സൂര്യപാർവണം: ഭാഗം 29

surya parvanam

രചന: നിള നിരഞ്ജൻ

ഞങ്ങളുടെ ജീപ്പും ഒരു കാറും മാഷിന്റെ വീടിനു മുന്നിൽ വന്നു നിന്നപ്പോൾ മാഷ് അമ്പരപ്പോടെ ഇറങ്ങി വന്നു. ഞങ്ങളെ എല്ലാവരെയും കൂടി കണ്ടപ്പോൾ എന്താണ് ഈ വരവിന്റെ ഉദ്ദേശം എന്ന് കൂടി മനസിലാവാതെ അവർ നിന്നു.. എങ്കിലും വന്നത് വിഷ്ണുവേട്ടനും സൂര്യേട്ടനും കാശിയേട്ടനും ഒക്കെ ആയതു കൊണ്ട് ഒന്നും ചോദ അകത്തേക്ക് ക്ഷണിച്ചു. അന്ന് ഞായറാഴ്ച ആയതു കൊണ്ട് എല്ലാവരും വീട്ടിൽ തന്നെ ഉണ്ടായിരുന്നു. " എന്താ മക്കളെ എല്ലാവരും കൂടെ ഒന്നും പറയാതെ ഒരു വരവ്? " ടീച്ചർ കൊണ്ട് വന്ന ചായ കുടിച്ചു കൊണ്ടിരിക്കുമ്പോൾ മാഷ് ചോദിച്ചു.. ഒരു മുഖവുരയോടെ വിഷ്ണുവേട്ടനാണ് പറഞ്ഞു തുടങ്ങിയത്.. " വിനു മരിച്ചു അധികം നാൾ ആവാത്ത ഈ സാഹചര്യത്തിൽ ഇങ്ങനെ ഒരു കാര്യം പറയുന്നത് ശരിയല്ലന്ന് അറിയാം.. പക്ഷെ വിനു ഞങ്ങൾക്ക് സഹോദരനെ പോലെ തന്നെ ആയിരുന്നു. അവന്റെ കുടുംബത്തിന് ഈ ഒരു സാഹചര്യത്തിൽ ഒരു തുണ വേണെന്നു തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു വരവ്.. " " അതെന്താ മക്കളെ.. ഒരു ആവശ്യം വന്നാൽ നിങ്ങൾ എല്ലാവരും കൂടെ ഉണ്ടാവുമെന്ന് ഞങ്ങൾക്കും അറിയാവുന്നതു തന്നെയല്ലേ? " " അങ്ങനെയല്ല മാഷേ.. നിങ്ങളിൽ ഒരാളായി നിങ്ങള്ക്ക് വിനുവിനെ പോലെ തന്നെ ഒരു മകനെ തരാൻ ആണ് ഞങ്ങൾ വന്നത്.. "

സൂര്യേട്ടൻ പറഞ്ഞത് മനസിലാവാതെ അവർ എല്ലാവരും അന്യോന്യം നോക്കി. അതു മനസിലാക്കി സൂര്യേട്ടൻ കാശിയേട്ടന്റെ തോളിൽ കയ്യിട്ടു.. " ഞങ്ങൾ പറഞ്ഞു വരുന്നത് കാശിയുടെ കാര്യമാണ്. കാശിക്കു മാഷിന്റെ ഇളയ മകൾ വാണിയെ പണ്ട് മുതലേ ഇഷ്ടമാണ്. അവളുടെ പഠിത്തം കഴിയുമ്പോൾ ഞങ്ങൾ എല്ലാവരും കൂടി ഇവിടെ വന്നു മാഷൊടും ടീച്ചരോടും സംസാരിക്കണം എന്ന് കരുതി ഇരുന്നിട്ടുന്നതാണ്.. പക്ഷെ അപ്പോഴാണ് വിദ്യയുടെ പ്രശനങ്ങൾ ഒക്കെ.. അങ്ങനെ പിന്നെ ആവട്ടെ എന്ന് കരുതി നീണ്ടു പോയി.. പക്ഷെ ഇപ്പോൾ കാശിയെ പോലെ ഒരാൾ ഈ കുടുംബത്തിന് ആവശ്യമാണെന്ന് തോന്നിയത് കൊണ്ടാണ് ഞങ്ങൾ വന്നത്.. ഇവിടുത്തെ സാഹചര്യം വച്ചു കല്യാണം ഇപ്പോൾ നടത്തേണ്ട.. എന്നാലും വാക്ക് പറഞ്ഞു വയ്ക്കാമല്ലോ.." മാഷ് എന്തോ ആലോചനയിൽ മുഴുകി ഇരുന്നപ്പോൾ കാശിയേട്ടൻ സൂര്യേട്ടനെ തിരിഞ്ഞു നോക്കി.. ഇങ്ങോട്ട് വരുന്നത് മാഷൊടും കുടുംബത്തോടും എന്തോ സംസാരിക്കാൻ ആണെന്ന് മാത്രമേ കാശ്യേട്ടനോട് പറഞ്ഞിരുന്നുള്ളു.സ്വന്തം കല്യാണകാര്യം സംസാരിക്കാൻ ആണെന്ന് അതു പറഞ്ഞു കഴിഞ്ഞപ്പോഴാണ് ആ പാവം അറിയുന്നത് തന്നെ. അതിന്റെ ദേഷ്യവും ചമ്മളും ഒക്കെയായിരുന്നു കാശിയേട്ടന്റെ മുഖത്ത്.

സൂര്യേട്ടൻ തിരിച്ചു നന്നായി ഒന്ന് ചിരിച്ചു കാണിക്കുന്നത് കണ്ടു. മാഷ് എന്തോ പറയാൻ തുടങ്ങിയപ്പോൾ അവർ രണ്ടാളും ശ്രദ്ധ തിരിച്ചു.. " കാശിയെ എനിക്ക് നന്നായി അറിയാം.. അവനെ പറ്റി എനിക്ക് എതിര് അഭിപ്രായവും ഇല്ല.. പക്ഷെ.. " " പക്ഷെ? " "പക്ഷെ എനിക്ക് വാണിയുടെ അഭിപ്രായം കൂടി അറിയണം. പണ്ട് വിദ്യയുടെ മനസ്സറിയാതെ പലതും ചെയ്തു കൂട്ടിയതാണ് എന്റെ മകന്റെ മരണം വരെ ചെന്നെത്തിയത്. ഇനി അങ്ങനെ വരാൻ പാടില്ല. അതു കൊണ്ട് ഞാൻ വാണിയോട് സംസാരിക്കട്ടെ.. അതിനു ശേഷം ഞാൻ നിങ്ങളെ അറിയിക്കാം.. അതു പോരെ?" വിഷ്ണുവേട്ടൻ ആണ് അതിനു മറുപടി പറഞ്ഞത്.. " അതു മതി മാഷേ.. വാണിയുടെ സമ്മതമില്ലാതെ ഒന്നിനും ഞങ്ങൾക്കും താല്പര്യമില്ല. എന്നാൽ പിന്നെ ഞങ്ങൾ ഇറങ്ങട്ടെ.. തീരുമാനം അനുകൂലം ആണെങ്കിൽ പിന്നെ ഒരു ദിവസം കാശിയുടെ അമ്മയെയും അനിയത്തിയേം ഒക്കെ കൂട്ടി ഒഫീഷ്യൽ ആയി ഞങ്ങൾ വരാം.. " " എന്നാൽ പിന്നെ അങ്ങനെ ആയിക്കോട്ടെ.. " മാഷിന്റെ വീട്ടിൽ നിന്നിറങ്ങി തിരിച്ചു ജീപ്പിൽ കയറിയതും കാശിയേട്ടൻ സൂര്യേട്ടനെ തന്നെ പറഞ്ഞു പറ്റിച്ചു കൊണ്ടു പോയതിനു ചീത്ത പറയാൻ തുടങ്ങി.

സൂര്യേട്ടൻ അതിനൊക്കെ എന്തൊക്കെയോ മറുപടിയും പറയുന്നുണ്ടായിരുന്നു. അവരുടെ വഴക്കും നോക്കി കൊണ്ട് ഞാൻ ആ യാത്രയിൽ മിണ്ടാതെ ഇരുന്നു. വീട്ടിലെത്തി സാരി മാറാൻ കയറിയ പിറകെ സൂര്യേട്ടനും മുറിയിലേക്ക് കയറി വന്നു. വാതിൽ അടച്ചു കുറ്റിയിട്ടു കൊണ്ട് എന്റെ അടുത്തേക്ക് വരുന്നത് കണ്ടതും എനിക്ക് അപകടം മണത്തു. ഒഴിഞ്ഞു മാറാൻ കഴിയുന്നതിനു മുന്നേ തന്നെ ഞാൻ ആ കരവലയത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്നു. " പൊന്നു മോളെ.. രാവിലേ നീ എന്നെ പറ്റിച്ചു ബാത്‌റൂമിൽ ഓടി കയറിയതല്ലേ? ഇനി വേണ്ട." " വേണ്ട സൂര്യേട്ടാ.. എന്നെ വിട്.. പ്ലീസ്.. മണിയണ്ണനും കാളിയമ്മയും ഒക്കെ പുറത്തുണ്ട്.. " " ആരുണ്ടയാലും സാരമില്ല..ഇപ്പോൾ നിന്നെ ഞാൻ വിടാൻ ഉദ്ദേശിക്കുന്നേ ഇല്ല.. " ഞാൻ ദേഷ്യത്തോടെ ആ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ കള്ളച്ചിരി.. ആ ചിറ്റി എന്നിലേക്കും പടർന്നു . എന്റെ ഭാവം മാറിയതോടെ സൂര്യേട്ടൻ എന്നെയും കയ്യിൽ കോരി എടുത്തു കൊണ്ട് കട്ടിലിലേക്ക് നടന്നു.. ദിവസങ്ങൾ പെട്ടെന്ന് കടന്നു പൊയ്ക്കൊണ്ടിരുന്നു. മാഷും ടീച്ചറും വാണിക്കു കാശിയെട്ടനുമായുള്ള കല്യാണത്തിന് സമ്മതമാണെന്ന് വിളിച്ചു പറഞ്ഞു. അതു കൊണ്ട് തന്നെ ഞങ്ങൾ എല്ലാവരും കൂടി മാഷുടെ വീട്ടിൽ പോയി അവരുടെ കല്യാണം ഒരു വർഷത്തിന് ശേഷം നടത്താൻ തീരുമാനിച്ചു. അതു കൊണ്ട് ഇപ്പോൾ കാശിയേട്ടൻ ആ വീട്ടിലെയും മകനാണ്.. ഒപ്പം അവരുടെ അല്പസ്വല്പ പ്രണയസല്ലാപങ്ങളും നടന്നു വരുന്നുണ്ട്.

ഞങ്ങൾ ഒക്കെ പേടിച്ചിരുന്നത് പോലെ എല്ലാ കുറ്റങ്ങളും ശേഖരൻ ഏറ്റെടുത്തത് കൊണ്ട് പതിനാല് ദിവസത്തിനു ശേഷം മാനവേന്ദ്രനും നീലാംബരിക്കും ജാമ്യം കിട്ടി. ആര്യൻ വിളിച്ചിട്ട് അവരെ സൂക്ഷിക്കണമെന്നും അങ്ങോട്ട്‌ പോയി പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്നും പ്രത്യേകം ഓർമിപ്പിച്ചു. ആ കാര്യം വിഷ്ണുവേട്ടൻ ഉറപ്പു കൊടുത്തിരുന്നത് കൊണ്ട് സൂര്യേട്ടൻ പിന്നെ വഴക്കിനൊന്നും പോയില്ല. ഇരുദേശപുരത്തെ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തു വന്നു കൊണ്ടിരുന്നു. അതു കൊണ്ട് തന്നെ സൂര്യേട്ടനും മറ്റും വളരെ തിരക്കിൽ ആയിരുന്നു. എങ്കിലും ഞങ്ങളുടേതായ കുറച്ചു സമയം കണ്ടെത്താൻ എപ്പോളും ഞങ്ങൾ ശ്രമിച്ചിരുന്നു.ആ സമയത്തു ഒരു ദിവസം നേര്ച്ഛയുടെ പേരും പറഞ്ഞു ഞാൻ തിരുവന്മയൂർക്കു പോയി. സൂര്യേട്ടൻ വരാമെന്നു പറഞ്ഞെങ്കിലും ഞാൻ വേണ്ടായെന്നു പറഞ്ഞു. ഒറ്റയ്ക്ക് പോകുന്നതാണ് നല്ലതെന്നു ആദ്യമേ ഞാൻ തീരുമാനിച്ചിരുന്നു.അവിടെ ചെന്നു എന്റേതായ രീതിയിൽ കുറച്ചു cid പണികൾ ഒക്കെ നടത്തിയിട്ടാണ് ഞാൻ തിരികെ എത്തിയത്. ഞാൻ അറിഞ്ഞത്തൊന്നും തത്കാലം ആരോടും പറയാൻ ഞാൻ നിന്നില്ല. അതിനുള്ള സമയം ആയിട്ടില്ലായെന്നു മനസ്സിൽ ഇരുന്നു ആരോ പറയുന്നത് പോലെ.

അങ്ങനെ ജോലിയും, തിരഞ്ഞെടുപ്പും, പ്രണയവും ഒക്കെയായി ഞങ്ങളുടെ ദിവസങ്ങൾ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. കല്പകശ്ശേരിയിലെ തറവാട്ടിൽ കൊടുംബിരി കൊണ്ട ചർച്ച നടക്കുകയാണ്. മാനവേന്ദ്രനും നീലാംബരിയും അവരുടെ മകൻ ഇന്ദ്രജിത്തും ഉണ്ട്..മാനവേന്ദ്രന്റെ കൈ ഇത് വരെ ശരിയായിട്ടില്ല. ഇനിയും അതിനു കുറച്ചു നാൾ എടുക്കുമെന്നാണ് ഡോക്ടർമാർ ഒക്കെ പറഞ്ഞത്.ദൂരെ നാട്ടിൽ ഉള്ള മകനെ അവർ വിളിച്ചു വരുത്തിയതാണ്.ശേഖരൻ ജയിലിൽ ആയതു കൊണ്ട് അവർക്കു ആരും സഹായത്തിനു ഇല്ലായിരുന്നു.അടുത്തു വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് തന്നെയാണ് വിഷയം. ഇത്തവണ അതു എങ്ങനെ എന്കിലും കൈപിടിയിൽ ഒതുക്കണമെന്ന ചിന്തയാണ് അവരുടെ മനസ്സിൽ. ഇനി ഒരു തവണ കൂടി പരാജയം സമ്മതിക്കാൻ അവർ ഒരുക്കം അല്ലായിരുന്നു. നേരായ വഴിയിൽ എന്തായാലും തങ്ങൾ ജയിക്കാൻ പോകുന്നില്ല എന്ന് അവർക്കു അറിയാമായിരുന്നു. പ്രത്യേകിച്ച് ഈ കൊലക്കുറ്റം കൂടി വന്ന സ്ഥിതിക്ക്.. ശേഖരൻ എല്ലാം ഏറ്റെടുത്തെങ്കിലും അതു അധികം ആരും വിശ്വസിച്ചിട്ടില്ല. അതു കൊണ്ട് തന്നെ തിരഞ്ഞെടുപ്പ് വന്നാൽ വിഷ്ണു ദത്തൻ പുല്ലു പോലെ ജയിക്കും. അപ്പോൾ പിന്നെ എന്താണ് ചെയ്യാൻ കഴിയുക എന്നതായിരുന്നു അടുത്ത ചിന്ത..

അപ്പോൾ മകൻ ഇന്ദ്രജിതാണ് ഒരു മാർഗം പറഞ്ഞത്.. " ഇത്തവണ തിരഞ്ഞെടുപ്പിന് വിഷ്ണു ദത്തൻ മത്സരിക്കാനെ പാടില്ല.. " " അതു എങ്ങനെ സാധിക്കും? ജീവൻ ഉള്ളിടത്തോളം കാലം അവൻ മത്സരിക്കുക തന്നെ ചെയ്യും.. ഇനി അവനെ കൊല്ലാമെന്നു വച്ചാൽ അവന്റെ ജീവന് കാവലായിട്ടു അവൻ ഇല്ലേ മഹി." മാനവേന്ദ്രൻ പറഞ്ഞു. " കൊല്ലുന്ന കാര്യമൊന്നും നടക്കില്ല അച്ഛാ.. ഇനി കൊന്നാലും എല്ലാവരും കൂടുതൽ നമുക്ക് എതിരാവുകയെ ഉള്ളു. പക്ഷെ ഇത്തവണ തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്തു വിഷ്ണു ദത്തൻ സ്വയം പറയണം അവൻ മത്സരിക്കുന്നില്ലയെന്നു. അവൻ ഇല്ലെങ്കിൽ പിന്നെ അച്ഛൻ ഓട്ടോമാറ്റിക്കലി ജയിക്കില്ലേ? " " അതെങ്ങനെ സാധിക്കും? " " സാധിക്കും.. സാധിക്കണം.. അതിനുള്ള വഴിയാണ് നമ്മൾ കണ്ടെത്തേണ്ടത്.. അവർ നമ്മുടെ ഒരു ഡയറക്റ്റ് അറ്റാക്ക് ആയിരിക്കും പ്രതീക്ഷിക്കുക.. പക്ഷെ ഇത്തവണ നമ്മൾ പിറകിൽ നിന്നും ആക്രമിക്കണം.അതും അവർ തീരെ പ്രതീക്ഷിക്കാത്ത ഒന്ന്.. " ഇന്ദ്രജിത് അവന്റെ അച്ഛന്റെയും അമ്മയുടെയും കുടിലതയോടെ പറഞ്ഞു.. അവർ അന്യോന്യം നോക്കി ചിരിച്ചു.......തുടരും...........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story