സുറുമി: ഭാഗം 4

surumi

എഴുത്തുകാരി: അവന്തിക

തന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കി കൊണ്ട് നടന്നു വരുന്ന ആളെ കണ്ടപ്പോൾ സുറുമി അയാളുടെ മുഖത്തു നിന്നും ദൃഷ്‌ടി മാറ്റി ഒന്നുമറിയാത്ത മട്ടിൽ ഇരിന്നു. അയാൾ ടേബിളിന്റെ അടുത്ത് എത്തിയപ്പോൾ "മഷൂച്ചാ.. " എന്ന് വിളിച്ച് കൊണ്ട് ഹന എഴുന്നേറ്റു.അപ്രതീക്ഷതമായി മഷൂദ്നെ കണ്ട സന്തോഷം ആ വിളിയിൽ ഉണ്ടായിരുന്നു. ഇതേതാ പുതിയ അവതാരം എന്ന് ഓർത്ത് കൊണ്ട് ആമിയും ഇവള് ഇങ്ങനെ ഒരു കസിനെ കുറിച്ച് പറഞ്ഞു കേട്ടിട്ടില്ലലോ എന്നാലോചിച്ച് സുറുമിയും എഴുനേറ്റു. " മഷൂച്ച എന്താ ഇവിടെ.. ആരാ കൂടെ.. ഫ്രണ്ട്സ് ഉണ്ടോ..? " "അല്ലല്ല.. സഫയുണ്ട്.. അവളെയും കൊണ്ട് ചുമ്മാ ഇറങ്ങിയതാ.. " അപ്പോ കെട്ടിയതാണല്ലേ.. പിന്നെ എന്തിനാ ഇയാള് എന്നെ കണ്ടപ്പോൾ ഇളിച്ചോണ്ട് വന്നത്.. അന്ന് ഇടിച്ചപ്പോഴും ഇയാള് ഈ ചിരി ആയിരുന്നല്ലോ.. ഇയാളുടെ ചിരി ശരിയല്ല.. പെൺപിള്ളേരെ എവടെ കണ്ടാലും ഇളിച്ചോണ്ട് വന്നോളും.. സുറുമി ഉള്ളാലെ ഒന്ന് മുറുമുറുത്തു .. ''എന്നിട്ട് എവിടാ സഫാ... ഞാൻ അന്ന് ജസ്റ്റ്‌ കണ്ടു.. പരിചയപ്പെടാൻ ഒന്നും പറ്റിയില്ല..

"ഹന ചുറ്റുഭാഗവും നോക്കികൊണ്ടാണ് പറയുന്നത്... ഇവൾക്ക് ഇത് എന്തിന്റെ അസുഖാ... കണ്ടവന്മാന്മാരുടെ ഭാര്യമാരെ വിളിച്ചു പരിചയപ്പെടണോ.. സുറുമി ക്ക് ദേഷ്യം വരുന്നുണ്ടായിരുന്നു.. മഷൂദ് സഫ യെ വിളിച്ചു കൊണ്ട് വന്നപ്പോഴും സുറുമിയുടെ കണ്ണുകൾ അവളെ കാണാൻ മടിച്ചു തന്നെ നിന്നു.. മഷൂദ് സംസാരിക്കുന്നത് ഹനയോടാണെങ്കിലും അനുസരണയില്ലാതെ നോട്ടം, എവിടെയോ അലസമായി നോക്കി കൊണ്ടിരിക്കുന്ന സുറുമിയിൽ വീണു കൊണ്ടിരിന്നു. അകലം ഉണ്ടായതും വലത് ഭാഗം കാണുന്ന രീതിയിൽ അവൾ നിൽക്കുന്നത് കൊണ്ടും മഷൂദ്‌ ന്ന് അവളുടെ മറുകും കാക്കപുള്ളിയും കാണാൻ പറ്റുന്നുണ്ടായിരുന്നില്ല ....അത് തെല്ലൊരു നിരാശ ഉണ്ടാക്കുന്നത് അവൻ അറിഞ്ഞു. "മഷൂച്ചാ... ഇത് അഭിരാമി.. ഞങ്ങൾ ആമി ന്ന് വിളിക്കും.. ഇതാണ് അന്ന് ഇക്കാക്ക പറഞ്ഞ മൊതല്...സുറുമി.." ദിവസങ്ങളായി ഉറങ്ങാൻ കിടക്കുമ്പോഴും രാവിലെ ഉറക്കമുണരുമ്പോഴും മനസ്സിലേക്ക് ഓടി വരുന്ന കണ്ണുകളുടെ ഉടമ.. പേര് പോലും അറിയാതെ മനസ്സിന്റെ കോണിലെവിടെയോ കൂട് കൂട്ടിയവൾ.....

സുറുമി... മഷൂദ് ന്റെ ഉള്ളം സന്തോഷം കൊണ്ട് തുള്ളിച്ചാടുമ്പോ അത് ഒരിറ്റ് പോലും മുഖത്തേക്ക് വരാതെ അവൻ ആമിക്കും സുറുമിക്കും ഒരിളം പുഞ്ചിരി കൊടുത്തു. സുറുമി ക്ക് അവന്റെ മുഖത്തേക്ക് നോക്കാൻ ചമ്മൽ തോന്നിയെങ്കിലും അവളും പണിപ്പെട്ട് തിരിച്ചൊരു പുഞ്ചിരി സമ്മാനിച്ചു. "ഇത് മഷൂദ്... ഇക്കാക്കടെ ഫ്രണ്ടാണ്..ഇതവരുടെ സിസ്റ്റർ... സഫ.. " ഹന തന്നെ തിരിച്ചും പരിചയപ്പെടുത്തി കൊടുത്തു. എന്തോ അത്ഭുതം കേട്ട പോലെ സുറുമി മശൂദ്നെയും സഫയേയും മാറി മാറി നോക്കി....എന്തെന്നറിയാതെ ഒരു സന്തോഷം വന്നു മൂടുന്നത് അവൾ അറിഞ്ഞു. അധരങ്ങളിൽ വിരിഞ്ഞ ചിരി വിധക്തമായി അവൾ ഒളിപ്പിച്ചു. മഷൂദ് സഫയെ പരിചയപ്പെടുത്തി.എല്ലാവരും പ്ലസ് ടു കഴിഞ്ഞ് കാത്തിരിക്കാണെന്നുള്ളത് കൊണ്ട് അവരുടെ സംസാരം ആ വഴിക്ക് നീണ്ടു. മഷൂദ് നെയും സഫയേയും അവിടെ പിടിച്ചിരുത്തിയതും ഹനയുടെ നിർബന്ധം തന്നെ ആയിരുന്നു.. ഹന സഫയെ ആമി ക്ക് അരികിൽ ഇരുത്തിയപ്പോ സുറുമി എഴുനേറ്റു സഫ ക്ക് അരികിൽ വന്നിരുന്നു.

അങ്ങനെ ഒരു വശത്ത് അവർ നാല് പേരും മറുവശത്ത് ടേബിളിന്റെ ഒരോരം ചേർന്ന് മഷൂദും ഇരിന്നു .. വെറും ജ്യൂസിൽ ഒതുക്കേണ്ടന്നുള്ള മഷൂദ് ന്റെ നിർബന്ധം കൊണ്ട് അവർ വേറെയും സ്നാക്സുകൾ ഓഡർ ചെയ്തു. വെറുതെ ഇറങ്ങിയതാണോ എന്നുള്ള മഷൂദ് ന്റെ ചോദ്യത്തിന് ഉത്തരം പറഞ്ഞതും ഹനയായിരുന്നു.... ഷെറിനും നിയാസും വൈകീട്ട് വരാമെന്ന് പറഞ്ഞു പോയതാണെന്നും മൂന്ന് ദിവസമായി ടൂറിലാന്നെനും മഷൂദ് പറഞ്ഞപ്പോൾ എല്ലാവരും ചിരിച്ചു. "ഷെറിനും നിയാസും?? " സഫ ക്ക് കേൾക്കാൻ പാകത്തിൽ സുറുമി ചോദിച്ചപ്പോൾ ഇത്താത്തയും ഹസ്ബൻഡും ആണെന്നും നിക്കാഹ് കഴിഞ്ഞ് ഒരു മാസം ആകുന്നെ ഒള്ളൂ ന്നും സഫ മറുപടി പറഞ്ഞു. ഹനയും ആമിയും പരസ്പരം സംസാരം തുടങ്ങിയപ്പോൾ സഫയും സുറുമിയും ചെറിയ ചോദ്യങ്ങളിലും ഉത്തരങ്ങളിലും പരിചയപ്പെട്ടു.. . സുറുമി ഒന്നോ രണ്ടോ വാക്കുകളിൽ എന്തേലും ചോദിക്കും സഫ അത്പോലെ ചുരുങ്ങിയ വാക്കുകളിൽ ഉത്തരം കൊടുക്കും.. തിരിച്ച് സഫ ഒന്നോ രണ്ടോ വാക്കുകളിൽ ചോദ്യം ചോദിക്കുമ്പോൾ സുറുമിയും ചുരുക്കത്തിൽ ഉത്തരം പറയും.

രണ്ട് പേരുടെയും സംസാരം പതുക്കെ ആയത് കൊണ്ട് അവർ സംസാരിക്കുന്നത് എന്താണെന്ന് ഒരു ധാരണയും മഷൂദ് ന്ന് ഇല്ലായിരുന്നു. അവളെ നോക്കരുതെന്ന് ബുദ്ധി പറയുന്നുണ്ടെങ്കിലും കണ്ണുകൾ അനുസരണയില്ലാതെ ആ മുഖം മുഴുവൻ ഓടി നടന്നു. നീല കളർ തട്ടമാണ് ..നെറ്റിയുടെ പകുതി മുതൽ താടിവരെ കാണുന്നുള്ളൂ.. ബാക്കിയെല്ലാം തട്ടം കൊണ്ട് പൊതിഞ്ഞു വെച്ചിരിക്കുന്നു.ആ മുഖത്തിന് വല്ലാത്തൊരു ഭംഗി തോന്നി അവൻക്ക്.. സ്വയം ശാസിച്ചു കൊണ്ട് നോട്ടം മാറ്റിയാലും അത് പിന്നെയും അനുസരണയില്ലാത്ത കുട്ടിയെ പോലെയായി. താഴേക്കു നോക്കി കൊണ്ട് സഫ സുറുമിയോട് എന്തോ ചോദിക്കുന്നതും സുറുമി തലയാട്ടി ഉത്തരം നൽകുന്നതും മഷൂദ്‌ കണ്ടു. അവരുടെ പകുതി ഭാഗം ടേബിൾ കൊണ്ട് മറഞ്ഞതിനാൽ എന്തിനെ കുറിച്ചാണ് സഫ ചോദിക്കുന്നത് എന്ന് അവൻക്ക് ഒരു പിടിത്തവും കിട്ടിയില്ല.. വീണ്ടും ഉണ്ടകണ്ണുരുട്ടി സഫ നോക്കുന്നത് കണ്ടപ്പോൾ അതെന്താണെന്ന് അറിയാനുള്ള ആകാംഷ കൊണ്ട് കണ്ണ് വെച്ച് ചെറിയൊരു ശ്രമം നടത്തി മഷൂദ്..

അതും വില പോയില്ല.. നിരാശയോടെ ഇരിക്കുമ്പോഴാണ് ഓഡർ ചെയ്ത ജ്യൂസ്‌ വന്നത്.. ടേബിളിൽ വെച്ച ജ്യൂസ്‌ന്റെ സ്ട്രോ പിടിക്കാനായി സുറുമി കയ്യുയർത്തിയപ്പോൾ മഷൂദ് കണ്ടു, വെളുത്ത കയ്യിന്റെ പുറം ഭാഗത്ത് നീണ്ട ഭംഗിയുള്ള വിരലുകളിൽ ഇട്ടിരിക്കുന്ന മഞ്ചാടി ചുവപ്പുള്ള മൈലാഞ്ചി.... അപ്പൊ ഇതിനാണ് അവള് കണ്ണുരുട്ടി തിരിച്ചും മറിച്ചും നോക്കിയിരുന്നത്.. മഷൂദ്‌ അവളുടെ കയ്യിലേക്ക് തന്നെ നോക്കിനിന്നു. ഇതിലിപ്പോ അത്ഭുതപെടാൻ എന്തിരിക്കുന്നു എന്ന് ചിന്തിച്ച് കൊണ്ട് നോക്കിയപ്പോ അതൊരു പ്രതേക രീതിയിൽ വരച്ച മെഹന്ദിയാണെന്ന് അവൻ ക്ക് മനസ്സിലായി. നല്ല ചുവന്ന് ഭംഗിയുള്ള ഡിസൈൻ.. അതിന്റെ ഉള്ളിൽ ഓറഞ്ച് ഷെയ്ഡ് കൊടുത്തിരിക്കുന്നു.. വലതു കയ്യിന്റെ തള്ളവിരൽ മുതൽ ചൂണ്ട് വിരൽ വരേ യൂ ഷേപ്പിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്.. വളരെ ഭംഗിയിലും വൃത്തിയിലും ചെയ്തിട്ടുള്ള മെഹന്ദിയാണ് അവളുടെ കയ്യിന്റെ മൊഞ്ചന്ന് അവൻക്ക് തോന്നി .. വലതു കയ്യ് കൊണ്ട് സ്ട്രോ പിടിച്ചു ജ്യൂസ്‌ ഒരു സിപ് കുടിച്ച ശേഷം മുഖമുയർത്തിയപ്പോഴാണ് സ്ട്രോ വായയിൽ വെച്ച് തന്റെ കയ്യിലേക്ക് നോക്കി കൊണ്ടിരിക്കുന്ന മഷൂദ് നെ സുറുമി കണ്ടത്..

ഇയാള് ആസ്ഥാന വായി നോക്കിയാണല്ലോ എന്ന് വിചാരിച്ചു കൊണ്ട് സുറുമി സ്ട്രോ ഗ്ലാസിൽ ഇട്ട് വട്ടം കറക്കി കൊണ്ട് അവന്റെ മുഖത്തോട്ട് തന്നെ ഉറ്റു നോക്കി. പക്ഷെ ആള് ഈ ലോകത്തൊന്നുമല്ല.. പെട്ടന്ന് മഷൂദ് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ തന്നെ ഉറ്റു നോക്കുന്ന സുറുമിയെ ആണ് കണ്ടത്.. ഗൗരവത്തിന്റെ മുഖമൂടി അണിഞ്ഞ് സുറുമി അവനെ തന്നെ നോക്കിയപ്പോൾ മഷൂദ്‌ വേഗം നോട്ടം മാറ്റി... ഒന്ന് രണ്ട് നിമിഷത്തിന് ശേഷം അവൻ വീണ്ടും നോക്കിയപ്പോൾ അവൾ അവനെ തന്നെ ഉറ്റു നോക്കുകയാണ്.. വേഗം ദൃഷ്ട്ടി മാറ്റിയെങ്കിലും താൻ പിടിക്കപ്പെട്ടെന്ന് അവൻക്ക് മനസ്സിലായി. നോക്കരുതെന്ന് പറഞ്ഞിട്ടും വീണ്ടും കണ്ണുകൾ അവളെ തേടിപ്പോയി. അപ്പോഴൊക്കെ അവൾ ഇമ വെട്ടാതെ അവനെ തന്നെ നോക്കികൊണ്ടിരിക്കുയായിരുന്നു.. ശ്യോ.. അവൾ തന്നെ കയ്യോടെ പിടിച്ചിരിക്കുന്നു... .. വല്ലാത്ത ഭാവത്തോടെയാണ് അവളുടെ നോട്ടം.. ഒട്ടും ഇഷ്ട്ടപ്പെടാത്ത പോലെ.. അത്ര പാവം ഒന്നുമല്ല.. ഇഷ്ടമില്ലാത്തത് കണ്ടാൽ വായ തുറന്നില്ലെങ്കിലും നോട്ടം കൊണ്ട് അടക്കി നിർത്തും..

ഭദ്രകാളി.. അല്ലെങ്കിലും ഞാൻ എന്തൊരു പൊട്ടനാ... അവളെ കണ്ടപ്പോൾ മുതൽ വേറെയൊന്നും ശ്രദ്ധിക്കാതെ അവളിൽ മാത്രം ആയിരുന്നു ശ്രദ്ധയും ചിന്തയുമെല്ലാം...ഹനയോ സഫയോ ആ കുട്ടിയോ താൻ നോക്കുന്നത് കാണുമെന്നു പോലും ചിന്തിച്ചില്ല... മഷൂദ് ന്റെ ഉള്ളം ചിന്തകളുടെ വേലിയേറ്റം തന്നെയായിരുന്നു.. മൂന്നാല് പ്രാവിശ്യം നോക്കിയപ്പോഴും അവൾ ഇങ്ങോട്ട് തന്നെയായിരുന്നു നോക്കുന്നത്.. അവന്റെ മുഖത്തോട്ട്.. അതിൽ പിന്നെ അവൻ നോക്കിയതേയില്ല... ഗൗരവത്തോടെയാണ് അവനെ നോക്കുന്നതെങ്കിലും സുറുമിയും അവന്റെ ഭാവങ്ങളെല്ലാം ഒപ്പിയെടുക്കുകയിരുന്നു.. ആളൊരു ഗെറ്റ്അപ്പ് മേനാണ് .. വെട്ടിയൊതുക്കിയ മീശയും താടിയും... കണ്ടാൽ പക്കാ ഡീസന്റ്.. ഒത്ത ഹൈറ്റും വയ്റ്റുമുള്ള കണ്ടാൽ ആരുമൊന്ന് നോക്കി പോകുന്ന ശരീരപ്രകൃതം...നന്നേ വെളുത്തിട്ടല്ലെങ്കിലും കൊള്ളാവുന്ന നിറം ... പിടിക്കപ്പെട്ടു ന്ന് മനസ്സിലായപ്പോ ഇങ്ങോട്ട് നോക്കുന്നതേയില്ല.. അപ്പൊ പേടിയുണ്ട്.. ആൾടെ മുഖമെല്ലാം വിളറിയിരിക്കുന്നു... വായിനോക്കുന്ന സുഖം പിടിക്കപെട്ടപ്പോഴില്ല ന്ന് മനസ്സിലായി കാണും.. വായിനോക്കി...

അവൾ പിറുപിറുത്തു സ്നാക്സ് തിന്നുന്നതിന്റെ ഇടയിലാണ് ഹന പോകുന്നതിനെ കുറിച്ച് മഷൂദ് നോട്‌ ചോദിച്ചത്.... ഇത് കേട്ട് സുറുമി അവന്റെ മുഖത്തോട്ട് നോക്കിയപ്പോൾ അവനും അവളുടെ മുഖത്തോട്ട് നോക്കി. കണ്ണുകൾ കോർത്തപ്പോൾ രണ്ടുപേരും നോട്ടം മാറ്റി... ഒരാഴ്ച കൂടെയൊള്ളൂ ന്ന് പറഞ്ഞപ്പോൾ സുറുമി സഫയോട് മെല്ലെ കാര്യം തിരക്കുന്നത് മഷൂദ് വ്യക്തമായി കണ്ടു. ഉത്തരം കിട്ടിയപ്പോൾ അവളുടെ കണ്ണുകൾ തേടിയതും അവനെ തന്നെയായിരുന്നു.. അവൾ നോക്കും എന്നായപ്പോൾ അവനും വേഗം നോട്ടം മാറ്റി.. ഭക്ഷണം കഴിച്ച് പോകാൻ വേണ്ടി അവർ എഴുന്നേറ്റപ്പോൾ മഷൂദ്ന്റെ കൂടെ സഫയും എഴുനേറ്റു..ഒരു കോളേജിൽ അഡ്മിഷൻ എടുക്കാമെന്ന് തീരുമാനിച്ചാണ് അവർ പിരിഞ്ഞത്.. അന്ന് വീട്ടിലെത്തിയിട്ടും മഷൂദ്‌ ന്റെ ചിന്തകൾ സുറുമിയെ ചുറ്റിപറ്റി തന്നെയായിരുന്നു... അവൾ അടുത്തുണ്ടായപ്പോൾ താൻ വേറൊരു ലോകത്തായിരുന്നു എന്ന് അവൻക്ക് തോന്നി..ഓർക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു അനുഭൂതി... ഇത് വരേ അനുഭവിച്ചിട്ടില്ലാത്ത ഒരു സുഖം..

സ്വന്തമാക്കാനും കൂടെക്കൂട്ടാനും വല്ലാത്ത ആഗ്രഹം... ചെറിയ പ്രായത്തിൽ ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ തലയിലായി ജീവിതം രണ്ടറ്റം കൂട്ടിയിണക്കാൻ പാടുപെടുന്ന എന്നെ അവൾ അംഗീകരിക്കോ.. ഒരാഴ്ച കഴിഞ്ഞാൽ എല്ലാം ഇട്ട് പോകണം.. ഇനി ഒരു പക്ഷെ വരുമ്പോ സുറുമിയെ കാണാൻ പറ്റോ... അപ്പോഴേക്കും അവളുടെ കല്യാണം കഴിയോ.. ...ഹൃദയത്തിന് വല്ലാത്ത ഭാരം പോലെ തോന്നി അവൻക്ക്... ഇനി കാണോ...എല്ലാം ഈ പ്രായത്തിന്റെ കൊഴപ്പങ്ങൾ ആകും ...അല്ലാതെ ഒറ്റ നോട്ടത്തിൽ ഇഷ്ടമൊക്കെ തോന്നോ ...അറിയില്ല.... കൂടുതൽ ചിന്തിച്ച് ഉള്ള സമാധാനം കളയണ്ട ....അതൊട്ടും ആഗ്രഹിക്കുന്നില്ല... എല്ലാം പടച്ചോന്റെ വിധി പോലെ വരും... തന്റെ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടത് സുറുമി ആണേൽ അവളെ തനിക്ക് കിട്ടുക തന്നെ ചെയ്യും ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story