സൂര്യപാർവണം: ഭാഗം 27

surya parvanam

രചന: നിള നിരഞ്ജൻ

ചാമുണ്ഡേശ്വരിയുടെ മുന്നിൽ ഏട്ടനെ കൊണ്ട് വന്നു നിർത്തി എന്റെ മനസ്സിലെ നന്ദിയും സന്തോഷവും മൊത്തം ഞാൻ ദേവിയെ അറിയിച്ചു. ഏട്ടന് വേണ്ടി പ്രത്യേകം കഴിപ്പിച്ച പ്രസാദത്തിൽ നിന്നു ഏട്ടൻ തന്നെ എന്റെ സിന്ദൂരരേഖയിൽ കുങ്കുമം ചാർത്തി തന്നു. ഒന്ന് വലം വച്ച ശേഷം പുറത്തേക്കിറങ്ങാൻ തുടങ്ങിയപ്പോൾ ഞാൻ സൂര്യേട്ടന്റെ കയ്യിൽ കയറി പിടിച്ചു..എന്നെ എന്താണെന്ന മട്ടിൽ നോക്കിയപ്പോൾ ഞാൻ രുദ്രാക്ഷ മരത്തിനു കീഴിലേക്ക് ചൂണ്ടി. സന്യാസിനി അമ്മയെ കാണാൻ ആണെന്ന് മനസിലാക്കി ഏട്ടൻ ഒന്നും മിണ്ടാതെ എന്നോടൊപ്പം വന്നു. ഞാൻ അപ്പോൾ മനസ്സിൽ നിറയെ കണക്കുകൂട്ടലുകൾ നടത്തുകയായിരുന്നു. ഞങ്ങൾ അടുത്തേക്ക് വരുന്നത് കണ്ടതും സന്യാസിനി അമ്മ ശാന്തമായ ഒരു ചിരിയോടെ എണീറ്റു. മുഖത്ത് പ്രത്യേകിച്ച് ഭവമാറ്റങ്ങൾ ഒന്നും കാണാൻ ഇല്ലെങ്കിലും ആ കണ്ണുകളിൽ ഒരു തിളക്കം ഉണ്ടെന്നു എനിക്ക് തോന്നി.. ഞാൻ ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നെങ്കിലും ഏട്ടൻ എന്റെ പിറകിലായി നിന്നതേ ഉള്ളു. ഞാൻ മനഃപൂർവം തന്നെ അവരുടെ കൈകൾ എന്റെ കൈകൾ കൊണ്ട് കവർന്നെടുത്തു. അവരുടെ കണ്ണുകൾ എന്റെ കയ്യിൽ കിടന്ന വളയിലേക്ക് നീങ്ങിയതും എന്റെ മുഖത്ത് ഗൂഢമായ ഒരു പുഞ്ചിരി ഉണ്ടായി. അതല്ലേ ഞാനും ആഗ്രഹിച്ചിരുന്നതു..

" വള വളരെ ഭംഗി ആയിട്ടുണ്ട്‌.. എനിക്ക് ഒരുപാടു ഇഷ്ടമായി.. " ഞാൻ നിഷ്കളങ്കമായി അവരെ നോക്കി അതു പറഞ്ഞപ്പോൾ അവരുടെ മുഖത്ത് ചെറിയൊരു പരിഭ്രമം ഇല്ലേയെന്നു ഒരു സംശയം. പക്ഷെ അപ്പോൾ ഒന്നും മനസിലാവാതെ സൂര്യേട്ടൻ എന്നെയും അവരെയും മാറി മാറി നോക്കുകയായിരുന്നു. "ഈ വള സന്യാസിനി അമ്മ നമ്മുടെ കല്യാണത്തിന് ഗിഫ്റ്റ് ആയി തന്നതാണ്.. നല്ല ഭംഗി ഇല്ലേ ഏട്ടാ?" ഏട്ടന് നേരെ എന്റെ കൈ ഉയർത്തി കാണിച്ചു കൊണ്ട് ഞാൻ ചോദിച്ചു. ഏട്ടന്റെ നെറ്റി ഒരു നിമിഷം ചുളിഞ്ഞു... പിന്നെ മെല്ലെ ഭാവം നേരെയാക്കി എന്നെന്നോക്കി ഉണ്ടെന്നു തലയാട്ടി. "മഹി ഇന്നലെ വന്നു അല്ലേ? " പെട്ടെന്ന് വിഷയം മാറ്റാൻ അവർ ഏട്ടനോട് ചോദിച്ചു.. ഏട്ടൻ അതെയെന്ന് തലയാട്ടി..അവർക്കു പിന്നെയും എന്തൊക്കെയോ ചോദിക്കാനും പറയാനും ഉണ്ടെന്നു തോന്നി. പക്ഷെ ഒന്നും പുറത്തേക്കു വന്നില്ല.അതു കൊണ്ട് ഞാൻ തന്നെ കാര്യങ്ങൾ കൈകാര്യം ചെയ്യാൻ തീരുമാനിച്ചു.. " എനിക്ക് സന്യാസിനി അമ്മയോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടായിരുന്നു.. അതിനാണ് ഇപ്പോൾ ഞാൻ കാണാൻ വന്നത്.. " ഞാൻ അവരോടു എന്തോ പറയാൻ ഉണ്ടെന്നു പറഞ്ഞത് കൊണ്ടാണെന്നു തോന്നുന്നു അവർ എന്നെ അതിശയത്തോടെ നോക്കി. " എന്താ പാർവണ? "

" അതു ഏട്ടൻ ജയിലിൽ ആയിരുന്നപ്പോൾ ഞാൻ ചില അമ്പലങ്ങളിൽ ഒക്കെ നേർച്ച നേർന്നിരുന്നു. അങ്ങനെ ആരോ എന്നോട് പറഞ്ഞു ഇവിടുന്നു കുറച്ചു ദൂരെ തിരുവന്മയൂർ എന്ന സ്ഥലത്തു ഒരു പ്രശസ്തമായ ക്ഷേത്ര ഉണ്ടെന്നും അവിടെ നേർച്ച നേർന്നാൽ എല്ലാം ശരിയാവുമെന്നു. സന്യാസിനി അമ്മയുടെ നാട് അവിടെയല്ലേ? എന്നോട് ആ ക്ഷേത്രത്തെ പറ്റി ഒന്ന് പറയുമോ? " ഏട്ടൻ അതിശയത്തോടെ എന്നെ നോക്കുന്നത് കണ്ടു.ഞാൻ അതു അവഗണിച്ചു.അവരുടെ മുഖത്തെ രക്തമയം വാർന്നു പോകുന്നത് ഞാൻ കണ്ടു. എന്നാലും ഒന്നും മനസിലാവാത്ത പോലെ ഞാൻ നിന്നു.. രണ്ടു നിമിഷങ്ങൾക്ക് ശേഷം അവർ ചോദിച്ചു.. " എന്റെ നാട് തിരുവന്മയൂർ ആണെന്ന് പാർവണയോട് ആരാ പറഞ്ഞത്? " " ഏട്ടനാണ് പറഞ്ഞത്.. " ഞാൻ സൂര്യേട്ടനെ നോക്കി കൊണ്ട് പറഞ്kഅവരുടെ നോട്ടം സൂര്യേട്ടന്റെ നേർക്കായി.. " ഞാൻ ഇവിടുത്തെ തിരുമേനിയെ മറ്റോ പറഞ്ഞു പണ്ട് കേട്ടതാണ്.. " ഏട്ടൻ അസ്വസ്ഥതയോടെ വിശദീകരിച്ചു. " ഓ.. അമ്മയുടെ നാട് അവിടെയല്ലേ? ഇവർക്ക് തെറ്റിപോയതാണോ?" ഞാൻ നിരാശഭാവത്തിൽ ചോദിച്ചു. അത്രയും നേരം ഉണ്ടായിരുന്ന ഞെട്ടൽ മാറി അവർ ചിരിച്ചു.. " അതേ.. പണ്ട് ഞാൻ അവിടെ ആയിരുന്നു. പാർവണ പറഞ്ഞ ക്ഷേത്രം എനിക്ക് അറിയാം. അതൊരു ശിവക്ഷേത്രം ആണ്.. കാര്യസിധിക്കു വേണ്ടി അവിടെ പോയി ഭജനം ഇരിക്കുനത് നല്ലതാണ്..പക്ഷെ ഒരു ദിവസത്തെ മൂന്നു പൂജകളും തൊഴുതു വരണ്ടി വരും.. "

" അതൊന്നും സാരമില്ല അമ്മേ.. ഞാൻ എന്തായാലും പോകുന്നുണ്ട്.. ഏട്ടന് വേണ്ടി നേർന്നതൊന്നും ഞാൻ ചെയ്യാതിരിക്കില്ല... എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ.." അവരോടു യാത്ര പറഞ്ഞു ഞങ്ങൾ അവിടുന്ന് പോന്നു. " അപ്പോൾ നമ്മൾ ഇനി തിരുവന്മയൂർക്കു പോകുവാണോ? " ബുള്ളറ്റ്ടിനടുത്തേക്ക് നടക്കുമ്പോൾ ഏട്ടൻ എന്റെ നേരെ നോക്കി ചോദിച്ചു.. " ഏയ്.. ഇന്നൊന്നും പോകാൻ കഴിയില്ല. അമ്മ പറഞ്ഞത് കെട്ടില്ലേ മൂന്നു പൂജയും തൊഴണമെന്ന്..ഞാൻ വേറൊരു ദിവസം പോയ്കൊള്ളാം.. " ഞാൻ പറഞ്ഞത് കേട്ടു ഏട്ടൻ തലയാട്ടി. " എന്നാലും അവർ എന്തിനാ നമ്മുടെ കല്യാണത്തിന് ഇത്രയും വിലയുള്ള ഗിഫ്റ്റ് തന്നത്? " എന്റെ കയ്യിൽ കിടന്ന വളയിലേക്ക് നോക്കി സംശയത്തോടെ ചോദിച്ചു.. " ആവോ.. ആദ്യം ഞാനും അതിശയിച്ചു പോയി.. പിന്നെ എനിക്ക് തോന്നി അവർക്കു എന്തോ നമ്മളെ ഭയങ്കര ഇഷ്ടമാണെന്നു. അവർക്കും സ്വന്തമായി ആരും ഇല്ലല്ലോ? " ഏട്ടൻ പിന്നെ അതിനെ പറ്റി ഒന്നും പറഞ്ഞില്ല . " അല്ല.. തിരുവന്മയൂർക്കു പോകാൻ അല്ലെങ്കിൽ പിന്നെ നിനക്കെന്താ ഇന്ന് വേറെ പ്ലാൻ ഉണ്ടെന്നു പറഞ്ഞത്? " ബുള്ളറ്റ് സ്റ്റാർട്ട്‌ ആക്കി കൊണ്ട് ഏട്ടൻ ചോദിച്ചു.. " നമുക്ക് വിനുവേട്ടന്റെ വീട്ടിൽ പോയി എല്ലാവരെയും ഒന്ന് കണ്ടിട്ട് വരാം സൂര്യേട്ടാ .. ഞാൻ അങ്ങോട്ട്‌ ഒന്ന് പോയില്ല. ഏട്ടനും പോയില്ലല്ലോ?

ഇന്നലെ മാഷ് കോടതിയിൽ വന്നു നമുക്ക് വേണ്ടി പറഞ്ഞത് കൊണ്ടല്ലേ.. " ഏട്ടൻ ഒരു വല്ലാത്ത ഭാവത്തിൽ എന്നെ നോക്കി നിന്നു കുറച്ചു നേരം. ഇനി പോകേണ്ട എന്ന് പറയുമോ എന്ന് ഞാൻ ഭയന്നു. പക്ഷെ കുറച്ചു സമയത്തിന് ശേഷം ഒന്നും പറയാതെ ഏട്ടൻ വണ്ടി എടുത്തപ്പോൾ എനിക്കറിമായിരുന്നു ഞങ്ങൾ അങ്ങോട്ടേക്കാണെന്നു. വിനുവേട്ടന്റേത് ഒരു പഴയ ഒരു നില വീടായിരുന്നു. ഞാൻ അവിടെ ഇതിനു മുന്നേ വന്നിട്ടില്ലാത്തതു കൊണ്ട് അറിയില്ലെങ്കിലും പണ്ട് വൃത്തിയായി കിടന്നിരുന്ന ഒരു മുറ്റമാണ് ഇപ്പോൾ കരിയിലയും പുല്ലുമായി വൃത്തികേടായി കിടക്കുന്നതെന്നു ഞാൻ ഊഹിച്ചു. കതകു അടഞ്ഞു കിടക്കുകയായിരുന്നു. ഏട്ടൻ കാളിങ് ബെല്ലിൽ വിരൽ അമർത്തി ഞങ്ങൾ കാത്തിരുന്നു. പ്രഭാകരൻ മാഷാണ് വന്നു വാതിൽ തുറന്നത്. സൂര്യേട്ടനെ കണ്ടതും ആ കണ്ണുകൾ നിറഞ്ഞു വരുന്നത് ഞാൻ കണ്ടു. എങ്കിലും അതു മറച്ചു വച്ചു കൊണ്ട് ഞങ്ങളെ അകത്തേക്ക് ക്ഷണിച്ചു. ഹാളിൽ തന്നെ വിനുവേട്ടന്റെ വലിയ ഒരു ചിരിക്കുന്ന ഫോട്ടോ മാലയിട്ടു വച്ചിരിക്കുന്നു. സൂര്യേട്ടൻ കുറച്ചു നേരം അതിലേക്കു തന്നെ നോക്കി നിൽക്കുന്നത് കണ്ടു ഒപ്പം ആ കണ്ണുകൾ നിറഞ്ഞിരിക്കുന്നതും. മാഷും വാക്കുകൾക്ക് വേണ്ടി പരതുകയാണെന്നു തോന്നി.. " വിദ്യ എവിടെ മാഷേ? " അവർ രണ്ടാളും സംസാരിക്കട്ടെ എന്ന് കരുതി ഞാൻ ചോദിച്ചു.. " അകത്തുണ്ട് മോളെ.. അവൻ പോയേപ്പിന്നെ എപ്പോളും ആ മുറിക്കകത്തു തന്നെയാണ്.." " ഞാനൊന്നു പോയി കണ്ടിട്ട് വരാം "

ഞാൻ മാഷ് കാണിച്ചു തന്ന മുറിയുടെ മുന്നിലെത്തി വാതിലിൽ മെല്ലെ തട്ടി.. പതിഞ്ഞ സ്വരത്തിൽ അകത്തേക്ക് വരാൻ പറഞ്ഞതും ഞാൻ അകത്തേക്ക് കയറി. എന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് വീർത്തുന്തിയ വയറുമായി കട്ടിലിൽ ചാരി ഇരിക്കുന്ന വല്ലാതെ ക്ഷീണിച്ച ഒരു രൂപത്തിലേക്കാണ്.. ഞാൻ കണ്ട വിദ്യയെ അല്ലായിരുന്നു അവൾ. ആകെ മെല്ലിച്ചു കണ്ണൊക്കെ കുഴിഞ്ഞൊട്ടി കോലം കെട്ടു പോയിരുന്നു അവൾ. സന്ദീപിന്റെ ചതിയും ഇപ്പോൾ സ്വന്തം ഏട്ടന്റെ മരണവും ഈ പ്രെഗ്നൻസിയും അവളെ എത്ര മാത്രം തളർത്തി എന്നെനിക്കു കാണാൻ സാധിക്കുന്നുണ്ടായിരുന്നു. ആ മുറിയിൽ തന്നെ മറ്റൊരു കട്ടിലിൽ അവരുടെ അമ്മ ശാരദ ടീച്ചറും ഉണ്ടായിരുന്നു. ആ അമ്മയും ആകെ തളർന്നിരിക്കുന്നു എന്നെനിക്കു ഒറ്റ നോട്ടത്തിൽ അറിയാൻ സാധിച്ചു.. എന്നെ കണ്ടപ്പോൾ വിദ്യ വളരെ വാടിയ ഒരു പുഞ്ചിരി സമ്മാനിച്ചു.. "മഹിയേട്ടൻ ഇന്നലെ വന്നു അല്ലേ?" ഞാൻ വന്നു എന്ന് തലയാട്ടി കൊണ്ട് അവളോടൊപ്പം ചെന്നു ഇരുന്നു. കുറച്ചധികം നേരം ഞാൻ ടീച്ചരോടും വിദ്യയോടും ഒപ്പം ആ വീട്ടിൽ ഉണ്ടായിരുന്നു. വിദ്യയുടെ അനിയത്തി വാണി ഇപ്പോൾ ഡിഗ്രി കഴിഞ്ഞു ഒരു ജോലിക്ക് പോകുന്നുണ്ട്. അവളെ അതു കൊണ്ട് കാണാൻ സാധിച്ചില്ല. ഞാൻ പോകാനായി ഇറങ്ങിയപ്പോൾ വിദ്യയും ടീച്ചറും എന്നോടൊപ്പം ഹാളിലേക്ക് വന്നു.

സൂര്യേട്ടനെ നോക്കിയപ്പോൾ ഏട്ടനും കണ്ണ് കൊണ്ട് പോകാമെന്നു കാണിച്ചു. ഇറങ്ങുന്നതിനു മുന്നായി ഞാൻ വിദ്യയുടെ കൈ എടുത്തു പിടിച്ചു.. "മനഃപൂർവമ്മല്ലെങ്കിലും നിന്റെ ഈ അവസ്ഥക്ക് ഞാനും ഒരു കാരണക്കാരി ആണ് എന്ന തോന്നൽ ഉണ്ടെനിക്ക്.. ദേഷ്യവും വെറുപ്പും കാരണം ഞാൻ കൈ വിട്ടു കളയാൻ ഇരുന്ന നല്ലൊരു ജീവിതം എനിക്ക് തിരിച്ചു തന്നത് നീയാണ്. വിനുവേട്ടൻ ഇല്ലായെന്ന് കരുതി ഒറ്റക്കാണെന്ന തോന്നൽ വേണ്ട.. വിനുവേട്ടന്റെ സ്ഥാനത്തു ഇനി സൂര്യേട്ടൻ ഉണ്ടാവും.. ഒരു ഏട്ടത്തിയായി ഞാനും.. അത്രയുമേ എനിക്ക് ചെയാൻ സാധിക്കൂ.. തളർന്നു പോവരുത്.. കൂടെ ഉണ്ട് ഞങ്ങളൊക്കെ.." അവൾ തലയാട്ടിയപ്പോൾ മാഷിനോടും ടീച്ചരോടും കൂടെ പറഞ്ഞിട്ട് ഞങ്ങൾ ഇറങ്ങി. ഉച്ച സമയം ആയതു കൊണ്ടും വീട്ടിൽ ഒന്നും ഉണ്ടാക്കാത്തത് കൊണ്ട് ഊണ് കഴിച്ചിട്ട് പോകാമെന്നു സൂര്യേട്ടൻ പറഞ്ഞു. ഊണ് പറഞ്ഞു കാത്തിരിക്കുമ്പോഴും സൂര്യേട്ടൻ മൗനം ആയിരുന്നു. ഞാൻ ഏട്ടന്റെ കൈകളിൽ പിടിച്ചു.. " വിനുവേട്ടന്റെ വീട്ടിലെ കാര്യം ഓർക്കുവാണോ ? " " ഹ്മ്മ്.. " എന്തൊക്കെയോ ചിന്തകളിൽ മുഴുകി ഒന്ന് മൂളുക മാത്രമേ ചെയ്തുള്ളു.ഞാൻ പിന്നെയും പറഞ്ഞു " വിഷമിക്കണ്ട.. നമ്മൾ ഒക്കെ ഇല്ലേ? " "നമ്മൾ മാത്രം പോരാ പാറു..

അവരുടെ കാര്യങ്ങളിൽ നമ്മൾ ഇടപെടുന്നതിനു ഒരു പരിധി ഉണ്ട്.. ആരൊക്കെയാണെന്നു പറഞ്ഞാലും രണ്ടു പെൺകുട്ടികൾ ഉള്ള വീട്ടിൽ മറ്റുള്ള ആണുങ്ങൾ കയറി ഇറങ്ങിയാൽ അതു നന്നായി വരില്ല. അവർക്കു വേണ്ടത് അവരുടെ കുടുംബത്തിലെ ഒരാളായി അവർക്കു ഒരു താങ്ങായി നിൽക്കാൻ പറ്റുന്ന ഒരാളെയാണ്.." " ഏട്ടനെന്തൊക്കെയാ ഈ പറഞ്ഞു വരുന്നത്? " അതിനു ഏട്ടൻ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു. പിന്നെ തന്റെ മനസിലുള്ള ഒരു പദ്ധതി എന്നോട് പറഞ്ഞു. കേട്ടപ്പോൾ ആദ്യം അതിശയം തോന്നി എങ്കിലും അതു വളരെ നല്ല ഒരു കാര്യമാണെന്ന് എനിക്ക് തോന്നി. വിഷ്ണുവേട്ടനോടും കൂടെ ഒരു വാക്ക് പറഞ്ഞിട്ട് വേണം ബാക്കി കാര്യങ്ങൾ തീരുമാനിക്കാൻ എന്ന് ഏട്ടൻ പറഞ്ഞപ്പോൾ ഞാനും അതിനോട് അനുകൂലിച്ചു. ഊണ് കഴിച്ചു ഞങ്ങൾ വീട്ടിലേക്കു മടങ്ങി എത്തിയപ്പോൾ ഉച്ച കഴിഞ്ഞിരുന്നു. മടക്കയാത്രയിൽ കമ്പനിയിൽ നിന്നും പാടത്തു നിന്നും ഒക്കെ ഏട്ടന് ഫോൺ വന്നു കൊണ്ടേ ഇരുന്നു. അതു കൊണ്ട് ഞാൻ തന്നെ വീട് തുറന്നു അകത്തേക്ക് കയറി. " സാരീ അഴിക്കല്ലേ.. നിന്നെ അതിൽ കണ്ടു മതിയായില്ല പെണ്ണെ.. " ഫോൺ തന്റെ ചെവിയിൽ നിന്നു മാറ്റി പിടിച്ചു ഏട്ടൻ എന്റെ ചെവിയിൽ പറഞ്ഞു.. ഞാൻ ഒരു ചിരിയോടെ മുറിയിലേക്ക് പോയി. ഇന്നലെ കൊണ്ട് ചെന്നിട്ട തുണികൾ ഒക്കെ അതു പോലെ കിടക്കുകയായിരുന്നു.അതൊക്കെ മടക്കി വച്ചു കഴിഞ്ഞിട്ടും എന്റെ കെട്ടിയോന്റെ ഫോൺ വിളി കഴിഞ്ഞിട്ടുണ്ടായിരുന്നില്ല.

അതു കൊണ്ട് രാത്രിയിലേക്ക് എന്തെങ്കിലും ഉണ്ടാക്കാം എന്ന് കരുതി അടുക്കളയിലേക്കു നടന്ന വഴിക്കാണ് എന്റെ സരിതലപ്പിൽ പിടി വീണത്.. ഫോണും ചെവിയിൽ വച്ചു കൊണ്ട് തന്നെ ഏട്ടൻ എന്നെ ചേർത്തു പിടിച്ചു നിന്നു.. ഏട്ടന്റെ ഷർട്ടിന്റെ ഏറ്റവും മുകളിലത്തെ ബട്ടൻസ് തുറന്നു ആ നെഞ്ചിലേ രോമങ്ങളിലൂടെ ഞാൻ എന്റെ വിരലുകൾ ഓടിച്ചു.. മുഖമുയർത്തി നോക്കിയപ്പോൾ എന്നെ നോക്കുന്ന ആ കണ്ണുകൾ എന്നോടുള്ള പ്രണയവും എന്റെ വിരലുകൾ ആ ഉള്ളിൽ ഉണ്ടാക്കുന്ന വികാരവും കാണാൻ സാധിച്ചു. ഫോൺ വിളി അവസാനിപ്പിച്ചപ്പോൾ ഒരു നിമിഷം പോലും വൈകാതെ ആ ചുണ്ടുകൾ എന്റെ ചുണ്ടുകളെ കവർന്നെടുത്തു. കൈകൾ എന്റെ സാരിക്കിടയിലൂടെ കുസൃതി കാണിച്ചു കൊണ്ടേയിരുന്നു. ഇടയ്ക്കു ശ്വാസം എടുക്കാൻ വേർപെട്ടെങ്കിലും നുകർന്നു മതിയാവാതെ എന്റെ അധരങ്ങൾ ഏട്ടൻ വീണ്ടും കീഴടക്കി. " മഹി.. ഡാ... " ഞങ്ങളുടേതായ ലോകത്തു മതി മറന്നു നിൽക്കുമ്പോഴാണ് കാശിയേട്ടൻ കയറി വരുന്നത്. പെട്ടെന്ന് മുന്നിലെ കാഴ്ച കണ്ടു കാശിയേട്ടനും വല്ലാതായി. സൂര്യേട്ടനും ഞാനും ചമ്മലോടെ അകന്നു മാറി. സാരി നേരെയാക്കി കൊണ്ട് ഞാൻ സൂര്യേട്ടന്റെ പിറകിലേക്ക് മാറി നിന്നു.. കുറച്ചു നേരത്തേക്ക് ഞങ്ങൾ ആരും ഒന്നും മിണ്ടിയില്ല .

ആദ്യത്തെ ചമ്മൽ മാറിയപ്പോൾ കാശിയേട്ടൻ സൂര്യേട്ടനോട് പറഞ്ഞു.. " ഡാ.. കല്പകശ്ശേരിക്കാരുടെ സാക്ഷിയെ കിട്ടിയിട്ടുണ്ട്." സൂര്യേട്ടന് എതിരെ ആര്യന്റെ അടുത്തു പോയി സാക്ഷി പറഞ്ഞവനെയാണ് കാശിയേട്ടൻ ഉദ്ദേശിക്കുന്നതെന്നു എനിക്ക് മനസിലായി. സൂര്യേട്ടൻ എന്നെ തിരിഞ്ഞു നോക്കി. മറ്റെല്ലാം മാറ്റി വച്ചു ഏട്ടൻ എനിക്കായി മാത്രം മാറ്റിയ വച്ച ഞങ്ങളുടെ സമയം അവസാനിച്ചു എന്ന് മനസിലാക്കി കൊണ്ട് തന്നെ ഞാൻ ചിരിയോടെ തലയാട്ടി.. " എന്നെ നോക്കി ഇരിക്കേണ്ട.. ഞാൻ വൈകും..നീ കഴിച്ചു കിടന്നോ.. കാളിയമ്മയെയും മണിയണ്ണനെയും പറഞ്ഞു വിട്ടേക്കാം..അതു വരെ വാതിൽ പൂട്ടി ഇരുന്നോ.. " കാശ്യേട്ടനൊപ്പം പുറത്തേക്കു ഇറങ്ങി കൊണ്ട് ഏട്ടൻ പറഞ്ഞു..അവർ പോകുന്നതും നോക്കി കുറച്ചു നേരം സിറ്റ് ഔട്ടിൽ നിന്ന ശേഷം ഞാൻ വാതിൽ അടച്ചു കുറ്റിയിട്ടു അകത്തേക്ക് കയറി. ഇനി എന്തായാലും സൂര്യേട്ടൻ തിരക്കിലാവും എന്നറിയാവുന്നത് കൊണ്ട് ഞാനും എന്റെ പണികളിൽ മുഴുകി. " എവിടെയാ അവൻ? " " നമ്മുടെ സ്ഥലത്തുണ്ട്.. വരുണും വിഷ്ണുവേട്ടനും ഉണ്ട് അവിടെ.. " മഹി ഒന്ന് മൂളുക മാത്രം ചെയ്തു. " ഡാ.. എനിക്ക് നിന്നോട് വേറൊരു കാര്യം പറയാൻ ഉണ്ടായിരുന്നു.. " കാശി പറഞ്ഞപ്പോൾ എന്താണെന്ന മട്ടിൽ മഹി അവനെ നോക്കി. താനും വരുണും കൂടി മാണിക്യമംഗലത്തിനു കാവൽ ഇരിക്കാൻ ഒരു രാത്രിയിൽ പോയതും. തങ്ങളെ ആക്രമിക്കാൻ ആളുകൾ വന്നതും മഹിയെ പോലെ ഒരു അജ്ഞാതൻ വന്നു തങ്ങളെയും വിഷ്ണുവേട്ടനെയും രക്ഷപ്പെടുത്തിയത്തുമെല്ലാം കാശി പറഞ്ഞു. അതെല്ലാം കെട്ടു അവിശ്വസനീയതയോടെ മഹി ഇരുന്നു.

തന്റെ ഊഹം ശരിയായിരുന്നു. താൻ മാറാൻ നോക്കി ഇരിക്കുകയായിരുന്നു കല്പകശ്ശേരിക്കാർ വിഷ്ണുവേട്ടനെ അപകടപ്പെടുത്താൻ. പക്ഷെ താൻ അറിയാതെ അവരെ രക്ഷിച്ച അയാൾ ആരാണ്? അതു എത്ര ആലോചിച്ചിട്ടും അവനു മനസിലാവുന്നുണ്ടായിരുന്നില്ല. " ഡാ .. നീ ആരെയെങ്കിലും പറഞ്ഞു ഏല്പിച്ചിരുന്നോ? " കാശി മഹിയോട് ചോദിച്ചപ്പോൾ മഹി അവനെ അമ്പരപ്പോടെ നോക്കി.. " നീയെന്താ ഇപ്പോൾ അങ്ങനെ ചോദിക്കാൻ? അങ്ങനെ ഞാൻ ആരെയെങ്കിലും ഏല്പിച്ചിട്ടുണ്ടെങ്കിൽ അതു നിന്നോട് പറയാതെ ഇരിക്കുമോ? നിന്നോട് പറയാതെ ഞാൻ എന്നെങ്കിലും എന്തെങ്കിലും ചെയ്യാൻ ഇറങ്ങി പുറപ്പെട്ടിട്ടുണ്ടോ? " തന്റെ ചോദ്യം മഹിയെ വേദനിപ്പിച്ചു എന്ന് തോന്നിയപ്പോൾ കാശിക്കും വല്ലായ്മ തോന്നി. " ഡാ.. ഞാൻ അങ്ങനെ ഒന്നും ഉദ്ദേശിച്ചതല്ല.. എന്നാലും അതാരായിരിക്കും എന്ന് എത്ര ആലോചിച്ചിട്ടും അങ്ങ് കിട്ടുന്നില്ല. നമ്മളോട് സ്നേഹം ഉള്ള ആരെങ്കിലും ആവണമല്ലോ? അല്ലെങ്കിൽ എന്തിനാ രക്ഷിക്കാൻ വന്നത്? അതു പോലെ എപ്പോളും നമ്മുടെ പിറകെ അയാൾ ഉണ്ടാവും.. അതു കൊണ്ടല്ലേ രാത്രിയിൽ പോലും നമുക്ക് ഒരു ആപത്തു ഉണ്ടായപ്പോൾ അറിഞ്ഞു വന്നത്. പക്ഷെ എന്നിട്ട് എന്തായിരിക്കും അയാൾ മറഞ്ഞു നില്കുന്നത്? നമ്മൾ അയാളെ തിരിച്ചറിയരുത് എന്ന് ആഗ്രഹിക്കുന്നത് എന്ത് കൊണ്ടാവും? "

തന്റെ മനസ്സിലുള്ള സംശയങ്ങൾ മുഴുവനും കാശി തുറന്നിട്ടപ്പോൾ അതു തന്നെയായിരുന്നു മഹിയുടെ മനസിലും. പല ചിന്തകളിലും സംശയങ്ങളിലും പെട്ടു ഉഴലുന്ന മനസ്സുമായി അവർ ഇരുവരും ആ യാത്രയിൽ പിന്നെ മൗനമായി ഇരുന്നു. തങ്ങളുടെ സ്ഥലത്തു എത്തിയപ്പോൾ അവർ ഇറങ്ങി. അവരെയും കാത്തു വരുൺ പുറത്തു തന്നെ ഉണ്ടായിരുന്നു. മഹിയെ കണ്ടതും അവൻ ഓടി വന്നു കെട്ടിപിടിച്ചു. " ഏട്ടൻ എവിടെ? " മഹി വരുണിനോട് ചോദിച്ചു.. " നമ്മുടെ ദൃക്‌സാക്ഷിക്കു വേണ്ട സ്വീകരണം കൊടുത്തു കൊണ്ടിരിക്കുകയാണ്.. " അവർ മൂന്നാളും കൂടെ അകത്തു ചെന്നപ്പോൾ കണ്ടു വിഷ്ണു ഒരുത്തനെ നന്നായി കൈകാര്യം ചെയ്യുകയാണ്.. തന്നെ ഒന്നും ചെയ്യരുതെന്ന് അവൻ പറയുന്നുണ്ട്. വിഷ്ണുവിന്റെ ശക്തിയിൽ ഒരു ഇടി കൊണ്ട് അവൻ തിരിഞ്ഞപ്പോഴാണ് മഹി അവനെ കാണുന്നത്.. കല്പകശ്ശേരിയിലെ കാരണാവരായ ശേഖരന്റെ മകൻ. നല്ല ബെസ്റ്റ് സാക്ഷി തന്നെ... മഹി മനസ്സിൽ ഓർത്തു കൊണ്ട് അവരുടെ അടുത്തേക്ക് ചെന്നു. വിഷ്ണുവിന്റെ കയ്യിൽ നിന്നു തന്നെ അവനു ആവശ്യത്തിന് കിട്ടിയിട്ടിട്ടുണ്ടെന്നു തോന്നിയത് കൊണ്ട് പിന്നെ അവന്റെ ദേഹത്ത് കൈ വക്കാൻ മഹി മുതിർന്നില്ല. " എന്തെങ്കിലും പറഞ്ഞോ ഏട്ടാ ഇവൻ? "

" പിന്നെ പറഞ്ഞോന്നോ.. നല്ല തത്ത പറയുന്നത് പോലെ മുഴുവനും പറഞ്ഞു.. എന്നോട് പറഞ്ഞതൊക്കെ ദാ ഇവരോടും കൂടെ പറഞ്ഞേക്ക് മോനെ.. " തന്റെ കയ്യിൽ തടവിക്കൊണ്ട് വിഷ്ണു അതു പറഞ്ഞപ്പോൾ അവൻ പേടിയോടെ അവരെ നാലാളെയും മാറി മാറി നോക്കി. " വെറുതെ മനുഷ്യന്റെ കൈ വീണ്ടും മിനക്കെടുത്താണ്ട് വേഗം പറയെടാ ചെക്കാ.. " പിന്നെയും തല്ലു കൊള്ളുമെന്നു ഉറപ്പുള്ളത് കൊണ്ട് അവൻ പെട്ടെന്ന് പറഞ്ഞു തുടങ്ങി.. " അച്ഛൻ പറഞ്ഞിട്ടാണ് ഞാൻ മഹിക്കെതിരെ കമ്മീഷണർ ഓഫീസിൽ പോയി രഹസ്യ സാക്ഷി പറഞ്ഞത്. എന്റെ അച്ചനോട് കല്പകശ്ശേരിയിലെ മാനവേന്ദ്രനും നീലാംബരി അമ്മയും ആണ് അങ്ങനെ ചെയ്യാൻ പറഞ്ഞത്.. " അവൻ പേടിയോടെ മഹിയെ നോക്കി പറഞ്ഞപ്പോൾ മഹി അവനെ നോക്കികൊണ്ട് അവന്റെ അടുത്തേക്ക് നീങ്ങി വന്നു. "ഇത് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ് നീയും നിന്റെ അച്ഛനുമൊക്കെ കല്പകശ്ശേരിക്കാരുടെ കലിപ്പാവകൾ ആണെന്ന്.ഞങ്ങൾക്ക് അറിയേണ്ടത് നിന്റെ സാക്ഷി പറച്ചിലിനെ പറ്റി അല്ല. വിനുവിന്റെ മരണത്തെ പറ്റി ആണ്.. അതു പറ.." " നീലാംബരി അമ്മയുടെ മരുമകൻ സന്ദീപിന്റെ തിരോധനത്തിൽ മഹിയെ കുടുക്കാൻ പദ്ധതി ഇട്ടു കൊണ്ടാണ് അന്ന് കല്പകശ്ശേരിക്കാർ കമ്മീഷണർക്ക് പരതി കൊടുത്തത്.പക്ഷെ അതു വിചാരിച്ച പോലെ നടന്നില്ല.. മഹിക്കെതിരെ തെളിവുകൾ ഇല്ലാത്തതിനാൽ ആ അന്വേഷണം എങ്ങും എത്തിയില്ല. ഈ വർഷത്തെ പഞ്ചായത്ത് അധ്യക്ഷൻ തിരഞ്ഞെടുപ്പ് ആവാറായി.

വിഷ്ണു ദത്തൻ ജീവനോടെ ഉള്ളപ്പോൾ അയാൾ മാത്രമേ ഈ സ്ഥാനത്തിന് അർഹനാവൂ എന്ന് മാനവേന്ദ്രന് ഉറപ്പുണ്ട്. പക്ഷെി വിഷ്ണു ദത്തന് കാവൽ ആയിട്ടുള്ളിടത്തോളം കാലം ഒന്നും നടക്കൂലായെന്നും അറിയാം. മഹിയെ കുടുക്കാനും മാനസികമായി തളർത്താനും അവരുടെ ലക്ഷ്യം നടത്താൻ ഇവിടുന്നു മാറ്റി നിർത്താനും വേണ്ടി അവർ മെനഞ്ഞെടുത്തതാണ് വിനുവിന്റെ കൊലപാതകം. അതിനു വേണ്ടി അച്ഛനെ കൊണ്ട് ദൂരേന്നു വേറെ ആളുകളെ വരുത്തിച്ചു. കുറച്ചു ദിവസമായി വിനു അവരുടെ നിരീക്ഷണത്തിൽ ആയിരുന്നു. പക്ഷെ എപ്പോഴും അവന്റെ കൂടെ ആളുകൾ ഉണ്ടായിരുന്നു. എന്നാൽ മഹിയുടെ കല്യാണത്തിന് തലേന്ന് രാത്രി മഹിയെ കാണാൻ വന്ന വിനു ഒറ്റക്കാണ് തിരികെ പോകുന്നതെന്ന് അവർ കണ്ടു.. വഴിയിൽ നിന്നും ആരും അറിയാതെ അവനെ തട്ടി കൊണ്ട് പോയി. മഹിയുടെ പറമ്പിലെ മതിൽ ചാടി കടന്നു അവിടെ വച്ചു അവനെ കൊലപെടുത്തി.. എന്റെ അച്ഛൻ എല്ലാത്തിനും സാക്ഷിയായി അവിടെ ഉണ്ടായിരുന്നു. കാര്യം കഴിഞ്ഞപ്പോൾ പിറ്റേ ദിവസം യാദൃശ്ചികമായി ആരെങ്കിലും കാണുന്നത് പോലെ ആക്കാനായിരുന്നു തീരുമാനം..

പക്ഷെ മഹി അയച്ച പണിക്കാരൻ തന്നെ അതു കണ്ടു നമ്മുടെ സ്റ്റേഷനിൽ അറിയിച്ചു. എന്നാൽ മാനവേന്ദ്രൻ ഇടപെട്ടു സന്ദീപിന്റെ തിരോധനവുമായി ബന്ധമുള്ള കേസ് ആണ് ഇതെന്ന് പറഞ്ഞു ഇതും കമ്മീഷണറേ കൊണ്ട് അന്വേഷിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. പിന്നെ അവർ പറഞ്ഞത് പോലെ കമ്മീഷണരുടെ മുന്നിലും കോടതിയിലും പോയി മൊഴി ഞാൻ കൊടുത്തു.. ഇത്രയുമേ എനിക്ക് അറിയൂ.. " " വിനുവിനെ കെന്നവന്മാർ എവിടുന്നു വന്നവന്മാർ ആണ്? " " എറണാകുളം ഭാഗത്തു ഉള്ളവർ ആണെന്ന് തോന്നുന്നു.. " " അതു എനിക്ക് കൃത്യമായി അറിയില്ല. മഹി ജയിലിലായി കഴിഞ്ഞതിനു ശേഷം വിഷ്ണു ദത്തനെയും കുടുംബത്തെയും കൂടി വക വരുത്തിയിട്ടു അവരെ പറഞ്ഞു വിടാനായിരുന്നു അവരുടെ പദ്ധതി . പക്ഷെ കഴിഞ്ഞ ദിവസങ്ങളിൽ എന്നോ അച്ഛൻ പറയുന്നത് കേട്ടു അവരുടെ പദ്ധതി ഒക്കെ പാളി പോയി എന്ന് പറയുന്നത് കേട്ടു.. അതു കൊണ്ട് അവരൊക്കെ തിരിച്ചു പോയെന്നും " അതു കേട്ടപ്പോൾ മഹിയും കാശിയും വരുണും അന്യോന്യം നോക്കി.വിഷ്ണു സംശയത്തോടെ അവരുടെ നോട്ടം നോക്കി നിന്നു. രാത്രിയിൽ മാണിക്യമംഗലം തറവാടിന് നേരെ ഉണ്ടായ അപകടത്തെ പറ്റി ഇത് വരെ വിഷ്ണുവിനോട് അവർ പറഞ്ഞിട്യുണ്ടായിരുന്നില്ല.

അവരുടെ നോട്ടത്തിൽ നിന്നു താനറിയാതെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ടെന്നു അവനും മനസിലായി. എന്നാലും അവന്റെ മുന്നിൽ നിന്നു ഒന്നും ചോദിക്കാൻ മുതിർന്നില്ല. " അറിയേണ്ടതൊക്കെ അറിഞ്ഞ സ്ഥിതിക്ക് ഇനി ഇവനെ എന്താ ചെയ്യേണ്ടതു? " വരുൺ ചോദിച്ചതിന് വിഷ്ണു ദത്തൻ ആണ് മറുപടി പറഞ്ഞത്.. " ഇവനെ നമുക്ക് ആ ആര്യൻ ദേവ് ips ന്റെ മുന്നിൽ കൊണ്ട് കൊടുക്കാം.. നമ്മളോട് പറഞ്ഞതൊക്കെ ഇവൻ അയാളോടും പറയട്ടെ . അതോടെ മഹിയുടെ നിരപരാധിത്വം വെളിയിൽ വരുമല്ലോ? " " പക്ഷെ ഇവൻ അവിടെ ചെല്ലുമ്പോൾ മാറ്റി പറഞ്ഞാലോ? " വരുൺ പിന്നെയും സംശയം മാറാതെ ചോദിച്ചു.. " ഹ ഹ..അങ്ങനെ ഇവൻ ഒന്നും മാറ്റി പറയില്ല. മാറ്റി പറഞ്ഞാൽ പിന്നെ ഇവൻ ജീവനോടെ കാണില്ല എന്ന് അവനു നന്നായി അറിയാം.. അല്ലേടാ? " മഹി അവനെ നോക്കി ചോദിച്ചപ്പോൾ അവൻ വിറച്ചു കൊണ്ട് തലയാട്ടി. സൂര്യമഹാദേവൻറെ സ്വഭാവം അവനും നന്നായി അറിയാവുന്നതാണ്. ഇപ്പോൾ തന്നെ തന്നെ കൊല്ലാതെ വിടുന്നത് എന്തോ ഭാഗ്യമാണ്. " എന്നാൽ പിന്നെ വരുണേ നീയി പാഴ്സലിനെ പാക്ക് ചെയ്ത് നമ്മുടെ കമ്മീഷണർ സാറിനു എത്തിച്ചു കൊടുത്തേക്കു.. ഞങ്ങൾ കൽപകശ്ശേരി വരെ ഒന്ന് പോയിട്ട് വരാം. കല്യാണത്തിന് വിളിക്കാതെ വന്നു സമ്മാനം തന്ന മാനവേന്ദ്രനും നീലാംബരി ദേവിക്കും അന്ന് പറഞ്ഞത് പോലെ ഒരു സദ്യ കൊടുക്കാനുള്ള സമയം ആയി.. " മഹി അതും പറഞ്ഞു പുറത്തേക്കിറങ്ങിയപ്പോൾ അവന്റെ പിറകെ വിഷ്ണുവും കാശിയും ഇറങ്ങി.........തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story