സുറുമി: ഭാഗം 39

surumi

എഴുത്തുകാരി: അവന്തിക

ദിനരാത്രങ്ങൾ കൊഴിഞ്ഞു വീണു... ഇണക്കങ്ങളും കുഞ്ഞു കുഞ്ഞു പിണക്കങ്ങളും പരിഭവങ്ങളും ഒരുപാട് സന്തോഷങ്ങളുമായി മശൂദ്ന്റെയും സുറുമിയുടെയും പ്രണയവും കടന്ന് പോയി... മഷൂദ് ന് ചുറ്റുമായി മാത്രം മാറുകയായിരുന്നു അവളുടെ ലോകം.. അവൻ ഏറെ വൈകി ഉണരുന്ന ദിവസങ്ങൾ ആകട്ടെ, നേരത്തെ എഴുനേറ്റ് എങ്ങോട്ടെങ്കിലും പോകുന്ന ദിവസങ്ങൾ ആയിക്കൊള്ളട്ടെ അവനൊപ്പം നാസ്ത കഴിക്കാൻ നോക്കിയിരിക്കുന്നതും..തലയിൽ എണ്ണ തേച്ച് നല്ല പോലെ മസാജ് ചെയ്തു കൊടുത്ത് തോർത്തും കയ്യിൽ കൊടുത്ത് അവനെ കുളിക്കാൻ വിടുന്നതും.. അവൻ കുളിച്ച് വരുമ്പോഴേക്ക് തേച്ച് മടക്കി വെച്ച ഡ്രെസ്സുമായി കാത്തിരിക്കുന്നതും ... ഫുൾ സ്ലീവ് ഉള്ള ഷർട്ട്‌ ആണേൽ അത് വൃത്തിയായി മടക്കി കൊടുത്ത് മുടി ചീകാൻ വേണ്ട കോമ്പ് മുതൽ ബൈക്കിന്റെയോ കാറിന്റെയോ കീ കയ്യിൽ വെച്ച് കൊടുക്കുന്നതും.... അവന്റെ സ്നേഹത്തിൽ പൊതിഞ്ഞ ഒരുമ്മയും വാങ്ങി സിടൗറ്റ് വരെ അവനെ യാത്രയാക്കുന്നതും എല്ലാം സുറുമിയുടെ സ്വാർത്ഥ ഇഷ്ട്ടങ്ങളാണ്.. ഇതൊന്നും മഷൂദ്ന് പരിചയമില്ലാത്തതാണ്.. നിർബന്ധവുമില്ലാതാണ്....അവിടെ ആയാലും ഇവിടെ ആയാലും അവന്റെ കാര്യങ്ങൾ അവൻ തന്നെയാണ് ചെയ്യാറ് ..

ചിലപ്പോ iron ചെയ്യാൻ സഫയേയോ ഷെറിയെയോ ഏൽപ്പിച്ചെങ്കിൽ മാത്രം.... ഇതൊക്കെ എനിക്കു താനേ ചെയ്യാവുന്നതേയുള്ളൂ ... അടുക്കളയിൽ ഒരുപാട് പണിയുള്ളതല്ലേ... ഞാൻ വരുമ്പോഴേക്ക് വേഗം ജോലിയൊക്കെ തീർക്കണം... എന്ന് പറഞ്ഞ് ഓടിച്ചാലും കൂടെ തന്നെ കാണും പെണ്ണ് ... ഒക്കെ ചെയ്ത് തന്ന് എന്നെ വഷളാക്കല്ലേ പെണ്ണേ .. അവിടെ പോയാൽ പിന്നെ എനിക്കു മടി വരും ....എന്ന് പറയുമ്പോ മാത്രം പെണ്ണിന്റെ മുഖം ചുളിയും.... അത് കേൾക്കാൻ ഇഷ്ടമില്ലാത്തവളെ പോലെ.. പ്രതേകിച്ച് എങ്ങോട്ടും പോകാനില്ലാത്ത ദിവസങ്ങൾ ആണെങ്കിൽ ഏത് ജോലിയിൽ മുഴുകിയിരിപ്പാണേലും പെണ്ണിന്റെ കാതും മനസ്സും അവന് ചുറ്റുമാണ്.. ഇടയ്ക്കിടെ അവന്റെ അടുത്ത് പോയി ഹാജർ വെച്ച് വരുന്നതും അവന്റെ അരികിൽ ചുറ്റി പറ്റി നിൽക്കുന്നതും എന്നിട്ട് ന്റെ ജോലി തീർന്നില്ലല്ലോ എന്ന് പരിഭവിക്കുന്നതും അവിടെ സ്ഥിര കാഴ്ചയാണ്... ഉച്ചക്ക് ഭക്ഷണം കഴിച്ചാൽ പിന്നെ വീട്ടിൽ അടങ്ങി ഇരിക്കുന്ന പരിപാടി രണ്ട് പേർക്കുമില്ല.. മിക്ക ദിവസങ്ങളിലും എങ്ങോട്ടെങ്കിലും ഒന്ന് ചുറ്റിയടിച്ച് വരും. ബന്ധുക്കളുടെ വീട്ടിലേക്കോ വലിയേടുത്തേക്കോ ഷെറിയുടെ അടുത്തേക്കോ നിഹാലിന്റെ വീട്ടിലേക്കോ അങ്ങനെ തുടങ്ങും...

ഒന്നുമില്ലേലും ബീച്ചിലോ പാർക്കിലോ എങ്കിലും തല കാണിച്ചേച്ചു വരും... ഇതിനിടയിൽ മഷൂദ് സുറുമി പ്രണയ സാഫല്യത്തിന്റെ ഒന്നാം വിവാഹ വാർഷികംവും കടന്നു പോയി.. തന്റെ ജീവിതത്തിലെ പ്രധാന ദിവസം സുറുമിക്ക് ഓർമയിൽ ഉണ്ടേങ്കിലും അതേ പറ്റി ഒരോർമയും ഇല്ലാതിരുന്നത് മഷൂദിനാണ്... സലുക്ക നോട്‌ പറഞ്ഞ് ചെറിയൊരു ഗിഫ്റ്റ് അവൻക്ക് വേണ്ടി വാങ്ങിച്ചിരുന്നു അവൾ ... അത് കയ്യിൽ കൊടുത്ത് വിഷ് ചെയ്തപ്പോഴാണ് അവനാ കാര്യം ഓർത്തത് പോലും... തെറ്റ് പറ്റിയ പോലെ ഇടം കണ്ണിട്ടവളെ നോക്കി ചിരിച്ചു കാണിക്കുമ്പോൾ ദേഷ്യം കൊണ്ട് അവളുടെ മൂക്കിന്റെ തുമ്പ് ചുവന്നു തുടുത്തിരുന്നു... പരിഭവത്തോടെ ചുണ്ട് കോർപ്പിച്ചു കൊണ്ടവൾ വെഡിങ് അണിവേഴ്സറി പോലും ഓർമയിൽ ഇല്ലാത്ത മുരടൻ എന്നൊക്കെ പറഞ്ഞ് പിറുപിറുക്കുന്നവളുടെ പരിഭവം,അന്ന് വൈകീട്ട് പാർക്കിൽ കൊണ്ട് പോയി പുഷ്പ്പം പോലെ കാറ്റിൽ പറത്തി വിട്ടു അവൻ .. ദിവസം കഴിയും തോറും ബന്ധുക്കളുടെയും കൂട്ടുക്കാരുടെയും ചോദ്യങ്ങളും സ്ഥിരമായി തുടങ്ങി... "എന്നാ പോണേ....??പോകാനായോ...??? ലീവ് തീരാറായോ..??"

അത് കേൾക്കുന്നതേ പെണ്ണിന് കലിയാണ്... "അവരുടെ ആരുടേം ചിലവിനല്ലല്ലോ നമ്മള് ജീവിക്കുന്നേ പിന്നെന്തിനാ ന്നാ പോണേ ന്നാ പോണേ.. ന്ന് ചോദിക്കണേ.." പെണ്ണ് പിറുപിറുക്കുന്നത് കാണാം... ഒക്കെ കേട്ടാലും ചിരിക്കുന്ന അവനും കിട്ടും ഒരു നുള്ള്... സത്യല്ലേ.... പോകാൻ വന്നതല്ലേ... അപ്പൊ ചോദ്യവും സ്വഭാവികമല്ലേ.... എന്നവൻ പറയുമ്പോഴേക്ക് പെണ്ണിന്റെ മുഖം ചുളിയും..കണ്ണ് നിറയുന്നത് കാണാതിരിക്കാൻ ആകും മുഖം തിരിച്ച് ഇരിക്കുന്നത് കാണാ.... അത് കാണുമ്പോ ഒരു വിങ്ങലാ അവന് ...ആശ്വസിപ്പിക്കണം എന്നുണ്ടെങ്കിലും എന്ത് പറഞ്ഞു ആശ്വസിപ്പിക്കും എന്നറിയാത്തത് കൊണ്ട് കാണാത്ത പോലെയിരിക്കാറാണ് അവൻ... അവളെറിയുന്നില്ലല്ലോ അവന്റെ മനസ്സിലെ നോവിന്റെ ആഴം ...അല്ലെങ്കിലും എന്ത് പറഞ്ഞിട്ടാ ആ കലങ്ങിയ കണ്ണുകളിൽ തിളക്കം കൊണ്ടുവരാൻ സാധിക്കാ.... ഇനി തന്നെ വിട്ട് പോയാൽ അത് മുമ്പത്തെക്കാളും തന്നെ തകർത്തും... അത് മാത്രം സഹിക്കാൻ പറ്റില്ല... അതോർക്കാൻ കൂടെ വയ്യ എന്നൊക്കെ നേരിട്ടും അല്ലാതെയും അവൾ പറയാറുണ്ട് അവനോട് ...

അതിൽ ഒളിഞ്ഞു കിടക്കുന്ന നോവിന്റെ ആഴം അറിയായിട്ടല്ല.... ഒക്കെ അറിഞ്ഞിട്ടും എല്ലാം ചിരിച്ച് തള്ളാറാണവൻ.. എത്രയൊക്കെ പരിഭവം നടിച്ചാലും അവന്റെ കുസൃതിയുടെയുള്ള ചെയ്തികൾ മാത്രം മതി ആ മുഖത്തെ നോവും വേദനയും മാറാൻ... എല്ലാം മറന്ന് കിലുങ്ങനെ ചിരിക്കാൻ.... എത്ര പെട്ടന്നാ അവന്റെ ഒരു ചിരിയിൽ അവളുടെ മുഖത്തെ ഭാവങ്ങൾ മിന്നിമറയാറ്...പിന്നെയും എത്ര പെട്ടന്നാ അവൾ പരിഭവമെല്ലാം മറന്ന് അവനിലേക്ക് അണയാറ്... അത് പോലെ താൻ പോയാലും പതുക്കെ ആണെങ്കിലും ആ വിഷമം അവൾ മറന്നു കൊള്ളുമെന്നവൻ ആശ്വാസം കൊണ്ടു ... ഇതിനടയിൽ വിൽക്കാനുള്ള സഥലത്തിന്റെ ഡോക്യൂമെന്റസ് എല്ലാം കുറച്ചേറേ നടന്നിട്ടാണെങ്കിലും ശരിയാക്കി എടുത്തു മഷൂദ് ....കൊടുത്ത് വീട്ടാനുള്ള തുക ഇനിയും കിടപ്പുണ്ട്..ഈ പ്ലോട്ട് വിറ്റ് പോകാതെ തന്നെ കൊണ്ട് മാത്രം കൂട്ടിയാൽ കൂടില്ല .... ആ പ്ലോട്ട് വിറ്റ് കടം തീരുന്നത് വരെ സമാധാനമില്ല... സുറുമിയുടെ സങ്കടം അറിയായിട്ടല്ല... ഒരു തവണ കൂടെ തിരികെ പോകണം.. നാലഞ്ചു കൊല്ലം പണിയെടുത്തിട്ടും സംമ്പാദ്യമായി കയ്യിൽ ഒരു രൂപ പോലുമില്ല..

വീണ്ടും ഒരു തിരിച്ചു പോക്ക് അതും അവളെ വിട്ട്... ഓർക്കുമ്പോ തന്നെ ഒരു പിടച്ചിലാ മനസ്സിന് ..പക്ഷെ വേറെ നിവർത്തിയില്ല. ഇനി പോയിട്ട് വേണം നാട്ടിൽ ഒരു ബിസിനസ്‌ തുടങ്ങാനുള്ള കുറച്ച് തുകയെങ്കിലും സ്വരൂപിക്കാൻ ..എന്നിട്ട് അവളെപ്പോഴും പറയുന്ന പോലെ ഉള്ളത് കൊണ്ട് നാട്ടിൽ കൂടണം.. എന്നും എന്റെ പെണ്ണിനെ കണ്ട് അവളുടെ സ്നേഹം അനുഭവിച്ച്... സഫയുടെ ഡെലിവറി അടുത്ത് തുടങ്ങിയതിൽ പിന്നെ എന്നാ പോകുന്നെ എന്ന ചോദിക്കുന്നവരോട് സഫയുടെ ഡെലിവറിക്ക് ശേഷം തിരികെ പോകും എന്ന് മറുപടി പറയാൻ തുടങ്ങിയതിൽ പിന്നെയാണ് സുറുമിയിലും മാറ്റങ്ങൾ കണ്ട് തുടങ്ങിയത്.. എല്ലാ കാര്യങ്ങളും പടിക്ക് പടിയായി ചെയ്തിരുന്ന അവളിൽ എവിടെയൊക്കെയോ ഒരു താള പിഴച്ചിൽ പോലെ.... പതിവ് പോലെ അടുക്കളയിൽ ആരുമില്ലാത്ത നേരം നോക്കി പുറകിലൂടെ ചെന്ന് അവളെ ചുറ്റി പിടിച്ച് ആ കവിളിൽ ചുണ്ട് ചേർത്തപ്പോഴാണ് ആ കവിളുകളിൽ കണ്ണുനീരിന്റെ ഉപ്പുരസം കൂടെ ഉണ്ടായിരുന്നു എന്നവൻ മനസ്സിലാക്കിയത്.. അവളും അവനെ പ്രതീക്ഷിച്ചു കാണില്ല..

പൊടുന്നനെയവൻ തിരിച്ചു നിർത്തി സംശയത്തോടെ മുഖം ചുളുക്കുമ്പോൾ കവിൾ തടങ്ങൾ അമർത്തി തുടച്ചു കൊണ്ടവളും ഒരു വരണ്ട പുഞ്ചിരി അവനായി സമ്മാനിച്ചു കൊണ്ട് അകത്തേക്ക് കയറി പോയി... രാത്രി അത്താഴം നേരത്തെ കഴിച്ച് താഴെ ഹാളിൽ ഉമ്മയും മക്കളും കൂടെ കത്തി വെച്ചുകൊണ്ടൊരു ഇരിപ്പുണ്ട് ... സഫ ഉണ്ടായത് കൊണ്ട് ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം സൽമാനും ഉണ്ടാവാറുണ്ട്.. മറ്റു ചിലപ്പോ ഷെറിയും നിയാസും കാണും...ഒക്കെ മഷൂദ് നാട്ടിൽ ഉണ്ടായത് കൊണ്ട് മാത്രം ഉണ്ടാകുന്ന ഒത്തുകൂടലാണ്... രാത്രി കൂട്ടുകാരുമൊത്ത് ഒരു ചെറിയൊരു ഡിന്നർ ഉണ്ടായത് കൊണ്ട് രാത്രി ഭക്ഷണത്തിന് കാണില്ല എന്ന് പറഞ്ഞാണ് വൈകീട്ട് മഷൂദ് ഇറങ്ങിയത്...ഇല്ലേൽ പെണ്ണ് അവനെ കാത്ത് കാത്തിരിക്കും... എവിടെ പോയാലും എവിടെ കൂടിയാലും വീട്ടിലൊരാള് ഉറക്കമുളച്ച് കാത്തിരിക്കുന്നുണ്ടെന്ന ഓർമയിൽ വേഗം വീട്ടിലേക്ക് വരാറുണ്ടവൻ... പതിവ് പോലെ അന്നും അവൻ കൂട്ടുകാരുമൊത്തുള്ള ഡിന്നറും കത്തിവെപ്പും ദൃതിയിൽ അവസാനിപ്പിച്ച് ഇറങ്ങുമ്പോ പുറകിൽ നിന്ന് കൂട്ടുക്കാരുടെ കളിയാക്കലും ആക്കിയുള്ള ചുമയും കേൾക്കുന്നുണ്ടായിരുന്നു അവൻ.. വീട്ടിലേക്ക് എത്തുമ്പോൾ ഉമ്മയും സഫയും ഓരോ വിശേഷങ്ങൾ പറഞ്ഞിരിക്കുകയാണ്...

അവർക്കൊപ്പം കൂടി ഓരോന്ന് പറയുമ്പോഴും തന്റെ ബൈക്കിന്റെ ശബ്ദമൊ കാറിന്റെ ഇരമ്പലോ കേൾക്കുന്ന നിമിഷം ഉമ്മറത്തേക്ക് നിറചിരിയാലെ വരുന്നവളെ ഇന്നെന്തേ കണ്ടില്ല എന്ന് ചിന്തിക്കുകയിരുന്നു അവൻ .. കണ്ണുകൾ അവളെ തേടുന്നതിനോടൊപ്പം കാതുകൾ അടുക്കളയിൽ അവളുടെ സാന്നിധ്യം ഉണ്ടോ എന്ന് കാതോർക്കുകയിരുന്നു.... വെള്ളം കുടിക്കാനെന്ന് പറഞ്ഞു കൊണ്ട് അടുക്കളയിൽ ചെന്ന് നോക്കിയെങ്കിലും അവിടെ കാണാത്തപ്പോൾ റൂമിലേക്ക് പോയി കാണുമെന്നവൻ ഊഹിച്ചു.. ഉമ്മക്കും സഫക്കുമൊപ്പം വിശേഷം പറഞ്ഞിരിക്കുമ്പോ പുഞ്ചിരിയോടെ തന്റെ അരിക് ചേർന്നിരുന്നിരുക്കുന്നവളാണ്.... നിറചിരിയാലേ തന്നെ വരവേൽക്കുവളാണ്.... ആ പതിവ് തെറ്റിച്ചു എങ്കിൽ തന്നോടെന്തോ പിണക്കമുണ്ടവൾക്കെന്ന് തീർച്ചപ്പെടുത്തിയിരുന്നു അവൻ .... ഉമ്മയോട് പറഞ്ഞ് മുകളിലേക്ക് കയറുമ്പോ കാരണം അറിയില്ലേലും ആ പിണക്കം എങ്ങനെ തീർക്കണമെന്ന് കണക്കുകൂട്ടുകയായിരുന്നു അവൻ.... അടഞ്ഞു കിടക്കുന്ന മുറിയുടെ കതക് തുറന്ന് ഇരുട്ടിൽ മുങ്ങി താഴ്ന്ന മുറിയിൽ ലേറ്റ് ഇട്ട് പേര് ചൊല്ലി വിളിച്ചു കൊണ്ടവൻ ചെല്ലുമ്പോ കട്ടിലിന്റെ ഒരറ്റത്തായി ചുരുണ്ട് കൂടി കിടക്കുന്നവളെയാണ് കാണുന്നത്..

സംശയത്തോടെ അതിലുപരി ആകുലതയോടെ അവൾക്കരിക്കിലേക്ക് ചെന്നണയുമ്പോ ഇത്രേം ദിവസങ്ങൾക്കിടയിൽ തന്റെ സാനിധ്യമില്ലാതെ വെറുതെ പോലും കിടക്കാത്തവൾ... ഒരു ചെറിയ തല വേദന ഉണ്ടെങ്കിൽ പോലും തന്റെ തലോടലിന് വേണ്ടി തന്റെ അരികിലേക്ക് അണയുന്നവൾ...ഇങ്ങനെ കിടക്കാൻ മാത്രം ഇന്നെന്തേ അവൾക്ക് പറ്റിയെ എന്ന ആധിയായിരുന്നു അവന്.... എന്ത് പറ്റിയെന്ന് ആരായുന്നതിനോടൊപ്പം നെറ്റിയിലും മുഖത്തുമായി പറ്റിച്ചേർന്നു കിടക്കുന്ന മുടിയിഴകൾ മാറ്റി ആകുലതയോടെ ആ മുഖത്തേക്ക് ഉറ്റു നോക്കുമ്പോ കണ്ണുനീർ വീണ് നനഞ്ഞൊട്ടിയ ചെന്നിയും കവിൾ തടങ്ങളും കണ്ടതും അവന്റെ ഉള്ളൊന്ന് പിടഞ്ഞു... കണ്ണുകളടച്ച് തളർന്നു കിടക്കുന്നവളെ പേര് ചൊല്ലി വിളിച്ചുണർത്തുമ്പോ ശബ്ദം ഇടറാതിരിക്കാൻ അവൻ പണിപ്പെട്ടു.. വിളിച്ചിട്ടും വിളി കേൾക്കാത്തപ്പോ ആകുലതയോടെയവൻ അവളുടെ തലയുയർത്തി ഒരു കൈയിൽ താങ്ങി അവന്റെ മാറോടണച്ചു...മറു കൈയാൽ നെറ്റിയിലും കവിളുകളിലും കൈ ചേർത്ത് അവളെ വിളിക്കുമ്പോ അവന്റെ സാന്നിധ്യം അറിഞ്ഞത് പോലെ കൺപോളകൾക്കൊപ്പം ചുണ്ടുകളും അനക്കി തുടങ്ങിയിരുന്നു അവൾ .. വീണ്ടെടുത്ത സമചിന്തയിൽ എന്ത് പറ്റിയെന്നു ചോദിക്കുമ്പോ അവന്റെ ശബ്ദവും മുറിഞ്ഞു പോയിരുന്നു..

അവ്യക്തമായി അവൾ പറയുന്നത് ഗ്രഹിച്ചെടുക്കാൻ കാതുകളെ അവളുടെ ചുണ്ടിന് മീതെയായി വെക്കുമ്പോഴാണ് വിറ കൊള്ളുന്ന അവളുടെ വലത് കാൽ ശ്രദ്ധിച്ചത്... പെട്ടന്ന് തോന്നിയ ചിന്തയിൽ അവനവളെ തിരിച്ചു കിടത്തിയതും കണ്ടു, സൽവാർ ബോട്ടനും ടോപ്പും കഴിഞ്ഞ് ബെഡ്ഷീറ്റിലേക്ക് പടർന്നിരിക്കുന്ന രക്തതുള്ളികളെ... കാര്യങ്ങളുടെ ഏകദേശ രൂപം പിടിക്കിട്ടിയതും ഒരു കൈയാൽ അവളെ താങ്ങി ശക്തിയായി പുണരുമ്പോഴും അവ്യക്തമായി ആ ചുണ്ടുകൾ അപ്പോഴും ന്നെ വെറുക്കല്ലേ മഷ്‌ക്ക ന്ന് പുലമ്പുന്നുണ്ടായിരുന്നു ... കൂടുതൽ പറയാൻ അനുവദിക്കാതെ അവളുടെ ചുണ്ടുകൾക്ക് തടസ്സമായി അവൻ അവന്റെ ചുണ്ടുകൾ ചേർത്തമർത്തി... സ്നേഹത്തോടെ.... കണ്ണുകൾ നീറുന്നുണ്ടായിരുന്നു... പെട്ടന്ന് തന്നെ ഒരു കൈകൊണ്ട് അവളെ താങ്ങി കൊണ്ട് മറു കൈയാൽ അവളുടെ ബോട്ടം അഴിച്ചു മാറ്റി ഇരു കൈയാലും അവളെയുമെടുത്ത് കൊണ്ടവൻ ബാത്‌റൂമിലേക്ക് നടന്നു ..

ബാത്‌റൂമിൽ കൊണ്ടിരുത്തി തണുത്ത വെള്ളം കൊണ്ട് മുഖം അമർത്തി തുടച്ച് കൊണ്ടവളെ വിളിച്ചപ്പോൾ അടഞ്ഞു പോകുന്ന കൺപോളകൾ വലിച്ചു തുറന്നു കൊണ്ടവൾ മറുപടിയായി മൂളി.. തുടരെ തുടരെ വെള്ളം വെച്ച് മുഖം തുടച്ചെടുത്ത് കൊണ്ടവൻ അവളെ വിളിച്ചു കൊണ്ടിരിന്നു.. പതിയെ പതിയെ അവളും കൺ പോളകൾ വലിച്ചു തുറന്ന് കൊണ്ട് അവന്റെ വിളിക്ക് ഉത്തരം കൊടുത്തു കൊണ്ടിരിന്നു.. കണ്ണുകൾ തുറന്ന് ഇത്തിരി നേരം അവനെ തന്നെ ഉറ്റു നോക്കി കൊണ്ടിരിക്കുന്നവളെ നോക്കി മഷൂദ് പുഞ്ചിരിച്ചു... "എന്താ ന്റെ പെണ്ണിന് പറ്റിയെ... ഹ്മ്മ്....?" വാത്സല്യത്തോടെയവൻ പാതി നനഞ്ഞ് മുന്നിലേക്ക് തൂങ്ങി കിടക്കുന്ന അവളുടെ കോലൻ മുടികൾ പുറകിലേക്ക് ഇട്ടു കൊടുത്തു.. ഒന്ന് രണ്ട് നിമിഷം അവന്റെ മുഖത്തേക്കും പിന്നീട് ചുറ്റുമോന്ന് നോക്കി കൊണ്ടവൾ എന്തോ ഓർത്തെടുത്തത് പോലെ താഴേക്ക് നോക്കി..സൽവാർ ടോപ്പിനാൽ കാലുകൾ മറഞ്ഞിരുന്നെങ്കിലും മുട്ടിനു താഴെയായി കിടക്കുന്ന നഗ്ന ഭാഗം കണ്ടപ്പോഴേക്കും ചുണ്ടുകൾ കൂട്ടിപുടിച്ച് വിതുമ്പി പോയിരുന്നു അവൾ...

വിതുമ്പലിൽ നിന്ന് അവളുടെ സങ്കടം അണപ്പൊട്ടി ഒഴുകി അത് ഏങ്ങലടികളായി വന്നിട്ടും മിണ്ടാതെ നിൽക്കുന്നവനെ കാണെ ഇതോടെ അവന് തന്നോട് ഇഷ്ടക്കേട് തോന്നി കാണുമെന്നവൾ ഒരുവേള നിനച്ചു പോയി... കൈ രണ്ടും തുടയിൽ താങ്ങി നിർത്തി മുഖം പൊത്തി കൊണ്ടവൾ കരഞ്ഞു.. ഉറക്കെ.. ഉറക്കെ... കരച്ചിൽ ഒന്നടങ്ങിയതും കിതച്ചു കൊണ്ടവൾ മുഖമെല്ലാം അമർത്തി തുടച്ച് എന്ത് വന്നാലും നേരിടും എന്ന ദൃഠനിശ്ചയത്തോടെയവൾ മുഖമുയർത്തി അവനെ നോക്കി... എളിയിൽ കൈ കുത്തി അവളെ തന്നെ ഉറ്റു നോക്കുകയായിരുന്നു അവൻ... മുഖത്തപ്പോഴും ഒരിളം ചിരിയുണ്ട്... ഒരുവേള തന്നെ പരിഹസിക്കുകയാണോ എന്ന് ചിന്തിച്ചു അവൾ... "കഴിഞ്ഞാ...?" വല്ലാത്ത ഭാവത്തോടെ തന്നെ നോക്കുന്ന അവളോടവൻ ചോദിച്ചു... "കണ്ണീരെയ്... വരാനുള്ള കണ്ണീരൊക്കെ തീർന്നോ..." സംശയഭാവത്തോടെ നോക്കുന്ന അവളെ നോക്കി വീണ്ടുമവൻ ചോദിച്ചു.. അത് കേട്ടതും നിറഞ്ഞ കണ്ണുകളോടെ മൂക്കിന്റെ തുമ്പെല്ലാം ചുവന്ന് വിറക്കുന്ന ചുണ്ടുകളോടെ അവൾ അവനെ ഉറ്റു നോക്കി...

ദേഷ്യവും സങ്കടവും ഒരു പോലെ വന്നിരുന്നു അവൾക്ക്.. "ഇത് ബാത്റൂമാ... സംസാരിച്ചിരിക്കാൻ പറ്റിയ ഇടമല്ല... ഡ്രസ്സ് മാറി ഒന്ന് ഫ്രഷ് ആയി വാ.. ഞാൻ പുറത്തുണ്ട്... വാതിൽ ലോക്ക് ചെയ്യണ്ട... ഫ്രഷ് ആകുമ്പോഴേക്കും മാറാനുള്ള നൈറ്റിയും നാപ്ക്കിനുമെല്ലാം കൊണ്ട് തരാ..." പറയുന്നതിനോടൊപ്പം ബക്കറ്റിൽ വെള്ളം നിറച്ച് അവളുടെ അടുത്തേക്ക് വെച്ച് കൊടുത്തു.. ഹങ്ങറിൽ കിടന്ന തോർത്തും സോപ്പും എടുത്ത് അവൾക്ക് വേഗത്തിൽ എടുക്കാൻ പാകത്തിൽ വെച്ച് കൊടുത്തു... "നടക്കാൻ വയ്യെങ്കിൽ വിളിച്ചാൽ മതി...പൈൻ ഉള്ളതല്ലേ...ഞാൻ പുറത്ത് തന്നെയുണ്ട്..ഓക്കെ..." ഒന്ന് ചിരിച്ചു കാണിച്ചു കൊണ്ടവൻ തന്നെ മിഴിച്ചു നോക്കുന്നവളുടെ ചുവന്ന് തുടുത്ത മൂക്കിന്റെ തുമ്പിലായി പിടിച്ചൊന്ന് വലിച്ചു... കുസൃതിയോടെ അവളെ നോക്കി കണ്ണടച്ച് കാണിച്ചു കൊണ്ട് തന്നെ പുറകിലേക്ക് ഒരടി വെച്ചതും നിറയെ വെള്ളമുള്ള ബക്കറ്റ് തട്ടി ഒന്ന് വഴുതി..ബാത്‌റൂമിന്റെ ഒരു കോർണറിയിലായി ടൈൽ ഇളകി പോന്ന് മൂർച്ചറിയ ടൈലിന്റെ ഒരു ഭാഗം കൂർത്ത് കിടപ്പുണ്ട്...

ആ ഭാഗത്തായി കാല് വെച്ചിടിച്ചതും കാലിന്റെ പുറകിൽ മടമ്പ് ഭാഗത്തായി ചെറുതായൊന്നു മുറിഞ്ഞു.. പെട്ടന്നുള്ള ഇടിയായത് കൊണ്ട് വേദനകൊണ്ടവൻ മുഖമൊന്നു ചുളിച്ച് ശബ്‌ദിച്ചു.. "മഷ്ക്കാ.. ശ്രദ്ധിച്ച്...." അടഞ്ഞിരുന്നെങ്കിലും ആവലാതിയോടെ അവൾ വിളിച്ചു... "ഏയ് കൊഴപ്പല്യ... ബക്കറ്റിൽ വെള്ളമുള്ളത് മറന്ന് പോയി... " അമളി പറ്റിയ പോലെ പറഞ്ഞു കൊണ്ടവൻ വെച്ചിടിച്ച ഭാഗം നോക്കി.. അതിൽ നിന്ന് ചെറുതായി രക്തം കനിയുന്നുണ്ടായിരുന്നു... "മഷ്‌ക്ക ബ്ലഡ്‌..." "ഇല്ലെടി ഒന്നുല്ല്യാ... നീ ഫ്രഷ് ആയി വാ... ഞാൻ പുറത്തുണ്ട്.."ഒന്നൂടെ ഓർമിപ്പിച്ചുകൊണ്ടവൻ പുറത്തേക്ക് നടന്നു.. പതിയെ നടന്ന് കൊണ്ടാണ് സുറുമി റൂമിലേക്ക് ചെന്നത്.. പെരിയഡ്‌സ് ടൈമിൽ അവൾക്ക് ഉണ്ടാവാറുള്ളതാണ് കാലിനുള്ള വേദന... ചിലപ്പോ കാല് ഭയങ്കര വിറയലുമായിരിക്കും.. ആദ്യമൊക്കെ നല്ല പൈൻ ആയിരുന്നെകിൽ ഇപ്പോ ഒരു ഡോക്ടറെ കാണിച്ച ശേഷം കുറവ് തന്നെയാണ്.. ശരീരത്തിൽ ഹീമോഗ്ലോബിന്റെ കുറവും, കൂടെ നല്ല ബ്ലീഡിങ് കൂടെ ആകുമ്പോഴാണ് അവൾക്ക് പൈൻ വരാറ്...

അവൾ വരുമ്പോ മുറിവ് പറ്റിയ ഭാഗത്തുള്ള രക്തം ചെറിയൊരു കോട്ടൺ വെച്ച് തുടച്ചെടുക്കുകയാണ് മഷൂദ്.. "നടന്നങ്ങ് പൊന്നോ... വിളിക്കായിരുന്നില്ലേ..."അവളെ കണ്ടതും അവന്റെ അടുത്തായി വന്നിരിക്കാൻ കൈ കാണിച്ചു കൊണ്ടവൻ ചോദിച്ചു.. "ഇല്ല്യാ.. മഷ്‌ക്ക... അത്ര വലിയ പൈൻ ഒന്നുല്ല്യാ...കാല് നല്ല വേദനയുണ്ടോ.. ബ്ലഡ്‌ വരുന്നത് നിന്നോ... ആ ആണി അടിക്കുന്നതനിടെ ചുറ്റിക വീണ് ആ ഭാഗം പൊട്ടി പോയപ്പോ തന്നെ ഞാൻ പറഞ്ഞതാ.. അതൊന്ന് ശരിയാക്കാൻ.. ഇപ്പോ കാലിൽ കൊണ്ടില്ലേ..." പരിഭവിച്ചു കൊണ്ടവൾ ആവലാതിയോടെ അവന്റെ കാലിൽ പിടിച്ച് നോക്കി.... "അതൊരു ചെറിയ മുറി.... അത്രേള്ളൂ... ന്നാ ഇത് കഴിക്ക്.. ഒന്നും വയറ്റിൽ എത്തായിട്ടാ കാല് വിറക്കുന്നത്... ആരോഗ്യം തീരെ ഇല്ലായിട്ട്.. " കട്ടിലിന്റെ അടിയിൽ നിന്നും അവൻ ചൂടാക്കി കൊണ്ടുവന്ന ഒരു ഗ്ലാസ്‌ പാലും ഒരു പ്ലേറ്റ്ലായി മുറിച്ച് വെച്ച ആപ്പിളും എടുത്തു കൊടുത്തു കൊണ്ടവൻ പറഞ്ഞു... അവന്റെ മുഖത്തേക്ക് നോക്കി രണ്ട് ഭാഗത്തേക്കും തലയാട്ടി കണ്ണുകൾ കൊണ്ടവൾ വേണ്ടെന്ന് പറഞ്ഞപ്പോൾ ഗൗരവം നടിച്ചുകൊണ്ടവൻ അവളെ നോക്കി കഴിക്കാൻ കണ്ണ് കാണിച്ചു.. വേറെ നിവർത്തിയില്ലാതെ അവളത് വാങ്ങി കഴിച്ചു..

ഇടയ്ക്കിടെ അവനെ നോക്കി മടിച്ച് മടിച്ചാണെങ്കിലും അവളത് കഴിച്ചു തീർത്തു . "ഉമ്മയും സഫയുമൊന്നും ചോദിച്ചില്ലേ നീ കഴിക്കാത്തത് എന്തെ ന്ന്..?" അവളുടെ മുഖത്തേക്ക് ഉറ്റു നോക്കി കൊണ്ടാണ് ചോദ്യം... "അവർക്കുള്ള ഫുഡ്‌ ടേബിളിൽ റെഡി ആക്കി വെച്ചിരുന്നു....ഞാൻ കഴിച്ചു, തലവേദനായാ ന്ന് പറഞ്ഞ് ഞാൻ നേരത്തെ ഇങ് കയറി പോന്നു..." "അപ്പൊ തലവേദന ആയിരുന്നോ...?" "അല്ല... കാല് വേദന.." ഒക്കെ അറിഞ്ഞിട്ടും ഇങ്ങേരെന്താ പോലിസ്ക്കാരുടെ പോലെ ചോദ്യം ചെയ്യണേ എന്ന ചിന്തയായിരുന്നു അവൾക്ക്.. "ഓഹ്... അപ്പൊ അതിനാണോ ഇവിടെ കിടന്ന് ആർത്തു വിളിച്ചേ...??" "അത്.. അത്.. പെരിയഡ്‌സ് ആയപ്പോ... പെട്ടന്ന്..." വാക്കുകൾക്ക് വേണ്ടി അവൾ പ്രയാസപ്പെട്ടു... "ന്നിട്ട് കരഞ്ഞ് നിലവിളിച്ചപ്പോൾ വന്ന പെരിയഡ്‌സ് തിരികെ പോയോ..." ഗൗരവത്തിൽ ആണെങ്കിലും ഒരാക്കലാടെയാണ് ചോദ്യം.... അതിനവൾ മറുപടി ഒന്നും പറഞ്ഞില്ല.. "പെരിയഡ്‌സ് നിനക്ക് എല്ലാം മാസവും ഉണ്ടാവാറുള്ളതല്ലേ.. പിന്നെ ഇപ്പൊ മാത്രം നിലവിളിക്കാൻ കാരണം...?" " ഷെറിയുടെ ഡെലിവറി കഴിഞ്ഞാൽ നിങ്ങളങ് പോവൂലെ...

പിന്നെ പിന്നെ... ഞാൻ ഒറ്റക്കല്ലേ... കൂട്ടിന് ന്റെ മഷ്ക്കാടെ ഒരു കുഞ്ഞ് ഉണ്ടെങ്കിൽ എനിക്ക് ഒറ്റപെട്ട പോലെ തോന്നില്ലല്ലോ.. അപ്പൊ ഞാൻ ഒരുപാടൊരുപാട് കൊതിച്ചു പോയി.. പ്രെഗ്നന്റ് ആകുമെന്ന്...നിങ്ങൾക്ക് അങ്ങനെ ഒരു ആഗ്രഹമില്ലെന്ന് വെച്ച്...ഒരു കുഞ്ഞുണ്ടെങ്കിൽ വരാൻ പോകുന്ന ആ ദുഷിച്ച ദിവസങ്ങളുടെ ഒറ്റപെടലിൽ നിന്ന് ഇത്തിരിയെങ്കിലും മോചനം കിട്ടുമല്ലോ എന്നോർത്തു.. അപ്പൊ ഞാൻ പ്രതീക്ഷിച്ചു പോയി.. കൊതിച്ചു പോയി.. " ഓരോ വാക്കും പറയുമ്പോ ദേഷ്യം കൊണ്ടോ സങ്കടം കൊണ്ടോ അവളുടെ ശബ്ദം വിറക്കുന്നുണ്ടായിരുന്നു... അത് കേട്ടതും ചിരിച്ചു കൊണ്ടവൻ അവളെ വലിച്ച് അവന്റെ നെഞ്ചിലേക്കിട്ടു.. "അതിനെന്തിനാ പെണ്ണേ ശബ്ദമൊക്കെ വിറപ്പിച്ച് കണ്ണൊക്കെ നിറച്ച് ദേഷ്യപ്പെടണെ...??" "നിങ്ങൾക്കെന്താ... ഒന്നും ഒരു പ്രശ്നവുമല്ല.. ഒക്കെ നെവർ മൈൻഡ് ആണ്.. ഇങ്ങനെയുണ്ടാകോ മനുഷ്യർ... ഒരു സങ്കടോം ഇല്ലേ ഇങ്ങൾക്ക്... ഇനി പോയി വരുമ്പോഴേക്ക് ഒരു കൊല്ലം.. അപ്പോഴേക്കും.. എനിക്കൊർക്കാൻ കൂടെ വയ്യ.. എന്റെ പ്രാണനും എടുത്ത് പോയിക്കോ...

ന്നാ പിന്നെ എനിക്കിവിടെ കിടന്ന് ഇങ്ങനെ നരകിക്കണ്ടല്ലോ.... വിളിക്കൂല്ല്യ... സംസാരിക്കൂല്ല്യാ..." അവനിൽ നിന്ന് പിടഞ്ഞു മാറി ഓരോന്ന് പറയുമ്പോ അവളുടെ വാക്കുകൾ ഇടരുന്നുണ്ടായിരുന്നു.. നെഞ്ചകം അവനില്ലാത്ത വരും ദിവസങ്ങൾ ഓർത്ത് നീറുന്നുണ്ടായിരുന്നു.....കൂടെ,അവന്റെ എല്ലാം നിസാരമാക്കി കൊണ്ടുള്ള ഈ മനോഭാവത്തോട് അവൾക്ക് ദേഷ്യം തോന്നുണ്ടായിരുന്നു... "എടി.. അതിന് ഞാൻ നാളെയോ മറ്റന്നാളെയോ അല്ലാലോ പോണേ... സഫക്ക് ലാസ്റ്റ് ഡേറ്റിന് ഇനി പത്തു പന്ത്രണ്ടൂസം കൂടെയുണ്ട്.... അത് കഴിഞ്ഞ് പിറ്റേന്ന് തന്നെ ഞാൻ പോകില്ലല്ലോ... എഴിന്റെ ഫങ്ക്ഷൻ കഴിഞ്ഞേ പോവൂ... ദിവസമുണ്ടല്ലോ.. നീ ടെൻസ്ഡ് അവല്ലെടി... എല്ലാം നെവർ മൈൻഡ് ചെയ്യുന്നതല്ല... എനിക്കെല്ലാം അറിയാം...നിന്റെ ഒറ്റപ്പെടലും വേദനയും എല്ലാം.." പറയുമ്പോ ശബ്ദം ഇടരാതിരിക്കാൻ അവൻ പണിപ്പെട്ടു... "എല്ലാം അറിയെങ്കിൽ ന്തിനാ പോണേ... ഇവിടെ നിന്നൂടെ... എനിക്കൊപ്പം...ഉള്ളത് കൊണ്ട് നമുക്ക് ജീവിക്കാം..... പ്ലീസ്..."അവന്റെ കൈകളെ കൂട്ടി പിടിച്ച് മാറോട് ചേർത്തു കൊണ്ടവൾ കെഞ്ചി... കൂട്ടി പിടിച്ച അവന്റെ കൈകൾക്ക് മേലെ അവളുടെ ചുടു കണ്ണുനീർ വീഴുന്നുണ്ടായിരുന്നു... തന്റെ പെണ്ണിന്റെ കണ്ണുനീർ അവനെ പൊള്ളിക്കുന്നുണ്ടായിരുന്നു....

പക്ഷെ നിസ്സഹായനായിരുന്നു അവൻ... ഈ സ്നേഹവും അതിലടങ്ങിയിരിക്കുന്ന ആത്മാർത്ഥതയും ഈ നിഷ്കളങ്കതയും അനുഭവിക്കാൻ ഭാഗ്യമില്ലാത്ത ഭാഗ്യദോഷി... ഒന്നിനും വകയില്ലാത്ത നെറിക്കെട്ടവൻ.... ഉള്ളം നീറി പുകയുന്നുണ്ടായിരുന്നു... ആ നീറ്റൽ കണ്ണുകളെയും ബാധിച്ചപ്പോൾ സമർത്ഥമായി അവനത് മറച്ചു വെച്ച് കൊണ്ട് പുഞ്ചിരിച്ചു.. അവൾക്കായി.... "സുറുമീ... നോക്ക്..." അവന്റെ കൈ കൂട്ടി പിടിച്ച് കണ്ണുകളടച്ച് വിതുമ്പന്ന അവളെ അവൻ വിളിച്ചു....അവൾ മറുപടിയായി ഒന്ന് മൂളിയതും അവളുടെ കൈക്കുള്ളിൽ നിന്നവന്റെ കൈ മോചിപ്പിച്ച് അവളുടെ രണ്ട് തോളിലൂമായി കൈയിട്ടു.. "ആഗ്രഹമുണ്ടെടി... പക്ഷെ... ഒരു നിവർത്തിയും ഇല്ലാതെ പോയി.. നീ ഇങ്ങനെ കരഞ്ഞു തളരുമ്പോ ഞാനെന്തോരം സങ്കടപെടുന്നുണ്ട് ന്ന് നിനക്കറിയോ... എന്റെ അവസ്ഥ കൂടെ നീയൊന്ന് മനസ്സിലാക്കെടി....സഫയുടെ ഡെലിവറി തീർന്ന് ഒരു പരിപാടിയും അതിന്റെ നാട്ടു നടപ്പും കൂടെ കഴിയുമ്പോ... പിന്നെ ടിക്കറ്റ് എടുക്കാൻ പോലും cash തികയാത്ത അവസ്ഥയാണെടി... അതല്ലേ ഞാൻ....

എന്റെ മുന്നിൽ വേറെ നിവർത്തിയില്ലഡി..... " നിസ്സഹായതയോടെ അവൻ പറയുമ്പോ വിതുമ്പുന്ന ചുണ്ടുകളെ കൂട്ടിപിടിച്ച് അവന്റെ സാഹചര്യത്തോട് പൊരുത്തപ്പെടാൻ മനസ്സിനെ പാകപ്പെടുത്തുകയായിരുന്നു അവൾ... എന്നിട്ടും ആ കണ്ണുകൾ എന്തെന്നില്ലാതെ നിറഞ്ഞു തൂവുന്നുണ്ടായിരുന്നു... കവിളിലൂടെ ചാലിട്ടൊഴുകുന്ന അവളുടെ കണ്ണുനീർ അവൻ ഇരു കൈയാലും തുടച്ചു കൊടുത്തു.. വാത്സല്യത്തോടെ അവളുടെ പാറിപറന്ന മുടിയിഴകൾ മാടി ഒതുക്കി കൊടുത്തു... പതിയെ തുടർന്നു.. " നീ പറയുന്ന പോലെ നിനക്കൊപ്പം ജീവിക്കാൻ തന്നെയാണ് കൊതി.. ആർക്കാ കൊത്തിയില്ലാതിരിക്കാ.... ജനിച്ച നാട്ടിൽ... ഉറ്റവരോടൊപ്പം.. എന്നും അവരെ കണ്ട്... ആരാ അങ്ങനെയൊരു ഭാഗ്യം കൊതിക്കാതിരിക്കാ...ഞാനെന്നല്ല.. ഓരോ പ്രവാസിയും കൊതിക്കാറുണ്ട്.. പിന്നേ ഇത് പോലെ നിവർത്തികേട് കൊണ്ടാണ് മിക്കവാറും ഒന്നും രണ്ടും വർഷം കൂടുമ്പോ മാത്രം രണ്ടോ മൂന്നോ മാസം ലീവിന് വന്ന് തിരികെ പോകുന്നത്... വർഷങ്ങൾ അവർ അധ്വാനിക്കുന്നതും ഈ നിവർത്തി കേട് കൊണ്ടാണ് സുറുമി...

അല്ലാതെ നീ പറയും പോലെ...എനിക്കു ആഗ്രഹമില്ലായിട്ടല്ല..." "നീ എന്റെയാണ്... നീ ഇത്രെയും സങ്കടപെടുമ്പോൾ... ഞാനെന്റെ അവസ്ഥ നിന്നോട് പറയാതെ ഇരുന്നാൽ നീ വിചാരിക്കും ഞാനെത്ര കരഞ്ഞു കാലു പിടിച്ചിട്ടും മഷ്‌ക്ക പോയല്ലോ എന്നൊക്കെ... അതൊഴുവാക്കാൻ വേണ്ടിയാ കാര്യങ്ങൾ നിന്നോട് പറഞ്ഞെ.... ഒരിക്കലും വാപ്പച്ചിയോടോ ഉമ്മയോടോ സൽമാനോടോ എന്തിന് സഫ പോലും അറിയാനിടവരരുത്..... എന്റെ അനിയത്തി എന്ന നിലയിൽ എനിക്കു അവളുടെ കാര്യത്തിൽ ചെയ്യേണ്ടതാണ് എല്ലാം... എനിക്കു ചെയ്ത് കൊടുക്കണം....ഷെറിയുടെ പോലെ തന്നെ അല്ലെ അവളും.. സൽമാൻ അറിഞ്ഞാൽ... അറിയാലോ.. പരിപാടി പോലും അവൻ ഏറ്റെടുത്ത് നടത്തും.. അത് പാടില്ല.. എന്റെ നെറികേട് കാരണം നിങ്ങൾ ആരും നാണം കെടാൻ പാടില്ല... മനസ്സിലായോ..?" അവളുടെ താടിയിൽ പിടിച്ചു കൊണ്ടവൻ വാത്സല്യത്തോടെ ചോദിച്ചപ്പോൾ അവൾ അതേയെന്ന് അർത്ഥത്തിൽ തലയാട്ടി... പതിയെ അവളുടെ അടുത്തേക്ക് മുഖമെത്തിച്ച് അവളുടെ നെറ്റിയിലായി ചുണ്ട് ചേർത്തു.. കുറച്ചൊരു നേരം അങ്ങനെ, അവളുടെ നെറ്റിയിലായി ചുണ്ട് ചേർത്ത് കൊണ്ടവൻ നിന്നു... അവളുടെ മനസ്സും ഏറെ കൊറേ ശാന്തമായിരുന്നു... സങ്കടമുണ്ട്.. വേദനയുണ്ട്...

പക്ഷെ എന്തോ ഒരു... ഒരു ഊർജ്ജം... എല്ലാം നേരിടാനുള്ള ആത്മ ധൈര്യം അവനിൽ നിന്ന് കിട്ടിയ പോലെ... "സുറുമീ... ഇത്തവണ അണിവേഴ്സറി ഗിഫ്റ്റ് തന്ന് നീ എന്നെ ഞെട്ടിച്ചു.. അത് കൊണ്ട് അടുത്ത അണിവേഴ്സറി ക്ക് ഞാനും നിനക്കൊരു ഗിഫ്റ്റ് തരുമെന്ന് കരുതിയിരുന്നു... അത് നീ ഈ ലോകത്ത് ഏറ്റവും സന്തോഷിക്കുന്ന കാര്യമാണ്... അന്ന് സർപ്രൈസ് ആയി തരാമെന്നാ വിചാരിച്ചതെങ്കിലും ഇപ്പൊ നിന്റെ സങ്കടം കണ്ടിട്ട് അത് അന്നത്തേക്ക് മാറ്റി വെക്കാൻ തോന്നുന്നില്ല..." താനെന്താ പറഞ്ഞു വരുന്നതെന്ന് മനസ്സിലാകാതെ മിഴിച്ചു ഇരിക്കുന്നവളെ നോക്കി അവൻ തുടർന്നു.. "അടുത്ത ആനിവേഴ്സറി ക്കും ഞാൻ വരും നാട്ടിലേക്ക്... പക്ഷെ അത് തിരിച്ചു പോകാനല്ല... നിനക്കൊപ്പം നമ്മൾ രണ്ടുപേരിൽ ഒരാളുടെ റൂഹ് പിരിയുന്നത് വരെ ഒരുമിച്ചു നിൽക്കാൻ..." അത് കേട്ടതും അവളുടെ കണ്ണുകൾ വിടർന്നു. സന്തോഷം കൊണ്ടവൾ അവനെ ഇറുകെ പുണർന്നു... "സത്യാണോ...?" "സത്യം.. ഇനിയൊരു തിരിച്ചു വരവ് ഉണ്ടേൽ അത് ഇവിടെ സെറ്റൽഡ് ആകാനാണ്.... അപ്പോഴേക്കും ആ പ്ലോട്ട് വിറ്റ് കടം തീർക്കുകയും വേണം..കുറച്ചെന്തേലും കൂട്ടി വെച്ച് നാട്ടിൽ ഒരു ചെറിയ എന്തേലും പരിപാടി നോക്കാൻ...." "മതി... കേട്ടപ്പോ ഒരുപാടൊരുപാട് സന്തോഷായി....

കാത്തിരിക്കും ഞാൻ.. മഷ്ക്കാ പോയിട്ട് വാ..." അത് പറയുമ്പോഴും കണ്ണുകൾ നിർത്താതെ പെയ്യുന്നുണ്ടായിരുന്നു... തന്റെ പ്രാണൻ തന്നേ വിട്ട് പറിഞ്ഞു പോകുന്നതോർത്ത്.. ലേറ്റ് അണച്ച് മഷൂദ് വരുമ്പോ കട്ടിലിന്റെ ഒരറ്റത്തേക്കായി ചെരിഞ്ഞു കിടന്നിരുന്നു അവൾ... അവനും കിടന്നു കൊണ്ട് ഒരു കൈയാൽ അവളുടെ ഉദരത്തിന് മേലെ കൈ ചുറ്റി അവനിലേക് ചേർത്ത് പുണർന്നു... "കാലിലെ വേദനക്ക് കുറവുണ്ടോ?"എന്ന ചോദിച്ചപ്പോൾ മറുപടിയായി അലക്ഷ്യമായി ഒന്ന് മൂളിയവൾ... "എന്താ ആലോചിക്കുന്നെ...?" അവളെന്തോ ചിന്തയിലാണ്ട് കിടക്കാന്ന് തോന്നിയപ്പോൾ അവൻ ചോദിച്ചു... "മഷ്ക്കാ... പടച്ചോൻ നമ്മളെ പരീക്ഷിക്കോ... കുട്ടികളെ തരാതെ...." പേടിച്ച് പേടിച്ചാണ് ചോദിച്ചത്... "ഇപ്പോ ഒന്നും ചിന്തിക്കേണ്ട.. കണ്ണടച്ച് കിടക്ക്.. ഹ്മ്മ്.."അവനൊന്ന് അവളുടെ തലക്കിട്ട് കൊട്ടി.. കൊട്ട് കിട്ടിയ ഭാഗം തടവി കൊണ്ടവൾ കണ്ണടച്ച് കിടന്നു.. ഇനി വല്ലതും ചോദിച്ചാൽ തള്ളി താഴെയിട്ടാലോ... "ഇനി ഇല്ലേലും സാരല്ല്യ...എനിക്കു നീയും നിനക്ക് ഞാനും... അത് മതി... നീ ഉണ്ടല്ലോ... അത് മതി... അത് മാത്രം മതി മശൂദ്ന് ." അവളുടെ കാതോരം ചുണ്ട് ചേർത്തു കൊണ്ടവൻ മൊഴിഞ്ഞപ്പോൾ രോമങ്ങൾ പോലും അവനോടുള്ള അവളുടെ അടങ്ങാത്ത പ്രണയത്തിൽ എഴുനേറ്റ് നിന്ന് പോയി..............തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story