സുറുമി: ഭാഗം 37

surumi

എഴുത്തുകാരി: അവന്തിക

ചായയുമായി സുറുമിയും പുറകെ അവളുടെ തോളിലായി കൈയിട്ട് കൊണ്ട് മഷൂദും ചെല്ലുമ്പോ അവിടെ ബാക്കിയുള്ളവർ കാര്യമായ ചർച്ചയിലാണ്... ഒരു ട്രിപ്പ്‌ പോയാലോ എന്നാണ് വിഷയം... സഫക്ക് ഏഴും തികഞ്ഞു നിൽപ്പാണ്... ഈ ഒരു അവസ്ഥയിൽ പോകണ്ട എന്ന് ഉമ്മ.. പക്ഷെ ഇതൊരു രോഗമല്ല.. അവസ്ഥയാണ്.. അത് കൊണ്ട് മനസ്സിന് സന്തോഷം നൽകുന്ന എന്തും ആസ്വദിച്ച് ചെയ്താൽ ഇതൊന്നും വലിയ വിഷയമുള്ള കാര്യമേ അല്ല എന്ന് സഫയും .. അവളെ ശരി വെച്ച് തലയാട്ടുന്ന സൽമാനെ കണ്ടപ്പോ നിങ്ങൾ മാപ്പിളയും പെണ്ണുങ്ങളും എന്താന്ന് വെച്ചാ ആയിക്കോ... ഞാൻ എന്തായാലും ടൂറിനു ഇല്ല.. ആ രണ്ടൂസം എനിക്ക് ഉമ്മാടെ അടുത്ത് പോയി നിൽക്കണം എന്ന് പറഞ്ഞ് കൊണ്ട് ഉറക്കം പിടിച്ച് വരുന്ന റൂമിയെയും കൊണ്ട് ഉമ്മ അകത്തേക്ക് കയറി പോയി.. മഷൂദ്ന്റെ ഉമ്മൂമ്മയുടെ കാര്യമാണ് പുള്ളിക്കാരി പറഞ്ഞത്.. അതായത് ഉമ്മാടെ ഉമ്മ... ചെറിയ മാമന്റെ വീട്ടിൽ അതായത് തറവാട് വീട്ടിൽ പ്രായത്തിന്റെ ആസ്വസ്ഥകളാൽ ആള് വിശ്രമത്തിലാണ്.... ഇടക്ക് ഒന്നോ രണ്ടോ ദിവസം സഫയോ ഷെറിയോ വരുമ്പോ ഉമ്മ അവിടെ പോയി നില്ക്കാറുള്ളതാണ് . അത് തറവാട്ടിലുള്ള മാമിക്ക് വലിയ ആശ്വാസം ആവുകയും ചെയ്യും..

ടൂറിനു ഉമ്മയും വേണമെന്ന് നിയാസ് പറഞ്ഞപ്പോൾ അവിടെ പോയി നിൽക്കുന്ന കാര്യം പറഞ്ഞ് ആള് പൊയ്ക്കളഞ്ഞു... ഒരു കാറിൽ കുത്തി നിറച്ച് പോകുന്നതിലേറെ നല്ലത് രണ്ട് കാറിലായി പോകുന്നതാണ് എന്ന് ഒരു പക്ഷം..അതാണ് റൂമി മോളെയും കൊണ്ടുള്ള യാത്രക്കും സഫക്ക് റിലേക്സ് ചെയ്ത് നിർത്തി നിർത്തി പോകാനും നല്ലതെന്ന്.. അത് ശരിയാണെങ്കിലും രണ്ട് കാറിൽ ആകുമ്പോ ട്രിപ്പിന്റെ ഒരു രസം കിട്ടില്ല എന്ന് വേറൊരു പക്ഷം... യാത്രയാണ് ആസ്വദിച്ച് കളിച്ച് ചിരിച്ച് തമാശ ഒക്കെ പറഞ്ഞ് വേണ്ടത്.. അത് രണ്ടായാൽ അതിൽ ഒരു ത്രിൽ ഇല്ലെന്ന്.... ഒരു ട്രാവലർ വിളിക്കാനുള്ള ആളില്ല എന്ന നിരാശ പങ്കുവെച്ചപ്പോ മഷൂദ്നോടായി നിഹാലിന്റെയും ഹനയുടെയും കാര്യം പറഞ്ഞു സുറുമി...അവർക്കൊപ്പം ഹിബയും നദീനും ഉണ്ടാവും എന്നുറപ്പല്ലേ.. ‌കേട്ടപാതി ബാക്കിയുള്ളവർ അതേറ്റു പിടിച്ചപ്പോൾ റംസാനെയും സമീറയെയും കൂടെ മക്കളെയും കൂടെ വിളിച്ച് നോക്കാമെന്ന് സഫയും.. ട്രാവലർ ആകുമ്പോ അതിലേക്കുള്ള ആളും വേണ്ടേ... ആദ്യം റംസാന് തന്നെ വിളിച്ചു..

കടയിൽ നിന്ന് വന്ന് സമീറക്കും മക്കൾക്കും ഒപ്പം ഭക്ഷണം കഴിക്കുന്ന നേരമായത് കൊണ്ട് നാല് പേരുടെയും ഒരു സങ്കോച്ഛവും കൂടാതെയുള്ള സമ്മതം കിട്ടി...ഉടനെ നിഹാലിന്.. മഷൂദ് ഉണ്ടോ വേറൊന്ന് ആലോചിക്കാനില്ല അവന്...അവനും നൂറു വട്ടം സമ്മതം.. പിന്നെ ഹനയും നദീനും...നദീനിനാണ് വിളിച്ചത്.. അവർ നാളെ വൈകീട്ട് നാട്ടിലേക്ക് വരുന്നുണ്ട്.. മാറ്റന്നാളേ മുതൽ മൂന്ന് ദിവസത്തിനുള്ളിൽ എപ്പോഴാണേലും അവരും റെഡി.. പിന്നെ എല്ലാം പെട്ടന്നായിരുന്നു.. നാളെ കഴിഞ്ഞ് മാറ്റന്നാളേ രാവിലെ എല്ലാവരും കൂടെ ഒരുമിച്ച് ഒരു ചെറിയ ട്രിപ്പ്‌.. ചെറിയ മക്കളും സഫയുടെ ആരോഗ്യ നിലയും പരിഗണിച്ച് അധികം ദൂരം വേണ്ടെന്ന് തീരുമാനിച്ചിരുന്നു.. അത് കൊണ്ട് വയനാട് ആണ് തിരഞ്ഞെടുത്തത്. ട്രിപ്പിന് പറ്റിയ ഉഗ്രൻ സ്ഥലമാണ്.. യാത്രക്ക് വലിയൊരു ബുദ്ധിമുട്ടുമില്ല.. അത് കൊണ്ട് വയനാട് എന്ന ഓപ്ഷൻ ഉറപ്പിച്ച് അവർ യാത്രക്ക് ഒരുങ്ങി... വലിയേടത്ത് വീട്ടിൽ നിന്നാണ് പുറപ്പെടുന്നത്...രാവിലെ ആറു മണി ആയപ്പോഴേക്കും എല്ലാവരും അവിടെ എത്തി ചേർന്നിരുന്നു... യാത്ര തുടങ്ങി കുറച്ച് നേരം എല്ലാവരും ഉറക്കം തൂങ്ങി ഇരിപ്പായിരുന്നു..

ടൂർ പോകാനുള്ള ആകാംഷ കാരണം ഇന്നലെ രാത്രി ഒരു പോള കണ്ണടച്ചിട്ടില്ല ഇവളെന്ന് പറഞ്ഞു കൊണ്ട് റൂമി മോളുടെ ഒപ്പം തന്റെ തോളിലായി ചാഞ്ഞു ഉറങ്ങുന്ന ഷെറിയെ കാണിച്ച് കമന്റ്‌ പറയുന്നുണ്ടായിരുന്നു നിയാസ്.. കുറച്ച് നേരം എല്ലാവരും ഉറക്കം തൂങ്ങി ഇരുന്നെങ്കിലും പതിയെ എല്ലാവരും ഉഷാറായി.. ബോയ്സും ഗേൾസും ഗ്രൂപ്പ്‌ ആയി അന്താക്ഷരി കളിച്ചു.. ഉണ്ടാക്കി പാട്ട് പാടാനും കച്ചറ ഉണ്ടാക്കി പൊയ്‌ൻറ് നേടാനും ഹന മിടുക്കിയായത് കൊണ്ട് അവസാന വിജയം ഗേൾസ്ന്ന് തന്നെയായിരുന്നു... നാസ്ത കഴിക്കാൻ വേണ്ടി ടൌൺ വിട്ട് അധികം തിരക്കില്ലാത്ത ഒരിടം നോക്കി ട്രാവലർ നിർത്തിയപ്പോഴാണ് കളി അവസാനിപ്പിച്ചത്. സുറുമി ഉഗ്രൻ ചിക്കൻ കുറുമ ഉണ്ടാക്കിയിരുന്നു . ടൌൺ പാസ്സ് ചെയ്തപ്പോൾ തന്നെ അതിലേക്ക് പൊറോട്ട വാങ്ങിക്കുകയും ചെയ്തിരിന്നു.. നാസ്തയിലേക്ക് കറി സുറുമിയുടെ വകയാണേൽ ഉച്ചക്കുള്ള ബിരിയാണി സമീറയുടേതായിരുന്നു.. അതിലേക്ക് ചിക്കൻ ഫ്രൈ നവിയുടെ വീട്ടിൽ നിന്ന്.. വഴിവക്കിൽ പേപ്പർ വിരിച്ചിരുന്ന് നാസ്ത എല്ലാവരും കൂടെ ഒരുമിച്ചിരുന്നു കഴിച്ചു.

യാത്ര വീണ്ടും തുടങ്ങി..വയർ നിറഞ്ഞതിൽ പിന്നെ എല്ലാവരും കളിയൊക്കെ മതിയാക്കി കത്തിവെപ്പ് തുടർന്നു.. ഹനക്കും സുറുമിക്കും ഒരുപാട് വിശേഷങ്ങൾ ഉണ്ടായിരുന്നു പറയാൻ.. അതിലേക്ക് സഫയും ഹിബയും കൂടെ ആയപ്പോ കോറം തികഞ്ഞു. പിന്നെ എപ്പോഴോ സമീറയും ഷെറിയും കൂടി.. ഒരു ഭാഗത്ത്‌ ഗേൾസ്ന്റെ ഉറക്കെയുള്ള ചിരിയും ബഹളവും അരങ്ങേറിയപ്പോൾ മറുഭാഗത്തു ബോയ്സും കാരണങ്ങൾ ഇല്ലായിട്ട് പോലും ഞങ്ങൾക്കുമുണ്ട് പറഞ്ഞ് ചിരിക്കാൻ എന്ന് കാണിക്കാൻ വേണ്ടി മാത്രം ഉറക്കെ ചിരിക്കാനും ബഹളം വെക്കാനും തുടങ്ങി... അത് ശ്രദ്ധയിൽ പെട്ടപ്പോൾ പിന്നെ ഗേൾസും അതിലും ഊക്കിലായി ചിരിയും ബഹളവുമായി..അതൊരു മത്സരമായി ഇരുകൂട്ടരും എടുത്തു എന്ന് വേണം പറയാൻ... ചുരം കേറി തുടങ്ങിയപ്പോൾ ഓരോത്തരും മക്കളെയും കൊണ്ട് സ്വന്തം സീറ്റിൽ ചാരി കിടന്ന് പുറത്തെ കാഴ്ചകളിലേക്ക് കണ്ണ് നട്ട് തുടങ്ങിയിരുന്നു.. ജനാലയിലൂടെ വീശുന്ന തണുത്ത ഇളം കാറ്റും പുറത്തെ മനോഹരമായ കാഴ്ചയും യാത്രയെ കൂടുതൽ ഭംഗിയിൽ എത്തിച്ചു...

മഷൂദും സുറുമുയും പുറകിലെ നീണ്ട സീറ്റിലായിരുന്നു. ഒട്ടൊരു നേരം മഷൂദ് അവളുടെ തോളിലേക്ക് തലചായ്‌ച്ച് കൊച്ച് കൊച്ചു വർത്തമാനം പറഞ്ഞ് പുറം കാഴ്ചകളിലേക്ക് നോക്കിയിരുന്നു.. പതിയെ മഷൂദ് അവളുടെ മടിയിലായി തലവെച്ച് ആ നീണ്ട സീറ്റിൽ നിവർന്നു കിടന്നു. മുടിയിലുള്ള അവളുടെ മൃദുവായ മസാജിങ്ങും കൂടെ ആയപ്പോൾ അങ്ങനെ മയങ്ങി പോവുകയും ചെയ്തു.. ഇടക്ക് കണ്ണ് തുറന്നപ്പോ പുറകിലേക്ക് ചാരി ഉറക്കം പിടിച്ച സുറുമിയെയാണ് കാണുന്നത്.. അത് കാണെ എഴുനേറ്റ് നേരെ ഇരുന്ന് അവളെ തന്റെ നെഞ്ചിലേക്ക് ചായ്‌ച്ച് കിടത്തി പൊതിഞ്ഞു പിടിച്ച് നെറ്റിയിലായ് നുകർന്നു അവൻ... തന്റെ നെഞ്ചിലായ് ഒരു കുഞ്ഞിന്റെ നിഷ്കളങ്കതയോടെ ഉറങ്ങുന്ന അവളെ നോക്കി നെറ്റിയിലേക്ക് വീണു കിടക്കുന്ന കുഞ്ഞു മുടികൾ മാടി ഒതുക്കി തട്ടം നേരയാക്കി കൊടുത്തു അവൻ... വീണ്ടും വാത്സല്യത്തോടെ നെറ്റിയിൽ ചുണ്ടുകൾ ചേർത്തു... ശേഷം ഒരു നിശ്വാസത്തോടെ നോക്കിയത് നിഹാലിനെയാണ്.. മശൂദ്നെ നോക്കി ആക്കി ചിരിക്കുകയാണ് അവൻ.. പോടാ..

ഇങ്ങോട്ട് നോക്കാതെ നിന്റെ പെണ്ണിനെ കെട്ടിപിടിക്കെടാ.. എന്ന് കൈ കൊണ്ടും ചുണ്ട് കൊണ്ടും ആംഗ്യം കാണിച്ചു മഷൂദ്.. അത് കണ്ടപ്പോൾ ചുണ്ട് മലർത്തി അവന്റെ വശത്തേക്ക്.. ഹിബ ഇരിക്കുന്നടത്തേക്ക് കണ്ണ് കാണിച്ചു നിഹാൽ. പതിയെ, സുറുമിയെ ഉണർത്താതെ ഒന്നേന്തി നോക്കിയവൻ. ഹിബ കുഞ്ഞിനേയും മുറുകെ പിടിച്ച് ഉറങ്ങുന്ന കാഴ്ചയാണ് അവിടെ... അത് കാണെ ഒന്ന് കളിയാക്കി ചിരിച്ചു മഷൂദ്. തിരികെ ചുണ്ട് കോട്ടി മറുപടി കൊടുത്തു കൊണ്ട് നിഹാലും .. കണ്ണുകൾ മറ്റു വശങ്ങളിലേക്ക് നീങ്ങിയപ്പോൾ അവിടെയും അത് തന്നെയാണ് കാഴ്ച.. മാറിൽ കൈ പിണച്ച് വെച്ച് ചാരി മയങ്ങുന്ന നദീൻ.. കുഞ്ഞിനെ പൊതിഞ്ഞു പിടിചിട്ടായിരിക്കണം ഹന ഗ്ലാസ്‌ വിൻഡോയിലേക്ക് ചാരി കിടക്കുകയാണ്.. മറുവശത്ത് നിയാസ് ആണ് റൂമിയെ പിടിച്ചിരിക്കുന്നത്.. ഷെറി ചാരി കിടക്കുകയാണ്.. സഫയുടെ കാല് സൽമാന്റെ മടിയിൽ നീട്ടി വെച്ചിട്ടുണ്ട്. ചാരി കിടക്കുന്ന അവന്റെ തല മാത്രമേ പുറകിൽ നിന്ന് കാണുന്നുള്ളൂ.. മുൻവശത്താണ് സമീറ.. ഫെറയുടെ കൊലുസിട്ട കാലുകൾ മാത്രം തൂങ്ങി കിടപ്പുണ്ട്... ഒക്കെ വീക്ഷിച്ചപ്പോൾ നിഹാലിന്റെ കുശുമ്പിന്റെ കാരണവും കിട്ടി.. ചിരിയോടെ സുറുമിയെ ഒന്നൂടെ തന്നിലേക്ക് ചേർത്ത് പിടിച്ചു അവൻ..

രാത്രി തങ്ങാൻ ഒരു വീട് ആണ് അവർ ബുക്ക്‌ ചെയ്തിരുന്നത്. നദീനിന്റെ പരിചയത്തിലുള്ള ഒരാൾ വഴി തരപ്പെടുത്തിയത്....ഉച്ചക്ക് ഒരു മണി മുതൽ പിറ്റേന്ന് പതിനൊന്നു മണി വരെയാണ് അവിടെ സ്പെൻഡ്‌ ചെയ്യേണ്ടത്. അതിനടുത്തായി തന്നെ നല്ലൊരു വ്യൂ പോയിന്റ് ഒക്കെയുണ്ട്. കുഞ്ഞുങ്ങളെയും കൊണ്ട് ഒരുപാട് സ്ഥലത്ത് കറങ്ങി ഹോട്ടലിൽ റൂം എടുക്കുന്നതിലേറെ സൗകര്യം ഒരു വീടാണ് എന്ന റംസന്റെ തീരുമാനത്തോട് എല്ലാവരും യോജിക്കുകയായിരുന്നു.. കൊണ്ട് വന്ന ഭക്ഷണം കഴിച്ചാണ് അവർ ലക്ഷ്യസ്ഥാനത്തേക്ക് പ്രവേശിച്ചത്.. ബുക്ക്‌ ചെയ്തിരിക്കുന്നത് ഒരു വീടാണെന്ന് പറഞ്ഞപ്പോ പന്ത്രണ്ട് പേർക്ക് നിൽക്കാൻ പാകത്തിലുള്ളതാവുമോ എന്ന സംശയമെല്ലാം വീട് നേരിട്ട് കണ്ടപാടെ തീർന്നു.. പേരറിയുന്നതും അറിയാത്തതുമായ ഒരുപാട് ചെടികളും മരങ്ങളും തൈകളും ഉൾകൊണ്ട ഒരു കോമ്പൗൻഡിൽ തലയുയർത്തി നിൽക്കുന്ന ഒരു വലിയ വീട്... അതാണ്‌ അവർക്ക് അന്ന് സ്റ്റേ ചെയ്യാൻ നദീൻ അവന്റെ പരിചയക്കാരൻ വഴി ശരിയാക്കിയിരുന്നത്... ഒറ്റ നോട്ടത്തിൽ തന്നെ എല്ലാവർക്കും ഒരുപോലെ ഇഷ്ട്ടപ്പെടുന്ന വീടും അന്തരീക്ഷവും .... കൂടെ തൊട്ട് തലോടി പോകുന്ന വയനാടിന്റെ ഇളം വെയിലും തണുത്ത കുളിർ കാറ്റും.... ഉച്ച ആയത് കൊണ്ട് തണുപ്പ് കുറവാണ്....

ലഗേജ് എല്ലാം ഇറക്കി നീണ്ട ഇടവഴി നടന്നു കൊണ്ടവർ വീടിന്റെ മുൻവശത്തേക്ക് എത്തി. ചട്ടികളിലായും അല്ലാതെയും വിവിധ ഇനം ചെടികൾ.. അവയിൽ തന്നെ പൂക്കൾ വിരിഞ്ഞതും അല്ലാത്തതുമായവ ഒരുപാടെണ്ണം.. ഒരുഭാഗത് വിശാലമായ പ്ലേ ഗ്രൗണ്ട്.. ബാസ്കറ്റ് ബോൾ കളിക്കാൻ വേണ്ട സജ്ജീകരണങ്ങൾ എല്ലാം ഒരുക്കിയിട്ടുണ്ട്. മറ്റൊരുഭാഗത്തു ടെന്നീസ് കോട്ട് കാണാനുണ്ട്.. ചായ കുടിച്ചിരിക്കാനും വെറുതെ കത്തി വെച്ചിരിക്കാനും ഉതുകുന്ന മരത്തടിയാൽ നിർമിച്ച ഇരിപ്പിടങ്ങൾ വേറെ.. മൊത്തത്തിൽ കണ്ണിനും മനസ്സിനും കുളിർമയേകുന്ന കാഴ്ച.. മെയ്ഡ് വന്ന് നദീംനോട് സംസാരിക്കുന്ന നേരം കൊണ്ട് എല്ലാവരും അകത്തേക്ക് നടന്നു കഴിഞ്ഞിരുന്നു .. "വീടെന്ന് പറഞ്ഞപ്പോ ഇത്രയും പേർക്കുള്ള റൂം ഒക്കെയുണ്ടാകോ എന്നൊക്കെ ആലോചിച്ച് ഞാനാകെ കൺഫ്യൂസ്ഡ് ആയിരിന്നു...." സുറുമി മശൂദ്നോടായി പറഞ്ഞു.. "എന്തിന് കൺഫ്യൂസ്ഡ് ആകണം.. വീടാകുമ്പോ സ്ഥലം കുറവ് ആണേലും അഡ്ജസ്റ്റ് ചെയ്ത് കിടക്കാലോ. ഒരു രാത്രിക്ക് അല്ലെ.. ഞങ്ങൾ ഒരുമിച്ചും നിങ്ങൾ ഗേൾസ് ഒരുമിച്ചും അഡ്ജസ്റ് ചെയ്താൽ പോരെ..."

ഒട്ടും അലിവില്ലാത്ത മഷൂദ് ന്റെ മറുപടി കേട്ടതും മിഴിഞ്ഞ കണ്ണുകളോടെ സുറുമി അവനെ നോക്കി.. അവളുടെ നോട്ടം കണ്ടതും അവൻ എന്താണെന്ന് പുരികം പൊക്കി ചോദിച്ചു.. "മൂരാച്ചി.." പതുകെ പിറുപിറുത്തുകൊണ്ടവൾ നിഷേധാർത്ഥത്തിൽ തലയാട്ടി കൊണ്ട് അവന്റെ കയ്യിൽ ഉണ്ടായിരുന്ന അവളുടെ ബാഗ് തട്ടി എടുത്ത് അകത്തേക്ക് നടന്നു. ചുണ്ടിലൊളുപ്പിച്ച ചിരിയുമായി അവനും. ആദ്യം തന്നെ വലിയൊരു സിറ്റൗട് ആണ്. അത് കഴിഞ്ഞാൽ പ്രവേശിക്കുന്നത് വലിയ ഒരു ഹാളിലേക്ക്...ഇടക്ക് മരത്തടിയാൽ നിർമിച്ച തൂണുകൾ ഉള്ള വിശാലമായ ഒരു ഹാൾ. അതിന്റെ ഒരു ഭാഗത്ത്‌ സോഫയും മറ്റൊരു ഭാഗത്ത്‌ ചെസ്സ് ബോർഡും കാരംസ് ബോർഡമെല്ലാം ഒരുക്കിയിട്ടുണ്ട്. ഹാളിൽ നിന്ന് ബെഡ്‌റൂം ആണെന്ന് തോന്നിക്കുന്ന മൂന്ന് മുറികളിലേക്കുള്ള വുഡൻ ഡോർ കാണാനുണ്ടെങ്കിലും അതിന്റെ മുമ്പിലെല്ലാം ഓരോത്തരുടെ ലഗേജും മുറികളിൽ നിന്ന് സംസാരങ്ങളും കുഞ്ഞുങ്ങളുടെ ബഹളങ്ങളും കേൾക്കാനുണ്ട്... നിമിഷങ്ങൾ കൊണ്ട് തന്നെ വീടാകെ ഒച്ചയും ബഹളവുമൊക്കെയാണ്... ഹാളിൽ നിന്ന് തന്നെയാണ് മേലേക്കുള്ള സ്റ്റൈർ കേസ്.. മഷൂദ് കയ്യിലുള്ള ബാഗ്പാക്കുമായി സ്റ്റൈർ കയറിയപ്പോ സുറുമിയും അവനെ പിന്തുടർന്നു..

മുകളിലും താഴെയുള്ള പോലെ വലിയ വിശാലമായ ഹാളാണ്.. രണ്ട് ഭാഗത്തായി രണ്ട് ബെഡ്റൂമിലേക്കുള്ള ഡോർ കാണാനുണ്ട്.. ആദ്യം കാണുന്ന മുറിക്ക് മുമ്പിൽ നിഹാലിന്റെ ലഗേജുണ്ട്.. ഒപോസിറ്റ് സൈഡിലുള്ള റൂമിന് മുമ്പിലെത്തിയതും ചാരി വെച്ച വാതിൽ തുറന്ന് റംസാൻ ഇറങ്ങി. അകത്ത് ബെഡിൽ ഉരുണ്ട് കളിക്കുന്ന ഫെറയുടെയും ഫഹീമിന്റെയും ശബ്ദവും ബഹളങ്ങളും വേറെ... " റൂം തപ്പി നടക്കുവാണോ... റൂമൊക്കെ ഫുള്ളായി.. ഇനി ഇതാ വിശാലമായ രണ്ട് ഹാളുകൾ.. എവിടെ വേണമെങ്കിലും നിങ്ങൾക്ക് കിടക്കാം..ഞങ്ങളൊക്കെ കതകടച്ചാൽ പിന്നെ നിങ്ങളെ ആരും നോക്കില്ല... ദാ ഇവിടെ കിടന്നോ....." ഒരാക്കലോടെയാണ് റംസാൻറെ സംസാരം.. "അങ്ങനെ ഞങ്ങൾക്ക് റൂം കിട്ടിയില്ലാ എങ്കിൽ കൂട്ടത്തിൽ തല നരച്ച ഓൾഡ് കപ്പൾസ്‌ ആയ നിങ്ങളെ തട്ടി ഞങ്ങൾ ഈ റൂം കയ്യേറും.. " അതേ നാണയത്തിൽ മഷൂദ് മറുപടിയും കൊടുത്തു.. ഇളിച്ച ചിരിയോടെ നിൽക്കുന്ന റംസാനെ നോക്കി ചിരിച്ചു കൊണ്ട് മഷൂദ് ഹാളിന്റെ അവസാനത്തിൽ കാണുന്ന അടഞ്ഞു കിടക്കുന്ന ഡോർ ലക്ഷ്യമാക്കി നടന്നു.. പുറകെ സുറുമിയും... നാല് സ്റ്റെപ് കയറിയിട്ടാണ് ആ വാതിൽ.. അതായത് ഹാളിൽ നിന്നും മറ്റു മുറികളിൽ നിന്നും വിത്യസതമായി കുറച്ച് ഉയരത്തിൽ..

കതക് തുറന്നതും വിശാലമായ ഒരു ബെഡ്‌റൂം കാണാനായി.. ഡബിൾ കോട്ടിന്റെ പതുപതുത്ത ബെഡും അരികിലായി ചെറിയൊരു സോഫ സെറ്റും വുഡൻ ഫ്ലോറും നീണ്ട വുഡൻ കൊണ്ട് പണിത വാർഡ്രോബുമൊക്കെയായി മനോഹരമായി എന്നാൽ ലളിതമായി ഒരുക്കിയിരിക്കുന്ന ഒരു ബെഡ്‌റൂം ... കണ്മുമ്പിൽ കാണുന്ന ആ കാഴ്ച്ചയിൽ... അതിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് തന്നെ സുറുമി റൂമിലേക്ക് കയറി.. ലഗേജ് താഴെ വെച്ച് അവൾ പോയത് നീണ്ട ഗ്ലാസ്‌ വിൻഡോയുടെ അരികിലേക്കാണ്.. അത് വലിച്ച് തുറന്നതും വയനാടിന്റെ കുളിരുള്ള ഇളം കാറ്റ് അകത്തേക്ക് വീശി... അറിയാതെ പോലും കണ്ണുകൾ കൂമ്പി അടഞ്ഞു പോയി.. അവിടെ നിന്നും നോക്കിയാൽ കണ്ണെത്താ ദൂരത്തോളം പരന്ന് കിടക്കുന്ന പച്ചപ്പ് നിറഞ്ഞ ഉച്ച വെയിലിൽ പോലും മഞ്ഞിനാൽ മൂടപ്പെട്ട മലനിരകൾ കാണാം...മനസ്സിനും കണ്ണിനും കുളിർമയേകുന്ന കാഴ്ച... ഇതിന് മുമ്പ് ഇത് പോലെയുള്ള ട്രിപ്പ് പോയത് സമിത്താടെ കല്യാണം കഴിഞ്ഞ് റംസിക്കയും വാപ്പച്ചിയും ഉമ്മയും സലുക്കയുമൊക്കെയായി ഊട്ടിയിലാണ് ... അന്നാണ് റൂം ഒക്കെ എടുത്ത് സ്റ്റേ ചെയ്തത്... സ്കൂളിൽ നിന്ന് ഓരോ വർഷവും സ്റ്റഡി ടൂർ ഒക്കെ ഉണ്ടാവാറുണ്ടെങ്കിലും വാപ്പച്ചി സമ്മതിക്കില്ല എന്ന ഉറപ്പ് കൊണ്ടും ചോദിക്കാനുള്ള പേടി കാരണവും ചോദിക്കാറില്ല..

അത് കൊണ്ടിട്ടു പോയിട്ടുമില്ല.. പിന്നെ കസിൻസിനൊപ്പമുള്ള വൺ ഡേ ട്രിപ്പ്‌.. വീഗേലാന്റോ ഡ്രീം വേൾഡോ അങ്ങനെ ഏതെങ്കിലും അമൂയ്‌സിങ് പാർക്കിൽ പോകുന്നു ഒരൂസം മൊത്തം ചാടി കളിച്ച് റിട്ടേൺ വരുന്നു..... ഓർമ വെച്ചതിൽ പിന്നെ എന്നും ഓർമ്മിക്കാൻ ഇഷ്ട്ടപ്പെടുന്ന ട്രിപ്പ്‌ ഒന്നും ഉണ്ടായിട്ടില്ല... പക്ഷെ ഇത് ന്റെ മഷ്‌ക്കനോടൊപ്പമാണ്....കല്യാണം കഴിഞ്ഞ് ആദ്യമായി ഒരു ട്രിപ്പ്‌ വന്നതാണ്... അതിന്റെ എല്ലാ ആകാംഷയും സന്തോഷവുമുണ്ട്... അപ്പോഴാണ് അവന്റെയൊരു ഹാളിൽ കിടപ്പ്... നേരത്തെ അവൻ പറഞ്ഞത് ഓർത്തതും ചൊടിയിൽ വിരിഞ്ഞ ചിരി മാഞ്ഞു.. അറിയാതെ പോലും പരിഭവം മൂലം ചുണ്ട് കൂർത്തു.. ഈ സമയം വാട്രോബും ബാത്രൂംമും ഒക്കെ തുറന്ന് അതെല്ലാം നോക്കി കണ്ട് പരിശോധിക്കുന്ന ജോലിയിലാണ് മഷൂദ്... "ബാത്രൂം ഉപയോഗിക്കുമ്പോ ശ്രദ്ധിക്കണേ സുറുമി... ഒരു ഭാഗം പകുതിയും ഗ്ലാസ്‌ വിന്ഡോ ആണ്..നമ്മുടെ സേഫ്റ്റി നമ്മൾ തന്നെ ഉറപ്പാക്കണം..."

ഓരോന്നും വീക്ഷിച്ചൊകൊണ്ടുള്ള ആളുടെ ഉത്തരവ് വന്നെങ്കിലും അത് കേട്ടതായി ഭാവിക്കാതെ പുറത്തേക്ക് കണ്ണ് നട്ട് നിന്നതേയുള്ളു അവൾ.. "എന്താണ്.. വല്ലാത്തൊരു ആലോചന..." ചോദ്യത്തോടൊപ്പം ഉദരത്തിന് ചുറ്റും അവന്റെ കരങ്ങൾ പതിഞ്ഞു... അതിനു മറുപടി കൊടുക്കാതെ ചുറ്റിയ കൈകൾ അവൾ ബലമായി തന്നെ വിടുവിപ്പിച്ചു..പരിഭവത്തോടെ... "എന്താണ്.....,??? ഹ്മ്മ്....??? പിണക്കമാണോ.. എന്നോട് ഇണക്കമാണോ..." കുസൃതിയോടെ ഈണത്തോടെ അവൻ പാടി കൊണ്ട് ഒന്നൂടെ അവളുടെ മേൽ രണ്ട് കൈയും ചുറ്റി പിടിച്ച് അവനിലേക്ക് അടുപ്പിച്ചു... "പോയെ... സോപ്പൊന്നും വേണ്ട.. ഹാളിൽ നിങ്ങൾ ബോയ്സ് എല്ലാവരും ഒരുമിച്ചങ് കിടന്നാൽ മതി.. എന്റടുത്തോട്ട് വരണ്ട..."അവളൊന്ന് കുതറി... "ഹാ... അടങ് പെണ്ണേ.... അപ്പൊ അതാണ് കാര്യം... " കുസൃതിയോടെ അവൻ ചിരിച്ചു.. "ആണെങ്കിൽ... നിങ്ങൾക്ക് എന്നെ അല്ലല്ലോ വേണ്ടേ ... നിങ്ങളുടെ നവിയേ അല്ലേ വേണ്ടേ.... അവരോട് കൊഞ്ചാനല്ലേ...അവർക്കൊപ്പം കിടക്കാൻ ദൃതി കൂട്ടുന്നെ..." "ഈ പെണ്ണിന്റെ ഒരു കാര്യം...". "സുറുമി.. ദേ ഇങ്ങോട്ട് നോക്കിയേ..." പറയുന്നതിനോടൊപ്പം അവൻ അവളെ അവൻക്ക് അഭിമുഖമായി തിരിച്ചു...താടിയിൽ പിടിച്ച് അവളുടെ മുഖം നേരയാക്കി..

"എനിക്ക് ആരെയാ വേണ്ടേ...മം? അവളുടെ കണ്ണുകളിലേക്ക് അവൻ കണ്ണ് നട്ടു... "ആവോ..."? "നിനക്കറിയില്ല....? ഹാ.. എനിക്ക് നവിയെ തന്നെയാ വേണ്ടേ... ഇന്ന് രാത്രി മുഴുവൻ ഞങ്ങൾ പഴയ കഥകളൊക്കെ പറഞ്ഞ് കളിച്ച് ചിരിച്ച് നേരം വെളുപ്പിക്കും... എന്ത് രസാ പണ്ടത്തെ ഓരോ കാര്യങ്ങൾ പറഞ്ഞിങ്ങനെ കിടക്കാൻ.. അതൊരൊന്നൊന്നര ഫീൽ തന്നെയാ... അതിനല്ലേ ഇങ്ങനെ ടൂർ ഒക്കെ വരുന്നത് തന്നെ...'' ചുണ്ടിന്റെ കോണിൽ ചിരിവിരിയിച്ചു കൊണ്ടവൻ പറഞ്ഞപ്പോൾ ചുണ്ട് കൂർപ്പിച്ച് അവനെ നോക്കി കൊണ്ടവൾ തിരിഞ്ഞ് നിന്നു.. പരിഭവത്തോടെ.... ചിരിയോടെ അവളുടെ കുറുമ്പുകളെ ആസ്വദിച്ചു കൊണ്ടവൻ അവളുടെ വയറിന് കുറുകെ കൈ വെച്ച് അവനിലേക്ക് അടുപ്പിച്ചു.. കഴുത്തിലൂടെ ചുറ്റി ഇട്ട തട്ടം മാറ്റി അവളുടെ പിൻകഴുത്തിൽ അവൻ മൃദുവായി ആദരങ്ങൾ പതിപ്പിച്ചു.... കുറുമ്പോടെ കുതറിയ അവളെ വിടാതെ ചുറ്റി പിടിച്ച് കൊണ്ട് ശക്തിയായി തന്നെ ആ കഴുത്തിലേക്കവൻ മുഖം പൂഴ്ത്തി..... അവൾ തേടിയ ഉത്തരം അവന്റെ ആ പ്രവർത്തിയിൽ ഉണ്ടായിരുന്നു..

അത് മനസ്സിലായെന്ന പോലെ അവളുടെ ചൊടികളിലും ചിരി വിരിഞ്ഞു..അവന്റെ ആദരങ്ങൾ തരുന്ന ലഹരിയിൽ ജനാലയിലൂടെ വീശുന്ന ഇളം കാറ്റിൽ ഒട്ടൊരു നേരം തന്നെ ചുറ്റി പിടിച്ച അവന്റെ കൈയിന് മുകളിൽ കൈ വെച്ച് കൊണ്ടവൾ അവനോട് ചേർന്ന് നിന്നു.. വാതിലിൽ മുട്ടി കൊണ്ട് നിഹാൽ മഷൂദ് നെ വിളിക്കുന്നത് കേട്ടാണ് അവൾ അവനിൽ നിന്ന് പിടഞ്ഞു മാറിയത്... "ദാ വന്നു നിങ്ങളുടെ നവി... പോയി ചിരിക്കെ കളിക്കേ വർത്തമാനം പറഞ്ഞ് ഇരിക്കെ എന്താന്ന് വെച്ചാ ആയിക്കോ...." ചുണ്ടൊന്ന് കോട്ടി അവനെ പുച്ഛിച്ചു കൊണ്ടവൾ ബാത്‌റൂമിലേക്ക് കയറി.. ബാത്‌റൂമിൽ കയറി മുഖമൊക്കെ കഴുകി യാത്രയുടെ മുഷിച്ചിൽ മാറ്റി ഫ്രഷ് ആകുമ്പോഴും അവളുടെ ചിന്ത മശൂദ്നെ ചുറ്റി പറ്റിയായിരുന്നു... ""തന്നെ ഇഷ്ട്ടമാണ് ജീവനാണ് എന്ന് ആ കണ്ണുകൾ വിളിച്ചോതുന്നുണ്ട്.. ഓരോ നിമിഷവും... തന്നെ നോക്കുന്ന ഓരോ നോട്ടങ്ങളിലും.. തനിക്കായി ആ ചുണ്ടിൽ വിരിയുന്ന ആ കുസൃതി ചിരിയിലും...ആ സ്നേഹം തന്നോടുള്ള അടങ്ങാത്ത ഇഷ്ട്ടം.... പ്രണയം.. സൗഹൃദം...

അങ്ങനെ ഓരോന്നും മഷ്ക്കാടെ ഓരോ ഭാവങ്ങളിലുമുണ്ട് .... പക്ഷെ അത് വാ തുറന്ന് സമ്മതിച്ച് തരാൻ മാത്രം പറ്റില്ല.. ദുഷ്ടൻ.. മൂരാച്ചി.....ഹാളിൽ നവിക്കൊപ്പമാണ് കിടക്കുന്നത് പോലും..."" ബാത്‌റൂമിൽ നിന്ന് പുറത്ത് ഇറങ്ങുമ്പോ റൂമിൽ എല്ലാവരുമുണ്ട്.. വീട് മൊത്തം ചുറ്റി കാണാൻ ഇറങ്ങിയതാണ്... അപ്പൊ ജനാലയിലൂടെ കാണുന്ന മനോഹമായ കാഴ്ച്ചയൊക്കെ കണ്ട് എന്തൊക്കെയോ കാര്യമായി ചർച്ച ചെയ്യുകയാണ് എല്ലാവരും.. അവരുടെ റൂം ഒന്നും ഇത്ര തന്നെ വലുപ്പം ഇല്ല. അതുമാത്രമല്ല ആരുടെ റൂമിൽ നിന്നും ഇങ്ങേയൊരു വ്യൂ കാണാൻ പറ്റുന്നുമില്ല..അതൊക്കെയാണ് ചർച്ച....കിട്ടിയ റൂം കയ്യേറി മഷൂദ് നോടും സുറുമിയോടും ഹാളിൽ കിടക്കാൻ പറഞ്ഞ റംസാനോട്‌ ഇപ്പൊ എങ്ങനെയുണ്ട് എന്നൊക്കെ അഹങ്കാരിച്ച് കാണിക്കുന്നുണ്ട് മഷൂദ്.. അവരോടൊക്കെ പുഞ്ചിരിച്ച് കാണിച്ച് പെൺപടകൾക്കൊപ്പം കൂടുമ്പോഴാണ് നദീനും നിഹാലും കൂടെ ആറു കപ്പൾസിനുമുള്ള റൂം റെഡി ആയ കഥ പറയുന്നത്.. വീടാണെന്ന് പറഞ്ഞപ്പോൾ നല്ല ഹോട്ടലിൽ റൂം എടുക്കാമെന്ന് മഷൂദ്... കുട്ടികളെയും കൊണ്ടുള്ള യാത്ര ആകുമ്പോ അവർക്കുള്ള ഫുഡിനും മറ്റുമൊക്കെ പ്രൈവസി വീടാണെന്ന അഭിപ്രായത്തോട് കട്ടക്ക് നിന്ന് കൊണ്ട് നദീനും നിഹാലും...

അവരുടെ അഭിപ്രായത്തോട് സൽമാനും നിയാസും റംസാനും യോജിച്ചപ്പോൾ വീടാകുമ്പോ എല്ലാവർക്കുമുള്ള മുറി ഉണ്ടാകുമോ എന്നായി മഷൂദ് .. അവന്റെ ഉരുണ്ട് കളി മനസ്സിലായെങ്കിലും അതറിയാത്ത പോലെ സപ്രൈറ്റ് റൂം എന്തിനാ ഒരൂസത്തെ കാര്യമല്ലേ..ഒരുമിച്ച് കിടക്കാമെന്ന് നിഹാലും.. അത് പറ്റില്ലെന്ന് മഷൂദും.. ഒടുവിൽ കൊറേ നേരത്തെ ഉരുണ്ട് കളിക്ക് ശേഷം ഗന്ത്യന്തരമില്ലാതെ അവൻ കാര്യം പറഞ്ഞു ... അവർക്ക് അതായത് മശൂദ്നും സുറുമിക്കും വേറെ തന്നെ റൂം വേണം... അത് കേട്ടപ്പോൾ ഞങ്ങൾക്ക് ഞങ്ങളുടെ പെണ്ണുങ്ങളെ കൂടെ കിടന്നാൽ പൊള്ളുമോ എന്ന് നിഹാൽ... നിങ്ങൾ എങ്ങനെ കിടന്നാലും കുഴപ്പമില്ലന്ന് മഷൂദും... ഒടുവിൽ ഇതിന്റെ ആളുകളെ വിളിച്ച് അന്വേഷിപ്പിച്ച് ആറു കപ്പൾസ്‌നുമുള്ള റൂം ഉണ്ടെന്ന് അറിഞ്ഞപ്പോഴാണ് അവന്റെ കൃമി കടി മാറിയെതെന്നൊക്കെ പറഞ്ഞ് മശൂദ്നെ എല്ലാവരും കൂടി കളിയാക്കി കൊല്ലുന്നുണ്ടായിരുന്നു... എന്തൊക്കെയായിരുന്നു.... ഒരുമിച്ച്.. ഒരു ഹാളിൽ..നവിക്കൊപ്പം... പണ്ടത്തെ കഥകൾ ഒക്കെ പറഞ്ഞ്... ...

ഉള്ളിൽ അലയടിക്കുന്ന സന്തോഷം മറച്ചു കൊണ്ട് സുറുമി മശൂദ്നെ കൂർപ്പിച്ചോന്ന് നോക്കി.. അവരുടെയൊക്കെ ബഹളത്തിനിടയിലും അവൻ അവളെ നോക്കി ഇരുകണ്ണുകളുമടച്ച് ചുണ്ട് കൊണ്ട് ഉമ്മയെന്ന് കാണിച്ചു... കുസൃതിയോടെ... താഴെ ഇറങ്ങി മെയ്ഡ്നെ ഒക്കെ പരിചയപ്പെട്ടു.. കുക്കിംഗ്‌ന്ന് വേണ്ടി ഒരു സ്ത്രീയും അവരുടെ ഭർത്താവുമാണ്.. കുഞ്ഞുങ്ങൾക്കുള്ള കുറുക്കും കഞ്ഞിയും ചൂട് വെള്ളവും മറ്റെല്ലാ കാര്യങ്ങളും അവരോട് പറഞ്ഞാൽ മതി അവർ ഉണ്ടാക്കിയേക്കാം എന്ന് ഏറ്റു..വേറൊരാൾ വീടിന്റെ മറ്റെല്ലാ കാര്യങ്ങളും മാനേജ് ചെയ്യുന്ന ആളാണ്..പുള്ളിയാണ് ഗസ്റ്റസ് ഇല്ലാത്ത ദിവസങ്ങളിലും വീടിന്റെയും രണ്ട് മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്ത് നട്ട് പിടിപ്പിച്ച ചെടികളുടെയും തൈകളുടെയും മേൽനോട്ടക്കാരൻ... കിച്ചണിൽ ഉള്ളവർ ടൂറിസ്റ്റ് ഉള്ള ദിവസങ്ങളിൽ മാത്രം വന്ന് പോകുന്നവരാണ്... വൈകീട്ട് ഉള്ള ചായ മുതൽ നാളെ രാവിലേക്കുള്ള നാസ്ത വരെ അവരുടെ വകയാണ്..സ്പെഷ്യൽ വല്ലതും നമുക്ക് ഗ്രിൽ ചെയ്യാനോ മറ്റോ വേണേൽ അതിനുള്ള അറേഞ്ച്മെന്റ് അവർ ചെയ്ത് തരും..അത് പോലെ തന്നെ രാത്രിക്ക് വേണേൽ ക്യാമ്പ് ഫയറും അവർ സെറ്റ് ചെയ്ത് തരും. കുറച്ച് മാറി സ്വിമിങ് പൂൾ ഉണ്ടെന്ന് പറഞ്ഞപ്പോ എല്ലാവരും കൂടെ അങ്ങോട്ട് വെച്ച് പിടിച്ചു.

രണ്ട് ഭാഗത്തും ഒരുപാട് മരങ്ങളും ചെടികളും തിങ്ങി നിൽക്കുന്ന ഒരാൾക്ക് മാത്രം പോകാൻ പാകത്തിലുള്ള നീണ്ട ഇടനാഴിയിലൂടെ വേണം അവിടേക്ക് പോകാൻ.. സ്വിമിങ് പൂൾ എന്ന് പറഞ്ഞപ്പോ സാധരണ കാണാറുള്ള പോലെയുള്ള ചുറ്റും കമ്പി ഒക്കെ കെട്ടി നിലം ടൈൽ ഒക്കെ ഇട്ട ആർട്ടിഫിഷൽ സ്വിമ്മിംഗ് പൂൾ ആയിരിക്കുമെന്ന് കരുതിയെങ്കിലും അത് ശരിക്കും നാട്ടിൽ പുറങ്ങളിൽ കാണാറുള്ള പഴക്കം ചെന്ന കുളം പോലെയുള്ളതായിരുന്നു.. വന്ന വഴി പോലെയുള്ള തന്നെ ചുറ്റും മരങ്ങളും ചെടികളും നടുവിലായി സിമെന്റ് കൊണ്ട് പണിത ഭിത്തിയും ഇറങ്ങാൻ പാകത്തിൽ നീണ്ട ചുവട്ട് പടികളും ഒക്കെയുള്ള നല്ല അസ്സൽ നീന്തൽ കുളം..കുളത്തിലെ പോലെ തന്നെ നല്ല തെളിഞ്ഞ പച്ച നിറത്തിലുള്ള വെള്ളവും.. ആദ്യത്തിൽ ആഴം കുറവാണെകിലും അവസാനത്തിലേക്ക് ഒന്നരാൾ അഴമുണ്ട്. കുളത്തിനടുത്ത് ഇരിക്കാൻ പാകത്തിൽ സിമെന്റ് ബെഞ്ചുകളും ഒരു കുളിപുരയുമുണ്ട്.. കുഞ്ഞുങ്ങൾ മൂന്നെണ്ണമുണ്ട്. സഫ പ്രെഗ്നന്റും. പിന്നെ ആകെ ഫ്രീ ആയിട്ടുള്ളത് സുറുമിയും മക്കൾ വലുതായത് കൊണ്ട് സമീറയും മാത്രമാണ്..അത് കൊണ്ട് നിങ്ങൾ പോയി ചെസോ കാരംസോ കളിക്ക് .. ഞങ്ങൾ തകർക്കും എന്നൊക്കെ ആൺപടകൾ പെൺപടകളെ പറഞ്ഞ് ചൊടിപ്പിക്കുന്നുണ്ടായിരുന്നു.

നിങ്ങൾക്ക് വൈകീട്ട് ശേഷം ഇറങ്ങാം അതിന് മുമ്പ് ഒരു മണിക്കൂർ ഞങ്ങൾക്കും വേണമെന്നായി പെൺപട.. കുട്ടികളെ എന്താകുമെന്ന് ചോദിച്ചപ്പോൾ അവരുടെ പ്രൊഡക്ഷൻ മാനേജർസ് തന്നെ മാനേജ് ചെയ്യണം എന്ന പോം വഴി പെൺപട തന്നെ ഉപദേശിച്ചു... സങ്കോച്ഛത്തോടെ പരസ്പരം മുഖത്തോട് മുഖം നോക്കി നിൽക്കുന്ന് ആൺപടകളെ നോക്കി മശൂദ് പെൺപടകൾക്ക് പച്ച കൊടി കാണിച്ചു.. അടുത്ത വർഷം നിനക്കിത് പോലെയുള്ള ഒരുപോലെയുള്ള രണ്ടെണ്ണത്തിനെ നോക്കാൻ പടച്ചവൻ അവസരം തരട്ടെ എന്ന് പല്ലിറുമ്പി ആശംസിച്ചു കൊണ്ട് മറ്റുള്ളവർ മക്കളെയും കൊണ്ട് നടക്കാനിറങ്ങി.. ഒരു മണിക്കൂർ ആണെന്ന് പറഞ്ഞിട്ട് കാര്യമില്ല... നല്ല പാടാണന്നെ.. മൂന്നും ഒക്കത്ത് വെച്ചാൽ ഊഴ്ന്നിറങ്ങുകയും നിലത്തു വെച്ചാൽ നിമിഷ നേരം കൊണ്ട് എവിടെക്കാന്നില്ലാതെ ഓടുകയും ചെയ്യുന്ന ഐറ്റംസ് ആണ്... റൂമിയാണ് കുറച്ചൊരു അടക്കം ഒതുക്കോം ഉള്ള കൂട്ടത്തിൽ.. പക്ഷെ ഹനയുടെ മോനെയും നിഹാലിന്റെ മോളെയും കണ്ട് അവർ കമ്പനി ആയതിൽ പിന്നെ മൂന്നും കൂടെ കളിയും കച്ചറയുമൊക്കെയായി ബഹളമാണ്.. പെൺപടകൾ എല്ലാം ഡ്രസ്സ് ഒക്കെ മാറി ഇറങ്ങാൻ റെഡി ആയി.. സമീറ പാതി മനസ്സോടെയാണ് ഇറങ്ങുന്നത്..

അതും മറ്റുള്ളവരുടെ നിർബന്ധത്തിൽ.. സഫ ചുവട്ട് പടിയിൽ കാലിട്ട് ഇരിക്കാനുള്ള സമ്മതം ഇരന്ന് വാങ്ങിയിട്ടുള്ള വരവാണ്.. ആവേശത്തോടെ ആദ്യം ഇറങ്ങിയത് ഷെറിയാണ് .. കാൽ വെള്ളത്തിൽ വെച്ചതും പിടഞ്ഞു പോയി അവൾ.. മരവിച്ചു പോകുന്ന കൊടും തണുപ്പാണ് വെള്ളത്തിന്‌.. അവളുടെ എക്സ്പ്രഷന്നും ആർപ്പും കേട്ട് രണ്ടാമത് ഹനയും പുറകെ തന്നെ ഹിബയും സുറുമിയും ഇറങ്ങി.. തണുപ്പിന്റെ ആധിക്ക്യം കാരണം ചുണ്ടുകൾ തമ്മിൽ കൂട്ടിയടിക്കുന്നുണ്ടായിരുന്നു.. അറിയാതെ പോലും ഒരു ശബ്ദം പുറത്തേക്ക് വന്ന് പോയി.. അരക്ക് താഴെ വെള്ളം മൂടിയിട്ടും പിന്നീട് ഒരു അടി വെക്കാൻ പോലും മെനക്കേടാതെ കൈ കോർത്തു പിടിച്ച് കുറച്ച് നേരം അങ്ങനെ നിന്നു.. അവരുടെ മട്ടും ഭാവവും കണ്ട് ഇറങ്ങാൻ വന്ന സമീറ കൈ നെഞ്ചോട് പിണച്ച് വെച്ച് ആ പടിയിൽ നിന്നതേയുള്ളൂ... സഫ നാലഞ്ചു പടി ഇറങ്ങി കാൽ വെള്ളത്തിലേക്ക് നീട്ടി അവിടെ ഇരുപ്പുറപ്പിച്ചു... കുറച്ചൊരു നേരത്തെ നിൽപ്പിനോടുവിൽ എന്തായാലും നനഞ്ഞു ഇനി ഇറങ്ങി നല്ല പോലെ തിമിർത്തിട്ട് പോകാം എന്നായി അവർ... ഒടുവിൽ കൈ കുടഞ്ഞെറിഞ്ഞ് ഹന ആദ്യം സുറുമിയെ തള്ളി... ഈളി ഇട്ടു കൊണ്ട് സുറുമി വെള്ളത്തിലേക്ക്... മുങ്ങി നിവർന്നപ്പോ ഐസ് ക്യുബ് ഇട്ട വെള്ളത്തിൽ വീണ പോലെയാണ് അവൾക്ക് തോന്നിയത്..

കഠിനമായ തണുപ്പ്... കൈ കാലുകൾ മരവിച്ച പോലെ... ചുണ്ടുകൾ തണുത്തു വിറക്കുന്നുണ്ടായിരിന്നു.... കൂടെ മരച്ചില്ലകളെ തഴുകി തലോടി വരുന്ന തണുത്ത കാറ്റ് കൂടെയായപ്പോൾ ഒട്ടും സഹിക്കാൻ പറ്റാതെയായി.. ശരീരം ആ തണുപ്പിനോട് അനുകൂലിച്ച് തുടങ്ങിയെന്നു തോന്നിയപ്പോൾ സുറുമി ഹനയുടെ കൈക്ക് പിടിച്ച് വലിച്ചു.. അപ്രതീക്ഷതമായതിനാൽ ഉറക്കെ ആർത്തു കൊണ്ട് അവളും വെള്ളത്തിലേക്ക്... ഓടി മാറാൻ നോക്കിയ ഹിബയെയും ഷെറിയെയും കൂടെ പിടിച്ച് മുക്കി.. കുറച്ചൊരു നേരം എടുത്തു ശരീരത്തിന്റെ വിറയലും മരവിപ്പും മാറാൻ.. എന്നിട്ടും മടിച്ച് മാറി നിൽക്കുന്ന സമീറയെ കണ്ട് നാല് പേരും കണ്ണ് കാണിച്ചു... വൈകാതെ തന്നെ സമീറയെയും വെള്ളത്തിലിട്ടു മുക്കി... ആർപ്പും വിളിയുമൊക്കെയായി അഞ്ചു പേരും നീന്തി തുടിച്ചു.. കൊടും തണുപ്പ് അനുഭവപ്പെട്ടിട്ടും പിന്മാറാൻ ഒരുക്കമല്ലായിരുന്നു.. സഫ ഒരു പന്ത് എറിഞ്ഞു കൊടുത്തപ്പോൾ പിന്നെ അതിലായി കളി. അഞ്ചു പേരും അഞ്ചു ഭാഗത്തു നിന്ന് പേര് വിളിച്ച് ബോൾ എറിയുന്നു.. അവരത് പിടിക്കുന്നു ..

അധികം വൈകാതെ തന്നെ സമീറക്ക് തണുപ്പ് സഹിക്ക വെയ്യാതെ കൈകാലുകളിൽ ചുവപ്പ് വർണ്ണമായി തുടിച്ച് വന്നിരുന്നു.. അത് കൊണ്ട് ആള് വേഗം ഡ്രസ്സ് മാറ്റി ഓടി.. റൂമിൽ പോയി കുറച്ച് നേരം ബാങ്ക്‌ലറ്റിന്റെ ഉള്ളിൽ കിടന്ന് മേനി ഒന്ന് ചൂടാക്കണം എന്ന് പറയുന്നുണ്ടായിരുന്നു അവൾ.. തണുപ്പിനെ വക വെക്കാതെ കളി തുടർന്നു.. ഇടക്ക് കാലിന് മസിൽ കയറുമെന്നത് കൊണ്ട് മാത്രം സഫയും എഴുനേറ്റ് പോയി.. അവിടെ ഇരിക്കൊന്തോറും ഇറങ്ങാനും അവർക്കൊപ്പം തിമിർക്കാനുമുള്ള ത്വര.. അങ്ങനെയും പറയാം... ഫഹീം വന്ന് ഹനയുടെ മോൻ നല്ല കരച്ചിലാണെന്ന് പറയുന്നത് വരെ അവരുടെ ആർപ്പും വിളിയും കളിയും തുടർന്നു.. ഹനക്ക് പുറകെ ഷെറിയും ഹിബയും കയറി പോയി... ഒടുവിൽ ഹിബയാണ് പോയത്... നിഹാൽ കുറച്ചുപ്പുറം മാറി നിന്ന് അവളോട് വേഗം വരാൻ ദൃതി കൂട്ടുണ്ടായിരിന്നു.. കുഞ്ഞിന്റെ കരച്ചിലും കൂടെ കേൾക്കാം... അവൾ പോയതും നനഞൊട്ടി കൂനി പിടിച്ച് സുറുമിയും പതുകെ പടികൾ ഓരോന്നായി കയറി.. വൈകുന്നേരം ആയത് കൊണ്ട് തണുത്ത കാറ്റും വീശുന്നുണ്ട്...

ഉടലാകെ വിറ കൊള്ളുന്നുണ്ട്.... രണ്ട് പടികൾ കയറിയതും മഷൂദ് മുമ്പിൽ വന്ന് നിന്നത് പെട്ടന്നാണ്.... അവളുടെ അടുത്തേക്ക് ഓരോ പടിയായി ഇറങ്ങി വരുന്ന അവന്റെ മട്ടും ഭാവവും ആ നോട്ടത്തിന്റെ വശപിശകും മനസ്സിലാക്കിയ അവൾ വിറകൊള്ളുന്ന ചുണ്ടുകളെ കൂട്ടിപിടിച്ച് തലയാട്ടി വേണ്ടെന്ന് കാണിച്ചു..... "മഷ്ക്കാ തണുത്തുറച്ച് നില്ക്കാ ഞാൻ...." കണ്ണുകളിൽ കുസൃതി ഒളുപ്പിച്ച് വശ്യതയോടെ ചിരിച്ച് കൊണ്ട് നിൽക്കുന്ന അവനെ നോക്കി അവൾ പറഞ്ഞു.. താടി ഉഴിഞ്ഞ് അവളെ അടി മുടി നോക്കുന്ന അവനെ കണ്ടതും അവൾ കണ്ണുകൾ കൊണ്ട് പ്ലീസ് എന്ന് കാണിച്ചു... ആ നോട്ടം താങ്ങാനാവാതെ... അവനെ തള്ളി മാറ്റി ഓടണം എന്നുണ്ടായിരിന്നെങ്കിലും തണുപ്പിനാൽ ഉടലാകെ വിറക്കുകയായിരുന്നു... പെട്ടന്നായിരുന്നു അവന്റെ പ്രവർത്തി.. തമ്മിൽ കൂട്ടിയടിക്കുന്ന ആ ചുവന്നു തുടുത്ത ആദരങ്ങളിൽ അവന്റെ ആദരം ചേർത്ത് അവൻ അവളെയും കൊണ്ട് ആ കുളത്തേക്ക് മറിഞ്ഞു... അവനെ മുറുകെ ചുറ്റി പിടിച്ച് കൊണ്ടവളും... ......തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story