സൂര്യപാർവണം: ഭാഗം 25

surya parvanam

രചന: നിള നിരഞ്ജൻ

ഗേറ്റിനടുത്തു നിൽക്കുന്ന ആളുകൾ ഇപ്പോൾ ഗേറ്റ് തുറന്നു അകത്തേക്ക് കയറാൻ തുടങ്ങുകയാണ്. കാശി വരുണിനെ നോക്കി.. കാശിക്കു നല്ല ഭയം തോന്നി. അവനെ പറ്റി ഓർത്തല്ല. വിഷ്ണുവിനെയും കുടുംബത്തെയും വരുന്നിനേയും ഓർത്തു. അവന്റെ മുഖത്തും ഭയം ആണ്.. മഹി ഉണ്ടായിരുന്നെങ്കിൽ.. കാശി അതു ചിന്തിച്ചു തീർന്നതും ഇരുട്ടിൽ നിന്നും ഒരു രൂപം അവരുടെ അടുത്തേക്ക് ചാടി വീണതും ഒരുമിച്ചായിരുന്നു. ആ രൂപത്തെ തന്നെ നോക്കി നിന്ന കാശിയുടെ കണ്ണുകൾ അത്ഭുദവും ഞെട്ടലും കൊണ്ട് വിടർന്നു. " മഹി.. " കാശി പറയുന്നത് കേട്ടു അങ്ങോട്ടേക്ക് നോക്കിയ വരുന്നിന്റെയും കണ്ണുകൾ വിടർന്നു. ഇരുട്ടിൽ ഗുണ്ടകൾക്ക് അടുത്തേക്ക് നടന്നു വരുന്നത് മഹി തന്നെയെന്ന് തോന്നിച്ചു. " മഹി.. പക്ഷെ സബ് ജയിലിൽ കിടക്കുന്ന അവൻ എങ്ങനെ ഇവിടെ? " അയാൾ കറുത്ത ഒരു ടിഷർട്ടും ജീൻസും ആണ് ധരിച്ചിരുന്നത്. അതോടൊപ്പം കരുത ഒരു ടോവൽ കൊണ്ട് മുഖം മറക്കുകയും തലയിൽ ഒരു കറുത്ത തൊപ്പി വക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. അതു കൊണ്ട് ഈ ഇരുട്ടത്ത് ആളെ മനസിലാക്കുക അസാധ്യമായിരുന്നു. പക്ഷെ അയാളുടെ ആകാരവടിവും ഗുണ്ടകളെ തല്ലി ഒതുക്കുന്ന രീതിയും മഹിയെ അനുസ്മരിപ്പിച്ചു.പക്ഷെ അതെങ്ങനെ സാധ്യമാവുമെന്ന് മാത്രം മനസിലായില്ല...

നിമിഷ നേരം കൊണ്ട് അയാൾ ഗേറ്റിനു അടുത്തുണ്ടായിരുന്നവരെ തല്ലി ഒതുക്കിയിരുന്നു. അതു കണ്ടപ്പോൾ കാശിയെയും വരുണിനെയും പിടിച്ചു വച്ചിട്ടുന്നവർക്ക് ദേഷ്യമായി. അതിൽ ഒരുത്തൻ കാശിയുടെ കഴുത്തിലേക്ക് കത്തി ചേർത്തു വച്ചു.. "ഡാ..മര്യാദക്ക് ഇവിടുന്നു പൊയ്ക്കോ..ഇല്ലെങ്കിൽ മറ്റവൻ തീർന്നത് പോലെ ഇവനും തീരും.." " ഇവനെ തീർക്കാൻ നീയൊക്കെ ജീവനോടെ ഉണ്ടായിട്ടു വേണ്ടേ? " ഒരു മുരൾച്ച പോലെ കറുത്ത വസ്ത്രക്കാരന്റെ ശബ്ദം പുറത്തേക്കു വന്നു.കാശിയുടെ കഴുത്തിലേക്കു കത്തി മുറുകിയതും എവിടെയാകെ പൊടി പറന്നു .. എന്താണെന്നു സംഭവിക്കുന്നതെന്നു അവിടെ ആർക്കും മനസിലാവുന്നതിനു മുന്നേ തന്നെ കാശിക്കു താൻ സ്വത്രന്തൻ ആവുന്നത് മാത്രം മനസിലായി. ചുറ്റു നിന്നും കരച്ചിലുകൾ കേൾക്കുന്നുണ്ട്.. കാശി വരുണിനായി പരതി. അവർക്കു ചുറ്റുമുള്ള പൊടി ഒന്നടിങ്ങിയപ്പോൾ അവൻ ചുറ്റും നോക്കി. വരുണും ചുറ്റും നോക്കി നിൽപ്പുണ്ട്.. അവനു കുഴപ്പം ഒന്നുമില്ലയെന്നു കണ്ടപ്പോൾ കാശിക്കു സമാധാനം ആയി. പക്ഷെ തങ്ങളെ ആക്രമിച്ചവരെയോ രക്ഷിക്കാൻ വന്നവനെയോ അവിടെ എങ്ങും കണ്ടില്ല.. " എന്താ ഇവിടെ സംഭവിച്ചത്?അതു... അതു.. മഹിയായിരുന്നോ? " വരുൺ അതിശയത്തോടെ ചോദിച്ചു.. " അറിയില്ലാ.. വാ.. നമുക്ക് ഒന്ന് നോക്കാം.. "

അവർ രണ്ടു പേരും കൂടി കുറെ തപ്പി നോക്കിയെങ്കിലും അയാളെ കണ്ടെത്താനായില്ല. മഹിയെ പോലെ തന്നെ തോന്നിപ്പിച്ച ആ രക്ഷകൻ ആരാണെന്ന ചോദ്യം അവരെ വല്ലാതെ കുഴപ്പിച്ചു. അയാൾ അവിടെ നിന്നു പോയി എന്ന് ഉറപ്പായപ്പോൾ അവർ അവരുടെ വണ്ടിയുടെ അടുത്തേക്ക് തന്നെ തിരികെ വന്നു .സീറ്റിലേക്ക് കയറി ഇരിക്കുമ്പോഴാണ് കാശി അവിടെ ഇരിക്കുന്ന വെള്ള പേപ്പർ കണ്ടത്. അവൻ അതു തുറന്നു നോക്കി.. " വിഷ്ണു ദത്തന്റെയും കുടുംബത്തിന്റെയും മാത്രം അല്ല.. നിന്റെയും പാർവണയുടെയും ഒക്കെ ജീവൻ അപകടത്തിൽ ആണ്..മഹിയെ തകർക്കാൻ അവന്റെ പ്രിയപെട്ടവരുടെ വിയോഗം കൊണ്ട് മാത്രമേ കഴിയൂ എന്ന് അറിയാവുന്നവർ ആണ് നിങ്ങളുടെ ശത്രുക്കൾ.. കരുതിയിരിക്കുക.. " " എന്താഡാ അതു? " ഒരു പേപ്പറും പിടിച്ചു ചിന്തയിൽ മുഴുകി ഇരിക്കുന്ന കാശിയെ നോക്കി വരുന്നു ചോദിച്ചു..കാശി ഒന്നും മിണ്ടാതെ ആ പേപ്പർ അവനു നേരെ നീട്ടി..അതു വായിക്കും തോറും വരുന്നിന്റെ കണ്ണുകൾ വിടർന്നു വന്നു.. " അപ്പോൾ ഈ വന്നത് മഹി അല്ല.. പിന്നെ ആരാണ്? മഹിയെ പോലെ ഇരിക്കുന്ന ഒരാൾ.. നമ്മുടെ രക്ഷകൻ?" കാശി തനിക്കു ഒന്നും തന്നെ അറിയില്ലായെന്നു തലയാട്ടി.. പിന്നെ സ്റ്റീറിങ്ങിലേക്ക് തല വച്ചു കിടന്നു.

കല്പകശ്ശേരിക്കാരുടെ ഒളിതാവളത്തിൽ ശേഖരൻ ഞെട്ടലിൽ തന്നെ ആയിരുന്നു.തന്റെ കണ്ണിനു മുന്നിൽ കണ്ട കാഴ്ച ഇത് വരെ അയാൾക്ക്‌ വിശ്വസിക്കാൻ ആയിട്ടുണ്ടായിരുന്നില്ല.അതു പോലെ തന്നെ അതിൽ നിന്നും ഉടലെടുത്ത പേടി അയാളെ മൊത്തമായും പൊതിഞ്ഞിരുന്നു. അയാളെ ചെറുതായി വിറക്കുന്നും ഉണ്ടായിരുന്നു. പുറത്തൊരു കാർ വന്നു നിൽക്കുന്ന ഒച്ച കേട്ടപ്പോൾ അതു മാനവേന്ദ്രൻ ആയിരിക്കുമെന്ന് അയാൾക്ക്‌ തോന്നി.രണ്ടു നിമിഷങ്ങൾക്ക് ശേഷം മാനവേന്ദ്രനും നീലാംബരി ദേവിയും ആകാംഷ നിറഞ്ഞ മുഖത്തോടെ അകത്തേക്ക് കയറി വന്നു.ശേഖരൻ അപ്പോഴും പേടിച്ചു വിറച്ചു നിൽക്കുകയായിരുന്നു. ശേഖരന്റെ ആ നിൽപ്പ് കണ്ടപ്പോൾ അവരുടെ മുഖത്തെ സന്തോഷം മാറി വല്ലായ്മയായി .മാനവേന്ദ്രൻ ശേഖരന് അടുത്തേക്ക് വന്നു . " ശേഖരാ.. എന്താ സംഭവിച്ചത്? എവിടെ നമ്മുടെ ആളുകളൊക്കെ? " " അവരൊക്കെ പോയി അങ്ങുന്നേ.. നമ്മുടെ പദ്ധതികളൊക്കെ പൊളിഞ്ഞു പോയി.. " നീലാംബരി ദേവിയുടെ മുഖത്ത് ദേഷ്യം വന്നു നിറഞ്ഞു . " എങ്ങനെ?എല്ലാം നമ്മൾ കൃത്യമായി പ്ലാൻ ചെയ്തിരുന്നതല്ലേ? " " എല്ലാം നന്നായി തന്നെയാണ് പോയ്കൊണ്ടിരുന്നത്. നമ്മൾ പ്രതീക്ഷിച്ചതു പോലെ മഹി അവന്റെ രണ്ടു കൂട്ടുകാരെ വിഷ്ണു ദത്തന്റെ വീടിനു കാവൽ ഏല്പിച്ചിരുന്നു.പക്ഷെ നമ്മുടെ ആൾക്കാർ അവന്മാരെ അപ്പോൾ തന്നെ പിടിച്ചു വച്ചു. ഒരു കുഴപ്പവും ഇല്ലാതെ വിഷ്ണു ദത്തന്റെ പരിപാടി ഇന്ന് തന്നെ അവസാനിക്കുമെന്ന് കരുതിയാണ് ഞാനും കാത്തിരുന്നത്.

എന്നിട്ട് മാണിക്യമംഗലത്തെ ഗേറ്റ് കടക്കാൻ തുടങ്ങുകയായിരുന്നു.അപ്പോഴാണ് ഇരുട്ടിൽ നിന്നു അവൻ വന്നത്.." "ആരു വന്നത്?" "മഹി.." ശേഖരൻ പേടിയോടെ ചുറ്റും നോക്കി കൊണ്ട് പറഞ്ഞു.. നീലാംബരി ദേവിയും മാനവേന്ദ്രനും അന്യോന്യം നോക്കി.. "താൻ എന്ത് അബദ്ധമാണ് ശേഖരാ ഈ പറയുന്നത്? മഹി വന്നെന്നോ? ജയിലിൽ കിടക്കുന്ന അവൻ എങ്ങനെയാണ് അവിടെ വന്നത്?" " അതൊന്നും എനിക്ക് അറിയില്ല അങ്ങുന്നേ..പക്ഷെ അതു മഹി തന്നെ ആയിരുന്നു. ഞാൻ കണ്ടതല്ലേ? അതേ പൊക്കം.. വണ്ണം.. മെയ്വഴക്കം പോലും അതു തന്നെ.നിമിഷ നേരം കൊണ്ട് നമ്മുടെ ബാലവന്മാരായ ആൾക്കാരെ മുഴുവൻ തറ പറ്റിക്കാൻ മഹിക്കല്ലാതെ ഈ നാട്ടിൽ ആർക്കാണ് കഴിയുക? " എന്നിട്ട് അവിടെ തന്റെ കണ്ണിനു മുന്നിൽ കണ്ട കാര്യമെല്ലാം അവര്ക്കു വേണ്ടി വിവരിച്ചു കൊടുത്തു.എല്ലാം കൂടി കേട്ടപ്പോൾ മാനവേന്ദ്രനും നീലാംബരിക്കും കൂടി സംശയമായി. " പക്ഷെ എന്നാലും അവൻ എങ്ങനെ? " " എനിക്കറിയില്ല അങ്ങുന്നേ. പക്ഷെ പണ്ടേ നമുക്ക് അറിയാവുന്നതല്ലേ മഹി സാധാരണക്കാരൻ അല്ലെന്നു.. അവനു എന്തൊക്കെയോ പ്രത്യേകതകൾ ഉണ്ട്. ആ വിഷ്ണു ദത്തന്റെ കാവലിനു അവൻ എന്നും ഉണ്ടാവും.മഹി മരിച്ചാൽ മാത്രമേ നമ്മുടെ ഉദ്ദേശം എന്തെങ്കിലും നടക്കൂ.. അവൻ ജീവനോടെ ഇരിക്കുമ്പോൾ ഒന്നും നടക്കില്ല..

" ഭീതിയോടെ ശേഖരൻ പറഞ്ഞു കൊണ്ടിരുന്നു. നീലാംബരി ദേവി അയാളുടെ മുന്നിലേക്ക്‌ കയറി നിന്നു. " നീ ശരിക്കും കണ്ടോ മഹിയെ? അവൻ എങ്ങോട്ടാണ് പോയത്? നമുക്ക് പോലീസിൽ അറിയിച്ചാൽ പോരെ? " " അവൻ എങ്ങോട്ട് പോയി എന്നൊന്നും എനിക്കറിയില്ല. നമ്മുടെ ബലവാന്മാരായ ആളുകൾ എല്ലാം നാല് പാടും ഓടി രക്ഷപെട്ടപ്പോൾ പിന്നെ ഞാനും അവിടെ നിന്നില്ല.എന്നെ അവിടെ കണ്ടാൽ പിന്നെ അറിയാമല്ലോ.. അവൻ ബാക്കി വച്ചേക്കില്ല.. അല്ലെങ്കിലും അവന്റെ കൂട്ടുകാരന്റെ മരണത്തിനു നമ്മളോട് പകരം വീട്ടാൻ നോക്കി ഇരിക്കുകയിരിക്കും അവൻ." നീലാംബരി ദേവി ചിന്തയിൽ മുഴുകി നിന്നു. മാനവേന്ദ്രൻ അപ്പോഴും ശേഖരനോട് എന്തൊക്കെയോ ചോദിക്കുന്നുണ്ട്. മഹിയാണ് വന്നതെന്ന് വിശ്വസിക്കാൻ പറ്റുന്നില്ല. പക്ഷെ മഹിയല്ലാതെ വേറെ ആരാണ് വിഷ്ണു ദത്തന്റെ രക്ഷക്ക് വരാൻ ഉള്ളത്. ഇനി പോലീസിൽ അവനു പരിചയമുള്ള ആരെങ്കിലും..തങ്ങൾക്കു ഒന്നും അറിയാൻ പാടില്ലാത്ത എന്തൊക്കെയോ നടക്കുന്നുണ്ട്.ശേഖരൻ പറഞ്ഞത് പോലെ മഹി സാധാരണക്കാരൻ അല്ല.. അവനെ ആദ്യമായി കണ്ടപ്പോൾ മുതൽ എന്തൊക്കെയോ തോന്നിയിരുന്നു.അതു എന്താണെന്നു കണ്ടെത്തണം. അവരുടെ ഉള്ളിൽ അപയസൂചനകൾ മുഴങ്ങുന്നുണ്ടായിരുന്നു. ചെയ്തു കൂട്ടിയ പാപങ്ങൾക്ക് ഒക്കെയുള്ള ശിക്ഷ അനുഭവിക്കാൻ സമയമായി എന്നാരോ ഉള്ളിലിരുന്നു പറയുന്നത് പോലെ. ഇരുട്ടിൽ വീണ്ടും തങ്ങളുടെ ജീപ്പിൽ വന്നു ഇരുന്നെങ്കിലും കാശിയും വരുണും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല.

രണ്ടു പേരുടെയും മനസ്സിൽ ഒരേ ചോദ്യങ്ങൾ ആയിരുന്നു .അതു അന്യോന്യം ചോദിക്കാൻ രണ്ടാളും മുതിർന്നില്ല എന്ന് മാത്രം.തങ്ങളുടെ രക്ഷകൻ കാണാൻ മഹിയെ പോലെ തോന്നിച്ചെങ്കിലും അതു മഹിയാണെന്ന് വിശ്വസിക്കാൻ കാശിക്കു പറ്റുന്നുണ്ടായിരുന്നില്ല. പണ്ട് മുതലേ അവന്റെ മനസാക്ഷിസൂക്ഷിപ്പുകാരനാണ് കാശി. എന്തുണ്ടെങ്കിലും തന്നോട് പറയുമായിരുന്നു. ആ മഹി ഇങ്ങനൊരു കാര്യം തന്നോട് മറച്ചു വയ്ക്കില്ല. അങ്ങനെ എന്തെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അന്ന് കോടതിയിൽ വച്ചു കണ്ടപ്പോൾ അവൻ പറഞ്ഞേനെ.. മഹിയാണെങ്കിൽ പിന്നെ അവൻ എന്താ തന്നോട് പറയാഞ്ഞേ..ഇനി മഹി അല്ലെങ്കിൽ പിന്നെ ആരാണ്? അതു പോലെ തന്നെ മഹിയാണെങ്കിൽ അങ്ങനെ ഒരു കത്തിന്റെയും ആവശ്യമില്ല. കല്പകശ്ശേരിക്കാരുടെ പദ്ധതികൾ അറിയുന്ന ആരെയോ പോലെയാണ് തോന്നുന്നത്. അങ്ങനെ ആരാണ്? മാണിക്യമംഗലത്തെ ഗേറ്റിലേക്കു നോക്കി ചിന്തകൾ കൊണ്ട് അസ്വസ്തമായ മനസ്സുമായി കാശി ഇരുന്നു. ചാമുണ്ഡേശ്വരിയുടെ മുന്നിൽ കണ്ണുകൾ അടച്ചു ഞാൻ നിന്നു. സൂര്യേട്ടൻ ജയിലിലായി ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.ഇനിയും ഒരാഴ്ച കൂടി.

അടുത്ത തവണ കോടതിയിൽ ഹാജരാക്കുമ്പോൾ ഉറപ്പായും ജാമ്യം എടുത്തു തരാമെന്നു രവിയച്ഛൻ പറഞ്ഞിട്ടുണ്ട്.അതു മാത്രമാണ് ഇപ്പോൾ ഓരോ ദിവസവും തള്ളി നീക്കാനുള്ള പ്രചോദനം.ആ മുഖം ഒന്ന് കാണാൻ, ശബ്ദം കേൾക്കാൻ ഒക്കെ കൊതിയായി തുടങ്ങിയിരിക്കുന്നു.എല്ലാവരും ചുറ്റും ഉള്ളപ്പോഴും ഞാൻ ഇത്ര വേദനിക്കുന്നെങ്കിൽ ആ ജയിലിനുള്ളിഞങ്ബ്ബാവഹാവ്വ്‌വെജെൻസ്‌ന. ൺ എന്റെ സൂര്യേട്ടൻ എത്ര വേദനിക്കുന്നുണ്ടാവും. നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ പതിയെ പുറത്തേക്കിറങ്ങി. രുദ്രാക്ഷ മരച്ചുവട്ടിൽ അവർ ഉണ്ട്.. എന്നെ നോക്കുന്നതും കണ്ടു.. അന്ന് അവരെ മണിയണ്ണനോട് സംസാരിക്കുന്നത് കണ്ടതിൽ പിന്നെ അവരെ കാണുമ്പോൾ എന്തോ വല്ലായ്മ ആണ്. എങ്കിലും അവർ എന്നെ നോക്കി ചിരിച്ചപ്പോൾ ഞാനും ചിരിച്ചെന്നു വരുത്തി.ഞാൻ വീട്ടിലൊക്കെ മണിയണ്ണനും കാളിയമ്മയും അറിയാതെ അരിച്ചു പെറുക്കി നോക്കിയെങ്കിലും എന്റെ സംശയം പോലെ പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായില്ല. സൂര്യേട്ടനെ പറ്റിയുള്ള രഹസ്യങ്ങൾ അവർ സൂര്യട്ടനിൽ നിന്നു തന്നെ മറച്ചു വയ്ക്കുന്നത് എന്തിനാണെന്നത് ഒരു സമസ്യയായി എന്റെ മുന്നിൽ വന്നു നിന്നു.നടക്കു മുന്നിൽ ഞങ്ങളുടെ കല്യാണം കഴിഞ്ഞ ആ മണ്ഡപം ഇരുന്നിടം എത്തിയപ്പോൾ ഞാൻ ഒന്ന് നിന്നു.

എല്ലാവരുടേയും ആശിർവാദത്തോടെ സൂര്യേട്ടന്റെ താലിയും സിന്ദൂരവും എനിക്ക് ലഭിച്ച നല്ല നിമിഷങ്ങൾ മനസിലൂടെ കടന്നു പോയി. ഈ മണ്ഡപത്തിനു ചുറ്റുമാണ് ആ കൈക്കുള്ളിൽ കൈ കോർത്തു മൂന്നു വട്ടം വലം വച്ചതു. അതിന്റെ ഓർമകളിൽ മതി മറന്നു നിൽക്കുമ്പോൾ പെട്ടെന്നാണ് മറ്റൊരുവേണ്ടിയാണ് ്റെ ഓർമ്മയിൽ തെളിഞ്ഞത്. അന്ന് ഞങ്ങൾ വലം വച്ചു തിരികെ വരുമ്പോൾ സന്യാസിനി അമ്മ തന്ന സമ്മാനം.. അ ചെറിയ പൊതി.. അതു എന്താണെന്നു എടുത്തു നോക്കണമെന്ന് എനിക്ക് തോന്നി. കല്യാണത്തിന് കിട്ടിയ സമ്മാനങ്ങളുടെ കൂട്ടത്തിൽ അതും വച്ചിട്ടുണ്ട്. അന്ന് അമ്പരപ്പ് മൂലം ശ്രദ്ധിച്ചിരുന്നത് കൊണ്ട് അതിന്റെ പൊതി എനിക്ക് നല്ല ഓർമ ഉണ്ടായിരുന്നു. വീട്ടിൽ ചെന്ന ഉടനെ തന്നെ അതെന്താണെന്നു നോക്കണം. അതും ഓർത്തു കൊണ്ട് പെട്ടെന്ന് തന്നെ ഞാൻ പുറത്തേക്കിറങ്ങി. അമ്പലത്തിന്റെ പുറത്തെ ആൽ തറയിൽ നിന്നു പാറു എന്നൊരു വിളി കേട്ടപ്പോൾ ഞാൻ അങ്ങോട്ടേക്ക് നോക്കി . മഹിയെട്ടന്റെ കൂട്ടുകാരാണ്..കാശിയേട്ടൻ അടക്കം എല്ലാവരും ഉണ്ട്. വിഷ്ണുവേട്ടനെ മാത്രം കണ്ടില്ല.

പെട്ടെന്ന് വീട്ടിലെത്താനുള്ള വ്യഗ്രതയിൽ ഇറങ്ങി പോവുമ്പോൾ അവരെ ശ്രദ്ധിച്ചില്ലായിരുന്നു. ഞാൻ അങ്ങോട്ടേക്ക് ചെന്നു. എന്നെ കണ്ടപ്പോൾ കാശിയേട്ടൻ ചെറിയൊരു ചിരി സമ്മാനിച്ചു. സൂര്യേട്ടന്റെ അസാന്നിധ്യം എന്റെ അത്രയും തന്നെ അലട്ടുന്നൊരു വ്യക്തി കാശിയേട്ടൻ ആണെന്ന് എപ്പോഴും തോന്നാറുണ്ട്.. കണ്ണിൽ പ്രസരിപ്പില്ല, കളിയും ചിരിയും ഒന്നുമില്ല, എന്തിനു വല്ലാതെ കോലം കേട്ടു പോയി. കാവ്യയും എപ്പോഴും പറയും കാശിയേട്ടന് നേരം വണ്ണം ഭക്ഷണം പോലും ഇല്ലായെന്ന്. അല്ലെങ്കിലും സൂര്യേട്ടന്റെ നിഴലാണ് കാശിയേട്ടൻ. ഈ കാലത്തിനിടക്ക് കാശിയേട്ടൻ ഇല്ലാതെ ഞാൻ സൂര്യേട്ടനെ കണ്ടിട്ടുള്ളത് തന്നെ വിരളം ആണ്. ബാക്കി ഉള്ള എല്ലാവരും എന്നോട് വിവരങ്ങൾ ഒക്കെ തിരക്കുമ്പോഴും കാശിയേട്ടൻ മാത്രം ഒന്നും മിണ്ടാതെ എല്ലാം കേട്ടിരുന്നത്തെ ഉള്ളു..കുറച്ചു നേരം സംസാരിച്ചിരുന്നതിനു ശേഷം ഞാൻ പോകാൻ ഇറങ്ങി. ഇത്രയും നേരം ഒന്നും മിണ്ടാതിരുന്ന കാശിയേട്ടൻ അപ്പോൾ എണീറ്റു എന്നോടൊപ്പം വരുന്നത് കണ്ടു ഞാൻ അതിശയത്തോടെ നോക്കി..കുറച്ചു നേരത്തേക്ക് കാശിയേട്ടൻ ഒന്നും മിണ്ടിയില്ല. എന്നോട് എന്ത് പറയണം എന്ന ചിന്തയിൽ ആണെന്ന് തോന്നി. " നീ ഓക്കെ അല്ലേ പാറൂ? " കാശിയേട്ടന്റെ ചോദ്യം കേട്ടപ്പോൾ ഞാൻ കാശ്യേട്ടനെ നോക്കി.. പിന്നെ മെല്ലെ ആണെന്ന് തലയാട്ടി.

" എന്താ ഇപ്പൊ അങ്ങനെ ചോദിക്കാൻ? " " ഒന്നുമില്ല.. വെറുതെ ചോദിച്ചതാണ്.. പക്ഷെ ഇനി ഞാൻ പറയുന്നത് വെറുതെയല്ല. അതു നീ ശ്രദ്ധിച്ചു കേൾക്കണം.. " കാശിയേട്ടന്റെ മുഖം കൂടുതൽ ഗൗരവത്തിൽ ആയി. ഞാൻ കുറച്ചു പേടിയോടെ തലയാട്ടി.. "നീ എപ്പോഴും ഇങ്ങനെ ഒറ്റയ്ക്ക് ഇറങ്ങി നടക്കരുത്..എപ്പോൾ എവിടെ പോയാലും ആരെയെങ്കിലും കൂടെ കൊണ്ട് പോകണം.കല്പകശ്ശേരിക്കാർ ആരെ ഉപദ്രവിക്കണം എന്നു വിചാരിച്ചു നടക്കുകയാണ്..മഹിയെ തകർക്കാൻ നിന്നെക്കാൾ നല്ലൊരു മാർഗം ഇല്ലായെന്ന് അവർക്കു അറിയാം. പ്രത്യേകിച്ച് അവൻ ഇവിടെ ഇല്ലാത്ത സമയത്തു.. എനിക്ക് വിഷ്ണുവേട്ടന്റെ കാര്യങ്ങൾ ശ്രദ്ധിക്കണ്ടത് കൊണ്ട് എപ്പോളും നിന്നെ ശ്രദ്ധിക്കാനും കഴിയില്ല. അതു കൊണ്ട് അവൻ വരുന്നത് വരെ നീ കുറച്ചധികം ശ്രദ്ധിക്കണം.. " "എന്താ കാശിയേട്ട പെട്ടെന്ന് ഇങ്ങനെ ഒക്കെ പറയാൻ? എന്തെങ്കിലും ഉണ്ടായോ?" കാശിയേട്ടൻ എന്നോട് കഴിഞ്ഞ ദിവസം വിഷ്ണുവേട്ടനു നേരെ ഉണ്ടായ അക്രമണത്തെ പറ്റി പറഞ്ഞു.. പക്ഷെ തങ്ങൾ കണ്ട അജ്ഞാതനെ പറ്റിയോ കത്തിനെ പറ്റിയോ ഒന്നും കാശി പറഞ്ഞില്ല .അതു കേട്ടപ്പോൾ വല്ലാത്തൊരു ഭയം എന്നെയും വന്നു പൊതിഞ്ഞു . സൂര്യേട്ടനെ കുടുക്കിയപ്പോൾ അവർക്കു കുറച്ചു സമാധാനം ആയി കാണും എന്നാണ് ഞാൻ കരുതിയത്.

പക്ഷെ ഇപ്പോൾ മനസിലായി അവർ സൂര്യേട്ടൻ ഇല്ലാത്ത അവസരം മുതലാക്കി അവരുടെ ഗൂഡ ലക്ഷ്യങ്ങൾ എത്രയും വേഗം നേടി എടുക്കാൻ ശ്രമിക്കുകയാണെന്ന്. എന്റെ ഭവമാറ്റങ്ങൾ ശ്രദ്ധിച്ചു നിന്ന കാശിയേട്ടന്റെ മുഖത്ത് വാത്സല്യവും കരുതലും വന്നു നിറയുന്നത് ഞാൻ കണ്ടു.. " നീ പേടിക്കാൻ വേണ്ടി പറഞ്ഞതല്ല. കരുതിയിരിക്കാൻ വേണ്ടിയാണ്.വിനുവിനെ നഷ്ടപെട്ടത് പോലെ ഇനി ഒരാളെ കൂടി.. നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ മഹിക്ക് അതു താങ്ങാൻ ആവില്ല..അതു പോലെ തന്നെ ഞാൻ ഉള്ളപ്പോൾ നിനക്ക് എന്തെങ്കിലും സംഭവിച്ചാൽ പിന്നെ എനിക്ക് അവന്റെ മുഖത്ത് നോക്കാൻ പോലും കഴിയില്ല. " കാശിയേട്ടൻ പറഞ്ഞു നിർത്തിയപ്പോൾ ഞാൻ ഞാൻ ആ കൈകളിൽ പിടിച്ചു.. " വിനുവേട്ടന്റെ മരണത്തിനു ഇപ്പോഴും കാശിയേട്ടൻ സ്വയം പഴിക്കുകയാണോ?അതിൽ കാശിയേട്ടന്റെ കുറ്റം ഇല്ല.. " " ഉണ്ട്.. മഹി എന്നോട് പറഞ്ഞതായിരുന്നു വിനുവിന് മേൽ ഒരു കണ്ണ് വേണമെന്ന്.. ഞാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ " കൊച്ചു കുട്ടികളെ പോലെ കണ്ണടച്ച് കൊണ്ട് കാശിയേട്ടൻ പറഞ്ഞു.. " ഇല്ല കാശിയേട്ടാ..എത്രയൊക്കെ നോക്കി എന്ന് പറഞ്ഞാലും നമുക്ക് മുഴുവൻ സമയവും ഒരാളുടെ പിറകെ നടക്കാൻ സാധിക്കില്ലല്ലോ. വിനുവേട്ടന് അത്രയും ആയുസ്സ് ഉണ്ടായിരുന്നുള്ളു..

പിന്നെ കാശിയേട്ടന് സമാധാനം ആവുമെങ്കിൽ ഞാൻ ഇനി ആരെയെങ്കിലും കൂട്ടി മാത്രമേ എവിടെയെങ്കിലും പോവൂ..എന്റെ കാര്യം കൂടി ഓർത്തു ഇനി തല പുകക്കേണ്ട.. " ചെറു ചിരിയോടെ ഞാൻ അതു പറഞ്ഞപ്പോൾ കാശിയേട്ടനും ചിരിച്ചു.പിന്നെ വീണ്ടും ഗൗരവത്തിൽ ആയി. "അടുത്ത ആഴ്ച എന്തായാലും മഹിക്ക് ജാമ്യം കിട്ടും.. നീ വിഷമികണ്ട.." എന്നെ സമാധാനിപ്പിക്കാൻ എന്നതിലുപരി സ്വയം സമാധാനിക്കാൻ കാശിയേട്ടൻ പറയുന്നത് പോലെയാണ് എനിക്ക് തോന്നിയത് .ഒന്ന് തലയാട്ടി കാശ്യേട്ടനോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്കു നടന്നു. പക്ഷെ അപ്പോൾ എനിക്ക് ഉറപ്പായിരുന്നു സൂര്യേട്ടന്റെ കൂട്ടുകാരിൽ ആരെങ്കിലും എന്റെ പിന്നാലെ ഉണ്ടാവുമെന്ന്. വീട്ടിലെത്തി ഭക്ഷണം കഴിച്ചതിനു ശേഷം ഞാൻ നേരെ സമ്മാനപൊതികൾ വച്ചിരിക്കുന്ന മുറിയിലേക്ക് പോയി. മണിയണ്ണൻ കടയിലേക്കും കാളിയമ്മ തൊടിയിലേക്കും ഇറങ്ങി. ഇത് തന്നെയാണ് പറ്റിയ സമയമെന്നു എനിക്ക് തോന്നി. സമ്മാനപൊതികൾ എല്ലാം കിട്ടിയത് പോലെ തന്നെയുണ്ട്. സൂര്യേട്ടൻ കൂടെ ഇല്ലാതെ അതൊന്നും തുറക്കാനോ നോക്കാനോ എനിക്ക് മനസ്സ് ഉണ്ടായിരുന്നില്ല.ഞാൻ അതിനിടയിൽ തപ്പി സന്യാസിനി അമ്മ തന്ന ആ പൊതി കണ്ടെത്തി.ഒരു വളരെ ചെറിയ ഒരു ചതുരകൃതിയിൽ ഉള്ള പൊതി.ഞാൻ അതിന്റെ കവർ പൊട്ടിച്ചു എടുത്തപ്പോൾ ഉള്ളിൽ ഒരു ബോക്സ്‌ ആയിരുന്നു. ഞാൻ പെട്ടെന്ന് തന്നെ അതു തുറന്നു നോക്കി.. അതിനുള്ളിൽ ഒരു വീതി കൂടിയ വള ആയിരുന്നു.

സ്വർണ വള ആണെന്ന് തോന്നി.. ഞാൻ അതിശയത്തോടെ ആ വള പുറത്തെടുത്തു നോക്കി.. മനോഹരമായ വള ആയിരുന്നു അതു.വളയുടെ നടുക്കായി ചുവപ്പും നീലയും പച്ചയും നിറത്തിലുള്ള മൂന്നു കല്ലുകൾ കണ്ടു..അതിനു ചുറ്റും ഐശ്വര്യ പ്രാദായിയായ ലക്ഷ്മി ദേവിയുടെ ചിത്രങ്ങൾ മനോഹരമായി സ്വർണത്തിൽ കൊത്തി വച്ചിട്ടുണ്ട്. ഇത്രയും മനോഹരമായ കൊത്തു പണികളോട് കൂടിയ ഒരു വള എനിക്ക് സമ്മാനമായി താരനും മാത്രം എന്ത് ബന്ധമാണ് ഞാനും അവരും തമ്മിൽ? അതു പോലെ ആ വളയിലേക്ക് വീണ്ടും വീണ്ടും നോക്കവേ അതു എവിടെയോ കണ്ടിട്ടുണ്ടെന്ന തോന്നൽ എന്റെ മനസ്സിൽ ഉയർന്നു. പക്ഷെ എവിടെയാണെന്ന് എത്ര ശ്രമിച്ചിട്ടും ഓർമ കൂട്ടുന്നില്ല. ഇനി വല്ല ഫോട്ടോയിലും ആണോ? കണ്ടിട്ട് ഇത് പുതിയതാണെന്ന് തോന്നുന്നില്ല.അവരുടെ കയ്യിൽ ഉണ്ടായിരുന്നതാണെന്നു തോന്നുന്നു. സന്യാസിനിയെ പോലെ ജീവിക്കുന്ന ആ അമ്മയുടെ കയ്യിൽ ഇത്രയും വിലപിടിപ്പുള്ള വള എങ്ങനെ വന്നു? ചോദ്യങ്ങൾ ഒരുപാടായിരുന്നു മനസ്സിൽ.ഒന്നിനും ഉത്തരം കിട്ടിയില്ല. തത്കാലം ആ വള ആരെയും കാണിക്കുന്നില്ലയെന്നു ഞാൻ തീരുമാനിച്ചു. എന്റെ അലമാരിയിലേക്ക് വയ്ക്കുന്നതിനു മുന്നേ അതിന്റെ ഒന്ന് രണ്ടു ഫോട്ടോ ഞാൻ എന്റെ ഫോണിൽ എടുത്തു വച്ചു. കുറച്ചു കാര്യങ്ങളൊക്കെ ഞാൻ മനസ്സിൽ തീരുമാനിച്ചിരുന്നു.. പക്ഷെ ആദ്യം സൂര്യേട്ടൻ വരട്ടെ.. എന്നിട്ട് ബാക്കി..കാശിയേട്ടൻ പറഞ്ഞത് പോലെ ഈ ഒരാഴ്ച കൂടി.. ഒരു നെടുവീർപ്പോടെ ഞാൻ ഓർത്തു.. കോടതിയിൽ നിന്നു ജാമ്യം കിട്ടി പുറത്തേക്കു വന്നു മഹി ചുറ്റും നോക്കി. വിഷ്ണുവേട്ടനും കാശിയും അവനെ തന്നെ നോക്കി ജീപ്പിൽ ചാരി നിൽക്കുന്നുണ്ട്.

അവരുടെ അടുത്തേക്ക് ചെല്ലുന്നതിനു മുന്നേ തന്നെ കാശി ഓടി വന്നു കെട്ടിപിടിച്ചു. മഹിയും അവനെ തിരികെ കെട്ടിപിടിച്ചു. ജയിലിൽ ഒറ്റയ്ക്ക് കഴിയുമ്പോൾ ഓരോ നിമിഷവും മിസ്സ്‌ ചെയ്തത് ഈ സൗഹൃദമാണ്.പിറകെ വിഷ്ണുവേട്ടനും എത്തി.. അവനെ തിരിച്ചു കിട്ടിയതിലുള്ള ആഹ്ലാദം ആ കണ്ണുകളിലും വ്യക്തം ആയിരുന്നു. പതിയെ അവന്റെ തോളിൽ തട്ടി അവർ ഒരുമിച്ചു ജീപ്പിന്റെ അടുത്തേക്ക് നടന്നു. അവരുടെ പതിവ് പോലെ വിഷ്ണു മഹിക്ക് നേരെ ചാവി നീട്ടി.. ചിരിച്ചു കൊണ്ട് അതും വാങ്ങി ഡ്രൈവർ സീറ്റിലേക്ക് കയറുമ്പോൾ വല്ലാത്ത ഒരു സന്തോഷം ഉള്ളിൽ വന്നു നിറയുന്നത് അവൻ അറിഞ്ഞു. വിഷ്ണു കോ ഡ്രൈവർ സീറ്റിലും കാശി പിറകിലും കയറിയപ്പോൾ അവൻ വണ്ടി എടുത്തു. രാവിയച്ഛൻ അദേഹത്തിന്റെ കാറിൽ തിരികെ പോയിരുന്നു. ഇനി കേസിന്റെ ദിവസം വന്നോളാമെന്നു പറഞ്ഞിട്ടാണ് പോയത് . ഈ കേസ് താൻ എന്തായാലും ജയിക്കുമെന്ന് ഇന്നേ ഉറപ്പായതാണ്. കല്പകശ്ശേരിക്കാർ തനിക്കെതിരെ കൊണ്ട് വന്ന കള്ള സാക്ഷി തന്നെ പറമ്പിലെ വീടിനടുത്തു കണ്ടു എന്ന് പറയുന്ന അതേ സമയത്തു തന്നെ കാശിയുടെ വീട്ടിൽ കണ്ടു എന്ന് തെളിവോടെ പറയാൻ ആൾക്കാർ ഉണ്ടായതാണ് ഏറ്റവും വലിയ കാര്യം. രാത്രി ഫസ്റ്റ് ഷോ സിനിമ ടൗണിൽ പോയി കണ്ടു വരുന്ന രണ്ടു പേര് അന്ന് താൻ വിനുവിനെ യാത്രയാക്കി വരുമ്പോൾ കാശിയുടെ ഗേറ്റിന്റെ മുന്നിൽ വച്ചു കണ്ടു വർത്തമാനം പറഞ്ഞിരുന്നു. അതോടെ സാക്ഷിയുടെ മൊഴിയിൽ സംശയം സൃഷ്ടിക്കാൻ സാധിച്ചു.

പിന്നെ പറമ്പിലെ വഴിയിൽ നിന്നു കിട്ടിയ ടയർ പാടുകൾ തന്റെ ജീപ്പിന്റെ ആണ് എന്ന് തെളിയിക്കാനും പോലീസിന് സാധിച്ചിട്ടില്ല. ഏറ്റവും മുഖ്യമായി തന്റെ മകനെ ഒരിക്കലും മഹി അപകടപെടുത്തില്ലയെന്നു പ്രഭാകരൻ മാഷ് തന്നെ കോടതിയിൽ പറഞ്ഞു. എതിർ ഭാഗം വക്കീൽ എങ്ങനെയൊക്കെ ചോദിച്ചിട്ടും മാഷ് ഒരു സംശയം പോലും പറഞ്ഞില്ല.മകനെ നഷ്ടപെട്ട ദുഖത്തിലും തനിക്കു വേണ്ടി മാഷ് അവിടെ വന്നത് ഓർത്തപ്പോൾ ശരിക്കും അവിടെ നിന്നു തന്നെ കണ്ണ് നിറഞ്ഞു പോയിരുന്നു.. അതോടൊപ്പം വല്ലാത്തൊരു ദേഷ്യവും മനസിലേക്ക് ഉയർന്നു വന്നു.. വിനുവിന്റെ ജീവൻ എടുത്തവരോടുള്ള പക..കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മനസ്സിൽ കിടന്നു പുകഞ്ഞു കൊണ്ടിരുന്ന കനൽ അഗ്നിയായി മാറി തുടങ്ങിയിരുന്നു. അതു എത്രയും പെട്ടെന്ന് അവരുടെ അടുത്തേക്കെത്താനുള്ള വേഗമായി ആക്സിലരേറ്ററിൽ കാലു അമർന്നതും തോളത്തു ഒരു കരം പതിഞ്ഞു.. നോക്കിയപ്പോൾ അവന്റെ മനസ്സ് വായിച്ചതു പോലെ വിഷ്ണുവേട്ടനാണ്.. " നിനക്ക് ഇപ്പോൾ എങ്ങോട്ട് പോകാനുള്ള തിടുക്കം ആണെന്ന് എനിക്കറിയാം.. പക്ഷെ ഇന്നത്തെ ഒരു ദിവസത്തേക്ക് അതെല്ലാം നീ നിന്റെ മനസ്സിൽ നിന്നു മാറ്റി വയ്ക്കണം..ഇന്ന് കണക്കുകൾ കൊടുക്കാനും തീർക്കാനും ഒന്നും ഉള്ള ദിവസമല്ല.. " " വിഷ്ണുവേട്ടൻ പറഞ്ഞതാണ് ശരി..

തത്കാലം നീ അതൊന്നും ഓർക്കേണ്ട.. " കാശി വിഷ്ണുവിനെ അനുകൂലിച്ചപ്പോൾ മഹി അതിശയത്തോടെ അവരെ നോക്കി..കൽപകശ്ശേരിക്കാരോട് കണക്കു തീർക്കാൻ അവരും കാത്തിരിക്കുകയായിരിക്കും എന്നാണ് മഹി കരുതിയത്. " നിങ്ങൾക്കെന്താ പറ്റിയത്? പേടിയാണോ? നമ്മുടെ വിനുവിനെ കൊന്നവന്മാരാണ് അവർ..നിങ്ങൾ വരുന്നില്ലെങ്കിൽ വേണ്ട.. ഞാൻ എന്തായാലും അവരെ ഒന്ന് കണ്ടിട്ടേ ഉള്ളു.." മഹി ദേഷ്യത്തോടെ പറഞ്ഞു.. " നീ അവരെ കാണാൻ പോകുമ്പോൾ കഴിഞ്ഞ പതിനാറു ദിവസമായി എല്ലാ ദിവസവും അമ്പലത്തിൽ പോയി പ്രാർത്ഥനയുമായി കണ്ണിൽ എണ്ണ ഒഴിച്ച് നിന്റെ വരവും കാത്തിരിക്കുന്ന ഒരു പെണ്ണ് ഉണ്ടെന്നു ഓർക്കണം..നീ കല്യാണ മണ്ഡപത്തിൽ ഒറ്റക്കാക്കി പോയ പെണ്ണ്.. ഇപ്പോഴും നിനക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി വച്ചു നിന്നെയും കാത്തു ഇരിക്കുന്നുണ്ട് വീട്ടിൽ. അവളോട്‌ എന്താണെന് വച്ചാൽ പറഞ്ഞിട്ട് പൊയ്ക്കോ" കാശി ദേഷ്യത്തോടെ പറഞ്ഞപ്പോൾ മഹി അവനെ നോക്കി.. " ഇന്നത്തെ നിന്റെ ദിവസം അവൾക്കു അവകാശപ്പെട്ടതാണ് മഹി.. ഇനിയും അവളെ വിഷമിപ്പിച്ചാൽ അതു ദൈവം കൂടി പൊറുക്കില്ല.. " വിഷ്ണു അലിവോടെ പറഞ്ഞപ്പോൾ മഹി സ്റ്റിയറിങ്ങിൽ തല വച്ചു കിടന്നു .

അവർ രണ്ടാളും പറഞ്ഞത് ശരിയാണ്..പക മനസ്സിൽ വന്നു നിറഞ്ഞപ്പോൾ തന്റെ പാറുവിനെ പറ്റി മറന്നു.. അവളുടെ വിഷമങ്ങളും കാത്തിരിപ്പും മറന്നു.. പാടില്ലായിരുന്നു.. കോടതിയിൽ നിന്നിറങ്ങി ഓടി ചെല്ലേണ്ടത് അവളുടെ അടുത്തേക്ക് തന്നെയാണ്..തന്നെ കാത്തിരിക്കുന്ന തന്റെ പെണ്ണിന്റെ അടുത്തേക്ക്..അവൻ ഒരു ദീർഘനിശ്വാസം വിട്ടു തലയുയർത്തി. അപ്പോൾ അവന്റെ മനസ്സിൽ നിന്നു ദേഷ്യത്തിന്റെ കനലുകൾ അവൻ പിറകിലേക്ക് തള്ളിയിരുന്നു. ഏട്ടനും കാശിയും പറഞ്ഞ പോലെ അതിനു കുറച്ചു നേരം കൂടി കാത്തിരിക്കാം.. മഹിയുടെ മുഖഭാവത്തിൽ നിന്നു അവന്റെ മനസ്സ് മാറിയെന്നു മനസിലായപ്പോൾ കാശിക്കും വിഷ്ണുവിനും സന്തോഷമായി.. " എന്നാൽ വീട്ടിലോട്ടു വിട്ടോ.. " മഹിയുടെ പുറത്തു തട്ടി വിഷ്ണു പറഞ്ഞപ്പോൾ അവൻ ചിരിയോടെ വീണ്ടും ജീപ്പ് സ്റ്റാർട്ട്‌ ചെയ്തു.അപ്പോൾ അവന്റെ മനസ്സു അവന്റെ പെണ്ണിനെ കാണാനും അവളുടെ സാമിപ്യത്തിനും തുടി കോട്ടി തുടങ്ങിയിരുന്നു.......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story