സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 12

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" തൻറെ ഒരു സ്വഭാവം , നമ്മൾ തമ്മിൽ ഇഷ്ടപ്പെട്ടു, ഇഷ്ടമാണെന്ന് രണ്ടുപേരും പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പറയുകയും ചെയ്തു..... എന്നിട്ടും തൻറെ ഒരു സ്വഭാവം എനിക്ക് തീരെ ഇഷ്ടം ആവുന്നില്ല..... 🌻🌻🌻🌻🌞🌞🌞🌞🌻🌻🌻🌻 " അതെന്താണ്....? വല്ലായ്മയോടെ അതിലുപരി പേടിയോടെ അവൻറെ മുഖത്തേക്ക് നോക്കി നിഷ്കളങ്കതയോടെ ചോദിക്കുന്ന പെണ്ണിനെ കണ്ടപ്പോൾ അവന് അത്ഭുതം ആയിരുന്നു തോന്നിയത്...... " താനിങ്ങനെ ഇപ്പോഴും അന്യനെപ്പോലെ എന്നെ സാർ എന്ന് വിളിക്കേണ്ട ആവശ്യമെന്താണ്.....? അത്‌ എനിക്ക് ഒട്ടും ഇഷ്ടം ആവുന്നില്ല പ്രിയ..... തനിക്ക് എന്നെ വേറെന്തെങ്കിലും വിളിച്ചൂടെ....? മാധവ് എന്ന് വിളിച്ചോടോ...!! അല്ലെങ്കിൽ തനിക്ക് ഇഷ്ടമുള്ള എന്തെങ്കിലും ഒരു പെറ്റ് നെയിം കണ്ടു പിടിച്ചോളൂ,അത്‌ എന്തായാലും അങ്ങനെ വിളിച്ചാൽ മതി, സാർ എന്ന് വിളിക്കുമ്പോൾ നമ്മൾ തമ്മിൽ ഒരു അകലം ഉള്ളതു പോലെ തോന്നുന്നു..... അവളുടെ മുഖത്തേക്ക് നോക്കി ചെറുചിരിയോടെ അവൻ പറഞ്ഞു...

" വിളി മാറ്റിയാലും നമ്മൾ തമ്മിലുള്ള അകലം കുറയുമോ....? അവന്റെ മുഖത്തേക്ക് നോക്കാതെ ഉള്ള മറുപടി... " അപ്പോൾ സ്വന്തമായി ഒരു ഗ്യാപ്പ് ഇടാൻ ആണോ പ്രിയ ഉദ്ദേശിച്ചിരിക്കുന്നത്......? " അങ്ങനെയല്ല....നമ്മൾ സംസാരിച്ച ആദ്യത്തെ ദിവസം തന്നെ ഞാൻ വിളിയൊക്കെ മാറ്റുമ്പോൾ എന്ത് വിചാരിക്കും....? മടിയോടെ അവൾ പറഞ്ഞു... "ഒന്നും വിചാരിക്കില്ല.....!! ഞാൻ പറഞ്ഞല്ലോ ഇതിപ്പോ ആദ്യത്തെ ദിവസം എനിക്ക് മാത്രമല്ലേ പ്രിയ, തന്റെ മനസ്സിൽ ഇത് വർഷങ്ങളായുള്ള ഇഷ്ടമല്ലേ.....? അവൻറെ ആ ചോദ്യത്തിലും തന്നെ തന്നെ നോക്കിയുള്ള ആ ഇരിപ്പിലും അവളറിയാതെ ഒന്ന് ചിരിച്ചു പോയിരുന്നു........കുറെനാളുകളായി താൻ മനസിൽ കരുതി വച്ചിരിക്കുന്ന ഒരു പേരുണ്ട്, ആരുമറിയാതെ തൻറെ മാത്രം സ്വകാര്യ നിമിഷങ്ങളിൽ ആ പേര് ചൊല്ലി എത്രയോവട്ടം തൻറെ മനസ്സിൽ അവനെ താൻ വിളിച്ചിട്ടുണ്ട്......

പക്ഷെ ഇപ്പോൾ നേരെ ഈ കണ്ണിൽ നോക്കി വിളിക്കാൻ മാത്രം തനിക്ക് സാധിക്കുന്നില്ല..... അതിന്റെ കാരണം ഇന്നും അജ്ഞാതമാണ്, ഒരുപക്ഷേ ഒരിക്കലും ആ മുഖത്തേക്ക് നോക്കി അങ്ങനെ വിളിക്കാൻ തനിക്ക് കഴിയുമെന്നും തോന്നുന്നില്ല, വേണ്ട അത്‌ തൻറെ മനസ്സിൽ തന്നെ ഇരുന്നോട്ടെ..... " ഞാൻ ശ്രമിക്കാം.....! " ചെറിയ കുട്ടികളെ ഒറ്റദിവസംകൊണ്ട് അക്ഷരം പഠിപ്പിക്കുന്നത് പോലെ, എല്ലാം ഞാൻ പറഞ്ഞാൽ താൻ ചെയ്യും അല്ലേ.....? തനിക്ക് സമയം വേണ്ടേ...? സമയം എടുത്തോളൂ, പക്ഷേ സാർ എന്ന് വിളിക്കേണ്ട..... അത് കേൾക്കാൻ ഒരു സുഖമില്ല, അവൾ സമ്മതതോടെ തലയാട്ടി..... " എങ്കിൽ ഞാൻ പൊക്കോട്ടെ.....? ഷാളിൽ വിരൽ കൊരുത്തവൾ ചോദിച്ചു.... " പൊക്കോ ഇനി എപ്പോഴാ കാണുക.....? വളരെ കൂളായി മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോഴും തന്നിൽ പരിഭ്രമം ഉണരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു...... " അതിപ്പോ....??

വാക്കുകൾക്കായി പരതിയവളെ കുറച്ചു സമയം അങ്ങനെ തന്നെ നോക്കിയിരുന്നു പോയിരുന്നു മാധവ്, പിന്നെ ചെറുചിരിയോടെ കീഴ്ചുണ്ട് കടിച്ചു മീശയും പിരിച്ച് അതിനുശേഷം അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു.... " അതെ ഈ പ്രേമം എന്ന് പറഞ്ഞ ഏർപ്പാടിന് ചില നിയമങ്ങൾ ഒക്കെ ഉണ്ട്, അതിൽ ഒന്നാമത്തെ നിയമമാണ് ഇടയ്ക്കിടയ്ക്ക് പാർട്ട്ണറെ കാണണം എന്നുള്ളത്...! എനിക്കാണെങ്കിൽ ഒരാളെ ഇഷ്ടപ്പെട്ട് കഴിഞ്ഞാൽ അവരെ കാണാൻ നേരവും കാലവും ഒന്നും ഒരു വിഷയമല്ല, ഒന്ന് കാണാൻ തോന്നുന്നത് രാത്രിയാണോ പകലാണോ എന്നൊന്നും പറയാൻ പറ്റില്ല, പക്ഷേ രാത്രി ഒന്നും കാണണം എന്ന് പറഞ്ഞു ഞാൻ തന്നെ ബുദ്ധിമുട്ടിക്കില്ല കേട്ടോ..... എങ്കിലും എല്ലാ ദിവസവും ഒരു നേരം എങ്കിലും എനിക്ക് തന്നെ കാണണം, പെട്ടന്ന് അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞു... " അത് എങ്ങനെയാണെന്ന് ഓർത്ത് താൻ വിഷമിക്കേണ്ട, ആവശ്യം എൻറെ ആയതുകൊണ്ട് കാരണങ്ങൾ ഞാൻ ഉണ്ടാക്കി കോളാം.....

പിന്നെ അത്ര ദൂരെ ഒന്നുമല്ലല്ലോ, നമുക്ക് കാണാൻ ഇഷ്ടംപോലെ അവസരങ്ങളും സൗകര്യങ്ങളുണ്ട്, താൻ ഈ കേൾക്കുന്നതും പറയുന്നതും ഒക്കെ സ്വപ്നമാണോ സത്യമാണോ എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു കൃഷ്ണപ്രിയ. " അപ്പോൾ പ്രിയയുടെ വീടിനുമുമ്പിൽ നിർത്തിയാൽ മതിയോ...? യാതൊരു കൂസലുമില്ലാതെ തന്റെ മുഖത്തേക്ക് നോക്കി ചോദിക്കുന്നവനെ അമ്പരപ്പ് നിറഞ്ഞ കണ്ണുകളോടെ അവൾ നോക്കി പോയിരുന്നു...... " വീടിനു മുൻപിലോ....? ആരെങ്കിലും കണ്ടാൽ.... " ആരെങ്കിലും കണ്ടാൽ എന്താ....? ഒരു ലിഫ്റ്റ് തന്നു എന്ന് പറയണം.... നമ്മൾ രണ്ടുപേരും ഒരു നാട്ടിൽ താമസിക്കുന്നവർ, " ആരെങ്കിലും കണ്ടു അറിഞ്ഞാൽ പ്രശ്നമാകും, എന്നെ കോളേജിനു മുൻപിൽ ഉള്ള ബസ് സ്റ്റോപ്പിൽ ഇറക്കിയാൽ മതി..... ഞാനവിടെ നിന്ന് ബസ്സിന് പൊയ്ക്കോളാം, "

ബസിനോ....? ഈ സമയത്ത് ബസിനെ ചെല്ലുമ്പോഴേക്കും ഒരുപാട് ലേറ്റ് ആവും, അതൊന്നും ഞാൻ സമ്മതിക്കില്ല, ഒരു കാര്യം ചെയ്യാം ഞാൻ നമ്മുടെ കവലയുടെ കുറച്ച് അപ്പുറത്ത് ഇറക്കാം, അവിടെ നിന്ന് നടന്ന് പൊയ്ക്കോളൂ, " അതും വേണ്ട കവലയുടെ അവിടെ ആരെങ്കിലും കണ്ടാൽ..... " എടോ പ്രിയേ, ഇങ്ങനെ വിചാരിച്ചു കൊണ്ടിരുന്ന നമുക്ക് ജീവിക്കാൻ സാധിക്കില്ല, കാണുന്നവർ കാണട്ടെ ഇന്നല്ലെങ്കിൽ നാളെ എല്ലാവരും വിവരമറിയും, അത് കുറച്ചു നേരത്തെ ആണെങ്കിൽ ഏറ്റവും നല്ലത്..... നമുക്ക് പണി കുറഞ്ഞിരിക്കും, " അറിയുമ്പോൾ അറിഞ്ഞോട്ടെ നമ്മൾ ആയി അറിയിക്കണോ...? " ശരി തന്നെ ഞാൻ നിർബന്ധിക്കുന്നില്ല, ഒരു കാര്യം ചെയ്യും ഞാൻ തന്നെ ഏറ്റവും അടുത്ത സ്റ്റോപ്പിൽ ഇറക്കാം, എന്നിട്ട് അവിടുന്ന് ഒരു ഓട്ടോ വിളിച്ചു തരാം, അത് കഴിഞ്ഞ് താൻ ഓട്ടോയ്ക്ക് വീട്ടിൽ പൊയ്ക്കോ..... ഞാൻ താൻ വീടിൻറെ പടിക്കൽ എത്തുന്നതുവരെ തന്നെ ഫോളോ ചെയ്തോളാം.....

ഒരു സമാധാനത്തിന്, ഇനിയും അവനെ എതിർക്കുന്നത് ശരിയല്ല എന്ന് തോന്നിയതുകൊണ്ട് അവൾ പകുതി സമ്മർദ്ദത്തിൽ തലയാട്ടി, ബസ് സ്റ്റോപ്പിൽ വണ്ടി നിർത്തിയത് അവൻ തന്നെയായിരുന്നു, ഓട്ടോ വിളിച്ചതും കാശ് കൊടുത്തതും ഒക്കെ.... കാറിൽ നിന്നും ഇറങ്ങുമ്പോൾ താൻ ഇത്രയും നേരം ഒരു സ്വപ്നലോകത്ത് ആയിരുന്നു എന്നും ഇനി താൻ ഓട്ടോയിൽ നിന്ന് ഇറങ്ങുന്നത് ഒരു സ്വപ്നത്തിൽ നിന്ന് ഉണരുകയാണോ എന്നൊക്കെ അറിയാൻ സ്വന്തമായി അവൾ കയ്യിലും മറ്റും നുള്ളി നോക്കുന്നുണ്ടായിരുന്നു...... ഓട്ടോയിലേക്ക് കയറുന്നതിനു മുൻപ് കണ്ണുകളാൽ അവൻ ഒരിക്കൽകൂടി അവളോട് യാത്ര പറഞ്ഞു..... അതോടൊപ്പം ഒരു കണ്ണടച്ച് ചെറുചിരിയോടെ അവളെ ഒന്ന് നോക്കി നിന്നു..... 🌻റിൻസി 🌻 വീടിനു മുൻപിൽ പതിവില്ലാതെ ഓട്ടോ കൊണ്ടുവന്ന് നിർത്തുന്നത് കണ്ടാണ് കാവ്യ പുറത്തേക്കിറങ്ങിയത്, ഓട്ടോയിൽ നിന്നും ഇറങ്ങുന്ന കൃഷ്ണപ്രിയയെ കണ്ടപ്പോൾ എന്തുപറ്റി എന്ന് കാവ്യ ഒന്ന് ഭയന്നിരുന്നു.....

സാധാരണ ഓട്ടോയിൽ ഒന്നും വരുന്ന പതിവില്ല, പെട്ടെന്ന് തന്നെ മുറ്റത്തേക്ക് ഇറങ്ങി അവളുടെ അരികിൽ വന്നു.... " എന്താടി എന്തുപറ്റി പതിവില്ലാതെ ഓട്ടോയിൽ ഒക്കെ....? ആധി നിറഞ്ഞ മുഖത്തോടെ ആയിരുന്നു കാവ്യ ചോദിച്ചത്മ.... " അത് എൻറെ ഒരു കൂട്ടുകാരി ഉണ്ടായിരുന്നു ചേച്ചി അപ്പുറം വരെ, അവളെ പിടിച്ച ഓട്ടോയാ, അവൾ തന്നെ കാശ് കൊടുത്തത്..... ഇവിടെ അടുത്ത് ആണെന്ന് പറഞ്ഞപ്പോൾ എന്നെ ഇവിടെ വരെ കൊണ്ടുവിടാൻ വേണ്ടി പറഞ്ഞു, കാവ്യയുടെ മുഖത്ത് നോക്കാതെ ആയിരുന്നു അവൾ പറഞ്ഞത്.... മുഖത്തേക്ക് നോക്കിയാൽ പിടിച്ചു പോയാലോ എന്ന ഭയം.....ഹൃദയത്തിൽ നിറഞ്ഞ പ്രണയം പറയിപ്പിക്കുന്ന ആദ്യത്തെ കള്ളം......! അല്ലെങ്കിലും കള്ളങ്ങളാൽ സമ്പുഷ്ടം ആണല്ലോ എന്നും പ്രണയം..... "ആണോ നീ ചായ കുടിച്ചോ....? ഞാൻ റവ കേസരി ഉണ്ടാക്കാം, നെയ്യ് എടുത്തു വച്ചിട്ടുണ്ട്..... " ഒന്നും വേണ്ട ചേച്ചി, ചേച്ചിടെ സ്പെഷ്യൽ ഉലുവ കാപ്പി വേണം, ഞാൻ പിരീഡ്സ് ആയി....

" ആണോ...? എങ്കിൽ ഞാൻ ചൂട് വെള്ളം വയ്ക്കാം നീ ഒന്ന് കുളിക്ക് എന്നിട്ട് കിടക്ക്... അവൾ തലയാട്ടി....അതുപറഞ്ഞ് അകത്തെ മുറിയിലേക്ക് ചെന്ന് ബാഗ് മേശപ്പുറത്ത് വച്ച് അലമാരയിൽ നിന്നും ഒരു ജോഡി ചുരിദാറും എടുത്ത് കുളിക്കാനായി പോയിരുന്നു..... ശരീരത്തിലേക്ക് വെള്ളം കോരി ഒഴിക്കുമ്പോൾ പോലും മനസ്സിൽ ഒരിക്കൽ കൂടി ചോദ്യങ്ങൾ ചോദിക്കുകയായിരുന്നു.....? കഴിഞ്ഞു പോയ നിമിഷങ്ങൾ സത്യം തന്നെ ആയിരുന്നോ....? താൻ ഒരിക്കൽ ഒരുപാട് ആഗ്രഹിച്ച ഒരു കാര്യമാണ് യാഥാർഥ്യമായി തൻറെ മുൻപിൽ നിൽക്കുന്നത്..... പക്ഷേ അത് വിശ്വസിക്കുവാൻ തനിക്ക് സാധിക്കുന്നില്ല, സത്യമല്ലെന്ന് തന്നെയാണ് താൻ വിചാരിക്കുന്നത്...... ഒരു സമയം താനേ ഉറക്കത്തിൽ നിന്നും ഉണരുമ്പോൾ അത് സ്വപ്നമായിരുന്നു എന്ന് തിരിച്ചറിയും, പക്ഷേ അവൻറെ കര സ്പർശത്തിന്റെ ചൂട് ഇപ്പോഴും കൈത്തണ്ടയിൽ മായാതെ കിടപ്പുണ്ട്..... എന്താണ് ഈശ്വരാ ചെയ്യേണ്ടത്....?

ഒരു വശത്ത് ഒരിക്കൽ ഏറെ ആഗ്രഹിച്ച ഒരു സ്വപ്നം തെളിയുമ്പോൾ മറുവശത്ത് യാതൊരു അർഹതയുമില്ല എന്ന ചിന്ത അതിന് മങ്ങൽ ഏൽപ്പിക്കുന്നു..... ആരെങ്കിലും അറിഞ്ഞാൽ......എല്ലാ ചിന്തകളും അവളെ വേട്ടയാടി, കുസൃതി നിറച്ചുള്ള ആ നോട്ടം, നുണക്കുഴി വിരിഞ്ഞ ആ ചിരി, അതോടൊപ്പം ഒരുപാട് ആഗ്രഹിച്ചതാണ് അരികിൽ ആ താടിയിലെ മറുക്..... ആ സ്വപ്നം തൻറെ കൈകളിൽ ഈശ്വരൻ കൊണ്ട് വെച്ചിരിക്കുകയാണ്...... ഒരിക്കൽ പോലും ഈ ആഗ്രഹം ഈശ്വരനോട് ചോദിക്കില്ല എന്ന് തീരുമാനിച്ചത് ആണ്.... ചോദിക്കാതെ ലഭിച്ചു .... ഒരിക്കൽ ഈശ്വരൻ തന്നോട് ചോദിച്ചാലോ, ഞാൻ നിനക്ക് തന്നതല്ലേ...? എന്നിട്ടും നീ വേണ്ടെന്നു വച്ചതല്ലേ എന്ന്.... അർഹതയില്ല എന്നറിയാം പക്ഷേ അതിനു മുൻപ് ആഗ്രഹിച്ചു പോയി..... ഇനി മറക്കാൻ സാധിക്കില്ല .....

ആ ഒരുവന് വേണ്ടി മരിക്കേണ്ടിവന്നാലും അതൊരു സുകൃതമായി കാണും, അവൻറെ നാവിൽ നിന്നും തന്നെ ഇഷ്ടമാണെന്ന് ഒരു വാക്ക് കേൾക്കാൻ സാധിച്ചല്ലോ, അതിനപ്പുറം മറ്റൊന്നും വേണ്ട കൃഷ്ണപ്രീയ്ക്ക് ഈ ജന്മം സഫലം ആകുവാൻ.....! വീട്ടിലേക്ക് ചെന്ന് മുറിയിൽ എത്തി കണ്ണാടിക്ക് മുൻപിൽ നിൽക്കുമ്പോൾ മാധവും ആലോചിക്കുകയായിരുന്നു, ഒറ്റ ദിവസം കൊണ്ട് തന്റെ ജീവിതം എവിടേക്കാണ് പോകുന്നത് എന്ന്..... ഇന്നലെ രാത്രി മുഴുവൻ ചിന്തകളിൽ നിറഞ്ഞത് അവളായിരുന്നു കൃഷ്ണപ്രിയ..... കൃഷ്ണ തുളസി കതിർ പോലെ ഒരു പെൺകുട്ടി..... അവളുടെ നിഷ്കളങ്കമായ പ്രണയം, അത്‌ തന്നെ കൊല്ലാതെ കൊല്ലാൻ കഴിവ് ഉള്ളതാണെന്ന് അവൻ ഓർക്കുകയായിരുന്നു...... ഒരൊറ്റ നോട്ടം കൊണ്ട് തന്നെ അവളുടെ മനസ്സിൽ ഉള്ള പ്രണയത്തിൻറെ ആഴം തിരിച്ചറിഞ്ഞതാണ്.......

അവളുടെ ഉള്ളറകളിൽ എവിടെയോ തനിക്ക് ഒരു സ്ഥാനമുണ്ട്, താൻ അറിഞ്ഞതാണ് അത്‌..... ആദ്യമായാണ് ഒരുവൾ തൻറെ ഹൃദയത്തെ ഇത്രമേൽ സ്വാധീനിക്കുന്നത്...... അതുകൊണ്ട് തന്നെയായിരിക്കും അവളോട് തനിക്കൊരു ആകർഷണം തോന്നിയതും, അവളില്ലാതെ താൻ അപൂർണ്ണമാകും പോലെ...... തൻറെ പ്രണയം ആ ഒരുത്തിയിൽ നിക്ഷിപ്തമാണ് എന്ന് ആരോ പറയാതെ പറയുന്നതുപോലെ...... എന്തായിരുന്നു താൻ അവളിൽ കണ്ട് മേന്മ.....? അവളുടെ നിഷ്കളങ്കമായ പ്രണയം...... മനസ്സ് തുറന്നുള്ള തന്നോടുള്ള സ്നേഹം, ആ കണ്ണുകളിൽ പോലും വെമ്പിനിൽക്കുന്ന തന്നോടുള്ള പ്രണയം...... ചൊടികളിൽ വിടരുന്ന പുഞ്ചിരിക്ക് പോലും തന്നോടുള്ള പ്രണയത്തിൻറെ നിറമാണെന്ന് തോന്നിയിരുന്നു..... നിഷ്കളങ്കമായ അവളുടെ പ്രണയം അത് മാത്രമായിരുന്നു മാധവിനെ അവളിലേക്ക് ആകർഷിച്ചത്...... ഒരിക്കലും അവൾ തുറന്നു സമ്മതിക്കുമെന്ന് ഒരു പ്രതീക്ഷയുണ്ടായിരുന്നില്ല,

ഒരുപാട് ചോദിക്കേണ്ടി വരും എന്ന് തന്നെ അറിയാമായിരുന്നു..... പക്ഷേ അവളുടെ മനസ്സിൽ ഇന്നും തനിക്കുള്ള സ്ഥാനം അത് എപ്പോൾ തുടങ്ങിയതാണ് എന്ന് അറിയണം എന്ന് ഒരു ആഗ്രഹം ഉണ്ടായിരുന്നു...... ഇത്രയും വർഷങ്ങൾ മനസ്സിൽ കാത്തു വച്ച ഒരു ഇഷ്ടമായിരുന്നു അവൾക്ക് തന്നോട് ഉള്ളതെന്ന് അറിഞ്ഞ നിമിഷം വീണ്ടും തൻറെ മനസ്സിലുള്ള അവളോടുള്ള ഇഷ്ടത്തിന് പതിന്മടങ്ങ് സൗന്ദര്യം വർധിക്കുക ആയിരുന്നു...... അല്ലെങ്കിലും ചില ഇഷ്ടങ്ങൾ കാലപ്പഴക്കം ചെന്ന വീഞ്ഞിനെ പോലെയാണ്, പഴകും തോറും അതിൻറെ വീര്യം കൂടുകയുള്ളൂ..... അങ്ങനെ ഒന്നായിരുന്നു മാധവ് കൃഷ്ണപ്രിയക്ക് .... കൃഷ്ണപ്രിയയിൽ മാധവ് എന്നോ അടിയുറച്ചതാണ്..... അത് ഇന്നലെയോ ഇന്നോ അല്ല, അതിൽ വർഷങ്ങളുടെ കണക്കുകൾ എഴുതി ചേർക്കപ്പെട്ടു, ഒന്നും പ്രതീക്ഷിക്കാതെ തിരിച്ചുകിട്ടുമെന്ന് പോലും യാതൊരു പ്രതീക്ഷയും ഇല്ലാതെ ആയിരുന്നു അവൾ തന്നെ സ്നേഹിച്ചത്...

അത്‌ തന്നെ ആണല്ലോ യഥാർത്ഥ പ്രണയം എന്ന് പറയുന്നതും, തന്നിലേക്ക് അവളെ ആകർഷിച്ചത് തൻറെ പണമോ സൗന്ദര്യമോ ഒന്നുമല്ല, താൻ നൽകിയ കരുതൽ, തന്നിൽ അവൾ സുരക്ഷിതയാണ് എന്നുള്ള ഒരു ബോധം, അതിനപ്പുറം എന്താണ് ഒരു പെൺകുട്ടി ഒരു പുരുഷനിൽ നിന്ന് ആഗ്രഹിക്കുന്നത്..... ആദ്യം കൃഷ്ണപ്രിയ മാധവിന് ഒരു കൗതുകമായിരുന്നു.... എന്നാൽ ഇപ്പോൾ അങ്ങനെയല്ല, അവളുടെ ഉള്ളറിഞ്ഞ നിമിഷം മുതൽ ആ മനസ്സിൻറെ ഉള്ളറകളിൽ നിറഞ്ഞു നിൽക്കുന്നത് താനാണെന്ന് അറിഞ്ഞ നിമിഷം മുതൽ തന്നിലെ പുരുഷൻ പൂർണനായത് പോലെ...... അല്ലെങ്കിലും ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരു പെൺകുട്ടിയുടെ സ്നേഹത്തിനു മുൻപിൽ അടിമപ്പെട്ട് പോകാത്ത ഏത് പുരുഷനാണ് ഉള്ളത്.....? പേടിയാണ് പാവത്തിന് താനവളെ ചതിക്കുമെന്ന്, ഇല്ല തൻറെ ശരീരത്തിൽ ജീവൻറെ അവസാന കണികയെങ്കിലും ബാക്കിനിൽക്കുന്ന നാൾ വരെ താൻ ചേർത്ത് പിടിക്കും അവളുടെ വലംകൈ തൻറെ ഇടംകൈയോടൊപ്പം....

എന്നെങ്കിലും മാധവിന് ഒരു വിവാഹ ജീവിതം ഉണ്ടെങ്കിൽ മൂന്ന് കുരുക്കിട്ട് ഒരു താലി ചാർത്തുന്നുണ്ടെങ്കിൽ തൻറെ പേര് കൊതിയ സ്വർണ താലി ആ മാറിൽ മാത്രമായിരിക്കും ചേർന്നു കിടക്കുന്നത്..... ഇല്ലെങ്കിൽ അങ്ങനെയൊന്ന് ഇനി തൻറെ ജീവിതത്തിൽ വേണ്ട, തന്നെ ഇത്രത്തോളം സ്നേഹിക്കുന്ന ഒരു പെൺകുട്ടിയെ ഈശ്വരൻ തനിക്ക് നൽകിയില്ല എങ്കിൽ ഒരു വിവാഹവും തനിക്ക് വിധിച്ചിട്ടില്ല എന്ന് വിശ്വസിക്കാനാണ് തനിക്കിഷ്ടം..... എന്തൊക്കെ പ്രതിസന്ധികൾ വന്നാലും മാധവ് അവൻറെ കൃഷ്ണപ്രിയയെ സ്വന്തമാക്കുക തന്നെ ചെയ്യും..... അങ്ങനെ ഒരു ദൃഢപ്രതിജ്ഞ മനസ്സിൽ എടുക്കുകയായിരുന്നു മാധവ്, അതോടൊപ്പം ഇത്രയും വർഷക്കാലം മനസ്സിലിട്ട് താലോലിച്ച് അവളുടെ ഇഷ്ടത്തിന് നാനാവിധ വർണ്ണങ്ങൾ ചാർത്തുവാൻ മനസ്സിനെ തയ്യാറെടുക്കുകയായിരുന്നു...........തുടരും.......................

Share this story