സൂര്യനെ മോഹിച്ചവൾ: ഭാഗം 10

Suryane Mohichaval

രചന: ശിവ എസ് നായർ

പല്ലാവൂരിൽ അരങ്ങേറിയ സംഭവ വികാസങ്ങളൊന്നുമറിയാതെ സൂര്യ നാരായണൻ ജയിലിലെ തന്റെ ആദ്യ ദിനം മടുപ്പോടെ തള്ളി നീക്കാൻ ശ്രമിക്കുകയായിരുന്നു. ആ രാത്രി, തന്നെ അപ്പാടെ വിഴുങ്ങാൻ കാത്തിരിക്കുന്ന അപകടത്തെ കുറിച്ച് ആ നിമിഷം അവനൊന്നും അറിഞ്ഞിരുന്നില്ല. സഹ തടവുകാരൊക്കെ അവനെ സഹതാപത്തോടെ നോക്കികൊണ്ട് പോകുന്നത് സൂര്യനും ശ്രദ്ധിച്ചിരുന്നു. പക്ഷേ അവരെന്തിനാണ് തന്നെ അങ്ങനെ നോക്കുന്നതെന്ന് എത്ര ആലോചിച്ചിട്ടും അവന് പിടികിട്ടിയില്ല. നല്ല പ്രവർത്തികൾ കൊണ്ട് തന്റെ അച്ഛൻ നേടിയെടുത്ത സൽപ്പേര് ഒറ്റ ദിവസം കൊണ്ട് സുശീലൻ ഇല്ലാതാക്കിയതോ താനും തന്റെ അച്ഛനും അമ്മയുമൊക്കെ പല്ലാവൂർ നിവാസികൾക്ക് വെറുക്കപ്പെട്ടവരായി കഴിഞ്ഞിരുന്നുവെന്ന സത്യവും സൂര്യൻ അറിഞ്ഞിട്ടില്ല. ഒരിക്കൽ എല്ലാമറിയുമ്പോൾ അവനതൊക്കെ സഹിക്കാൻ കഴിയുമോയെന്നാണ് അറിയേണ്ടത്. ഒരുപക്ഷേ സുരേന്ദ്രനോ ഇന്ദിരയോ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട് വന്നിരുന്നെങ്കിൽ ഇതൊന്നും കാണാനോ കേൾക്കാനോ സഹിക്കാനോ ഉള്ള മനക്കരുത്ത് ഉണ്ടാകുമായിരുന്നില്ല. 🍁🍁🍁🍁🍁

രാത്രി എല്ലാവരും തങ്ങളുടെ പായയിൽ ചുരുണ്ടുകൂടി ഉറക്കം പിടിച്ചപ്പോൾ ഇരുട്ടിൽ കണ്ണുകൾ തുറന്ന് വച്ച് ഉറക്കം വരാതെ കിടക്കുകയായിരുന്നു സൂര്യൻ. രാത്രി ഏറെ വൈകിയും അവന് ഉറക്കം വന്നതേയില്ല. രണ്ട് വർഷത്തെ ജയിൽ വാസം കഴിഞ്ഞു പുറത്തിറങ്ങി താനെന്ത് ചെയ്യുമെന്നും ചെറിയച്ഛനോട് എങ്ങനെ പക വീട്ടുമെന്നുമുള്ള ആലോചനയായിരുന്നു സൂര്യൻ. അവന്റെ മനസ്സ് നിറയെ സുശീലനോടുള്ള പക മാത്രമായിരുന്നു. എങ്ങും നിശബ്ദത മാത്രമായതിനാൽ എല്ലാവരും ഉറക്കം പിടിച്ചെന്ന് സൂര്യന് മനസ്സിലായി. ഓരോരോ ചിന്തകളിൽ മുഴുകി അവനങ്ങനെ കിടക്കുമ്പോഴാണ് പെട്ടെന്ന് തനിക്ക് മുന്നിൽ ചില നിഴലനക്കങ്ങൾ അവൻ കണ്ടത്. ഭയന്ന് പോയ സൂര്യൻ പെട്ടെന്ന് തന്നെ പിടഞ്ഞെണീറ്റു. പായയിൽ ഇരുന്നുകൊണ്ട് തന്നെ സൂര്യൻ തനിക്ക് മുന്നിൽ നിൽക്കുന്നവരെ നോക്കി. അരണ്ട വെളിച്ചം മാത്രമുള്ളതിനാൽ അവരാരുടെയും മുഖം അവന് വ്യക്തമായി കാണാൻ കഴിഞ്ഞില്ല. അപകടം മുൻകൂട്ടി അറിയിക്കാനെന്ന പോലെ ഹൃദയം അതിദ്രുതം മിടിക്കാൻ തുടങ്ങിയിരുന്നു. പരിഭ്രമത്തോടെ സൂര്യൻ നിലത്ത് നിന്നും എഴുന്നേൽക്കാൻ തുനിയുമ്പോൾ നാലുപേരിൽ ഒരുവൻ അവനെ തറയിലേക്ക് തന്നെ ചേർത്തമർത്തി കിടത്തി.

"നിങ്ങളൊക്കെ ആരാ... എന്തിനാ എന്നെ പിടിച്ചു വയ്ക്കുന്നത്." സൂര്യൻ ശബ്ദമുണ്ടാക്കി മറ്റുള്ളവരെ ഉണർത്താൻ ശ്രമിച്ചു. അപ്പോഴേക്കും അടുത്തയാൾ അവന്റെ വായിലേക്ക് തുണി തിരുകി അവന്റെ കാലുകൾ രണ്ടും കൂട്ടിക്കെട്ടി. തനിക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാതെ സൂര്യൻ അവരുടെ പിടിയിൽ നിന്നും കുതറി മാറാൻ ശ്രമിച്ചു. പക്ഷേ അവനെക്കാൾ കരുത്തരായ ഉണ്ണിയുടെയും ജുനൈസിന്റെയും ശക്തിക്ക് മുന്നിൽ അധികനേരം പിടിച്ച് നിൽക്കാൻ സൂര്യന് കഴിഞ്ഞില്ല. ഉണ്ണിയും ജുനൈസും അവന്റെ കൈകളെ രണ്ടും ഇരുവശത്തേക്കും ചവുട്ടി പിടിച്ചു. കണ്ണൻ അവന്റെ കാലിലെ കെട്ടഴിച്ച് മാറ്റിയ ശേഷം ഒരു കാല് കണ്ണനും മറ്റേ കാൽ ജോണിയും അമർത്തിപ്പിടിച്ചു. ഇരുളിൽ നിലത്ത് കിടന്ന് പിടയുന്ന സൂര്യനെ അരണ്ട വെളിച്ചത്തിൽ നോക്കി നിൽക്കുകയാണ് സനൽ. ചുണ്ടിലൂറിയ വികൃതമായ ചിരിയോടെ സനൽ അവനരികിൽ ഇരുന്നു. സൂര്യൻ ധരിച്ചിരുന്ന വസ്ത്രങ്ങൾ അവൻ ഞൊടിയിടയിൽ ഊരിയെറിഞ്ഞു. ഒന്നാർത്ത് കരയാനോ നിലവിളിക്കാനോ കഴിയാതെ ആ നാലുപേരുടെ പിടിയിൽ ചലനമറ്റ് കിടന്ന സൂര്യൻ സനലിന്റെ പ്രവർത്തിയിൽ ഞെട്ടിത്തരിച്ചുപോയി. അവരെന്തിനാണ് തന്നെയിങ്ങനെ ചെയ്യുന്നതെന്ന് സൂര്യന് മനസ്സിലായില്ല.

വിവസ്ത്രനായി കിടക്കുന്ന സൂര്യന് മുകളിലേക്ക് വേട്ടനായയെ കണക്ക് സനൽ പടർന്ന് കയറി. മറ്റൊരു പുരുഷനാൽ താൻ ക്രൂരമായ പീഡനത്തിന് ഇരയാകാൻ പോവുകയാണെന്ന സത്യം നടുക്കത്തോടെയാണ് അവൻ തിരിച്ചറിഞ്ഞത്. അവനൊന്നുറക്കെ അലറി കരയാൻ തോന്നി. കൈകളോ കാലുകളോ ഒന്നനക്കാൻ പോലും സാധിക്കാതെ നാവ് ചലിപ്പിക്കാനാവാതെ സൂര്യൻ മൗനമായി ആർത്ത് കരഞ്ഞു. അരക്കെട്ടിന് താഴെ അനുഭവപ്പെട്ട വേദനയിൽ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകിപ്പോയി. ഒടുവിൽ ഉദ്ധരിച്ച ലിംഗത്തിൽ നിന്നും പുറത്തേക്ക് വന്ന വിഴുപ്പ് സനൽ സൂര്യന്റെ മുഖത്തേക്ക് തെറിപ്പിച്ചതും അറപ്പോടെയും വെറുപ്പോടെയും അവൻ മുഖം വെട്ടിച്ചു. തന്റെ ജീവിതത്തിൽ ഇത്രയും വലിയൊരു ദുരനുഭവം നേരിടേണ്ടി വരുമെന്ന് അവൻ സ്വപ്നത്തിൽ പോലും ചിന്തിച്ചതല്ല. അറിവ് വച്ച നാൾ മുതൽ ഇന്നേവരെ തനിക്ക് കേട്ട് കേൾവി പോലുമില്ലാതിരുന്ന ഒരു ദുരവസ്‌ഥയാണ് നേരിടേണ്ടി വന്നിരിക്കുന്നതെന്ന് വേദനയോടെ സൂര്യനോർത്തു. ഇങ്ങനെയുള്ള ആളുകളും തങ്ങൾക്ക് ചുറ്റുമുണ്ടെന്ന സത്യം അവനുൾക്കൊള്ളാൻ പ്രയാസം തോന്നി.

തോരാത്ത കണ്ണുനീരോടെ തന്റെ ഗതികെട്ട അവസ്ഥയെ ശപിച്ചുകൊണ്ട് സൂര്യൻ വിങ്ങികരഞ്ഞുപ്പോയി. തന്റെ ആഗ്രഹ പൂർത്തീകരണം നടത്തി കഴിഞ്ഞ് സനൽ അവന്റെ ശരീരത്തിൽ നിന്നും വിട്ടുമാറി. എഴുന്നേറ്റ് പോകുന്നതിന് മുൻപ് അവൻ സൂര്യന്റെ ചുണ്ടിന്മേൽ അമർത്തി ചുംബിക്കുകയും ഒപ്പം ആഴത്തിലൊരു കടി കൂടി കൊടുക്കുകയും ചെയ്തിട്ടാണ് പോയത്. സൂര്യന്റെ ദേഹത്ത് നിന്നും ഊരിയെറിഞ്ഞ വസ്ത്രങ്ങൾ ജോണി അവന്റെ ദേഹത്തേക്ക് വലിച്ചെറിഞ്ഞു. തനിക്കരികിൽ നിന്ന് അകന്നകന്ന് പോകുന്ന അഞ്ചു നിഴലുകളെ നോക്കി ചോരയൊലിക്കുന്ന ചുണ്ടുകളും വേദനയാൽ നീറിപ്പുകഞ്ഞ ശരീരവുമായി ഒന്നനങ്ങാൻ പോലും കഴിയാനാവാതെ സൂര്യൻ ആ കിടപ്പ് കിടന്നു. ആരൊക്കെയാണ് തനിക്കരികിൽ വന്ന് പോയതെന്ന് അവനറിയില്ലെങ്കിലും ഒരു കാര്യം സൂര്യന് മനസ്സിലായി താൻ ക്രൂരമായൊരു പീഡനത്തിന് ഇരയായിരിക്കുന്നു. ഇതുപോലെ ഇനിയും തനിക്കവരിൽ നിന്നും നേരിടേണ്ടി വരുമോന്നോർത്ത് അവന് ഭയം തോന്നി. ജോണി അവന്റെ ദേഹത്തേക്ക് എറിഞ്ഞിട്ട് പോയ വസ്ത്രം കയ്യിലെടുത്ത് സൂര്യൻ ഒരുവിധം വേച്ച് വേച്ച് എഴുന്നേറ്റിരുന്നു. സനൽ മുഖത്ത് തെറിപ്പിച്ചുപോയ വിഴുപ്പ് തുടച്ച് മാറ്റുമ്പോൾ അവന് കഠിനമായ ഹൃദയ വേദന തോന്നി.

ഒരായിരം സൂചി മുനകൾ ശരീരത്തിൽ കുത്തിയിറക്കിയത് പോലെ സൂര്യന് വേദനിച്ചു. വല്ല വിധേനയും വസ്ത്രം ധരിച്ച് പായയിലേക്ക് ചുരുണ്ടു കൂടുമ്പോൾ അവൻ തളർന്ന് പോയിരുന്നു. മനസ്സിനും ശരീരത്തിനുമേറ്റ മുറിവിന് മരുന്നില്ലാതെ ഇരുളിലേക്ക് തുറിച്ചുനോക്കി അവൻ കിടന്നു. വായിൽ ചോര ചവർപ്പുണ്ട്. രണ്ട് ദിവസം കൊണ്ട് തന്റെ ജീവിതം ഏതെല്ലാം വിധത്തിലാണ് മാറി മറിഞ്ഞതെന്ന് അവൻ വേദനയോടെ ഓർത്തു. തന്നെ ഈ ഗതിയിലാക്കിയ വിധിയെ പഴിച്ച് ഈശ്വരന്മാരെ ചീത്ത പറഞ്ഞ് കരഞ്ഞും മൂക്ക് ചീറ്റിയും വേദനകൾ സഹിച്ച് സൂര്യൻ ആ രാത്രി എങ്ങനെയൊക്കെയോ തള്ളി നീക്കി. 🍁🍁🍁🍁🍁 തുടർന്നുള്ള രാത്രികളിലും സൂര്യൻ സനലിനാൽ കൂടുതൽ കൂടുതൽ പീഡിപ്പിക്കപ്പെട്ടു. ആരോടും അതേക്കുറിച്ച് ഒന്നും പറയാനാവാതെ ആരാണ് തന്നോടീ ക്രൂരത ചെയ്യുന്നതെന്ന് തിരിച്ചറിയാൻ കഴിയാനാവാതെ ആ പീഡകളൊക്കെ സഹിക്കാൻ വിധിക്കപ്പെട്ടവനെ പോലെ സൂര്യൻ നിസ്സഹായനായി മാറി. സനലിന്റെ രതി വൈകൃതങ്ങൾ താങ്ങാൻ കഴിയാതെ വന്നപ്പോൾ അക്കാര്യം പോലീസിനോട് പരാതി പെടണമെന്ന് അവന് മനസ്സിലുറപ്പിച്ചു. ചുറ്റിനും ഇരുട്ട് പരക്കുകയും രാത്രി അത്താഴം കഴിഞ്ഞ് എല്ലാവരും കിടക്കാൻ തുടങ്ങുന്നത് കാണുമ്പോൾ തന്നെ സൂര്യന്റെ നെഞ്ച് ഭയത്താൽ പട പടാന്ന് മിടിക്കാൻ തുടങ്ങും.

അന്ന് രാത്രി അവനോടുള്ള പരാക്രമം കഴിഞ്ഞ് സനൽ എഴുന്നേറ്റ് പോകുമ്പോൾ സൂര്യൻ ഒരു കാര്യം മനസ്സിലുറപ്പിച്ചിരുന്നു. പിറ്റേന്ന് രാവിലെ തന്നെ ഏതെങ്കിലും പോലിസ് അധികാരികളോട് ഇക്കാര്യം അറിയിക്കണമെന്ന് അവൻ തീരുമാനിച്ചു. ഒരാഴ്ചയായി സഹിക്കുന്ന സനലിന്റെ ക്രൂരത ഇനിയും അവന് താങ്ങാൻ കഴിയില്ലായിരുന്നു. രാവിലെ റൗണ്ട്സിന് വന്നൊരു പോലിസ് ഉദ്യോഗസ്ഥനെ കണ്ടപ്പോൾ പറയാനുള്ള കാര്യങ്ങൾ ഒന്നുകൂടി മനസ്സിൽ ഓർത്തെടുത്ത് കൊണ്ട് സൂര്യൻ അയാൾക്ക് നേരെ ചുവടുകൾ വച്ചു. "സാറേ... എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു." ഇടറിപ്പോയ ശബ്ദത്തിൽ അവൻ പറഞ്ഞു. "ഉം എന്താ പറയാനുള്ളത്." ഗൗരവത്തോടെ അയാളവനെ അടിമുടി ഉഴിഞ്ഞു. "സാർ... ഞാനിവിടെ വന്ന ദിവസം രാത്രി മുതൽ ആരെക്കൊയോ അഞ്ചുപേർ ചേർന്ന് എന്നെ ഉപദ്രവിക്കുന്നുണ്ട്. അതിലൊരാൾ എന്നെ സ്ഥിരമായി റേപ്പ് ചെയ്യുന്നുണ്ട്. എനിക്ക് ഇതിൽ നിന്ന് എങ്ങനെ രക്ഷപ്പെടണമെന്നറിയില്ല. സാറെന്നെ സഹായിക്കണം." സൂര്യൻ അയാൾക്ക് മുന്നിൽ നിന്ന് കൈകൂപ്പി കരഞ്ഞു.....കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story