സുറുമി: ഭാഗം 5

surumi

എഴുത്തുകാരി: അവന്തിക

ചെറിയ പ്രായത്തിൽ ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ തലയിലായി ജീവിതം രണ്ടറ്റം കൂട്ടിയിണക്കാൻ പാടുപെടുന്ന എന്നെ അവൾ അംഗീകരിക്കോ.. ഒരാഴ്ച കഴിഞ്ഞാൽ എല്ലാം ഇട്ട് പോകണം.. ഇനി ഒരു പക്ഷെ വരുമ്പോ സുറുമിയെ കാണാൻ പറ്റോ... അപ്പോഴേക്കും അവളുടെ കല്യാണം കഴിയോ.. ...ഹൃദയത്തിന് വല്ലാത്ത ഭാരം പോലെ തോന്നി അവൻക്ക്... ഇനി കാണോ...എല്ലാം ഈ പ്രായത്തിന്റെ കൊഴപ്പങ്ങൾ ആകും ...അല്ലാതെ ഒറ്റ നോട്ടത്തിൽ ഇഷ്ടമൊക്കെ തോന്നോ ...അറിയില്ല.... കൂടുതൽ ചിന്തിച്ച് ഉള്ള സമാധാനം കളയണ്ട ....അതൊട്ടും ആഗ്രഹിക്കുന്നില്ല... എല്ലാം പടച്ചോന്റെ വിധി പോലെ വരും... തന്റെ വാരിയെല്ലിനാൽ സൃഷ്ടിക്കപ്പെട്ടത് സുറുമി ആണേൽ അവളെ തനിക്ക് കിട്ടുക തന്നെ ചെയ്യും തുടർന്നു വായിക്കൂ .... ഇതേസമയം സുറുമിയുടേയും മനസ് മുഴുവൻ മശൂദ്നും ചുറ്റുമായിരിന്നു .. വൈകീട്ട് നടന്ന ഓരോ സംഭവങ്ങളിലും ഒന്നൂടെ ഓട്ടപ്രദിക്ഷണം നടത്തി അവൾ.. ഒരു ടേബിളിന്ന് അപ്പുറം ,

തന്നെ മഷൂദ് കണ്ടപ്പോൾ അവൻക്ക് തന്നെ മനസ്സിലാകാൻ ഒരു നിമിഷം പോലും വേണ്ടി വന്നില്ലെന്ന് അവൾ അത്ഭുതത്തോടെ ഓർത്തു.. തന്നെ കണ്ടപാടെ ആഗ്രഹിച്ചതെന്തോ കണ്ടപോലെ കണ്ണുകൾ വിടർന്നതും സഫയോട് പറഞ്ഞിട്ട് തന്നെ നോക്കി കൊണ്ട് തന്റെ അടുക്കലേക്ക് വന്നതും അവൾ ഓർത്തു.. അവിടെ നിന്നും ഇറങ്ങി ആമി ക്കുള്ള ബസ് വന്നതിന് ശേഷമാണു സുറുമിക്കും ഹനക്കും പോകാനുള്ള ബസ് വന്നത്. ബസിൽ അടുത്തടുത്ത് ഇരിക്കുമ്പോഴാണ് ഹനയോട് 'നീ എന്തിനാ അയാളെ മഷൂച്ചാ ന്ന് വിളിക്കുന്നെ ' എന്ന് ചോദിച്ചത്. ആ ഒരൊറ്റ ചോദ്യത്തിന് ആൾടെ മുഴുവൻ ബയോഡാറ്റയും പറഞ്ഞു അവൾ... "ഇക്കാക്കേടെ ബെസ്റ്റ് ഫ്രണ്ടാണ് മഷൂച്ചാ... ചെറുതിലെ വീട്ടിൽ വരും.. മഷൂച്ച പറഞ്ഞിട്ടാ ഞാൻ പുള്ളിയെ അങ്ങനെ വിളിക്കാൻ തുടങ്ങിയെ.. മഷൂച്ചേടെ അനിയത്തിമാരൊക്കെ അങ്ങനെയാ വിളിക്കാന്ന്... "

ഹന പറഞ്ഞ് തുടങ്ങിയപ്പോ തന്നെ അലസമായി മൂളികൊടുത്തെങ്കിലും കാതും മനസ്സും അയാളെ കുറിച്ച് കൂടുതൽ അറിയാൻ വെമ്പി നിൽക്കുകയായിരിന്നു എന്നവൾക്ക് തോന്നി... പ്രവാസിയായ ഉപ്പ മരിച്ചതും പാതി മനസ്സോടെ ദമാമിലേക്ക് പോയതും.. ഉമ്മക്കും പെങ്ങന്മാർക്കും വേണ്ടി കഷ്ട്ടപെടുന്നതും ഒടുവിൽ ഷെറിന്റെ നിക്കാഹിന്റെ അന്ന് നിഹാലിക്കയെ കെട്ടിപിടിച്ച് കൂടപ്പിറപ്പിന്റെ ജീവിതമോർത്തുള്ള ആധി പങ്കുവെച്ചതും പറഞ്ഞപ്പോൾ അത് വരെയുണ്ടായിരുന്ന അയാളോടുള്ള മനോഭാവം മാറി അവിടെ സ്നേഹവും ബഹുമാനവും നിറയുന്നത് അവൾ അറിഞ്ഞു.... മനസ്സ് മുഴുവൻ മഷൂദ്‌ ന്റെ മുഖവും ചിരിയും പിടിക്കപ്പെട്ടപ്പോഴുള്ള അവന്റെ ഭാവങ്ങളുമായിരിന്നു.. തന്നെ നോക്കിയ ആ കണ്ണുകളിൽ എന്തായിരുന്നു... ഉത്തരം കിട്ടാത്ത ചോദ്യങ്ങളിൽ കുടുങ്ങി കിടപ്പായിരുന്നു അപ്പോഴും അവളുടെ മനസ്സ്.. വാതിലിൽ ആരോ മുട്ടുന്നത് കേട്ടാണ് അവൾ ചിന്തകളിൽ നിന്ന് ഉണർന്നത്.വാതിൽ തുറന്നപ്പോൾ സൽമാൻ.. മനസ്സ് അസ്വസ്ഥമാകുമ്പോ സൽമാന് ഇത് പതിവാണ്..

സുറുമിയുടെ യുടെ റൂമിൽ വരും. അവളുടെ മടിയിൽ തല വെച്ച് കിടക്കും.. ഒന്നൊഴിയാതെ എല്ലാം പറയും... സുറുമി അപ്പോൾ നല്ലൊരു ശ്രോതാവാകും... അവൾക് പരിഹാരം പറഞ്ഞു കൊടുക്കാൻ പറ്റുന്ന കാര്യം ആണേൽ മാത്രം അവൾ പറയും.. അല്ലെങ്കിൽ സൽമാന്റെ മുടിയിലൂടെ വിരലുകൾ കോർത്തു കൊണ്ട് എല്ലാം കേട്ടിരിക്കും.. ഇന്ന് സൽമാന് പറയാനുണ്ടായിരുന്നത് സമീറത്തെടെ കാര്യമായിരുന്നു..അതായത് സൽമാന്റെയും സുറുമി യുടെയും ഇത്താത്ത.. സമീറ റംസാൻ. കഴിഞ്ഞ പെരുന്നാൾക്ക് വന്നു പോയതാണ്.. മാസം എട്ടൊമ്പത് കഴിഞ്ഞു.. അവളെയും മക്കളെയും കാണാനും, കൊണ്ടുവന്ന് കുറച്ച് ദിവസം ഇവിടെ നിർത്താനും കൊതി, ഉമ്മയും പറയാൻ തുടങ്ങിയിട്ട് കൊറേ ആയി... അവളും മക്കളും വന്നാലേ വീടുണരൂ.. പക്ഷെ റംസിക്കയും വീട്ടുകാരും വിടൂല...പണിയൊക്കെ ആര് തീർക്കും എന്നാണ് അവര് ചോദിക്കുന്നത്..

കഴിഞ്ഞ പെരുന്നാൾ ലീവിന് രണ്ട് ദിവസം കൂടെ നിൽക്കട്ടെ ന്ന് ചോദിച്ചതിന് കൊറേ വഴക്ക് കേട്ടു.. ഉമ്മന്റെ സങ്കടം കണ്ടപ്പോഴാണ് സമീറക്ക് വിളിച്ച് വരാൻ പറ്റോ ന്ന് ചോദിച്ചത്.. റംസിക്കനോട് ചോദിച്ചപ്പോൾ ഉമ്മാനോട് ചോദിക്കാൻ പറഞ്ഞു.. ഉമ്മാനോട് ചോദിച്ചപ്പോൾ നീ പോയാൽ രണ്ട് ദിവസം അവരെന്ത് ചെയ്യുമെന്ന് ചോദിച്ച് വഴക്ക് പറഞ്ഞെന്ന് തോന്നുന്നു.. വരണില്ല..പെരുന്നാൾക്ക് പറ്റിയാൽ വരണ്ട് ന്ന് പറഞ്ഞപ്പോൾ അവളുടെ ശബ്ദം വല്ലാതെ നേർന്നു പോയിരിന്നു എന്ന് തോന്നി സൽമാന്.. എത്ര കാലം അവരെ പേടിച്ച് ജീവിക്കും... ഇപ്പൊ തന്നെ ഭർത്താവിന്റെ വീട്ടിൽ നിന്ന് ബന്ധം ഒഴിഞ്ഞു വന്നു നിൽക്കുന്ന ഒരു പെങ്ങളുണ്ട് റംസിക്കക്ക് .. അവരുടെ വലിയ രണ്ട് മക്കളും... ആകെ കൂടെ അവളുടെ കാര്യം ഓർക്കുമ്പോൾ ഭ്രാന്ത് പിടിക്കുന്നു... സ്വത്തും തറവാടും നോക്കി കെട്ടിച്ചപ്പോൾ ആരും അവിടെ ഉള്ളവരെ കുറിച്ച് അന്വേഷിച്ചില്ല.. അവളുടെ നിക്കാഹ് കഴിയുമ്പോൾ ഞാൻ ആറാം ക്ലാസ്സിലാ.. രണ്ടോ മൂന്നോ ദിവസത്തിന് ഇവിടെ വരുമ്പോ ഉറങ്ങി തീർക്കുന്ന സമീറയെ കാണുമ്പോ എനിക്ക് അത്ഭുതമായിരിന്നു..

പിന്നെ മനസ്സിലായി ഒരു വലിയ തറവാട്ടിലെ ജനങ്ങൾ മുഴുവൻ വിശപ്പകറ്റുന്നത് ഇവള് വെച്ചു വിളമ്പിയിട്ടാണെന്ന്.... ഒരുവിധം തറവാട് ഒഴിഞ്ഞു വന്നപ്പോഴേക്കും ഒരാൾ മക്കളെയും കൊണ്ട് അവിടെ താമസമാക്കി.... കഴിഞ്ഞ തവണ അവൾ വന്നപ്പോ ഞാൻ പറഞ്ഞതാ.. പോകണ്ട.. നിന്നെയും മക്കളെയും പോറ്റാനുള്ളത് വലിയേടത്ക്കാർക്കുണ്ടെന്ന്.. അപ്പൊ അവൾക്ക് പോയെ തീരൂ... കുറച്ച് കഴിഞ്ഞാൽ എനിക്ക്, അവളും മക്കളും ഭാരമാകുമെന്ന്... അവളുടെ കുട്ടികൾക്ക് ഉപ്പ ഇല്ലാതാകുമെന്ന്... അവരൊക്കെ ഒരു കാലം വരെയൊള്ളൂ ന്ന്.. അത് കഴിഞ്ഞാൽ സുഖാവുമെന്ന്.... സൽമാന്റെ വാക്കുകളിലെ സങ്കടവും പരിഭവവും സുറുമി ക്ക് മനസ്സിലാക്കാൻ പറ്റുന്നതായിരിന്നു.. "സലുക്കാ...സമിത്താടെ സ്ഥാനത് ഞാൻ ആണേലും അങ്ങനെയെ ചിന്തിക്കൂ....ഇപ്പൊ സമിത്താടെ വേദന അവർക്ക് മാത്രമാണ്.... എല്ലാം ഇട്ടിട്ട് ഇവിടെ വന്നാൽ നമ്മുടെ ഉപ്പയും ഉമ്മയും നമ്മൾ എല്ലാരും വേദനിക്കും..

എത്ര നോക്കാമെന്നു നമ്മൾ പറഞ്ഞാലും കല്യാണമൊക്കെ കഴിഞ്ഞ് കുട്ടികളൊക്കെ ആയാൽ റംസി ക്കാടെ പെങ്ങൾ സമിത്തക്ക് ഭാരമായ പോലെ ഇവിടെ വന്നു കയറുന്ന പെൺകുട്ടിക്കും അത് ഭാരമാകും..ഉപ്പടേം ഉമ്മാടേം കാലം കഴിഞ്ഞാൽ സമിത്ത ഒറ്റപ്പെടും ... അഭിമാനമുള്ള ഏതൊരു സ്ത്രീയും അങ്ങനെ ചെയ്യില്ല... റംസിക്ക നല്ലൊരു ഉപ്പയാണ്....ഇത്താത്ത ഇങ്ങോട്ട് വന്നാൽ ഫഹീമിനും ഫെറക്കും അവരുടെ ഉപ്പാടെ സ്നേഹം നഷ്ട്ടപ്പെടും.... കഴിഞ്ഞ പ്രാവിശ്യം മക്കളെ കാണാൻ നമ്മൾ പോയപ്പോ ക്ഷീണിച്ച സമിത്തയെ കണ്ടപ്പോൾ ഞാനും അന്ന് കൊറേ വിഷമിച്ചു... അവരുടെ കല്യാണ ഫോട്ടോ ഒന്നെടുത്തു നോക്ക്.. എന്തൊരു ഹൂറി ആയിരിന്നു നമ്മടെ ഇത്ത ... എല്ലാം കേട്ട് നിശബ്ദമായിരിക്കാനെ സൽമാന് കഴിഞ്ഞൊള്ളൂ.. കുറച്ച് നേരത്തെ നിശബ്ദതക്കൊടുവിൽ സുറുമി തന്നെ പറഞ്ഞു തുടങ്ങി.... "സലുക്ക...ഞാൻ ഒരു കാര്യം പറയട്ടെ... അഭിപ്രായം മാത്രമാണ്.. " "മ്മ്.. പറയ്യ് . . "സുറുമിയുടെ മടിയിൽ കിടന്നു കണ്ണടച്ച് കൊണ്ട് തന്നെ സൽമാൻ പറഞ്ഞു.. "സമിത്ത പറഞ്ഞത് വെച്ച് നോക്കണെങ്കിൽ അവർ നിൽക്കുന്ന വീട് റംസിക്കാക്കും ഇപ്പൊ അവിടെയുള്ള പെങ്ങൾക്കും കൂടെ അവകാശപെട്ടതാണ്... കാലം കൊണ്ട് ഒന്നെങ്കിൽ വീട് രണ്ടാക്കി വീതം വെക്കണം..

അല്ലെങ്കിൽ അതിൽ പെങ്ങൾക്ക് അവകാശപ്പെട്ടത് റംസിക്ക പെങ്ങൾക്ക് കൊടുക്കേണ്ടി വരും..അവർ ബന്ധം ഒഴിഞ്ഞു നിൽക്കുന്നത് കൊണ്ട് വീട് അവർക്ക് ആകാനാണ് ചാൻസ്... അങ്ങനെ തന്നെയായിരിക്കും... റംസിക്കാ ക്ക് ഉപ്പയില്ലാത്തത് കൊണ്ട് ഉമ്മാടെ കാലശേഷം ഇതൊരു ഇഷ്യൂ ആയിവരും....പെങ്ങൾക്ക് ഭർത്താവില്ലല്ലോ, മക്കളൊക്കെ വലുതായി വരുവല്ലേ..അപ്പൊ വീട് അവൾക്ക് കൊടുത്തേക്കൂ ന്ന് കാരണവന്മാർ പറഞ്ഞാൽ എന്ത് ചെയ്യും... എന്റെ അറിവിൽ റംസിക്ക നല്ലൊരു ഭർത്താവാണ്....ഉള്ളിലാണ് സ്നേഹം എന്ന് മാത്രം... സമിത്തക്ക് കൊടുക്കാനുള്ള വീതം ഉപ്പാനോട് സമിത്താടെ പേരിൽ മാറ്റാൻ പറയണം... പറ്റുമെങ്കിൽ അത് കൊടുത്തിട്ടാണെങ്കിലും ഒരു വീടും... കാര്യങ്ങൾ റംസിക്ക നോട്‌ പറയാ... ഉമ്മനെയും വേണേൽ പുതിയ വീട്ടിലോട്ട് കൊണ്ടുവന്നോട്ടേ.. എന്നിട്ടും റംസിക്ക തടസ്സം പറയുവാണേൽ സമിത്തനെയും മക്കളെയും ഇങ്ങോട്ട് വിളിച്ചോണ്ട് പോരണം... അതികമൊന്നും റംസിക്കക്ക് അവരില്ലാതെ കഴിയില്ല... വർഷം കൊറേ ആയി അവളവിടെ കഷ്ട്ടപെടുന്നു... എനിക്ക് അവളും മക്കളും ഭാരമല്ല..എന്നൊരു വാക്ക് ഉപ്പയോ നിങ്ങളോ പറഞ്ഞാൽ അവർക്ക് അതിന് ഉത്തരം എതിര് പറയില്ല " ശാന്തമായി സുറുമി പറഞ്ഞ് നിർത്തിയപ്പോൾ സൽമാനും നേരിയ പ്രതീക്ഷ വന്ന പോലെ തോന്നി.. വല്ലതും നടക്കോ റൂമി ന്ന് അവൻ തിരിച്ചു ചോദിച്ചപ്പോൾ നമുക്ക് ഉപ്പനോട് പറഞ്ഞു നോക്കാം എന്ന് അവളും മറുപടി പറഞ്ഞു.

"നിനക്ക് പേടിയുണ്ടോ ഡീ... നിന്നെയും സമിത്താടെ പോലെ തറവാടും സ്വത്തും നോക്കി കെട്ടിക്കുമെന്ന് " "ഏയ്.. ഒട്ടുമില്ല.. ഉപ്പ വേണേൽ അതൊക്കെ നോക്കിയിട്ടേ കെട്ടിക്കൂ.. പക്ഷെ ഇങ്ങള് ഉണ്ടാവുമ്പോ ഒരായിരം വട്ടം ചിന്തിച്ച് അന്വേഷിച്ചേ തീരുമാനമെടുക്കൂ എന്നൊരു ഉറപ്പ് എനിക്കുണ്ട്.." "ഒരു സമീറയാകാൻ നിന്നെ ഞാൻ സമ്മതിക്കില്ല.. ഉപ്പാടെ ആഗ്രഹം പോലെ നല്ല കുടുംബവും നല്ല സ്നേഹമുള്ള ആളുകളും ഒക്കെ ഒത്തണിങ്ങിയ ഒരു വീട്ടിലേക്ക് ഞാൻ നിന്നെ വിടുവോള്ളൂ.. എന്റെ കിരീടം വെക്കാത്ത രാജകുമാരി അല്ലെ നീയ്.. " സൽമാൻ എഴുന്നെറ്റിരിന്നു. സുറുമി യുടെ തോളിലൂടെ കയ്യ് ഇട്ടുകൊണ്ട് ചേർത്ത് പിടിച്ച് കണ്ണടച്ച് കാണിച്ചു. "സലുക്കാ... എനിക്ക് തറവാടും സ്വത്തും ഒന്നും വേണ്ടാ .. ഉള്ള് നിറയെ സ്നേഹമുള്ള ഒരാളെ മതി.. " "ഹും... ആരേലും കണ്ടുവെച്ചിട്ടുണ്ടോ... " സൽമാൻ പുരികം ചുളിച്ച് കൊണ്ട് ചോദിച്ചപ്പോൾ "ഇല്ലെന്റെ പൊന്നോ... "ന്ന് പറഞ്ഞുകൊണ്ടൾ കയ്യ് കൂപ്പിയെങ്കിലും മനസ്സിൽ തെളിഞ്ഞു നിന്നത് മഷൂദ് ന്റെ മുഖമായിരിന്നു..

പിന്നെയും ഒരുപാട് കാര്യങ്ങൾ സംസാരിച്ചാണ് അവർ ഉറങ്ങാൻ കിടന്നത്... ഒരാഴ്ച പ്രതേകതകൾ ഒന്നുമില്ലാതെ കടന്ന് പോയി. ഒരു വൈകുനേരം സുറുമി ഹനക്ക് വിളിച്ചപ്പോഴാണ് മറുഭാഗത്ത് നിന്നും ഉറക്കെയുള്ള സംസാരങ്ങളും ബഹളങ്ങളും കേട്ട് കാര്യമന്ന്വേഷിച്ചത്. മഷൂച്ച ഇറങ്ങാൻ നില്ക്കാണ്.. ഇക്കാക്കയും ഫ്രണ്ട്സുമാണ് എയർപോർട്ടിലേക്ക് കൊണ്ടുവിടുന്നത് എന്ന് ഹന പറഞ്ഞപ്പോൾ പേരറിയാത്ത ഒരു നോവ് അവളെ പൊതിയുന്നത് അവളറിഞ്ഞു . ഉമ്മ സ്പെഷ്യൽ കൊറേ ഉണ്ടാക്കി വെച്ചിട്ടുണ്ട് മഷൂച്ചക്ക് കൊണ്ടുപോകാൻ. അതൊക്കെ പാക്ക് ചെയ്യുന്ന സംസാരവും ബഹളവുമാണെന്ന് പറഞ്ഞപ്പോൾ അവൾ ഒന്ന് മൂളുക മാത്രം ചെയ്തു.. എപ്പഴാ പോകുന്നത് എന്ന് ചോദിക്കണം എന്നുണ്ടായിരുന്നെങ്കിലും അവൾ വേണ്ടെന്ന് വെച്ചു. നിഹാലും ഫസലും ശ്യാമും കൂടെയാണ് മശൂദ്നെ എയർപോർട്ടിൽ കൊണ്ടുവിട്ടത് . മഷൂദ് നെ ഇറുകെ പുണർന്നു കൊണ്ട് നേരിയ ശബ്ദത്തിൽ ഇനിയെന്ന് വരുമെന്ന് നിഹാൽ ചോദിക്കുമ്പോൾ മഷൂദ്നും ഉത്തരമില്ലായിരുന്നു. അവരൊക്കെ ഉണ്ടായപ്പോൾ അവരുടെ സംസാരത്തിന്റയും കളിചിരിയുടെയും ഇടയിൽ സങ്കടമെല്ലാം മറന്നിരുന്നു..ഇപ്പൊ വല്ലാതെ മനസ്സ് വിങ്ങുന്ന പോലെ തോന്നി മഷൂദ്ന്..

ഇറങ്ങുമ്പോഴുള്ള ഉമ്മാടേയും ഷെറിന്റെയും സഫയുടെയും മുഖം ഓർമവന്നപോൾ ഹൃദയത്തിന് വല്ലാത്ത ഭാരം തോന്നി അവൻക്ക്.. 'ഉമ്മന്റെ കുട്ടി ഇനിയെന്നാ വരാ' ന്ന് ചോദിച്ച് കൊണ്ട് ഉമ്മ പുണർന്നപ്പോൾ ഞാൻ പോകുന്നില്ല ഉമ്മാ... നിങ്ങളൊക്കെ കണ്ടുകൊണ്ട് ഇവിടെ നിന്നോളാം എന്ന് പറഞ്ഞു കരയാനാണ് തോന്നിയത്.. പക്ഷെ പ്രാരബ്‌ധങ്ങളുടെ കണക്കുകൾ മുന്നിൽ തെളിഞ്ഞു നിന്നപ്പോ പ്രയാസപ്പെട്ട് ചിരി കൊടുത്തു. നനഞ്ഞ മിഴികൾ കാണാതിരിക്കാൻ വേഗം തിരിഞ്ഞു നടന്നു.... നിഹാലിന്റെ വീട്ടിലേക്ക് പോകുമ്പോഴും അവന്റെ ഉള്ളം വിങ്ങുകയായിരിന്നു.. പ്രിയപ്പെട്ടതെന്തോ കളഞ്ഞുപോയ പോലെ അവന്റെ മനസ്സ് തേങ്ങിക്കൊണ്ടിരിന്നു.... എമിഗ്രേഷൻ കഴിഞ്ഞ് കാത്തിരിക്കുമ്പോൾ അവന്റെ മനസ്സ് കണക്കു കൂട്ടലുകൾ തുടങ്ങിയിരുന്നു.. ഷെറിന്റെ കല്യാണം, സഫയുടെ പഠിപ്പ്.. വീട്ടിലേക്ക് മാസാമാസം അയക്കാനുള്ള തുക, എല്ലാം അവൻ കണക്ക് കൂട്ടി വെച്ചപ്പോഴും ഒരു പ്രതീക്ഷയും ഇല്ലായിട്ട് പോലും സുഖമുള്ള നോവ് പോലെ മഷി മറുകുള്ള കണ്ണുകളും കാക്കപുള്ളിയും അവന്റെ ഹൃദയത്തിന്റെ ഓരോരത്തായി സ്ഥാനം പിടിച്ചിരുന്നു.. ..........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story