സുറുമി: ഭാഗം 31

surumi

എഴുത്തുകാരി: അവന്തിക

കുറച്ച് നേരം പകച്ച് പണ്ടാരമടങ്ങി ആ ഇരുപ്പ് ഇരിന്നു മഷൂദ് . ഒന്ന് പാളി നോക്കിയപ്പോൾ കണ്ണടച്ച് കിടക്കുകയാണ് സുറുമി .. ഉയർന്നു താഴുന്ന ശ്വാസഗതിയിൽ നിന്ന് ഉറക്കമായി കാണുമെന്ന് ഊഹിച്ചു ..ഇത്രയും പെട്ടന്ന് ഉറക്കമായോ.. എന്തേലും പറഞ്ഞു മനസ്സിലാക്കാമെന്ന് വെച്ചപ്പോ അതിനും ഇടം തന്നില്ല.....ബുദ്ദൂസ്.. ഇനിയിപ്പോ എന്തൊക്കെ കാണേണ്ടി വരുമെന്റെ പടച്ചോനേ... എന്നാലും ഈ ചതി എന്നോട് വേണ്ടായിരുന്നു... അവൻ മേലേക്ക് നോക്കി ആത്മഗാതം പോലെ ആംഗ്യം കാണിച്ചു.. ഒരു നിമിഷം എന്തോ ചിന്തിച്ചിരുന്ന ശേഷം തല ചൊറിഞ്ഞു കൊണ്ടവൻ എഴുനേറ്റ് പോയി ലേറ്റ് അണച്ചു. തിരിച്ച് കട്ടിലിലേക്ക് വരുന്ന വഴി ഹാങ്ങറിൽ കിടക്കുന്ന പാന്റ്സ് ന്റെ പോക്കെറ്റിൽ നിന്ന് ഫോൺ എടുത്തു.. ശബ്ദം ഉണ്ടാകാതെ തന്നെ കട്ടിലിൽ പോയി കിടന്നു.. ഒന്നൂടെ അവളെ പാളി നോക്കിയ ശേഷം ഫോൺ എടുത്ത് സൈലന്റ് ആക്കി. ഇൻബൊക്സ് തുറന്നു.. തലേന്ന് അത്യാവശ്യം വേണ്ട സാധനങ്ങളുടെ ലിസ്റ്റ് എഴുതി കൊണ്ട് നിഹാലിന് മെസ്സേജ് ചെയ്തിരുന്നു..

കൊറേ കമ്പനി മെസ്സേജുകളുടെ ഇടയിലുള്ള ഒരു നമ്പർ ആണ് അവന്റെത്.. ഒന്ന്... രണ്ട്.. മൂന്ന്.. എഴുതിയ നമ്പറിന് താഴെയായി കാണുന്ന ഇംഗ്ലീഷ് അക്ഷരങ്ങൾ ടൈൽ ചെയ്തു കൊണ്ടവൻ എഴുതി.. "ഡാ നവീ ... " സെന്റിങ് എന്ന് കാണിക്കുന്നതിനോടൊപ്പം അവന്റെ മനസ്സും ആശങ്കയിലായിരുന്നു.. ഇത് വേണോ.. അവൻ നാറ്റിക്കുമോ.. പക്ഷെ ഇപ്പൊ അവന്റെ ഒരു സദുപദേശം പ്രാധാന്യമാണ്... നിമിഷങ്ങൾ കഴിഞ്ഞു കാണും. ഫോണിലേക്ക് തന്നെ നോക്കി അവന്റെ മറുപടിക്കായി കാത്ത് നിൽക്കുന്നത് കൊണ്ടായിരിക്കാം മെസ്സേജ് വന്നതും അവൻ കണ്ടു ... "എന്താടാ ഉറങ്ങാറായില്ലേ...ഇത്രയും വരെ ഒരു വിധത്തിൽ സെറ്റ് ആക്കി കല്യാണവും കഴിപ്പിച്ചു.. ഇനിയും വേണോ എന്റെ ഹെല്പ് ..? "പോടാ.. വൃത്തിക്കെട്ടവനെ ...ഇവിടെ ആകെ പണി പാളി... " "ഡാ .... നിന്നോട് ഞാൻ പറഞ്ഞതല്ലേ മരകഴുതേ ...നീ അബദ്ധം വല്ലതും കാണിച്ചോ .. i mean ആക്രാന്തം ...? " "കുന്തം.. അതൊന്നുമല്ല . നീ ഇപ്പൊ എവടാ .. ഹിബ ഉണ്ടോ അടുത്ത് ..? "

"ഇല്ല... അവളെ വീട്ടിൽ കൊണ്ട് വിട്ട് വരുന്ന വഴിയാ.. കാറിലാ.. നീ പറയ്‌.. " അവന്റെ റിപ്ലൈ കണ്ടതും ആശ്വാസത്തോടെ അവൻ കാര്യം ചുരുക്കി എഴുതി സെന്റ് ചെയ്തു. തന്റെ ഏത് കാര്യത്തിനും പരിഹാരം അവന്റെ കയ്യിലാണ് ഉണ്ടാവാറ്.. ഒന്നുമില്ലെങ്കിലും തൻെറതിലേറെ അനുഭവ സമ്പത്ത് ഉള്ള ആളല്ലേ.. പരിഹാരം കാണാതിരിക്കില്ല... മറുപടിയായി അയച്ച മെസ്സേജ് ഫോണിലേക്ക് എത്തിയതും ഫോണിൽ വെളിച്ചം തെളിഞ്ഞു. ആകാംഷയോടെ തുറന്നു വായിച്ചു അവൻ.. "നീ ഇങ്ങനെയൊരു കൊരങ്ങൻ ആയല്ലോ..ഇപ്പൊ ഞാനൊന്നും പറയുന്നില്ല .. നേരിട്ടു കാണുമ്പോ പറയാം.. എടാ പൊട്ടാ... എന്റെ പെണ്ണുമ്പിള്ളയെ പോലെ ഒരു കൂട്ടുകാരിയും എന്റെ പെങ്ങളെ പോലെ ഒരു തൊഴിയും നിഴല് പോയി അവൾക്കൊപ്പം ഉണ്ടാകുമ്പോ അവൾ അങ്ങനെ ചെയ്തെങ്കിൽ അത് നിന്നെ പൊട്ടനാക്കിയതല്ലേ... അത് മനസ്സിലാക്കാനുള്ള സെൻസ് പോലുമില്ലേ നിനക്ക്... " മെസ്സേജ് വായിച്ചതും ആകെ അങ്കലാപ്പിലായി അവൻ.. "ഹേയ്.. കണ്ടിട്ട് അങ്ങനെ തോന്നുന്നില്ല.. കാര്യമായി പറഞ്ഞ പോലെ... "

തെല്ലൊരു സങ്കോചത്തോടെ അവൻ മറുപടി എഴുതി... "എന്നാ നീ അതും കരുതി കിടന്ന് ഉറങ്ങിക്കോ..പൊട്ടാ ... വേണേൽ തൂക്കിയെടുത്ത് കട്ടിലിൽ എടുത്തിട്.. എന്നിട്ട് ചോദിക്ക്.... അപ്പൊ അറിയാം സത്യാവസ്ഥ.. " അവന്റെ മറുപടിയിൽ മഷൂദ് ആകെ ആശയ കുഴപ്പത്തിലായി.. " :(..." തിരിച്ച് ഇങ്ങനെയൊരു സാട് ഇമോജി അയച്ചു.. ''എടാ അവൾ കൊച്ചു കുട്ടിയൊന്നുമല്ലല്ലോ... നോക്ക്.... അവൾ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്ന ഒരു സ്റ്റുഡന്റ് ആണ്..അതായത് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനുമുള്ള പ്രായം അവൾക്കുണ്ട്.. .. " അവന്റെ മറുപടിയിൽ മഷൂദ് ഒന്നൂടെ കൺഫ്യൂസ്ഡ് ആയി... ഇതേസമയം സുറുമി ചിരി കടിച്ച് പിടിച്ച് കിടക്കുകയാണ്.. എത്ര നിയന്ത്രിച്ചിട്ടും അറിയാതെ ചിരിച്ചു പോകുന്നു. താനത് പറഞ്ഞപ്പോഴുള്ള അവന്റെ മട്ടും ഭാവവും ഒന്ന് വേറെ തന്നെയായിരുന്നു...ഇത് വരെ കണ്ടുപിടിക്കാത്ത നവരസങ്ങൾ ആണ് അപ്പോ ആ മുഖത്തപ്പോഴുണ്ടായിരുന്നത്... ഇന്നത്തെ ദിവസം ഇങ്ങനെങ് പൊട്ടെ.. തൽക്കാലം കണ്ണടച്ച് കിടക്കാം.... ആള് ഉറങ്ങിയെന്നു തോന്നുന്നു... പൊട്ടൻ... അറിയാതെ പോലും ഒരു നീണ്ട ദീർഘ ശ്വാസം എടുത്ത് കൊണ്ടവൾ ചിരിയെ അടക്കി നിർത്തി കണ്ണുകൾ മുറുക്കി ചിമ്മി ഉറങ്ങിയ പോലെ കിടന്നു.. "പൊട്ടൻ നിൻറെ ബാപ്പ... "

ചെവിക്കരികിലായി ഒരു കാറ്റ് പോലെ അവന്റെ ശബ്ദം വന്നടിച്ചു.. ഞെട്ടി വിറച്ചു കൊണ്ടവൾ തല ചെരിച്ചു നോക്കി.. അവൾക്കരികിലായി ഒരു കൈ തറയിൽ കുത്തി അവളെ തന്നെ നോക്കി കിടക്കുന്ന അവനെ വർണ്ണ നിറമുള്ള അരണ്ട വെളിച്ചത്തിലും അവൾ കണ്ടു..... താൻ പൊട്ടൻ എന്ന് ആത്മാഗാതം പോലെ പറഞ്ഞത് കുറച്ചുറക്കെ ആയി പോയെന്ന് തോന്നുന്നു.. അവന്റെ കൂർപ്പിച്ചുള്ള നോട്ടം കണ്ടതും അവൾ ഇളിച്ചിലോടെ ചിരിക്കാൻ ശ്രമിച്ചെങ്കിലും ദയനീമായി പരാജയപ്പെട്ടു... "എന്താ... എന്തേലും വേണോ... " പതർച്ച മറച്ചു വെച്ചു കൊണ്ടവൾ അഭിനയിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കുറുമ്പും കപട ദേഷ്യവും കൊണ്ടുള്ള നോട്ടത്തിൽ അവളൊന്ന് ഇളിച്ചു .. "അതേയ്.. സോറി .... " അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ കണ്ടിട്ടും അതേ ഭാവത്തോടെ നോക്കുന്ന അവനെ കണ്ടതും അവളൊരു ക്ഷമാപണം പോലെ പതുക്കെ പറഞ്ഞു കൊണ്ടവൾ വീണ്ടും ചിരിക്കാൻ ശ്രമിച്ചു... പെട്ടന്നായിരുന്നു അവന്റെ പ്രവൃത്തി... രണ്ട് കയ്യിലും അവളെ കോരിയെടുത്തു കൊണ്ടവൻ കട്ടിലിലേക്ക് എടുത്തിട്ടു...

പ്രതികരിക്കാൻ ശ്രമിക്കുന്നതിന് മുമ്പ് തന്നെ ഞൊടിയിടയിൽ തന്നെ റൂമിലെ ലൈറ്റ് ഓൺ ചെയ്ത് അവൾക്കരികിലായി കിടന്നു കൊണ്ട് അവളുടെ പിൻകഴുത്തിലൂടെ കൈയിട്ട് അവളുടെ മുഖം അവന്റെ മുഖത്തോട് പിടിച്ചടിപ്പിച്ചു... "പറയ്‌.. എന്തിനായിരുന്നു ഈ നാടകം... "കണ്ണുകളിലേക്ക് നോക്കി ഗൗരവത്തോടെയാണ് ചോദ്യം.. "അത് പിന്നെ... അന്നാ കൂട്ടർ കാണാൻ വന്ന അന്ന് ഹനയുടെ വീട്ടിൽ വെച്ച് വിളിച്ചതിൽ പിന്നെ എന്നെ വിളിച്ചില്ലല്ലോ... പിന്നെയുള്ള രണ്ട് വെള്ളിയാഴ്ചയും ഞാൻ എത്ര കാത്തിരുന്നു.. ഒന്ന് വിളിച്ചത് പോലുമില്ലല്ലോ.... എന്റെ അവസ്ഥ എന്തായി.. ഞാൻ വിഷമിക്കുന്നുണ്ടോ.. വാപ്പച്ചി എന്ത് പറഞ്ഞു കാണും എന്നൊന്നും അറിയാൻ പോലും ശ്രമിച്ചില്ലല്ലോ.... അത് കഴിഞ്ഞ് നാട്ടിലേക്ക് ലാൻഡ് ചെയ്ത അന്ന് വാപ്പച്ചിയെയും സമീറത്തയെയും വീട്ടിൽ കൊണ്ട് വിട്ട് കടന്ന് കളയാൻ അല്ലെന്നോ ഭാവം... ഞാൻ മേലെന്ന് ജനാലയിലൂടെ നോക്കുമ്പോഴുണ്ട് നിങ്ങളെ പോലെ തോന്നിക്കുന്ന ഒരു രൂപം...കണ്ടപ്പോ ശ്വാസം എടുക്കാൻ പോലും മറന്ന് പോയി...എന്നിട്ട് ഞാൻ അവിടെ വരെ എങ്ങനെയൊക്കെയോ ഓടി എത്തി....

എന്നിട്ടും വാപ്പച്ചി കൈക്ക് പിടിച്ച് തടഞ്ഞു വെക്കുന്നതും ദേഷ്യപെടുന്നതും ഒക്കെ കണ്ടിട്ടും പനകുറ്റി പോലെ നിൽപ്പല്ലായിരുന്നോ .... ഒന്ന് വാ തുറന്ന് എനിക്ക് വേണ്ടി വാപ്പച്ചിയോട് സംസാരിക്കാൻ പോലും മനസ്സ് കാണിച്ചില്ലല്ലോ... ദുഷ്ടനാ....എന്റെ പെണ്ണാണ്.. ഞാൻ കൊണ്ടുപോകും ഇവളെ എന്നൊക്കെയുള്ള പഞ്ച് ഡയലോഗ് അടിച്ച് എന്നേ കൊണ്ട് പോകുമെന്നൊക്കെ വിചാരിച്ചു പോയി ഞാൻ.... അതൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്ന് കണ്ടപ്പോൾ ചങ്ക് പൊട്ടി കരഞ്ഞു നോക്കി... എന്നിട്ടും ഒന്നും പറയാതെ ഒന്നും മിണ്ടാതെ കണ്ടെന്നു പോലും നടിക്കാതെ തിരിഞ്ഞു നടക്കല്ലേ ചെയ്തേ... എന്റെ കരച്ചിൽ കണ്ട് പടച്ചോന് വരെ ദയ തോന്നി.. അത് കൊണ്ടിട്ടല്ലേ പെട്ടന്ന് വാപ്പച്ചിക്ക് മനംമാറ്റം വന്നതും സമ്മതിച്ചതും... അതും കഴിഞ്ഞ് കല്യാണം ഉറപ്പിച്ച ശേഷം ഒന്ന് വിളിക്കുക...അതും ചെയ്തില്ലല്ലോ.... സലുക്കനോട്‌ പറഞ്ഞിട്ട് കിട്ടിയില്ലെങ്കിൽ ലാൻഡ് ഫോൺ ഉണ്ട്. അതിൽ വിളിക്കാം. അതുമല്ലെങ്കിൽ സഫയെ കൊണ്ട് വിളിപ്പിക്കാം... നവിക്കനോട്‌ പറഞ്ഞ് ഹനയെ പറഞ്ഞേൽപ്പിക്കാം..

ഇത് ഒരു കുന്തോം മണ്ണാക്കട്ടയുമില്ലതെ എട്ട് ഒമ്പതു ദിവസം.. " ഇടക്ക് പരിഭവം മൂത്ത് ചുണ്ട് മേലേക്ക് ഉന്തിയും ഇടക്ക് ചുണ്ട് കോട്ടി പിടിച്ച് പിണക്കം കാണിച്ചും കണ്ണ് ചെറുതാക്കി തുറിപ്പിച്ച് നോക്കിയും പെണ്ണ് കയ്യിൽ എണ്ണമിട്ട് പരാതികൾ നിരത്തി... "കണ്ടോ.. ഒരു ഭാവമാറ്റമില്ലാതെ നോക്കുന്നു.... എന്നോട് ഒരു ഇഷ്ടവും ഇല്ല്യാ.. ഒക്കെ കള്ള ഇഷ്ട്ടാ... " ചുണ്ട് കൂർപ്പിച്ച് പറഞ്ഞു കൊണ്ടവൾ ചൂണ്ട് വിരൽ കൊണ്ട് അവന്റെ കവിളിൽ മൃദുവായി കുത്തി... കണ്ണിമ വെട്ടാതെ നിഷ്കളങ്കതയോടെയുള്ള അവളുടെ പരാതിയും പരിഭവും കേട്ട് ആസ്വദിക്കുകയായിരുന്നു അവൻ ... അവളുടെ കുറുമ്പിന് പോലും വല്ലാത്ത ഭംഗി... "അതിനാണോ ഇന്ന് ഇങ്ങനെയൊരു ഡ്രാമ കളിച്ചേ.... " ചുണ്ടിൽ ചെറിയ പുഞ്ചിരിയോടെ കണ്ണുകളിലേക്ക് നോക്കിയാണ് ചോദ്യം.. മറുപടിയായി ഇരുകണ്ണുമടച്ച് വാ പൊത്തി ചിരിച്ചു .. "ആരാ പറഞ്ഞേ.... ഇഷ്ടല്ലാന്ന്...ഹെ...."കിലുങ്ങനേ ചിരിക്കുന്ന അവളെ നോക്കി വാത്സല്യത്തോടെ നെറ്റിയിലേക്ക് വീണു കിടക്കുന്ന ഇളം കാപ്പി കോലൻ മുടികൾ മാടി ഒതുക്കി കൊണ്ടവൻ ചോദിച്ചു...

"എനിക്ക് ഇഷ്ട്ടാണ്... ഒരുപാടൊരുപാട്... എത്രയാന്ന് ചോദിച്ചാൽ ഈ ഹൃദയം മുഴുവൻ നിന്നോടുള്ള ഇഷ്ട്ടാ... " അവന്റെ മുഖത്തായി ഓടി നടക്കുന്ന അവളുടെ നീല മറുകുള്ള കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു.. ഒരു നിമിഷം അവന്റെ കണ്ണുകളിൽ ഒളുപ്പിച്ച സ്നേഹക്കടലിൽ അവളും മിഴി നട്ടു..കണ്ണുകളിലേക്ക് നോക്കിയിരിക്കെ അവന്റെ മുഖം താഴ്ന്നു വരുന്നതും ഒരു കുഞ്ഞു ചുംബനമായി അവന്റെ അധരങ്ങൾ നെറ്റിയിൽ പതിയുന്നതും അവൾ അറിഞ്ഞു.. കണ്ണടച്ച് കൊണ്ട് അവൻക്ക് വേണ്ടി വിരിഞ്ഞ പുഞ്ചിരിയോടെ അവളത് ഏറ്റു വാങ്ങി.. "പിന്നേ നീ എന്താ പറഞ്ഞത്..... നവീടെ വീട്ടിൽ നിന്ന് സംസാരിച്ച ശേഷം ഞാൻ വിളിച്ചില്ല എന്നല്ലേ.. " പെട്ടന്ന് അവന്റെ ഭാവം മാറി.. കണ്ണുകളിൽ കുസൃതി തെളിഞ്ഞു.. പിൻകഴുത്തിലൂടെ ചുറ്റിയ കരങ്ങൾ മുറുകുന്നതോടൊപ്പം അവൻ ഒന്നൂടെ അവളുടെ മുഖം അവന്റെ മുഖവുമായി അടുപ്പിച്ചു.. അവന്റെ ചെറുതായി വെട്ടിയൊതുക്കിയ താടി കൊണ്ട് അവളുടെ മുഖത്ത് ഉരസി.... ഇക്കിളി കൊണ്ടും വേദന കൊണ്ടും അവളൊന്ന് പിടഞ്ഞു..

ഒപ്പം കിലുങ്ങനെയുള്ള അവളുടെ ചിരിയും ഉയർന്നു... " എടി പൊട്ടത്തി... ഓരോ ദിവസവും രാത്രി സൽമാൻ വന്ന് കതകിൽ തട്ടി വിളിക്കാറില്ലായിരുന്നോ ... അവസാനം നീ തുറക്കില്ലെന്ന് ഉറപ്പാകുമ്പോ പോകാറില്ലേ അവൻ.. ഓരോ പ്രാവശ്യവും അവൻ വന്ന് വിളിക്കുമ്പോ മറുവശം ഫോണിൽ ഞാൻ ഉണ്ടാകാറുണ്ട്.. ഡ്യൂട്ടി സമയം, എത്ര കഷ്ട്ടപ്പെട്ടാന്നറിയോ ഓരോ തവണയും അവൻ വീട്ടിലെത്തുന്ന നേരം നോക്കി സമയം മുമ്പോട്ട് കാൽകുലേറ്റ് ചെയ്തു വിളിക്കാറ്.. അപ്പൊ നീ തന്നെയല്ലേ മൈൻഡ് ചെയ്യണ്ടിരുന്നേ... മൂന്നോ നാലോ ദിവസേ ഞാൻ വിളിക്കാത്തതായി ഒള്ളൂ...നിന്നോട് ഒന്ന് സംസാരിക്കാൻ നിന്നെ സമാധാനിപ്പിക്കാൻ... കൂടെയുണ്ടെന്ന് പറയാൻ.... അതിനൊക്കെയാ കഷ്ടപ്പെട്ട് വിളിച്ചത്... പക്ഷെ നിനക്ക് ഒടുക്കത്തെ വാശി ... അതല്ലേ എൻഗേജമെന്റ് കഴിഞ്ഞ ശേഷവും ഞാൻ വിളിച്ചപ്പോ അറിയാതെ ആണേലും അവൾ നിന്നോട് സംസാരിക്കാൻ തയ്യാറായില്ലല്ലോ.. കുറുമ്പിത്തിരി കൂടുതലാ... നീ വിളിക്കുന്നതും കാത്ത് അവളിവിടെ വിളറി പിടിച്ച് നടക്കട്ടെ....

എന്ന് സൽമാൻ തീർത്തു പറഞ്ഞത്.. ആലോചിച്ചപ്പോ ശരിയാണെന്നു എനിക്കും തോന്നി...നിനക്കിത്തിരി കുറുമ്പ് ആകാമെങ്കിൽ ഞങ്ങൾക്കും കുറച്ചേറെ ആകാലോ... പിന്നേ നവി വഴി ഹനയെ കൊണ്ട് വിളിപ്പിക്കാൻ അറിയാത്തത് കൊണ്ടല്ല..... അവനോടൊക്കെ പറഞ്ഞാലുള്ള അവസ്ഥ അറിയാലോ.. മാക്സിമം നാറ്റിച്ചു വിടും.. പിന്നേ നിന്റെ സഫ... നവി നാട്ടിൽ പാട്ടാക്കുമെങ്കിൽ അവള് കുടുംബത്തിൽ പാട്ടാക്കും... പിന്നേ കുറച്ചേറെ തിരക്കുമുണ്ടെന്ന് കൂട്ടിക്കോ.. നവിക്ക് രണ്ടൂസം മുമ്പാ ലീവ് കിട്ടിയേ.. " അവന്റെ വിശദീകരണത്തിൽ തക്കതായ മറുപടി കിട്ടാത്തപ്പോ കപടതയോടെ അവനെയൊന്ന് കടുപ്പിച്ചു നോക്കിയവൾ.. കുറുമ്പ് നിറഞ്ഞ് നിൽക്കുന്ന അവളുടെ മുഖം കണ്ടതും കുസൃതിയോടെയാവാൻ മറുകൈ കൊണ്ട് അവളുടെ വയറിലൂടെ ചുറ്റിപിടിച്ച് തന്റെ ശരീരത്തോട് അടുപ്പിച്ചു....അവന്റെ മുഖം ഉരസി കൊണ്ട് അവളുടെ കഴുത്തിലും മുഖത്തുമെല്ലാം ഇക്കിളിക്കൂട്ടി .... കിലുങ്ങനെ ചിരിച്ചു കൊണ്ടവൾ അവന്റെ മുടികളിലൂടെ വിരലുകൾ കോർത്തു.... "കഴിഞ്ഞിട്ടില്ല.. ഇനിയുമുണ്ടല്ലോ പരാതി...

വാപ്പാനേം സമിത്താനേം വീട്ടിൽ കൊണ്ട് വിട്ട് നിന്നെ ഒന്ന് കാണാൻ പോലും മെനക്കെടാതെ പോകാൻ നോക്കി.. അതല്ലേ.. യാത്ര ക്ഷീണം ഉണ്ടായിട്ട് പോലും ദൂരെ നിന്ന് ഒരു നോക്ക് നിന്നെ കാണാൻ പറ്റിയാലോ എന്ന ആശയിലാണ് മഴയുടെ കാരണം പറഞ്ഞ് ഞാൻ തന്നെ മുൻകൈ എടുത്ത് അവരെ വലിയേടത് കൊണ്ട് വിടാൻ തയാറായതും അവിടെ വന്നതും .... പക്ഷെ അവിടെ എത്തിയപ്പോൾ എന്തോ ഒരു ഇത്.. എന്താണെന്ന് ചോദിച്ചാൽ.. ഭയമാണോ.. അതോ ഒന്നുമറിയാതെ അത്രേം സുഖത്തിലും സന്തോഷത്തിലും കഴിഞ്ഞ ഒരുവളെ തന്റെ ജീവിതത്തിലേക്ക് കൂട്ടി കൊണ്ട് വരുന്നതിനെ പറ്റി ചിന്തിച്ചപ്പോഴുള്ള കുറ്റബോധമാണോ അറിയില്ല.. ഒരു നിമിഷം എല്ലാം മറക്കണം.. നിന്നോടും മറക്കാൻ പറയണം എന്നൊക്കെ തോന്നി പോയി... എന്തോ എന്നോടപ്പമുള്ള നിന്റെ ലൈഫ്... അതൊരിക്കലും നിനക്ക് പൊരുത്തപ്പെടാൻ പറ്റില്ലെന്ന് തോന്നി പോയി... " പറഞ്ഞു തീർന്നപ്പോഴേക്കും അവന്റെ സ്വരം നേർന്നു പോയിരുന്നു ... വാക്കുകളിൽ വേദന കലർന്നിരുന്നു.. അവന്റെ കൈകൾ അവളുടെ ശരീരത്തിൽ മുറുകി....

തന്റേത് മാത്രമാണെന്ന പോലെ... അവന്റെ വാക്കുകളിലെ വേദന... കണ്ണുകളിൽ തെളിഞ്ഞു കാണുന്ന നിസ്വാർത്ഥമായ സ്നേഹം... ക്രമാതീതമായി മിടിച്ചു കൊണ്ടിരിക്കുന്ന അവന്റെ ഹൃദയതാളം... അത്രയും മതിയായിരുന്നു അവന്റെ മനസ്സിലെ വേദനയുടെ ആഴം മനസ്സിലാക്കാൻ..... അത് കാണേ അവളുടെ ഹൃദയം നീറി.... പുഞ്ചിരിയോടെ അവൾ അവന്റെ രണ്ട് കവിളിലും പിടിച്ചു.. അവന്റെ മുഖം തന്റെ മുഖത്തോട് അടുപ്പിച്ച് വെച്ച് മൂക്ക് കൊണ്ട് അവന്റെ മൂക്കിൽ ഉരസി.... കുസൃതിയോടെ കണ്ണുചിമ്മി കാണിച്ചു... "എന്നിട്ടിപ്പോ എന്റെ കൂടെ കൂട്ടാനുള്ള സെറ്റപ്പൊക്കെ ആയോ.. " കുറുമ്പൊടെയാണ് ചോദ്യം.. "ഹും... " അവൻ ചുമൽ കോച്ചി... "എന്നാ ഞാൻ പറയട്ടെ... വലിയ വീട്, സ്വത്ത്‌, പണം, തറവാട്, പേര്..ഇതൊക്കെ ബാഹ്യമായ സുഖങ്ങൾ അല്ലേ.... മനസ്സിന്റെ ധന്യതയാണ് യഥാർത്ഥ സമ്പത്ത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ...മഷ്‌ക്ക കേട്ടിട്ടില്ലേ...എല്ലാം ഉണ്ടായിട്ടും വിഷാദ രോഗത്തിന് അടിമപ്പെട്ടവരെ പറ്റി , സമാധാനം നഷ്ട്ടപെട്ട് ആത്മഹത്യ ചെയ്യുന്നവരെ പറ്റി ...

ഇവർക്കൊക്കെ എന്തിന്റെ കുറവായിരുന്നു എന്ന് മറ്റുള്ളവർ അടക്കം പറയുമ്പോ നമ്മളും ചിന്തിച്ചു കാണും അവർക്ക് എന്തിന്റെ കുറവായിരുന്നു എന്ന് ..സമാധാനമില്ല.. സന്തോഷിക്കാൻ പറ്റുന്നില്ല.. മനസ്സിന് സ്വസ്ഥതയില്ല... ഇതൊക്കെയായിരിക്കും അവർക്ക് ഇല്ലാതെ പോയതും... മഷ്‌ക്കാ... യാഥാർത്ഥത്തിൽ അവരല്ലേ ദരിദ്രർ... സമാധാനം എന്താണെന്ന് അറിയാത്ത സ്വസ്ഥത അനുഭവിച്ചിട്ടില്ലാത്ത, മനസ്സ് തുറന്ന് ചിരിച്ചിട്ടില്ലാത്ത, സന്തോഷിച്ചിട്ടില്ലാത്ത, അവരൊക്കെയല്ലേ ഹതഭാഗ്യർ...ആണ്.. പക്ഷെ ഇതൊന്നുമില്ലെങ്കിലും ജീവിച്ചു പോകാൻ ഒരു വരുമാന മാർഗവും സ്നേഹിക്കാൻ....ചേർത്ത് പിടിക്കാൻ ഒരു കുടുംബവും എല്ലാത്തിലും തൃപ്തിപ്പെടാൻ പാകത്തിലുള്ള ഒരു മനസ്സുമുണ്ടെങ്കിൽ അയാൾ ഭാഗ്യവാനാണ്.... അയാൾ സമ്പന്നനാണ്... " കൗതുകത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവളിൽ നിന്ന് വരുന്ന വാക്കുകൾക്ക് കാതോർത്തു അവൻ .... അവൾ ഇത് വരെ ജീവിച്ചു പോന്ന സാഹചര്യങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ തന്റെ ജീവിതവുമായി...തന്റെ കുടുംബാബുമായി പൊരുത്തപ്പെടാൻ അവൾക്ക് പറ്റോ എന്നത് ഓർക്കുമ്പോ മനസ്സിന്റെ ഒരു കോണിൽ പേരറിയാത്ത ഒരു നീറ്റലോടെയുണ്ടായിരുന്ന ഒരു വേവലാതിയായിരുന്നു....

പക്ഷെ അവന്റെ ഭയത്തെ വേരോടെ പിഴുതെറിയാൻ ശേഷിയുണ്ടായിരുന്നു അവളുടെ വാക്കുകൾക്ക്.. "ശരിയായിരിക്കാം.... പക്ഷെ അന്ന് അങ്ങനെയൊന്നും ചിന്തിച്ചില്ല.. എത്രേം വേഗം വീട്ടിലെത്തണം എന്നേ ചിന്തിചൊള്ളൂ.. പിന്നേ നീ പറഞ്ഞ പോലെ നീ എന്റെ അടുത്തേക്ക് ഓടി വരാൻ നോക്കിയപ്പോഴും വാപ്പച്ചി പിടിച്ച് വെച്ചപ്പോഴും ഈ ചിന്തകളൊക്കെ തന്നെയായിരിക്കാം എന്നേ തടഞ്ഞത്.. നീ പറഞ്ഞ പോലെ പഞ്ച് ഡയലോഗ് അടിച്ച് വിളിച്ചിറക്കി കൊണ്ട് വരാൻ സിനിമയല്ലല്ലോ... ജീവിതമല്ലേ.... അത് വാപ്പച്ചിയുടെ ദേഷ്യവും പകയും ഇരട്ടിപ്പിക്കുകയെ ഒള്ളൂ.. അതൊക്കെ കൊണ്ടാ അന്ന് ഞാൻ നീ ചങ്ക് പൊട്ടി കരയുന്നത് കണ്ടിട്ടും നെഞ്ച് പൊട്ടുന്ന വേദനയിലും പ്രതികരിക്കാനാകാതെ ഇനിയും കാണാൻ ശേഷി ഇല്ലാത്തത് പോലെ തിരിഞ്ഞു നടന്നത്....." അവൻ വേദനയോടെയൊന്ന് പുഞ്ചിരിച്ചു... അവനെ ആശ്വസിപ്പിക്കാൻ വാക്കുകൾക്ക് ഇല്ലാതായപ്പോൾ അവൾ അവന്റെ കഴുത്തിലൂടെ ചുറ്റി പിടിച്ച് അവന്റെ മുഖം തന്റെ മുഖത്തേക്ക് അടുപ്പിച്ച് കവിളിൽ അവന്റെ കവിൾ ചേർത്ത് അമർത്തി...

പരസ്പരം നിശ്വാസങ്ങൾക്ക് പോലും കാതോർത്ത് കവിളിൽ ചേർന്ന് കിടക്കുന്ന തന്റെ പ്രാണന്റെ ചൂടേറ്റ് അങ്ങനെ കിടന്നു... ഒട്ടൊരു നേരത്തിനൊടുവിൽ അവൻ മുഖമുയർത്തി കൈകുമ്പിളിൽ അവളുടെ മുഖം കോരിയെടുത്തു.. അവളുടെ മറുകുള്ള കണ്ണിലും ഇളം കാപ്പി കളറുള്ള കാക്കപുള്ളിയിലും മൃദുവായി അധരങ്ങൾ പതിപ്പിച്ചു.. അവളുടെ വിരലുകൾ അവന്റെ നീളൻ മുടിയിഴയിലൂടെ കോർത്തു... മൃദുവായ സ്നേഹത്തിൽ പൊതിഞ്ഞ പ്രണയാർദ്രമായി അവൻ അധരങ്ങൾ പതിപ്പിച്ചയിടം അവന്റെ ചൂട് നിശ്വാസം തങ്ങി നിൽക്കുന്നുണ്ടെന്ന് തോന്നി അവൾക്ക്.... അവന്റെ മിഴികളിലേക്ക് മിഴി നട്ട് ഇരിക്കെ അവന്റെ നോട്ടം തന്റെ അധരങ്ങളിലേക്കാണെന്ന് കണ്ടതും നിമിഷ നേരം കൊണ്ട് മലക്കം മറിഞ്ഞ് അവന്റെ കൈയിൽ നിന്ന് പിടഞ്ഞു മാറി ബെഡിൽ മുട്ട് കുത്തി നിന്നു.. ഒട്ടും പ്രതീക്ഷിക്കാത്ത നീക്കമായത് കൊണ്ട് ഒരു നിമിഷം അവനും ഒന്ന് അമാന്തിച്ചു... പെട്ടന്ന് തന്നെ അവൾക്ക് നേരെ മുട്ടു കുത്തി അവനും നിന്നു.. കിലുങ്ങനെ ചിരിച്ചു കൊണ്ട് അവനെ നോക്കി രണ്ട് പുരികവും പൊക്കി എങ്ങനെയുണ്ടെന്ന് കാണിച്ചു അവൾ...

മറുപടിയായി കുസൃതിയോടെ ചിരിച്ചു കൊണ്ടവൻ താടി ഉഴിഞ്ഞു ... വിരലുകൾ കോർത്ത് കൈകൾ മേലേക്ക് ഉയർത്തി ഞൊട്ടയിട്ടു.. ഒരു അങ്കത്തിനെന്ന പോലെ... പെട്ടന്നാണ് കതകിൽ ആരോ മുട്ടുന്ന ശബ്ദം കേട്ടത്.. രണ്ട് പേരും പരസ്പരം നോക്കി സംശയത്തോടെ നെറ്റി ചുളിച്ചു.. മഷൂദ് ചെന്ന് സാക്ഷ അഴിച്ച് വാതിൽ തുറന്നു.... പുറകിലായി സുറുമിയും.. "മോനെ ഷെറിക്ക് നല്ല വേദനയുണ്ട്....." കതക് തുറന്നതും മുമ്പിലായി നിൽക്കുന്ന മശൂദ്നെ കണ്ടതും ഉമ്മ വെപ്രാളത്തോടെ പറഞ്ഞു.. "ന്നിട്ട്... നല്ല പൈൻ ഉണ്ടോ...? " ആകുലതയോടെ മഷൂദ് തിരക്കി.. " ക്ഷീണം കൊണ്ട് എല്ലാരും നല്ല ഉറക്കമായിരിക്കുമെന്ന് കരുതി കുറച്ച് നേരം അവൾ കാത്തെന്ന്.. ഇപ്പൊ മുറിയിൽ വന്ന് എന്നേ വിളിച്ചപ്പോഴാ ഞാൻ ഉണർന്നെ... നല്ല പൈൻ ഉണ്ടെന്ന് തോന്നുന്നു... കരയാനായ മട്ടാണ്... " "ഉമ്മ ചെല്ല്.. ദാ വരുന്നു.. " ഉമ്മ പോയതും കതക് ചാരി വാഡ്രോപ് തുറന്ന് വേഗം ഒരു പാന്റും ഷർട്ടും എടുത്തിട്ടു .. "സുറുമി ....ഹാഷ് ബോഡിൽ ഉണ്ട് കീ.. നീ അതെടുത്ത് ഡ്രസ്സ് ചേഞ്ച്‌ ചെയ്ത് വേഗം വായോ.. ഞാൻ സാധനങ്ങളൊക്കെ പുറത്തേക്ക് വെക്കട്ടെ...

കൊളം തോണ്ടിയ ആദിരാത്രി നമുക്ക് ഹോസ്പിറ്റലിൽ വെച്ച് മിണ്ടിയും പറഞ്ഞും തീർക്കാം..... " അവന്റെ ദൃതിയോടെയുള്ള പ്രവർത്തിയും മുഖത്തെ വെപ്രാളവും അന്തം വിട്ട് വീക്ഷിക്കുന്ന അവളുടെ കവിളിലായി പതുക്കെ തട്ടി കൊണ്ടവൻ ദൃതിയിൽ ഡോർ തുറന്ന് ഇറങ്ങി പോയി... സുറുമിയുടെ അന്തം വിട്ടുള്ള നിൽപ്പ് ആദ്യം ചിരിയിലേക്കും പിന്നീട് ഷെറിയുടെ കാര്യമോർത്തുള്ള ആകുലതയുമായി മാറി...പെട്ടന്ന് തന്നെ ഒരു സൽവാർ എടുത്തിട്ടു.. കബോഡിൽ നിന്ന് കാറിന്റെ ചെവിയുമെടുത്ത് അവൾ ദൃതിയിൽ സ്റ്റെയർ ഓടി ഇറങ്ങി..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story