സ്വന്തം ❣️ ഭാഗം 71

swantham

രചന: ജിഫ്‌ന നിസാർ

എന്തെങ്കിലും പറയുന്നതിനും മുന്നേ വന്നവർ അർജുനെ വലിച്ചിറക്കി മുറ്റത്തേക്ക് നടന്നിരുന്നു.

കഴിയും വിധം അവൻ പ്രതിരോധിക്കാൻ ശ്രമിക്കുന്നുണ്ട്.

കണ്മുന്നിൽ എന്താണ് നടക്കുന്നത് എന്ന് പോലും മനസ്സിലാക്കാൻ കഴിയാതെ സീതയും പാറുവും ഞെട്ടി തരിച്ചു പോയിരുന്നു.

ഇരുട്ട് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു.

ഹരി ആരെയോ അത്യാവശ്യമായി കാണാനുണ്ട്.. പെട്ടന്ന് വരാം. എന്ന് പറഞ്ഞു കൊണ്ട് വൈകിട്ട് പോയതാണ്.

പുറത്ത് ആരുടെയോ ശബ്ദം കേട്ടിട്ട് വരുന്നതിന് മുന്നേ തന്നെ.. അകത്തേക്ക് കയറി വന്ന രണ്ട് പേര് അർജുനെ കടന്ന് പിടിച്ചു.

തടയാനോ എന്തെങ്കിലും ചെയ്യാനോ ആവുന്നതിനും മുന്നേ അവനുമായി ഓടി ഇറങ്ങി പോകുന്നവരെ ജീവിതത്തിൽ ഇത് വരെയും കണ്ടിട്ട് കൂടിയുല്ലെന്ന് സീത ഓർത്തു..
                    ❣️❣️❣️❣️❣️

ഹരിയെ ഇറുകെ കെട്ടിപിടിച്ചു കണ്ണൻ.

"എന്തൊക്കെയാ ഹരി ഇവിടെ നടക്കുന്നത്?"
കണ്ണൻ ഹരിയെ നോക്കി.

എയർപോർട്ടിൽ കണ്ണനെ പിക് ചെയ്യാൻ വന്നതാണ് ഹരി.

വരുന്നുണ്ടെന്ന് കണ്ണൻ ഹരിയെ മാത്രം വിളിച്ചു പറഞ്ഞിരുന്നു.

ആരോടും പറയരുതെന്നും പ്രതേകിച്ചു ഓർമിപ്പിച്ചു.

"പറയാം.. നീ വാ"

ചുറ്റും ഒന്ന് നോക്കിയിട്ട് ഹരി അവന്റെ പുറത്ത് തട്ടി കൊണ്ട് പറഞ്ഞു.

                       ❤️❤️❤️

"അർജുനൊന്നും സംഭവിക്കില്ല.. നീ വിചാരിച്ചാൽ "

കാതിൽ ഈയാം ഉരുക്കി ഒഴിച്ചത് പോലെ.
റിമിയുടെ വാക്കുകൾ സീതയുടെയുള്ളിൽ പ്രകമ്പനം തീർത്തു.

"നീയും നിന്റെ കൂട്ടാളികളും എത്രയൊക്കെ ശ്രമിച്ചാലും ഞാൻ വിചാരിക്കാതെ അനിയനെ നിനക്കിനി കണ്ടു പിടിക്കാൻ ആവില്ല സീതേ.എനിക്കെതിരെ കളിക്കാനിറങ്ങുമ്പോൾ നിന്റെ അനിയന്റെ ജീവനും ജീവിതവും ഇപ്പൊ എന്റെ കയ്യിലാണ്.അതോർമ വേണം നിനക്ക് "

റിമിയുടെ ചിരി സീതയുടെ കാതിനെ പൊള്ളിച്ചു കൊണ്ടേയിരുന്നു.

"ഇനി നീ കണ്ണനെ കാണാനോ സംസാരിക്കാനോ ശ്രമിച്ചാൽ... കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.."

സീത ഒരാശ്രയം പോലെ കട്ടിലിൽ അമർത്തി പിടിച്ചു.

"നിനക്കവനെ വേണ്ടന്ന് നീ തന്നെ അവനോട് പറയണം. അതിനെതിരെ അവനെത്ര പ്രതികരിച്ചാലും കണ്ണൻ നിന്നെ വെറുക്കുന്നത് വരെയും നീയവനെ അകറ്റി നിർത്തണം."

ക്രൂരമ്പുകൾ പോലെ.. റിമിയുടെ വാക്കുകൾ സീതയുടെ നെഞ്ചിൽ തുളച്ചു കയറിയിറങ്ങി.

ഒന്നോ രണ്ടോ ദിവസത്തെ അകൽച്ച പോലും സഹിക്കാൻ വയ്യ.

ആ ആളെയെങ്ങനെ..

സീതയുടെ ശ്വാസം വിലങ്ങി.

"പറഞ്ഞതൊന്നും തന്നെ മറക്കണ്ട. നിനക്കിതെല്ലാം വേണമെങ്കിൽ കണ്ണനെ അറിയിക്കാം.. നോ പ്രോബ്ലം..  അവനെന്നെ വെറുത്തു പോയേക്കും.. നിന്നെ ദ്രോഹിച്ചു എന്ന പേരിൽ എനിക്ക് കുറച്ചു അടിയും കിട്ടുമായിരിക്കും..പക്ഷേ അപ്പോഴും നീ ഓർക്കണം സീതാ ലക്ഷ്മി.. നിന്റെ അനിയന്റെ ജീവൻ... ചേച്ചിയുടെ ജീവിതം.. പ്രാണനാഥന്റെ ജീവൻ.. നഷ്ടം ഏറെയും നിനക്കാണ്. നിനക്ക് മാത്രം. പറഞ്ഞല്ലോ ഞാൻ. കണ്ണനെ എനിക്ക് കിട്ടിയില്ലെന്നുറപ്പായാൽ പിന്നെയാർക്കും അവനെ കിട്ടില്ല.."

റിമിയുടെ വാക്കുകൾ തീ പോലെ പൊള്ളുന്നു..

ഫോൺ ഓഫ് ചെയ്തു കൊണ്ട് സീത തറയിലേക്ക് കുഴഞ്ഞിരുന്നു.
എന്ത് വേണമെന്ന് അപ്പോഴും ഒരു രൂപവുമില്ല.

ഉപേക്ഷിച്ചു കളയാനും തിരികെ ഏല്പിക്കാനും ആവിശ്യപെടുന്നത് സ്വന്തം ജീവനാണ്.

അവൻ പറയുന്നത് പോലെ.. എന്റെ ഭർത്താവിനെയാണ്.

സീതയുടെ കൈകൾ കഴുത്തിൽ കിടക്കുന്ന മാലയിൽ മുറുകി.

അവനെയോർക്കാൻ എന്തെളുപ്പമാണ്.. ഒന്ന് കണ്ണടച്ചാൽ മാത്രം മതിയാവും..

പക്ഷേ ഉപേക്ഷിച്ചു കളയാനും മറക്കാനും.. മണ്ണോടു ചെരേണ്ടി വന്നേക്കും. കാരണം അത്രമേൽ ആഴത്തിൽ വേര് പടർത്തിയൊരു വൻ മരമായി മാറിയിരിക്കുന്നു..

എവിടെ നിന്നോ കയറി വന്നിട്ട് ഇന്നെല്ലാമായി മാറിയ ഒരുവൻ.. അവനിലാണ് ജീവന്റെ തുടിപ്പുകളത്രയും..

മുറിവുകൾക്ക് കൂട്ടിരുന്നവനാണ്..

ജീവിതത്തിൽ ഏറ്റവും മനോഹരമായ നിമിഷങ്ങൾ പിറന്നതും അവനോടൊപ്പമാണ്.

കണ്ടും സ്നേഹിച്ചും കൊതി തീർന്നിട്ടില്ല..

ഒന്നിച്ചു ചേർന്ന നിമിഷങ്ങളൊക്കെയും അവളുടെ കണ്ണുനീരായി മാറിയിരുന്നു.

മനസ്സിൽ നിന്നും അടർത്തി മാറ്റി കളയുക എന്നതല്ലാതെ മറ്റൊരു വഴിയും മുന്നിൽ അവശേഷിക്കുന്നില്ല..

ആ ഓർമയിൽ തന്നെ സീതയോന്ന് പിടഞ്ഞു.

തല ചെരിച്ചു നോക്കുമ്പോൾ അവളോളം തന്നെ തളർന്നു കൊണ്ട് ആ വെറും നിലത്ത് തന്നെ പാറുവും ഇരിക്കുന്നു.

വീണ്ടും നെഞ്ച് നീറി..

നിസ്സഹായത നിറഞ്ഞൊരു കരച്ചിൽ തൊണ്ടയിൽ ചുവച്ചു..

ഇനിയെന്ത് വേണമെന്ന് അപ്പോഴും അറിയില്ലായിരുന്നു.

ഓർക്കുമ്പോൾ ഒക്കെയും പിടഞ്ഞു... വിറച്ചു..

അതേയിരിപ്പ് എത്ര നേരം തുടർന്നു എന്നറിയില്ല.

സ്റ്റെപ്പുകൾ ഓടി കയറി ഹരിയാണ് ആദ്യം  വന്നത്.

അവന് പിറകെ....

സീത വിറച്ചു കൊണ്ട് ചാടി എഴുന്നേറ്റു..

അവൾക്ക് കണ്ണനെ കണ്ട നിമിഷം ശ്വാസം വിലങ്ങി..
ഓടി ചെന്നിട്ടാ നെഞ്ചിൽ അലച്ചു വീഴാണമെന്നുള്ള മോഹം അവളെ വല്ലാതെ തളർത്തി..

റിമിയുടെ വാക്കുകളും ക്രൂരത നിറഞ്ഞ ചിരിയും കണ്മുന്നിൽ ജ്വലിക്കുന്നു..

സീത വെട്ടി തിരിഞ്ഞു കൊണ്ട് അകത്തേക്ക് കയറി..

"ലച്ചു... പിറകെ നിന്നും ആവിശ്വാസനീയതയോടൊരു വിളി..
ഹൃദയം പിടഞ്ഞു..

'ക്ഷമിക്കൂ... എനിക്ക് മുന്നിൽ നിങ്ങളുടെ ജീവനാണിപ്പോ വലുത്..'

മനസ്സ് കൊണ്ട് മാപ്പ് പറഞ്ഞു.

ഹരി പാറുവിനെ കണ്ടതും എന്ത് പറ്റിയെന്നു ചോദിക്കുന്നതും വാതിൽ അടയും മുന്നേ കേട്ടിരുന്നു..

                         ❣️❣️❣️❣️

"ഇനി ഞാൻ വിളിക്കില്ല സീതാ ലക്ഷ്മി. ഇതവസാനത്തെ വിളിയാണ്. മര്യാദക്ക് വാതിൽ തുറന്നില്ലെങ്കിൽ ഞാനിത് ഉറപ്പായും ചവിട്ടി പൊളിക്കും. കിരൺ വർമയുടെ സ്നേഹം മാത്രമേ നീ കണ്ടിട്ടുള്ളു. വാശിയും ദേഷ്യവും നിനക്കറിയില്ല.അറിയിച്ചിട്ടില്ല ഞാൻ.. അതിനുള്ള അവസരവും നീ ഉണ്ടാക്കിയിട്ടില്ല. നിന്നെ കാണാനാണ് ഞാൻ വന്നെതെങ്കിൽ.. കണ്ടിട്ടേ പോകൂ "

അടഞ്ഞ വാതിലിനപ്പുറം കണ്ണന്റെ മുറിക്കിയ സ്വരം.

സീത ചുവരിൽ ചാരി നിന്നിട്ട് കണ്ണുകൾ ഇറുക്കി അടച്ചു..

കഴിയില്ല..
ആ കണ്മുന്നിൽ പോയിട്ട് അപരിചിതയെ പോലെ നിൽക്കാനാവില്ല..
എന്റെയല്ലേ... എന്റെ മാത്രമല്ലേ..

അവൾ പിറുപിറുത്തു..

"അവനെന്റെയാണ് സീതാ ലക്ഷ്മി.. അവനെ എനിക്ക് കിട്ടിയില്ലെങ്കിൽ വേറെ ആർക്കും കിട്ടില്ല.."
മനസ്സിൽ റിമിയുടെ വാക്കുകൾ തികട്ടി..

വേണ്ട.. കാണണ്ട.. തിരിച്ചു പോട്ടെ.
സീതാ ലക്ഷ്മിക്ക് മുന്നിൽ ആ ജീവനോളം വലുതല്ല ഈ ലോകത്തിൽ ഒന്നും.

ചുവരിൽ ചാരി അവൾ വിറച്ചു തുടങ്ങിയിരിക്കുന്നു..

ആദ്യം കാണുമ്പോൾ ഓടി ചെന്ന് കെട്ടിപിടിച്ചു നിൽക്കുമെന്ന് പ്രതീക്ഷിച്ചു കാണും.

ആ കണ്ണുകളിൽ ആ പിടച്ചിലും ആഗ്രഹവും കണ്ടതുമാണ്.

തിരിഞ്ഞ് നടന്നപ്പോൾ തന്നെക്കാൾ ഒരായിരം ഇരട്ടി വേദനിക്കുന്ന അവന്റെ മനസ്സിനെ ഓർത്താണ് നീറിയതത്രയും..

"സീതാ ലക്ഷ്മി... നീ തുറക്കുന്നുണ്ടോ?"

വീണ്ടും അവന്റെ സ്വരം..

സീത കവിൾ തുടച്ചു..
കാണാതെ പോവില്ലെന്ന് ഉറപ്പിച്ചത് പോലെ.. വാതിലിൽ തുരുതുരെ മുട്ടുന്നത് കേൾക്കാം.

സീത മുഖത്തു നിറയെ നിർവികാരത നിറച്ചു കൊണ്ട് വാതിലിന്റെ ലോക്ക് മാറ്റി.

ഹാളിൽ അവനെ നോക്കി നിൽക്കുന്ന പാറുവിനോടും.. ഹരിയോടും ഒന്ന് കണ്ണടച്ച് കാണിച്ചു കൊണ്ട് കണ്ണൻ ആ കുഞ്ഞു മുറിയിലേക്ക് കയറി.

ആദ്യം തന്നെ അവനൊന്നു ചുറ്റും നോക്കി.

ശേഷം ചുവരിൽ ചാരി മുഖം കുനിച്ചു നിൽക്കുന്ന സീതയുടെ അരികിലെത്തി.

"നിനക്കെന്നെ കാണണ്ട.. എന്നോടൊന്നും പറയാനുമില്ല.. അല്ലേ ലച്ചു?"
വേദന നിറഞ്ഞ അവന്റെ സ്വരം തൊട്ടരികെ 

കാറ്റ് പോലെ പാഞ്ഞു ചെന്നിട്ട് പൊതിഞ്ഞു പിടിച്ചവന്റെ നെഞ്ചിന്റെ ചൂടേൽക്കാൻ അവളുടെ ഉള്ളം തുടിച്ചു.

ആശ്വാസം പകരുന്ന അവന്റെ ഗന്ധം..

നനഞ്ഞു കുതിർന്നൊരു കിളി കുഞ്ഞിനെ പോലെ സീതക്കവന്റെ നെഞ്ചിൽ പതുങ്ങി നിൽക്കാൻ അതിയായ മോഹം തോന്നി.

തിരിച്ചു വന്നിരിക്കുന്നു..

തേടി വന്നിരിക്കുന്നു..

ഈ ലോകത്തിലെ ഒന്നും നിനക്ക് പകരമല്ലെന്ന് പ്രവർത്തി കൊണ്ട് തെളിയിക്കാൻ ഓടി വന്നിരിക്കുന്നു.

സീതയൊരു പേമാരിയാണ്..

അവന്റെ നെഞ്ചിൽ കരഞ്ഞൊഴിയാൻ കാത്ത് നിന്നോരു പേമാരി.

കണ്ണൻ അവളുടെ മുഖം കൈകുമ്പിളിൽ എടുത്തു.

"നിനക്ക് വേണ്ടിയാണ്  ഞാൻ വന്നത്.ഒറ്റക്കാക്കി പോയ നിമിഷം തൊട്ട് ഇത് വരെയും ഞാൻ അനുഭവിച്ച... നിന്റെ അഭാവം സൃഷ്ടിച്ച ആ വേദനയൊന്ന് ഇറക്കി വെക്കാൻ.. നിന്റെ വേദനകളെ പങ്കിടാൻ.. കാണുമ്പോൾ ഓടി വന്നിട്ടെന്നെ നീ കെട്ടിപിടിക്കുമെന്ന് കരുതിയിരുന്നു ഞാൻ.. എന്തേ ലച്ചു.. നീ വന്നില്ല "

സീത പിടഞ്ഞു കൊണ്ടവനെ നോക്കി.

ആ കണ്ണുകൾക്ക് പറയാനുള്ളതും ഉള്ളിൽ തിളച്ചു മറിയുന്നൊരു സ്നേഹത്തിന്റെ കടലിനെ കുറിച്ചാണ് എന്ന് തോന്നി.

"നിനക്കെന്നെ ഏറ്റവും അത്യാവശ്യമുള്ള സമയത്ത് ഞാനീ അരികിൽ ഉണ്ടാവുമെന്ന് വാക്ക് തന്നിട്ടല്ലെടി കണ്ണേട്ടൻ പോയത്. അത് വെറുതെ പറഞ്ഞതാണെന്ന് കരുതിയോ? എന്റെ സ്നേഹം നിനക്കിനിയും മനസ്സിലായിട്ടില്ലേ ലച്ചു..?"

ആർദ്രമായ അവന്റെ സ്വരം.

നിറഞ്ഞ മിഴികൾ ഇറുക്കി അടച്ചു കൊണ്ട് സീത ആ മുഖത്തെ വേദനയിൽ നിന്നും ഓടിയൊളിച്ചു.

"എന്റെ ഭാര്യയായി കാത്തിരിക്കുമെന്ന് പറഞ്ഞവളല്ലേ നീ.. ആ നീയിപ്പോ എന്നെ അകറ്റി നിർത്തുന്നുണ്ടങ്കിൽ അതിനൊരു വ്യക്തമായ കാരണം ഉണ്ടായിരിക്കും എന്നെനിക്കറിയാം ലച്ചു.. അതാണ്‌.. ആ കാരണമാണ് എനിക്കറിയേണ്ടതും "

കണ്ണൻ കുറച്ചു കൂടി അവളിലേക്ക് ചേർന്നു നിന്നു.

അവന്റെയാ സാമീപ്യം അവളെ തളർത്തി കളയുന്നുണ്ട്..

"ഒന്നെന്നെ നോക്ക് ലച്ചു.. എനിക്ക്... എനിക്ക് വേദനിക്കുന്നെടി "

അവൻ അരുമയോടെ അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്ത് കൊണ്ട് പറഞ്ഞു.

ഇടറിയ ആ വാക്കുകൾ സീത കണ്ണുകൾ വലിച്ചു തുറന്നു.

തൊട്ടരികിൽ കണ്ണന്റെ പ്രണയം തുളുമ്പുന്ന മുഖം.
ഇനിയും പിടിച്ചു നിൽക്കാൻ വയ്യെന്നത് പോലെ കണ്ണന്റെ നെഞ്ചിൽ ഒട്ടിപിടിച്ചു.

സീതയുടെ കൈകൾ അവനെ ചുറ്റി പിടിച്ചു.

കണ്ണൻ കാല് കൊണ്ട് തുറന്നു കിടന്നിരുന്ന വാതിൽ പതിയെ അടച്ചു..
ചുവരിലേക്ക് ചാരി.. അവളെ നെഞ്ചിൽ ഒതുക്കി പിടിച്ചു കൊണ്ട് ആ നെറുകയിൽ ചുണ്ട് ചേർത്തു.

"കണ്ണേട്ടാ.. അജു.."
പെട്ടന്ന് ഓർമ വന്നത് പോലെ സീത അവനെ നോക്കി.

"പേടിക്കേണ്ട.. അവനൊരാപത്തും വരില്ല.."

അവൻ അവളുടെ മുഖം കയ്യിലെടുത്തു..
കണ്ണീർ കൊണ്ട് നനഞ്ഞു കുതിർന്നിരിക്കുന്ന.. കണ്ണുകൾക്ക് മേലെ അവന്റെ ചുണ്ടുകൾ പതിഞ്ഞു..

"അവനെ നീയിനി കാണരുത്... സംസാരിക്കാൻ ശ്രമിക്കരുത്.. അതവന്റെ ജീവന് തന്നെ അപകടമാണ് സീതാ ലക്ഷ്മി"

വല്ലാത്തൊരു ചിരിയോടെ റിമി കണ്മുന്നിൽ വന്നു പറയുന്നത് പോലെ തോന്നി സീതയ്ക്ക്..

അവൾ വിറച്ചു പോയി.

പിടഞ്ഞു കൊണ്ട് കണ്ണനിൽ നിന്നും അകന്ന് മാറി.

"കണ്ണേട്ടൻ.. കണ്ണേട്ടൻ ഇപ്പൊ എന്തിനാ വന്നേ?"

അവൾ ഭയത്തോടെ ചോദിച്ചു.

അവന്റെ നെറ്റി ചുളിഞ്ഞു.

"ലച്ചു.. എന്തേ.. എന്ത് പറ്റി?"
കണ്ണൻ വീണ്ടും അവളെ ചേർത്ത് പിടിക്കാൻ ആഞ്ഞു.

പക്ഷേ സീത കുതറി മാറി.

"പോയിക്കോ.. ഇവിടുന്ന് പോയിക്കോ.. എനിക്കാരെയും കാണണ്ട.. എനിക്കിഷ്ടമല്ല.."

സീത ദേഷ്യത്തോടെ അവനെ നോക്കി.

അവളുടെ ഭാവമാറ്റത്തിന്റെ കാരണമാറിയാത്തെ കണ്ണന്റെ മിഴികൾ പിടച്ചു.

"ലച്ചു..."
അവൻ അവളുടെ എതിർപ്പ് വക വെക്കാതെ വീണ്ടും സീതയെ ചുറ്റി പിടിച്ചു നെഞ്ചിൽ ചേർത്ത് കൊണ്ടവളുടെ കണ്ണിലേക്കു നോക്കി.

"ഞാൻ.. വന്നതെന്തിനാണെന്ന് അറിയില്ലേ നിനക്ക്?"

ആർദ്രമായ അവന്റെ വാക്കുകൾ.. സീത നിശ്ചലയായി.

ആ കണ്ണുകളിലെ മാന്ത്രികതയിൽ ലയിച്ചു കൊണ്ട് മറ്റെല്ലാം അവൾ മറന്നു പോയിരുന്നു.

"എനിക്ക് മനസ്സിലാവും നിന്റെ പരിഭവം.. അതറിഞ്ഞു കൊണ്ട് തന്നെയല്ലേ കണ്ണേട്ടൻ ഓടി വന്നത്. ഞാനല്ലാതെ നിനക്കാരുമില്ലെന്ന് എനിക്കറിയാമല്ലോ.."

സീത ഒരക്ഷരം മിണ്ടാതെ കണ്ണീർ വാർത്തു.സത്യം എന്തെന്ന് അവനറിയില്ലല്ലോ എന്നവളുടെ ഉള്ളം കേണു.

അതവനോട് പറയാൻ അപ്പോഴും ധൈര്യം പോരായിരുന്നു.

"അർജുൻ എവിടെ ആണെങ്കിലും തേടി പിടിച്ചു കൊണ്ട് വന്നു നിന്റെ മുന്നിൽ നിർത്തി തരും ഞാൻ.. ഞാനും ഹരിയും ഇനി അതിന് വേണ്ടിയാണ് പോകുന്നതും. അതോർത്തു നീ പേടിക്കണ്ട "

അവൻ അവളുടെ പാറി പറന്ന മുടിഇഴകൾ ഒതുക്കി കൊടുത്തു കൊണ്ട് പറഞ്ഞു.

"മൂന്നു ദിവസത്തെ വിരഹത്തിന്റെ വേദനയിൽ പിടഞ്ഞ എനിക്കോ നിനക്കോ ഇനി നമ്മളിൽ നിന്നൊരു മടക്കമില്ലെന്ന് നിനക്കറിയില്ലേ ലച്ചു..പിന്നെന്തിനാ നീ ഇങ്ങനൊക്കെ പറയുന്നത്?"
അവന്റെ കണ്ണിലെ വേദന കാണാൻ വയ്യെന്നത് പോലെ.. സീത വീണ്ടും കണ്ണുകൾ ഇറുക്കി അടച്ചു കളഞ്ഞു..

അപ്പോഴും റിമിയുടെ ചുട്ടു പഴുത്ത വാക്കുകൾ അവളെ പൊള്ളിച്ചു.. വേദനിപ്പിച്ചു..

"തമാശക്ക് പോലും എന്നെ... എന്നെ ഇഷ്ടമല്ലെന്നും.. ഇനി കാണരുതെന്നും പറയല്ലേ ലച്ചു.. എനിക്കത് കേൾക്കാൻ കൂടി വയ്യ. കാരണം.. കാരണം.. എന്റെ ജീവനിപ്പോ നീയുമായി കൂടി ചേർന്നിരിക്കുന്നു.. എനിക്കും നിനക്കും പോലും പിരിച്ചെടുക്കാൻ കഴിയാത്തത് പോലെ..

കണ്ണന്റെ സ്വരം വിങ്ങി..

സീത കണ്ണുകൾ വലിച്ചു തുറന്നു കൊണ്ടവനെ പകച്ചു നോക്കി.

"നിനക്കിഷ്ടമല്ലങ്കിൽ ഞാനിറങ്ങി പോകും.. നിന്നിൽ നിന്നല്ല ലച്ചു.. ഈ.. ലോകത്ത് നിന്നും പിന്നെ ഞാൻ പോകും. കാരണം നീ ഇല്ലാതെ എനിക്കിനി വയ്യെടി "
അവന്റെ കണ്ണുകളും നിറഞ്ഞു.

സീത അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി.

അവളുടെയാ പ്രവർത്തിയിൽ കണ്ണൻ പൊള്ളിയത് പോലൊന്നു പിടഞ്ഞു.

അവളുടെ കവിളിൽ കൈ ചേർത്ത് കൊണ്ട് മുഖം പിടിച്ചുയർത്തി..

വിറക്കുന്ന ചുണ്ടുകളിൽ അവന്റെ നോട്ടം കൊരുത്തു..

കൈകൾ മുറുകി.. കൂടുതൽ അവളെ നെഞ്ചിലേക്ക് ഒതുക്കി പിടിച്ചു കൊണ്ടവൻ ആ ചുണ്ടുകളിൽ സ്നേഹത്തിന്റെ ഭാരം ഇറക്കി വെക്കാൻ വ്യഗ്രത പൂണ്ടു.

ഒട്ടും പ്രതീക്ഷിക്കാത്ത അവന്റെയാ പ്രവർത്തിയിൽ സീത വിറച്ചു പോയിരുന്നു..

കണ്ണുകൾ താനേ അടഞ്ഞു പോയവളെ.. ഇനിയൊട്ടും  വേദനിപ്പിക്കില്ലെന്ന് വാശിയുള്ളത് പോലെ.. ഉള്ളിൽ കുമിഞ്ഞു കൂടിയ പ്രണയമെല്ലാം ഒരൊറ്റ ചുംബനം കൊണ്ടവളിലേക്ക് പകർന്നു..

പിടഞ്ഞു മാറണമെന്നും.. അവന്റെ തള്ളി മാറ്റണമെന്നും ഉള്ളിൽ ഉണ്ടായിട്ട് കൂടി സീത അവനിലേക്ക് കൂടുതൽ തളർന്നു തൂങ്ങി.ഒറ്റ കൈ കൊണ്ടവൻ അവളുടെ ഇടുപ്പിൽ ചുറ്റി പിടിച്ചു കൊണ്ട് തന്നിലേക്ക് ചേർത്തു.

അവളുടെ മുടിക്കുള്ളിലൂടെ കൈകൾ കൊണ്ട് താങ്ങി.. അടങ്ങാത്ത ആവേശത്തോടെ കണ്ണൻ അവന്റെ പ്രണയം നുകർന്നു.

ശ്വാസം കിട്ടാതെ പിടയും വരെയും കണ്ണൻ അവളിൽ നിന്നും പിന്മാറിയില്ല.

സീത കുതറിയപ്പോൾ കണ്ണൻ അവളുടെ ചുണ്ടുകളിൽ നിന്നും അകന്ന് മാറി.
ചെമ്പരത്തി പൂ പോലെ ചുവന്നു പോയ അവളെ കാണെ വീണ്ടും അവനുള്ളിൽ സ്നേഹം ഇരച്ചെത്തി.

കൊതിയോടെ.. വീണ്ടും അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി..

സീത പൊള്ളിയത് പോലെ പിടഞ്ഞിട്ടും അവൻ പിടി വിട്ടില്ല..
"കണ്ണേട്ടാ.. പ്ലീസ്.."

സീതയുടെ ഇടറി കൊണ്ടുള്ള പറച്ചിൽ..

കിതച്ചു കൊണ്ട് കണ്ണൻ മുഖം ഉയർത്തി കൊണ്ടവളെ വരിഞ്ഞു മുറുക്കി.

"ഇനി.. ഇനി പറ.. എന്നെ ഉപേക്ഷിച്ചു പോണോ നിനക്ക്.. ഞാനില്ലാതെ കഴിയുമോ നിനക്ക്..എന്താ എന്റെ ദുർഗാ ലക്ഷ്മിയുടെ മനസ്സിൽ? എനിക്കറിയണമത്. എന്തിനാ എന്നെ നീ അകറ്റി നിർത്തുന്നത്? പറഞ്ഞു താ "
കണ്ണൻ വീണ്ടും അവളുടെ മുഖം വിരൽ കൊണ്ട് ഉയർത്തി.അവന്റെയും അവളുടെയും ശ്വാസം അപ്പോഴും നേരെയായിട്ടില്ല.

"എനിക്കിഷ്ടമല്ല. എന്നെ കാണണ്ട.. എന്നോടൊന്നും പറയുകയും വേണ്ട "

സീത അവനെ നോക്കാതെയാണ് പറയുന്നതത്രയും.

കണ്ണൻ അവളുടെ കവിളിൽ അമർത്തി കടിച്ചു.

സീത വേദന കൊണ്ട് മുഖം ചുളിച്ചു.

"വാല് പോലെ നീ വേറൊന്ന് കൂടി പറയാറുണ്ടായിരുന്നു..എനിക്ക് ഹരിയെ ആണിഷ്ടമെന്ന്. എന്തേ..അത് മറന്നു പോയോ?അതോ അവനിനി പാറുവിന്റെ മാത്രമാണെന്ന് ഉറപ്പുണ്ടായിട്ടോ..?എങ്കിൽ പകരം ഒരാളെ കണ്ടു പിടിക്കേണ്ടിയിരിക്കുന്നു. കാരണം നിനക്കിത് ഇടക്കിടെ പറഞ്ഞില്ലെങ്കിൽ ഉറക്കം വരില്ലല്ലോ?"

അവനപ്പോഴും കുസൃതിയാണ്.

"ഞാൻ.. ഞാൻ സത്യമാണ് പറഞ്ഞത്.. എനിക്കിഷ്ടമല്ല "
സീത വാശി പോലെ പറഞ്ഞു.

"പക്ഷേ എനിക്കിഷ്ടമാണ്. എന്റെ ജീവനേക്കാൾ നിന്നെ ഞാൻ സ്നേഹിക്കുന്നു. ഈ ലോകം മുഴുവനും എതിർത്താലും നിന്നെ ഞാൻ വിട്ട് പോവില്ലല്ലോ ലച്ചു. അപ്പൊ നീ എന്ത് ചെയ്യും "
അവൻ ചിരിയോടെ അവളുടെ മൂക്കിൽ പിടിച്ചു വലിച്ചു.

"കണ്ണേട്ടാ.. പ്ലീസ്.. എന്നെയൊന്നു മനസിലാക്ക്. എനിക്ക്.. എനിക്കിനി ഈ പ്രണയം തുടരാൻ വയ്യ.. എനിക്ക്..വേണ്ട നിങ്ങളെ "

ഇടറി കൊണ്ടുള്ള അവളുടെ സ്വരം.
കണ്ണൻ ഒരു നിമിഷം നിശ്ചലമായി.

"മനസ്സിലുള്ളത് എന്നോട് തുറന്നു പറ ലച്ചു. എങ്കിലല്ലേ അതിനുള്ള പരിഹാരം കാണാൻ പറ്റൂ. നീയിനി എന്തൊക്കെ പറഞ്ഞാലും നിന്നെ വിട്ട് ഞാൻ പോവില്ല.. അതുറപ്പാണ്."

കണ്ണൻ ശാന്തമായി പറഞ്ഞു.

"ഇല്ല.. എന്റെ മനസ്സിൽ ഒന്നുല്ല. എനിക്ക് നിങ്ങളോട് പറയാനും ഒന്നുമില്ല "
സീത മുഖം ചെരിച്ചു.

"ശരി.. നീ പറയണ്ട. പക്ഷേ ഞാൻ കണ്ടു പിടിക്കും. അത്രത്തോളം വലിയൊരു കാരണമില്ലാതെ നീ ഒരിക്കലും എന്നെ അകറ്റി മാറ്റിയില്ലെന്നു കണ്ണേട്ടനറിയാം ലച്ചു"
കണ്ണൻ വീണ്ടും അവളുടെ നെറ്റിയിൽ ചുണ്ട് ചേർത്തു......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story