സ്വന്തം ❣️ ഭാഗം 79

രചന: ജിഫ്‌ന നിസാർ

"

അനാവശ്യമായ സ്നേഹപ്രകടനങ്ങൾ കൊണ്ട് സീതയ്ക്ക് വീർപ്പുമുട്ടുന്നുണ്ട്.

നാളെ വെളുക്കുമ്പോഴേക്കും ഈ സ്നേഹകടലിൽ ഇവരെന്നെ മുക്കി കൊല്ലുമോ എന്ന് പോലും ഒരുവേള തോന്നി.

സന്തോഷത്തിനുമപ്പുറം മരവിപ്പാണ് തോന്നിയത്.

വളരെ നേരത്തെ തന്നെ ഭക്ഷണം കഴിക്കാനൊരുങ്ങിയതും ആ കാരണം കൊണ്ട് തന്നെയാണ്.

സ്നേഹം സഹിക്കാൻ വയ്യാഞ്ഞിട്ട്.

മുത്തശ്ശിയോടൊപ്പം അത്താഴം കഴിക്കുമ്പോൾ ആ മുഖത്ത് കാണുന്ന സന്തോഷത്തിലുടക്കി മനസ്സൊരുപാട് പ്രാവശ്യം നിറഞ്ഞു കവിഞ്ഞു.

ഹരിയുടെയും പാറുവിന്റെയും കാര്യം അവരോട് പറഞ്ഞപ്പോൾ അത്ഭുതം കൊണ്ട് മിഴിഞ്ഞ കണ്ണുകൾ.

പ്രതീക്ഷിക്കാതെ പെയ്തിറങ്ങിയ മഴയുടെ കുളിരും കൊണ്ടാണ് അന്നുറങ്ങാൻ കിടന്നതും.
കണ്ണൻ വിളിച്ചു പറഞ്ഞിട്ടുണ്ടാകും എന്നുറപ്പുണ്ടായിട്ടും വീണ്ടും പാറുവിനെ വിളിച്ചിട്ട് വരുന്നില്ലെന്ന് അറിയിക്കാൻ മറന്നില്ല.

സൂക്ഷിക്കണേ എന്നവളുടെ മുന്നറിയിപ്പ് കേട്ടപ്പോഴാണ് കണ്ണനെ വിളിച്ചില്ലെന്ന് ഓർമ വന്നത്.

ആ ഓർമയിൽ തന്നെ നെഞ്ചിലൊരു അസ്വസ്തയുടെ ഭാരം വന്നു മൂടുന്നുണ്ട്.

രണ്ടു പ്രാവശ്യം ബെല്ലടിച്ചു തീർന്നുവെന്നല്ലാതെ അവൻ ഫോണെടുത്തില്ലയെന്നത് ഹൃദയഭാരം കൂട്ടി.

ഇവിടുള്ളവരുടെ മനസ്സിലെ വിഷം ശെരിക്കുമറിയാമായിരുന്നിട്ടും ഇന്നിവിടെ നിൽക്കണ്ടായിരുന്നു എന്ന് തോന്നി.

കണ്ണനോട് എല്ലാം ആദ്യം തന്നെ പറയാമായിരുന്നു എന്ന തോന്നൽ അനു നിമിഷം ശ്വാസം മുട്ടിച്ചു.

"അവൻ വൈകുമെന്നു പറഞ്ഞതല്ലേ മോളെ? നീ വന്നു കിടക്കാൻ നോക്ക്. അവനിങ്ങു വന്നോളും "

ഒടുവിൽ മുത്തശ്ശി വിളിച്ചു പറഞ്ഞിട്ടാണ് കിടക്കയിൽ വന്നു കിടന്നത്.

ചിന്തകൾ കൊണ്ട് ഭാരം തൂങ്ങിയ മനസ്സോടെ വെറുതെ കണ്ണടച്ച് കിടന്നുവെന്നല്ലാതെ ഉറക്കം വരുന്നുണ്ടായില്ല.

അരണ്ട വെളിച്ചം മാത്രം നിറഞ്ഞ മുറിയിൽ കണ്ണടച്ചു കൊണ്ട് നിമിഷങ്ങളെണ്ണി പുലരിയെ കാത്തിരുന്നു.

                             ❣️❣️❣️

കൈ ഞരമ്പ് വലിഞ്ഞു മുറുകുന്നത് പോലെ തോന്നിയപ്പോഴാണ് കണ്ണുകൾ വലിച്ചു തുറന്നത്.

ഒരു നിമിഷം ഒന്നും മനസ്സിലായില്ല.

അരണ്ട വെളിച്ചമുള്ള മുറിയിൽ കിടന്ന് എപ്പോഴാണ് ഉറങ്ങി പോയതെന്നറിയില്ല.

ഇപ്പോഴുള്ളത് കണ്ണു തുളക്കുന്ന വെളിച്ചത്തിലാണ്.

കണ്മുന്നിൽ വിജയചിരിയോടെ റിമി..
അവൾക്ക് പിന്നിൽ..

ഒരിക്കൽ കൂടി കണ്ണ് ചിമ്മി തുറന്നു.

കാർത്തിക്കിനും മനോജിനും ജിതിനും പുറമെ വേറെയും ചിലരുണ്ട്.

എല്ലാവർക്കും സ്ഥായിയായ ഭാവം തന്നെ.

സീതക്ക് ഒന്നും മനസ്സിലായില്ല.

മുത്തശ്ശിയോടൊപ്പം കിടന്നുറങ്ങിയ താനെങ്ങനെ ഇവർക്ക് പിടിയിലായെന്ന് എത്ര ആലോചിച്ചു നോക്കിയിട്ടും അവൾക്ക് ഓർമ വന്നില്ല.

വാതിൽ ഭദ്രമായി അടച്ചു കുറ്റിയിട്ടിട്ട് തന്നെയാണ് കിടന്നതെന്ന് ഉറപ്പാണ് പിന്നെങ്ങനെ..?

സീത ചുറ്റും നോക്കി.

"രക്ഷപെട്ടു പോകാനുള്ള വഴിയാണോ സ്ട്രോങ്ങ്‌ സീതാ ലക്ഷ്മി നീ തിരയുന്നത്?"

അവൾക്കരികിലേക്ക് കുനിഞ്ഞു നിന്ന് കൊണ്ട് റിമി പരിഹാസത്തോടെ ചോദിച്ചു.

സീത ഒന്നും മിണ്ടാതെ അവളെ നോക്കി.

"ഇവിടെങ്ങനെ എത്തി എന്നല്ലേ? വെയിറ്റ്.. പറഞ്ഞു തരാം. എല്ലാം നിനക്ക് പറഞ്ഞു തന്നിട്ടേ ഞാൻ പോകൂ "

റിമി ചുണ്ട് കോട്ടി കൊണ്ടവളെ നോക്കി.

"അവനെന്റെയാണെന്ന് നിന്നോട് ഞാൻ പറഞ്ഞതല്ലെടി പുന്നാര മോളെ.. പിന്നെയും അവനൊപ്പം ഇവിടേക്ക് വലിഞ്ഞു കയറി വന്നതും പോരാ.. എന്റെ കണ്മുന്നിൽ വെച്ച് നീ അവനെ കെട്ടിപിടിച്ചു നിൽക്കുന്നതും കാണേണ്ടി വന്ന ഞാൻ...ആ ഞാൻ നിന്നെ വെറുതെ വിടാൻ പാടുണ്ടോ സീതാ ലക്ഷ്മി?"

റിമിയുടെ മുഖത്തേക്ക് പൈശാചികത കടന്ന് വന്നിരുന്നു.

കലങ്ങി ചുവന്ന കണ്ണുകളിൽ സീതയോടുള്ള കലി നിറഞ്ഞു.

"അവൻ നിന്റെയാണെന്ന് നീ മാത്രം പറഞ്ഞു നടന്നത് കൊണ്ടായോ റിമി മരിയ..?അതവന് കൂടി തോന്നിയിരുന്നുവെങ്കിൽ വീണ്ടും എന്നെയും വിളിച്ചു കൊണ്ട് ഇങ്ങോട്ട് കയറി വരില്ലല്ലോ?"

സീത റിമിയെ നോക്കി പറഞ്ഞു.

പറഞ്ഞു തീരേണ്ട താമസം റിമിയുടെ കൈകൾ സീതയുടെ കവിളിൽ കുത്തി പിടിച്ചു.

"ഞാനെന്റെ ഇഷ്ടം പറഞ്ഞിരുന്നുവെങ്കിൽ തീർച്ചയായും കണ്ണൻ അത് അംഗീകരിക്കുമായിരുന്നു. അതെനിക്കുറപ്പുണ്ട്. അത് പറയാനല്ലേ ഞാൻ വന്നതും.. പക്ഷേ... പക്ഷേ അപ്പോഴേക്കും നീ തൊലി വെളുപ്പ് കാണിച്ചു കൊണ്ട് അവനെ മയക്കിയെടുത്തില്ലേ.. ഏഹ്?"

റിമിയുടെ ശബ്ദം വല്ലാതെ ഉയർന്നു.

അവൾ പിടിച്ചു ഞെരിക്കുന്ന കവിളിൽ സീതയ്ക്ക് നല്ലത് പോലെ വേദനിച്ചു.

അവൾ തല അങ്ങോട്ടുമിങ്ങോട്ടും ചലിപ്പിച്ചു.

"പക്ഷേ... ഇനി.. ഇനി ചാവേണ്ടി വന്നാൽ പോലും നിനക്കവനെ ഞാൻ വിട്ട് തരില്ല. ജീവനോടെ തന്നെ അവനെ നീ വെറുക്കും... നിന്നെ അവൻ വെറുക്കും.. നിനക്ക് മുന്നിലൂടെ ഞാനവന്റെ കൂടെ സുഖമായി.. സന്തോഷമായി ജീവിക്കും.. അതാണ്‌.. അതാണ്‌ നീ ചെയ്ത തെറ്റിനുള്ള നിനക്ക് ഞാൻ വിധിക്കുന്ന ശിക്ഷ."

റിമി അവളിൽ നിന്നും കൈയെടുത്തു.

സീതയുടെ കവിളിൽ ചുവന്നു കല്ലിച്ച പാടിലേക്ക് അവൾ നിർവൃതിയോടെ നോക്കി.

"ദേ നോക്ക്... ഇവന്മാർക്കുള്ള വിഭവമാണിന്നു നീ. ഞാൻ കാശ് കൊടുത്തു സെറ്റാക്കിയതാ.. നിനക്കുള്ള എന്റെ ഗിഫ്റ്റ്. ജീവിതത്തിൽ നീ ഒരിക്കലും മറക്കാൻ പാടില്ലാത്ത ഗിഫ്റ്റ്.. വേദന എന്തെന്ന് നീ അറിയണം. കിരൺ വർമ്മയുടെ ജീവിതത്തിലേക്ക് എത്തി നോക്കാൻ കൂടി പാടില്ലായിരുന്നു എന്ന് നിനക്ക് തോന്നാൻ..."

റിമി ഉറക്കെ പൊട്ടിചിരിച്ചു.

അവൾക്ക് പിന്നിൽ കാമം നുരയുന്ന കണ്ണോടെ നിൽക്കുന്നവന്മാരെ സീത നോക്കി.

"പേടിച്ചു പോയോ നീ സീതാ ലക്ഷ്മി?"

റിമി പല്ല് കടിച്ചു കൊണ്ട് വീണ്ടും അവൾക് നേരെ കുനിഞ്ഞു.

സീത ഒന്നും മിണ്ടിയില്ല.

ഇതെല്ലാം ഇവളുടെ നാടകമായിരുന്നു എന്നവൾക്ക് മനസ്സിലായി.കുഞ്ഞിന് വയ്യെന്ന് പറഞ്ഞു ഓടിയിറങ്ങി പോയ സുജയടക്കം തന്റെ കഥയിലെ നല്ല നടിയാണെന്ന് റിമി ചിരിച്ചു കൊണ്ടവൾക്ക് പറഞ്ഞു കൊടുത്തു.

വളരെ കൃത്യമായ തിരക്കഥയിൽ തയ്യാറായ നല്ലൊരു നാടകം.

കണ്ണനും ഹരിയും സ്ഥലത്തിലെന്ന ഓർമ ഇടയ്ക്കിടെ കിടിലം കൊള്ളിക്കുന്നുണ്ട്.

ജീവിതവും ജീവനും ഇവർക്ക് മുന്നിൽ തീർന്ന് പോകുമോ എന്ന ആശങ്കക്കുമപ്പുറം... കണ്ണനും ഹരിയും വരുമെന്ന് തന്നെ ഹൃദയം ഓർമപെടുത്തി.

"ഇനി നമ്മൾ തമ്മിൽ കാണുമ്പോൾ സീതാ ലക്ഷ്മി പാതി ചത്തു പോയൊരു ഉടൽ മാത്രമായിരിക്കും. ഓൾ ദി ബെസ്റ്റ് സീതാ ലക്ഷ്മി.."

റിമി വീണ്ടും അവളുടെ കവിളിൽ തട്ടി കൊണ്ട് നിവർന്നു.

ശേഷം പുറകിലേക്ക് നോക്കി.

വന്യമായി തിളങ്ങുന്ന കണ്ണുകളോടെ തനിക്കരികിലേക്ക് വരുന്നവരെ നോക്കി സീത കണ്ണുകൾ ഇറുക്കിയടച്ചു.

"അപ്പൊ നിങ്ങളുടെ പരിപാടി തുടങ്ങിക്കോ ഗയ്സ്.. ഒരൊറ്റ കാര്യം മാത്രം ശ്രദ്ധിക്കണം. ഇവൾക്കിത്തിരി ജീവൻ ബാക്കി വെച്ചേക്കണം. അതിവളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല കേട്ടോ. കണ്ണുകളിൽ ജീവിതം മടുത്ത ഇവൾക്ക് മുന്നിലൂടെ എനിക്കെന്റെ കണ്ണന്റെ കയ്യും പിടിച്ചു ചെന്നു നിൽക്കേണ്ടതാണ്.."

റിമി ക്രൂരമായ ചിരിയോടെ പറഞ്ഞു നിർത്തിയതും അവൾക്ക് മുന്നിലെ വാതിൽ വലിയ ശബ്ദത്തോടെ പിന്നിൽ അടർന്നു വീണതും ഒരുമിച്ചാണ്.

ഞെട്ടി തരിച്ചു നിൽക്കുന്നവർക്ക് മുന്നിലേക്ക് മനോഹരമായൊരു ചിരിയോടെ ആദ്യം കയറി വന്നത് കണ്ണനാണ്.

അവന് പിന്നിൽ ഹരിയും ആദിയും സിദ്ധുവും അണി നിരക്കുന്നതും അവരുടെ കണ്ണുകൾ തന്നിലെക്ക് നീളുന്നതും സീത അറിഞ്ഞിരുന്നു.

അവൾക്കുള്ളം തുടിച്ചു.. കണ്ണുകൾ നിറഞ്ഞു.

വിളറി വെളുത്തു നിൽക്കുന്ന റിമിക്ക് മുന്നിൽ ചെന്നിട്ട് കണ്ണൻ അവളെ സൂക്ഷിച്ചു നോക്കി.

"കണ്ണൻ.. ദേ ഇവള്.. ഇവന്മാരെ വിളിച്ചു വരുത്തിയതാ.."പൊട്ടി പൊളിയുമെന്ന് ഉറപ്പുണ്ടായിട്ടും റിമി 
സീതയെ ചൂണ്ടി വീണ്ടും വിക്കി കൊണ്ട് പറയാൻ ശ്രമിച്ച റിമിയുടെ കവിളിൽ കണ്ണന്റെ കൈകൾ അതി ശക്തിയായി വീണു കഴിഞ്ഞിരുന്നു.

ആ സമയം കൊണ്ട് ഹരി സീതയുടെ കെട്ടഴിച്ചു കൊണ്ടവളെ എഴുന്നേൽപ്പിച്ചു..

സീത ഹരിയുടെ നെഞ്ചിലേക്ക് ചാരി ശ്വാസമെടുത്തു.

ഒറ്റ നിമിഷത്തെ പതർച്ചക്ക് ശേഷം കാർത്തിക്കും മനോജും ജിതിനും പ്രത്യക്രമണത്തിന് തയ്യാറായി..

                          ❣️❣️❣️❣️

നടന്നതെല്ലാം നിന്റെ പ്ലാൻ ആണെന്ന് കരുതിയോടി നീ? "

കണ്ണന്റെ തീ പാറുന്ന നോട്ടവും ചോദ്യവും.

റിമി പിന്നിലേക്ക് ചുവട് വെച്ച് കൊണ്ട് അവനെ ഭയത്തോടെ നോക്കി.

കവിളിൽ കണ്ണന്റെ വിരൽ പാടുകൾ നീലിച്ചുകിടപ്പുണ്ട്.

ചുണ്ടുകളിൽ ചോര കിനിഞ്ഞതിന്റെ അടയാളം.

തളർന്ന മിഴികൾ കൊണ്ടവൾ ചുറ്റും പരതി. സഹതാപവും സപ്പോർട്ടും പ്രതീക്ഷിച്ച മിഴികളിലൊക്കെയും ഒരുതരം നിർവികാരത.

അതവളെ കൂടുതൽ തളർത്തി.

കണ്ണന്റെ കണ്ണിലെ വെറുപ്പിലേക്ക് അവൾ ഹൃദയവേദനയോടെ നോക്കി.

"നിനക്ക് വേണ്ടിയല്ലേ..."എന്നവളുടെ മനസ്സ് അലമുറയിട്ടു.

നിന്നോടൊപ്പം ജീവിക്കാനുള്ള കൊതികൊണ്ടല്ലേ കണ്ണൻ.. എനിക്കത്ര ഇഷ്ടമുണ്ടായിട്ടല്ലേ..."

ഹൃദയം കൊണ്ടവൾ അവന് മുന്നിൽ കേണു.

അടിച്ചൊതുക്കിയിട്ട കാർത്തിക്കും ജിതിനും മനോജും... ചുവരിൽ ചാരി അവരുടെ കാശ് വാങ്ങിച്ചു സീതയെ സ്നേഹിക്കാൻ ഓടി പാഞ്ഞു വന്നവരും.

പരമാവധി കൈ തരിപ്പ് തീർത്തിട്ടാണ് അവരെ പുറത്തേക്ക് വലിച്ചു കൊണ്ട് വന്നത്.

മക്കളുടെ അടി കൊണ്ട് ചീർത്ത മുഖത്തേക്ക് നോക്കി നിന്നതല്ലാതെ കണ്ണനോട് എന്തെങ്കിലുമൊന്നു പറയാൻ ശ്രീ നിലയത്തിലെ ഒറ്റ പ്രമാണിമാരും ധൈര്യപെട്ടില്ല.

കണ്ണന്റെ ദേഷ്യം കൊണ്ട് ചുവന്നു വിങ്ങിയ മുഖത്തു കാണുന്ന പരിഹാസമാണ് സത്യത്തിൽ അവരെ തളർത്തി കളഞ്ഞത്.

"ഇവിടെയിപ്പോ നടന്നതെല്ലാം എന്റെ പ്ലാൻ ആയിരുന്നു. ഞാൻ വിരിച്ച വലയിലേക്ക് നിങ്ങളാണ് ഓടി കയറി വന്നത്."

ഹാളിലെ ഒരു കസേര വലിച്ചു നീക്കി അതിലേക്കിരുന്നു കൊണ്ട് കണ്ണൻ റിമിയെ നോക്കി.

"ചെറിയൊരു സംശയം... അതിൽ പിടിച്ചു നിന്നരികിലേക്ക് എത്തിയപ്പോൾ സത്യത്തിൽ എനിക്ക് വേദനയാണ് റിമി മരിയ തോന്നിയത് "

കണ്ണൻ റിമിയെ തുറിച്ചു നോക്കി.

"കൂടെയുള്ളവരെല്ലാം നിന്നെ കുറിച്ച് വാൺ ചെയ്തപ്പോഴും നീ എന്റെ കൂട്ടുകാരിയാണെന്നുള്ള അഹങ്കാരത്തിന് മേലെ.. എനിക്ക് കിട്ടിയ പ്രഹരം. എന്നെയല്ല.. ഇവളെയുമല്ല.. എന്റെ സൗഹൃദത്തെയാണ് നീ ചതിച്ചത് റിമി മരിയ... ആ സൗഹൃദത്തിന്റെ വിശ്വാസത്തിലാണ് നിന്നെ ഞാൻ ഇവിടെ വിട്ടിട്ട് പോയതും. പക്ഷേ.. പക്ഷേ.. നീ എന്താ ചെയ്തത്...?"

കണ്ണന്റെ കണ്ണുകൾക്ക് വീണ്ടും രക്തവർണം..

റിമിക്ക് അവനെ നോക്കാൻ പോലും ഭയം തോന്നി.

"എന്റെ മനസ്സിലെ സൗഹൃദത്തിന്റെ മൂല്യം... അത് ഞാൻ അനേകം പ്രാവശ്യം നിനക്ക് മുന്നിൽ പറഞ്ഞു തന്നതല്ലേ?നീഎനിക്കാരാണെന്ന് വളരെ വ്യക്തമാക്കി തന്നതല്ലേ? എന്നിട്ടും.. എന്നിട്ടും നീ എന്നെ ചതിച്ചു.. എന്റെ പെണ്ണിനെ നീ.. നിനക്ക് മാപ്പില്ല റിമി മരിയ "

ചാടി എഴുന്നേറ്റു കൊണ്ട് കണ്ണൻ അവളെ വീണ്ടും പിന്നിലേക്ക് തള്ളി.

അവന്റെ കലി ഒതുങ്ങുന്നില്ല.

"ഇവളെ ഞാൻ നിനക്ക് എറിഞ്ഞു തന്നു പോയതാണെന്ന് കരുതിയല്ലേ?"

ഹരിയുടെ അരുകിൽ നിൽക്കുന്ന സീതയെ വലിച്ചു നെഞ്ചിൽ ചേർത്ത് കൊണ്ട് കണ്ണൻ ചോദിച്ചു.

"നിനക്കുള്ള കെണിയായിരുന്നു ഇന്ന് സീതാ ലക്ഷ്മി. മറ്റാർക്കും പറഞ് പൂരിപ്പിച്ച് തരാനാവാത്ത റിമി മരിയയെ എനിക്ക് നേരിട്ട് കാണണമായിരുന്നു. അതിന് വേണ്ടി ഞാനെഴുതിയ നാടകത്തിലെ കഥാപാത്രങ്ങളായിരുന്നു ഇന്ന് നിങ്ങളോരോരുത്തരും "

കണ്ണൻ ചുറ്റും നോക്കി കൊണ്ട് പറഞ്ഞതും അവന് മുന്നിൽ അവരുടെ തല കുനിഞ്ഞു പോയി.

ഒരക്ഷരം മിണ്ടാനാവാതെ വിറങ്ങലിച്ചു നിന്ന് പോയി അവരെല്ലാം.

ഹരിക്കും ആദിക്കും സിദ്ധിവിനും ആക്ഷൻ മാത്രം ഉണ്ടായിരുന്നൊള്ളു.

അതവർ വളരെ ഭംഗിയായി തന്നെ ചെയ്തു.

ഡയലോഗ് മൊത്തം കണ്ണനെ ഏല്പിച്ചു കൊണ്ടവർ ഒരു സൈഡിൽ കളി കണ്ടു നിന്നു..

"നിങ്ങളുടെ അഭിനയസ്നേഹത്തിൽ ഞാൻ വീണു പോയെന്ന് നിങ്ങൾ കരുതി.. അത് നിങ്ങളുടെ തെറ്റ്. സത്യത്തിൽ അത് വിശ്വസിച്ചത് പോലെ ഞാനും അഭിനയിച്ചതിൽ നിങ്ങളാണ് വീണു പോയത് "
കണ്ണൻ വീണ്ടും പരിഹസിച്ചു.

"ഒറ്റ ദിവസം കൊണ്ട് ലോകം കീഴിൻമേൽ മറിയുമായിരിക്കും ചിലപ്പോൾ. പക്ഷേ നിങ്ങളുടെ കാര്യത്തിൽ അത്ര പോലും വിശ്വസമില്ലെനിക്ക്. ആ നിങ്ങൾക്കിടയിൽ ഞാനെന്റെ പെണ്ണിനെ ഉപേക്ഷിച്ചു പോകുമെന്ന് നിങ്ങൾ കരുതിയല്ലേ? "

കണ്ണന്റെ കൈകൾ വീണ്ടും സീതയെ പൊതിഞ്ഞു.

"നീ എന്നോടുണ്ടെന്ന് പറയുന്ന പ്രണയം.. അത് എന്നോടോ എന്റെ മനസ്സിനോടോ അല്ലെന്ന് എനിക്ക് വളരെ വ്യക്തമായി അറിയാം റിമി മരിയ.. നിനക്ക് വേണ്ടത് കിരൺ വർമ്മയെന്ന ഡോക്ടറെയും അവന്റെ സ്വത്തുക്കളും മാത്രം. ഒരിത്തിരി സ്നേഹമുണ്ടായിരിന്നുവെങ്കിൽ... നീ എന്റെ ജീവൻ വെച്ചിട്ട് ഇവളോട് വില പേശില്ലായിരുന്നു "

കണ്ണന്റെ വെറുപ്പ് നുരയുന്ന വാക്കുകൾക്ക് മുന്നിൽ റിമി ഒരക്ഷരം മിണ്ടാതെ നിന്നു.

അല്ലെങ്കിലും എന്ത് പറയാൻ.. അവൻ വിളിച്ചു പറയുന്ന സത്യങ്ങൾക്ക് നേരെ ഇനിയും എന്ത് പറഞ്ഞു പിടിച്ചു നിൽക്കും.

"നിങ്ങൾക്കും വേണ്ടത് എന്റെ ശ്രീ നിലയത്തിലുള്ള ഷെയർ.. ഇതിനിടയിൽ.. ഞാനെന്ന മനുഷ്യനെ സ്നേഹിച്ചതും പരിഗണിച്ചതും പ്രണയം കൊണ്ടെന്നെ നിറച്ചു വെച്ചതും ഈ സീതാ ലക്ഷ്മിയാണ്. അത് കൊണ്ടല്ലേ നിങ്ങൾക്കിവളോട് ഇത്രേം ദേഷ്യം തോന്നിയതും?"

കണ്ണൻ ചുറ്റും ഒന്നുകൂടി നോക്കി.

"സത്യത്തിൽ ഞാനും ഇവളും നിങ്ങളോട് എന്ത് തെറ്റാണ് ചെയ്തത്. എന്റെ അമ്മയുടെ തറവാട്ടിൽ ഞാൻ കയറി വന്നത് സ്വത്ത് മോഹിച്ചായിരുന്നില്ല. ഈ ലോകത്തിലെ ബന്ധങ്ങളെല്ലാം നഷ്ടപെട്ടു പോയവന് ഇത്തിരി ആശ്വാസം തേടിയായിരുന്നു. പക്ഷേ.. പക്ഷേ വന്നു കയറിയ അന്ന് നിങ്ങളെനിക്ക് നൽകിയ സമ്മാനം... അതെന്റെ ജീവിതത്തിലെ നഷ്ടങ്ങളില്ലാതാക്കി.. ജീവിതത്തെ കൂടുതൽ സ്നേഹിക്കാൻ പഠിപ്പിച്ചു.. സ്നേഹിക്കാൻ മാത്രം അറിയാവുന്ന കുറെ ബന്ധങ്ങൾ നൽകി..."

കണ്ണന്റെ കണ്ണുകൾ ഒരുവേള ഹരിയുടെ നേരെ പാറി വീണു.

"അങ്ങനെയുള്ള എന്റെ പെണ്ണിനെ ഞാൻ നിങ്ങൾക്ക് മുന്നിൽ ഇട്ടു തരുമെന്ന് കരുതിയോ? എന്റെ ജീവനും ജീവിതവും ഇപ്പൊ ഇവളാണ്. എന്റെ ജീവിതത്തിൽ ഇനി ഇവളല്ലാതെ മറ്റൊരു പെണ്ണുണ്ടാവില്ല "

കണ്ണൻ സീതയെ ചേർത്ത് പിടിച്ചു കൊണ്ട് തന്നെ റിമിയുടെ മുന്നിൽ ചെന്നു നിന്നു.

"ഇന്നൊരു രാത്രി കൂടി നിനക്കിവിടെ കഴിയാം. സത്യത്തിൽ അത് പോലും നീ അർഹിക്കുന്നില്ല. പക്ഷേ നിന്നെ പോലെ മനസാക്ഷിയില്ലാത്തവനല്ല ഞാൻ. നാളെ ഞാൻ നിന്നെയിവിടെ കണ്ടാൽ.. എന്റെ കൈ കൊണ്ടായിരിക്കും നിന്റെ മരണം. അത്രയും.. അത്രയും വെറുപ്പാണ് എനിക്ക് നിന്നെ കാണുമ്പോൾ "

കണ്ണൻ അങ്ങേയറ്റം വെറുപ്പോടെ റിമിയെ നോക്കി.

അവളപ്പോഴും മുഖം ഉയർത്തി നോക്കിയില്ല.

അവന്റെ കണ്ണിൽ സ്നേഹമല്ലാതെ മറ്റൊന്നും കാണാൻ കരുതില്ലാത്തത് പോലെ..

"നിങ്ങൾക്കുള്ള ശിക്ഷ ഞാൻ തരേണ്ടതില്ല. വാശിയും പകയും കുത്തി നിറച്ചു നിങ്ങൾ വളർത്തി കൊണ്ട് വന്നവർ.."

കണ്ണന്റെ നോട്ടം താഴെയിരിക്കുന്ന കാർത്തിക്കിന്റെയും മനോജിന്റെയും ജിതിന്റെയും നേരെയായിരുന്നു.

"ദേ... സ്വന്തമായിട്ട് ഓരോ പെങ്ങന്മാർ ഉണ്ടായിട്ടും ഒരു പെണ്ണിനോട് ഇങ്ങനൊക്കെ ചെയ്യാൻ ഇവർക്ക് യാതൊരു മടിയുമില്ലെങ്കിൽ.. തീർച്ചയായും നിങ്ങൾക്കുള്ള ഇവരുടെ സമ്മാനം വൈകാതെ തന്നെ കിട്ടും "

കണ്ണൻ പരിഹാസത്തോടെ ചുറ്റും കൂടി നിൽക്കുന്നവരെ നോക്കി.

കനത്ത നിശബ്ദതയിൽ കണ്ണന്റെ സ്വരം മാത്രം ഉയർന്നു കേട്ടു.

"ഒരിക്കലും... ഇനി എന്റെ മുന്നിൽ വന്നേക്കരുത്. വെറുതെ പറഞ്ഞതല്ല ഞാൻ. പിന്നെ നിന്റെ മരണം എന്റെ കൈ കൊണ്ടായിരിക്കും.."

തിരിഞ്ഞു നടക്കും മുന്നേ കണ്ണൻ റിമിയെ ഒന്ന് കൂടി ഓർമിപ്പിച്ചു.

പക്ഷേ അപ്പോഴും അവനറിഞ്ഞില്ല, ആ രാത്രി പുലരുമ്പോൾ പറഞ്ഞിട്ട് പോയ വാക്കുകൾ അവന്റെ നേരെ തിരിയുമെന്നും...

ആൺ വർഗത്തെ മുഴുവനും വെറുക്കാനുള്ള കാരണമായി...ക്രൂരമായി ബലാൽസംഗത്തിനിരയായി.. പാതി ജീവനോടെ റിമി മരിയയെ കാണ്ടേണ്ടി വരുമെന്നും........കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story