സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 10

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

തനിക്ക് ഈ ജീവിതകാലം മുഴുവൻ എന്നോട് ചേർന്ന് എൻറെ ജീവിതത്തിൻറെ ഭാഗമാകാൻ ആഗ്രഹിക്കുന്നുണ്ടോ......? അവൻറെ ചോദ്യത്തിൽ അവളുടെ ശ്വാസഗതികൾ പോലും ഒരു നിമിഷം നിശ്ചലമായി..... ശ്വാസതാളം ഉയർന്നു താഴാൻ തുടങ്ങിയിരുന്നു..... അതോടൊപ്പം വല്ലാത്തൊരു നിശബ്ദത ആ കാറിൽ നിറഞ്ഞുനിന്നു..... അവളുടെ ശ്വാസോച്ഛ്വാസത്തിന് ശബ്ദം പോലും വളരെ വ്യക്തമായി ആ നിമിഷം കേൾക്കാൻ സാധിക്കുന്നുണ്ടായിരുന്നു...... എന്തുപറയണമെന്നറിയാതെ ഒരു നിമിഷം അവന്റെ കണ്ണുകളിലേക്ക് തന്നെ നോക്കി നിന്നു പോയിരുന്നു അവൾ.... 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 " അത് പിന്നെ സാറിനോട് ഇങ്ങനെ ഒന്നും ചോദിക്കരുത് എനിക്ക് അതിനൊന്നും മറുപടി പറയാൻ അറിയില്ല...... അങ്ങനെ ചോദിച്ചാൽ എന്ത് മറുപടി ആണ് പറയേണ്ടത് എന്നുപോലും എനിക്കറിയില്ല...... പരിഭ്രമം നിറഞ്ഞ മുഖത്തോടെ അവൾ പുറത്തേക്ക് നോക്കി പറഞ്ഞപ്പോൾ വീണ്ടും അവന് ചിരി വന്നിരുന്നു....... " ഇതിൽ കൂടുതൽ ഞാൻ എങ്ങനെയാ ചോദിക്കേണ്ടത്.......? എന്നാൽ കുറച്ചുകൂടി വ്യക്തമായി ചോദിക്കാം, കൃഷ്ണപ്രിയക്ക് എന്നെ കല്യാണം കഴിച്ചു കൂടെ താമസിക്കാൻ താല്പര്യം ഉണ്ടോ എന്നാണ് ഞാൻ ചോദിച്ചത്.....? വീണ്ടും അവളുടെ മിഴികൾ അവൻറെ മിഴികളുമായി കൊരുക്കുന്നത് കൃഷ്ണപ്രിയ അറിയുന്നുണ്ടായിരുന്നു...... എത്ര ശ്രമിച്ചിട്ടും തൻറെ ഉള്ളിലുള്ള പ്രണയം അവൻറെ മുൻപിൽ പുറത്തുവന്ന് പോകുമോ എന്ന ഭയം ഉണ്ടായിരുന്നു......

പലവട്ടം തന്റെ കണ്ണുകൾ അവനെ കാണുമ്പോൾ തന്നെ ചതിച്ചിട്ടുണ്ട്..... അങ്ങനെയാണ് അവൻ ഈ കാര്യം അറിഞ്ഞത് പോലും എന്ന് അവൾക്ക് ഉറപ്പായിരുന്നു....... ഒരു നിമിഷം അവനെ അഭിമുഖീകരിക്കാതെ മുഖം രക്ഷിക്കുവാൻ കൃഷ്ണപ്രിയ ഒരു വിഫല ശ്രമം നടത്തിയിരുന്നു......... പക്ഷേ അവളുടെ മുഖത്തേക്ക് തന്നെ നോക്കി കൊണ്ട് തന്നെ അവൻ പറഞ്ഞു..... " ഞാൻ പറഞ്ഞില്ലേ നമുക്ക് രണ്ടുപേർക്കും തിരക്കുണ്ട്....... തനിക്ക് വീട്ടിൽ പോണം, എനിക്കും വീട്ടിൽ പോണം, പക്ഷേ ഇതറിയാതെ ഇനി ഞാൻ തന്നെ വിടില്ല....... എനിക്കും തനിക്കും മനസ്സിലായ കാര്യമാണ് തൻറെ മനസ്സിൽ ഞാൻ ഉണ്ട് എന്ന സത്യം...... അതിന്റെ കളറും ഏത് രീതിയിലുള്ളതാണ് എനിക്ക് മനസ്സിലായി, പിന്നെ നമ്മൾ അതിനെ പറ്റി മുന്നോട്ട് ഉള്ള കാര്യങ്ങൾ അല്ലേ ചിന്തിക്കേണ്ടത്.......? താൻ അങ്ങനെ ആരെ കണ്ടാലും ഇഷ്ട്ടപെടുന്ന ഒരാൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ല, ഒരു ടൈംപാസിന് വേണ്ടി എന്നെ സ്നേഹിക്കുന്ന ഒരു ആളും അല്ല...... കാലപ്പഴക്കമുള്ള വീഞ്ഞിനെ പോലെയാണ് ചില ഇഷ്ടങ്ങൾ, അത് പഴകുംതോറും ആണ് അതിൻറെ ലഹരി..... പച്ച മലയാളത്തിൽ പറഞ്ഞാൽ പരിശുദ്ധമായ പ്രണയം.....

റിയൽ ലവ്, അതാണ് ഈ കണ്ണുകളിൽ ഞാൻ കാണുന്നത്....... അതുകൊണ്ടുതന്നെ എനിക്കറിയാം കൃഷ്ണപ്രിയയുടെ മനസ്സിൽ അങ്ങനെ ഒരു ആഗ്രഹം ഉണ്ട്, പക്ഷേ ഒരിക്കലും സാധ്യമാവില്ല എന്ന് താൻ തന്നെ തൻറെ മനസ്സിനെ വിശ്വസിപ്പിച്ചിരുന്നത് കൊണ്ട് എന്നോട് തുറന്നു പറയാൻ തനിക്ക് മടിയാണ്........ പക്ഷേ തൻറെ നാവിൽ നിന്ന് എനിക്കത് കേൾക്കണം കൃഷ്ണപ്രിയ...... ഇല്ലാതെ ഇന്ന് ഞാൻ ഇവിടെ നിന്ന് പോവില്ല, തന്നെയും വിടില്ല..... എത്ര വൈകിയാലും....." അവൻറെ ആ മറുപടിക്ക് മുൻപിൽ എന്ത് പറയണം എന്ന് അവൾക്ക് അറിയുമായിരുന്നില്ല...ഒടുവിൽ കൈകൾ കൂട്ടിത്തിരുമ്മി ഞൊട്ട വിട്ട് ശ്വാസം എടുത്തിട്ട് ഒന്ന് കൂൾ ആയതിനു ശേഷം അവന്റെ മുഖത്തേക്ക് നോക്കി കൊണ്ട് അവൾ പറഞ്ഞു...... " അങ്ങനെയൊന്നും ചിന്തിക്കാൻ പോലും എനിക്ക് അർഹതയില്ല സർ...... എത്രയൊക്കെ സർ പറഞ്ഞാലും നമ്മൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്...... സർ ഒരു സൂര്യനാണ് എന്നെ സംബന്ധിച്ച്..... ഞാനോ....? ഞാൻ ഒരു സൂര്യകാന്തിയും..... സൂര്യനെ നോക്കി ആഗ്രഹിക്കാൻ മാത്രമേ സൂര്യകാന്തിക്ക് അവകാശമുള്ളൂ...... ഒരിക്കലും സ്വന്തമാക്കാൻ സൂര്യകാന്തിക്ക് കഴിയില്ല..... എത്രയൊക്കെ ശ്രമിച്ചാലും രാവിലെ സൂര്യൻ വരുമ്പോഴേക്കും സൂര്യകാന്തി വാടിത്തളർന്നു പോയിട്ടുണ്ടാകും..... ഞെട്ട് അറ്റ് താഴെവീണ് പോയിട്ടുണ്ടകും......

സൂര്യകാന്തിയുടെ മുഖത്തേക്ക് നോക്കി ഒന്ന് ദീർഘനിശ്വാസം വിട്ട് അതിനെ സ്നേഹിച്ചിരുന്നു എന്ന് മാത്രമേ സൂര്യനു പോലും ചിന്തിക്കാൻ സാധിക്കുകയുള്ളൂ...... എന്നെ സംബന്ധിച്ചിടത്തോളം ആകാശത്ത് നിൽക്കുന്ന ഒരു സൂര്യൻ ആണ് സർ ..... ആ സൂര്യനെ ആഗ്രഹിക്കുന്ന ഭൂമിയിലെ കേവലം ഒരു സൂര്യകാന്തി..... അതുകൊണ്ട് സാറിനെ ആഗ്രഹിക്കാൻ മാത്രം അവകാശം ഉള്ള കൂട്ടത്തിൽ അല്ല ഞാൻ..... ഒരിക്കലും സ്വന്തമാക്കുവാൻ സാധിക്കില്ലല്ലോ......" " സാഹിത്യം ഒക്കെ കൊള്ളാം... എനിക്ക് ഇങ്ങനെ സാഹിത്യമായ രീതിയിൽ ഒന്നും സംസാരിക്കാൻ അറിയില്ല...... പക്ഷെ ഒരു കാര്യം ഞാൻ പറയാം, തനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ എന്തൊക്കെ പ്രതിബദ്ധതകൾ വന്നാലും തന്നെ സ്വന്തമാക്കാനുള്ള ചങ്കുറപ്പ് ഈ മാധവിന് ഉണ്ട്...... ഐ റിപ്പീറ്റ് തനിക്ക് എന്നെ ഇഷ്ടമാണെങ്കിൽ....... ഇഷ്ടമാണെന്ന് എനിക്ക് അറിയാം..... അതിൽ എനിക്കൊരു സംശയം ഇല്ല, പക്ഷേ അതെന്റെ മുഖത്തുനോക്കി പറയണം, " ഇഷ്ടമാണെന്ന് സാറിനോട് പറയാൻ മാത്രം എനിക്ക് അഹങ്കാരം ഇല്ല.... അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ പറഞ്ഞു.... " എനിക്കറിയാം ഇഷ്ട്ടം ആണ് എന്ന്..... ആദ്യം കണ്ട നിമിഷം മുതൽ എനിക്ക് അത് മനസ്സിലായതാണ്....... ഈ സൂര്യകാന്തിയെ ഈ സൂര്യൻ സ്വന്തം ആക്കിയാലോ......? സ്വന്തം സൂര്യകാന്തി ആക്കി എൻറെ ഹൃദയത്തിൽ വച്ചാലോ.....?

അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ വീണ്ടും അവളിൽ പരിഭ്രമം നിറയുന്നത് അവൻ കണ്ടിരുന്നു...... " സത്യം പറയാലോ കൃഷ്ണപ്രിയ, തന്നെ ആദ്യമായിട്ട് കണ്ടപ്പോൾ എനിക്ക് ഒരു ഇഷ്ടമൊക്കെ തോന്നിയിരുന്നു...... പക്ഷെ പ്രണയം ഒന്നും അല്ലാട്ടോ, കാണാൻ കൊള്ളാവുന്ന ഒരു പെങ്കൊച്ചിനെ കാണുമ്പോൾ ഏതൊരു പുരുഷനും തോന്നുന്നത് പോലെ ചെറിയൊരു ഇഷ്ടം...... അതിനപ്പുറം അതിന് മറ്റൊരു അർത്ഥങ്ങളും ഇല്ല..... പിന്നെ താൻ പറയുന്നത് പോലെ ഈ പറഞ്ഞ കഥകൾ ഒന്നും സത്യം പറഞ്ഞാൽ എനിക്ക് ഓർമ്മയില്ല..... വേണമെങ്കിൽ തന്നെ ഇമ്പ്രെസ്സ് ചെയ്യിക്കാൻ വേണ്ടി എനിക്ക് പറയാം വർഷങ്ങളായി ഞാനും ഇതൊക്കെ ഓർത്ത് ഇരിക്കുകയാണ്...... തന്നെ മനസ്സിൽ കൊണ്ട് നടക്കുകയാണ് തന്നോട് എനിക്ക് വലിയ പ്രേമം ആയിരുന്നു, ഇത്രയും കാലം ഞാൻ തന്നെ ഓർക്കാത്ത ഒരു ദിവസം പോലുമില്ല തന്നെ തേടിയാണ് ഞാൻ ഈ നാട്ടിലേക്ക് തിരിച്ചു വന്നത്, അങ്ങനെയൊക്കെ പറയാം....... പക്ഷേ ഈ പറഞ്ഞ സംഭവങ്ങൾ ഒന്നും എനിക്കില്ല, തന്നെ ആദ്യമായി കാണുന്നത് നിമിഷം വരെ താൻ ആരാണെന്ന് പോലും എനിക്കറിയില്ലായിരുന്നുമ..... പക്ഷേ തന്നെ കണ്ട നിമിഷം മുതൽ തന്റെ കണ്ണിലൊരു സ്പാർക്ക് എനിക്ക് തോന്നിയിരുന്നു, ആദ്യമൊക്കെ തോന്നലാണ് എന്ന് ഓർത്തു...... പക്ഷേ പിന്നെ എനിക്ക് മനസ്സിലായി അത് വെറും തോന്നലല്ല, തനിക്ക് എന്നോട് എന്തോ ഉണ്ട് എന്ന്......

അത് സീരിയസ് ആണോ അതോ ചുമ്മാ തോന്നുന്ന ഒരു അട്രാക്ഷൻ ആണോ എന്നറിയാൻ വേണ്ടിയായിരുന്നു ഞാൻ അത് അറിയാം എന്ന് വിചാരിച്ചത്...... പക്ഷേ എനിക്ക് മനസ്സിലായി തൻറെ കണ്ണിൽ എന്നോട് ഉള്ളതിനപ്പുറം മനസ്സിൽ ഉണ്ട്..... ഒരുതരം ആരാധന ആണെന്ന്...... അതുകൊണ്ടുതന്നെ അത് പഴക്കമുള്ളതാണെന്ന് മനസ്സിലായി, അതുകൊണ്ടാണ് അതിനെ പറ്റി ഒന്ന് അറിയാം എന്ന് വിചാരിച്ചത്...... നേരെ പോയി കാറെടുത്ത് തന്നെ കാണാൻ വരുന്ന നിമിഷം വരെ എൻറെ മനസ്സിൽ തന്നോട് പ്രത്യേകിച്ച് ഒരു ഫീലിങ്‌സും ഉണ്ടായിരുന്നില്ല...... അവൻ അത് പറഞ്ഞപ്പോൾ തന്നെ അവളുടെ മുഖം മങ്ങിയിരുന്നു..... " പക്ഷേ എൻറെ മുഖത്തുനോക്കി ഇത്രയും വർഷങ്ങളായി താൻ എന്നെ മനസ്സിൽ കൊണ്ടുനടന്നു എന്ന് പറഞ്ഞ ആ നിമിഷം, ആ ഒരൊറ്റ നിമിഷം മുതൽ ഞാൻ തന്നെ പ്രണയിച്ചു തുടങ്ങി....... അവൻറെ ആ വെളിപ്പെടുത്തൽ അവളിൽ ശക്തമായ ഞെട്ടലായിരുന്നു ഉണ്ടാക്കിയിരുന്നത്..... അത്ഭുത പൂർവ്വം അവൻറെ മുഖത്തേക്ക് അവൾ നോക്കി...... അരുതാത്തതെന്തോ കേട്ടതുപോലെ...... " വെറുതെ പറഞ്ഞതല്ല കേട്ടോ, അങ്ങനെ ആയിരുന്നെങ്കിൽ എനിക്ക് തന്നോട് എന്തൊക്കെ പറയാം..... ഞാൻ തന്നോട് പ്രണയം പറയാൻ വേണ്ടി വന്നതാണ് എന്നൊക്കെ വേണമെങ്കിൽ ഡയലോഗ് അടിക്കാം.....

ഒരു ക്യൂരിയോസിറ്റി ഉണ്ടായിരുന്നു, പിന്നെ ഇഷ്ടമായിരുന്നു എനിക്ക് തൻറെ കണ്ണുകളിൽ എന്നോടുള്ള പ്രണയം കണ്ട നിമിഷം മുതൽ, പക്ഷേ ഇത്രയും ആയിരുന്നില്ല...... ഈ കാരണം അറിഞ്ഞ നിമിഷം മുതൽ ഒരു വല്ലാത്ത ഇഷ്ടമാണ് എനിക്ക് തന്നോട് തോന്നുന്നത്...... ഇനി പറ കൃഷ്ണപ്രിയ ഞാൻ എൻറെ മനസ്സിലേക്ക് എടുത്തു വച്ചോട്ടെ....?? അവളുടെ മുഖത്തിന്റെ നേരെ ഇരുന്നു കൊണ്ട് അങ്ങനെ ചോദിച്ചപ്പോൾ അവൾക്ക് എന്തു മറുപടി പറയണമെന്ന് അറിയുമായിരുന്നില്ല...... അവൻറെ ശരീരത്തിൽ നിന്നും വമിക്കുന്ന വിലകൂടിയ എന്തോ പെർഫ്യൂമിന്റെ ഒരു ഗന്ധം അവൾക്ക് അടിക്കുന്നുണ്ടായിരുന്നു...... അതോടൊപ്പം അവൻറെ ശ്വാസോച്ഛ്വാസം തൻറെ മുഖത്തേക്കാണ് അടിക്കുന്നത് എന്നും അവൾക്ക് മനസ്സിലാക്കിയിരുന്നു..... " കൃഷ്ണപ്രിയ എന്നുവച്ചാൽ കൃഷ്ണന് ഏറ്റവും പ്രിയപ്പെട്ടവൾ.... മാധവൻ എന്നുവെച്ചാൽ കൃഷ്ണൻ..... ഈ മാധവന്റെ പ്രിയപ്പെട്ടവളായി ഈ നെഞ്ചിലേക്ക് ഞാൻ ചേർത്ത് വയ്ക്കട്ടെ......??ഉദാത്ത പ്രണയത്തിന്റെ ഉത്തമോദാഹരണമായാണ് രാധാകൃഷ്ണ പ്രണയത്തെ കണക്കാക്കുന്നത്.... അവൾ ഒരു നിമിഷം അവനെ തന്നെ നോക്കി..... " പിന്നെ, എനിക്കൊരു കുഴപ്പം ഉണ്ട്, ഞാൻ ഒരാളെ നെഞ്ചിലേക്ക് ചേർത്തുവച്ചാൽ പിന്നെ അവിടെ നിന്നും ഇറക്കി വിടില്ല..... ഇറങ്ങി പോകണം എന്ന് പറഞ്ഞാൽ പോലും ഇറക്കി വിടില്ല, അവൻ അവളുടെ മുഖത്തേക്ക് നോക്കി അത് പറഞ്ഞപ്പോൾ, താൻ കാണുന്നത് സ്വപ്നമാണോ സത്യമാണോ എന്ന് അറിയാത്ത ഒരു ഭാവമായിരുന്നു അവളിൽ....... ആദ്യമായി കണ്ട നിമിഷം മുതൽ ഒളിമങ്ങാതെ മിഴിവുള്ള ഓർമ്മയായി തൻറെ മനസ്സിൽ തിങ്ങിനിറഞ്ഞ് മുഖമാണ് അവൻ....

ആ മുഖത്തിന് ഇന്നും ഒരു കുറവും വന്നിട്ടില്ല..... അങ്ങനെയുള്ളവനാണ് ഇപ്പോൾ തനിക്ക് മുൻപിൽ ഒരു മനോഹരമായ വാഗ്ദാനം നൽകിയിരിക്കുന്നത്...... എന്താണ് താൻ അവനോട് മറുപടി പറയുന്നത്......? തന്റെ പ്രണയമാണ് സാധ്യമാക്കി തരാമെന്ന് അവൻ പറയുന്നത്..... ഈ ഒരാളിൽ നിന്നും അവൾ ഏറ്റവും കൂടുതൽ കേൾക്കാൻ ആഗ്രഹിച്ച വാക്ക്...... ഈ ഒരാൾക്ക് മാത്രം അവൾക്ക് നൽകാൻ കഴിയുന്ന മനോഹരമായ വാക്ക്....... എത്രയോ രാത്രികളിൽ ഇങ്ങനെ ഒരു നിമിഷം താൻ സ്വപ്നം കണ്ടിട്ടുണ്ട്, ഒരിക്കലും യാഥാർഥ്യമാവില്ല എന്ന് കരുതിയിട്ടും വെറുതെ അങ്ങനെ ഒരു സന്ദർഭം ഉണ്ടായെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടില്ലേ.....? ആ നിമിഷമാണ് ഇപ്പോൾ തന്റെ മുൻപിൽ യാഥാർത്ഥ്യമായി വന്നുനിൽക്കുന്നത്....... പക്ഷേ എന്താണ് താൻ മറുപടി പറയുന്നത്......? ആ വീട്ടിൽ ഒരു ആശ്രിതയായ തനിക്ക് അവനെ ഇഷ്ടമാണെന്ന് പറയാൻ ഉള്ള യോഗ്യത ഉണ്ടോ.....? യോഗ്യതയുടെ അളവുകോലുകൾ ഒന്നും ആവശ്യമില്ല എന്ന് അവൻ പറഞ്ഞാലും താൻ സ്ഥാനം മറക്കാൻ പാടുണ്ടോ......? ആരു കേട്ടാലും ആദ്യം തന്നെ ആയിരിക്കും കുറ്റപ്പെടുത്തുന്നത്.....? അഥവാ സമ്മതിച്ചാൽ തന്നെ ഇതൊക്കെ സാധ്യമാകുന്ന കാര്യങ്ങളാണോ.....? മറ്റൊരു നൊമ്പരമായി അവൻ തന്നിൽ അവശേഷിക്കുക അല്ലാതെ മറ്റ് എന്തെങ്കിലും ഗുണം ഇതിൽ നിന്നും ഉണ്ടാകുമോ......? ഇല്ല ഒരിക്കലുമില്ല ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്തതാണ്, അവൻ എന്നും തനിക്കൊരു സൂര്യൻ മാത്രമാണ്......

പക്ഷേ ഏറെ ആഗ്രഹത്തോടെ തൻറെ മുൻപിൽ നിൽക്കുന്ന ഈ പ്രണയത്തെ താനെങ്ങനെ തിരസ്കരിക്കും..... വല്ലാത്ത അവസ്ഥയിലായി പോയിരുന്നു അവൾ..... അവളുടെ മുഖഭാവത്തിൽ നിന്ന് തന്നെ അവളുടെ അവസ്ഥകൾ അവന് മനസ്സിലായിരുന്നു....... ആ മനസ്സ് വായിച്ചിട്ട് എന്നത് പോലെ തന്നെ അവളുടെ കൈകളിൽ ഉള്ള തൻറെ കരങ്ങൾ ഒരിക്കൽ കൂടി ശക്തമായി മുറുക്കി കൊണ്ട് അവൻ അവളോടായി പറഞ്ഞു...... " താൻ എന്താണ് ആലോചിക്കുന്നത് എന്ന് എനിക്ക് നന്നായിട്ടറിയാം...... പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് ഞാൻ പറയുന്നില്ല, ചിലപ്പോൾ താൻ കരുതുന്നതുപോലെ ഒരുപാട് പ്രശ്നം വന്നേക്കാം.... അർഹതയില്ല എന്നത് ഒരു കാരണം അല്ല..... നമ്മൾ രണ്ടുപേരും പ്രായപൂർത്തിയായവരാണ്...... ഭരണഘടനപ്രകാരം നമുക്ക് വ്യക്തിസ്വാതന്ത്ര്യം എന്ന് പറഞ്ഞ് ഒന്നുണ്ട്, അതിലൊരാളെ സ്നേഹിക്കുന്നതിനു സ്നേഹിക്കപ്പെടുന്നതിനു യാതൊരു ബുദ്ധിമുട്ടുമില്ല...... നമ്മൾ രണ്ടുപേരും ഒന്നു ചേർന്നാൽ ഇവിടെ പ്രത്യേകിച്ച് പ്രത്യേകതകൾ ഒന്നും നടക്കാൻ പോകുന്നില്ല...... നമ്മൾ കല്യാണം കഴിച്ചാൽ ഉണ്ടാകുന്നത് മനുഷ്യ കുഞ്ഞുങ്ങൾ തന്നെയായിരിക്കും, അല്ലാതെ വേറെ വലിയ പ്രത്യേകതകൾ ഒന്നും സംഭവിക്കാൻ പോകുന്നില്ല...... പിന്നെ പ്രശ്നം ഉണ്ടാവില്ല എന്ന് ഞാൻ പറയുന്നില്ല, എങ്കിലും അതൊക്കെ എന്നെക്കൊണ്ട് ഹാൻഡിൽ ചെയ്യാൻ പറ്റും എന്ന് തന്നെയാണ് എൻറെ വിശ്വാസം.....

ആദ്യം തന്നെ ഞാൻ കൃഷ്ണപ്രിയയോട് പറഞ്ഞില്ലേ, ഞാൻ ഒരു ഡീസന്റ് മാൻ ഒന്നും അല്ല..... ടൈംപാസ് ആയിട്ടും ഒക്കെ ഒരുപാട് പെൺകുട്ടികളെ ഇഷ്ടപ്പെട്ട് സംസാരിച്ചിട്ടുണ്ട്, പക്ഷേ ഞാൻ ഇന്നു വരെ ആരോടും വിവാഹം കഴിക്കാം എന്ന് പറഞ്ഞിട്ടില്ല, അങ്ങനെ ആരേം ഞാൻ കണ്ടിട്ടില്ല..... ആദ്യമായും അവസാനമായും കൂടെ ചേർക്കണം എന്ന് എനിക്ക് തോന്നിയിട്ടുള്ളത് തന്നെ മാത്രമാണ്, എൻറെ ഭാഗം മുഴുവൻ ഞാൻ തന്നോട് തുറന്നു പറഞ്ഞു കഴിഞ്ഞു...... ഞാൻ ഇങ്ങനെയാണ്, താൻ ഒരു പക്ഷേ മനസ്സിൽ ആരാധിച്ച മാധവിന് ഇങ്ങനെയൊരു രൂപം ആയിരിക്കില്ല...... എക്സ്ട്രാ ഡീസന്റ് ആയിരിക്കും, ഞാൻ അങ്ങനെ ഒന്നും അല്ല..... ഒരു ചെറുപ്പക്കാരന്റെ അത്യാവശ്യം തല്ലിപ്പൊളികൾ ഒക്കെ കയ്യിൽ ഉള്ള ഒരാളാണ്...... പക്ഷേ എൻറെ പ്രണയം അതിൽ ഒരു കള്ളവും ഇല്ല..... തന്നെ പറ്റിക്കാൻ വേണ്ടി ഞാൻ പറയുന്നതല്ല, ഇഷ്ടമാണ് എനിക്ക് ഒരുപാട് ഇഷ്ടമാണ്......

കൂടുതൽ വാഗ്ദാനം ഒന്നും പറയാൻ ഇല്ല.... ഈ നെഞ്ചിൽ ജീവൻ ഉള്ള കാലത്തോളം ഞാൻ ചേർത്തു പിടിക്കും...... എന്നോട് ഇഷ്ടം ഉണ്ടെന്ന് എനിക്കറിയാം, ജീവിക്കുവാൻ എന്തൊക്കെ പ്രതിസന്ധികൾ വന്നാലും ഞാൻ ഒപ്പമുണ്ടാകും...... താൻ അല്ലാതെ മറ്റൊരു പെൺകുട്ടി എന്റെ താലിക്ക് മുൻപിൽ തല കുനിക്കില്ല..... ഇതിനപ്പുറം മറ്റൊരു ഉറപ്പും ഈ നിമിഷം തനിക്ക് തരാൻ എനിക്കില്ല....... അവളുടെ മുഖത്തേക്ക് നോക്കി അങ്ങനെ പറഞ്ഞപ്പോൾ ആ മുഖത്തെ ആകുലതകൾ കുറച്ച് അകലുന്നതായി അവൻ അറിയുന്നുണ്ടായിരുന്നു........ വീണ്ടുമൊരു കൗതുകത്തോടെ അതിലേറെ പ്രണയത്തോടെ അവളുടെ കണ്ണുകളിലേക്ക് തന്നെ നോക്കിയിരുന്നു...... മറ്റൊന്നിനു വേണ്ടി ആയിരുന്നില്ല, അവളുടെ സമ്മതം എന്ന മറുപടിക്ക് വേണ്ടി മാത്രം.................തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story