സ്വന്തം ❣️ ഭാഗം 73

swantham

രചന: ജിഫ്‌ന നിസാർ

ഒറ്റപെട്ടു കിടക്കുന്ന ആ കെട്ടിടത്തിനുള്ളിലേക്ക് കയറുമ്പോൾ സീതാക്കോട്ടും പേടി തോന്നിയില്ല..
അവൾ ചെല്ലുന്നത് കാത്തിരിക്കുന്നത് പോലെ.. വാതിലിൽ മുട്ടുന്നതിനു മുൻപ് അതവൾക്ക് മുന്നിൽ തുറക്കപെട്ടു.
അഞ്ചോ ആറോ പേരുണ്ട് അകത്ത്.

ഹാൾ പോലുള്ള ആ വലിയ മുറിയുടെ നടുവിൽ ഒരു കസേരയിൽ ചേർത്ത് കെട്ടിയ നിലയിൽ അർജുൻ.

തളർന്നു തൂങ്ങിയ അവന്റെ കണ്ണുകൾ.. അവളെ കണ്ടതും ഒരിക്കൽ കൂടി പിടഞ്ഞു.
സീത അത് വ്യക്തമായി കണ്ടിരുന്നു.

എന്തിനാ വന്നതെന്ന ചോദ്യം അവന്റെ തൊണ്ടയിൽ പിടയുന്നുണ്ടെന്ന് അവൾക്ക് തോന്നി.

"നോക്കെടാ... ചേച്ചിക്കൊട്ടും പേടിയില്ല "
കൂട്ടത്തിൽ ഒരുവന്റെ വാക്കുകൾ.
സീത പുച്ഛത്തോടെ അവനെ നോക്കി.

ജീവനായൊരുവനെ വാക്കുകൾ കൊണ്ട് മുറിവേൽപ്പിച്ചു..മാറ്റി നിർത്താൻ മനസ്സിൽ തീരുമാനമെടുത്തു.. അതിൽ കൂടുതൽ ഇനിയെന്ത് പേടിക്കാൻ.

അവൾ അവർക്ക് മുന്നിൽ കൈ കെട്ടി നിന്നു.

"വേണ്ട.. ടോണി.. അഭയ്.. പ്ലീസ്.. ഞാൻ പറയുന്നതൊന്നു കേൾക്ക്.. ഞാനല്ലേ നിങ്ങളോട് തെറ്റ് ചെയ്തത്.. എന്റെ ചേച്ചിയെ വെറുതെ വിട്.. പ്ലീസ്.."

കസേരയിൽ ഇരുന്നു കൊണ്ട് അർജുൻ കേഴുന്നുണ്ട്. അവരെല്ലാം പുച്ഛത്തോടെ അവനെ നോക്കി.

"മര്യാദയുടെ ഭാഷയിൽ നിന്നോട് പറഞ്ഞു തന്നതല്ലെടാ.. ?നിനക്കിനി ഞങ്ങൾ പറയുന്നതിനപ്പുറത്തേക്ക് ഒരു മോചനമില്ലെന്ന്.അപ്പൊ നിനക്ക് ആദർശം.. എന്നിട്ട് ഇപ്പൊ ഇരുന്നു മോങ്ങുന്നോ നീ..?പറഞ്ഞു തന്നതല്ലേ.. നീ അനുഭവിക്കുമെന്ന്. എവിടെ... ആദർശം കൊണ്ട് വാടാ.. നിന്നെ രക്ഷപെടുത്തി കൊണ്ട് പോകുന്നതെന്ന് കാണട്ടെ "

ടോണി അജുവിന്റെ മുഖത്തു തോണ്ടി കൊണ്ട് പറഞ്ഞു.

"നിങ്ങൾ തരുന്ന ഏതു ശിക്ഷയും ഞാൻ സ്വീകരിക്കാം.ഞാനത് അർഹിക്കുന്നുണ്ട്.ഒരു എതിർപ്പും പറയില്ല. പക്ഷേ.. എന്റെ ചേച്ചിയെ ഇതിലേക്ക് വലിച്ചിടരുത്.. പ്ലീസ്.. പ്ലീസ് "
കെട്ടിയിട്ട കസേരയിൽ ഇരുന്നു കൊണ്ട് തന്നെ അജു പുളയുന്നുണ്ട്.

സീത പതിയെ അവനരികിലേക്ക് നടന്നു ചെന്നു.

"ഒരായിരം വട്ടം നിനക്ക് പറഞ്ഞു തന്നതല്ലേ ടാ..ഇവരോടുള്ള നിന്റെ കൂട്ട് കെട്ട് നിന്റെ നാശത്തിനാണെന്ന്. കേട്ടോ നീ? വീണ്ടും വീണ്ടും ഇവരുടെ കാല് പിടിക്കാൻ നീയാണോ തെറ്റ് ചെയ്തത്.. ഇവരല്ലേ..?"
അവളുടെ കണ്ണുകളിൽ ദേഷ്യം ജ്വലിക്കുന്ന പോലെ.

"ചേച്ചി.. പ്ലീസ് ചേച്ചി.. ഇങ്ങനൊക്കെ പറഞ്ഞു കൊണ്ട് അവരെ വിളറി പിടിപ്പിക്കല്ലേ.. ചേച്ചിക്കറിയില്ല ഇവന്മാരെ.."
അർജുൻ അവളെ നോക്കി ശബ്ദമില്ലാതെ കേണു.

സീത അവന്റെ മുഖം നോക്കി ഒറ്റ അടിയായിരുന്നു അതിനുള്ള മറുപടി.

അവന്റെ മുഖം ഒരു വശത്തേക്ക് കോടി പോയി.

കണ്ടു നിന്നവർ പോലും അവളുടെയാ പ്രവർത്തിയിൽ ഒരു നിമിഷം പതറി.

വിറച്ചു കൊണ്ട് കാൽ കീഴിൽ ഒതുങ്ങുമെന്ന് കരുതിയവൾ.. പുലിയെ പോലെ ചീറീ നിൽക്കുന്നു.

"ഇവരെ എനിക്കറിയില്ല. സമ്മതിച്ചു. പക്ഷേ നിനക്കറിയാമായിരുന്നില്ലേ?"
അവളുടെ ചോദ്യം കൂർത്തു.

അർജുൻ മുഖം കുനിച്ചു.

"പറയെടാ...? നിനക്കെല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ നീ ഇമ്മാതിരി നെറികെട്ടവരോട് ചങ്ങാത്തം കൂടിയത്.? സ്വന്തം കുടുംബത്തിലേക്ക് ഇവർക്ക് കയറിയിറങ്ങാൻ അവസരം ഒരുക്കിയത്.. നീയല്ലേ..? എന്നിട്ട് നിന്നെ പോലെ ഞാനും എല്ലാം സഹിക്കണോ?"

അവളുടെ കലി നിറഞ്ഞ മുഖം..
അർജുൻ മനഃപൂർവം മുഖം ഉയർത്തി നോക്കിയില്ല.

"ആഹാ.. ചേച്ചി പൊളിച്ചു.. പെണ്ണായ ഇത് പോലെ വേണം.. റബ്ബർ പന്തു പോലെ.. എനിക്കിഷ്ടായി.. നല്ലോണം ഇഷ്ടായി.."
അഭയ് കൈ അടിച്ചു കൊണ്ട് പൊട്ടിച്ചിരിച്ചു.

"ഇത്രേം ധൈര്യം.. സത്യമായും ഞാൻ പ്രതീക്ഷിചില്ല കേട്ടോ.."

അവൻ അവൾക്ക് മുന്നിൽ വന്നു നിന്നു.
സീത നിന്നിടത്തു നിന്നും അനങ്ങിയില്ല.

"പക്ഷേ.. ചേച്ചി ഒരു കാര്യം മറന്നു. ഒറ്റക്ക് വന്നു കയറിയത് ഞങ്ങളുടെ തട്ടകത്തിലാണ്."

അഭയ് പുച്ഛത്തോടെ അവളെ ചുഴിഞ്ഞു നോക്കി.

"നീയൊന്നും എന്നെ ഒരു ചുക്കും ചെയ്യില്ല "

അവൾ ചെറിയൊരു ചിരിയോടെ അവനെ നോക്കി.
അർജുൻ.. പേടിയോടെ അവളെയും അഭയെയും മാറി മാറി നോക്കുന്നുണ്ട്.

അവന്റെ മുഖം മാറുന്നു..
കണ്ണുകളിൽ ചുവപ്പ് രാശി പടരുന്നു..
അജുവിന്റെ നെഞ്ചിടിപ്പ് കൂടി.

സീത പക്ഷേ എന്തോ തീരുമാനിച്ചുറപ്പിച്ചത് പോലെ.. ഒട്ടും പതറാതെ നിൽക്കുന്നത് കണ്ടു.

എന്താണ് അവൾക്കുള്ളിലെന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും അവന് മനസിലായില്ല.

"മതിയെടി ചേച്ചി.. നിന്റെ അഹങ്കാരത്തിനുള്ള ശിക്ഷ.. അത് തരുന്നത് ഞങ്ങളല്ലന്നേ.. അതിനുള്ള ആളിപ്പോ വരും. ഞങ്ങൾക്ക് വേണ്ടത്.. ദാ ഇവനെയാണ്. കൂട്ടത്തിൽ ഇച്ചിരി കാശ് കൂടി കിട്ടിയപ്പോ.. നിന്നെ കൂടി ഇതിലേക്ക് ചേർക്കാം എന്നുള്ള എഗ്രിമെന്റ് സൈൻ ചെയ്തു. ഇവനുള്ള വല വിരിച്ചു കാത്തിരിക്കുന്ന ഞങ്ങൾക്ക് ചെറിയൊരു സഹായം ചെയ്തു തന്നവർക്കുള്ള സഹായം.. അത് ഞങ്ങൾ തിരിച്ചും ചെയ്യുന്നു.. അത്രേ ഒള്ളു "
അവളെ നോട്ടം കൊണ്ട് കൊത്തി പറിച്ചാണ്.. ടോണി അത് പറഞ്ഞത്..

"പക്ഷേ.. അത്രേം ക്ഷമ.. ഞങ്ങൾക്കില്ലല്ലോ മക്കളെ..."
വാതിക്കൽ നിന്നും കേട്ട ശബ്ദം.

അഭയയും ടോണിയും വെട്ടി തിരിഞ്ഞു നോക്കി.
വാതിൽ പടിയിൽ ചാരി കൈ കെട്ടി നിൽക്കുന്ന രണ്ടു പേർക്കും മുഖം നിറഞ്ഞ ചിരി.

അവരുടെ നെറ്റി ചുളിഞ്ഞു.സീതയെ നോക്കിയപ്പോൾ അവൾക്കും അതേ ചിരി..
വെറുതെയല്ല.. കല്ല് പോലെ ഉറച്ചു നിന്നിരുന്നത്..

"നീ..."
അഭയ് അവൾക്ക് നേരെ തിരിഞ്ഞു.

സീത മുഖം നിറഞ്ഞ ചിരിയോടെ അവനെ നോക്കി.

"ചതിച്ചു എന്നായിരിക്കും. ല്ലേ?"
അവൾ പുച്ഛത്തോടെ ചോദിച്ചു.

"നീയൊന്നും എന്നെ ഒരു പുണ്യം ചെയ്യാനല്ലല്ലോ വിളിച്ചത്?  ഒറ്റയ്ക്ക് നിങ്ങൾക്ക് മുന്നിലേക്ക് വന്നു കയറി തന്നാലും നിങ്ങൾ ദേ ഇവനെ വെറുതെ വിടുമെന്ന് പറഞ്ഞ നുണ വെള്ളം തൊടാതെ വിഴുങ്ങാൻ.. ഞാൻ വിഡ്ഢിയല്ല.. സീതാ ലക്ഷ്മിയാണ്.."

സീത അവനെ നോക്കി കൊണ്ട് പറഞ്ഞു.

"സ്ട്രോങ്ങ്‌ സീതാ ലക്ഷ്മി എന്ന് കൂടി പറയെടി "

ഹരി അവൾക്കരികിലേക്ക് നടന്നു വന്നു.

അവളുടെ തോളിൽ കയ്യിട്ട് പിടിച്ചു.
കണ്ണൻ പക്ഷേ കുറച്ചു മാറി നിന്നു.

"അപ്പൊ ചേട്ടന്മാർ ചോദിക്കും അനിയന്മാർ ഉത്തരം പറയും. അങ്ങനാവുമ്പോ നമ്മുക്ക് പെട്ടന്ന് പരിപാടി തീർത്തിട്ട് പോവാ. റേഡിയല്ലേ "
ഹരി സീതയുടെ തോളിൽ നിന്നും കൈ മാറ്റി മുണ്ടോന്ന് കുടഞ്ഞെടുത്തു മടക്കി കുത്തി കൊണ്ട് പറഞ്ഞു.

"ഓഹോ...ചേട്ടന്മാർ ഷൈൻ ചെയ്യാൻ വന്നതാണ്. അല്ലേ.? പക്ഷേ സ്ഥലം മാറി പോയി. ആളുകളും. ഈ അനിയന്മാർ ഇത്തിരി പിശകാണ് ചേട്ടന്മാരെ.. അടുക്കാനും കൊള്ളൂല..ഒടക്കാനും കൊള്ളൂല. ല്ലേ ടാ മക്കളെ?"
ടോണി... കൂടെ ഉള്ളവരെ തല ചെരിച്ചു നോക്കി ചോദിച്ചു.

അവരുടെയെല്ലാം മുഖത്ത് നിറഞ്ഞു നിൽക്കുന്നത്രയും പുച്ഛമാണ്.

"അപ്പൊ.. സഹകരിക്കാൻ നിങ്ങൾ തയ്യാറല്ലെന്ന്. അങ്ങനല്ലേ?"
കണ്ണൻ ചോദിച്ചു.

അവരെല്ലാം ഒരുപോലെ ഇല്ലെന്ന് തലയാട്ടി.

"ശെരി.. നമ്മക്ക് തല്ലി തീർക്കാം. കോളേജ് കഴിഞ്ഞേ പിന്നെ... തടി അനങ്ങി ഒരു തല്ലുണ്ടാക്കിയിട്ടില്ല. അതിന് കിട്ടിയ സുവർണാവസരമായി ഇതിനെ കണ്ടോളാം. ല്ലേ കണ്ണാ "കണ്ണിറുക്കി ചിരിച്ചു കൊണ്ട് ഹരി ചോദിച്ചു.

ഷർട്ടിന്റെ കൈ തൊരുത് കയറ്റി കൊണ്ട് കണ്ണൻ തലയാട്ടി.

"അപ്പൊ നിന്റെ ഡയലോഗ് തീർന്നതല്ലേ.. നീയിനി ഗ്യാലറിയിൽ കയറിയിരുന്നു കളി കാണ് ട്ടാ "

ഹരി സീതയെ വലിച്ചു നീക്കി സൈഡിലേക്ക് മാറ്റി നിർത്തി കൊണ്ട് പറഞ്ഞു.അതിനിടയിൽ കണ്ണൻ അർജുനെ കെട്ടാഴിച്ചു കൊണ്ട് എഴുന്നേൽപ്പിച്ചു.
അവന്മാർ ശെരിക്കും പെരുമാറിയത് കൊണ്ട് അവന് നേരെ നിൽക്കാൻ കൂടി വയ്യ.

കണ്ണൻ അവനെ കസേരയിൽ തന്നെ ഇരുത്തി.
തത്കാലം മോൻ ഇരുന്നു കളി കാണ് "
കണ്ണൻ കണ്ണടച്ച് കൊണ്ട് അവന്റെ കവിളിൽ തട്ടി.

'തല്ലൊന്നും വേണ്ട ഹരി "
സീത അവന്റെ കയ്യിൽ പിടിച്ചു.

കണ്ണൻ അവളെ നോക്കില്ലെന്ന് സീത ശ്രദ്ധിച്ചു.

അവൾക്കുള്ളിലെ മുറിവ് വീണ്ടും വേദനിക്കാൻ തുടങ്ങി.

"തലോടി പറഞ്ഞു കൊടുക്കാൻ പറ്റിയ മുതലുകളല്ല ഇതെന്ന് നിന്റെ കൂട്ടുകാരിയോട് പറഞ്ഞു കൊടുക്ക് ഹരി "

ഹരിയോട് പറഞ്ഞത് കേട്ടിട്ടാണ് കണ്ണൻ വിളിച്ചു പറഞ്ഞതെന്ന് സീതയ്ക്ക് മനസ്സിലായി.
ഹരി അടക്കി ചിരിച്ചു കൊണ്ടവളെ നോക്കി.

"ഇനി നിനക്ക് അടി കൊള്ളും എന്നുള്ള പേടികൊണ്ടാണ് കൂട്ടുകാരി പറഞ്ഞതെങ്കിൽ നീ ഇതിലേക്ക് ഇറങ്ങേണ്ട ഹരി. എനിക്ക് പിന്നെ എന്ത് പറ്റിയാലെന്ത്.. കിരൺ വർമ ഈ ലോകത്ത് ഒറ്റക്കാണ്.. ആർക്കും ഒന്നുമില്ല. അത് കൊണ്ട് ഇത് ഞാൻ നേരിട്ടോളാം "

കണ്ണൻ വിളിച്ചു പറയുന്നതത്രയും സീതയുടെ ഇടനെഞ്ച് തുളച്ചു കയറിയിറങ്ങി പോകുന്നുണ്ട്.

അവനോട് പറഞ്ഞതിനുള്ള പ്രതിഷേധമാണ് ആ പറയുന്നതൊക്കെയും.

സീത വേദനയോടെ ഹരിയെ നോക്കി. അവനൊന്നു കണ്ണടച്ച് കാണിച്ചു.

                       ❣️❣️❣️❣️

അഭയ്ക്കും കൂട്ടർക്കും കണ്ണനും ഹരിക്കും മുന്നിൽ അതികം പിടിച്ചു നിൽക്കാനായില്ല.

വിചാരിച്ചതിനേക്കാൾ വീര്യത്തോടെ രണ്ടു പേരും കളം നിറഞ്ഞാടിയപ്പോൾ.. അവരെല്ലാം വീണു പോയിരുന്നു.

സീത ശ്വാസം പോലും വിടാൻ കഴിയാതെ ഒരു മൂലയിലേക്ക് ഒതുങ്ങി.

കണ്ണന്റെയും ഹരിയുടെയും ആ ഭാവം അവളും അന്നാദ്യമായി കാണുകയാണ്.
അതിന്റെ അമ്പരപ്പ് മുഴുവനും ആ മുഖത്തുണ്ട്.

എത്ര ശാന്തമായി തന്നോട് സംസാരിക്കുന്നവരാണ്.
സംഹാരമൂർത്തീകളെ പോലെ അടിച്ചൊതുക്കുന്നത്.

"അപ്പൊ.. ഇനി അനിയന്മാർക്ക് പറയാമല്ലോ..?"

ഹരി കമിഴ്ന്നു കിടക്കുന്ന ടോണിയെ മലർത്തിയിട്ട് കൊണ്ട് ചോദിച്ചു.

"ഒറ്റ ചോദ്യം.. ഒറ്റ ഉത്തരം.. അതിനെ ഇനി വാ തുറക്കാവൂ. ഇല്ലെങ്കിൽ അറിയാമല്ലോ?"
കണ്ണൻ മുരണ്ടു കൊണ്ട് ചോദിച്ചു.

"അർജുനോട് നിങ്ങൾക്ക് ശത്രുതയുണ്ട്.. പക്ഷേ ആർക്ക് വേണ്ടിയാണ് ഈ കളിയിലേക്ക് സീതയെ കോർത്തു വലിച്ചത്?"
കണ്ണന്റെ ദേഷ്യം ജ്വലിക്കുന്ന മുഖം..

അഭയ് ഒന്ന് ഞരങ്ങി.

"അറിയില്ല.. അവരാണ് എന്ന് ഞങ്ങൾക്കറിയില്ല. ഇത് വരെയും നേരിട്ട് കണ്ടിട്ടുമില്ല. ആകെ ഫോണിൽ വിളിച്ചത് രണ്ടു തവണയാണ്. അർജുനെ വീട്ടില് നിന്നും പൊക്കാൻ അവർ സഹായിക്കും. പകരം അവനെ വെച്ചു വിലപേശി അവന്റെ ചേച്ചിയെ കൂടി ഇങ്ങോട്ട് വരുത്തുക.."
അഭയ് നിലത്ത് കിടന്നു പുളഞ്ഞു കൊണ്ടാണ് പറഞ്ഞത്.

"എന്നിട്ട്.. ബാക്കി പറ "
ഒട്ടും അയവില്ലാതെ കണ്ണന്റെ സ്വരം അവന് നേരെ വീണ്ടും കൂർത്തു.

"ഇവൾ ഇങ്ങോട്ട് എത്തിയതിനു ശേഷം അവരെ വിളിക്കാനും പറഞ്ഞു.. അത്ര മാത്രം.. അത്ര മാത്രം അറിയാവൂള്ളൂ "
ടോണിയാണ് പറഞ്ഞത്.
ഹരിയും കണ്ണനും ഒന്ന് പരസ്പരം നോക്കി.

"ഈ പറഞ്ഞതൊന്നും ഇനി മാറ്റി പറയേണ്ടി വരില്ലല്ലോ?"

ഹരി അവന് മുന്നിൽ വന്നു നിന്നു.

ഇല്ലെന്ന് ടോണി തലയാട്ടി.

"ഇനി നിങ്ങളുടെ നിഴൽ പോലും അർജുന്റെ നേരെ വീഴരുത്. മനസ്സിലായോ ടാ?"
കണ്ണൻ അഭയ്ക്ക് മുന്നിൽ നിന്ന് കൊണ്ട് പറഞ്ഞു.

"ഇതോടെ നിങ്ങൾ തമ്മിലുള്ള അവന്റെ ഇടപാട് തീർന്നു. ഇനി ഈ പേരും പറഞ്ഞു കൊണ്ട് ഇവനെയോ ഇവളെയോ നിങ്ങൾ ഓർക്കാൻ കൂടി പാടില്ല."

കണ്ണൻ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.

"ആരും ചോദിക്കാനും പറയാനും ഇല്ലെന്നുള്ളതല്ലേ നിങ്ങൾ ഇവർക്ക് കണ്ട കുറവ്.. അതിനി വേണ്ടന്ന്. മനസ്സിലായോ "
ഹരി ടോണിയുടെ തല പിടിച്ചു പിന്നിലേക്ക് തിരിച്ചു കൊണ്ട് ചോദിച്ചു..

അവന്റെ അലർച്ച ഒരിക്കൽ കൂടി അവിടെ മുഴങ്ങി......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story