സൂര്യപാർവണം: ഭാഗം 26

surya parvanam

രചന: നിള നിരഞ്ജൻ

വീട്ടിലെ ഗേറ്റിനു മുന്നിൽ ജീപ്പ് വന്നു നിൽക്കുന്ന ഒച്ച കേട്ടപ്പോൾ തന്നെ എന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു തുടങ്ങിയിരുന്നു. സൂര്യേട്ടൻ എത്തിയിരിക്കുന്നു. ജാമ്യം കിട്ടി ഞങ്ങൾ അങ്ങോട്ട്‌ വരികയാണെന്നു കാശിയേട്ടന്റെ മെസ്സേജ് വന്നപ്പോൾ തൊട്ടു നോക്കി ഇരിക്കുന്നതാണ്. ഇന്നത്തെ ദിവസം ഞങ്ങൾക്ക് കുറച്ചു സ്വകാര്യത കിട്ടിക്കോട്ടെ എന്ന് കരുതി കാളിയമ്മയും മണിയണ്ണനും ഇന്ന് മാണിക്യമംഗലത്തേക്കു പോവുകയാണെന്ന് പറഞ്ഞു കുറച്ചു മുന്നേ പോയതേ ഉള്ളു. ഗേറ്റിന്റെ അടുത്തു നിന്നു വിഷ്ണുവേട്ടനോടും കാശിയേട്ടനോടും യാത്ര പറയുന്നത് കേട്ടു ഞാൻ പതിയെ അടുക്കളയിലോട്ടു നടന്നു. ഒരു ചായ ഇടാം.. സൂര്യേട്ടൻ അകത്തേക്ക് കയറിയതും മുൻവശത്തെ വാതിൽ അടക്കുന്നതും ഒച്ച കേട്ടു എനിക്ക് മനസിലായി.കാൽപ്പെരുമാറ്റം പതിയെ അടുക്കളയിൽ എത്തിയപ്പോഴും തിരിഞ്ഞു നോക്കാൻ എനിക്കൊരു മടി തോന്നി..ഈ വീട്ടിൽ ഞങ്ങൾ ഇപ്പോൾ ഒറ്റക്കാണെന്ന ചിന്ത ആ മുഖമൊന്നു കാണാൻ ഉള്ളു തുടിക്കുമ്പോഴും എന്തോ ഒരു നാണം.

" ഒരു ചായ വേണം .. മുറിയിലേക്ക് കൊണ്ട് വന്നാൽ മതി.. ഞാൻ ഒന്ന് കുളിക്കട്ടെ.. " അടുക്കള വാതിൽക്കൽ ഗൗരവം നിറഞ്ഞ ശബ്ദം മാത്രം കേട്ടു.ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും ആള് നടന്നു ഹാളിന്റെ അവിടെ വരെ എത്തിയിരുന്നു. കണ്ണ് അറിയാതെ നിറഞ്ഞു പോയി. കാത്തിരുന്നു കാത്തിരുന്നു അവസാനം വന്നിട്ട് ഒന്ന് അടുത്തു വന്നു പോലുമില്ല.മുഖത്തേക്ക് പോലും നോക്കിയില്ല.. എന്നെ കാണണമെന്ന് ഒട്ടും ആഗ്രഹം തോന്നുന്നില്ലേ സൂര്യേട്ടന്.. എന്തിനാണ് ഇത്ര ഗൗരവം..ഇനി ക്ഷീണം കൊണ്ടായിരിക്കും. മനസ്സിൽ ഓർത്തു കൊണ്ട് ചായ ഗ്ലാസിലാക്കി ഞാൻ മുറിയിലേക്ക് നടന്നു..ഞാൻ ചെല്ലുമ്പോൾ ആള് കുളിക്കാൻ കയറിയിട്ടുണ്ടായിരുന്നില്ല.മേശയിലും കാട്ടിലിലും ഒക്കെ എന്തോ തപ്പുന്നുണ്ട്.. മുഖത്താകെ ദേഷ്യമാണ്.. ഞാൻ അകത്തേക്ക് കയറി വരുന്ന ഒച്ച കേട്ടിട്ടും എന്നെ ഒന്ന് നോക്കിയത് പോലുമില്ല.. അതു എന്നെ വല്ലാതെ വേദനിപ്പിച്ചു.. " ഞാനില്ലാത്ത സമയത്തു എന്റെ മുറിയിൽ ആരാ കയറി സാധനങ്ങൾ എല്ലാം മാറ്റി വച്ചതു? " മുഖത്ത് നോക്കാതെ, പേരെടുത്തു വിളിക്കുക പോലും ചെയ്യാതെ ഉള്ള ചോദ്യം എന്റെ നെഞ്ചിലേക്ക് ആഴ്‌നിറങ്ങി.. " അതു ഞാനാ.മുറി വൃത്തിയാക്കാൻ കയറിയപ്പോൾ എല്ലാം ഇങ്ങനെ വലിച്ചു വാരി കിടക്കുന്നത് കണ്ടപ്പോൾ ഒന്ന് അടുക്കി വച്ചതാ..

" മനസ്സിലെ വിഷമം പുറത്തു വരാതെ ഞാൻ പതിയെ പറഞ്ഞു.. " നാശം.. ഒരു സാധനം വച്ചാൽ വച്ചിടത്തു കാണില്ല.. " എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി തുടങ്ങിയിരുന്നു.സൂര്യേട്ടൻ അപ്പോഴും എന്റെ മുഖത്ത് നോക്കുനുണ്ടായിരുന്നില്ല. എന്താണ് ഏട്ടന് പറ്റിയതെന്നു എത്ര ആലോചിച്ചിട്ടും മനസിലാവുനും ഉണ്ടായിരുന്നില്ല. എന്നെ കാണാൻ വെമ്പി ഓടി വരും, സ്നേഹം കൊണ്ട് ശ്വാസം മുട്ടിക്കും എന്നൊക്കെ കരുതിയ ആളാണ് ഒന്ന് മൈൻഡ് പോലും ചെയ്യാതെ ദേഷ്യപെടുന്നത്. " ഏട്ടാ.. എന്താ തപ്പുന്നത്?പറഞ്ഞാൽ ഞാൻ എടുത്തു തരാം.. " ഞാൻ പതിയെ രംഗം ശാന്തമാക്കാൻ ചോദിച്ചു.. " ഓ.. എന്റെ മുറിയിൽ ഞാനില്ലാത്തപ്പോൾ കയറി എന്റെ സാധനങ്ങൾ എല്ലാം വലിച്ചു വാരി ഇട്ടതും പോരാ.. നിന്റെ സഹായം ഒന്നും എനിക്ക് വേണ്ട.. ഞാൻ എന്താണെന്ന് വച്ചാൽ തന്നെ ചെയ്തോളാം " അത്രയും ആയപ്പോഴേക്കും എനിക്കും സഹിക്കാവുന്നതിലും അപ്പുറം ആയിരുന്നു. കരച്ചിൽ തൊണ്ടയിൽ നിന്നു പുറത്തേക്കു വരുന്നതിനു മുന്നേ അവിടെ നിന്നു എങ്ങനെയെന്കിലും പോയാൽ മതിയെന്നായി. സൂര്യേട്ടന്റെ ഭാഗത്തേക്ക്‌ നോക്കാതെ കൊണ്ട് വന്ന ചായ മേശപ്പുറത്തേക്ക് വച്ചു ഞാൻ തിരിഞ്ഞു നടന്നു.

രണ്ടടി മുന്നോട്ടു വച്ചപ്പോഴേക്കും സാരിതലപ്പിൽ പിടി വീണു. തിരിഞ്ഞു നോക്കാൻ മടിച്ചു നിന്നപ്പോഴേക്കും പിറകിൽ നിന്നു രണ്ടു കൈകൾ എന്നെ വരിഞ്ഞു മുറുക്കിയിരുന്നു. " പാറു " എന്നുള്ള വിളി കാതിൽ വന്നു പതിച്ചപ്പോഴേക്കും എന്റെ നിയന്ത്രണം എല്ലാം വിട്ടു പോയിരുന്നു. തിരിഞ്ഞു നിന്നു രണ്ടു കൈ കൊണ്ട് മുറുക്കെ സൂര്യേട്ടനെ കെട്ടിപിടിച്ചു ആ നെഞ്ചിൽ തല വച്ചു ഞാൻ ആർത്തലച്ചു കരഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ വിഷമങ്ങളും, കാത്തിരിപ്പും, ഏകാന്തതയും, ഇപ്പോൾ ദേഷ്യപ്പെട്ടതിന്റെ വിഷമവും ദേഷ്യവും എല്ലാം അതിൽ ഉണ്ടായിരുന്നു.ഏട്ടൻ എന്നെ ഇറുക്കെ ചേർത്തു പിടിച്ചു എന്റെ മുടിയിൽ തലോടിക്കൊണ്ടിരുന്നു. കുറച്ചു അധികം നേരത്തിനു ശേഷം ഞാൻ പതിയെ ശാന്തയായി.. പതിയെ ആ നെഞ്ചിൽ നിന്നു മുഖം ഉയർത്തി നോക്കി. ആ കണ്ണുകളിൽ ദേഷ്യമില്ല.. എന്നോടുള്ള അടങ്ങാത്ത പ്രണയവും പിന്നെ കരുതലും അങ്ങനെ എന്തൊക്കെയോ.. സങ്കടം സംശയത്തിന് വഴി മാറി " എന്തിനാ എന്നോട് അങ്ങനെ ദേഷ്യപ്പെട്ടത്?" പരിഭവം കലർന്ന മുഖത്തോടെ ഞാൻ ചോദിച്ചു .ഏട്ടൻ പതിയെ മുഖം കുനിച്ചു എന്റെ മൂക്കിൽ മൂക്ക് കൊണ്ട് ഉരസി.

എന്നിട്ട് ചെവിയുടെ അടുത്തേക്ക് ചുണ്ട് കൊണ്ട് പോയി.. " അതോ.. അന്ന് ലോക്ക് അപ്പിൽ എന്നെ കാണാൻ വന്നപ്പോൾ കല്പകശ്ശേരി നീലാംബരി ദേവിയുടെ വായടപ്പിച്ച ഒരു ഉണ്ണിയാർച്ചയെ പറ്റി കാശി എന്നോട് പറഞ്ഞിരുന്നു. ആ ആളെ ഒന്ന് കാണാൻ പറ്റുമോന്നു അറിയാൻ ചുമ്മാ ഒന്ന് ചൊടിപ്പിച്ചു നോക്കിയതാ.. പക്ഷെ ഇവിടെ ഒരാൾ അപ്പോഴേക്കും കണ്ണീർ സീരിയലിലെ നായികയെ പോലെ കരയാൻ തുടങ്ങി.. ". എന്നെ കളിയാക്കി സൂര്യേട്ടൻ പറഞ്ഞപ്പോൾ ഞാൻ ദേഷ്യത്തോടെ ഏട്ടനെ തള്ളി മാറ്റാൻ നോക്കി.. " ദുഷ്ട.. കളിപ്പിക്കാൻ ഇങ്ങനെയാണോ ചെയ്യുന്നേ? ഞാൻ പേടിച്ചു പോയി.. " പക്ഷെ ഏട്ടൻ എന്നെ പൂർവാധികം ശക്തിയോടെ ആ ദേഹത്തേക്ക് ചേർത്തു പിടിച്ചു. ഞാൻ എന്നിട്ടും ദേഷ്യത്തോടെ മുഖം വീർപ്പിച്ചു തന്നെ നിന്നു..ഏട്ടൻ എന്റെ മുഖം പിടിച്ചുയർത്തി. ഞാൻ അപ്പോളും വാശിയിൽ തന്നെ നിന്നു. " സോറി..ഒരു തമാശക്ക് ചെയ്തതാ.. നിനക്ക് ഇത്രയ്ക്കും വിഷമം ആവുമെന്ന് കരുതിയില്ല. ഒന്ന് ക്ഷമിക്കേടോ.. " എന്റെ കാതോരം ചേർന്ന് മൊഴിഞ്ഞപ്പോൾ പതുക്കെ എന്റെ പരിഭവവും അലിഞ്ഞു പോയി.

" ഇനിയും പിണക്കം മാറിയില്ലെങ്കിൽ അതു മാറാൻ ഞാൻ ഒരു സാധനം തരാം.. " കുസൃതിചിരിയോടെ എന്നെ നോക്കി പറഞ്ഞപ്പോൾ ഞാൻ സംശയത്തോടെ ഏട്ടനെ നോക്കി. എന്റെ മുഖം ലക്ഷ്യമാക്കി കുനിഞ്ഞു വരുന്ന ആ മുഖത്തിൽ നിന്നു ഉദ്ദേശം വ്യക്തമായിരുന്നു. പ്രതീക്ഷിക്കാത്ത നേരത്തു ഏട്ടനെ രണ്ടു കൈ കൊണ്ടും ശക്തിയായി തള്ളി മാറ്റി ഞാൻ വാതിലിനടുത്തെത്തി തിരിഞ്ഞു നോക്കി.. " വന്ന ഉടനെ തന്നെ കിന്നാരിക്കാൻ നിൽക്കണ്ടു പോയി കുളിക്കാൻ നോക്കു.. എന്നിട്ട് വാ.. ഞാൻ ചോറ് വിളമ്ബാം.. എനിക്കും വിശന്നിട്ടു വയ്യ " കണ്ണ് ചെറുതാക്കി വളർന്ന താടിയിൽ ഉഴിഞ്ഞു കൊണ്ട് ഏട്ടൻ എന്നെ നോക്കി.. അതിന്റെ അർത്ഥം നിനക്ക് ഞാൻ വച്ചിട്ടുണ്ട് എന്നാണെന്നു മനസിലാക്കി ചെറിയൊരു ചിരിയോടെ ഞാൻ അകത്തേക്ക് നടന്നു. ഡൈനിങ്ങ് ടേബിളിൽ എല്ലാം എടുത്തു വച്ചപ്പോഴേക്കും ഏട്ടൻ കുളിച്ചു വന്നു.ഞാൻ ഒളികണ്ണിട്ടു നോക്കി.. കറുത്ത ഷർട്ടും കാവി മുണ്ടും ആണ് വേഷം. നന്നായി വളർന്നിരുന്ന താടി വൃത്തിയായി വെട്ടി ഒതുക്കിയിട്ടുണ്ട്.. കണ്ണിലും ചുണ്ടിലും കുസൃതി..

"എന്താണ് ഭാര്യേ .. സ്വന്തം ഭർത്താവിനെ ഇങ്ങനെ കള്ള നോട്ടം നോക്കണ്ട കാര്യമുണ്ടോ?മര്യാദക്ക് നോക്കിക്കൂടെ?നിനക്ക് നോക്കാൻ ഞാൻ എത്ര വേണമെങ്കിലും നിന്നു തരില്ലേ?" ഞാൻ പെട്ടെന്ന് കള്ളം കണ്ടു പിടിച്ച കുട്ടിയെ പോലെ ഒന്ന് കണ്ണ് ഇറുക്കെയടച്ചു.. " പിന്നെ.. ഞാനെങ്ങും ആരെയും നോക്കിയില്ല.. വാ.. കഴിക്കാം.. എനിക്ക് വിശന്നിട്ടു വയ്യ.. " സൂര്യേട്ടൻ ഒന്നും പറയാതെ കസേരയിൽ വന്നിരുന്നു. ഞാൻ പ്ലേറ്റ് എടുത്തു വച്ചു ഭക്ഷണം വിളമ്പി കൊടുത്തു. എനിക്ക് വേണ്ടി പ്ലേറ്റ് എടുത്തു വയ്ക്കാൻ തുടങ്ങുമ്പോൾ കയിൽ പിടി വീണു.. " നമുക്ക് രണ്ടാൾക്കു കഴിക്കാൻ എന്തിനാണ് രണ്ടു പ്ലേറ്റ്? നമ്മൾ രണ്ടു ശരീരവും ഒരത്മാവും അല്ലേ? ഒരു പ്ലേറ്റിൽ ഉണ്ട് ഒരു പായയിൽ ഉറങ്ങാൻ പോകുന്നവർ.. " സൂര്യേട്ടന്റെ പൈങ്കിളി ഡയലോഗ് കേട്ടു ഞാൻ നെറ്റി ചുളിച്ചു അങ്ങേരെ നോക്കി. ഏട്ടൻ ചിരിച്ചിട്ട് എന്നെ പിടിച്ചു ഏട്ടന്റെ മടിയിലേക്കു ഇരുത്തി.. എന്നിട്ട് ചോറും കറിയും ഒക്കെ കൂടെ കൂട്ടി ഒരു ഉരുളയാക്കി എന്റെ നേരെ നീട്ടി.. ഞാൻ അതു വാങ്ങിച്ചു കഴിച്ച ശേഷം അതു പോലെ തന്നെ ഏട്ടന് കൊടുത്തു. അങ്ങനെ ആ പ്ലേറ്റിലെ ചോറ് മുഴുവൻ ഞങ്ങൾ അന്യോന്യം കഴിപ്പിച്ചു. ചോറുണ്ടതിനു ശേഷമുള്ള പായസവും അങ്ങനെ തന്നെയാണ് ഞങ്ങൾ കഴിച്ചത്.

പാത്രങ്ങൾ കഴുകി വയ്ക്കാൻ ഞാൻ അടുക്കളയിലേക്കു പോയപ്പോൾ ഏട്ടനും പിറകെ വന്നു. അടുക്കളയിൽ കള്ളനെ പോലെ പതുങ്ങി പതുങ്ങി നിൽക്കുന്ന ഏട്ടനെ കണ്ടപ്പോൾ എനിക്ക് ചിരി വന്നു.. " സൂര്യേട്ടൻ വേണമെങ്കിൽ കുറച്ചു നേരം പോയി കിടന്നോ.. ഞാൻ ഈ പാത്രമൊക്കെ ഒന്ന് കഴുകി വച്ചിട്ട് വരാം.. " " ഏയ്.. എനിക്ക് ഉറക്കം ഒന്നും വരുന്നില്ല.. ഞാനും നിന്നെ സഹായിക്കാം.. " എന്റെ കൂടെ നിന്നു എന്നെ സഹിയിക്കുമ്പോഴും അറിയാതെ എന്ന മട്ടിൽ എന്നെ തട്ടുന്നും മുട്ടുന്നും ഒക്കെ ഉണ്ടായിരുന്നു. ഒന്നും മനസിലാവാത്ത പോലെ നിന്നു ഞാനും ആ കുറുമ്പ് ആസ്വദിച്ചു. പാത്രം കഴുകൽ കഴിഞ്ഞപ്പോൾ ഏട്ടൻ പ്രതീക്ഷയോടെ എന്നെ നോക്കി.. അതു കണ്ടപ്പോൾ മനസ്സ് അലിഞ്ഞെങ്കിലും ഞാൻ അറിയാത്ത പോലെ നിന്നു.. നേരത്തെ എന്നെ വിഷമിപ്പിച്ചതല്ലേ? ഇനി കുറച്ചു നേരം ഞാൻ കളിപ്പിക്കാം.. "കഴുകി കഴിഞ്ഞോ? ഇനി അടുക്കള വൃത്തിയാക്കണം. രാവിലെ മുതൽ ഉള്ള പാചകത്തിൽ ആകെ അലങ്കോലമായി കിടക്കുകയാണ്.. ഏട്ടന് ഏതായാലും ഉറക്കം വരാത്ത സ്ഥിതിക്ക് എന്നെ ഒന്ന് സഹായിക്കു.." ഏട്ടന്റെ പ്രതീക്ഷ നിറഞ്ഞ മുഖത്ത് ദയനീയത വന്നു നിറഞ്ഞു. എങ്കിലും ഒന്നും മിണ്ടാതെ എന്നെ സഹായിക്കാൻ ചൂലുമായി വരുന്നത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി.

ഏട്ടൻ അടിച്ചു വാരാൻ തുടങ്ങുന്നത് കണ്ടു ഞാൻ ചൂല് വാങ്ങാൻ പെട്ടെന്ന് അങ്ങോട്ട്‌ നടന്നതും നിലത്തു വീണു കിടന്ന കുറച്ചു വെള്ളത്തിൽ കാലു തെന്നി വീഴാൻ പോയതും ഒരുമിച്ചായിരുന്നു. വീഴുന്നതിനു മുന്നേ തന്നെ ആ കൈകൾ എന്നെ താങ്ങിയിരുന്നു. " സൂക്ഷിക്കണ്ടേ പാറു? എന്തെങ്കിലും പറ്റിയോ നിനക്ക്?" കരുതലോടെ ചോദിച്ചു കൊണ്ട് എന്നെ നേരെ നിർത്തി. ഞാൻ ആ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് ഇല്ലായെന്ന് തലയാട്ടി. " നീ ഇവിടെ അടങ്ങി ഒതുങ്ങി നിൽക്കു.. ഞാൻ ഇത് ക്ലീൻ ചെയ്യാം " ഏട്ടൻ വീണ്ടും ചൂലിനടുത്തേക്ക് പോകാൻ തുടങ്ങിയപ്പോൾ ഞാൻ ഏട്ടന്റെ കയ്യിൽ കയറി പിടിച്ചു. കളിപ്പിക്കാൻ ആണെങ്കിൽ പോലും ഇനിയും എന്നെ കൊണ്ടും പറ്റില്ലായിരുന്നു. ഏട്ടൻ തിരിഞ്ഞപ്പോൾ രണ്ടു കൈ കൊണ്ടും ചുറ്റി പിടിച്ചു ഞാൻ ആ കവിളിൽ അമർത്തി ചുംബിച്ചു. ആ കണ്ണുകളിൽ ആദ്യം അത്ഭുദവും പിന്നെ പ്രണയവും വിരിയുന്നത് ഞാൻ നോക്കി നിന്നു.. പ്രണയത്തോടൊപ്പം അല്പം കുസൃതിയും മറ്റെന്തൊക്കെയോ കൂടിയും കലർന്നപ്പോൾ ഞാൻ നോട്ടം തറയിലേക്ക് മാറ്റി. ഏട്ടൻ എന്റെ മുഖം പിടിച്ചുയർത്തിയപ്പോൾ ആ നോട്ടം നേരിടാനാവാതെ ഞാൻ കണ്ണുകൾ അടച്ചു തന്നെ പിടിച്ചു. എന്റെ മുഖത്ത് തട്ടുന്ന ചുടു നിശ്വാസത്തിലൂടെ ആ മുഖം എന്റെ എത്ര അടുത്താണെന്നു ഞാൻ അറിയുന്നുണ്ടായിരുന്നു.

ആ ചുണ്ടുകൾ എന്റെ ചുണ്ടുകളുമായി കോർത്തപ്പോൾ അതിന്റെ ലഹരിയിൽ മുഴുകി ആ മുടികളിലൂടെ വിരലുകൾ ഞാൻ കോർത്തു വലിച്ചു. എന്റെ ഇടുപ്പിലൂടെ ചുറ്റി പിടിച്ചിരുന്ന കൈകളുടെ മുറുക്കവും കൂടി കൂടി വന്നു..പെട്ടെന്നാണ് എന്റെ കാലുകൾ നിലത്തു നിന്നു പൊങ്ങിയത്.. ഞങ്ങളുടെ ചുണ്ടുകൾ അപ്പോഴും ചേർന്ന് തന്നെ ഇരിക്കുകയായിരുന്നു. കുനിഞ്ഞു വന്നു എന്നെ ചുംബിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാൻ എന്നെ ഉയർത്തി ഏട്ടന്റെ മുഖത്തിനൊപ്പം ആക്കിയതാണെന്ന് എനിക്ക് മനസിലായി. ശ്വാസം കിട്ടാതായപ്പോൾ ഞാൻ മെല്ലെ പിടഞ്ഞു മാറി.. അപ്പോഴും ഏട്ടൻ എന്നെ എടുത്തു പിടിച്ചു നിന്നു. എന്നെ കുറച്ചു കൂടി ഉയർത്തി ഏട്ടൻ എന്റെ കഴുത്തിനിടയിലേക്ക് മുഖം അമർത്തി. ചുണ്ടുകളും താടി രോമങ്ങളും ഒരേ സമയം എന്നെ വികാരഭരിത ആക്കുകയും ഇക്കിളി ഇടുകയും ചെയ്തു. ആ സ്നേഹത്തിൽ ലയിച്ചു ഞങ്ങളെ തന്നെ മറന്നു നിൽക്കുമ്പോഴാണ് ഉണർത്താണെന്ന പോലെ ഏട്ടന്റെ ഫോൺ വലിയ ശബ്ദത്തിൽ അടിച്ചത്.. എന്നിൽ നിന്നു അകന്നു മാറി ഫോൺ എടുക്കുമ്പോൾ ഈ പ്രണയാതുരമായ നിമിഷം മുറിഞ്ഞതിലുള്ള എല്ലാ അമർഷവും ആ മുഖത്ത് ഉണ്ടായിരുന്നു. അതുമായി ഹാളിലേക്ക് നടക്കുമ്പോഴുമ്പോഴും എന്നെ നോക്കി താടി ഉഴിയാൻ സൂര്യേട്ടൻ മറന്നില്ല.

ഹാളിലെ സംസാരത്തിൽ നിന്നു കൂട്ടുകാർ ആരോ ആണെന്ന് മനസിലായി. ഏട്ടൻ വന്നതറിഞ്ഞുള്ള വിളിയാണ്. അതു കുറച്ചു നീണ്ടു പോയി. അതു കഴിഞ്ഞു വീൺടും എന്നെ തട്ടി മുട്ടി വന്നപ്പോഴേക്കും അടുത്ത വിളി വന്നു. പിന്നെ അതു തന്നെയായിരുന്നു. കുറച്ചു കഴിഞ്ഞു മെല്ലെ മഴ ചാറുന്നത് കണ്ടു ഞാൻ ഉണക്കാന്നിട്ടിരുന്ന തുണി എടുക്കാനായി പുറത്തേക്കിറങ്ങി. ഇരുട്ടിലേക്കിറങ്ങി തുണി എല്ലാം സിറ്റ് ഔട്ടിലേ കസേരയിലേക്ക് ഇട്ടു ഞാൻ മഴയും നോക്കി അവിടെ തന്നെ നിന്നു.മഴക്ക് ശക്തി കൂടി കൂടി വന്നു കൊണ്ടിരുന്നു. വയറ്റിലൂടെ രണ്ടു കൈകൾ ചുറ്റി വരിഞ്ഞപ്പോൾ ഞാൻ പുഞ്ചിരിച്ചു.. " കഴിഞ്ഞോ കൂട്ടുകാരോടുള്ള വിശേഷം പറച്ചിലൊക്കെ? " " ഏറെക്കുറെ.. പിന്നെ ഞാൻ ഫോൺ ഓഫ്‌ ചെയ്തു വച്ചു..ഇവിടെ എന്റെ പാറുക്കുട്ടി മഴ കാണുവാ? " " എന്റെ പാറുക്കുട്ടി" ആ വിളി എനിക്ക് ഇഷ്ടപ്പെട്ടു. " ഹ്മ്മ് ..മഴ കാണാൻ എന്ത് രസമാണ് അല്ലേ സൂര്യേട്ടാ? " " അതേ.. പക്ഷെ ഇതിലും രസമാണ് മഴ നനയാൻ.. " പറഞ്ഞു തീരലും എന്നെയും കൊണ്ട് സൂര്യേട്ടൻ മഴയിലേക്ക് ഇറങ്ങിയിരുന്നു.

ഞങ്ങളെ മുഴുവനായും നനച്ചു കൊണ്ട് മഴ പെയ്തുകൊണ്ടിരുന്നു. " എന്ത് ഭ്രാന്താണ് സൂര്യേട്ടാ ഈ കാണിക്കുന്നത്? ഇങ്ങോട്ട് കയറിക്കെ.. വല്ല അസുഖവും വരും കേട്ടോ.. " നനഞ്ഞൊട്ടി ശരീരം മുഴുവനും വിറച്ചു കൊണ്ട് ഞാൻ ഏട്ടന്റെ കയ്യും പിടിച്ചു അകത്തേക്ക് കയറാൻ തുടങ്ങിയപ്പോൾ അതിനു സമ്മതിക്കാതെ ഏട്ടൻ വീണ്ടും ആ മഴയിൽ എന്നെ ചേർത്തു നിർത്തി.. ഞാൻ അതിശയത്തോടെ മുഖത്തേക്ക് നോക്കിയപ്പോൾ ആളും എന്നെ തന്നെ നോക്കി നിൽക്കുകയാണ്. " എന്താ? " മഴയുടെ ഒച്ചക്ക് മേലെ കേൾക്കാനായി ഞാൻ ഉറക്കെ ചോദിച്ചു..ഒന്നുമില്ലെന്ന് ആള് ചുമലിൽ കൂച്ചി കാണിച്ചു.. പിന്നെ മുഖം മേലേക്ക് ഉയർത്തി.. വെള്ളത്തുള്ളികളെ ഏറ്റു വാങ്ങാൻ എന്ന വണ്ണം.. കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഞാനും എന്റെ മുഖം മേലേക്ക് ഉയർത്തി.. കുറച്ചധികം നേരമായി നനയുന്നതിനാലോ എന്തോ എനിക്കപ്പോൾ തണുപ്പ് തോന്നുന്നില്ലായിരുന്നു...മുഖത്തേക്ക് പതിക്കുന്ന ഓരോ തുള്ളിയെയും ആവാഹിച്ചു കൊണ്ട് ഞാൻ കണ്ണുടച്ചു നിന്നു.. ഇങ്ങനെ ഒരിക്കലും മഴയിൽ ഇറങ്ങി നിന്നു ഞാൻ അതു ആസ്വദിച്ചിട്ടുണ്ടായിരുന്നില്ല.. പിറകിലൂടെ ഞാൻ ഉടുത്തിരുന്ന സാരിക്കിടയിലൂടെ എന്റെ വയറ്റിൽ രണ്ടു കൈകൾ ചുറ്റി വരിഞ്ഞു.. " ഞാൻ പറഞ്ഞില്ലേ മഴ നനയാൻ നല്ല രസമാണെന്ന്? "

കാതിൽ മുത്തമിട്ടു കൊണ്ട് കാതോരം ചോദിച്ചപ്പോൾ എനിക്ക് തണുപ്പ് കൊണ്ടല്ലാതെ ഒരു വിറയൽ ശരീരത്തിൽ അനുഭവപെട്ടു..ഏട്ടൻ എന്നെ മെല്ലെ ഏട്ടന് അഭിമുഖമായി തിരിച്ചു നിർത്തി..തല കുനിച്ചു വീണ്ടും കാതിനടുത്തേക്ക് കൊണ്ട് വന്നു.. "മഴയത്തു പ്രണയിക്കാൻ ഇതിലും ഒക്കെ രസമാണ്.. നമുക്കൊന്നു പ്രണയിച്ചാലോ ഈ മഴയത്തു?" കാതിൽ അത്രയും പറഞ്ഞു ആ ചുണ്ടുകൾ എന്റെ കവിളിലൂടെ സഞ്ചരിച്ചു വീണ്ടും എന്റെ ചുണ്ടുകളെ കവർന്നെടുത്തു . ഒരു ദീർഘചുംബനത്തിന് ശേഷം അടർന്നു മാറിയപ്പോൾ ഏട്ടൻ എന്നെ കൈകളിൽ കോരി എടുത്തു അകത്തേക്ക് നടന്നു. ഹാളിലേക്ക് കയറി ഏട്ടൻ ഒന്ന് നിന്നു. ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു.സൂര്യേട്ടന്റെ മുറിയിലേക്കാണ് എന്നെ കൊണ്ട് പോയത്. നനഞ്ഞ വസ്ത്രങ്ങളോടെ തന്നെ കട്ടിലിലേക്ക് കിടത്തി ഏട്ടനും എന്റെ അരികിലായി കിടന്നു.. " പാറു.. " ഒരു നിശ്വാസം പോലെ ഏട്ടൻ വിളിച്ചപ്പോൾ എനിക്ക് അറിയാമായിരുന്നു അതു ഒരു സമ്മതം ചോദിക്കൽ ആണ് എന്ന്.മറുപടി ആയി സൂര്യേട്ടന്റെ കഴുത്തിലൂടെ കൈ ചുറ്റി ഞാൻ എന്റെ ചുണ്ടുകൾ ആ ചുണ്ടുകളിൽ ചേർത്തു. സാരിയെ വകഞ്ഞു മാറ്റി ആ കൈകൾ എന്റെ വയറ്റിൽ അമർന്നപ്പോൾ ഞാൻ കണ്ണുകൾ അടച്ചു ആ മുടിയിൽ കോർത്തു വലിച്ചു.

ചുണ്ടുകൾ ചുണ്ടുകളിൽ നിന്നു വേർപെട്ടെങ്കിലും അതു മറ്റു മേച്ചിൽ പുറങ്ങൾ തിരഞ്ഞു അലഞ്ഞു നടന്നുകൊണ്ടിരുന്നു.പുറത്തു മഴ ആർത്തലച്ചു പെയ്ത ആ രാത്രിയിൽ സൂര്യേട്ടനും എന്നിൽ പെയ്തിറങ്ങുകയായിരുന്നു.. ഒരു പ്രണയ മഴ പോലെ..ചാറ്റൽ മഴയായി തുടങ്ങിയത് പതിയെ ഒരു പേമാരിയായി ആണ് അവസാനിച്ചത്.. അതിലെ ഒരു തുള്ളിയും ഞാൻ എന്റെ ഹൃദയത്തിലേക്കു സ്വീകരിച്ചു. അവസാനം തന്നിലെ അവസാന തുള്ളി പ്രണയവും എന്നിലേക്ക്‌ നിറച്ചു നൽകി സൂര്യേട്ടൻ എന്നെ ഇറുക്കെ ചേർത്തു പിടിച്ചു കിടന്നു. തെളിഞ്ഞ ഒരു പ്രഭാതം സ്വപ്നം കണ്ടു ആ കരവലയത്തിൽ ഞാൻ സുഖമായുറങ്ങി. മഹിയാണ് പിറ്റേന്ന് ആദ്യം ഉണർന്നത്. ഉണർന്നിട്ടും കണ്ണ് തുറക്കാതെ അവൻ കുറച്ചു നേരം കണ്ണടച്ച് തന്നെ കിടന്നു. ഇന്നലത്തെ രാത്രിയുടെ നല്ല നിമിഷങ്ങൾ അവന്റെ ചുണ്ടിൽ പുഞ്ചിരിയായി തെളിഞ്ഞു. പാറുവിന്റെ മുഖം കാണാൻ തോന്നിയപ്പോൾ അവൻ മെല്ലെ കണ്ണ് തുറന്നു നോക്കി.തന്റെ നെഞ്ചോടു ചേർന്ന് കിടന്നു കൊച്ചു കുട്ടിയെ പോലെ സുഖമായി ഉറങ്ങുന്ന പാറുവിനെ അവൻ കുറച്ചു നേരം നോക്കി കൊണ്ട് കിടന്നു. പിന്നെ മെല്ലെ അവളെ ഉണർത്താതെ തന്നിൽ നിന്നും മാറ്റി കിടത്തി എഴുനേറ്റു. ബാത്‌റൂമിൽ കയറി കുളിയും കഴിഞ്ഞു ഇറങ്ങിയപ്പോഴും അവൾ നല്ല ഉറക്കമാണ്.

ഒരു ചിരിയോടെ അടുക്കളയിലേക്കു നടന്നു. ചായ ഉണ്ടാക്കി രണ്ടു കപ്പിലായി പകർത്തി തിരിച്ചെത്തിയപ്പോഴും അവൾ ഉറക്കം തന്നെ. കപ്പുകൾ രണ്ടും കാട്ടിലിനടുത്തുള്ള മേശയിൽ വച്ചു. പിന്നെ മെല്ലെ അവളോടൊപ്പം കയറി കിടന്നു അവളുടെ നെറ്റിയിലും കണ്ണുകളിലും ഉമ്മ വച്ചു. ഒരു പിടച്ചിലോടെ അവൾ കണ്ണ് തുറന്നു നോക്കുന്നതും നോക്കി ഒരു ചിരിയോടെ അവൾക്കു നേരെ അവൻ തിരിഞ്ഞു കിടന്നു.. " ഗുഡ് മോർണിംഗ് ബ്യൂട്ടിഫുൾ.. " അവനെ കണ്ടതും ഇന്നലത്തെ ഓർമയിൽ അവളുടെ കവിളുകളിൽ ചുവപ്പ് രാശികൾ വിരിയുന്നത് കണ്ടു അവൻ തന്റെ ചൂണ്ടു വിരൽ അവളുടെ കവിളിലൂടെ ഓടിച്ചു.അതു മെല്ലെ താടിക്കടിയിലേക്ക് സഞ്ചരിക്കാൻ തുടങ്ങിയപ്പോൾ അവൾ അതു തടഞ്ഞു. അവൻ നെറ്റി ചുളിച്ചു നോക്കിയപ്പോൾ അവൾ വേണ്ട എന്ന അർത്ഥത്തിൽ തലയാട്ടി.. " പ്ലീസ്.. " അവന്റെ കൊഞ്ചൽ കേട്ടപ്പോൾ അവൾക്കു ചിരി വരുന്നുണ്ടായിരുന്നു.എന്നാലും താൻ ഇച്ചിരി അയഞ്ഞു കൊടുത്താൽ ഇന്നത്തെ പ്ലാൻ ഒന്നും നടക്കില്ലായെന്നു അറിയാവുന്നതു കൊണ്ട് അവൾ മുഖത്ത് ഗൗരവം തന്നെ നിറച്ചു വച്ചു.

" ഒരു പ്ലീസ്സും ഇല്ല.. വേഗം ഒരു ഷർട്ടും മുണ്ടും ഒക്കെ ഉടുത്തു ഒരുങ്ങി നിൽക്കു.. ഞാനും കുളിച്ചിട്ടു വരാം.. എന്നിട്ട് അമ്ബലത്തിൽ പോകണം..ചെന്നാൽ ഉടനെ അങ്ങ് കൊണ്ട് ചെന്നോളാമെന്നു ഞാൻ വാക്ക് പറഞ്ഞിരുന്നതാ " " ആരോട്? " മഹി സംശയത്തോടെ അവളോട്‌ ചോദിച്ചു.. " ചാമുണ്ടെശ്വരിയോട്.. " ചിരിയോടെ പറഞ്ഞു കൊണ്ട് അവൾ എണീറ്റു. മഹിയുടെ ടി ഷർട്ട് മാത്രമാണ് അവൾ ഇട്ടിരുന്നത് . തന്നെ വല്ലാത്തൊരു ഭാവത്തോടെ നോക്കുന്ന മഹിയെ അവഗണിച്ചു കൊണ്ട് അവൾ അലമാരിയിൽ നിന്നു ഡ്രെസ്സും എടുത്തു തിരിഞ്ഞു. അപ്പോഴാണ് മേശയിൽ ഇരിക്കുന്ന രണ്ടു ചായകപ്പുകൾ കണ്ടത്. അവൾ സംശയത്തോടെ മഹിയെ നോക്കി. " ചായ ഒക്കെ ഉണ്ടാക്കി കൊണ്ട് വന്നു ഒരു റൊമാന്റിക് മോർണിംഗ് ആകാമെന്ന് കരുതി കൊണ്ട് വന്നതാ.. അപ്പോൾ നിനക്ക് താല്പര്യം ഇല്ലല്ലോ? " മഹി പരിഭവത്തോടെ പറഞ്ഞപ്പോൾ അവൾ അവന്റെ അടുത്തേക്ക് വന്നു അവനോടു ചേർന്നിരുന്നു.. " സോറി.. പിണങ്ങല്ലേ മുത്തേ. ഈ ആളെ എനിക്ക് തിരിച്ചു തന്നാൽ ഞാൻ ആ നടയിൽ കൊണ്ട് വന്നോളാമെന്നു പറഞ്ഞിരുന്നത് കൊണ്ടല്ലേ? പിന്നെ അതു കഴിഞ്ഞു രാവിലെ കുറച്ചു പരിപാടി ഞാൻ പ്ലാൻ ചെയ്തിട്ടുണ്ട്..അതു കൊണ്ടാണ്.. ഈ റൊമാന്റിക് മോർണിംഗ് നമുക്ക് റൊമാന്റിക് ഈവെനിംഗ് ആക്കാം.. നമ്മൾ രണ്ടാളും മാത്രം.. എന്താ? "

" ഓക്കെ... " പരിഭവം മാറി നിറഞ്ഞ ചിരിയോടെ അവൻ പറഞ്ഞു..അതു കണ്ടപ്പോൾ അവൾക്കും സന്തോഷമായി. ആ സന്തോഷത്തിൽ അവന്റെ കവിളിൽ അമർത്തി ഒരു ഉമ്മയും കൊടുത്തു അവൾ കുളിക്കാൻ കയറി. തന്റെ കവിളിൽ തലോടി കൊണ്ട് നിറഞ്ഞ ചിരിയോടെ അവൻ ചായ കപ്പ് ചുണ്ടോടു ചേർത്തു.. അവൾ കുളിച്ചു വന്നപ്പോഴേക്ക് അവൻ ഒരുങ്ങി ഹാളിലേക്ക് പോയി . അവളും വേഗം ഒരു സെറ്റ് സാരി എടുത്തു ഉടുത്തു റെഡി ആയി. ചുണ്ടിൽ ഒരു ചിരിയുമായി അവൾ ഒരു കയ്യിൽ സന്യാസിനി അമ്മ തന്ന വള എടുത്തിട്ടു. പിന്നെ കണ്ണാടിയിൽ സ്വയം ഒന്ന് നോക്കി പുറത്തേക്കിറങ്ങി. ഒരുങ്ങി ഇറങ്ങി വരുന്ന പാറുനെ കണ്ടതും മഹിയുടെ കണ്ണുകൾ തിളങ്ങി.. സ്വർണ കസവു സെറ്റ് സാരിയിൽ അവൾ അതീവസുന്ദരിയായിരുന്നു. മനസ്സിലെ സന്തോഷത്തിന്റെ തിളക്കം ആ കണ്ണുകളിലും മുഖത്തും പ്രതിഫലിച്ചത് ആ സൗന്ദര്യത്തിന്റെ തിളക്കം കൂട്ടി..

എങ്ങും പോകാതെ ആ സൗന്ദര്യം മൊത്തമായും തന്റെതാക്കാനാണ് അവനു അപ്പോൾ തോന്നിയത്.. അവന്റെ കണ്ണിൽ നിന്നു അതു മനസിലാക്കിയപോലെ അവൾ തല വേണ്ടെന്നു തലയാട്ടി.. ചമ്മലോടെ ഒരു ചിരിയും ചിരിച്ചു വിഷ്ണു അവരുടെ കല്യാണത്തിന് ഗിഫ്റ്റ് ആയി കൊടുത്ത ബുള്ളറ്റിന്റെ കീയും എടുത്തു പുറത്തേക്കു നടന്നു. മഹി സ്റ്റാർട്ട്‌ ആക്കി നിർത്തിയ ബുള്ളറ്റിന്റെ പിറകിലേക്ക് അവൾ കയറി ഇരുന്നു " പാറു.. സാരീ ഒതുക്കി പിടിച്ചോണം കേട്ടോ.. " അവൻ പറഞ്ഞ പോലെ അവൾ സാരീ ഒരു കൈ കൊണ്ട് ഒതുക്കി പിടിച്ചു. മറ്റേ കൈ കൊണ്ട് അവനെ വയറ്റിലൂടെ വട്ടം ചുറ്റി പിടിച്ചു അവനോടു ചേർന്നിരുന്നു. അവൾ ശരിക്കും ഇരുന്നുന്നു മനസിലായപ്പോൾ അവൻ വണ്ടി എടുത്തു. മഴ കഴിഞ്ഞു തെളിഞ്ഞ പ്രഭാതത്തിൽ പോകുന്ന വഴിയിൽ പരിചയക്കാരോടൊക്കെ കുശലം പറഞ്ഞു തന്റെ പെണ്ണിനോട് ഒപ്പമുള്ള ആ ചെറിയ യാത്ര മഹി ശരിക്കും ആസ്വദിച്ചു........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story