സ്വന്തം ❣️ ഭാഗം 63

swantham

രചന: ജിഫ്‌ന നിസാർ

"ഇങ്ങനെ ഇരുന്നാലെങ്ങനാ കണ്ണാ? നീ എഴുന്നേൽക്ക്. ഇന്നല്ലേ ഹോസ്പിറ്റലിലെ എംഡി നിന്നെ മീറ്റ് ചെയ്യാം എന്ന് പറഞ്ഞിട്ടുള്ളത്? "
മിത്തു കണ്ണന്റെ തോളിൽ കൈ വെച്ച് കൊണ്ട് ചോദിച്ചു.

"മ്മ് "
കണ്ണൻ മുഖം ഉയർത്താതെ ഒന്ന് മൂളി.

"എഴുന്നേറ്റു പോയി റെഡിയായി വാ. അയാളെ പോയി കാണണ്ടേ. എന്തെങ്കിലുമൊരു തീരുമാനമെടുക്കണ്ടേ? ഇങ്ങനെ ഇരുന്നാ ഒന്നും നടക്കില്ല. സങ്കടം കൂടുകയല്ലാതെ "
മിത്തു അവന്റെ പുറത്ത് തട്ടി.

"എനിക്കൊരു സമാധാനവുമില്ല മിത്തു. ഒരുപാട് വേട്ടപട്ടികൾക്കിടയിൽ ഞാനെന്റെ പെണ്ണിനെ എറിഞ്ഞിട്ട് പോന്നില്ലേ..?"
കണ്ണന്റെ സ്വരം നേർത്തു.

"എടാ.. നീ ഇങ്ങനെ തുടങ്ങിയാലോ.. മനഃപൂർവ്വമൊന്നുമല്ലല്ലോ? നിന്റെ അവസ്ഥ അവൾക്ക് മനസ്സിലാവും "

മിത്തു അവന് ആശ്വാസം പകർന്നു.

"അവൾക്ക് മനസിലാവും. ചങ്ക് പൊടിഞ്ഞിട്ടും എനിക്ക് മുന്നിൽ അത് കാണിച്ചിട്ടില്ല. ഉള്ളിൽ ആർത്തു കരഞ്ഞിട്ടും അവളുടെ കണ്ണൊന്നു കലങ്ങിയത് കൂടിയില്ലെടാ. എന്നെ ഓർത്തിട്ടാണ്.. ഞാൻ വേദനിക്കാതിരിക്കാൻ അവളെത്ര വേദനയാണ് കടിച്ചു പിടിച്ചാണ് എന്റെ മുന്നിൽ നിന്നത്..അതറിഞ്ഞിട്ടും ഞാൻ.."

കണ്ണൻ വീണ്ടും കൈകൾ കൊണ്ട് മുഖം ഒളിപ്പിച്ചു.

മിത്തു നെടുവീർപ്പൊടെ അവനെ നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.

അല്ലെങ്കിലും അവനോട് ഒന്നും പറഞ്ഞിട്ട് കാര്യവുമില്ല.
അത്രമേൽ തകർന്ന് നിൽക്കുന്നവന് വേണ്ടത് കേവലം ആശ്വാസവാക്കുകളല്ല.

അവന്റെ പ്രാണന്റെ പാതിയങ്ങു ദൂരെയാണ്.

അവളെയൊന്ന് കാണാൻ അവനത്ര മാത്രം കൊതിക്കുന്നുണ്ട്.

സത്യത്തിൽ.. കാണാനുള്ള തീവ്രത എത്രത്തോളമുണ്ടോ അത്രത്തോളം ആ മനുഷ്യൻ നമ്മുക്ക് പ്രിയപ്പെട്ടതായിരിക്കും.

കാണണമെന്ന തോന്നലാണ് ആ മനുഷ്യനെ അത്രമാത്രം പ്രിയപ്പെട്ടതാക്കുന്നതും.

അവന്റെ നോട്ടമെത്താത ഒരിടത്ത്... അവൾ തനിച്ചാണെന്നുള്ള ഓർമ ഓരോ നിമിഷവും അവനെ ശ്വാസം മുട്ടിക്കുന്നു.

അവൾക്കരികിൽ എത്തുമ്പോൾ മാത്രം ശാന്തമാവുന്ന ഹൃദയമിടിപ്പും പേറി അവൻ വേദനിക്കുകയാണ്.

കണ്ണൻ വീണ്ടും കൈകൾ കൊണ്ട് മുഖം അമർത്തി തുടച്ചു.

കലങ്ങി ചുവന്നു കിടക്കുന്ന മിഴികളിൽ വിരഹവേദനയുടെ സാഗരം.

അലയൊടുങ്ങാത്ത കടൽ പോലെയവന്റെ മനസ്സും.

റിമി അവിടെതന്നെയാണ് ഉള്ളതെന്ന് ഓർക്കുന്തോറും തന്റെ മനസ്സിൽ പെരുകുന്ന ഭയത്തെ മിത്തു മനഃപൂർവം അവനോട് പറഞ്ഞില്ല.

അത് കണ്ണന്റെ മനസ്സിനെ കൂടുതൽ ഭയപെടുത്തുമെന്നത് അവനുറപ്പാണ്.

അവന്റെ ഈ വരവിന് പിന്നിലും അവളുടെ കൈകളുണ്ടോ എന്നതും മനസ്സിലെ സംശയമാണ്.

അതിലൊരു തീർച്ചപെടുത്തൽ അത്യാവശ്യമാണെന്ന് മിത്തുവിന് തോന്നി.

"സീതാ ലക്ഷ്മി സ്ട്രോങ്ങ്‌ ആണെന്ന് വല്ല്യ വീമ്പ് പറയും. പക്ഷേ..."
കണ്ണനൊരു വിളറിയ ചിരിയോടെ മിത്തുവിനെ നോക്കി.

"ഏതായാലും നിന്നെക്കാൾ സ്ട്രോങ്ങ്‌ ആയിരിക്കും. അതെനിക്കുറപ്പുണ്ട്."
മിത്തു അവനെ കളിയാക്കി.

"എനിക്ക് സഹിക്കാൻ വയ്യെടാ..ഇത്ര പെട്ടന്ന് വിട്ടിട്ട് പോരേണ്ടി വരുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും ഓർത്തിട്ടില്ല. എനിക്ക്... എനിക്കാ അരികിൽ നിന്നിട്ട് സ്നേഹിച്ചു മതിയായില്ലടാ മിത്തു"

കണ്ണൻ തല താഴ്ത്തി.

'എനിക്ക് മനസ്സിലാവും. നിന്നെയും നിന്റെ അവസ്ഥയെയും. നിന്നെ പോലെ രണ്ടിടത്തു കിടന്നു ഉരുകി തീരുന്ന അനേകമാളുകളിൽ ഒരാളാണ് നീയിപ്പോ.നിന്റെ പെണ്ണും.എന്നും കരുതി അത് തന്നെയോർത്ത് വേദനിച്ചിരിക്കുന്നതിലും നല്ലതല്ലേ കണ്ണാ എത്രയും പെട്ടന്ന് വന്ന കാര്യം പൂർത്തിയാക്കി നിന്റെ പെണ്ണിന്റെ അരികിലേക്ക് തന്നെ തിരികെ പോകുന്നത്.?!

മിത്തു അവനെ നോക്കി.

"നിനക്ക് റിമിയെ കൂടി കൊണ്ട് വരാമായിരുന്നു "

"ഞാൻ വിളിക്കാഞ്ഞിട്ടാണോ? വരുന്നില്ലന്ന് പറയുമ്പോൾ പിന്നെന്ത് ചെയ്യും മിത്തു "
കണ്ണൻ പറഞ്ഞു.
പിന്നൊന്നും അവനോട് പറയാൻ മിത്തുവിനും തോന്നിയില്ല.

അല്ലെങ്കിൽ തന്നെ ഉലഞ്ഞു നിൽക്കുന്നവൻ.
ഇന്നലെ വന്നപ്പോഴുള്ള മുഷിഞ്ഞ വേഷം തന്നെയാണ് കണ്ണൻ.
മനസ്സിന്റെ സങ്കടവും ടെൻഷനും ഉറക്കുക്ഷീണവുമെല്ലാം അവന്റെ മുഖത്തു കല്ലിച്ചു കിടക്കുന്നു.

"ആദ്യം നീയൊന്ന് പോയി കുളിക്ക്. അപ്പോഴേക്കും ഞാൻ കഴിക്കാൻ എന്തെങ്കിലും വാങ്ങിയിട്ട് വരാം. എനിക്കും ഇന്ന് ഓഫീസിൽ പോവാനുള്ളതാ. നമ്മുക്ക് ഒരുമിച്ച് പോവാം "
മിത്തു എഴുന്നേറ്റു കൊണ്ട് കാപ്പി കുടിച്ച ഗ്ലാസ്സുമായി അകത്തേക്ക് പോയി.

"ഇനി അവിടെ തന്നെ കൂനിപിടിച്ചിരിക്കാതെ എഴുന്നേറ്റ് പോടാ "
പിന്നെയും അവിടെ തന്നെയിരിക്കുന്ന കണ്ണനെ നോക്കി മിത്തു വിളിച്ചു പറഞ്ഞു.

ഒരു ദീർഘനിശ്വാസത്തോടെ കണ്ണൻ എഴുന്നേറ്റു മുറിയിലേക്ക് നടന്നു.

വാതിൽ ചാരി. വീണ്ടും കിടക്കയിലേക്ക് വീണു.

അവന് വീണ്ടും നെഞ്ച് വേദനിച്ചു.

"ഈ ലോകത്ത്.. ഇനിയെനിക്ക് നേടാൻ കഴിയാത്തതായി ഒരുപാട് കാര്യങ്ങൾ ഉണ്ടായിരിക്കാം.. പക്ഷേ.. ഇനിയൊരിക്കലും നഷ്ടപെടാൻ വയ്യാത്ത പോലെ നീയെന്റെ ഹൃദയത്തിൽ കെട്ടുപിണഞ്ഞു പോയിരിക്കുന്നു.. ഞാൻ വരും.. നിനക്ക് വേണ്ടി എനിക്ക് വന്നേ പറ്റൂ.."
അവൻ സ്വയം പറഞ്ഞു..പുറത്ത് നിന്നും വീണ്ടും മിത്തു വിളിക്കുന്നത് കേട്ടിട്ട് കണ്ണൻ എഴുന്നേറ്റു.

ഇട്ടിരുന്ന ഷർട്ട് ഊരി മാറ്റി അവൻ ബാത്റൂമിൽ കയറി.

പത്തു മിനിറ്റ് കൊണ്ട് അവൻ റെഡിയായി വന്നപ്പോഴേക്കും മിത്തു കഴിക്കാനുള്ളത് വാങ്ങിച്ചിട്ട് വന്നിരുന്നു.
ഒരുമിച്ച് ഇരുന്നു കഴിച്ചിട്ട് ഒരുമിച്ച് തന്നെയാണ് രണ്ടാളും പുറത്തേക്ക് പോയതും.

                      ❣️❣️❣️❣️❣️

"എഴുന്നേൽക്കുന്നില്ലേ സീതേ?"
പാർവതിയുടെ തണുത്ത കൈകൾ സീതയുടെ നെറ്റിയിൽ പതിഞ്ഞു.

സീത ഒന്നും മിണ്ടാതെ ചുരുണ്ടുക്കൂടി.

"അവനിങ്ങു വന്നോളും പെണ്ണേ "

ചെറിയൊരു ചിരിയോടെ പറയുന്ന ചേച്ചിയെ സീത മിഴിച്ചു നോക്കി.

"നീ മിഴിച്ചു നോക്കണ്ട. എനിക്കറിയാം. കണ്ണൻ പോയതിന്റെ വേദനയാണ് നിന്റെയീ മൗനമെന്ന് "

പാർവതി കണ്ണിറുക്കി ചിരിച്ചു.

"നിനക്കെങ്ങനെ അറിയാടി ചേച്ചി?"
സീത പതിയെ എഴുന്നേറ്റു കൊണ്ട് പാറുവിനെ നോക്കി.

അഴിഞ്ഞുലഞ്ഞു കിടക്കുന്ന മുടി വാരി പിടിച്ചു കെട്ടുന്ന സീതയെ പാർവതി വാത്സല്യത്തോടെ നോക്കി.

"പറ ചേച്ചി.."
സീത വീണ്ടും ആവിശ്യപെട്ടു.

"അതൊക്കെ അറിയാടി "
പാർവതി ചിരിയോടെ കിടക്കയിലേക്കിരുന്നു.

"ശ്രീ നിലയത്തിൽ പോയിട്ട് വരുന്ന നിനക്ക് ഈ അടുത്ത കാലത്താണ് ഒരു തിളക്കം വന്നു തുടങ്ങിയത്. നീ സ്വപ്നം കാണാൻ തുടങ്ങിയത്. ഒറ്റക്കിരുന്നു ചിരിക്കാൻ പഠിച്ചത്. ഓർമകൾ ഒളിപ്പിച്ചു പിടിച്ചു കൊണ്ട് കള്ളത്തരം കാണിക്കാൻ തുടങ്ങിയത്. "

പാർവതി എണ്ണിയെണ്ണി പറയുന്നത് കേട്ട് സീത അത്ഭുതത്തോടെ അവളെ നോക്കി.

ഇങ്ങനൊക്കെ ഞാനെപ്പോ ചെയ്തു എന്നൊരു ചോദ്യം അവളുടെ കണ്ണിൽ മുഴച്ചു നിന്നിരുന്നു.

"ഓർക്കാൻ മനോഹരമായ നിമിഷങ്ങളുണ്ടാവുമ്പോഴാണ് മനുഷ്യൻ ഏകാന്തത കൊതിക്കുന്നത്. ഈ അടുത്തായി നിനക്ക് ഒറ്റക്കിരിക്കാനാണ് കൂടുതലിഷ്ടം "
പാർവതി വീണ്ടും ചിരിയോടെ പറഞ്ഞു.

സീത വീണ്ടും അമ്പരപ്പോടെ അവളെ മിഴിച്ചു നോക്കി.

"എനിക്കൊരു ചെറിയ സംശയം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അപ്പോഴല്ലേ സാക്ഷാൽ പ്രാണനാഥൻ തന്നെ നേരിട്ട് വന്നു വെളിപെടുത്തിയത്.. എനിക്കീ സീതാ ലക്ഷ്മിയെ ഇഷ്ടമാണ്..ന്ന്"
പാർവതി അത് പറയുമ്പോൾ ആ പ്രിയപ്പെട്ട നിമിഷങ്ങളിലേക്ക് വീണ്ടും എടുത്തെറിയപ്പെട്ടത് പോലെ സീതയൊന്ന് ചിരിച്ചു.

"ഇത്രയൊക്കെ നിനക്കറിയാം. അല്ലേ?"
ചെറിയൊരു ചിരിയോടെ സീത പാർവതിയെ നോക്കി ചോദിച്ചു.
അവളൊന്നു തലയാട്ടി.

"പിന്നെന്താടി ചേച്ചി നീയാ പാവം ചെക്കനെ അറിയാത്തെ? മനസ്സിൽ എത്രയോ കാലങ്ങളായി അവൻ കൊണ്ട് നടന്നു വേദനിക്കുന്ന നിന്നോടുള്ള ഇഷ്ടത്തിന്റെ ആഴമറിയാത്തത് .. അവന്റെ നോവിനെ അറിയാത്തത് ?"

സീത ചോദിച്ചപ്പോൾ പാർവതിയുടെ മുഖം വിളറി പോയി.

അവളൊന്നും മിണ്ടാതെ എഴുന്നേറ്റു പോവാൻ തുനിഞ്ഞു.

"ഇരിക്കവിടെ. നീ എവിടെ പോണ്. എത്ര കാലം നീ ഇങ്ങനെ ഓടിയൊളിക്കും?"
സീത പാർവതിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് വീണ്ടും അവളെ അവിടെയിരുത്തി.

"അവനൊരു ഉത്തരം കൊടുക്കെടി.. അത്രമാത്രം അവൻ നിന്നെ സ്നേഹിക്കുന്നുണ്ട്. നിന്റെ കൂടെയൊരു ജീവിതം മോഹിക്കുന്നുണ്ട് "
സീത കെഞ്ചും പോലെ പാർവതിയുടെ കയ്യിൽ പിടിച്ചു.

"അവന്... അവന് നല്ലൊരു ജീവിതമുണ്ട്. ഞാൻ കാരണം അത് നശിക്കാൻ പാടില്ല സീതേ."
പാർവതി പതിയെ പറഞ്ഞു.

"അവന്റെ ജീവിതത്തിൽ നിന്നെക്കാൾ വലുതായി മറ്റൊന്നിനെയും ഇനിയവന് സ്നേഹിക്കാവുമെന്ന് എനിക്ക് തോന്നുന്നില്ല"

സീത വാശിയോടെ പറഞ്ഞു.

"ഒക്കെ വെറും തോന്നലാണ്. ഇപ്പോഴത്തെ ആവേശത്തിൽ തോന്നുന്നതാ. നേടി എടുക്കുവോളം മാത്രമുള്ള കൗതുകം. അതിന് ശേഷം കുറ്റബോധം തോന്നിയിട്ട് കാര്യമില്ലല്ലോ? അതിന് വേണ്ടിയാണ് ഞാൻ അകന്ന് നിൽക്കുന്നത് "

പാർവതി ചെറിയൊരു ചിരിയോടെ പറഞ്ഞു.

"നിനക്ക് ഹരിയെ ഇത്തിരി പോലും മനസ്സിലായിട്ടില്ല. അല്ലേടി?"
സീത സങ്കടത്തോടെ പാർവതിയെ നോക്കി.

പാർവതി ഒന്നും മിണ്ടിയില്ല.

അവനോട് ഒരുപാട് സ്നേഹമുള്ളത് കൊണ്ടാണെന്ന് പറഞ്ഞതുമില്ല.

"എങ്ങനെ കഴിയുന്നു.. അത്രേം നിന്നെ മനസ്സിലിട്ട് കൊണ്ട് നടന്നിട്ടും.. ലോകത്തിലെ ആര് എതിർത്താലും കൈ പിടിക്കാമെന്ന് വാക്ക് തന്നിട്ടും അവനെ ഇനിയും വേദനിപ്പിക്കാൻ. ഇത്തിരിയെങ്കിലും മനസാക്ഷി വേണമെടി.. ചേച്ചി "

സീത ദേഷ്യത്തോടെ എഴുന്നേറ്റു.

"ലോകത്തിലെ എല്ലാരുടേം പ്രണയവും മാറ്റങ്ങളും അവൾക്കറിയാം. അതെല്ലാം അവൾക്ക് പെട്ടന്ന് മനസ്സിലാവുകയും ചെയ്യും.ചങ്ക് പറിച്ചെടുത്തു കൊണ്ട് പിറകെ നടന്നു സ്നേഹിക്കുന്നവനെ അവൾക്കിപ്പോഴുമറിയില്ല..."

സീത കിടന്നിരുന്ന പായ മടക്കി വെക്കുന്നതിനിടെ പാർവതിയെ നോക്കി പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.

"നീ എന്തറിഞ്ഞിട്ടാ സീതേ.."
പാർവതി വേദനയോടെ അവളെ നോക്കി.

"എന്തൊക്കെ പറഞ്ഞാലും ആറേഴ് മാസം ഞാനൊരുത്തന്റെ ഭാര്യയായിരുന്നു. അയാളുടെ കുഞ്ഞിന്റെ അമ്മയാണ്. ഇതൊന്നും ഞാൻ മറന്നു കളയാൻ പാടില്ലല്ലോ? ഹരിക്ക് കിട്ടാവുന്ന നല്ലൊരു ജീവിതം ഞാൻ കാരണം ഇല്ലാതെയാവരുത്. സ്നേഹിക്കാൻ ഒരാളെ കിട്ടുമ്പോൾ അവനെല്ലാം മറന്നോളും."

പാർവതി പതിയെ കിടക്കയിൽ കിടക്കുന്ന ലല്ലുവിന്റെ മുടിയിൽ തലോടി.

"അത് ഹരിപ്രാസദാണ്. മറ്റൊരാളെ തേടാമായിരുന്നെവെങ്കിൽ .. എല്ലാം മറന്നു കളയാമായിരുന്നെവെങ്കിൽ.. അവനത് എന്നേ ആവാമായിരുന്നു. ചെയ്തില്ലല്ലോ? ചെയ്യില്ല.. അവന് സ്നേഹിക്കാനറിയാം ചേച്ചി...സ്വന്തമാവും വരെയും സ്നേഹിക്കാനറിയാം "
സീത പാർവതിക്ക് മുന്നിൽ വന്നു നിന്നിട്ട് വാദിച്ചു.

"ഗിരീഷേട്ടൻ ഉപേക്ഷിച്ചു കളഞ്ഞപ്പോഴും ഞാൻ പേടിച്ചിരുന്നു സീതേ.ഇനിയെങ്ങനെ ജീവിക്കുമെന്നോർത്ത് ഉരുകി തീർന്നിരുന്നു.എന്നിട്ട് ഞാൻ ജീവിച്ചില്ലേ..? ഇപ്പോഴും ജീവിക്കുന്നില്ലേ? അത്രേം ഒള്ളു "
പാർവതി സീതയെ നോക്കി.

"ആ നാറിയുടെ പേരിനൊപ്പം നീ ഹരിയുടെ പേര് ചേർത്ത് പറയരുത് ചേച്ചി. എനിക്കത് കേട്ട് നിൽക്കാനാവില്ല "
സീതയുടെ മുഖത്ത് ദേഷ്യം നിറഞ്ഞു.

"സീതേ.. ഞാൻ.. അതല്ല.."
പാർവതി വിക്കി കൊണ്ട് അവളെ നോക്കി.

"ഏതായാലും അങ്ങനെ ചിന്തിക്കാൻ കൂടി പാടില്ല. ഒരിക്കൽ സ്നേഹിച്ചു പോയെന്ന കാരണം കൊണ്ട് നീ മറ്റൊരാൾക്ക് സ്വന്തമായിട്ടും വരർഷങ്ങളോളം ആ സ്നേഹത്തിന്റെ പവിത്രത കാത്ത് സൂക്ഷിച്ചു കൊണ്ട് നടന്നവനാണ് ഹരി. അല്ലാതെ കെട്ടിയ പെണ്ണ് സ്വന്തം കുഞ്ഞിന് ജന്മം കൊടുക്കാൻ മാറി നിന്ന ഇച്ചിരി സമയം കൊണ്ട് മറ്റൊരുത്തിയെ തേടിയ ഗിരീഷിനെ പോലെയല്ല."
സീതയുടെ സ്വരം കടുത്തു.

പാർവതി ഒന്നും പറയാതെ മുഖം കുനിച്ചു.

"ഇത്‌ വരെയും അവന് വേണ്ടി.. അവന്റെ സ്നേഹത്തിന് വേണ്ടി നിന്നോട് ഞാൻ യാചിച്ചിട്ടില്ല ചേച്ചി. പക്ഷേ.. പക്ഷേ ഇനിയും അവൻ വേദനിക്കുന്നതും കാത്തിരിക്കുന്നു നീറുന്നതും കാണാനെനിക്ക് വയ്യ. കാരണം.. വിരഹം പറയും പോലെ അത്ര സിമ്പിളല്ലെടി. ജീവനോടെ ദഹിക്കുന്ന പോലാണ്. അവനാ നോവും പേറി... എത്ര നാളായി "

സീതയുടെ സ്വരം ഇടറി...

പാർവതി കരഞ്ഞു തുടങ്ങിയിരുന്നു.

അതുകാണെ വീണ്ടും സീതയുടെ നെഞ്ച് വേദനിച്ചു..

പിന്നെയൊന്നും പറയാൻ നിൽക്കാതെ മുറിയിൽ നിന്നിറങ്ങി പോയി.

                      ❣️❣️❣️❣️

"ഗുഡ്മോർണിംഗ് സർ "

കണ്ണൻ ചിരിയോടെ ഓഫിസ് റൂമിലേക്ക് കയറി ചെന്നു.

"ഓ.. കിരൺ.. കം ഒൺ മാൻ "

കസേരയിൽ ഇരിക്കുന്ന ആ ഹോസ്പിറ്റലിന്റെ എംഡി വാസുദേവൻ എഴുന്നേറ്റ് കൊണ്ട് അവന്റെ നേരെ കൈ നീട്ടി.

ആ ഹോസ്പിറ്റലിലെ ഏറ്റവും ഡിമാന്റുള്ള ഡോക്ടർ എന്ന നിലയിൽ കണ്ണനോട് അയാൾക്കൊരു പ്രതേക താല്പര്യമുണ്ട്.

അവനത് അറിയാം.

അത് തന്നെയായിരുന്നു അവന്റെ പ്രതീക്ഷയും.

'താങ്ക്സ് സർ "
അയാൾക്ക് കൈ കൊടുത്തു കൊണ്ട് കണ്ണൻ കസേരയിലേക്കിരുന്നു.

"റിയലി സോറി കിരൺ. എനിക്കറിയാം തനിക് ബുദ്ധിമുട്ടായെന്ന്. പക്ഷേ ഞാൻ ഹെല്പ്ലെസാണ്. അറിയാലോ ഈ ഫീൽഡിലെ പ്രതേകത. എഫിഷന്റ് ആയൊരു ഡോക്ടർ എന്ന നിലയിൽ തനിക് ഞാനത് പറഞ്ഞു തരേണ്ട കാര്യമില്ലല്ലോ?"

വാസുദേവൻ ചിരിയോടെ കണ്ണനെ നോക്കി.

"എനിക്കറിയാം സർ "
ഉള്ളിലെ നിരാശ പുറമെ കാണിക്കാതെ കണ്ണൻ പറഞ്ഞു.

"തനിക് പകരം ചാർജെടുത്ത സന്ദീപ്.. അവന്റെ അപകടവിവരം ഞാൻ തന്നെ അറിയിച്ചല്ലോ? കാല് പൊട്ടിയിട്ടുണ്ട്. പിന്നെ ഒരു കയ്യും. എന്തായാലും ആറ് മാസം കമ്പ്ലീറ്റ് ബെഡ് റസ്റ്റ്‌ തന്നെ വേണ്ടി വരും. അത് പോലൊരു സാഹചര്യത്തിൽ കിരണിന്റെ ലീവ് പിൻവലിക്കുക എന്നതല്ലാതെ എനിക്കൊന്നും ചെയ്യാനാവില്ല. മാനേജ്മെന്റിൽ നിന്നും നല്ല പ്രഷറും ഉണ്ട് ഈ കാര്യത്തിൽ "

വാസുദേവൻ അയാളുടെ ഭാഗം വ്യക്തമായി പറഞ്ഞു കൊടുത്തു.

കണ്ണന്റെ മനസ്സിൽ ഇരുട്ട് പടരുന്നത് പോലെ തോന്നി.

മുഖം മങ്ങി.

"പക്ഷേ കിരൺ.. താൻ ടെൻഷനാവേണ്ട. പറ്റിയ ഒരാളെ അന്വേഷിക്കുന്നുണ്ട്. കിട്ടുന്ന ആ നിമിഷം തന്റെ ലീവ് തുടരാം.തനിക് പകരം അങ്ങനെ ആരെങ്കിലും നിയമിച്ചാൽ അത് ഹോസ്പിറ്റലിന്റെ നിലനിൽപ്പിനെ തന്നെ ബാധിക്കും.അത് പിന്നെ തനിക്ക് പോലും ഒരു ബാഡ് ഇമേജായിരിക്കും "

വാസുദേവൻ ഓർമിപ്പിച്ചു.

ഒരു ദീർഘ നിശ്വാസത്തോടെ കണ്ണൻ കസേരയിൽ ചാഞ്ഞിരുന്നു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story