സ്വന്തം ❣️ ഭാഗം 99

രചന: ജിഫ്‌ന നിസാർ

ഹരിയും പാറുവും അജുവുമെത്തുമ്പോൾ കണ്ണനും സീതയും അവരെ കാത്തെന്നത് പോലെ ഓടിറ്റൊറിയത്തിന്റെ പുറത്തുണ്ടായിരുന്നു. ആളുകൾ വന്നു തുടങ്ങിയിട്ടേയൊള്ളു. യാതൊരു വേർതിരിവുമില്ലാതെ കൈമൾ മാഷിനൊപ്പം തന്നെ നിന്ന് പ്രധാപ് വർമ്മയും രവി വർമ്മയും അതിഥികളെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു. രണ്ടു കൂട്ടരുടെയും ആളുകളുണ്ടെന്നത് കൊണ്ട് തന്നെ പരിപാടി അത്യാവശ്യം വലുതായി പോയിരുന്നു. ഒന്നിനും ഒരു കുറവും വരരുതെന്ന് നിർബന്ധമുള്ളത് പോലെ ഓടി പാഞ്ഞു നടക്കുന്ന പ്രിയപ്പെട്ടവർ. ആദിയും സിദ്ധുവുമാണ് മെയിൻ കോർഡിനേറ്റർമാർ.

അവരുടെ പിറകിൽ തന്നെ.. വാശിയോ വൈരാഗ്യമോ അങ്ങനെ ഒന്നും തന്നെയില്ലാത്ത ശ്രീനിലയത്തിലെ എല്ലാവരും അണി നിരന്നിരിന്നു. ആ കൂട്ടായ്മയുടെയും സ്നേഹത്തിന്റെയും മുന്നിൽ പരിമിതികൾ കടന്ന് വരികയെന്നത് അങ്ങേയറ്റം ദുഷ്‌കരമാണ്. "പാക്കിങ് കഴിഞ്ഞോടാ?" കണ്ണൻ കാറിന്റെ ഡോർ തുറന്നിറങ്ങി വരുന്ന ഹരിയോടാണ് ചോദിച്ചത്. "ഉവ്വ്.. " അവൻ ചിരിച്ചു കൊണ്ട് മറുപടി പറഞ്ഞു. ഹരി തന്നെ കണ്ണനെ വിളിച്ചു പറഞ്ഞിരുന്നു...

വീട്ടിൽ പോയി അജുവിന്റെ പാക്കിങ് കഴിഞ്ഞിട്ടേ വരുകയുള്ളു എന്ന്. പാറുവിനോപ്പം മറു സൈഡിലെ ഡോർ തുറന്നിങ്ങി വന്ന ലല്ലു മോൾ സീതയെ കണ്ടതും ഓടി വന്നവളുടെ വിരലിൽ തൂങ്ങി.. കണ്ണൻ അവളുടെ തലയിലൊന്ന് തലോടി.. "ഐശ്.. മുടി കേട് വരുത്താതെ അങ്കിളെ "ലല്ലു അൽപ്പം ജാഡയോടെ പറഞ്ഞത് കേട്ട് അവരെല്ലാം പരസ്പരം നോക്കി. അപ്പോഴേക്കും പാറുവിന്റെ മുഖം വിളറി. വേവലാതിയോടെ കണ്ണനെ നോക്കി. അവള് കുഞ്ഞല്ലേ പാറു "

ആ മനസ്സറിഞ്ഞത് പോലെ കണ്ണൻ ചിരിച്ചു കൊണ്ട് പറഞ്ഞു. ഭദ്രയെ കൊണ്ട് മോഡൽ പറഞ്ഞു കൊടുത്തു ലല്ലുവും കുഞ്ഞിയും ഒപ്പിച്ചെടുത്ത ഡിസൈൻ ആണത്. ഓഓഓ " കണ്ണൻ ചുണ്ട് ചുള്ക്കി കൊണ്ടവളെ നോക്കി. "പോയിട്ട് പെട്ടന്നിങ്ങു വാ കേട്ടോ " ഡ്രൈവിംഗ് സീറ്റിലേക്ക് മാറിയിരിക്കുന്ന അജുവിന് നേരെ കുനിഞ്ഞു കൊണ്ട് കണ്ണൻ പറഞ്ഞു. ഒന്ന് തലയാട്ടി കൊണ്ട് അവൻ സീതയെയും പാറുവിനെയും നോക്കി കണ്ണുകൾ കൊണ്ട് യാത്ര പറഞ്ഞിട്ട് കാറോടിച്ചു പോയി.

"എല്ലാവരും എത്തിയോടാ കണ്ണാ?" ഉടുത്തിരുന്ന മുണ്ടോന്ന് കൂടി മുറുക്കിയെടുത്ത് കൊണ്ട് കണ്ണനെ നോക്കി ഹരി ചോദിച്ചു. ഏറെക്കുറെ എല്ലാരും എത്തി. സമയം നാലാവാനായില്ലേ? " അകത്തേക്ക് തല ചെരിച്ചു നോക്കിയാണ് കണ്ണൻ ഉത്തരം പറഞ്ഞത്. അവനും സീതയും അത്യാവശ്യം ഒരുങ്ങിയിട്ടുണ്ട്. മെറൂൺ കളർ ഫുൾസ്ലീവ് ഷർട്ടും.. ആഷ് കളർ പാന്റുമിട്ട് കണ്ണൻ എക്സികുട്ടീവ് ലുക്കിലും.. അതേ കളറിലുള്ള ഷിഫോൺ... സാരിയിൽ സീതയും. കല്യാണത്തിനെത്തിയത് പോലെ തന്നെ.. നേവി ബ്ലു കളർ സിമ്പിൾ സാരിയിൽ.. കല്യാണം കൂടാൻ വന്നത് പോലൊരു ലുക്കിൽ പാറു ഒരുങ്ങിയപ്പോൾ അവൾക്കൊപ്പം ഓഫ് വൈറ്റ് കളറിലുള്ള ഷർട്ടിലും ..

മുണ്ടിലും അവളെക്കാൾ സിമ്പിളാണ് താനെന്ന് ഹരിയും തെളിയിച്ചു. ലല്ലുമോൾ പിന്നെ ഗ്രാന്റാണ്.. ഉയർത്തി കെട്ടി വെച്ച മുടിയും.. ഭദ്ര ചെയ്തു കൊടുത്ത മേക്കപ്പിലും തിളങ്ങുന്നുണ്ട്. "എങ്കിൽ.. ഇനി അകത്തേക്ക് കയറിയാലോടാ?" കണ്ണനാണ് ചോദിച്ചത്. "വാ.." ഹരി അവനെയും വിളിച്ചു കൊണ്ട് മുന്നോട്ടു നടന്നതും പാറു സീതയുടെ കയ്യിൽ കോർത്തു പിടിച്ചു കൊണ്ട് അവരോരുമിച്ചാണ് അകത്തേക്ക് കയറിയത്. കാത് പൊട്ടുമാറുച്ചതിൽ കേട്ടിരുന്ന പാട്ടിന്റെ ഈണം പെട്ടന്ന് നിലച്ചു പോയി.

സ്റ്റേജിന് നേരെ നടക്കുന്ന അവരെ സ്വീകരിക്കാനെന്നത് പോലെ അതിനേക്കാൾ ഉച്ചത്തിൽ കയ്യടികളും ആർപ്പ് വിളികളുമുയർന്നു. കണ്ണനും ഹരിയും പരസ്പരം നോക്കി ചിരിച്ചു. പിന്നിലുള്ള സീതയിലേക്കും പാറുവിലേക്കും ഹരിയൊന്നു തിരിഞ്ഞു നോക്കി. സീതയുടെ മുഖത്തൊരു ചിരിയുണ്ടായിരുന്നുവെങ്കിലും.. പാറു ഭയന്നും വെപ്രാളപെട്ടും മുഖം ഒന്ന് കൂടി താഴ്ത്തി പിടിച്ചിരിക്കുന്നത് ഹരി നോവോടെ കണ്ടു. ലല്ലുമോൾ ആഹ്ലാദത്തിലാണ്.

ആ കാഴ്ചകളൊക്കെ അവളെ അങ്ങേയറ്റം രസം പിടിപ്പിക്കുന്നുണ്ട്. "നിന്റെ പെണ്ണിന്റെ കൈ പോയി പിടിക്കെടാ ഹരി.. അവളെയല്ലേ നീ കല്യാണം കഴിച്ചത്? ഇത് എന്തൊന്നിനാ എന്റെ കയ്യിൽ തൂങ്ങിയേക്കുന്നത്?" വീണ്ടും വീണ്ടും തിരിഞ്ഞു നോക്കുന്ന ഹരിയെ കളിയാക്കി കൊണ്ട് കണ്ണൻ പറഞ്ഞു. "നിനക്കാ പെണ്ണിനെ മുട്ടിയുരുമ്മി നടക്കാനുള്ള സൈക്കിളോടിക്കൽ മൂവ്മെന്റ് അല്ലേടാ പരട്ടെ ഇത്?" ഹരി കണ്ണുരുട്ടി ചോദിച്ചതും കണ്ണൻ ഇളിച്ചു കാണിച്ചു കൊണ്ട് കണ്ണിറുക്കി.

കയ്യടികൾക്കിടയിൽ കൂടി തന്നെ അവർ നാല് പേരും സ്റ്റേജിലേക്ക് കയറി. സീത കണ്ണന്റെ അരികിലേക്ക് നിന്ന് മുന്നോട്ട് നോക്കി അവനൊപ്പം തന്നെ കൈ കൂപ്പി കാണിച്ചപ്പോൾ... തനിക്കരികിൽ അപകർഷതാബോധത്തോടെ.. താനിതിനൊന്നും അർഹയല്ലെന്ന് കലഹിക്കുന്ന മനസ്സോടെ തല താഴ്ത്തി നിൽക്കുന്നവളുടെ വലതു കയ്യിലേക്ക് ഹരിയുടെ കൈ വിരലുകൾ കോർത്തു പിടിച്ചു.അവൾക്കിഷ്തമാവില്ലെന്നറിഞ്ഞും അങ്ങനെ ചെയ്തത്..

അവളുടെ ഏതൊരവസ്‌ഥയിലും കൂടെയുണ്ടെന്ന് ഓർമ്മിപ്പിക്കാൻ കൂടി വേണ്ടിയായിരുന്നു. "ടെൻഷനവല്ലേ.. ഞാനില്ലേ?" പതിയെ ആർദ്രമായി പറഞ്ഞവനെ നോക്കവേ.. അവൾക്കുള്ളിലെ പരിഭ്രമം ഹരിയാ വിറക്കുന്ന വിരൽ തുമ്പിൽ നിന്നുമറിഞ്ഞു. അവന്റെ പിടി ഒന്ന് കൂടി മുറുകി.ഓരോരുത്തരായി സ്റ്റേജിലേക്ക് വരുന്നുണ്ട്.. അവരോട് സംസാരിച്ചു കൊണ്ടിറങ്ങി പോകുന്നുമുണ്ട്. ലല്ലുമോൾ കുറച്ചു നേരമൊക്കെ അവിടെ ചുറ്റി തിരിഞ്ഞു വെങ്കിലും കുഞ്ഞി വന്നു വിളിച്ചപ്പോൾ അവൾക്കൊപ്പം ചാടിയിറങ്ങി പോയിരുന്നു. ❣️❣️❣️

ശ്രീ നിലയത്തിൽ നിന്നും നാരായണി മുത്തശ്ശിക്ക് എത്താൻ കഴിഞ്ഞിരുന്നില്ല. അന്നൊരിത്തിരി നടന്നത് കൊണ്ട് വീങ്ങി വീർത്ത കാലുമായി അവർ മുറിയിൽ തന്നെയിരുത്തി. ഇറങ്ങും മുന്നേ.. കണ്ണനും സീതയും അവരെ പോയി കണ്ടിരുന്നു. സുജയെ അവർക്കടുത്തു നിർത്തി.. ബാക്കി എല്ലാവരും നിറഞ്ഞ സന്തോഷത്തോടെ കണ്ണന്റെ കൂടെ തന്നെയിറങ്ങിയിരുന്നു. ❣️❣️❣️❣️ ബഹളങ്ങൾക്കിടയിൽ കൂടി മിത്തുവിനോപ്പം..

ജോണിന്റെ മറവിൽ തല കുനിച്ചു കൊണ്ട് നടന്നു വരുന്ന റിമിയെ ആദ്യം കണ്ടത് സീതയാണ്. അവളാണ് കണ്ണന് കാണിച്ചു കൊടുത്തതും. സ്റ്റേജിലേക്ക് കയറി വന്നിട്ട് പരിചയം പുതുക്കുന്ന ആരോടോ സംസാരിച്ചു നിൽക്കുകയായിരിന്ന അവനൊരു നിമിഷം ആ കാഴ്ചയിൽ നിശബ്‍ദനായി. ഒടിഞ്ഞു മടങ്ങിയ അങ്ങനൊരു റിമിയെ കണ്ടിട്ടുള്ള പരിചയകുറവ് അവനിലൊരു വേദന നൽകി. ഇന്ന് രാവിലെയാണ് അവർ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് എഴുതി വാങ്ങിക്കുന്നത്. പോലീസ് ഇടപെട്ട കേസ് ആയതു കൊണ്ട് തന്നെ സ്റ്റേഷനിൽ പോയി എന്തൊക്കെയോ ഫോർമാലിറ്റീസ് ചെയ്യാനുണ്ടായിരുന്നു.

ജോണിനെയും അവളെയും തനിച്ചു വിടില്ലെന്ന് വാശിയുള്ളത് പോലെ മിത്തു.. കണ്ണന്റെ വിവാഹം കൺനിറയെ കാണാൻ ഒത്തിരി ആഗ്രഹിച്ച കാര്യമായിരുന്നിട്ട് കൂടി അവരുടെ കൂടെ സ്റ്റേഷനിയിൽ ആയിരുന്നു. കണ്ണനരികിലേക്ക് പോയികൊള്ളാൻ ജോൺ എത്രയൊക്കെ പറഞ്ഞിട്ടും അവനത് അനുസരിചില്ല. റിമി എപ്പോഴത്തെയും പോലെ മൗനത്തിലാണ്. സെബാൻ വളരെ മാന്യമായിട്ടായിരുന്നു അവരോട് ഇടപെട്ടത് മുഴുവനും. കേസുമായി മുന്നോട്ടു പോകണമെന്നും അതിന് വേണ്ടുന്ന എല്ലാ സഹായങ്ങളെയും അവൻ വാക്താനം ചെയ്തു.

"പ്രതിസന്ധികളെ മൗനം കൊണ്ടല്ല.. പ്രതികരണം കൊണ്ടാണ് തോൽപ്പിക്കാൻ ശ്രമിക്കേണ്ടതെന്ന് റിമിയുടെ തോളിൽ തട്ടി ഉപദേശിച്ചു. ഇന്നാണ് കണ്ണന്റെ കല്യാണമെന്ന് മിത്തു പറഞ്ഞിട്ടാണ് സെബാൻ അറിഞ്ഞത്. അവിടെ നിന്നിറങ്ങിയവർ നേരെ പോന്നത് ഓഡിറ്റൊറിയത്തിലേക്കായിരുന്നു. മുന്നേ അഹങ്കാരത്തോടെ തലയുയർത്തി നടന്നവൾ.. ഏതൊരു ആൾക്കൂട്ടത്തിലേക്കും ആത്മ വിശ്വാസത്തോടെ..ചങ്കുറപ്പോടെ കയറി ഇടപെടുന്നവൾ.. അവളിലെ അന്ന് കണ്ട ഭയത്തെ മിത്തുവിനെയും ഏറെ വേദനിപ്പിച്ചു. അതേ വേദനയവൻ ജോണിന്റെ മുഖത്തും കണ്ടത് കൊണ്ടായിരിക്കും..

കൈകൾ കൊണ്ട് ആ അച്ഛന്റെ തോളിൽ അമർത്തി പിടിച്ചതും. സ്റ്റേജിലേക്ക് നോക്കി നേർത്തൊരു ചിരിയോടെ നിൽക്കുന്ന റിമിയുടെ കയ്യും പിടിച്ചാണ് മിത്തു അങ്ങോട്ട്‌ കയറിയത്. അവരെ കണ്ട കണ്ണൻ അടുത്തുള്ള ആളെയൊന്ന് നോക്കി ചിരിച്ചതിനു ശേഷം മിത്തുവിന്റെ നേരെ ചെന്നു. അവനെ ഗാഡമായൊന്ന് ആശ്ലേഷിച്ച അവനെ നോക്കി റിമിയും ഉണ്ടായിരുന്നു. ആ ചേർത്ത് പിടിക്കൽ കൊണ്ട് രണ്ട് പേരിലും അതുവരെയുമുണ്ടായിരുന്ന കുഞ്ഞു നോവല്ലാം മാഞ്ഞു പോയിരുന്നു.

ഉള്ളിലേക്ക് വീണ്ടും കുറ്റബോധം ഇരച്ചു കയറിയത് കൊണ്ടാവാം.. റിമിയുടെ മുഖം കൂടുതൽ കുനിഞ്ഞു. മിത്തുവിനെ വിട്ടു മാറിയ... കണ്ണൻ പ്രതീക്ഷിക്കാതെ അവളെ കൂടി ചേർത്ത് പിടിച്ചതോടെ നിറഞ്ഞ കണ്ണോടെ അവളുടെ നോട്ടം സീതയുടെ നേരെയാണ് നീണ്ടത്. നിറഞ്ഞ ചിരിയോടെ സീതയും വന്നവളെ കെട്ടിപിടിച്ചാണ് സ്വീകരിച്ചത്. പാർവതി റിമിയെ നോക്കി നേർത്തൊരു ചിരിയോടെ നിന്നു. ഹരികരികിലേക്ക് ചെന്ന മിത്തു അവനെ തന്നെ സൂക്ഷിച്ചു നോക്കി.

ചിരിച്ചു കൊണ്ട് ഹരി അവനെ ചേർത്ത് പിടിച്ചു പുറത്ത് തട്ടി കൊടുത്തു. "ടെൻഷനവല്ലേ മിത്തു. നിന്റെ സ്നേഹം കൊണ്ട് തോൽപ്പിച്ചു കളയാവുന്ന പ്രശ്നങ്ങളെ ഇപ്പൊ നിന്റെ പെണ്ണിനൊള്ളൂ. ചേർന്നു നിൽക്ക് നീ.. ചേർത്ത് പിടിച്ചിട്ട് നിന്റെ സ്നേഹം മുഴുവനും അറിയിച്ചു കൊടുക്ക്.. അവൾക്കതിനു നേരെ കണ്ണടക്കാൻ കഴിയില്ലെടാ. എനിക്കുറപ്പുണ്ട് " മിത്തുവിന്റെ മനസറിഞ്ഞത് പോലെ ഹരി പറഞ്ഞു. ജോണിന്റെ നേരെ കൈ നീട്ടി നിൽക്കുന്നുണ്ടെങ്കിലും കണ്ണന്റെ മിഴികൾ കെട്ടിപിടിച്ചു നിൽക്കുന്ന ഹരിയുടെയും മിത്തുവിന്റെയും നേരെയാണ്.

അവന്റെ നോട്ടം കണ്ടിട്ട് ഹരിയൊന്ന് കണ്ണ് ചിമ്മി കാണിച്ചു. ഹരിയെ വിട്ട് അകന്ന് മാറുമ്പോൾ മിത്തുവിന്റെ കണ്ണിലൊരു പുതിയ തിളക്കം കൈ വന്നിരുന്നു. ആദിക്കും സിദ്ധുവിനുമൊപ്പം അവൻ തിരക്കുകൾക്കിടയിലേക്ക് അലിഞ്ഞു. തലേന്ന് എത്താൻ കഴിയാത്ത കുറവ് കൂടി മിത്തു നികത്തുന്നുണ്ടായിരുന്നു. ബാംഗ്ലൂരിൽ നിന്നും കണ്ണന്റെ അടുത്ത സുഹൃത്തുക്കളെ മാത്രം വിളിച്ചിട്ടുള്ളു. ബാക്കിയുള്ളവർക്ക് അവിടെ തിരിച്ചെത്തിയിട്ട് ഒരു പാർട്ടി അറേൻജ് ചെയ്യാമെന്നാണ് കണ്ണന്റെ തീരുമാനം.

തിരുവനന്തപുരത്തു നിന്നും ഹരിയും വളരെ കുറച്ചാളുകളെ മാത്രം ക്ഷണിച്ചത്... സമയകുറവ് കൊണ്ട് തന്നെയായിരുന്നു. അടുത്തറിയാവുന്നവരെയും.. പെട്ടന്ന് ഫിക്സ് ചെയ്തതാണെന്ന് പറയുമ്പോൾ അത് മനസ്സിലാക്കുന്നവരെയും മാത്രം. രാജേഷ് കുടുംബവുമായിട്ടാണ് ഹരിയുടെ കല്യാണത്തിന് വന്നത്. ഹരിയുടെ അത്രത്തോളം തന്നെ അവന്റെ പ്രണയം നടന്നു കാണാൻ അത്രമാത്രം കൊതിച്ച രാജേഷ് സ്റ്റെജിൽ വെച്ചു ഹരിയെ കെട്ടിപിടിക്കുമ്പോൾ അവനൊപ്പം തന്നെ ഹരിയുടെയും കണ്ണ് കൂടി നിറഞ്ഞു പോയിരുന്നു.

ഉള്ളുരുകിയ അനുഭവങ്ങളാൽ തപിക്കുന്ന മനസ്സിനെ കണ്ടതും ആ നോവിന്റെ പിടച്ചിലിൽ വെന്തുരുകി പോയപ്പോഴും നിസ്സഹായതയോടെ നോക്കി നിൽക്കേണ്ടി വന്നവനുമാണ്. ചിലതെല്ലാം നമ്മൾ ഉപേക്ഷിച്ചു മടങ്ങിയാലും നമ്മളെ ഉപേക്ഷിച്ചു കളയില്ലെന്ന് ഹരിക്ക് ധൈര്യം കൊടുത്തവനാണ്. "കാണുന്നത് ആദ്യമായിട്ടാണ്. പക്ഷേ ഹരിയെ കണ്ട് തുടങ്ങിയ കാലത്തിന്റെ അത്രതന്നെ പഴക്കമുണ്ട് ഹരിയുടെ പ്രാണനെ കുറിച്ച് എന്നോട് പറഞ്ഞിട്ടുള്ളതിനും."

പാറുവിന്റെ മുന്നിൽ വന്നു നിന്നിട്ട് രാജേഷ് പറഞ്ഞു. "ഒരുപക്ഷെ.. നീ എത്ര ഭാഗ്യവതിയാണെന്ന് നിനക്കറിയില്ലായിരിക്കും പാർവതി. നമ്മളെ സ്നേഹിക്കുന്നവരെയൊക്കെ കാണാനായെക്കും. പക്ഷേ.. പക്ഷേ... നമ്മളെ മാത്രം സ്നേഹിക്കുന്നവർക്കൊപ്പം ചേരുകയെന്നത് മഹാഭാഗ്യമാണ്. ഹരിയുടെ സ്നേഹം നീയായിരുന്നു..സന്തോഷം നീയായിരുന്നു അല്ല... അങ്ങനല്ല.. ഹരിയുടെ ലോകം തന്നെ നീയായിരുന്നു പാർവതി.. നീ മാത്രം."

രാജേഷിന്റെ കണ്ണുകൾ വീണ്ടും നനഞ്ഞു. അവന്റെ ഓർമകൾ ചെന്ന് സ്പർശിച്ചയിടം ഹരിക്ക് മനസ്സിലായിരുന്നു. ഒന്നും മിണ്ടാതെ ഹരി അവന്റെ കയ്യിൽ അമർത്തി പിടിച്ചു. "സമയം വേണ്ടി വന്നേക്കും നിനക്ക്. പക്ഷേ ഇനിയും നിന്നോടുള്ള സ്നേഹം കൊണ്ടിവന് മുറിവേറ്റ് പിടയരുത് പാർവതി.. ദൈവം പോലും പൊറുക്കില്ല. കാരണം നിനക്ക് വേണ്ടി വേദനയുടെയും സഹനത്തിന്റെയും അങ്ങേയറ്റം കണ്ടിട്ട് തിരിച്ചു വന്നവനാണ്. നിന്നെയും നിന്റെ മോളെയും ജീവന് തുല്യം സ്നേഹിക്കുന്നവൻ. അറിയാതെ പോവരുത് " ഹരിയുടെ നോവറിഞ്ഞ കൂട്ടുകാരൻ എന്നാ നിലയ്ക്ക് അത്രയെങ്കിലും അവളോട് പറയണമെന്ന് രാജേഷിനു തോന്നി.

കേട്ടിട്ടുണ്ട് എന്നല്ലാതെ... ഹരിയും അന്നാദ്യമായി കാണുകയാണ് രാജേഷിന്റെ കുടുംബത്തിനെ. ഇന്നിനി തിരികെ പോവേണ്ടന്നും തനിക്കൊപ്പം തന്റെ വീട്ടിൽ കൂടാമെന്നും ഹരി പറഞ്ഞത് രാജേഷ് സ്നേഹത്തോടെ തന്നെ നിരസിച്ചു. അവർക്കവിടെ ഏതൊക്കെയോ ക്ഷേത്രദർശനമുണ്ടെന്നും ഹോട്ടലിൽ റൂം എടുത്തിട്ടുണ്ടെന്നും രാജേഷ് പറഞ്ഞു. തിരിച്ചു പോകും മുന്നേ ഹരിയുടെ വീട്ടിൽ ഒരുദിവസം വരുമെന്ന് പറഞ്ഞു ഹരിയുടെ പിണക്കം മാറ്റാനും മറന്നില്ലവൻ.. ❣️❣️❣️

സ്റ്റേജിലേക്ക് കയറി വന്ന നിരഞ്ജനയെ സീതയാണ് ആദ്യം ചേർത്ത് പിടിച്ചത്. ശേഷം നിമ്മി തന്നെ പാറുവിന്റെ അരികിലേക്ക് ചെന്നു. ഫോണിൽ കൂടി നിരവധി തവണ സംസാരിച്ചിട്ടുണ്ടെങ്കിലും... ആദ്യമായാണ് അവർ തമ്മിൽ കാണുന്നത്. ഹൃദ്യമായൊരു പുണരൽ കൊണ്ടവർ അനേകം വര്ഷങ്ങളുടെ ആഴമുള്ള ബന്ധമായി തീർന്നു. അജു അന്ന് രാത്രി ബാംഗ്ലൂരിലേക്ക് പോകുമെന്നയൊരു വിങ്ങൽ..

നിരഞ്ജനയുടെയും കണ്ണുകളിൽ തെളിഞ്ഞു കിടപ്പുണ്ട്. ആ പേരും പറഞ്ഞിട്ട് കണ്ണനും ഹരിയും കാര്യമായി തന്നെ അവളെ കളിയാക്കി ചിരിക്കുന്നുണ്ട്. വീട്ടിലറിയാതെ വന്നത് കൊണ്ട് തന്നെ അതികം വൈകാതെ അവളെ തിരിച്ചെത്തിക്കാൻ അജുവിനോട് ഓർമ്മിപ്പിക്കുവാനും സീത മറന്നില്ല. ❣️❣️❣️❣️ സുനിൽ കയ്യിലെക്കിട്ട് കൊടുത്ത വളയിലേക്ക് പാറുവും സീതയും വീണ്ടും വീണ്ടും നോക്കി. രണ്ടു പേർക്കുമുണ്ട് ഓരോന്ന്. കനം കുറഞ്ഞതെങ്കിലും ഒരുപാട് വൈകി തിരിച്ചറിഞ്ഞ ഒരു അമ്മാവന്റെ സ്നേഹത്തിന്റെ കനം വേണ്ടുവോളമുണ്ടായിരുന്നു അതിന്. "എനിക്കറിയാം.. ഇതൊന്നും കൊണ്ട് ഞാൻ ചെയ്തു കൂട്ടിയ പാപങ്ങൾക്ക് പരിഹാരമാവില്ലെന്ന്. തിരിച്ചറിയാൻ വൈകി പോയി..

ഒരമ്മാവന്റെ പോയിട്ട് ഒരു മനുഷ്യൻ ചെയ്യുന്ന കടമകൾ പോലും ചെയ്യാനായില്ല. ക്ഷമിക്കണം എന്ന് പറയാനേ ഇപ്പൊ കഴിയൂ " ഇതൊന്നും വേണ്ടായിരുന്നു മാമേ "എന്നുള്ള സീതയുടെ വാക്കുകൾക്ക് കിട്ടിയ മറുപടി. കല്യാണിയമ്മക്ക് സീതയെയും പാറുവിനെയും വിവാഹവേഷത്തിൽ കാണണമെന്നുള്ള ആഗ്രഹം സുനിൽ മനസ്സോടെ അംഗീകരിച്ചിരുന്നു. നടക്കാനാവാത്ത അവരെ സുനിലും ഭാര്യയും താങ്ങി പിടിച്ചാണ് ഹാളിലേക്ക് കൊണ്ട് വന്നത്. കണ്ണനും സീതയും പാറുവും ഹരിയും അങ്ങോട്ട്‌ ചെന്നിട്ടാണ് അവരുടെ അനുഗ്രഹം വാങ്ങിയത്.

കണ്ണൻ വിളിച്ചു പറഞ്ഞത് കൊണ്ട് ആദി വന്നിട്ട് സുനിലിനെ വിളിച്ചു കൊണ്ട് പോയതോടെ താനിവിടെയിപ്പോ എന്ത് ചെയ്യും എന്നുള്ള അയാളുടെ ആശങ്ക വിട്ട് മാറിയിരുന്നു. കളം നിറഞ്ഞാടി അമ്മാവന്റെ റോൾ സുനിൽ നന്നായി ചെയ്തു ഫലിപ്പിച്ചു. അയാളുടെ ഭാര്യക്കും കാര്യമായ മാറ്റങ്ങളുണ്ടെന്ന് അവർക്കെല്ലാം തോന്നി. ❣️❣️❣️❣️ ഹേയ്... ഏറ്റവും ഒടുവിലെ കസേരയിൽ ഇരുന്നു കൊണ്ട് സ്റ്റേജിലേക്ക് നോക്കിയിരിക്കുന്ന ആര്യ അരികിൽ നിന്നാരോ വിളിക്കുന്നത് കേട്ട് ഞെട്ടി കൊണ്ട് തിരിഞ്ഞു. സെബാൻ. അവന്റെയും കണ്ണുകൾ സ്റ്റേജിന് നേരെയാണ്. പോലീസ് യൂണിഫോം ഒന്നുമില്ല. തികച്ചും ഫോർമൽ. കറുപ്പ് ടീ ഷർട്ടിനൊപ്പം...

ബ്ലു പാന്റും. ഗൗരവം നിറഞ്ഞ മുഖത്തിന് മാത്രം യാതൊരു മാറ്റവുമില്ല.കൈകൾ രണ്ടും ഇരിക്കുന്ന കസേരയുടെ വിടർത്തി വെച്ചിട്ട് അവൻ ചുറ്റുമോന്ന് കണ്ണോടിച്ചു. "സാറെന്താ... എന്താ ഇവിടെ?" അവനെ അവിടെ കണ്ടൊരു പകപ്പോടെയാണ് അവളുടെ ചോദ്യം. "ഞാനും കല്യാണത്തിന് വന്നതാടോ " ആര്യയുടെ നേരെ അവന്റെ കണ്ണുകൾ നീങ്ങി. "ചുമ്മാ.." അവൾ ചുണ്ട് കൂർപ്പിച്ചു. സെബാൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. "അതവിടെ നിൽക്കട്ടെ... താനെന്താ ഇങ്ങനെ മാറിയിരിക്കുന്നത്? ശ്രീ നിലയത്തിലെ ബാക്കിയെല്ലാം ബാറ്ററിയിട്ടത് പോലെ തുള്ളുന്നുണ്ടല്ലോ അവിടെ..?" സെബാന്റെ കണ്ണുകൾ പാട്ടിനൊപ്പം ഡാൻസ് കളിക്കുന്നവരുടെ നേരെയാണ് അത് പറയുമ്പോൾ.

"ആ മനുഷ്യനെ അറിഞ്ഞു കൊണ്ട് ഞാനൊരുപാട് വേദനിപ്പിച്ചിട്ടുണ്ട് സർ.. വെറുപ്പിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ എനിക്കാ മുന്നിൽ പോയി നിൽക്കാനുള്ള അർഹതയില്ല.എല്ലാം.. എല്ലാം എന്റെ അമ്മ പറഞ്ഞിട്ടായിരുന്നു. എന്നെ കണ്മുന്നിൽ കാണുന്നത് പോലും കണ്ണേട്ടന് ദേഷ്യമാണ്. പറഞ്ഞിട്ട് കാര്യമില്ല.. അങ്ങനെ ആയിരുന്നുവല്ലോ എന്റെ... എന്റെ പ്രവർത്തികളും " പറയുന്നതിനിടെ തന്നെ ആര്യ പുറം കൈ കൊണ്ട് കണ്ണുകൾ തുടച്ചു. സെബാൻ ഒന്നും മിണ്ടാതെ അവളെ തന്നെ നോക്കി. "സത്യത്തിൽ കണ്ണേട്ടനൊരു പാവമാണ് സർ. സ്വന്തം പോലെ കണ്ടിട്ട് എല്ലാവരെയും സ്നേഹിക്കാൻ മാത്രം അറിയാവുന്ന മനസ്സാ.

പക്ഷേ എല്ലാവർക്കും കണ്ണേട്ടന്റെ കാശ് മതി." ആര്യയുടെ കണ്ണുകൾ വീണ്ടും സ്റ്റേജിന് നേരെ നീണ്ടു. "എന്നോട് ഒരുപാട് പ്രാവശ്യം പറഞ്ഞിട്ടുണ്ട് ഒരു സഹോദരനായിട്ട് കണ്ടാൽ മതി. അതാണ് കണ്ണേട്ടന് ഇഷ്ടമെന്ന്. പക്ഷേ അപ്പോഴൊക്കെയും അമ്മയുടെ വാക്ക് കേട്ട് വീണ്ടും വീണ്ടും ഞാനാ മനസ്സിൽ വെറുപ്പ് നിറച്ചു. മരണം വരെയും കണ്ണേട്ടന് എന്നോട് വെറുപ്പ് തന്നെയായിരിക്കും സർ... അതോർക്കുമ്പോ... അതോർക്കുമ്പോ എനിക്ക് വേദനിക്കുന്നു.. ആരോടും പറയാൻ കഴിയാത്ത അത്രയും വേദന " തന്നേ നോക്കുന്ന ആ നിറഞ്ഞ കണ്ണുകളിലത്രയും സെബാനാ വേദനയെ കണ്ടിരുന്നു. "വാ എണീക്ക്..." പെട്ടന്ന് അവനെഴുന്നേറ്റതും ആര്യയുടെ കയ്യിൽ പിടിച്ചു വലിച്ചെഴുന്നേൽപ്പിച്ചതും.

"സർ..." അവൾ ആവിശ്വസനീയതയോടെ വിളിക്കുന്നതിന്‌ മുന്നേ തന്നെ അവളെയും പിടിച്ചു കൊണ്ട് സെബാൻ സ്റ്റേജിന് നേരെ നടന്നു. "പ്ലീസ് സർ.. എന്റെ കൈ വിട്.. ആളുകൾ ശ്രദ്ധിക്കുന്നു " ആര്യ കുതറുന്നതിന് അനുസരിച്ചു സെബാന്റെ കൈകൾ അവളിൽ മുറുകി. "മര്യാദക്ക് വന്നില്ലെങ്കിൽ ഞാൻ തൂക്കി എടുത്തു കൊണ്ട് പോകും.. എനിക്കാ പഴയ പുലികുട്ടിയെ ആണിഷ്ടം " ഗൗരവത്തോടെ അവന്റെ സ്വരം. അതിന്റെ പൊരുൾ തേടി ആര്യ അവനെ നടക്കുന്നതിനിടെ തന്നെ തുറിച്ചു നോക്കി എത്രയൊക്കെ കുടഞ്ഞെറിഞ്ഞിട്ടും ഒരല്പം പോലും അയവ് വരാത്ത അവന്റെ കയ്യിലേക്കും അവളുടെ നോട്ടം നീണ്ടു. മുഖത്തു പക്ഷേ ഭാവഭേദമൊന്നുമില്ല.

കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് മനസ്സിലാക്കി നിശബ്ദം അവനൊപ്പം നടന്നു നീങ്ങുമ്പോഴും... എന്താണ് അവന്റെ ഉദ്ദേശമെന്നവൾക്ക് മനസ്സിലായിരുന്നില്ല. ആര്യയുടെ കൈ പിടിച്ചു കൊണ്ട് തന്നെയാണ് സെബാൻ സ്റ്റേജിലേക്ക് കയറിയതും കണ്ണനും ഹരിക്കും മുന്നിൽ പോയി നിന്നതും. "കൺഗ്രാജുലേഷൻ " ഗൗരവത്തോടെ തന്നെ വലതു കൈ ആദ്യം കണ്ണന് നേരെയും പിന്നെ ഹരിക്ക് നേരെയും നീണ്ടു. താങ്ക്സ് എന്ന് പറഞ്ഞു ചിരിച്ചെങ്കിലും സെബാനൊപ്പം തല കുനിച്ചു നിൽക്കുന്ന ആര്യയുടെ നേരെ കണ്ണന്റെ നോട്ടം പാളുന്നതും..

ആ കണ്ണുകളിൽ ദേഷ്യം നിറയുന്നതും സെബാനും കണ്ടിരുന്നു. "മിസ്റ്റർ കിരൺ വർമ്മ അന്നെന്നോട് ഒരുപാട് പ്രാവശ്യം ചോദിച്ചൊരു ചോദ്യമുണ്ടായിരുന്നു.. ഓർമയുണ്ടോ?" സെബാന്റെ ചോദ്യം..മുഖവുരയൊന്നുമില്ല. കണ്ണൻ ഹരിയെ ഒന്ന് നോക്കിയതിനു ശേഷം സെബാനെ തന്നെ നോക്കി. "മറന്നു പോയി കാണുമല്ലേ.. ഡോണ്ട് വറി " സെബാൻ ചിരിയോടെ അവന്റെ തോളിൽ തട്ടി. "ഞാൻ പറഞ്ഞില്ലെങ്കിലും അത് ഒറ്റക്ക് കണ്ട് പിടിക്കുമെന്ന് വെല്ലുവിളി നടത്തിയിട്ടാണ് അന്ന് കിരൺ സ്റ്റേഷനിൽ നിന്നും ഇറങ്ങി പോന്നത്. താൻ മറന്നാലും ഞാനത് മറന്നിട്ടില്ല.

അത് കണ്ട് പിടിക്കാൻ ഇന്ന് വരെയും തനിക്ക് സമയം തന്നിരുന്നു. പക്ഷേ ആ സംഭവം തന്നെ തന്റെ ഓർമയിൽ നിന്നും മാറി പോയത് കൊണ്ട് ഇനി അതോർമിപ്പിച്ചു തരേണ്ടത് എന്റെ ഡ്യൂട്ടി ആണെന്ന് തോന്നുന്നു " നേർത്തൊരു ചിരിയോടെ സെബാൻ തന്റെ അരികിൽ തല കുനിച്ചു നിൽക്കുന്ന ആര്യയെ നോക്കി. അവളുടെ ഹൃദയം അതിവേഗം മിടിക്കുന്നുണ്ടെന്ന് അവന് മനസിലായി. "അന്ന്.. തനിക്ക് രക്ഷപെട്ടു പോരാൻ പാകത്തിന് ഒരു തെളിവ് കൊണ്ട് തന്നത് ആരാണെന്ന് താൻ എന്നോട് നിരവധി തവണ ചോദിച്ചു. അന്നെനിക്കതു തന്നോട് പറയാൻ ആളുടെ പെർമിഷൻ ഉണ്ടായിരുന്നില്ല. അതിന്നുമില്ല കേട്ടോ.പക്ഷേ.. ഇന്നെനിക്ക് തോന്നുന്നു...

അത് അംഗീകരിക്കപെടേണ്ട സഹായമായിരുന്നു.. സ്നേഹമായിരുന്നു. അന്ന് വരെയും വേദനിപ്പിച്ചതിനുള്ള പരിഹാരമായിരുന്നു.. ആരാണ് അന്ന് തനിക്ക് രക്ഷപെടാൻ പാകത്തിനൊരു തെളിവ് എന്നെ എൽപ്പിച്ചതെന്ന് തനിക്കറിയണ്ടേ?" സെബാന്റെ ഉറച്ച സ്വരം. "വേണം.." കണ്ണന്റെ സ്വരവും കടുപ്പത്തിലായി. സെബാൻ ആര്യയെ പിടിച്ചു അവന് മുന്നിലേക്ക് നീക്കി നിർത്തി കൊടുത്തു. അവന്റെ കണ്ണുകളിൽ ആവിശ്വസമാണ് നിറഞ്ഞതത്രയും.

"ദേ.. കണ്ണിലെ വെറുപ്പ് കളഞ്ഞിട്ട് നോക്ക്.. അപ്പോൾ നിനക്ക് മനസ്സിലാവും ഈ പെണ്ണിനെ.. ഇവളുടെ മനസ്സിനെ.. സ്വന്തം സഹോദരനോടുള്ള ഇവളുടെ സ്നേഹത്തെ പോലും തോൽപ്പിക്കാൻ പ്രാപ്‌തിയുള്ള... തെറ്റിനെ പ്രതിരോധിക്കുന്ന ഇവളുടെ മനോധൈര്യത്തെ " സെബാൻ അന്നത്തെ സംഭവം.. അവർക്ക് വളരെ ചുരുക്കി പറഞ്ഞു കൊടുത്തു. കണ്ണൻ വീണ്ടും ആര്യയെ തന്നെ നോക്കി നിന്നു.

"എന്നോട്.. ദേഷ്യമുണ്ടാവും.. കണ്ണേട്ടാ.. അമ്മ.. അമ്മ പറഞ്ഞിട്ടാ ഞാൻ " കരച്ചിലിനിടയിൽ അവളുടെ വാക്കുകൾ മുറിഞ്ഞു. "സാരമില്ല... പോട്ടെ.. പോട്ടെ. അത്ര കാലം വേദനിപ്പിച്ചതിനൊക്കെ ഏട്ടന്റെ മോള് പരിഹാരം ചെയ്തിരിക്കുന്നു. ഇനി ഏട്ടനാണ് മോളോട് മാപ്പ് പറയേണ്ടത്.. മനസ്സിലാക്കാതെ പോയതിനു " കണ്ണന്റെ കൈകൾ അവളുടെ കവിളിലേ കണ്ണുനീർ തുടച്ചു കളഞ്ഞിരുന്നു. ഏട്ടനെയും അനിയത്തിയെയും ചേർത്ത് കൂട്ടിയിണക്കിയ സന്തോഷത്തിൽ പടികളിറങ്ങി പോവുന്ന സെബാന്റെ കണ്ണുകളിൽ... ആര്യയുടെ ചിരിക്കുന്ന മുഖം മാത്രം ജ്വാലിക്കുന്നുണ്ടായിരുന്നവപ്പോഴും ആ ചിരി കാണാനാണ് തേടി വന്നതെന്നും അവനാരോടും പറഞ്ഞില്ല......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story