സുറുമി: ഭാഗം 36

surumi

എഴുത്തുകാരി: അവന്തിക

മഷൂദ് വന്നാൽ പിന്നെ വെങ്ങാട്ട് വീട് ചെറിയൊരു കല്യാണ വീട് പോലെയാണ്.... സുഹൃത്തുക്കളുടെയും കസിൻസിന്റെയും ഒരു ശിങ്കാരി മേളം.. നാട്ടിൽ പ്രായവ്യത്യാസമില്ലാതെ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട് മഷൂദ്ന്.. അപ്പൊ പിന്നെ പറയേണ്ടല്ലോ മേളം...മഷൂദ് പോയതിൽ പിന്നെ ആരെങ്കിലും കാളിങ് ബെൽ അടിക്കുമ്പോഴും തൂത്ത് തുടക്കാനും മാത്രം തുറക്കാറുള്ള ഫ്രണ്ട് ഡോർ അവൻ വന്നതിൽ പിന്നെ അടച്ച് കണ്ടിട്ടില്ല... ഓരോരുത്തരുടെ പോക്കും വരവും.. മഷൂദ് ന്റെ തന്നെ നിന്ന നിൽപ്പിലുള്ള അങ്ങാടിയിലേക്കുള്ള പൊക്കും അടുത്ത നിമിഷം വീട്ടിലേക്കുള്ള വരവുമൊക്കെയായി ആകെ ബഹളം.....ഇടാതിരിവില്ലാതെയുള്ള വരുന്ന ഫോൺ കാളുകളുടെ കാര്യം വേറെ .... വന്ന വിശേഷം മുഴുവൻ മടുപ്പില്ലാതെ റെക്കോർഡ് ചെയ്ത വെച്ച ഓഡിയോ പോലെ വിവരം അറിഞ്ഞു വിളിക്കുന്ന മാന്മാരും അമ്മായി മൂത്തുമ്മമാരോടും പറഞ്ഞു കൊണ്ടേയിരിക്കുന്ന പണിയിലാണ് ഉമ്മയും..... നിഹാൽ നാട്ടിൽ ഇല്ലാത്തത് കൊണ്ട് അവൻ മാത്രമാണ് അടുത്ത് ഉള്ളവരിൽ ഹാജർ വെക്കാത്തതായി ഉള്ളത്..

മഷൂദ് വന്നത് അറിഞ്ഞിട്ടുണ്ട്.. രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ അവനും എത്തും.. രാവിലെ വലിയേടത്ത് നിന്ന് വാപ്പച്ചിയും ഉമ്മയും വന്നിരിന്നു.. സൽമാന് കടയിൽ പോകേണ്ട ആവിശ്യം ഉള്ളത് കൊണ്ട് നേരം ഇരുട്ടാറായപ്പോഴാണ് അവന് വരാൻ പറ്റിയത്.. രാവിലെ വിളിച്ച് മഷൂദ് വന്ന കാര്യം ഷെറിയെ അറിയിച്ചപ്പോഴും നിയാസ് വന്നിട്ട് വൈകീട്ട് വരാമെന്നു അവളും ഏറ്റതാണ്. നിയാസും ഷെറിയും വെങ്ങാട്ടിലേക്ക് വരുമ്പോ ഉമ്മ ചെടികൾക്ക് വെള്ളമൊഴിക്കുന്ന പരിപാടിയിലാണ്.. സിറ്റോട്ടിൽ സൽമാൻ ഇരിപ്പുണ്ട് .... വറുത്ത കടല കൊറിച്ച് കാലൊക്കെ സൽമാന്റെ മടിയിൽ കയറ്റി വെച്ചാണ് സഫയുടെ ഇരിപ്പ് ... കുശലന്വേഷണനങ്ങൾക്ക് ശേഷമാണ് മശൂദ്നെ തിരക്കിയത്.. "സുറുമിക്കൊപ്പം കിച്ചണിലാ.... നിങ്ങളൊക്കെ വരുന്നത് കൊണ്ട് സുറുമി എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ട്.. അതിന് ഹെൽപ്പാൻ പോയതാ..." സഫ പറഞ്ഞത് കേട്ടപ്പോൾ നിയാസ് ഒന്നാക്കി ചിരിച്ചു.. "ഷെറിയേ....ആ ഹെല്പ് ഒക്കെ എന്താണെന്ന് നമുക്കൊന്ന് നേരിട്ട് അറിയാ... ബാ.. വല്ല സ്പ്രേ കുപ്പിയോ റാഡോ വാച്ചോ അളിയന്മാർക്ക് കൊണ്ട് വന്നിട്ടുണ്ടെങ്കിൽ അത് കയ്യോടെ വാങ്ങുകയേം ചെയ്യാം..."

അർത്ഥം വെച്ച് ചിരിയോടെ പറഞ്ഞു കൊണ്ട് നിയാസ് അകത്തേക്ക് കടന്നപ്പോ റൂമി മോളെ സഫയുടെ മടിയിൽ ഇരുത്തി ഷെറിയും അവൻക്ക് പുറകിലായി നടന്നു.. "എടി.. ഞാനും കൂടെ പോയി നോക്കിയാലോ... നിയാസ് പറഞ്ഞ പോലെ സ്പെഷ്യൽ ആയിട്ട് വല്ലതും കാണാൻ പറ്റിയാലോ... ഇന്നലെ വന്ന ആ ഹാങ്ങോവർ.....അപ്പൊ സംത്തിങ്... ഹ്മ്മ്...??'' ഒരു ചിരിയോടെ പ്രതേക ഈണത്തിലായി സൽമാൻ പറഞ്ഞപ്പോ സഫ ചുണ്ട് മലർത്തി കാണിച്ചു.. "അതൊന്നും കാണില്ല ന്നെ... അത് മഷൂച്ചയാ... അത്തരം കാര്യങ്ങൾ ഒക്കെ സ്വകാര്യതയായി വെക്കുന്ന ആളാ...മഷൂച്ച മാത്രല്ല സുറുമിയും... എപ്പോഴും ആ പുഞ്ചിരി അല്ലാതെ വേറെന്തേലും കാണാറുണ്ടോ അവരുടെ മുഖത്ത്..?" മടിയിൽ ഇരിക്കുന്ന റൂമി മോളെ കൊഞ്ചിച്ചു കൊണ്ടാണ് സഫ പറഞ്ഞത്... " എന്നാലും ഒന്ന് പോയി നോക്കട്ടെ.. എന്തേലും കാണാൻ പറ്റിയാലോ... ഒറ്റക്കാകുമ്പോ റൊമാന്റിക് ആകാത്ത ആളുകളുണ്ടാകൊ.." പറയുന്നതിനോടൊപ്പം മടിയിലുള്ള സഫയുടെ കാല് മെല്ലെ താഴെ നിർത്തി അവൻ എഴുനേറ്റു.. നാണമില്ലല്ലോ എന്ന ഭാവത്തോടെ നിൽക്കുന്ന സഫയെ നോക്കി ഒന്ന് ഇളിച്ച് കാണിച്ചു കൊണ്ട് അവൻ അകത്തേക്ക് നടന്നു..

ഇതേ സമയം അടുക്കളയിൽ സുറുമി ഉരുളകളാക്കി വെച്ച പത്തിരിയുടെ ബോൾ പ്രെസ്സിൽ വെച്ച് അമർത്തി പൊടി തട്ടി ഒരു പ്ലേറ്റിലേക്ക് അടുക്കുകളായി വെക്കുകയാണ് മഷൂദ്.. ഓരോന്നായി എടുത്ത് പലകയിൽ ഇട്ട് കുഴൽ വെച്ച് നല്ല വട്ടത്തിലാക്കി നേരിയതായി പരത്തി എടുക്കുകയാണ് സുറുമി.. അപ്പുറത് അടുപ്പിൽ വെച്ച ഇരുമ്പ് തവയിൽ മൂന്നെണ്ണം വെച്ച് ചുട്ട് എടുക്കുന്നുമുണ്ട്.. നിഷ്പ്രയാസം ഓരോന്നും വൃത്തിയായി ചെയ്യുകയാണ് അവൾ... ഞൊടിയിടെ പരത്തി എടുത്ത പത്തിരി തവയിലേക്ക് ഇടുന്നതും യഥാ സമയം അത് മറിച്ച് പാകമായ വേവ് അറിയിച്ചു കൊണ്ട് പൊള്ളായായി വരുമ്പോ അതെടുത്ത് കേസറോളിൽ ഇട്ട് വെക്കുന്നതും തെല്ലൊരു അത്ഭുത്തോടെ ഇടയ്ക്കിടെ നോക്കുന്നുമുണ്ട് മഷൂദ്..... ഇവിടെ നിന്ന് പോയപ്പോ സ്വന്തമായി ചായയും ഓംലെറ്റുമല്ലാതെ വേറൊന്നും ഉണ്ടാക്കാൻ അറിയാത്തവളായിരിന്നു.. ഇപ്പൊ എത്ര ലാഘവത്തോടെയാണവൾ ഓരോന്നും ചെയ്യുന്നത്... പുറകിൽ ഒരു കുഞ്ഞു ശബ്ദം കേട്ടപ്പോഴാണ് മഷൂദ് തിരിഞ്ഞു നോക്കിയത്.. അതേ നിമിഷം തന്നെ കതകിന്റെ മറവിൽ നിന്നിരുന്ന മൂന്ന് പേരും തിരിഞ്ഞു നോക്കി..

"അത് പിന്നെ ഒരാകാംഷ.... അപ്പൊ ചുമ്മാ.." ശബ്ദം താഴ്ത്തി പതുക്കെ ഇളിച്ചിലോടെയാണ് സഫ പറഞ്ഞത്.. അത് കേട്ടപ്പോ സൽമാനൊന്ന് ഇരുത്തി നോക്കിയവളെ.. നേരത്തെ എന്തായിരിന്നു പ്രകടനം.. "ഹാ.. ആരൊക്കെ ഇത്... മാമാടെ മോളെവിടെ.....എല്ലാവരുമെന്താ അവിടെ നിന്നുകളഞ്ഞേ...? വാ... " റൂമി മോളുടെ ശബ്ദം കേട്ടതും മഷൂദ് ചിരിയോടെ അവർക്കടുത്തേക്ക് വന്നു.... "അത് ഞങ്ങള് ചുമ്മാ.... നിങ്ങളുടെ കുക്കിംഗ്‌ ഒക്കെ ഇങ്ങനെ കണ്ട് നിന്ന് പോയതാ... അല്ലെ...?'' നിയാസാണ്... "അതെയതെ..."ബാക്കിയുള്ളവരും അവനെ ശരിവെച്ചു.... "കതകിന്റെ മറവിൽ നിന്ന് കുക്കിംഗ്‌ കാണുവായിരുന്നോ... ഓഹ്..അല്ലാതെ പതുങ്ങി നിന്ന് ഞങ്ങളെ നിരീക്ഷിച്ചതല്ല അല്ലെ...?" റൂമി മോളെ കയ്യിൽ വാങ്ങുന്നതിനോടൊപ്പം തലയാട്ടി ചിരിച്ചു കൊണ്ട് അർത്ഥം വെച്ചാണ് മഷൂദ് പറഞ്ഞത്... "ഏയ്.. എന്ത് നിരീക്ഷണം അല്ലെ... ഷെറി..."മഷൂദ്ന്റെ എല്ലാം മനസ്സിലായി എന്ന ഭാവം കണ്ടതും ഷെറി ഇളിച്ചു കൊണ്ട് മശൂദ്നെ ഒന്ന് പുണർന്നു... തിരിച്ചവനും മറു കൈയ്യാലേ അവളെയൊന്ന് ചേർത്തു പിടിച്ചു..

സുഖല്ലേ എന്ന ചോദ്യത്തിന് സന്തോഷത്തോടെയവൾ തലയിട്ടി ...സഫ പിന്നെ മെല്ലെ സുറുമിക്കടുത്തേക്ക് നീങ്ങിയിരുന്നു .. സൽമാൻ ഞാനൊന്നും അറിഞ്ഞില്ല എന്ന മട്ടിൽ അട്ടത്തേക്ക് നോക്കി നിൽപ്പാണ്... "മ്മ്... മ്മ്...കാർ വലിയൊരു ഹോണടിയോടെ വരുന്ന ശബ്ദം കേട്ട്.... പിന്നെ സംസാരവും ബഹളവും കേൾക്കാത്തപ്പോ തോന്നി ഇവിടെ വന്ന് ഒളിഞ്ഞു നോകാനുള്ള പരിപാടി ആണെന്ന്...."റുമാന്റെ കവിളിലും നെറ്റിയിലുമൊക്കെയായി പതിയെ ചുണ്ടുകൾ ചേർത്ത് അവളെ കൊഞ്ചിച്ചു കൊണ്ടാണ് അവൻ പറഞ്ഞത്.. "ഏയ്... ഞങ്ങൾക്ക് അങ്ങനെ ഒരു ഉദ്ദേശവും ഇല്ലായിരുന്നു... ... നിങ്ങളുടെ പാചകത്തിലുള്ള പരസ്പര സഹകരണവും സഹായവും കണ്ട് നോക്കി നിന്നതാ...." സൽമാനെ നോക്കി കണ്ണുരുട്ടി കൊണ്ടാണ് നിയാസ് പറയുന്നത് ..വീണെടുത്ത് കിടന്ന് ഉരുളുകയാണ് പുള്ളി... "അതൊക്ക അവിടെ നിൽക്കട്ടെ...എന്താ സ്പെഷ്യൽ....നല്ല മണമടിക്കുന്നുണ്ട് .. ബീഫോ ചിക്കനോ അങ്ങനെ എന്തോ ഒന്ന്.." നിയാസ് കണ്ണുകൾ വിടർത്തി ശ്വാസം ഒന്ന് ആഞ്ഞു വലിച്ചു.. മണം പിടിച്ചെടുടുക്കുന്ന പോലെ...

"ബീഫ് കുറുമയുണ്ട്.. ചിക്കൻ മസാല ഒക്കെ തേച്ച് പിടിപ്പിച്ച് വെച്ചിട്ടുണ്ട്.. അതൊന്ന് പൊരിക്കണം.. " "ആണോ.. ന്നാ നമുക്ക് ഒരു ഫുൾ ചിക്കൻ അങ്ങനെയേ വാങ്ങി പുറത്ത് കല്ലൊക്കെ സെറ്റ് ചെയ്ത് ഒന്ന് ഗ്രിൽ ചെയ്തെടുത്താലോ ..." നിയാസാണ് പറഞ്ഞത്... "പത്തിരിയും ബീഫ് കുറുമയും അതിലേക്ക് ഗ്രിൽഡ്‌ ചിക്കനും.. ആരെവാഹ്.." സൽമാനും ഏറ്റ് പിടിച്ചു... കേട്ട പാതി സഫയും ഷെറിയും പിന്താങ്ങി ..മഷൂദ് സുറുമിയെ നോക്കിയപ്പോൾ ആള് പത്തിരി ചുട്ടെടുക്കുകയാണെങ്കിലും ഇടക്ക് തിരിഞ്ഞു നോക്കി അവരുടെ സംസാരമെല്ലാം കേട്ട് പുഞ്ചിരിക്കുന്നുണ്ട്. "എന്നാ അങ്ങനെ ആക്കാ.. " ചിരിയോടെ അവനും സമ്മതം അറിയിച്ചു.. ''എന്നാ റൂമി.. മസാല തേച്ച് പിടിപ്പിച്ച ആ ചിക്കൻ ഫ്രഡ്ജിലേക്ക് കയറ്റിക്കൊ... നാളെ എടുക്കാ.. ഇന്ന് നമുക്ക് പുറത്ത് കനലൊക്കെ ഉണ്ടാക്കി പുറത്ത് കൂടാം.." പിന്നെ എല്ലാം പെട്ടന്നായിരുന്നു . നിയാസും സൽമാനും തന്നെ പോയി രണ്ട് ഫുൾ ചിക്കൻ തൊലി ഒക്കെ കളഞ്ഞ് വൃത്തിയാക്കി കൊണ്ട് വന്നു ..ആ സമയം കൊണ്ട് പുറത്ത് മഷൂദ് കല്ലൊക്കെ സെറ്റ് ചെയ്യുകയും സുറുമി ചിരട്ടയും വിറകുമൊക്ക വെച്ച് തീ പിടിപ്പിക്കുകയും ചെയ്തു... കനലെരിയുന്ന നേരം കൊണ്ട് ഷെറി ചിക്കൻ കഴുകി വൃത്തിയാക്കി ..

അപ്പോഴേക്കും സൽമാനും സഫയും ചേർന്ന് തേച്ച് പിടിപ്പിക്കാനുള്ള മസാല ഒക്കെ ഉണ്ടാക്കി വെച്ചു.. എല്ലാവരും കൂടെ ചേർന്ന് നല്ല പോലെ മസാല ഒക്കെ തേച്ച് പിടിപ്പിച്ചപ്പോഴേക്കും മഷൂദ് പരിചയക്കാരന്റെ വീട്ടിൽ നിന്ന് സംഘടിപ്പിച്ച ഗ്രില്ലിൽ ചിക്കൻ വെച്ച് കനലിന് മുകളിലായി സെറ്റ് ചെയ്തു.. അതിന് ചുറ്റുമായി തന്നെ കസേരയിലും കല്ലിലുമൊക്കെയായി എല്ലാവരും ഇരുന്നു.. ഉമ്മ പിന്നെ പുറത്തേക്കിറങ്ങി ആകാശവും അമ്പിളി അമ്മാവനെയും കാണിച്ച് റൂമി മോൾക്ക് തിന്നാൻ കൊടുക്കുന്ന പണിയിലുമൊക്കെ വ്യാപ്രതയായിരിന്നു.... ഗ്രിൽഡ്‌ ചിക്കൻ ആയപ്പോഴേക്കും സുറുമി എല്ലാവർക്കും കഴിക്കാനുള്ള പ്ലേറ്റും പത്തിരിയും കറിയും ഗ്രിൽഡ്‌ ചിക്കനിലേക്ക് അവളുണ്ടാക്കിയ സ്പെഷ്യൽ സോസുമൊക്കെയായി അവിടേക്ക് വന്നു.. അവിടെ ഇരുന്ന് കൊണ്ട് തന്നെ കത്തി അടിക്കലും സംസാരവും ബഹളവുമൊക്കെയായി ഭക്ഷണം കഴിച്ചു.... നിയാസും സൽമാനും ചേർന്ന് ഓരോ ഡയലോഗ് അടിക്കുമ്പോഴും അതിന് മറുപടിയായോ പകരമായോ സഫയും ഷെറിയും ചേർന്ന് ഓരോന്ന് പറയുമ്പോഴും നിറഞ്ഞ ചിരിയോടെ ഓരോന്നും ആസ്വദിക്കുന്ന സുറുമിയെ മഷൂദ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു..

എല്ലാവരും കത്തിവെപ്പും കയ്യിട്ട് വാരി കൊണ്ടുള്ള തീറ്റയും തുടങ്ങിയപ്പോഴും എല്ലാവർക്കും ഓരോന്നും വീതിക്കുന്ന തിരക്കിലായിരുന്നു അവൾ... വെള്ളവും ഗ്ലാസും കറിയും അങ്ങനെ ഓരോന്നും എല്ലാവർക്കും എത്തിക്കുന്ന തിരക്കിൽ .. ഇടയ്ക്കിടെ മശൂദ്നെയും നോക്കുന്നുണ്ട്. വെള്ളത്തിനായി കണ്ണുകൾ പരതിയപ്പോഴേക്കും ജഗിൽ നിന്ന് വെള്ളം ഗ്ലാസ്സിലേക്ക് പകർന്ന് കയ്യിലേക്ക് വെച്ച് തന്നിരുന്നു.... ഭക്ഷണം കഴിഞ്ഞും ബാക്കിയുള്ളവർ കത്തി വെപ്പ് തുടർന്നപ്പോ അവൾ വേഗം കഴുകാനുള്ളത് പൊറുക്കി എടുത്ത് അടുക്കളയിലേക്ക് നടന്നിരുന്നു.. കൂടെ എഴുനേറ്റ് പോയി ഒന്ന് സഹായിച്ചാലോ എന്ന് ഓർത്തെങ്കിലും അവറ്റകള് കളിയാക്കുന്നത് ഓർത്തപ്പോ വേണ്ടെന്ന് വെച്ചു മഷൂദ് ... കുറച്ചൊരു നേരം കഴിഞ്ഞും ആളെ കാണാത്തപ്പോ പതുക്കെ പോയി നോക്കി.... കഴുകാനുള്ള പാത്രങ്ങൾ കൊണ്ട് ഒരറ്റം മുതൽ മറ്റേ അറ്റം വരെ നിറഞ്ഞു കവിഞ്ഞിരുന്ന അടുക്കള ഇപ്പൊ നീറ്റ് ആയി കിടപ്പുണ്ട്.. വെച്ചു വിളമ്പിയ അടുക്കള ആണെന്ന് അറിയുകയേ ഇല്ല... അത്രക്കും ക്ലീൻ.. അവളെ നോക്കിയപ്പോൾ ട്രേയിൽ വെച്ച കപ്പിൽ ചൂടുള്ള കട്ടൻ ചായ പകരുകയാണ്.

അവനെ കണ്ടതും ഒന്ന് പുഞ്ചിരിച്ചു കാണിച്ചു... " ഹെവി ഫുഡിന് ശേഷം ഏലക്കയും പൊതീനയും ചേർത്ത് ചായ നല്ല രസാ.... ദഹനത്തിനും നല്ലതാ....അപ്പോ ഉണ്ടാക്കിയതാ....ഇതൊന്ന് കൊടുക്കോ...? "ക്ഷീണിച്ചോ...?'' അങ്ങനെ ചോദിക്കാനാണ് തോന്നിയത്... "ഏയ്... വല്ലപ്പോഴും അല്ലെ.... ഇങ്ങനെ കൂടുമ്പോ നല്ല രസമല്ലേ.. അതുമല്ല.. പെരുന്നാൾക്കും ഇത് പോലെ സലുക്കയും നിയാസ്ക്കയും വരുമ്പോഴും ഒരുപാട് കൊതിച്ചിട്ടുണ്ട് ഇങ്ങള് ഉണ്ടായിരുന്നെങ്കിൽ എന്ന്... ഇപ്പൊ കൂടെ നിങ്ങള് ഉണ്ടായിക്കൊണ്ടൊരു ഒത്തു കൂടൽ ആയപ്പോ എന്തോ ക്ഷീണം ഒന്നും അറിയുന്നേ ഇല്ല.... " പുഞ്ചിരിയോടെ തന്നെയാണ് പറയുന്നത്... "നിങ്ങളില്ലാത്തപ്പോ എല്ലായപ്പോഴും ഒരു ഒറ്റപ്പെടലായിരുന്നു... ചുറ്റിനും ഒരുപാട് ആളുണ്ടായിട്ടും ചിരിക്കാനും സന്തോഷിക്കാനും ഒരുപാട് കാരണങ്ങൾ ഉണ്ടായിട്ടും മനസ്സ് ഒരാളുടെ സാന്നിധ്യം എപ്പോഴും മിസ്സ്‌ ചെയ്യാറുണ്ട് ... ആ ഒരാൾ ഉണ്ടാവുമ്പോഴേ കാരണം ഇല്ലെങ്കിൽ പോലും മനസ്സ് നിറയാറൊള്ളൂ.. സന്തോഷിക്കാറുള്ളൂ...അപ്പൊ മാത്രേ ഉള്ള് തുറന്ന് ചിരിക്കാറുള്ളൂ.. "..

ഇരുകണ്ണുകളും ചിമ്മി കാണിച്ചു അവൾ... " ഓഹോ... ആരാ ഒരാള്... അപ്പൊ അയാളൊരു സംഭവമാണല്ലോ..." മഷൂദ് കുസൃതിയോടെ ചോദിച്ചു കൊണ്ട് അവളുടെ അടുത്തേക്ക് വന്നു... " ഓഹ് അയാള് വലിയ സംഭവായിട്ടൊന്നുമല്ല... സ്നേഹം പ്രകടിപ്പിക്കാൻ അറിയാത്ത സന്തോഷവും പ്രണയവും ചിന്തകളും വാക്കുകളാൽ വർണ്ണിക്കാൻ അറിയാത്ത ഒരു മൂരാച്ചിയാണ് ആ ആള്... കണ്ണുകളിൽ കുസൃതിയും സധാ ചുണ്ടിൽ ഒരു കള്ള ചിരിയുമായി നടന്ന് പെണ്ണുങ്ങളെ വശീകരിക്കുന്ന ഒരു ...... " ഒരു നെടുവീർപ്പോടെ മെറ്റെങ്ങോ കണ്ണ് നട്ട് ചിരിയോടെ പറയുന്ന അവളെ പൂർത്തിയാക്കാൻ അനുവദിക്കാതെ അവളുടെ മുഖം കയ്യിലെടുക്കുകയും ഒപ്പം തന്നെ അവന്റെ അധരങ്ങൾ അവളുടെ ആദരങ്ങളുമായി കോർക്കുകയും ചെയ്തിരുന്നു അവൻ ...ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവന്റെ ചെയ്തിയിൽ അവളുടെ മിഴികൾ കൂമ്പി അടഞ്ഞു.. കൈകൾ അവന്റെ കൈതണ്ടയിൽ മുറുകി .... നിമിഷങ്ങൾ നീണ്ട അവന്റെ പ്രണയാതുരമായ ചുംബനത്തിനോടുവിൽ അവൻ അവളിൽ നിന്നും പിൻവാങ്ങി.. കിതച്ചു പോയിരുന്നു അവൾ... കുസൃതി ഒളുപ്പിച്ച കണ്ണുകളോടെ അവളെ നോക്കി അവൻ ചുണ്ടുകൾ നനച്ചു കാണിച്ചു .. പുരികം പൊക്കി കണ്ണുകൾ കൊണ്ട് ഉഗ്രനെന്ന് കാണിച്ചു... "ചീ വഷളൻ.."

അവൾ കൂർപ്പിച്ചവനെ നോക്കി... "പ്രണയം വർണ്ണിൽക്കാനുള്ളതല്ല.. അതിങ്ങനെ അടുത്ത് കാണുമ്പോ ചുംബനങ്ങളായും തലോടലായാലും തന്റെ പാതിയിലേക്ക് ഒഴുക്കാനുള്ളതാണ്... ഇപ്പൊ മനസ്സിലായോ ഞാൻ മൂരാച്ചിയല്ല എന്ന്.. റൊമാൻസിന്റെ കാര്യത്തിൽ ഞാനൊരു പുലിയാ.. പുലി...." ഷർട്ടിന്റെ കോളർ പിടിച്ചൊന്ന് മേലേക്കിട്ടു അവൻ... " റൊമാൻസിന്റെ കാര്യത്തിൽ നിങ്ങള് പുലിയല്ല.. കാക്കയാ.. കാക്ക... ക്രൗ.. അതെനിക്ക് പണ്ടേ മനസ്സിലായതാ... ഇന്നലെ ഒന്നൂടെ തെളിഞ്ഞു.. " അവനെ നോക്കി കോക്രി കാണിച്ചു കൊണ്ടവൾ ട്രേ കയ്യിലെടുത്ത് മുമ്പോട്ട് നടന്നു... " "കാക്കയോ..?" പിന്നിൽ നിന്നും അവന്റെ സംശയത്തോടെയുള്ള ചോദ്യം കേട്ടു.. "അതേ ജീവികളിൽ വെച്ച് ഏറ്റവും ആക്രാന്തം പിടിച്ച സാധനം അവറ്റകളാ... ആക്രാന്തം.. തിന്നാനുള്ള ആക്രാന്തം..." തിരിഞ്ഞ് നിന്ന് അവസാനം പറഞ്ഞ വാക്കുകൾ ഊന്നി പറഞ്ഞു അവൾ... "പാവം വിശപ്പ് കൊണ്ടല്ലേ....പട്ടിണിയിലാവും അതാ..." ചിരിയോടെ അവനും മറുപടി കൊടുത്തു.. "മ്മ്... മ്മ്... പട്ടിണി ... ഒരു നേരം പട്ടിണി ആയിരിക്കും.... പക്ഷെ അവറ്റകള് എല്ലാ നേരവും ആക്രാന്തം കാണിച്ചോണ്ടാ ....." "ഡീ.." കയ്യ് നീട്ടി പിടിക്കാൻ ആഞ്ഞപ്പോഴേക്കും കിലുങ്ങനെ ചിരിച്ചുകൊണ്ടവൾ നടന്നു കഴിഞ്ഞിരുന്നു..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story