സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 13

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

അന്ന് രാത്രിയിലാണ് ബാഗ് തുറന്ന് അവൻ വാങ്ങിയ ഡ്രസ്സുകൾ നോക്കിയത്..... എല്ലാം രണ്ടായിരത്തിനും 2500 ഇടയിലുള്ള വിലകൂടിയ വസ്ത്രങ്ങൾ ആണ്....... ഇത്തരത്തിലുള്ളതൊന്നും ജീവിതത്തിൽ ഇതുവരെ ഇട്ടിട്ടില്ല എന്ന് അവൾ അത്ഭുദത്തോടെ ചിന്തിക്കുകയായിരുന്നു...... എങ്ങനെയാണ് ഇത് അമ്മയോട് പറയുന്നത്....? ആരു തന്നതാണ് എന്നാണ് പറയാൻ പോകുന്നത്..... എന്തും വരട്ടെ എന്ന് കരുതി അവൾ വസ്ത്രങ്ങളുമായി പുറത്തേക്ക് വന്നു..... " അമ്മേ ഇത് സീതമ്മ കൊടുത്തു വിട്ടതാ, രാവിലെ കോളേജിനു മുൻപിൽ മാധവ് സാർ വന്നിരുന്നു..... സർ കൊണ്ട് തന്നതാ.... കഴിവതും സാവിത്രിയുടെ മുഖത്തേക്ക് നോക്കാതെ ആയിരുന്നു അവൾ പറഞ്ഞിരുന്നത്...... മുഖം കൊടുത്താൽ തന്റെ കള്ളത്തരം അറിഞ്ഞു പോകുമോ എന്നൊരു ഭയം അവളിലൂടെ ഉണർന്നിരുന്നു....... "ഇതൊക്കെ കണ്ടിട്ട് പുതിയത് ആണെന്ന് തോന്നുന്നല്ലോ, കവ്യയായിരുന്നു അത് പറഞ്ഞിരുന്നത്.....

അവൾ എല്ലാം വാങ്ങി നോക്കുകയും ചെയ്തു.... " എല്ലാം പുതിയത..... നല്ല വിലയുള്ളത് ആണെന്ന് തോന്നുന്നു...... കാവ്യാ അതിശയത്തോടെ പറഞ്ഞു.... " നിന്നോട് ഞാൻ പഴയ വല്ലതുമുണ്ടെങ്കിൽ ചോദിക്കാൻ അല്ലേ പറഞ്ഞത്.....?? സാവിത്രി മകളെ ശാസിച്ചു.... " ഞാൻ പഴയതു തന്നെ ആണ് അമ്മ ചോദിച്ചത്..... എടുത്തു വച്ചേക്കാം എന്ന് സീതമ്മ പറയുകയും ചെയ്തത് ആണ്..... മുഖത്ത് നോക്കാതെ അവൾ പറഞ്ഞു... " എങ്ങനെയാ പഴയത് കൊടുക്കുന്നത് എന്ന് കരുതി ആയിരിക്കും അമ്മേ പുതിയത് വാങ്ങിയത്..... ഇനിയിപ്പോ അമ്മ ചോദിക്കാനൊന്നും പോകേണ്ട..... കാവ്യാ അത് പറഞ്ഞപ്പോൾ വലിയ ആശ്വാസം അവൾക്കും തോന്നിയിരുന്നു..... " കാവ്യചേച്ചി രണ്ടണ്ണം എടുത്തോ....? എനിക്കെന്തിനാ എല്ലാംകൂടെ..... കൃഷ്ണപ്രിയ പറഞ്ഞു.... " അത് വേണ്ട നീയെടുത്തോ, നിനക്ക് എന്നും പോകാനുള്ളതല്ലേ.... ഞാൻ എവിടെ പോകാന് ആണ്.... ഇതൊക്കെ നല്ല വസ്ത്രങ്ങൾ ആണ് കുറേക്കാലം നിൽക്കുകയും ചെയ്യും....

കാവ്യ പറഞ്ഞപ്പോഴും അവളുടെ മനസ്സിൽ മാധവിന്റെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു ഒളിഞ്ഞിരുന്നത്...... കോർത്തുപിടിച്ച വിരലുകളുടെ ചൂട് ഇപ്പോഴും കൈകളിൽ അവശേഷിക്കുന്നുണ്ട്....... " നീ രാവിലെ ഇട്ടത് അല്ലല്ലോ ഇട്ടോണ്ട് വന്നത്, അതും ഈ കൂട്ടത്തിൽ ഉള്ളത് ആണോ...? കാവ്യയുടെ ചോദ്യത്തിൽ ഒന്ന് പതറി പോയി കൃഷ്ണ... " അതേ ചേച്ചി, എന്റെ ചുരിദാർ ചീത്ത ആയി അപ്പോഴാ ഇതിൽ ഒന്ന് എടുത്തിരുന്നത്.... " ആണോ ഞാൻ ഓർത്തു ഏതാണെന്നു, പിന്നെ നിനക്ക് വയ്യാന്നു പറഞ്ഞോണ്ട ചോദിക്കാഞ്ഞത്..... കാവ്യ പറഞ്ഞു, മുഖം കൊടുക്കാതെ അവൾ നിന്നു....! അന്ന് പഠിക്കുവാനായി പുസ്തകം തുറന്നു വെച്ച് എങ്കിലും ഒരക്ഷരംപോലും തലയിലേക്ക് കയറിയില്ല, മനസ്സിൽ നിറയെ എന്നോ ഒരിക്കൽ മനസ്സ് കട്ട ഒരു പൊടിമീശക്കാരന്റെ മുഖം മാത്രമായിരുന്നു.......

യഥാർത്ഥ പ്രണയം സത്യമാണെങ്കിൽ എത്ര പ്രതിസന്ധികൾ ഉണ്ടെങ്കിലും അത് നമ്മളെ തേടിയെത്തും എന്ന് പറയുന്നത് എത്ര സത്യം ആണെന്ന് ആ നിമിഷം അവൾ ചിന്തിക്കുകയായിരുന്നു...... ഒരുപാട് ആഗ്രഹിച്ചിരുന്നു എന്നോട് സംസാരിക്കാൻ, അതിൽ കൂടുതലൊന്നും താൻ ആഗ്രഹിച്ചിരുന്നില്ല...... അടുത്തുനിന്ന് കുറച്ചു സമയം ഒന്നു സംസാരിക്കുക, അതുമതിയായിരുന്നു..... എന്നാണ് എന്നോ എപ്പോഴാണ് എന്നോ എനിക്ക് അറിയില്ല പ്രിയനേ, എന്നോ നീ എന്റെ ഹൃദയകോവിലിൽ പ്രീതിഷ്ഠ നേടി..... രാവിനും പകലിനും ഇടയിൽ പൂക്കൾ വിരിയുന്ന ഏതോ നിമിഷം ആയിരിക്കാം അത്‌,ഇന്ന് എത്ര നനഞ്ഞ്ഞാലും മതി വരാത്ത ഒരു മാരി ആണ് എനിക്ക് നീ പ്രിയനേ....! മാധവ് പക്ഷേ ഇന്ന് തന്നോട് പറഞ്ഞ വാചകങ്ങൾ ഒരിക്കലും മറക്കാൻ പറ്റില്ല ജീവിതത്തിൽ.....

ആ നിമിഷം മരിച്ചു പോയാലും അത് സുകൃതമാണ് എന്നാണ് വിശ്വസിക്കുന്നത്..... ചൊടിയിൽ ബാക്കിയായ ഒരു പുഞ്ചിരി അവളുടെ ചന്തം കൂട്ടി..... ശേഷം മെല്ലെ അവൻറെ മുഖം തന്നെ മനസ്സിലേക്ക് ആവാഹിച്ച് കണ്ണുകളടച്ചു...... 🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻🌻 പിറ്റേന്ന് രാവിലെ ബസ്റ്റോപ്പിൽ പതിവുപോലെ നിൽക്കുമ്പോഴായിരുന്നു ഒരു കാറ് കൊണ്ട് വന്നു മുന്നിൽ നിർത്തിയത്..... ആ കാർ കണ്ടപ്പോൾ തന്നെ ആരായിരിക്കുമെന്ന് കൃഷ്ണൻപ്രിയ ഊഹിച്ചിരുന്നു...... ചെറുപുഞ്ചിരിയോടെ തന്നെ നോക്കി ഇറങ്ങുന്ന ആളെ കണ്ടപ്പോഴേക്കും തൻറെ പതിവ് കൂട്ടുകാരനായ വിറയൽ ശരീരത്തിലേക്ക് കടന്നുവരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു......പരിഭ്രമം അവളുടെ മുഖത്തും തെളിഞ്ഞിരുന്നു..... അത് കണ്ട് അവന് ചിരിയാണ് വന്നത്......

അവൻ ഒന്നും നോക്കാതെ റോഡിലേക്ക് കയറി നിന്നിരുന്നു, ബസ്റ്റോപ്പിൽ ആ സമയത്ത് അവൾ മാത്രമേ ഉണ്ടായിരുന്നു എന്നുള്ളത് ഒരു അനുഗ്രഹമായിരുന്നു...... ഒരു അകലം ഇട്ട് അവളുടെ അരികിലേക്ക് നിന്ന് പോക്കറ്റിൽ നിന്നും കർച്ചീഫ് എടുത്ത് ഒന്ന് മുഖം തുടയ്ക്കുന്നത് പോലെ കാണിച്ച് പറഞ്ഞു...... " ഇങ്ങനെ വിറയ്ക്കാതടോ...... ആളുകൾ ശ്രദ്ധിക്കും, ഞാൻ അന്ന് തന്നെ കൊണ്ട് വിട്ട ബസ് സ്റ്റോപ്പിൽ കാത്തു നിൽക്കും, ബസ്സിറങ്ങി അവിടെ നിൽക്കണം, എന്നിട്ട് ഞാൻ കോളേജിൽ കൊണ്ടു വിടാം...... അത് പറയാൻ വേണ്ടിയാണ് വന്നത്..... ചെറുചിരിയോടെ അവളോട് അത്രയും പറഞ്ഞ് സ്മാർട്ട് വാച്ചിൽ സമയം നോക്കിയതിനു ശേഷം അവൻ അവിടെ നിന്നും കാറിലേക്ക് കയറി ഇരുന്നു......

മറുപടിയൊന്നും അവൾ പറഞ്ഞിരുന്നില്ല, ആ നിമിഷവും ആരെങ്കിലും കാണുന്നുണ്ടോ എന്ന് മാത്രമായിരുന്നു അവൾ ശ്രദ്ധിച്ചിരുന്നത്..... എങ്കിലും അവൻ പറഞ്ഞു പോയ വാചകങ്ങൾ അവളുടെ ശരീരത്തിൽ വീണ്ടും ഒരു വിറയലിന് കാരണമായിരുന്നു...... എന്തിനായിരിക്കും കാണണമെന്ന് പറഞ്ഞത്....? ഇറങ്ങിയില്ലെങ്കിൽ മോശമല്ലേ എന്ന് വിചാരിച്ചു മാത്രം അവൾ ഇറങ്ങാം എന്ന് തീരുമാനിച്ചു...... പക്ഷേ ആരെങ്കിലും കണ്ടാലോ താൻ ബസ്സിൽ കയറി ഇടയ്ക്ക് ഇറങ്ങുകയാണ് എന്ന് ആരെങ്കിലും അമ്മയോടോ മറ്റോ പറഞ്ഞാലോ..... അങ്ങനെ പലവിധ ചിന്തകൾ മനസ്സിലൂടെ ഓടി പാഞ്ഞിരുന്നു...... പലവിധ പേടികളും മനസ്സിൽ നിറഞ്ഞിരുന്നു..... എന്നാൽ അവന്റെ ചിരി....!! അതിനെക്കാൾ വലുതായിരുന്നില്ല അവൾക്ക് ആ പരിഭ്രമങ്ങൾ ഒന്നും.....

ബസ് വന്നപ്പോൾ ഒരു വിറയലോടെ ആയിരുന്നു അകത്തേക്ക് കയറി ഇരുന്നത്..... ബസ്സിൽ കയറി ഇരുന്നതിനു ശേഷം അടുത്ത സ്റ്റോപ്പ് അടുക്കുംതോറും വല്ലാത്തൊരു ഭയം തോന്നിയിരുന്നു, ബസിനുള്ളിൽ ഇരുന്ന് തന്നെ കണ്ടിരുന്നു പുറത്തായി മാറ്റി പാർക്ക് ചെയ്തിരിക്കുന്ന അവൻറെ വണ്ടി...... അതിനുള്ളിൽ അവൻ ഉണ്ടാകും എന്നുള്ള ചിന്ത വീണ്ടും ശരീരത്തിലൂടെ ഒരു വൈദ്യുതപ്രവാഹം കടന്നുപോകുന്നതിനുള്ള കാരണമായി, എങ്കിലും യാന്ത്രികമായി തന്നെ എഴുന്നേറ്റ് ആ സ്റ്റോപ്പിലേക്ക് ഇറങ്ങിയിരുന്നു...... അതിനുശേഷം പകച്ചുനിൽക്കുന്നവളെ കണ്ടപ്പോൾ ആ നിമിഷം അവന് ഉള്ളിൽ കൗതുകം നുരപൊങ്ങി.... പരിഭ്രമം ആണ് പെണ്ണിന്റെ മുഖത്ത്..... നടക്കാൻ പോലും മറന്നു കൊണ്ടാണ് അവൾ അവിടെ നിൽക്കുന്നത് എന്ന് തോന്നിയത് കൊണ്ട് തന്നെ അവൻ വണ്ടി കൊണ്ടുവന്ന് അവളുടെ അരികിലേക്ക് നിർത്തി.... യാന്ത്രികമായി അവൾ കയറുകയും ചെയ്തിരുന്നു......

കയറി ഇരുന്നപ്പോഴും വിറയൽ ആയിരുന്നു അവളിൽ നിറയുന്നത്...... അതിൻറെ മുന്നോടി എന്നതുപോലെ അവൾ ഷോൾ കൊണ്ട് മുഖത്തെ വിയർപ്പ് ഒപ്പുന്നുണ്ടായിരുന്നു..... " തനിക്ക് പേടിയുണ്ടോ എന്നോടൊപ്പം വരാൻ.....?? ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ട് അവൾ അത് ചോദിച്ചപ്പോൾ അവൾ അവന്റെ മുഖത്തേക്ക് നോക്കിയിരുന്നു..... " തന്റെ പരിഭ്രമം ഒക്കെ കണ്ടപ്പോൾ എനിക്ക് അങ്ങനെ തോന്നി.... " അങ്ങനെയല്ല സാർ, എനിക്കതൊന്നും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല.... പൊട്ടി അവൻ ചിരിച്ചു പോയിരുന്നു അവളുടെ വാക്കുകൾ കേട്ടിട്ട്..... " താൻ ഇങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല, ഞാൻ വളരെ വ്യക്തമായി തന്നെയാണ് തന്നോട് മനസ് തുറന്നത്..... ഇനിയും തനിക്ക് വിശ്വാസമായില്ലെങ്കിൽ ഒരിക്കൽ കൂടി ഞാൻ ഈ മുഖത്ത് നോക്കി പറയാം, ഐ ലവ് യു പ്രിയ... .!! പ്രിയപ്പെട്ട ഒരാളിൽ നിന്നും ഏറ്റവും കൂടുതൽ കേൾക്കാൻ കൊതിച്ച ഒരു വാക്ക് ആയിരുന്നു അവളുടെ കാതുകളിലേക്ക് അലയടച്ചിരുന്നത്.......

പക്ഷേ എന്തുകൊണ്ടോ പരിഭ്രമം മൂലം സന്തോഷിക്കുവാൻ ആ നിമിഷം മറന്നവൾ.... " ഇങ്ങനെ എന്നും ഞാൻ ബസ്റ്റോപ്പിൽ ഇറക്കി കറങ്ങാൻ ഒന്നും കൊണ്ടുപോവില്ല കേട്ടോ..... ഇന്നലെ എന്തോ എനിക്ക് ഉറങ്ങാൻ സാധിക്കുന്നില്ലായിരുന്നു.... അതുകൊണ്ട് ആണ്.... അല്ലാതെ ഞാൻ അങ്ങനെ ഒരു ചോക്ലേറ്റ് കാമുകൻ ഒന്നുമല്ല, താൻ തെറ്റ് ധരിക്കല്ലേ..... തന്നെ രാവിലെ തന്നെ കാണണമെന്ന് തോന്നി, എനിക്കറിയായിരുന്നു താനിപ്പോഴും ഇന്നലത്തെ ഹാങ്ങോവറിൽ ആയിരിക്കും എന്ന്..... ഇതൊന്നും വിശ്വസിക്കാൻ പറ്റാതെ ഉള്ള അവസ്ഥയിൽ..... അതൊന്നു മാറ്റി എടുക്കണം എന്ന് തോന്നി, എന്റെ കൂടെ കുറച്ച് സമയം ഇരിക്കുമ്പോൾഒക്കെ ആകുമ്പോൾ എന്ന് എനിക്ക് തോന്നി...... അപ്പോൾ തനിക്ക് തോന്നില്ലേ നമ്മൾ തമ്മിലുള്ള അകലം കുറച്ചു കുറഞ്ഞു എന്ന്.....

അതിനു വേണ്ടി മാത്രമാണ് തന്നെ രാവിലെ ഞാൻ തന്നെ കൊണ്ടു വിടാം എന്ന് തീരുമാനിച്ചിരുന്നത്..... കുസൃതിചിരിയോടെ അവൻ പറഞ്ഞു.... " സത്യമായും ഇതൊന്നും എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല സർ.... " പ്രിയ ഒരു കാര്യം റിപ്പീറ്റ് ചെയ്യുന്നത് എനിക്ക് ഇഷ്ട്ടം അല്ല, ഞാൻ ഇന്നലെ തന്നെ പറഞ്ഞു സർ വിളി വേണ്ടാന്ന്, വേറെ എന്ത് വേണമെങ്കിലും വിളിച്ചോളൂ, കുഴപ്പമില്ല..... ഇന്നലെ ഞാൻ സെലക്ട് ചെയ്ത് ഡ്രസ്സ് ഒക്കെ തനിക്ക് ഇഷ്ടമായോ....? പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ സ്റ്റിയറിങ്ങിൽ വെറുതെ താളം പിടിക്കുന്നവന്റെ കൈകളിലേക്ക് ഒരു നിമിഷം അവളുടെ നോട്ടം എത്തിയിരുന്നു.... മറുപടി കിട്ടാതായപ്പോൾ ഒരിക്കൽ കൂടി അവൻ അവളുടെ മുഖത്തേക്ക് നോക്കി, ആ നിമിഷം അവൾ മെല്ലെ തല അനക്കി.. " വീട്ടിൽ എന്ത് പറഞ്ഞു.....? " പാലാഴിയിൽ നിന്ന് തന്നതാണെന്ന് പറഞ്ഞു...... " ആര് ഞാനോ.....??

" അതേ.... പുറത്തേക്ക് നോക്കി മറുപടി പറഞ്ഞവളെ അവൻ അത്ഭുത പൂർവ്വം നോക്കി.... " സീതമ്മ കൊടുത്തു വിട്ടു എന്ന് പറഞ്ഞു...... ചെറുചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾ മറുപടി പറഞ്ഞു...... " എനിക്ക് തോന്നി....!! അല്ലാതെ ധൈര്യപൂർവം അങ്ങനെ പറയും എന്ന് എനിക്ക് തോന്നുന്നില്ല...... നന്നായി അവൾ ഒന്ന് ചിരിച്ചു.... അവന്റെ ഹൃദയം നിറച്ചൊരു ചിരി.... " എങ്കിലും എന്നെ ഇത്രയും സ്നേഹിച്ചിട്ട് ഞാൻ ഇത്ര അടുത്തിരിക്കുമ്പോൾ എന്നോട് ഒന്നും പറയാൻ ഇല്ലേ പ്രിയമ്....? തൻറെ സ്നേഹത്തിൻറെ കാലപ്പഴക്കം അറിഞ്ഞപ്പോൾ ഞാൻ വിചാരിച്ചത് നമ്മൾ തമ്മിൽ സ്നേഹത്തിൽ ആയതിനുശേഷം താൻ എന്നെ ഒരു നിമിഷം പോലും സംസാരിക്കാൻ അനുവദിക്കാതെ താൻ എന്നെപ്പറ്റി വിചാരിച്ചു കൂട്ടിയ കാര്യങ്ങളും സ്വപ്നങ്ങളും ഒക്കെ തുറന്നു പറയുമെന്ന് ആണ്.... ചെറുചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ എന്ത് പറയണം എന്നറിയാത്ത ഒരു അവസ്ഥയിൽ ആയിരുന്നു അവളും.... "

അങ്ങനെ ഞാൻ അങ്ങനെ സ്വപ്നം ഒന്നും കണ്ടിട്ടില്ല...... അങ്ങനെ സ്വപ്നം കാണാനുള്ള അർഹതയില്ലെന്ന് എനിക്ക് തന്നെ അറിയാമായിരുന്നു..... എപ്പോഴൊക്കെയോ മനസ്സിൽ ഒരു മോഹം ഉണ്ടായിരുന്നു, പക്ഷേ കരുതുന്നതുപോലെ ഞാന് നമ്മളെ കൂട്ടി സ്വപ്നങ്ങൾ ഒന്നും കണ്ടിട്ടില്ല....... ഒരിക്കലും സാധിക്കാത്ത സ്വപ്നങ്ങൾ കാണേണ്ട ആവശ്യം ഇല്ലല്ലോ എന്ന് കരുതി തന്നെയാണ് അങ്ങനെ കാണാഞ്ഞത്...... ഇഷ്ടമായിരുന്നു ഒരുപാട്......!!! പെട്ടെന്ന് അവൻ ബ്രേക്ക് ഇട്ട് വണ്ടി നിർത്തി...... അതിനുശേഷം അവളുടെ വലംകൈയ്യ് ചേർത്ത് അവളുടെ മുഖത്തേക്ക് നോക്കി ഒരു നിമിഷം വീണ്ടും അവളിൽ പരിഭ്രമം നിറയുന്നതായി അവൻ അറിഞ്ഞിരുന്നു..... " അത് എന്റെ മുഖത്തുനോക്കി പറയടോ, എനിക്ക് എന്ത് ആഗ്രഹമുണ്ടെന്നു അറിയോ തന്റെ നാവിൽ നിന്ന് കേൾക്കാൻ..... ഏറെ പ്രണയത്തോടെ...... തന്റെ മുഖത്തേക്ക് നോക്കി പറയുന്നവന് എന്തു പറയണമെന്നറിയാതെ അവൾ ഇരുന്നു......

ആ നിമിഷങ്ങളിലെല്ലാം തൻറെ കൈകളിലുള്ള അവൻറെ പിടിയുടെ ശക്തി മുറുകുന്നത് അവൾ അറിയുന്നുണ്ടായിരുന്നു....... അവസാനം തങ്ങൾക്കിടയിൽ ഉള്ള അകലങ്ങൾ എല്ലാം എവിടെയോ പോയി മറിഞ്ഞതു പോലെ അവൾക്ക് തോന്നി...... ആ നിമിഷം അവളുടെ മുൻപിൽ അവളുടെ പ്രിയപ്പെട്ടവൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ...... ഒരു നിമിഷം അവന്റെ കണ്ണുകളിലേക്ക് നോക്കി തന്നെ അവൾ പറഞ്ഞു..... " ഇഷ്ടമാണ്.......!!!!! ഒരുപാട് ഒരുപാട് ഒരുപാട് ഒരുപാട്.......... ഏറെ പ്രണയത്തോടെ അവന്റെ തേൻ നിറമുള്ള മറുകിൽ ഉടക്കി നിന്നു ആ നോട്ടം.... " ഈ പറഞ്ഞ "ഒരുപാടുകൾ" അത്രയും ആയിട്ടില്ല എങ്കിലും എനിക്കും ഒരുപാട് ഇഷ്ടമാണ്..... ഈ മനസ്സ് അറിഞ്ഞ നിമിഷം മുതൽ..... അവളുടെ ആ വാക്കുകൾ അവനെയും മറ്റൊരു ലോകത്തിലേക്ക് കൊണ്ടുചെന്നു എത്തിച്ചിരുന്നു.....

മനസ്സിലുള്ള ഇഷ്ടം തുറന്നു പറഞ്ഞ ചാരിതാർഥ്യത്തിലവളും ഒരു പെണ്ണിൻറെ സ്നേഹത്തിൽ അടിമപ്പെട്ടവനും കണ്ണുകൾ കൊണ്ട് കഥകൾ പറഞ്ഞു....... പെട്ടെന്ന് തന്നെ അവൻ അവളുടെ കൈകൾ നെഞ്ചോട് ചേർത്തു പിടിച്ചു.... പിന്നെ മെല്ലെ ചുണ്ട് ചേർത്തു..... ഒരു നിമിഷം ഞെട്ടി തരിച്ചവൾ കൈ വലിച്ചു പോയിരുന്നു..... അത് കണ്ട് അവൻ ചിരിച്ചു പോയി, ചുമ്മാ ഇരുകണ്ണുകളും അടച്ച് കാണിച്ച് മീശപിരിച്ച് അവൻ വെറുതെ പറഞ്ഞു...... " ഞാൻ അങ്ങോട്ട് ചോദിച്ചില്ലായിരുന്നെങ്കിൽ ഒരിക്കലും കൃഷ്ണപ്രിയ ഇഷ്ടം എന്നോട് ഇങ്ങോട്ട് പറയില്ലായിരുന്നു അല്ലേ........?? അവളുടെ മുഖത്തേക്ക് നോക്കി വീണ്ടും ഡ്രൈവിംഗ് ശ്രദ്ധ കേന്ദ്രീകരിച്ച് അവൻ പറഞ്ഞു...... ഇല്ല എന്ന് അവൾ തല ചലിപ്പിച്ചു, അപ്പോഴേക്കും കോളേജിൻറെ അടുത്ത് എത്താറായിരുന്നു..... " ഇവിടെ മതി ഇനി ഞാൻ നടന്നു പൊയ്ക്കോളാം..... "

ഒക്കെ.... വൈകുന്നേരം നമ്മളൊന്നിച്ചു ചായ കുടിച്ചില്ലേ ആ കോഫി ഷോപ്പിൽ വരണം.... ഞാൻ അവിടെ ഉണ്ടാവും, എനിക്ക് കുറെ സംസാരിക്കാനുണ്ട് തന്നോട്...... താനൊന്നും മിണ്ടാതിരിക്കുന്നത് കൊണ്ടാണ് എനിക്കൊരു സ്റ്റാർട്ടിങ് ട്രബിൾ...... ഒന്നും സംസാരിക്കാതിരിക്കാത്തവരോടെ നമ്മളെന്താ സംസാരിക്കാ..... നന്നായി ഇങ്ങോട്ട് സംസാരിക്കുന്നവർ ആണെങ്കിൽ അല്ലെ നമുക്ക് എന്തെങ്കിലും സംസാരിക്കാൻ തോന്നു..... അതുകൊണ്ട് തന്നെ ഈ മിണ്ടാപൂച്ച സ്വഭാവം വേണ്ട, എനിക്കിഷ്ടമല്ല......!! ഞാൻ ഒരുപാട് സംസാരിക്കുന്ന ആളാണ്, തിരിച്ച് ഒന്നും സംസാരിച്ചില്ല എങ്കിലും ചെറിയ രീതിയിലെങ്കിലും എനിക്ക് താൻ കമ്പനി തന്നേ പറ്റൂ......!! അങ്ങനെ അവൻ പറഞ്ഞപ്പോൾ നിറഞ്ഞമനസ്സോടെ ആയിരുന്നു അവളും ആ വണ്ടിയിൽ നിന്നും ഇറങ്ങിയത്..... അവനെ തലയാട്ടി കാണിച്ചതിനു ശേഷം കോളേജിനു മുൻപിലേക്ക് നടന്നപ്പോൾ ഇതൊന്നും സ്വപ്നമല്ല യാഥാർത്ഥ്യമാണ് എന്ന ഒരു ബോധം അവളിലും ഉദിച്ചിരുന്നു.... കാത്തിരിക്കൂ....🌻 മാധവ് കൊള്ളാമോ...??........തുടരും.......................

Share this story