സുറുമി: ഭാഗം 7

surumi

എഴുത്തുകാരി: അവന്തിക

ഓഹ്. ഓഹ്... സുറുമി... സുറുമി ഉണ്ട്. .. എന്തെ... 🤨" "ആ കുട്ടീടെ...എന്തേലും വിവരം ഉണ്ടോ നിനക്ക്.... നാട്ടിൽ വന്നു പോയ ശേഷം..എന്തോ.. കഴിഞ്ഞ ഒന്നര വർഷായി... അറിയില്ലെടാ പറയാൻ....😞" "മഷൂ... പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്... നീ ഇത് വരേ ഞാൻ കെട്ടാൻ പോകുന്ന കുട്ടീടെ പേര് ചോദിച്ചില്ലല്ലോ.... നിന്റെ മനസ്സിൽ അവളുണ്ടെന്ന് നീ പറഞ്ഞിരുന്നെങ്കിൽ ഞാൻ..... ഞാൻ..ഇതിന് സമ്മതിക്കില്ലായിരുന്നു... " തുടർന്നു വായിക്കൂ .... "ന... ന.. വീ..... ഞാൻ... അറിഞ്ഞില്ല.. സൊ.. സോറി... ടാ.. ഞാ.. ൻ... പെട്ടന്ന്.. "ഹൃദയത്തിന് എന്തോ ഒരു ഭാരം വന്നു മൂടുന്നത് മഷൂദ് അറിഞ്ഞു.. വാക്കുകൾ തൊണ്ടയിൽ കുരുങ്ങി കിടക്കുന്ന പോലെ.. വലിയ ഒരു പൊട്ടി ചിരിയായിരുന്നു നിഹാലിന്റെ മറുപടി... "ടാ.. നവി.. നീ... കളിയാക്കുകയാണോ.. നീ കളിക്കല്ലേ... കാര്യം പറയടാ.... "മഷൂദ് ന്റെ ശബ്ദത്തിൽ ചെറിയൊരു പ്രതീക്ഷയും നിഹാൽ കളിപ്പിക്കുകയാണോ എന്ന് അറിയാനുള്ള ആകാംഷയും ഉണ്ടായിരുന്നു....

"ന്റെ കള്ള കാമുകാ.... ന്താ പ്പോ ഞാൻ കേൾക്കുന്നേ.... ആരാപ്പോ പറയണേ... ഏതോ ഒരു സു... സു.. സുറുമി... ല്ലേ.... ഇതൊക്കെ എപ്പോ, എന്ത് എങ്ങനെ എന്നൊക്കെ പറഞ്ഞിട്ട് ഞാൻ ഡീറ്റെയിൽസ് തരാം... " "ന്റെ നവി... നീ.... ഒരു നിമിഷത്തിനാണേലും... ഞാൻ ഇല്ലാണ്ടായിടാ തെണ്ടി.... " "ഇല്ലാണ്ടായതും ഉണ്ടായതും ഒക്കെ പിന്നെ പറയാം... നീ ഇത് പറയ്..? " "അത് അന്ന്.. ഞാൻ വന്ന പിറ്റേന്ന് ല്ലേ.. നിന്റെ അടുത്തേക്ക് വന്നില്ലേ.. അപ്പൊ ആ കുട്ടി ഹനയുടെ അടുത്ത് പഠിക്കാനോ മറ്റോ വന്ന്.... അന്ന് ആ ചെറിയ ഗേറ്റ് ഇല്ലേ.. നിന്റെ വീട്ടിലെ... ഞാൻ ബൈക്ക് നിർത്തി ആ ഗേറ്റ് വഴി കടന്നപ്പോ.. അവള് ഇങ്ങോട്ടും വന്നു... അപ്പൊ ചെറുതായി ഒന്ന് മേല് തട്ടി..... 😬അങ്ങനെയാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്.. " "പടച്ചോനെ...... ന്നിട്ട്... വീഴാൻ പോയ അവളെ നീ ഇടുപ്പിലൂടെ പിടിച്ച്... കണ്ണും കണ്ണും നോക്കിയോ.... 🤮.." "പോടാ... അതൊന്നുല്ലാ... ചെറുതായ് ഒന്ന് അവളുടെ തല എന്റെ കവിളിൽ ഒന്ന് മുട്ടി.. ജസ്റ്റ്‌.. ഒരു സ്പർശനം.... അത്രേ ഒള്ളൂ... " "ഓഹോ.. അവളുടെ തലയാണോ അതോ ചുണ്ടാണോ നിന്റെ കവിളിൽ സ്പർശിച്ചേ....

സത്യം പറയ് 🤨" "പോടാ... തല തന്നെയാ... " "അവളുടെ തല നിന്റെ കവിളിൽ തട്ടിയപ്പോ നിനക്കത് സ്പർശനം... പണ്ട് ബാംഗ്ലൂർ വെച്ച് ആ റിയ ഫസ്റ്റ് ടൈം ഹീൽ ഇട്ട് വന്നു അറിയാതെ നിന്റെ മേലൂടെ വീഴാൻ പോയപ്പോ മനപ്പൂർവമാണെന്നും പറഞ്ഞ് അവളുടെ മോന്തക്കല്ലേ നീ പൊട്ടിച്ചേ.. " "ആഹ്.. അന്ന് അവള് മനഃപൂർവം ചെയ്തതാ...എനിക്കുറപ്പുണ്ട്.. അത് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോ അവളെന്റെ മുഖത്തു നോക്കി പറഞ്ഞില്ലേ ഇഷ്ട്ടാണെന്ന്... പെൺപിള്ളേർടെ മുഖത്തു നോക്കാൻ പോലും പേടിച്ചിരുന്ന സമയം.. അവള് ഇങ്ങോട്ട് വന്നേക്കുന്നു... ഓഹ്... അവിടെ നിന്നും ഞാനൊന്ന് തടിയൂരാൻ പെട്ട പാട് ന്റെ നവി.... " "മ്മ്.. മ്മ്... എന്നിട്ട് നീ ഇത് പറയ്..അന്ന് കണ്ടതിൽ പിന്നെ നീ അവളെ കുറിച്ച് അന്വേഷിക്കുകയോ ഒന്നും ചെയ്തില്ലല്ലോ.. അല്ല... ഇനി ഞാൻ അറിയാതെ... വല്ലതും...?? " "ഹേയ് ... അന്ന് കണ്ട്..നിന്റെൽ നിന്ന് അവളുടെ പേര് അറിയാൻ ഞാനൊരു ശ്രമം നടത്തി... പക്ഷെ.. ഏറ്റില്ല.. " "ഹാ.. അതെപ്പോ...? അല്ലേൽ തന്നെ നിന്റെ മനസ്സിലുള്ളത് പറഞ്ഞെങ്കിലല്ലേ ഞാൻ അറിയുള്ളൂ....

നിന്റെ സ്വഭാവം വെച്ച് നീ സ്വാഭാവികമായി ചോദിച്ചു കാണും..ഞാൻ സ്വാഭാവികമായി ഉത്തരവും പറഞ്ഞു കാണും.. ന്നിട്ട്.. അന്ന് നീ കണ്ടത് വെച്ചാണോ... ഇപ്പഴും... നീ ഒന്ന് തെളിയിച്ചു പറയ് ന്റെ മഷൂ ... എന്നാലേ മുന്നോട്ട് ന്റെ ഹെല്പ് കാണൂ.. " "പറയാം... നീ ഒന്ന് സമാധാനപെടെടാ .. അന്ന് കണ്ടതിൽ പിന്നെ... അവളുടെ കണ്ണും മറുകും... പിന്നെ.... . പിന്നെ എന്തെക്കെയോ... മനസ്സിൽ നിന്ന് മായുന്നില്ല... കുറച്ച് കഴിഞ്ഞാൽ മറക്കുമെന്ന് വിചാരിച്ചു... തിരിച്ചു പോകുന്നതിന്റെ മുമ്പത്തെ ആഴ്ച... ഷെറിനും നിയാസും ടൂർ ഒക്കെ പോയ സമയം... സഫയെ കൂട്ടി പുറത്ത് ഒന്ന് ഇറങ്ങി ... ടൗണിൽ നമ്മടെ കോഫി ഷോപ്പിൽ കയറി.. അപ്പോ രണ്ട് ടേബിൾ ന്ന് അപ്പുറം... ഹനയും ഇവളും വേറൊരു കുട്ടിയും.... അവളാണ് എന്നെ ഫസ്റ്റ് കണ്ടേ...പക്ഷെ ഞാൻ നോക്കിയപ്പോഴേക്കും പുള്ളിക്കാരി നോട്ടം മാറ്റി .. പിന്നെ ഒന്നും നോക്കിയില്ല... ഞാൻ അങ്ങോട്ട് പോയി..

പക്ഷെ അവൾ പരിചയമില്ലാത്ത പോലെ നിന്നു.. ഹനയെ കണ്ട്... പരസ്പരം പരിചയപെട്ടു ... നിന്റെ വായേന്ന് കേൾക്കാൻ പറ്റാത്തത് നിന്റെ പെങ്ങളുടെ വായേന്ന് കേട്ടു.. അവളുടെ പേര്.... സുറുമി.......പിന്നെ ഹനയുടെ നിർബന്ധം കൊണ്ട് ഞാനും സഫയും അവരുടെ കൂടെ തന്നെ ഇരിന്നു.. സത്യം പറഞ്ഞാൽ ഒരു കൂടി കാഴ്ച പ്രതീക്ഷിച്ചതേ അല്ലായിരുന്നു. അപ്പോഴാ... അങ്ങനെ ഒരു കണ്ടുമുട്ടലും...പോരാത്തതിന് കൂടെ ഇരുന്ന് കൊണ്ട് ഒരു ലേറ്റ് ഫുഡും .. ഒട്ടും പ്രതീക്ഷിച്ചതല്ല ഞാൻ... നടക്കില്ല ന്ന് കരുതി മറന്നു കളയാൻ നോക്കി.. പക്ഷെ കഴിയുന്നില്ല... അന്നവളേ കണ്ടത് മുതൽ... ഇതാ ഇപ്പോ വരെ... അവളാണ് മനസ്സ് മുഴുവൻ.....രാവിലെ ഉറക്കമുണരുമ്പോ അവളെയാ ഓർമ വരാ...പതിനാല് മണിക്കൂറിന്റെ ജോലി ക്ഷീണം കൊണ്ട് റൂമിലെത്തിയാ പാടെ ഒരൊറ്റ കിടത്താ.... കണ്ണടയുന്നതിന്റെ മുമ്പും തെളിഞ്ഞു വരാ അവളുടെ മുഖാ..എന്താടാ ഞാൻ ചെയ്യാ... " ".. നമുക്ക് നോക്കാം... ഈ പ്രാവിശ്യം നീ തിരിച്ചു പോകുമ്പോ ഇതിനൊരു തീരുമാനം നിഹാൽ ഉണ്ടാക്കിയിരിക്കും...

ഇല്ലേൽ എന്റെ പേര് നീ മാറ്റിക്കോ... നീ പേടിക്കണ്ട... കല്യാണം ഒന്നും കഴിഞ്ഞിട്ടില്ല...ബാക്കി വിവരങ്ങൾ ഒക്കെ ഞാൻ നാളെ നീ വിളിക്കുമ്പോഴേക്ക് റെഡി ആക്കിതരാം.. ഓക്കേ..??? " "മ്മ്.. " "എന്നാലും... എന്നോട് ഒരു വാക്ക്.. പടച്ചോനെ.... നിനക്ക് നന്ദി .. " "എന്തെടാ..? " "സത്യം പറഞ്ഞാൽ... സുറുമിയുമായിട്ടുള്ള പ്രൊപോസൽ ഉമ്മി മുന്നോട്ടു വെച്ചിരുന്നു... ഹന അറിയാതെ... അവള് അറിഞ്ഞാൽ അറിയാലോ.. മുമ്പും പിമ്പും നോക്കൂല.. അവളത് ഫിക്സ് ചെയ്യും..... ജസ്റ്റ്‌ എന്നോട് അഭിപ്രായം ചോദിചിട്ട് ഹനയോട് പറയാം എന്ന് ഉമ്മി പറഞ്ഞു.... ഞാൻ ആലോചിക്കട്ടെ ന്ന് പറഞ്ഞു.. പിന്നെ ആലോചിച്ചപ്പോ ശരിയാവൂല ന്ന് തോന്നി.. ഞാൻ ഭയങ്കര ദേഷ്യക്കാരനല്ലേ... എനിക്ക് ദേഷ്യം വന്നാൽ ഞാൻ ചിലപ്പോൾ ഇറങ്ങി പോകും.. നിനക്കറിയാലോ.. പിന്നെ ഒരാഴ്ച ഒക്കെ കഴിഞ്ഞായിരിക്കും പൊങ്ങാ....അതൊന്നും താങ്ങാനുള്ള കെൽപ്പ് അവൾക്കുണ്ടാവില്ല ന്ന് തോന്നി... അതൊരു പാവല്ലേ.. അതൊക്കെ ഓർത്ത് വേണ്ടെന്ന് വെച്ച്..... " "പടച്ചോനേ.. നീ കാത്ത്..... പിന്നേയ് നീ പറഞ്ഞ അത്ര പാവം ഒന്നുമല്ല... "

"പിന്നേയ്??.. " "ഹ്മ്മ്... ഞാനന്ന് അറിയാതെ പരിസരം മറന്നു വായിനോക്കിപോയി... അതിനവളെന്നെ നോക്കി പേടിപ്പിക്കുകയായിരുന്നു... " "പടച്ചോനേ... നിനക്ക് വായി നോക്കാനും അറിയോ അപ്പോ..?? " "ഈഹ് 😁... ചെറുതായ്.. " മറുപടി ഒരു പൊട്ടിച്ചിരിയായിരുന്നു.. നാളെ വിളിക്കുമ്പോഴേക്കും വിവരം തരാം എന്ന് പറഞ്ഞു കൊണ്ട് ഫോൺ വെച്ചു. നിഹാൽ താഴെ ചെന്നപ്പോൾ ഹനയും വാപ്പച്ചിയും ഉമ്മിയും ഭക്ഷണം കഴിക്കുന്നുണ്ട്... ഹന പരിസരം മറന്നു കൊണ്ടാണ് തിന്നുന്നത് .. നല്ല പോത്ത് വരട്ടിയതിലേക്ക് മോര് കാച്ചിയതും പപ്പടം പൊള്ളിച്ചതും കുഴച്ചു ഉരുളകളാക്കി വായേലേക്ക് വെക്കുന്നുണ്ട്.. വിരലുകൾക്കിടയിലൂടെ ഒലിച്ചിറങ്ങിയ കറി നാവ് കൊണ്ട് തുടച്ചു വൃത്തിയാക്കുന്നുമുണ്ട്.. വാപ്പച്ചിയും ഉമ്മിയും പരസ്പരം കണ്ണ് കൊണ്ട് ആക്ഷൻ ഇടുന്നുണ്ട്...ഹനയോട് ആലോചനയെ പറ്റി പറയാനാണ്.. നിഹാൽ അവിടെ വന്നു ഇരിന്നപ്പോ പിന്നെ രണ്ടുപേരും കൂടെ അവനോടായി ആക്ഷൻ... അവൻ പറ്റില്ലെന്ന് പറഞ്ഞു നോക്കിയെങ്കിലും വാപ്പച്ചി കണ്ണ് കൊണ്ട് നിർബന്ധിച്ചു..

അവസാനം കുറച്ച് പേടിയോടെ ആണെങ്കിലും അവൻ കസേര ഒന്ന് നീക്കി ടേബിൾനോട്‌ അടുപ്പിച്ചു ഇട്ട് കൊണ്ട് പ്ലേറ്റ്ലേക്ക് ചോറും കറികളും വിളമ്പി കൊണ്ട് സംസാരത്തിന് ആരംഭമെന്നോണം തൊണ്ടയൊന്ന് ശരിയാക്കി.. "ഹ്മ്മ്.. ഇക്കാക്കയാണ് പറയുന്നത് എന്ന് ഉറപ്പിച്ചോ...? " ഹന തന്റെ പ്രവൃത്തിയിൽ നിന്ന് വിരമിക്കാതെ ആരെയും നോക്കാതെ തന്നെ ചോദിച്ചപ്പോൾ ബാക്കി മൂന്ന് പേരും മുഖത്തോട് മുഖം നോക്കി.. "എന്തായാലും ഞാൻ ഇതൊന്ന് തീർത്തോട്ടെ.. ന്നിട്ട് പറയാ.. " അവൾ അവസാന ഉരുളയും വായേലേക്ക് വെച്ച് വിരലുകൾ നക്കി തുടച്ചു.. ഒരു ഗ്ലാസ്‌ വെള്ളം ഒറ്റ വലിക്ക് കുടിച്ചു തീർത്തു. തന്നെ നോക്കുന്ന ആറു കണ്ണുകളെ പാടെ അവഗണിച്ചു കൊണ്ട് പ്ലേറ്റും ഗ്ലാസും എടുത്ത് അടുക്കളയിലോട്ട് വെച്ച് പിടിച്ചു.. "നിങ്ങളുടെ രണ്ട്പേരുടെയും കുശുകുശുപ്പും ആക്ഷനും.. അവൾക് ഏതായാലും കാര്യങ്ങൾ ഒക്കെ മനസ്സിലായി... ഇനി ഏതായാലും മുഖവുര വേണ്ടല്ലോ...ഞാൻ സംസാരിച്ചോളാം... നിങ്ങൾ ഇനി ഓവർ ആക്കി ചളമാക്കണ്ട.. "

നിഹാൽ രണ്ടുപേരെയും നോക്കി പറഞ്ഞു കൊണ്ട് ഭക്ഷണം കഴിച്ച് തീർത്തു.. നിഹാൽ റൂമിലേക്ക് ചെന്നപ്പോൾ ഹന കമിഴ്ന്നു കിടന്നു കൊണ്ട് വായനയിലാണ് .. രണ്ട് മൂന്ന് പ്രാവശ്യം കതകിൽ തട്ടി കൊണ്ട് അവൻ വന്നത് അറിയിച്ചെങ്കിലും അവൾ കേട്ടതായി ഭാവിച്ചില്ല. അവസാനം അവൻ കയറി ചെന്ന് കുനിഞ്ഞു നിന്ന് ബുക്ക്‌ വാങ്ങി വെച്ച് അവളുടെ അടുത്ത് ഇരിന്നു..ഹന ആ കിടപ്പിൽ തന്നെ ഒന്ന് മലക്കം മറിഞ്ഞു കൊണ്ട് അവന്റെ മടിയിലായി തല വെച്ചു.. എങ്ങനെ പറഞ്ഞു തുടങ്ങും എന്നറിയാതെ അവൻ അവളുടെ മുടിയിൽ തലോടി കൊണ്ടിരിന്നു.. "നിങ്ങൾ എന്റെ നന്മക്ക് വേണ്ടിയെ ചെയ്യോള്ളൂ ന്ന് അറിയാം.. അവർ വന്നു കണ്ടു പൊയ്ക്കോട്ടേ.. "ഒരു മുഖവുരയും ഇല്ലാതെ ഹന പറഞ്ഞപ്പോൾ നിഹാൽ വല്ലാതായി. "ഞാൻ അവനോട് ഒരുപാട് നേരം സംസാരിച്ചു... നല്ല.. നല്ല പെരുമാറ്റം ആണെടി... ഇടുങ്ങിയ ചിന്താഗതിക്കാരൻ ഒന്നുമല്ല..

പുറത്തൊക്കെ പോയി പഠിച്ച് നല്ല കാര്യബോധമുള്ള പയ്യനാ... അവർ വന്നിട്ട് പൊയ്ക്കോട്ടേ.. നിനക്ക് ഇഷ്ട്ടായില്ലെങ്കിൽ ഞാൻ നിർബന്ധിക്കില്ല... നിനക്ക് എന്നോട് പറയാം.. ഒക്കെ?? " "ഉം.. "ഹന അമർത്തിയൊന്ന് മൂളി.. "ക്ലാസ്സിൽ നിന്റെ മാത്രം അല്ലാലോ മോളെ കല്യാണം കഴിഞ്ഞത്..? നിക്കാഹും കല്യാണവും നിശ്ചയം വരേ കഴിഞ്ഞവർ ഒരുപാടില്ലേ.. പിന്നെ എന്തിനാ ഈ മൂഡ് ഓഫ്..ഏഹ് ? " "ആർക്കായാലും ഉണ്ടാവില്ലേ.. ഒരു പേടിയൊക്കെ.. പരിചയമില്ലാത്ത ആളുകൾ, ഫാമിലി, വീട്,അതുമാത്രമോ..?ഒട്ടും പരിചയമില്ലാത്ത ആളും.. പിന്നെ നിങ്ങളൊക്കെ വിട്ട് പോകുന്നത് വേറെ.... എന്തെല്ലാം മാറ്റണം.. പെരുമാറ്റം.. സ്വഭാവം...ഇഷ്ട്ടങ്ങൾ.......അതുമാത്രമല്ല ഇക്കാക്കാ...... എനിക്ക്.... എനിക്ക്.. മുട്ടപൊരിക്കാൻ അറിയാം.. പിന്നെ കട്ടൻ ചായ മാത്രം.. അതും പൊടി ഇടുന്ന അളവൊക്കെ ഉമ്മിയാ പറഞ്ഞു തരാറ്.... എല്ലാം കൂടെ ഓർക്കുമ്പോ.. തല പെരുക്കുന്നു.... "

"ഹ ഹ.. അതൊന്നും ഓർത്ത് നീ വിഷമിക്കണ്ട പൊട്ടീ... അതൊക്കെ ശരിയാകും.. നീ അവനെ ആദ്യം കാണ്... അവന്റെ പെരുമാറ്റം.. സംസാരം...... ഒരുപ്രാവശ്യം കണ്ടാൽ , സംസാരിച്ചാൽ പിന്നെ മറക്കാൻ പറ്റാത്ത.. ആളുകളുടെ മനസ്സിൽ കയറി പറ്റുന്ന കാരക്ടർ...." "ഹ്മ്മ്.... " "എടി... " "ഓഹ് " "എടി... നിന്റെ സുറുമിയുടെ നിക്കാഹോ കല്യാണമൊ എന്തേലും കഴിഞ്ഞോ..? " കുശലന്വേഷണം പോലെ നിഹാൽ തുടക്കമിട്ടു.. "ഇല്ലാലോ.. എന്തെ..? " "ഒന്നുമില്ല.. എപ്പോഴും നിന്റെ വാല് പോലെ നടന്നിരുന്ന ആളല്ലേ...അപ്പൊ ചോദിച്ചതാ.. കല്യാണം നോക്കുന്നുണ്ടോ..? "ഇല്ല.. അവളുടെ ഇത്താത്ത എന്തോ ഒരു പ്രോബ്ലമായി വീട്ടിൽ ഉണ്ട്.. രണ്ട് കുട്ടികളും ഉണ്ട് അവർക്ക്.. സുറുമീടെ ഇക്കാക്ക കൊണ്ട് വന്നതാ അവരെയും മക്കളെയും.... അപ്പൊ അതിന് ഒരു തീരുമാനം ആകാതെ അവള് സമ്മതിക്കൂല...അവളുടെയും കൂടെ സപ്പോർട്ട് കൊണ്ടാണ് സലുക്ക അവരെ കൊണ്ട് വന്നത്... അപ്പൊ ഒരു വിഷമം കാണുമല്ലോ.. " "ഓഹ്... അങ്ങനെ... അവൾക്ക് ഒരു ഇത്താത്തയും ഇക്കയും മാത്രം ആണോ ഉള്ളെ...?? " "ആഹ്... ഫസ്റ്റ് ഇത്താത്ത പിന്നെ അവളുടെ സലുക്കാ... അവള് ചെറുതാ... ഇക്കാക്ക കേട്ടിട്ടില്ലേ.. വലിയേടത്തുക്കാര്... വലിയേടത് ഗ്രൂപ്സ്‌....

അതൊക്കെ അവരുടെതാ... പക്ഷെ ഒരു ജാടയും ഇല്ലാത്ത കുട്ടിയാട്ടോ അവള്.. " "അതെന്തെലും ആകട്ടെ.. അവളുടെ കല്യാണം കഴിയാതെ നിന്റെ നോക്കി എന്നുള്ള വിഷമം ഒന്നും വേണ്ടാ ട്ടോ... അതൊക്കെ ഓരോ വിധിയാണ്...എല്ലാവർക്കും നല്ലത് വരാൻ പ്രാർത്ഥിക്കാം നമുക്ക്.. അതല്ലേ ചെയ്യാൻ പറ്റൂ.. " എല്ലാം ശ്രദ്ധിച്ചു കേട്ട ശേഷം നിഹാൽ, സുറുമിയുടെ സംസാരം വെറും കുശലം അന്വേഷണം മാത്രമാണ് എന്ന് അവളെ അറിയിക്കാൻ അതിനെ ഒരു ഒഴുക്കിൻ മട്ടിൽ വിട്ട് കൊണ്ട് പറഞ്ഞു നിർത്തി.. അവളുടെ മൂഡ് ശരിയാകുന്ന വരേ അവളുമായി സംസാരിച്ചു കൊണ്ടാണ് നിഹാൽ മുറി വിട്ടത്.. ☘️ ☘️ ☘️ "ഇയാളെ കുറിച്ച് നവി എനിക്ക് ഒരുപാട് പറഞ്ഞു തന്നു.. എന്നെ കുറിച്ച് ഇയാൾക്ക് അറിയണ്ടേ..? " മുഖത്തേക്ക് നോക്കാതെ ചുരിദാറിന്റെ ഷാൾ വിരലിൽ ഇട്ട് ചുരുട്ടുന്ന ഹനയെ അവൻ കൗതുകത്തോടെ നോക്കി.. "നദീൻ എന്നാ പേര്.. നാട്ടിൽ തന്നെയാണ്.. ലാസ്റ്റ് മൂന്ന് വർഷം പഠിച്ചത് പുറത്താണ്.. ഇപ്പൊ ഒരു വർഷമായി വാപ്പച്ചിയുടെ കൂടെ തന്നെയാണ്... ഇതാണ് എന്നെ കുറിച്ചുള്ള ചുരുങ്ങിയ വിവരം....

ഇനി ഇയാൾക് എന്തേലും ചോദിക്കാനോ പറയാനോ ഉണ്ടോ.....?" വളരെ സൗമ്യമായി അവൻ സംസാരിച്ചു നിർത്തിയപ്പോ മാത്രം അവൾ അവന്റെ മുഖത്തേക്ക് ഒന്ന് നോക്കി.....പുഞ്ചിരിയോടെ തന്നെ നോക്കുന്ന അവനെ കണ്ടപ്പോൾ വേഗം ദൃഷ്‌ടി മാറ്റി.. " ഞാൻ... ഞാനിപ്പോ.. സെക്കന്റ്‌ ഇയർ ആണ്... ഇവിടെ വെച്ച് തന്നെ കംപ്ലീറ്റ് ചെയ്യണം എന്ന് എനിക്ക് ആഗ്രഹമുണ്ട്.. " അവൾ എന്താണ് പറയുന്നത് എന്ന് മനസ്സിലാവാതെ അവൻ പുരികം ചുളിച്ച് അവളെ തന്നെ നോക്കികൊണ്ടിരിന്നു .. "അപ്പൊ ഇയാൾക്ക് എന്നെ ഇഷ്ട്ടായോ...? "തിരിച്ചൊരു ചോദ്യമാണ് അവളെ വരവേറ്റത്.. "അങ്ങനെയല്ല.. " "അപ്പോ ഇഷ്ട്ടായില്ലേ..?? " "അള്ളോഹ്.. അങ്ങനെ അല്ലന്നേ... എന്തായാലും കല്യാണം നടക്കും....അപ്പൊ.. " "ഹേയ്... നിന്നെ ആരും നിർബന്ധിക്കില്ല... നിനക്ക് ഇഷ്ട്ടായില്ലെങ്കിൽ വീട്ടുകാരോട് പറയാം. ഇനി അതിന് പേടിയാണേൽ ഫ്രണ്ട്നെ പോലെ കണ്ട് എന്നോട് പറയാം...ഞാൻ എന്തേലും പറഞ്ഞ് ശരിയാക്കിക്കോളാം.. " "ഇല്ല... ഇല്ല.. എന്നേ നിർബന്ധിച്ചിട്ടില്ല...ഇഷ്ട്ടവുമാ...."

പറഞ്ഞ ശേഷം അബദ്ധം പിണഞ്ഞ പോലെ ഹന നാവ് കടിച്ചു കൊണ്ട് നദീനിന്റെ മുഖത്തോട്ട് നോക്കി.. അവളെ നിരീക്ഷിച്ചോണ്ടിരിക്കുന്ന നദീന്റെ ചുണ്ടിൽ മനോഹരമായ ഒരു കുസൃതി ചിരി വിരിഞ്ഞു..ഇത് കണ്ട ഹന പുഞ്ചിരിയോടെ കണ്ണുകൾ മാറ്റി.. കുറച്ച് നിമിഷങ്ങൾ മൗനമായി കടന്ന് പോയി... എങ്ങനെ പറയുമെന്ന് അറിയാതെ അവളും എന്ത് ചോദിക്കും എന്നറിയാതെ അവനും ഒരു നിമിഷം ചിന്തയിലാണ്ടു.. "അതേയ്.... " ഹന മൗനത്തെ ഭേധിച്ച നിമിഷം തന്നെ അവനും സംസാരത്തിന് തുടക്കേമെന്നോണം പറഞ്ഞു.. "നിനക്ക്...." രണ്ട് പേരും തുടക്കം കുറിച്ചപ്പോൾ ഒരിളം പുഞ്ചിരിയോടെ അവൾ മൗനമായി. " ഞാൻ പറഞ്ഞല്ലോ.. വാപ്പച്ചിയുടെ കൂടെ നിന്ന് ഓരോന്ന് പഠിച്ചു വരുവാണ്.. ഇപ്പൊ സൈറ്റ് ട്രിവാൻഡ്രത്താണ്.. ഞാൻ വീക്കെൻഡിൽ മാത്രേ വീട്ടിൽ വരാറുള്ളൂ... " എന്താണ് അവൻ പറഞ്ഞു വരുന്നത് എന്നറിയാൻ അവൾ കാതോർത്തു.. "ഞാൻ വരുന്ന വീക്കെൻഡിൽ മാത്രം.. ചിലപ്പോൾ ആഴ്ച്ചയിൽ ആകാം.. അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോ...

കല്യാണം കഴിഞ്ഞാലും ഒരു രണ്ട് മൂന്ന് വർഷത്തിന് ഇങ്ങനെ തന്നെയാകും ഷെഡ്യൂൾ.. എപ്പോഴായാലും ഞാൻ വരുന്ന ആഴ്ച മാത്രം ഇയാള് വീട്ടിലോട്ട് വന്നാൽ മതി...വർക്കിംഗ്‌ ഡേയ്‌സിൽ ഇവിടെ നിന്ന് കോളേജിലോട്ട് പൊയ്ക്കോളൂ..അവിടെ നിന്നും പോകാൻ ബുദ്ധിമുട്ടാകും.. ദൂരം ഉള്ളതല്ലേ.... " മനസ്സ് ആഗ്രഹിച്ച കാര്യം കേട്ടപ്പോൾ ഹന വിടർന്ന കണ്ണുകളോടെ അവനെ നോക്കി.. "ഇതല്ലേ ഇയാള് പറയാൻ വന്നേ..?? " പുഞ്ചിരിയോടെ അതെ എന്ന് തല കൊണ്ട് കാണിച്ചപ്പോൾ അവൻ ചിരിച്ചു കൊണ്ട് രണ്ടും കണ്ണും ചിമ്മി കാണിച്ചു.... "ക്ലാസ്സ്‌ ടോപ്പർ ആണെന്ന് പറഞ്ഞു നവി.. പഠിക്കാൻ റെഡി ആണേൽ പഠിപ്പിക്കാൻ ഞാനും റെഡി ആണ്.. അതോർത്തു വിഷമം വേണ്ടാ..ട്ടോ " തുള്ളിച്ചാടുന്ന മനസ്സോടെ, നിറഞ്ഞ പുഞ്ചിരിയോടെ അവനെ കാതോർക്കുയായിരുന്നു അവളപ്പോൾ.. "അപ്പൊ.. വരട്ടെ... കാണാം.. " അവളുടെ മുഖത്തെ സന്തോഷം കണ്ടപ്പോൾ അവൻ നിറചിരിയാലെ അവളെ നോക്കി കൊണ്ട് ചോദിച്ചു.. ഏതോ ലോകത്തെന്ന പോലെ തന്നെ പ്രണയത്തോടെ നോക്കുന്ന അവന്റെ കണ്ണുകളെയും ചുണ്ടിൽ വിരിഞ്ഞ കുസൃതി ചിരിയിലും നോക്കി അവൾ തലയാട്ടി സമ്മതം അറിയിച്ചു.. പോകാൻ നിന്ന അവൻ ഒന്ന് നിന്ന ശേഷം അവളോടായി പറഞ്ഞു..

"മറിയാ....... നവിയിൽ നിന്ന് കേട്ടറിഞ്ഞ ഹനയെ എന്റെ ബീവിയാക്കി കിനാവ് കാണാൻ തുടങ്ങിയിട്ട് കുറചൂസായി .. ഇപ്പൊ ഇയാളെ കണ്ടപ്പോ...ഞാൻ ഉറപ്പിച്ചു... ഇയാളെന്നെയാ നദീന്റെ ബീവി ന്ന്....വേണ്ടെന്ന് പറഞ്ഞാലും തൂക്കിയെടുത്തു കൊണ്ട് പോകും ഞാൻ ഈ വായാടിയെ... കേട്ടല്ലോ മർയം നദീൻ....!!" കേട്ടത് വിശ്വസിക്കാൻ കഴിയാതെ അവനെ തന്നെ നോക്കി നിൽക്കുന്ന ഹനയെ നോക്കി സൈറ്റ് അടിച്ചു കൊണ്ട് നദീൻ മുറി വിട്ട് ഇറങ്ങി പോയി... അവർ പോയശേഷം അവളുടെ സമ്മതം അറിയാൻ നവി വന്നപ്പോൾ പുഞ്ചിരിയോടെ കണ്ണാടിയിൽ നോക്കി സ്വയം വിലയിരുത്തുന്ന ഹനെയെയാണ് കണ്ടത്.. ഇഷ്ട്ടായോ എന്ന നിഹാലിന്റെ ചോദ്യത്തിന് മൗനമായി സമ്മതം അറിയിച്ചു അവൾ.. കവിളുകളിൽ നാണത്തിന്റെ ചുവപ്പ് രാശികൾ കണ്ടപ്പോൾ അവന്റെ മനസ്സും നിറഞ്ഞു. ☘️ ☘️ ☘️ ☘️

"ഇത് എന്നാലും വല്ലാത്ത ന്യൂസ്‌ ആയി പോയി.. നീ വന്നപ്പോ ഒരു ഹോട് ന്യൂസ്‌ പറയാനുണ്ടെന്ന് പറഞ്ഞപ്പോൾ ഞാൻ വിചാരിച്ചു വല്ല ഗോസിപ്പും ആയിരിക്കുമെന്ന്.. ഇതിപ്പോ ലൈവ് ന്യൂസ് ആണല്ലോ.. " പെണ്ണ് കാണാൻ വന്നതും നദീൻ പറഞ്ഞതുമെല്ലാം കേട്ട ശേഷം ക്യാന്റീനിലെ ടേബിളിന് ഇരു വശവും ഇരിക്കുമ്പോ സുറുമിക്ക് അത്ഭുതം മാറുന്നില്ലായിരുന്നു.. രണ്ട് ദിവസത്തെ ഹോളിഡേ കഴിഞ്ഞ് വന്നപ്പോൾ കേൾക്കുന്ന വാർത്തയാണിത്.. രണ്ടും കണ്ണും അടച്ചു ചുണ്ട് കൊണ്ട് ഉമ്മ വെക്കുന്ന പോലെ കാണിച്ചു ഹന.. "നിന്റെ കുറുമ്പിത്തിരി കൂടുന്നുണ്ട് ഹനാ.. നീ സീരിയസ് ആയിട്ട് പറഞ്ഞതാണോ?? " "ആാാടി.. ഇങ്ങനെയുള്ള കാര്യങ്ങൾ പറഞ്ഞ് ആരേലും പറ്റിക്കോ.. അതും ന്റെ സുറുമി കുട്ടിയെ...."ഹന സുറുമിയുടെ താടിക്ക് പിടിച്ചു കുലുക്കികൊണ്ട് ചോദിച്ചു... ''നമ്മൾ വെള്ളിയാഴ്ച കോളേജ് കഴിഞ്ഞ് പോകാൻ നേരവും ഇങ്ങനെയൊരു കാര്യത്തിന്റെ നേരിയ ക്ലൂ പോലും ഇല്ലായിരുന്നല്ലൊ.... രണ്ടൂസം ലാൻഡ് ഫോൺ കേടായപ്പോ എന്തൊക്കെ മാറ്റങ്ങളാ....

അല്ലേൽ ഞാൻ അറിഞ്ഞേനെ..ല്ലേ "സുറുമിക്ക് നിരാശ മാറുന്നില്ലായിരുന്നു. തന്റെ ഉറ്റ കൂട്ടുകാരിയാണ്.. അവളുടെ ജീവിതത്തിൽ ഒരു സുപ്രദാന കാര്യം വന്നപ്പോൾ അറിയാൻ പറ്റിയില്ലല്ലോ എന്ന വിഷമം അവൾക് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ലായിരുന്നു.. "അതിന് നിക്കാഹ് ഒന്നും കഴിഞ്ഞില്ലല്ലോ.. നീ ഇത്രയും സങ്കടപെടാൻ.. " "എന്നാലും.. നിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപെട്ട ഒരു ചടങ്ങ് വന്നപ്പോ എനിക്ക് സ്പോട്ടിൽ അറിയാൻ പറ്റിയില്ലല്ലോ.. അല്ലേൽ എല്ലാത്തിനും കുറ്റിയും പറിച്ച് ഞാൻ ഉണ്ടാവാറുണ്ട്.. ഇല്ലേൽ ദിവസം മൂന്ന് കാൾ എങ്കിലും ചെയ്യാറുമുണ്ട്.. ഇതിപ്പോ... ശ്യോ . " "എടി.. അതിന് എനിക്കറിയില്ലായിരുന്നു.. കോളേജ് വിട്ട് വീട്ടിൽ ചെന്ന് കയറിയപ്പോ ഉമ്മ ഫോണിലാ.. മെല്ലെ പതുങ്ങി ചെന്ന് പേടിപ്പിക്കാം എന്നിട്ട് വായേലിരിക്കുന്ന ചീത്ത കേൾക്കാം എന്നൊക്കെ വിചാരിച്ചു കൊണ്ട് മെല്ലെ ചെന്നപ്പോ ഉമ്മ മൂത്തുമ്മാനോട്‌ പ്രൊപോസൽ നെ കുറിച്ച് സംസാരിക്കുകയാ.... കേൾക്കാത്ത പോലെ അവിടെ നിന്നും സ്കൂട്ട് ആയി.. ടെൻഷൻ അടിച്ചു പണ്ടാരമടങ്ങി നിന്ന് നിന്നെ ഒന്ന് വിളിക്കാം ന്ന് വെച്ച്..

അപ്പൊ അവള് പറയാ തകരാറിലാന്ന്.. പിറ്റേന്ന് ഉച്ചക്ക് വാപ്പച്ചിയുടെയും ഉമ്മിയുടെയും നാടകീയ രംഗങ്ങൾ.. ഇക്കാക്കേടെ എൻട്രി... കണ്ണുകൊണ്ടുള്ള ആക്ഷൻ... കയ്യോടെ പിടിച്ചപ്പോ ഇക്കാക്ക തന്നെ കാര്യം അവതരിപ്പിച്ചു.... ഇഷ്ട്ടായില്ലേൽ നിർബന്ധിക്കില്ല ന്ന് പറഞ്ഞപ്പോ സമ്മതിച്ചു.. കൂടുതൽ എയർ പിടിത്തം ഒന്നും എടുത്തില്ല.. ഇക്കാക്ക സ്നേഹത്തോടെ തലോടി തന്നപ്പോൾ തന്നെ എനിക്കെന്തോ.... അവരൊക്കെ അതാഗ്രഹിക്കുന്ന പോലെ .... പിന്നെ കാണാൻ വന്ന്.. പുള്ളി സംസാരിച്ച്.. ഞാൻ ആദ്യം പറഞ്ഞതൊക്കെ തന്നെ ഉണ്ടായിട്ടുള്ളൂ.....ലാസ്റ്റ് അങ്ങേരുടെ ഡയലോഗ് കേട്ടപ്പോ ... ന്റെ സുറുമി... ഞാൻ ആകെ.. അറിയില്ല ടി പറയാൻ.. വല്ലാത്തൊരു അവസ്ഥയിൽ ആയി പോയി ഞാൻ... ഇത് വരേ ആരോടും തോന്നാത്തൊരു ഇഷ്ട്ടം ഒക്കെ തോന്നി.... " "ഹ്മ്മ്.. ഹ്മ്മ്.. ഞാൻ ആദ്യം അറിഞ്ഞില്ലല്ലോ എന്ന സങ്കടം അത്രേയൊള്ളൂ.. നിനക്കിഷ്ട്ടായല്ലോ.. അതുമതി.. അപ്പോ അടുത്ത മാസം ഇരുപത്‌ ഇരുപത്തിയൊന്ന് ല്ലേ.. " "ആഹ്.. അങ്ങനെയാ ഇപ്പൊ പറയുന്നെ.. ഇനി...ബാബിടെ വീട്ടുക്കാരെ സൗകര്യം കൂടെ നോക്കണം...... ഹാ.. വരണം.. വരണം.. ഇരിക്കണം...എന്താണാവോ വിശേഷം...?"

പെട്ടന്ന് ഹനയുടെ സംസാരം കേട്ടപ്പോ തിരിഞ്ഞു നോക്കി സുറുമി.. ചിരിച്ചു കൊണ്ട് നടന്നു വരുന്ന സഫയെ കണ്ടപ്പോൾ അവളും ചിരിച്ചു കൊണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു .. "വിശേഷം നമുക്കല്ലല്ലൊ ല്ലേ.. സുറുമി.. എനിക്കൊരു ബിരിയാണിയുടെ മണം വീശുന്നുണ്ട് .....നിനക്കുണ്ടോ..??? " "ആഹ്..ആഹ്.. ഉണ്ട്. ഉണ്ട്.. വൈകാതെ പ്രതീക്ഷിക്കാം.. " "അവിടെത്തെ ബിരിയാണി എന്തായി..?? " "ഇരുപത്തി ഏഴ് ന്ന് പറയുന്നുണ്ട്.. നിയാസ്ക്കാടെ വീട്ടിൽ അറിയിച്ചിട്ടുണ്ട്.... അവർ ഇന്ന് വിവരം തരാമെന്ന് പറഞ്ഞു.. " "അപ്പൊ നിന്റെ ഇക്കാക്ക എന്നാ വരുന്നേ..?? "സുറുമി പെട്ടന്ന് ചോദിച്ചു.. "പതിനഞ്ച് ന്... " "നിന്റെം കൂടെ ഉണ്ടാവോ ..? "ഇല്ലല്ലാ .. ഇക്കാക്കാടെ എന്തേലും ആവട്ടെ.. എന്നിട്ട് മതീന്ന് ഉമ്മിയോട്‌ പറഞ്ഞിട്ടുണ്ട്.. പാവം.. ഞങ്ങൾക്ക് വേണ്ടി കഷ്ട്ടപെടാ... സ്വന്തം ജീവിതമോ ആരോഗ്യമോ ഒന്നും ശ്രദ്ധിക്കുന്നു പോലുമില്ല.. നവിക്കാടെ കല്യാണം ഉണ്ടെന്ന് പറഞ്ഞിട്ട് ഉമ്മാക്ക് ഭയങ്കര വിഷമം.. വരുമ്പോഴേക്ക് ഒന്നാലോചിച്ചു വെക്കട്ടെ പോയി കണ്ടിട്ട് ഇഷ്ട്ടാവാണേൽ ഷെറീടെ കൂടെ നിക്കാഹ് എങ്കിലും നടത്താം എന്നൊക്കെ പറഞ്ഞു നോക്കി ഉമ്മ.. പക്ഷെ സമ്മതിക്കേണ്ടേ..... സമയം ആകുമ്പോ ഞാൻ പറയാമെന്നു പറഞ്ഞ് ദേഷ്യപ്പെട്ടു .....

അതല്ല....പരിപാടി എന്താ രണ്ടൂസം വെച്ച് ആക്കിയേ..?? . " "അത് നിനക്കറിയില്ലേ.. പൊന്നാങ്ങളയുടെ കല്യണത്തിന് പുതുപെണ്ണായി നിന്നാൽ എങ്ങനാ... അന്ന് നാത്തൂനായി വിലസാൻ ഒരു കൊതി... ഇരുപത്‌ ന് നാത്തൂൻ ആയിട്ടും ഇരുപത്തിയൊന്നിന് പുതുപെണ്ണായിട്ടും.. ല്ലേ.. " "അതുമുണ്ട്... പിന്നെ ഒരൂസം തന്നെയെങ്ങനെയാ ബാബിയെ കൊണ്ട് വരലും എന്നെ കൊണ്ട് വിടലും നടക്കാ..അതും ഇച്ചിരി ദൂരക്കൂടുതൽ ഉള്ളതല്ലേ.. അതോണ്ടാ... " " .... നിന്നെ കൊണ്ട് വിടുന്നന്തിനാ.. നിനക്ക് വന്നവരുടെ ഒപ്പം അങ്ങ് പോയാൽ പോരെ.. രണ്ടൂസം കഴിഞ്ഞാൽ കോളേജ് ന്നും പറഞ്ഞു വരാനുള്ളതല്ലേ... "സുറുമി കളിയാക്കി..ബാക്കി പാത്രം എന്നോണം സഫയും കൂടെ കൂടി കളിയാക്കാൻ.... അന്ന് കോളേജ് വിട്ട് പോകുമ്പോ സുറുമി ക്ക് ഇരട്ടി സന്തോഷമുള്ളത് പോലെ തോന്നി.. അകാരണമായി ഹൃദയം വല്ലാതെ സന്തോഷം കൊണ്ട് തുടികൊട്ടുന്നു....... സഫ മഷൂദ്‌ വരുന്നു ന്ന് പറഞ്ഞപ്പോ തുടങ്ങിയതാ മനസ്സിന്റെ ചാഞ്ചാട്ടം.. അന്നത്തെ തന്റെ പ്രവർത്തികളിലും സംസാരത്തിലുമെല്ലാം ആ സന്തോഷം തെളിഞ്ഞു നിന്നിരിന്നു എന്നവൾക്ക് തോന്നി .. ബുദ്ധി അരുതെന്ന് പറയുമ്പോഴും മനസ്സ് പിടിത്തരുന്നില്ല ..... പ്രിയപ്പെട്ട ആരെയോ വരവേൽക്കാൻ മനസ്സ് തയാറാകുന്ന പോലെ...........തുടരും…………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story