സുറുമി: ഭാഗം 34

surumi

എഴുത്തുകാരി: അവന്തിക

"നീ എന്താ ആലോചിക്കുന്നെ.... ഞാൻ ചോദിച്ചേ കേട്ടില്ലേ...? മഷൂച്ചേടെ കടമൊക്കെ എന്തായി..ന്ന് ?" "കേട്ടു... അതൊക്കെ അതിന്റെ സമയം ആകുമ്പോ ശരിയാകും ..." "ചോദിക്കുമ്പോഴൊക്കെ ഇത് തന്നെയാ മറുപടി.....നീ കാര്യം പറയ് സുറുമി....സലുക്ക ചോദിച്ചു തുടങ്ങി മഷൂന്ന് ലീവ് ഇല്ലേ.. വരാറായില്ലേ... ന്നൊക്കെ... ഇതിപ്പോ സലുക്ക മാത്രല്ല.. ഉമ്മയും വാപ്പച്ചിയുമൊക്കെ ചോദിച്ചു തുടങ്ങി എന്താ വരാത്തെ.....ന്ന് .... ഒരുപാടൊന്നും അറിയില്ലേലും കുറച്ചൊരു കടം മഷൂച്ച ക്ക് ഒള്ളതായി സലുക്കക്കും അറിയാമെന്നു തോന്നുന്നു . എന്നോട് അതെ പറ്റി ചോദിച്ചു..." "മ്മ്... ന്നോടും ചോദിച്ചു.. ഇവിടുന്ന് പോയപ്പോ കുറച്ചൊരു കടം ഒക്കെ ഉണ്ടായിരുന്നു.. ഇപ്പൊ അതൊക്കെ തീർന്ന് എന്നാ ഞാൻ പറഞ്ഞെ.... നീയും അങ്ങനെ പറഞ്ഞാൽ മതി...." "അപ്പൊ.....ഇപ്പഴും കടം കൊടുത്ത് വീടിയിട്ടില്ല എന്നാണോ...?." സഫ ചോദിച്ചതും എന്ത് പറയണം എന്നറിയാതെ സുറുമി ഒരു നിമിഷം മൗനമായി... അതേ നിമിഷം തന്നെയാണ് സഫയുടെ ഫോൺ റിങ് ചെയ്തത്.. പതുക്കെ തിരിഞ്ഞ് കിടന്ന് കയ്യെത്തിച്ച് ജനവാതിലിൽ കിടന്ന ഫോൺ എടുത്തു അവൾ..

ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയുമായി സുറുമിയെ നോക്കിയപ്പോൾ "നടക്കട്ടെ നടക്കട്ടെ " ന്ന് കണ്ണ് വെച്ച് ആംഗ്യം കാണിച്ച് ചിരിച്ചു സുറുമി .... കാൾ അറ്റൻഡ് ചെയ്ത് കാതോട് ചേർത്ത് കൊണ്ടവൾ ഒരു കൈ ബെഡിൽ കുത്തി പതുക്കെ എഴുനേറ്റിരിന്നു.. മറുവശത്തെ അവന്റെ കുശാൽന്വേഷണങ്ങൾക്ക് മറുപടി പറയുന്നതിനോടൊപ്പം ഉന്തി നിൽക്കുന്ന വയറിൽ കൈ വെച്ചു കൊണ്ടവൾ എഴുനേറ്റ് ഡോർ തുറന്ന് റൂമിന്റെ വെളിയിലേക്ക് ഇറങ്ങി... സഫ പോയതും ഒരു നിശ്വാസത്തോടെ സുറുമി നേരെ കിടന്നു.. ഫോൺ വന്നത് നന്നായി..... ഇല്ലേൽ എന്ത് കള്ളം പറയും...ഈയിടെയായി ഈ കാര്യം ഇടക്കിടക്ക് ചോദിക്കുമെങ്കിലും എന്തേലും പറഞ്ഞ് വിഷയം മാറ്റാറാണ് പതിവ്.. ഇനിയിപ്പോ അവരുടെ കുറുകലും അടിപിടിയും കഴിഞ്ഞ് വരുമ്പോഴേക്ക് ഉറങ്ങിയേക്കാം..ഒരു കൊച്ചാവാനായി പക്ഷെ രണ്ടുപേരും ഇപ്പഴും ഇന്നലെ കല്യാണം കഴിഞ്ഞവരെ പോലെയാ... സുറുമി ഒരു ചിരിയോടെ ഓർത്തു... അതേ നിമിഷം തന്നെ , തന്റെ കഴിഞ്ഞ് പോയ നാളുകളുടെ ഓർമയിൽ അവളുടെ ചിരി മാഞ്ഞു...മുഖം മങ്ങി...... മിഴികൾ നീറി........

ഇതിപ്പോ പതിവാണ്...ഓരോന്ന് ഓർക്കുമ്പോഴേക്ക് കണ്ണിൽ നിന്ന് കുടുകുടെ ചാടി തുടങ്ങും.. ബോൾഡ് ആണ്... സ്ട്രോങ് ആണ്.. കരയാറില്ല എന്നൊക്കെ വീമ്പു പറഞ്ഞിരുന്നു.... പണ്ട്... പക്ഷെ... ഇപ്പൊ... ആളും സ്ഥലവും സാഹചര്യവും കാണിക്കിലെടുക്കാതെ,ഒന്നും നോക്കാതെ... ഒട്ടും അനുസരണയില്ലാതെ മിഴികൾ നിറയും....ചിലപ്പോ നിറഞ്ഞു തൂവും.. പിന്നെ ആകെയുള്ള ഗുണം ഒന്ന് കരഞ്ഞെന്ന് വിചാരിച്ച് കണ്ണും മൂക്കും ചുമന്ന് മറ്റുള്ളവർക്ക് വേഗം കണ്ടുപിടിക്കാൻ പറ്റുന്ന കോലത്തിൽ മുഖം ആവാറില്ല എന്നതാണ്.. പണ്ടൊക്കെ കരയുമ്പോൾ കണ്ണും മൂക്കും ചുമന്നിരിക്കാൻ കൊതിയായിരുന്നു... സിനിമയിലൊക്കെ കാണുന്ന പോലെ... കരഞ്ഞിട്ട് പോയി കണ്ണാടിയിൽ നോക്കുമ്പോ അങ്ങനെ ആകുന്നില്ലല്ലോ മുഖം എന്നൊക്കെ അന്ന് നിരാശപ്പെട്ടിട്ടുണ്ട്.... പക്ഷെ ഇപ്പൊ അതൊരു അനുഗ്രഹമായി... ആരും അറിയില്ലല്ലോ... പുറമേന്ന് നോക്കുമ്പോ സുറുമി ഹാപ്പിയാ... പ്രതേകിച്ച് പ്രശ്നങ്ങൾ ഒന്നുമില്ല...

അതങ്ങനെ തന്നെ നിൽക്കട്ടെ... എന്റെ വിഷമങ്ങളും ചിന്തകളും എന്നിൽ തന്നെ അമരട്ടെ....സുറുമി ഒരു ദീർഘ ശ്വാസം വലിച്ചു.. അവളുടെ ചിന്തകൾ കഴിഞ്ഞ് പോയ കുറച്ച് മാസങ്ങളിലേക്ക് സഞ്ചരിച്ചു...വിഷമങ്ങൾ മാത്രം സമ്മാനിച്ച....ശ്യൂനത എന്താണെന്ന് അറിഞ്ഞ..... ഏകാന്തതയുടെ രുചിയറിഞ്ഞ.....അവനെന്ന ഒരൊറ്റ പ്രതീക്ഷയിൽ മാത്രം ആശ്വാസം കണ്ടെത്തിയ... അല്ല... ഇപ്പോഴും കണ്ടെത്തുന്ന ഇക്കഴിഞ്ഞ കുറച്ച് മാസങ്ങളിലേക്ക്.... മഷ്‌ക്ക പോയതിൽ പിന്നെ കുറച്ച് ദിവസം ഞാൻ വലിയേടത്ത് വീട്ടിലായിരുന്നു..ഒരു മാസമായി മുടങ്ങി പോയതായിരുന്നല്ലോ കോളേജും ക്ലാസും... വീണ്ടും പോയി തുടങ്ങി..എക്സാം ചൂട് പിടിച്ച സമയം ആയതു കൊണ്ട് ഒരു പരിധി വരെ മഷ്ക്കാടെ അഭാവം എന്നെ ബാധിച്ചില്ല എന്ന് വേണം പറയാൻ.. വലിയേടത്ത് നിന്നും വെങ്ങാട്ട് നിന്നുമൊക്കെയായി ഒരു വിധം തേർഡ് ഇയർ കംപ്ലീറ്റ് ചെയ്തു...ഞാൻ മാത്രമല്ല സഫയും..

ഛർദിയും ക്ഷീണവുമൊക്കെയുണെങ്കിൽ കൂടെ ഹനയുമുണ്ടായിരുന്നു .. അവരൊക്കെ ഉണ്ടായത് കൊണ്ട് ആ ദിവസങ്ങൾ വലിയ മടുപ്പ് ഉണ്ടാക്കിയില്ല എന്നതാണ് സത്യം,... ഇതിന്റെ ഇടയിൽ ഹിബ പ്രസവിച്ചു.. പെൺകുഞ്ഞ് .... ഏഴിന്റെ ഫങ്ക്ഷന് ഞാനും സലുക്കയും സഫയും ഒരുമിച്ചാണ് ഹിബയുടെ വീട്ടിലേക്ക് പോയത് ... മൂന്ന് മാസം കഴിഞ്ഞതിൽ പിന്നെ ഷെറിയും റൂമി മോളും നിയാസ്ക്കാടെ വീട്ടിലേക്ക് പോയി... അതോടെ ഇടക്കിടക്കുള്ള എന്റെ വലിയേടത്ത് സന്ദർശനവും നിൽപ്പും വല്ലപ്പോഴുമായി...ഞാൻ പോയാൽ ഉമ്മ ഒറ്റക്കാവുമല്ലോ... കുഞ്ഞായതിൽ പിന്നെ ഷെറിയെ നിയാസ്ക്ക നിൽക്കാൻ വിടാറില്ല.. ഉമ്മ ഒരുപാട് കാണാൻ കൊതി പറയുമ്പോ അവർ വന്ന് ഒന്ന് മുഖം കാണിച്ചിട്ട് പോകും..ഏറി പോയാൽ നാല് ദിവസം... അത്രയുമായിരുന്നു ഷെറിക്ക് ഇവിടെ നിൽക്കാൻ കിട്ടുന്ന അവധി... സഫയുടെ കാര്യവും മറിച്ചല്ലായിരുന്നു..നിസ്വാർത്ഥമായ അവരുടെ പ്രണയവും,കുറുമ്പും കുസൃതിയും നിറഞ്ഞ അവരുടെ ജീവിതവും ശാന്തമായ ഒരു പുഴ പോലെ ഒഴുകി കൊണ്ടിരിന്നു...ഇതിനിടയിൽ സഫ പ്രെഗ്നന്റ് ആയി...

വലിയേടത്തും വെങ്ങാട്ടും ഒരു പോലെ സന്തോഷത്തിന്റെ നാളുകൾ.... എനിക്ക് വലിയേടത്ത് വീട്ടിലേക്ക് പോകാൻ വേണ്ടി മാത്രമാണ് സഫയെ നാലോ അഞ്ചോ ദിവസം സലുക്ക ഇവിടെ കൊണ്ട് വിടാറ് ... അപ്പോഴായിരിക്കും ഞാൻ വലിയേടത്ത് പോകുന്നത്.. ചുരുക്കി പറഞ്ഞാൽ ഒരു രാത്രിയോ ഒരു പകലോ ഒക്കെയായിരിക്കും ഞാനും സഫയും ഒരുമിച്ച് ഉണ്ടാവുക .. ആ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ഉണ്ടാകും പറയാൻ.. എന്താണിത്ര പറയാൻ എന്ന് ചോദിച്ചാൽ എനിക്കറിയില്ല... എന്തൊക്കെയോ എണ്ണി പൊറുക്കി പറയാൻ ഉണ്ടാകും ഞങ്ങൾക്ക്... ഒരുപക്ഷെ ഹനയിലേറെ ഇപ്പൊ അടുപ്പവും കൂട്ടും അവളോടാണെന്ന് തോന്നുന്നു ... അകലുന്നതിനസരിച്ച് ചില ബന്ധങ്ങളുടെ അഴവും കുറയും... അതൊരിക്കലും ഇഷ്ടക്കേട് കൊണ്ടല്ല.... സാഹചര്യങ്ങൾ കൊണ്ട് ചില ബന്ധങ്ങൾ നമ്മൾ പോലുമറിയാതെ അകന്ന് പോകും... പ്രധാന കാരണം ക്ലാസ്സ്‌ കഴിഞ്ഞതിനു ശേഷം ഹന നദീനിനൊപ്പം ട്രിവാഡ്രത്ത് ആയിരുന്നു എന്നതാണ്.....

കാണാനുള്ള അവസരങ്ങൾ ഇല്ലാതായി..ഡെലിവറിക്ക് അടുപ്പിച്ചാണ് അവൾ വീട്ടിലേക്ക് വന്നത് പോലും... പിന്നെ ഫോണിലൂടെ ഉള്ള കുശലം പറയൽ.. അതിനൊക്കെ ഒരു ലിമിറ്റ് ഇല്ലേ ..... ഹനക്ക് ബേബി ബോയ് ആണേ... കുഞ്ഞിന്റെ മുടികളയൽ ഫങ്ക്ഷന് ഞാൻ പോയിരുന്നു.. സലുക്കക്കും സഫക്കും ഒപ്പം വാലിൽ തൂങ്ങി തന്നെയാണ് അതിനും പോയത്... ഡെലിവറി കഴിഞ്ഞ് മൂന്ന് മാസവും കഴിഞ്ഞ്, കഴിഞ്ഞ ആഴ്ച അവളും കുഞ്ഞും ട്രിവാൻഡറത്തേക്ക് തന്നെ തിരിച്ചു പോയി... ഭാഗ്യം ചെയ്തവൾ... സ്നേഹിക്കുന്നവന്റെ കൂടെ നിൽക്കാൻ പറ്റുന്നുണ്ടല്ലോ അവൾക്ക്... സഫക്ക് ഇപ്പൊ എട്ട് മാസം ആയി തുടങ്ങി .. കുറച്ച് ദിവസം മുമ്പായിരുന്നു വളക്കാപ്പ്.. വലിയ പരിപാടി ഒന്നുമില്ല.. വെങ്ങാട്ട് നിന്ന് എല്ലാവരും കൂടെ അവളെ ഇങ്ങോട്ട് വിളിച്ചോണ്ട് വരുന്ന ഒരു ചെറിയ പരിപാടി .... ഇനിയിപ്പോ ഡെലിവറി കഴിഞ്ഞ് മൂന്ന് മാസം നീണ്ട ലീവല്ലേ വലിയേടത്ത് നിന്നും സലുക്കയിൽ നിന്നും..

അപ്പൊ ഈ രാത്രിയിലുള്ള ദൈർഖ്യമേറിയ ഫോൺ വിളിയും കുറുകലും സ്ഥിരമാണ്... രണ്ടോ മൂന്നോ ദിവസം കൂടുമ്പോഴുള്ള സലുക്കാടെ വരവ് വേറെ...എന്താണാവോ ഇത്രെയും പറയാൻ ഒള്ളെ....... പിന്നെ സമിത്ത.. ഹാപ്പി ആയി കൂൾ ആയി പോകുന്നു അവരുടെ ജീവിതവും..റംസിക്ക നാട്ടിൽ ഇല്ലാത്ത ഒരു ദിവസം കൂട്ടിന് ഞാനും സഫയും നിൽക്കാൻ പോയിരുന്നു... സാമിത്ത ഒരു ഇത്താത്തയിലേറെ നല്ലൊരു ഫ്രണ്ട് കൂടെയാണ്... രാത്രി ഉറങ്ങാതെയുള്ള കത്തി വെപ്പും പത്ത് മണി വരെയുള്ള ഉറക്കവും മാങ്ങയും ചാമ്പയും ഉപ്പും മുളകുമിട്ട് കഴിക്കലും ഫഹീമിന്റെ സൈക്കിൾ ചവിട്ടലും അവർക്കൊപ്പം കള്ളനും പോലീസും കളിക്കലുമൊക്കെയായി ആ ഒരു ദിവസം മൊത്തം ബഹളമായിരുന്നു... സഫ വലിയേടത്ത് എത്തിയതിൽ പിന്നെ വാപ്പച്ചിയുടെ ദേഷ്യത്തിനും ഗൗരവ പൂർവ്വമുള്ള പെരുമാറ്റത്തിലും വലിയ വിത്യാസം ഒന്നുമില്ലെങ്കിലും ആൾക്ക് മൊത്തത്തിൽ എല്ലാ കാര്യത്തിലും ഒരു മയമൊക്കെ വന്നിട്ടുണ്ട്... ഉറപ്പായും സഫയുടെ കരുതലയോടെയുള്ള പെരുമാറ്റവും സ്നേഹത്തോടെയുള്ള ഇടപെടലുമൊക്കെ കൊണ്ട് തന്നെയാണ്..

പക്ഷെ ചില സമയങ്ങളിൽ അവളെനിക്കൊരു പാരയാണ്.. എന്തെന്ന് വെച്ചാൽ വാപ്പച്ചിക്ക് രാവിലെ വെയിലടിക്കുവോളും ഉറങ്ങുന്നതും മേലനങ്ങാതെ ഇരിക്കുന്നതൊന്നും ഇഷ്ട്ടമല്ല... വലിയേടത്ത് വന്നാൽ കുറച്ച് നേരം അങ്ങനെ ഒരു ഉറക്കവും പിന്നെ നീണ്ട ഒരു മടിപിടിച്ചിരിക്കലും എനിക്ക് പതിവാണ്.. അപ്പൊ തുടങ്ങും സഫ മയം..അവൾ പുലർചെ എഴുനേൽക്കും.. ചായ കൊണ്ട് തരും.. നാസ്ത ഉണ്ടാക്കാൻ ഉമ്മാക്ക് ഒപ്പം കൂടും... നല്ല അടുക്കും ചിട്ടയുമാണ്.. എല്ലാത്തിലും നല്ല കൃത്യനിഷ്ടയാണ്... അങ്ങനെ അങ്ങനെ... ഞാൻ ആണേൽ വെയിലടിക്കുന്നത് വരെ കിടന്നുറങ്ങി... പിന്നേം കൊറേ നേരം വെറുതെ ചടഞ്ഞു കൂടിയിരുന്ന് തിന്നാൻ മാത്രം അടുക്കളയിലും കയറി ഇരുട്ട് വീഴാറാകുമ്പോ കുളിക്കാനും പോയി... അങ്ങനെയൊക്കെ മുഴുവൻ തല മറിഞ്ഞായിരിക്കും ചെയ്യാ..... സഫ ചെയ്യുന്നതൊക്കെ ഞാനെന്നല്ല മുഴുവൻ പെൺകുട്ടികളും ഭർത്തുവീട്ടിൽ ചെന്നാൽ ചെയ്യുനതല്ലേ...

നമ്മുടെ വീടാകുമ്പോ ആ ഒരു സ്വാതത്ര്യത്തിന്റെ പുറത്ത് ഇങ്ങനെയൊക്കെ ആകും.. പക്ഷെ അത് വാപ്പച്ചിയുടെ മുഖത്ത് നോക്കി പറയാനുള്ള ധൈര്യം മാത്രം ഇല്ല.. അത് കൊണ്ട് ഒന്ന് രണ്ട് ദിവസം വഴക്കൊക്കെ കിട്ടിയാലും പിന്നീട് നല്ല കുട്ടിയാകും... അല്ല ആകാൻ ശ്രമിക്കും.... ഇതൊക്കെയാണ് ഇക്കഴിഞ്ഞ കുറച്ച് മാസങ്ങൾ കൊണ്ട് എനിക്കും എന്റെ ചുറ്റുമുള്ളുവരിലും ഉണ്ടായ മാറ്റങ്ങൾ....ചുരുക്കത്തിൽ എല്ലാവരും സന്തോഷത്തിലാണ്..ആർക്കും പറയത്തക്ക പ്രശനങ്ങൾ ഒന്നുമില്ല...സമാധാനപൂർവ്വമുള്ള അന്തരീക്ഷമാണ് ചുറ്റും.. പക്ഷെ ഞാൻ മാത്രം.. എന്റെ മഷ്‌ക്ക ഇല്ലാതെ ഓരോ രാത്രിയും ഓരോ പകലും ഓരോ നിമിഷങ്ങളും തള്ളി നീക്കുന്നു... കൂടെ ഉണ്ടായിരിന്ന കുറഞ്ഞ നാളുകളിൽ എനിക്ക് സമ്മാനിച്ച കുഞ്ഞു കുഞ്ഞു മധുരമൂറുന്ന ഓർമകളിൽ നീറി പിടയുന്നു... ഓരോ നിമിഷവും എന്റെ ഹൃദയം പോലും മിടിക്കുന്നത് ആ പേരാണ് , കാത്തിരിപ്പും പ്രതീക്ഷയും മഷ്‌ക്ക എന്നിലേക്ക് എത്തിച്ചേരുന്ന ആ ദിവസത്തിന് വേണ്ടിയാണ്... എന്നിട്ടും ഇരു മേനിയും പോലെ മനസ്സും ഒരുപാടൊരുപാട് അകലമുള്ളത് പോലെ.....

കൂടെ ഉണ്ടായിരിന്ന ഓരോ നിമിഷവും ആ കണ്ണുകളിൽ ഞാൻ കണ്ടിരുന്ന എന്നോടുള്ള പ്രണയം.... എനിക്ക് വേണ്ടി മാത്രം ആ ചുണ്ടുകളിൽ വിടരുന്ന കുസൃതി ചിരി.....ഇന്നെന്നിൽ നിന്നും എത്രയോ അകലെയാണ്... എത്രയോ അകലെ... ദിവസത്തിൽ ഒന്നോ രണ്ടോ ഫോൺ കാൾ.. അതിന്റെ ദൈർഗ്യം കൂടിയാൽ അഞ്ചോ പത്തോ മിനുട്ട് മാത്രമായിരിക്കും... ചെറിയ ചെറിയ കുശലന്വേഷണങ്ങൾ.... സുഖമാണോ.. എന്താ വിശേഷം.. അത്ര മാത്രം...ആ ചോദ്യത്തിൽ പോലും ഒരു തുള്ളി ആത്മാർത്ഥ പോലും ഇല്ലെന്ന് തോന്നും.... ഒരു കടമ നിർവഹിക്കുന്ന പോലെ...തിരിച്ചുമൊരു കുശലന്വേഷണം....പക്ഷെ അതിൽ സ്നേഹമുണ്ടാകും... പ്രതീക്ഷകൾ ഉണ്ടാകും...കൊഞ്ചലുണ്ടാകും അങ്ങനെയങ്ങനെ പലവികാരങ്ങൾ ചാലിച്ചായിരിക്കും തിരിച്ചുള്ള കുശാൽന്വേഷണം.... എന്തേലും പറഞ്ഞു തുടങ്ങുമ്പോ മൂളി മൂളി കേൾക്കും അതിനിടയിൽ തന്നെ ആരെങ്കിലും വിളിക്കുന്നതോ ആരുമായിട്ടെങ്കിലും ഹിന്ദിയിലോ അറബിയിലോ സംസാരിക്കുന്നതും കേൾക്കാം... ചിലപ്പോ ഇപ്പൊ വിളിക്കാമെന്ന ഒരൊറ്റ വാചകത്തിൽ കാൾ അവസാനിപ്പിക്കും.. ചിലപ്പോ അത് പോലുമുണ്ടാവാറില്ല...

മൂലളും ഇല്ലാതെ ആകുമ്പോഴാണ് സ്ക്രീനിലേക്ക് നോക്കുക. അപ്പൊ മാത്രമാണ് അത് ഡിസ്‌ക്കണക്ട് ആയത് അറിയുക പോലും.... ആദ്യമൊക്കെ കാത്തിരിന്നിരുന്നു... ഇപ്പൊ വിളിക്കാമെന്ന ആ വാക്കിൽ വിശ്വസിച്ച്, വിളിക്കുമെന്ന പ്രതീക്ഷയിൽ ഫോൺ അടുത്തെവിടെങ്കിലും വെച്ച് കാത്ത് കാത്തിരിക്കും... നാലോ അഞ്ചോ അക്കമുള്ള നെറ്റ് കാൾ നമ്പർ സ്‌ക്രീനിൽ വരുന്നുണ്ടോ എന്ന് കാത്ത് കാത്തിരിക്കും.... രാത്രി വിളിക്കുമെന്ന പ്രതീക്ഷയിൽ തലക്ക് മീതെ തന്നെ ഫോൺ റിങ് ചെയ്താൽ കേൾക്കത്തക്ക വിധത്തിൽ ഫോൺ അടുത്ത് വെക്കും.. രാവിലെ ഉണരുമ്പോൾ ആദ്യം ഓർമയിലെത്തുക മഷ്ക്കാനേ ആയിരിക്കും... ഇനി വിളിച്ചിട്ട് ഉറക്കിന്റെ ആലസ്യത്തിൽ ഞാൻ ഫോൺ എടുത്തില്ലേ എന്ന വെപ്രാളത്തിൽ ഫോൺ എടുത്ത് നോക്കും.. നിരാശയായിരിക്കും ഫലം .... ആദ്യമൊക്കെ സങ്കടമായിരുന്നു.. ഒന്ന് വിളിച്ച് ഒരു പത്തു മിനുട്ട് എല്ലാ തിരക്കുകളും മാറ്റി വെച്ച് എന്നെ വിളിക്കാത്തതിന്.. പിന്നെ അത് പരിഭവമായി ...

ആ പരിഭവം മൗനമായോ വാക്കുകളായോ പുറത്തേക്ക് വരുമ്പോ"" നല്ല തിരക്കാ...നീ പിണങ്ങല്ലേ... കടമൊക്കെ തീർത്ത് നാട്ടിൽ സെറ്റൽഡ് ആകാൻ വേണ്ടി അല്ലെ ഞാനീ കഷ്ടപ്പെടുന്നത് '" എന്ന് ദൃതിയോടെ പറയും.. അത് കേൾക്കെ ഒരുപാട് വാത്സല്യം തോന്നും.. സഹതാപം തോന്നും...ഒരുപാടൊരുപാട് ഇഷ്ട്ടം തോന്നും.. എല്ലാം ശരിയാക്കി കൊടുക്കണേ ന്ന് ഉള്ളുരുകി പ്രാർത്ഥിക്കും.. വീണ്ടും പഴയത് പോലെ ആകുമ്പോ അതെല്ലാം മറന്ന് വീണ്ടും പരിഭവം തോന്നും.. എന്നോട് ഒട്ടും ഇഷ്ടമില്ലെന്ന് തോന്നും.. ഈ നാല് ചുവരുകൾക്കുള്ളിൽ ഒന്ന് ഉള്ള് തുറന്ന് സംസാരിക്കാൻ.. ഒന്ന് മിണ്ടാൻ.. ഒന്ന് ഉള്ള് തുറന്ന് ചിരിക്കാൻ.. സന്തോഷിക്കാൻ... ആരോരുമില്ലാതെ ഞാൻ നോവുന്നത് മനസ്സിലാക്കുന്നില്ലല്ലോ എന്ന് തോന്നും... വീണ്ടും പരിഭവം പുറത്തേക്ക് വരുമ്പോ ഒന്നോ രണ്ടോ വാക്കുകളിൽ ഒതുക്കി കൊണ്ടൊന്ന് സ്വാന്തനിപ്പിക്കും... അത് മതിയായിരുന്നു പിന്നീട് ഒരു പരിഭവം മൂക്കുന്നത് വരെ ഓർത്തിരിക്കാൻ..

ഇങ്ങനെ എന്നെ നോക്കുന്ന ആ കണ്ണുകളിലൂടെ ആ ചിരിയിലൂടെ മഷ്‌ക്ക നെ മനസ്സിലാക്കിയിരുന്ന എനിക്ക്, ജോലി തിരക്കുകൾക്കിടയിലുള്ള മഷ്ക്കാടെ ഈ പുതിയ ഭാവം അപരിചതമായിരുന്നു.. ഓരോ പ്രാവിശ്യവും എന്റെ കൊച്ചു കൊച്ചു വിശേഷങ്ങൾക്ക് പോലും കാതോർക്കാതെ ഫോൺ കാൾ അവസാനിപ്പിക്കുന്നത് പതിവായപ്പോ മഷ്ക്ക എന്നോട് കാണിക്കുന്ന സ്നേഹം വെറും പൊള്ളായാണെന്ന് പോലും തോന്നി പോകുമാറ് മഷ്ക്കാന്റെ അവഗണന എന്നെ വേദനിപ്പിച്ചു.... മുമ്പിൽ കാണുമ്പോ മാത്രം തന്റെ ആവിശ്യങ്ങൾ പൂർത്തീകരിക്കാൻ വേണ്ടി മാത്രമുള്ള ഒരു ജീവിയാണ് ഞാനെന്ന് വരെ എനിക്ക് തോന്നി പോയി .... എന്നെ അവഗണിക്കുന്ന... ഒരു അന്യയെ പോലെ എന്നോട് സംസാരിക്കുന്ന... എന്നോട് സംസാരിക്കാൻ ഒരു പത്തു മിനുട്ട് പോലും സമയം കണ്ടെത്താത്ത മഷ്‌ക്ക എനിക്ക് അപരിചതമായിരുന്നു.. കാരണം, ഞങ്ങൾക്ക് ഒരുമിച്ച് നിൽക്കാൻ കിട്ടിയ ദിവസങ്ങൾ എണ്ണപ്പെട്ടതായിരുന്നു...വളരെ കുറച്ച് ദിവസങ്ങൾ മാത്രമേണെങ്കിൽ പോലും അടുക്കളയിൽ ഉമ്മ ഏൽപ്പിച്ച് പോകുന്ന കാര്യങ്ങളിൽ അബദ്ധം പിണയുമ്പോ....

ടാങ്കിൽ വെള്ളം നിറഞ്ഞ് ഒലിക്കുന്നത് ശ്രദ്ധിക്കണമെന്ന് പറഞ്ഞ് അതിൽ വീഴ്ച വരുമ്പോ..... കുക്കർ വിസിൽ വരുമ്പോ ഓഫ്‌ ചെയ്യണമെന്ന് പറഞ്ഞിട്ട് മറന്ന് പോകുമ്പോ .....പറഞ്ഞു തന്ന് അതേപടി ഉണ്ടാക്കുന്ന വിഭവങ്ങളിൽ.. കറികളിൽ.....ഉപ്പ് കുറയുകയും എരിവ് കൂടുകയും ചെയ്യുമ്പോ ഈ അവസരങ്ങളിൽ എല്ലാം ചെറിയൊരു ശാസനയോടെ ഉമ്മ പറഞ്ഞു തുടങ്ങുമ്പോ എവിടെന്നാ എന്നറിയാതെ പെട്ടന്ന് വന്ന് ഉമ്മ പോലും അറിയാതെ എന്നെ ഉമ്മയുടെ ശാസനയിൽ നിന്ന് രക്ഷിക്കാറുണ്ടായിരിന്നു ന്റെ മഷ്‌ക്ക....... മഷ്‌ക്ക പോയതിന് ശേഷം,പിണഞ്ഞു പോകുന്ന അബദ്ധങ്ങളിൽ ഉമ്മയുടെ കുഞ്ഞു കുഞ്ഞു ശാസനകൾ കേട്ട് നിറഞ്ഞു വരുന്ന കണ്ണുകളെ മറച്ച് വെച്ച് കൊണ്ട് പുഞ്ചിരിക്കുമ്പോഴാണ് ആ അവസരങ്ങളിലെല്ലാം മഷ്‌ക്ക എനിക്കൊരു പരിചയായിരുന്നു എന്ന് ഞാൻ മനസ്സിലാക്കിയത്... പതിയെ പതിയെ ഓരോ വീഴ്ചകളിൽ നിന്നും പഠിച്ചെടുത്ത പാഠങ്ങളിൽ നിന്ന്, ഉമ്മക്ക് ഒരു മകളായും നല്ലൊരു കൂട്ടായും ഞാൻ മാറി... ഒരു ചോദ്യത്തിന് പോലും ഇടയില്ലാത്ത വിധം എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്യുന്ന ഒരു സ്നേഹയായ ഒരു കുടുംബിനി ആകാൻ എനിക്ക് പറ്റി...

ഒന്നുമറിയാത്ത പൊട്ടി സുറുമിയിൽ നിന്നും വളരെ കുറച്ച് നാളുകൾ കൊണ്ട് അടുക്കളയിലെ മാത്രമല്ല വീട്ടിലേയും മുറ്റത്തെ ഗാർഡനിലേയും പുറക് വശത്തെ എന്റെ കൊച്ചു പച്ചക്കറി തോട്ടത്തിലേയും കാര്യങ്ങൾ വരെ പക്വതയോടെ നോക്കുന്ന ഒരു പുതിയ സുറുമിയായി ഞാൻ മാറി... മഷ്‌ക്ക ക്ക് ഇഷ്ട്ടമുള്ള ഓരോന്നും ഉമ്മയിൽ നിന്ന് ചോദിച്ചറിഞ്ഞ് പരീക്ഷിച്ച് എന്റേതായ പൊടികൈ കൂടെ കൂട്ടി അതിനെ കൂടുതൽ രുചിയുള്ളതാക്കിയും മഷ്‌ക്ക പോയപ്പോ ഉമ്മ ഉണ്ടാക്കി കൊടുത്ത് വിട്ട അച്ചാറുകളും ബീഫ് ഫ്രൈയും ഉണ്ടാക്കി പഠിച്ചും ... എന്റെ കൈകൾ കൊണ്ടുണ്ടാക്കിയ പേരറിയാത്തതും അറിയുന്നതുമായ ഒരുപാട് ചെടികൾ ഉള്ള ഒരു ചെറിയ പുന്തോട്ടവും... വാപ്പച്ചിയുടെ വലിയ പച്ചക്കറി തോട്ടത്തിൽ നിന്നും വിത്തുകളും തൈകളും എടുത്ത് ഒരു കൗതകത്തിന്റെ പുറത്ത് ഉണ്ടാക്കിയെടുത്ത ഒരു കുഞ്ഞു തോട്ടവും അങ്ങനെ അങ്ങനെ ഓരോന്നും ചെയ്തു മനസ്സിനെ പകപ്പെടുത്താൻ..

മറ്റെല്ലാ ചിന്തകളിൽ നിന്നും മാറ്റി നിർത്താൻ... പ്രിയനായവന്റെ അഭാവം മെല്ലെ മറക്കാൻ...ആ ഏകാന്തയിൽ സന്തോഷം കണ്ടെത്താൻ ശ്രമിക്കുമ്പോ പേരറിയാത്ത ഒരു നോവോടെ എപ്പോഴും സ്നേഹത്തോടെ മാത്രം നോക്കുന്ന ആ കണ്ണുകളും എവിടെ ആയിരുന്നാലും ഏത് പണി തിരക്കിനടയിലും എനിക്ക് വേണ്ടി മാത്രമായി വിരിയുന്ന ആ ചിരിയും കൂടുതൽ മിഴിവോടെ എന്നെ ആസ്വസ്ഥയാക്കി....പലപ്പോഴും അവയെന്റെ കണ്ണുകളെ ഈറനാക്കി.... കല്യാണം കഴിഞ്ഞയുടനെ ഉണ്ടായിരുന്ന ബന്ധുക്കളുടെ വീട്ടിലെ വിരുന്നിന് ഞങ്ങൾക്കൊപ്പം സലുക്കയും സഫയും ഉണ്ടായിരിന്നല്ലോ... അന്നൊക്കെ കോഡ്രൈവിംഗ് സീറ്റിൽ ഇരിക്കുന്ന സലുക്കനോട് സംസാരിക്ക ആണെങ്കിൽ പോലും ഫ്രണ്ട് മിററിലൂടെ ആ നോട്ടം ഇടയ്ക്കിടെ പുറകിൽ സഫയുമായി കത്തി വെക്കുന്ന എന്നിലേക്ക് നീളുന്നത് അന്ന് ഞാൻ അറിഞ്ഞിരുന്നു... അന്നത് ആവോളം ആസ്വദിച്ചിരുന്നു... ഫങ്ക്ഷൻ കഴിഞ്ഞ് വീട്ടിലെത്തി ഡ്രസ്സ് മാറുമ്പോഴായിരിക്കും ഇന്ന ആളോട് സംസാരിച്ചല്ലോ.. എന്താ അവർ പറഞ്ഞെ.... അവരോട് കത്തി വെക്കുന്നത് കണ്ടല്ലോ.. എന്തായിരുന്നു...

നല്ല കമ്പനി ആയോ അവരുമായിട്ടൊക്കെ...ഫുഡ്‌ എന്തെ ഇഷ്ട്ടായില്ലേ... കുറച്ചേ കഴിച്ചൊള്ളൊല്ലോ... എന്ത് പറ്റി.. എന്ന് തുടങ്ങി ഞാൻ ആരോട് സംസാരിച്ചു എത്ര നേരം സംസാരിച്ചു... എത്ര കണ്ട് ഭക്ഷണം കഴിച്ച് .. എന്നിങ്ങനെ ഓരോന്നിന്റെയും കാരണങ്ങളും വിശേഷങ്ങളും ആൾ ചോദിച്ചിരുന്നു... ഇതോക്ക എപ്പോ കണ്ടെന്നു ചോദിക്കുമ്പോൾ മറുപടിയായി ഒന്ന് ചിരിച്ചു കാണിക്കും... ""കാണുന്നവർക്ക് ഞാൻ അവരോടൊപ്പം ആണെങ്കിലും എന്റെ കണ്ണുകൾ എപ്പോഴും നിന്നെ തേടി കൊണ്ടിരിക്കുമെന്ന്... എന്റെ മനസ്സ് എപ്പോഴും നിന്റെ ചുറ്റുമാണെന്ന്...പറയാതെ തന്നെ ആ കണ്ണുകൾ വിളിച്ചോതുന്നുണ്ടായിരുന്നു.. അന്നൊക്കെ ചോദ്യങ്ങൾക്ക് കൃത്യമായി ഉത്തരം പറഞ്ഞ് ഓരോ വിശേഷങ്ങളും ഓർത്തെടുത്തു പറഞ്ഞിരുന്നു.... ആളതെല്ലാം പുഞ്ചിരിയോടെ കെട്ടിരുന്നിരുന്നു ... പക്ഷെ ഇപ്പൊ മഷ്‌ക്ക പോയതിന് ശേഷം ഹിബയുടെയും ഹനയുടെയും വേറേം രണ്ട് മൂന്ന് ബന്ധുക്കളുടെ വീട്ടിലെയും ഫങ്ക്ഷന് പങ്കെടുക്കാൻ സലുക്കാടേം സഫയുടേം കൂടെ പോയപ്പോഴാണ് എവിടെയാണെങ്കിലും മഷ്‌ക്ക എത്രത്തോളം കരുതലോടെയാണ് എന്നെ കൊണ്ട് നടന്നത് എന്ന് മനസ്സിലായത്...

ആ കണ്ണുകൾ എല്ലായ്പോഴും കരുതലോടെ..... സ്നേഹത്തോടെ.... എന്നെ ഒപ്പിയെടുത്തിരിന്നു എന്നും അവ എനിക്ക് ചുറ്റും സ്നേഹത്താൽ തീർത്ത ഒരു വലയമായി നിലകൊണ്ടിരിന്നു എന്നും ഞാൻ മനസ്സിലാക്കിയത്.... ആ ഓർമയിൽ നെഞ്ചോന്ന് പിടയും... നിമിഷങ്ങൾക്കുള്ളിൽ ആ ശ്യൂനത കണ്ണുനീരായി പരിണമിക്കും... അവർക്ക് തന്നെ കൊണ്ട് പോകുന്നത് ഒരു ശല്ല്യമല്ലെങ്കിൽ പോലും മഷ്‌ക്ക ഇല്ലാത്തത് കൊണ്ടാണല്ലോ അവർക്കൊപ്പം പോയി അവരുടെ സ്വകാര്യത നഷ്ട്ടപെടുത്തേണ്ടി വന്നത് എന്നോർക്കുമ്പോ മനസ്സൊന്നു പിടയും... ഉടനെ എന്റെ കണ്ണുകളും നിറയും... ചില സമയതു ചില സാഹചര്യങ്ങളിൽ വല്ലാതെ നിസ്സഹായായി പോകുന്ന പോലെ.... രണ്ട് പെരുന്നാളുകൾ വന്നപ്പോ... അന്നേ ദിവസം അതിഥികളെ കൊണ്ട് വീട് ഉണരുകയും കളിയും ചിരിയും സംസാരങ്ങളുമൊക്കെയായി വെങ്ങാട്ട് വീട് ബഹളമാവുകയും ചെയ്തപ്പോ ...

സലുക്കയും നിയാസ്‌കയും സഫയും ഷെറിയുമൊക്കെ ഇടക്കിടക്ക് വന്ന് ഒന്ന് ഒത്തു കൂടുമ്പോ .... അങ്ങനെ ഓരോ വേളയിലും ഞാൻ ചിന്തിച്ചത് എത്ര ആളുണ്ടെങ്കിലും ഏത് തിരക്കിനടിയിലും ഏത് ബഹളത്തിനടിയിലും മഷ്‌ക്ക ഉണ്ടായിരിന്നുണെങ്കിൽ എന്നെ എത്ര നന്നായി കെയർ ചെയ്തേനെ എന്നും എവിടെയും ഒറ്റപ്പെടുത്താതെ എന്നെ ചേർത്ത് പിടിച്ചേനെ എന്നുമൊക്കെയാണ്,.. അങ്ങനെയുണ്ടാകുന്ന ഓരോ ദിവസങ്ങളിലും ആ ചിന്ത എന്റെ മനസ്സിനെ പൊള്ളിക്കുകയും എന്റെ കണ്ണുകളെ ഈറനാക്കുകയും ചെയ്തു ... ഈ അവസരങ്ങളിൽ എല്ലാം തന്നെ മഷ്‌ക്ക ഇവിടെ ഉണ്ടായിരിന്നെങ്കിൽ തീർച്ചയായും ഇടക്കിടക്ക് പാറി വീഴുന്ന നോട്ടങ്ങളിലൂടെ എന്റെ ജോലികളെ പോലും എളുപ്പമാക്കിയിരുന്നേനെ... രാത്രി ക്ഷീണിച്ച് റൂമിലേക്ക് വന്ന് നടുനിവർത്തുമ്പോ പതിയെ നടു തിരുമ്മി തന്ന് മരുന്നായി നെറ്റിയിൽ ഒരു നനുത്ത ചുംബനവും തന്ന് ആ നെഞ്ചോട് എന്നെ ചേർത്ത് നിർത്തിയേനെ..

.അങ്ങനെ ആ സാമീപ്യം പോലും എന്റെ ക്ഷീണത്തെ തൂത്തു കളഞ്ഞേനെ.... മഷ്‌ക്ക കൂടെ ഉണ്ടായിരുന്നപ്പോഴുള്ള എന്റെ പീരിയഡ്‌സ് ഡേയ്‌സ്... എത്ര നിഷ്കളങ്കമായ സ്നേഹത്തോടെയാണ് അന്നെന്നെ പരിചരിച്ചത്....ഓരോ മാസവും ആ ദിവസം കടന്ന് വരുമ്പോ നീറുന്ന ഓർമയോടെ അല്ലാതെ കണ്ണുകളെ നിറയിച്ചല്ലാതെ അവകളും എന്നെ കടന്ന് പോയിട്ടില്ല.. അങ്ങനെ എന്നെ കടന്ന് പോകുന്ന ഓരോ നിമിഷവും ഓരോ വിശേഷപെട്ടതും അല്ലാത്തതുമായ ഓരോ ദിവസങ്ങളും എനിക്ക് വേദനയുടേതായിരുന്നു....അവന്റെ ഓർമയിൽ.. അവൻ ഉണ്ടായിരുന്നെങ്കിൽ എന്ന ചിന്തയിൽ പൊള്ളിപിടയുന്നതായിരുന്നു.... നീ ഇല്ലായ്മ എന്നത് എന്നെ ഓരോ നിമിഷവും ചുട്ടെരിക്കുകയാണ്.... ജീവനോടെ കത്തിയമരുന്ന പോലെ നിന്റെ അഭാവം എന്റെ മനസ്സിനെ പൊള്ളിക്കുകയാണ് ... നിനക്ക് വേണ്ടി ഞാനെന്തെല്ലാം സഹിച്ചു..ക്ഷമിച്ചു... .

ഒടുവിൽ നിന്റെ പാതി ആയിട്ടും നിനക്കൊപ്പം, നിന്റേത് മാത്രമായ് അന്തിയുറങ്ങാനും നിന്റെ ചുംബനങ്ങളേറ്റ് ഒരു പുതു പുലരിയെ വരവേൽക്കാനും എനിക്ക് വിധിയില്ലാതെ പോയല്ലോ .. പകരമായി എനിക്ക് നീ തന്നതോ... തിരക്കാണെന്ന ഒരൊറ്റ കാരണത്താൽ നീ എന്നെ അവഗണിച്ചു... നിന്റെ വിളിക്കായുള്ള എന്റെ നീണ്ട കാത്തിരിപ്പിന് നീ എനിക്ക് തന്നതോ നിരാശ മാത്രം....നിന്റെ കണ്ണുകളിലൂടെ.....നിന്റെ ചിരികളിലൂടെ....എന്നെ നീ നോക്കുന്ന നോട്ടങ്ങളിലൂടെ.....നിന്റെ പ്രണയം ഞാൻ മനസ്സിക്കിയപ്പോ മൈലുകൾക്ക് അപ്പുറമുള്ള നിന്റെ സ്നേഹം എന്താണെന്നോ നീ എന്നെ ഓർക്കുന്നുണ്ടെന്നോ എന്ന് പോലും അറിയാതെ ഞാൻ നീറി കൊണ്ടിരിക്കുന്നത് നീ അറിയുന്നുണ്ടോ .. ചുറ്റിനും ആളുണ്ടായിട്ടും പ്രിയപ്പവട്ടവന്റെ അഭാവത്തിൽ തോന്നുന്ന ശ്യൂനത.. അതിനെ മറികടക്കാൻ ഒരു സൗഹൃദത്തിനും ഒരു ബന്ധത്തിനും സ്വന്തത്തിനും പറ്റില്ല എന്നത് ഈ ദിവസങ്ങളിൽ എല്ലാം ഞാൻ അനുഭവിച്ച് അറിയുകയായിരുന്നു..

മഷ്‌ക്ക ഇല്ലാത്ത എന്റെ ഓരോ നിമിഷവും ഏകാന്തത നിറഞ്ഞതാണെന്നും മറ്റൊന്നിനും എന്നെ സന്തോഷിപ്പിക്കണോ ആശ്വസിപ്പിക്കാനോ പറ്റില്ല എന്നും ഈ കഴിഞ്ഞ നാളുകൾ കൊണ്ട് എനിക്ക് മനസ്സിലായി ... അങ്ങനെയാണ് മഷ്ക്കാടെ ഒരു കുഞ്ഞിനെ പ്രസവിച്ചാൽ ഒരു പരിധി വരെ എനിക്കെന്റെ നോവിനെ അടക്കി നിർത്താമെന്ന തോന്നൽ ഉണ്ടായാത്... മഷ്‌ക്ക ഇവിടെ ഉണ്ടായിരിന്ന സമയം ഒരു കുഞ്ഞു സുറുമിയോ ഒരു കുഞ്ഞു മഷൂദോ വേണ്ടേ എന്ന് കളിയായി ചോദിച്ചപ്പോ അന്ന് അടുക്കളയിലെ ജോലി തന്നെ തീർക്കാൻ പാട്പെടുന്ന സമയം ആയത് കൊണ്ട് എല്ലാം മാനേജ് ചെയ്യാനുള്ള ഒരു മച്ചുർഡ് ആകട്ടെ എന്ന് പറഞ്ഞ് അതിനെ നിസാരമാക്കിയതാണ്.... ഇപ്പോഴാണെങ്കിൽ വീട്ടിലെ ഒരു വിധ എല്ലാം കാര്യത്തിനും എന്റെ കയ്യ് എത്തണം എന്ന അവസ്ഥയിലേക്ക് മാറിയല്ലോ.. ഒന്നോ രണ്ടോ ആഴ്ച കൂടുമ്പോ കൊച്ചാപ്പന്റെ മോനായിരുന്നു വീട്ടിലേക്കുള്ള സാധനങ്ങൾ കൊണ്ട് തന്നിരുന്നത്.. സാധനങ്ങളുടെ ലിസ്റ്റ് എഴുതി ക്യാഷ് കൊടുത്താൽ അവൻ എത്തിച്ചു തരും.. ആ ലിസ്റ്റ് തയാറെക്കേണ്ട ആവിശ്യം മാത്രം ഉണ്ടായിരിന്നൊള്ളൂ...

പക്ഷെ അവൻ ട്രെയിനിങ്ങിന് വേണ്ടി ചെന്നൈയിലേക്ക് പോയതിൽ പിന്നെ ആ വഴിയും അടഞ്ഞു.. ഒടുവിൽ ഞാൻ തന്നെ അതിനും വേണമെന്ന അവസ്ഥയായി.. ആദ്യ തവണ ഉമ്മ കൂടെ വന്നെങ്കിലും പോയി വന്നിട്ടുള്ള ഉമ്മാടെ വേദനകളും ക്ഷീണവും പരിഗണിച്ച് ഞാൻ തന്നെ ബസിലോ ഓട്ടോയിലോ പോയി വാങ്ങി തുടങ്ങി.. എയർ കണ്ടീഷൻ ചെയ്ത, പല തരത്തിലുള്ള പാക്കറ്റിലും ടിന്നിലും ആക്കി വൃത്തിയായി അടുക്കി വെച്ച സാധനങ്ങൾ , വിലയോ ആവിശ്യകതയോ നോക്കാതെ വാങ്ങിയിരുന്ന ഹൈപ്പർ മാർകെറ്റിൽ നിന്നും ടൗണിലെ പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും വിയർപ്പൊഴുകുന്ന ചന്തയിലേക്കുള്ള പ്രയാണമായിരുന്നു എന്റെ ഓരോ ഷോപ്പിങ്ങും.... പകലിലെ വെയിലേറ്റ്, എടുക്കുന്ന ഓരോന്നിന്റെയും വില നോക്കി,വാങ്ങണോ എന്ന് പലയാവർത്തി ആലോചിച്ച്,മഷ്‌ക്ക അയച്ചു തരുന്ന പൈസ കൊണ്ട് ഒരു മാസം എങ്ങനെ തികക്കാം എന്ന് ചിന്തിച്ച് കണക്ക് കൂട്ടി....

പല കടകളിൽ കയറി ഇറങ്ങി, കവറുകൾ തൂക്കി പിടിച്ച് കൊണ്ടുള്ള ഒരു ഷോപ്പിംഗ്,... ആദ്യമൊക്കെ ചെറിയ സങ്കടം തോന്നിയിരുന്നു ട്ടോ...പോകെ പോകെ അന്നത്തെ അന്നതിന് വേണ്ടി വിയർപ്പൊഴുക്കുന്ന മനുഷ്യരെ കാണുമ്പോ .. വെയിലിനെ തടുക്കാൻ എന്ന വണ്ണം പൊളിത്തീൻ ഷീറ്റ് കൊണ്ട് മറച്ച് അതിന് താഴെ ഇരുമ്പ് കൊണ്ടോ മരം കൊണ്ടോ ഉണ്ടാക്കിയിട്ട പലകയിൽ സാധനങ്ങൾ വെച്ച്, വഴിയിലൂടെ പോകുന്ന ഓരോരുത്തരെയും കൈ കാട്ടി വിളിച്ച് അവരുടെ പക്കൽ നിന്ന് ആവിശ്യ സാധനങ്ങൾ വാങ്ങാൻ നിർബന്ധിക്കുന്ന മനുഷ്യരെ കാണുമ്പോ ആദ്യം കൗതുകമായിരുന്നു.... പിന്നെ പിന്നെ ഓരോ കാഴ്ചയും ആസ്വദിക്കാൻ തുടങ്ങി... ആവിശ്യമുള്ള സാധനങ്ങൾ ട്രോളിയിൽ വലിച്ചിട്ട് ചിലപ്പോ ഒരു പുഞ്ചിരി പോലും നൽകാതെ കടന്ന് പോകുന്നവരേക്കാൾ ആത്മാർത്ഥത്തോടെ... വിനയത്തോടെ പെരുമാറുന്ന ഒരുപറ്റം സാധാരണക്കാരായ ജനങ്ങളുടെ ഇടം....

പതിയെ പതിയെ അവയൊരൊന്നും അവിടെയുള്ള ഓരോ കാഴ്ചകളും ഇഷ്ട്ടപ്പെട്ടു തുടങ്ങി.. അങ്ങനെ എല്ലാം,വലിയ കുറവുകൾ ഒന്നുമില്ലാതെ ചെയ്യുന്ന ഒരു സുറുമിയായി മാറിയപോ ഒരു തോന്നൽ... ഒരു കുഞ്ഞു ഉണ്ടായിരുന്നുന്നെങ്കിൽ മഷ്ക്കാ എന്നെ ഇത്രയും അവോയ്ഡ് ചെയ്യില്ലായിരുന്നു എന്ന്.... അവോയ്ഡ് ചെയ്യാ ന്ന് പറയാൻ പറ്റോ ... സാഹചര്യം കൊണ്ടും തിരക്ക് കൊണ്ടും എന്നെ മാറ്റി നിർത്തി എന്ന് പറയാം ല്ലേ ... പക്ഷെ എനിക്ക് അറിയുന്ന മഷ്ക്ക, ആ മണലാര്യണ്ണത്തിൽ വിയർപ്പൊഴുക്കി കഷ്ട്ടപെടുമ്പോഴും എന്നെ ഓർക്കുന്നുണ്ടാവാം... പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഓരോ തവണ കാൾ കട്ട്‌ ചെയ്തു പോകുമ്പോഴും തിരക്കൊഴിഞ്ഞു വിളിക്കാമെന്ന് കണക്ക് കൂട്ടുന്നുണ്ടാകാം... പിന്നെ തിരക്ക് മൂലം പറ്റാതെ ആകുന്നതകാം... അങ്ങനെ ഒക്കെ മനസ്സിനെ പറഞ്ഞു പകപ്പെടുത്താൻ ഞാനും പഠിച്ചിരിക്കുന്നു... പക്ഷെ ഒരു കുഞ്ഞു ഉണ്ടായാൽ സമയം കണ്ടെത്തിയെങ്കിലും എന്നെ വിളിക്കുമായിരിക്കും...

കുറച്ചേറെ എന്നോട് സംസാരിക്കുമായിരിക്കും... ഒരമ്മയാകണം എന്ന ചിന്ത പതിയെ വലിയൊരു ആഗ്രഹം ആയി മാറുകയായിരുന്നു... ഏതൊരു സ്ത്രീയുടെ ഉള്ളിലും ഒരമ്മയുണ്ട് എന്നല്ലേ...ഒമ്പത് മാസം ഉദരത്തിൽ ചുമന്നു നടക്കാൻ... മരണത്തിന്റെ പകുതി വേദന സഹിച്ച് ഒരു കുഞ്ഞിന് ജന്മം കൊടുക്കാൻ... എന്റെ മാറിൽ നിന്ന് ചുരത്തിയ പാൽ കൊടുക്കാൻ......സ്നേഹത്തോടെ വാത്സല്യത്തോടെ ചുംബനങ്ങൾ കൊണ്ട് മൂടാൻ...ശരിക്കും പറഞ്ഞാൽ വരാനിരിക്കുന്ന ആ ആഗ്രഹത്തെ മനസ്സിൽ പേറി വലിയൊരു സ്വപ്നം നെയ്തെടുക്കുകയായിരുന്നു ഞാൻ... അങ്ങനെ മാഷ്ക്കാടെ ഉമ്മൂമ്മക്ക് പനിയും കൂടെ ന്യൂമോണിയും ബാധിച്ച് ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ചെയ്തപ്പോൾ ഉമ്മക്ക് കുറച്ച് ദിവസം അവർക്കൊപ്പം ഉമ്മൂമ്മാടെ അടുത്ത് പോകേണ്ടി വന്നു.... ഒരാഴ്ചയിൽ കൂടുതൽ നിൽക്കണം എന്നുള്ളത് കൊണ്ട് ഞാൻ വെള്ളമൊഴിച്ച് കുഞ്ഞുങ്ങളെ പോലെ കൊണ്ട് നടക്കുന്ന എന്റെ ഗാർഡനും എന്റെ തൊട്ടവും അത്രയും ദിവസം വെള്ളമില്ലാതെ ഉണങ്ങി പോകുമെന്ന എന്ന എന്റെ പരിഭവം തീർത്തത് സഫയും സലുക്കയും കൂട്ടിന് വന്ന് നിന്നാണ്...

സലുക്ക രാവിലെ പോകും.. രാത്രിയാകും വരാൻ.. അത് വരെ എന്റെയും സഫയുടേം മേളമായിരുന്നു.ഇഷ്ട്ടമുള്ളതൊക്കെ ഉണ്ടാക്കി.... ഒരുപാട് നേരം ഉറങ്ങി...ഉച്ചക്ക് ഒരു തട്ടി കൂട്ട് ഫുഡും രാത്രിക്ക് സലുക്കനെ കൊണ്ട് പാർസലും വാങ്ങിപ്പിച്ച് അങ്ങനെ ആകെ മൊത്തം ബഹളം.. ആദ്യത്തെ ദിവസം മൂന്ന് പേരും കൂടെ ഹാളിൽ പായ വിരിച്ച് കത്തി വെച്ച് കിടന്നെങ്കിലും പിറ്റേന്ന് രണ്ട് പേരെയും നിർബന്ധിച്ച് ഉമ്മാടെ റൂമിലേക്ക് പറഞ്ഞു വിട്ടു.. താഴെ തന്നെയുള്ള ഈ മുറിയിൽ ഞാനും.... മഷ്‌ക്ക പോയതിന് ശേഷം താഴെയാണ് എന്റെ മുറി... മേലെയുള്ള ഞങളുടെ മുറിയിലേക്ക് വല്ലപ്പോഴും ഒന്ന് വൃത്തിയാക്കിടാൻ കയറും... പിന്നെ വല്ലാതെ മഷ്ക്കാനേ മിസ്സ്‌ ചെയ്യുമ്പോ.. സങ്കടം വരുമ്പോ... മനസ്സ് വല്ലാതെ നോവുമ്പോ..... പതം പറഞ്ഞ് ഒന്ന് കരയാനുമാണ് ആ മുറിയിലേക്ക് പോകാറ്....മഷ്‌ക്ക എന്നെ തനിച്ചാക്കി പോയാലും മഷ്ക്കന്റെ ഓർമ്മകൾ ഉള്ള ഒരു ഇടമാണല്ലോ ആ മുറി.... സഫയും ഞാനുമാത്രമായ ഒരു പകൽ സഫയാണ് പ്രെഗ്നന്റ് ആണെന്ന് സംശയം ഉണ്ടെന്ന് പറഞ്ഞത് .. സലുക്ക ക്ക് ഒരു സർപ്രൈസ് കൊടുക്കാൻ ഞങ്ങൾ പ്ലാൻ ചെയ്യുകയും രണ്ട് പേരും കൂടെ ടൗണിൽ പോയി ഒരു ഗൈനോകോളിജിസ്റ്റിനെ കാണിച്ച് ഉറപ്പ് വരുത്തകയും ചെയ്തു...

സലുക്ക രാത്രി വന്നപ്പോ വളരെ നടകീയമായി ഞങ്ങൾ ഇടപെടുകയും ഒടുവിൽ ഒരു സർപ്രൈസ് ഉണ്ടെന്ന് പറഞ്ഞ് കൊണ്ട് ഞാൻ സലുക്കാടെ കണ്ണ് പൊത്തി പിടിക്കുകയും ചെയ്തു ...ഫുൾ ബ്യുൾഡ് അപ്പ് ഒക്കെ കൊടുത്താണ് സഫ കാര്യം പറഞ്ഞു തുടങ്ങിയത്... ഒടുവിൽ സലുക്കാടെ കൈ അവളുടെ വയറിൽ വെച്ച് കൊണ്ട് കുറച്ചു മാസങ്ങൾക്കുള്ളിൽ സലുക്ക അബ്ബയാകുകെന്ന് സഫ പറയുകയും അതേ നിമിഷം ഞാൻ പൊതിഞ്ഞു പിടിച്ച എന്റെ കരങ്ങൾ ഞാൻ മാറ്റുകയും ചെയ്തു... സന്തോഷം കൊണ്ട് വിടരുന്ന സാലുക്കാടെ മുഖമായിരുന്നു ഞാൻ പ്രതീക്ഷിച്ചത്.. പക്ഷെ എന്നെ പോലും ഞെട്ടിച്ച് കൊണ്ട് ഞാൻ അവിടെ നിൽപ്പുണ്ടെന്ന് പോലും ഓർക്കാതെ സഫയെ പൂണ്ടടക്കം കെട്ടിപിടിക്കുകയും അവളുടെ മുഖം കൈകുമ്പിളിൽ വാരിയെടുത്ത് ചുംബനങ്ങൾ കൊണ്ട് മൂടുകയും ചെയ്താണ് സലുക്ക സന്തോഷം പ്രകടിപ്പിച്ചത്... സഫ ആദ്യം ഞാനുണ്ടെന്ന ചിന്തയിൽ വല്ലാതെ ആയെങ്കിലും നിറഞ്ഞൊഴുകുന്ന സലുക്കാടെ കണ്ണുകൾ കാണെ അവളും തിരികെ പുണർന്നു കൊണ്ട് സന്തോഷം പ്രകടിപ്പിച്ചു...

ആ നിമിഷം അവരായി ഞാൻ കണ്ടത് എന്നെയും മഷ്ക്കാനെയുമാണ്... ഇങ്ങനെയൊരു വാർത്ത മഷ്‌ക്ക കേട്ടാൽ ഇത് പോലെ എന്നെ സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുമായിരിക്കും .. ഇങ്ങനെ ആരേം മുമ്പിൽ വെച്ചിട്ട് അല്ലെങ്കിലും ഞാനും മഷ്‌ക്കയും മാത്രമാകുമ്പോ എന്നെ ഇറുകെ പിടിച്ച് ചുംബനങ്ങൾ കൊണ്ട് മൂടുമായിരിക്കും... ഒരു നിമിഷം അങ്ങനെയൊരു നിമിഷത്തിലേക്കാണ് എന്റെ ചിന്തകൾ പോയി... "മാമി ആകുന്ന സന്തോഷം കൊണ്ടാണോ കരയണേ..." എന്ന സലുക്കാടെ ചോദ്യം കേട്ടപ്പോഴാണ് ചിന്തകളിൽ നിന്ന് ഉണർന്നത്.. അപ്പോഴാണ് കണ്ണുകൾ നിറഞ്ഞൊഴുകുകയാണെന്ന് മനസ്സിലായത് പോലും... പെട്ടന്ന് തന്നെ സന്തോഷത്തോടെ മറുകൈ നീട്ടി എന്നെ ചേർത്ത് നിർത്തി സലുക്ക... സലുക്കനോട് ചേർന്ന് ഒരു ഭാഗത്തു സഫയും മറുഭാഗത്തു ഞാനും നിറക്കണ്ണുകളോടെ നിന്നു.. സങ്കടമാണോ അറിയില്ല...അത്രയേറെ സ്നേഹിച്ചിട്ടും ഒരു സന്തോഷം വരുമ്പോ.... സങ്കടം വരുമ്പോ... ഒന്ന് കാണാൻ...ഒന്ന് ഇറുകെ പുണരാൻ പോലും പറ്റാത്ത അത്രയും ദൂരത്തായി പോയ വിഷമമാണോ....

അതോ ഓരോരുത്തരും അവർ സ്നേഹിക്കുന്നവരുടെ കൂടെ സന്തോഷത്തിലും ദുഖത്തിലും അങ്ങനെ എല്ലാ അവസ്ഥയിലും കൂടെ ഉണ്ടാകുകയും എനിക്ക് മാത്രം ഉള്ള് തുറന്ന് സ്നേഹിച്ചിട്ടും ഒന്ന് കാണാൻ.. മതിവരോളം ഒന്ന് മിണ്ടാൻ പോലും പറ്റാതെ മൈലുകൾക്ക് ഇപ്പുറം ആയി പോയതിന്റെ വിഷമമാണോ എന്നറിയില്ല ആ നിൽപ്പിലും കണ്ണുകൾ അനുസരണയില്ലാതെ ചാലിട്ടൊഴുകുകയായിരുന്നു... ഓരോ പ്രാവിശ്യം വരുമ്പോഴും റൂമിമോളുടെ വളർച്ച കാണുമ്പോ...കുസൃതി കാണുമ്പോ.. ചിരി കാണുമ്പോ...സലുക്കക്കും സഫക്കും ഒപ്പം ഹനയുടെ മോന്റെ ഏഴിന് പോയി നവിക്കാടെ മോളെയും ഹനയുടെ മോനെയും കണ്ടപ്പോ..അന്ന് നദീൻ ട്രിവാൻഡറത്തേക്ക് പോവാണെന്ന് പറഞ്ഞ് യാത്ര പറയുകയും കുഞ്ഞിനെ കയ്യിൽ വാങ്ങി നെഞ്ചോട് ചേർത്ത് വാത്സല്യത്തോടെ നെറ്റിയിൽ നുകരുകയും ശേഷം സ്നേഹത്തോടെ ഒരു കൈ കൊണ്ട് ഹനയെ ചേർത്ത് പിടിച്ച് അവളുടെ നെറ്റിയിലും നുകർന്ന് യാത്ര പറഞ്ഞു പോവുകയും ചെയ്തപ്പോ.. അങ്ങനെ ഓരോ അവസരത്തിലും ഒരു കുഞ്ഞ് എന്ന ആഗ്രഹവും കൂടെ,

എല്ലാത്തിനും സാക്ഷിയായി മഷ്‌ക്ക കൂടെ ഉണ്ടാകണമെന്ന കൊതിയും നാൾക്കുന്നാൾ വർധിക്കുകയായിരുന്നു... ഓരോ നിമിഷത്തിലും .. അല്ല മേൽപ്പോട്ട് ഞാനെടുക്കുന്ന ഓരോ ശ്വാസത്തിലും നിറയെ അവന്റെ ഓർമകളാണ്... "നിന്നോടുപ്പമുള്ള ഓരോ നിമിഷങ്ങൾ എനിക്കും എന്നോടൊപ്പമുള്ളവ നിനക്കും വരാനിരിക്കുന്ന നാളുകളിൽ ഓർമിക്കാൻ ഉതകുന്ന നീറുന്ന മധുരമൂറും ഓർമ്മകൾ മാത്രമാണ്... " മഷ്‌ക്ക പറഞ്ഞ ഈ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്ന അർത്ഥം.. അതിന്റെ വ്യാപ്തി അന്നെനിക്ക് മനസ്സിലായിരുന്നില്ല.. പക്ഷെ ഇപ്പൊ കാലം തെളിയിച്ചു ആ വാക്കുകൾ അക്ഷരം പ്രതി ശരിയായിരുന്നു എന്ന്... ഓരോ നിമിഷവും എനിക്കൊപ്പം നിങ്ങൾ ഉണ്ടായിരിന്ന നിമിഷങ്ങൾ ഓർത്തു ഞാൻ നീറുകയാണ് മഷ്ക്കാ... ഒരു ഇളം ചിരിയോടെ എന്നാൽ കണ്ണ് നിറച്ചല്ലാതെ എനിക്കത് ഒന്നും ഓർമ്മിക്കാൻ കൂടെ പറ്റുന്നില്ല മഷ്ക്കാ... ഇത് പോലെ മഷ്‌ക്ക എന്നെ ഓർക്കുന്നുണ്ടോ...

.നിങ്ങളുടെ ജീവനാണ് ഞാനെന്ന് ആ കണ്ണുകൾ വിളിച്ചോതിയിരുന്നു .. മഷ്ക്കാന്റെ ജീവനാണ് ഞാനെങ്കിൽ ഞാനിവിടെ നീറുന്നത് അറിയുന്നുണ്ടോ... എത്ര മാത്രം നിങ്ങളെ മിസ്സ്‌ ചെയ്യുന്നുണ്ട് എന്നറിയോ... കണ്ട മാത്രേ ആ നെഞ്ചിലേക്ക് ചേരാൻ എത്ര കൊതിക്കുന്നുണ്ട് എന്നറിയോ.... റിയലി ഐ ലവ് യൂ മഷ്ക്കാ.... മിസ്സ്‌ യു ബാട്ലി... ഉള്ളം ചിന്തകൾ കൊണ്ട് ചൂട് പിടിച്ചപ്പോൾ അതിന്റെ ഫലമെന്ന പോലെ അവളുടെ ചെന്നിയിലൂടെ ചുടുകണ്ണുനീർ ചാലിട്ടൊഴുകി കൊണ്ടിരിന്നു.. 🍁 🍁 🍁 🍁 🍁 പെട്ടന്ന് ഞെട്ടി ഉണർന്ന് എഴുന്നേറ്റിരുന്നു സുറുമി... കണ്ണുകൾ തിരുമ്മി സീറോ ബൾബിന്റെ അരണ്ട വെളിച്ചത്തിൽ ക്ലോക്കിൽ സമയം നോക്കിയെങ്കിലും വ്യക്തമായില്ല... പില്ലോ പൊക്കി ഫോൺ എടുത്ത് സമയം നോക്കി,പുലർച്ചെ ഒരു മണി... സ്‌ക്രീനിൽ സമയവും ഡേറ്റും കാണിക്കുന്നുണ്ട്.. മിസ്സ്‌ കാൾ ഉണ്ടാകില്ല എന്ന് ഉറപ്പുണ്ടായിട്ടും അത് കാണാത്തപ്പോ ഒരു നിരാശ പോലെ.. കഴിഞ്ഞ തവണ വന്നപ്പോ ആരും അറിയാതെ എനിക്ക് തരാൻ വേണ്ടി അവിടെന്ന് വാങ്ങിച്ച നോക്കിയയുടെ ഒരു പുതിയ സെറ്റ് ആണ് ഫോൺ...അതിന്റെ ആവിശ്യമൊന്നും വന്നില്ല....

വന്ന് പത്തു ദിവസം കൊണ്ട് തന്നെ നിക്കാഹ് കഴിഞ്ഞല്ലോ... എന്ത് വിചാരിച്ചിട്ടാ അല്ലേലും മഷ്‌ക്ക അന്നിത് വാങ്ങിയത്.. എങ്ങനെ ആയാലും അവിടെ പോയാലുള്ള മഷ്ക്കാടെ സ്വഭാവം ഇങ്ങനെ തന്നെ അല്ലെ.... അവളാ ഫോൺ കയ്യിലെടുത്ത് ഒരു നിമിഷം നോക്കി.. പിന്നെ നിരാശയോടെ ബെഡിലേക്ക് എറിഞ്ഞു.. ഇടക്ക് ഉറക്കമുണരുമ്പോ ഇത് പതിവാണ്... ഒരു മിസ്സ്‌ കാൾ ഉണ്ടെങ്കിൽ എന്ന പ്രതീക്ഷയോടെ ഒന്ന് നോക്കൽ..അവളൊന്ന് വേദനയോടെ പുഞ്ചിരിച്ചു... ""സ്നേഹിച്ച് സ്നേഹിച്ച് ഞാനൊരു വിഡ്ഢിയായല്ലോ മഷ്ക്കാ "" ചെന്നിയിൽ കണ്ണുനീരിന്റെ അംശംങ്ങൾ പറ്റി ചേർന്ന് കിടപ്പുണ്ട്.. എന്തൊക്കെയോ ആലോചിച്ച് കൂട്ടി കണ്ണുനീർ അടക്കാനാവാതെ ആയപ്പോ കണ്ണടച്ച് കിടന്നതാണ്... അങ്ങനേ ഉറങ്ങി പോയി... അടുത്ത് കിടക്കുന്ന സഫയെ നോക്കി... എപ്പഴാ കുറുകൽ കഴിഞ്ഞ് വന്ന് കിടന്നതാവോ .... കിടക്കുന്ന കിടപ്പ് കണ്ടില്ലേ.... സലുക്കനേ വരെ തോൽപ്പിക്കുന്ന വിതത്തിലാ വാ തുറന്ന് വെച്ചേക്കുന്നേ..

ചെരിഞ്ഞ് കിടന്ന് അരികിലായി ഒരു തലയിണയും വെച്ചിട്ടുണ്ട് ആള്..അത്യാവശ്യം ഉന്തി നിൽപ്പുണ്ട് വയറ്... എന്തൊക്കെയോ ആലോചിച്ച് ഇരിക്കുന്ന ഇടയിലാണ് കതകിൽ ആരോ തട്ടുന്ന ശബ്ദം കേട്ടത്.. അവളൊരു നിമിഷം കൂടെ കാതോർത്തു... ഉണ്ട്.. ആരോ പതിയെ തട്ടുന്നുണ്ട്.. പടച്ചോനെ ഉമ്മക്ക് എന്തേലും...ഉമ്മ ആണേൽ വിളികൂലെ... അല്ലാഹ്.. ഇനി വല്ല കള്ളന്മാരും.... ഈ ഇടെയായി ഒരു പോലിസ് സർജന്റെ അനുഭവകുറിപ്പ് വായിച്ചിരുന്നു.. അതിന് ശേഷം എന്തുണ്ടായാലും ആദ്യം ആ വഴിക്കാ ചിന്ത പോവാ... വീട്ടിൽ കയറി വീട്ടുകാരെ ഒക്കെ ഉപദ്രവിച്ചോ പരിക്കേൽപ്പിച്ചോ കൊന്നോ മോഷണം നടത്തുന്ന കള്ളന്മാർ ഉള്ള നാടാണ്.. ചിന്തകൾ പല വഴിക്ക് പോയി... പോയി തുറക്കണോ... കയ്യും കാലുമൊക്കെ വിറക്കുന്ന പോലെ... കതകിനിടയിലുള്ള വിടവിലൂടെ ഹാളിലെ ലേറ്റ് ഇട്ടിട്ടുണ്ടെന്ന് മനസ്സിലായി സുറുമിക്ക്.. ഇനിയിപ്പോ ഉമ്മാനെ ഉപദ്രവിചുള്ള വരവാകോ...

ഓർക്കും തോറും വയറിലൂടെ ഒരു ആളൽ.. പെട്ടനാണ് ഹാൻഡ്‌ൽ പിടിച്ച് തിരിക്കുന്ന ശബ്ദം കേട്ടത്.... ഇപ്പൊ ശരിക്കും കയ്യും കാലും വിറച്ച് മരവിച്ച പോലെയായി..അടുത്ത് കിടക്കുന്ന സഫയെ ഒന്ന് തട്ടി ഉണർത്താൻ പോലുമുള്ള കഴിയാത്ത വിധം ഒരു വിറയൽ.. ധൈര്യം സംഭരിച്ച് ശബ്ദം ഉണ്ടാക്കാതെ പതിയെ കട്ടിലിൽ നിന്ന് ഇറങ്ങി... സഫയെ വിളിക്കാൻ തോന്നിയില്ല.. പേറടുത്ത പെണ്ണാണ്... പേടിച്ച് എന്തേലും ആയി പോയാൽ... അവൾ പതിയെ നടന്ന കതകിന്റെ അടുത്ത് എത്തി കാതോർത്തു... ഇല്ല ശബ്ദം ഒന്നും കേൾക്കുന്നില്ല.. ചെവി കതകിനോട് ചേർത്ത് വെച്ച് കാതോർത്ത ആ നിമിഷം തന്നെ കുറച്ചൊരു ഊക്കോട് ഹാൻഡ്‌ൽ തിരിക്കുന്നത് അറിഞ്ഞതും അവളൊന്ന് ഞെട്ടി വിറച്ചു... അല്ല.. തോന്നൽ അല്ല....വാതിലിൽ ചവിട്ടി പൊളിച്ച് അവർ വരുന്നതിന് മുമ്പ് എന്തേലും ചെയ്യണം.. കയ്യും കാലും വിറച്ച് കുഴയുന്ന പോലെ... ധൈര്യം വീണ്ടെടുത്ത് അവൾ കുറച്ചുറകെ വിളിച്ചു.... "ഉമ്മാ...." ഇല്ല ശബ്ദം പുറത്തേക് വരുന്നില്ലാ.. "മ്മാ...." വിറച്ച ശബ്ദത്തോടെ അവൾ ഒന്നൂടെ വിളിച്ചു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story