? " "ഹ്മ്മ്.... പകരം തന്നെ... " "ഞാൻ അങ്ങോട്ട് മഹർ തന്ന് അവളെ സ്വീകരിക്കും... പകരം മൊത്തമായും പലിശയായും തരേണ്ടത് നിങ്ങളല്ലേ... അതെനിക്ക് വേണ്ടെന്ന് ഞാൻ പറഞ്ഞു കഴിഞ്ഞു... " "ഞാൻ ചോദിച്ചത് പകരമായാണ്.. സുറുമിക്ക് പകരം എന്ത് തരും.? "മഹർ എത്ര തരുമെന്നാണോ... എന്നെ കൊണ്ട് കഴിയുന്ന പോലെ ... "

"മഹർ നിനക്ക് അവളെ സ്വീകരിക്കാൻ... പക്ഷെ എനിക്ക് വേണ്ടി എന്ത് തരുമെന്നാണ് ചോദ്യം....." സംശയഭാവത്തിൽ ഒന്നും മനസ്സിലാകാതെ മഷൂദ് സൽമാനെ ഉറ്റു നോക്കി... "സഫയെ തരോ... എന്റെ ജീവന്റെ തുടിപ്പായി ഞാൻ അവളെ കൊണ്ടുനടന്നോളാം ... " മഷൂദ് ന്റെ കണ്ണുകൾ വിടർന്നു... സന്തോഷമാണോ ഇത് വരേ ഗൗരവം നടിച്ച് ഇപ്പൊ കുസൃതി ചിരി ചിരിക്കുന്ന സൽമാനെ കാണെ ഇത് വരേ തീ തീറ്റിച്ചതിന് പരിഭവം ആണോ എന്നറിയില്ല.... സഫക്ക് കൊടുക്കാൻ പറ്റിയ ഏറ്റവും വിലപിടിപ്പുള്ള സമ്മാനം.... മശൂദ്ന്റെ കണ്ണുകൾ നിറഞ്ഞു.. വാക്കുകൾ തൊണ്ടയിൽ തടഞ്ഞു നിൽക്കുന്നു.. പെട്ടന്നായിരുന്നു അവന്റെ പ്രവർത്തി.. സൽമാനെ ഇറുകെ പുണർന്നു അവൻ... ശക്തിയിൽ.. ഇതുവരെ അനുഭവിച്ച സംഘർഷം, ആവലാതി,തന്റെ പ്രണയം നഷ്ടപ്പെടുമോ എന്ന ഭയം എല്ലാം അതിലുണ്ടായിരുന്നു... ഒരു നിമിഷത്തിന് ശേഷം സൽമാന്റെ കൈകളും അവനെ ചുറ്റിപിടിച്ചു... ആശ്വസിപ്പിക്കാനെന്നവണ്ണം സൽമാൻ പതിയെ അവന്റെ പുറത്ത് തട്ടി കൊടുത്തു...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story