സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 17

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

അങ്ങോട്ടുള്ള ഡ്രൈവിങ്ങിൽ കാർ സ്റ്റീരിയോയിൽ നിന്ന് ഒഴുകുന്ന ഗാനങ്ങൾ മാത്രമായിരുന്നു അകമ്പടിയായി ഉള്ളത്..... 🎶ഓർമയുടെ കൈകൾ മെല്ലേ..... ഓർമയുടെ കൈകൾ മെല്ലേ..നിന്നെ വരവേൽക്കുന്നുണ്ടെ.. രാവിന്റെ ഈണം പെയ്യുമ്പോൾ..ഓ..കനവിന്റെ പായിൽ ചായുമ്പോൾ.. ചുടുശ്വാസം കാതിൽ ചേരുമ്പോൾ..കണ്ണുപൊത്തിയാരും കാണാതെ.. 🎶 കൃഷ്ണപ്രിയയുടെ പാളിയുള്ള നോട്ടങ്ങൾ എല്ലാം മാധവ് അറിയുന്നുണ്ടായിരുന്നു..... ചെറുചിരിയോടെ ഡ്രൈവിംഗിൽ ഒന്ന് ശ്രദ്ധ കേന്ദ്രീകരിച്ച് അരികിലിരുന്നവളുടെ കൈകളിലേക്ക് മാധവ് കൈകൾ കോർത്തു വച്ചു.... ആ നിമിഷം തന്നെ അവളിൽ ഒരു വിറയൽ പടർന്നതും കൈകൾ ഒന്ന് ഇളകിയത് അവൻ അറിഞ്ഞിരുന്നു...... പക്ഷേ അത് തട്ടിമാറ്റാൻ അവൾ ശ്രമിച്ചിരുന്നില്ല, ആ കരസ്പർശം ഒരുപക്ഷേ അവളും ആഗ്രഹിച്ചിട്ടുണ്ടാകുമെന്ന് മനസ്സിലായിരുന്നു, ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി തന്നെ അവൻ പാടി....

"ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ..ഉള്ളിലായെ ന്നോടിന്നും ഇഷ്ട്ടമല്ലേ..ചൊല്ലു ഇഷ്ട്ടമല്ലേ.. കൂട്ടുകാരീ..കൂട്ടുകാരീ..കൂട്ടിലോ നീയും ഞാനും മാത്രമല്ലേ..ഒന്നും മിണ്ടുകില്ലേ.. ഇഷ്ട്ടമല്ലേ..ഇഷ്ട്ടമല്ലേ.." അവന്റെ സ്വരമാധുര്യത്തിൽ സ്വയം മറന്നവളോട് ആയി അവൻ പറഞ്ഞു.... " പ്രിയ ഞാൻ ഒരുപാട് സംസാരിക്കുന്ന ഒരു വ്യക്തിയാണ്, അത്രയൊന്നും ഇല്ലെങ്കിലും ചെറിയ രീതിയിലെങ്കിലും സംസാരിക്കുന്ന ഒരാളായിരിക്കണം എന്റെ പാർട്ണർ എന്ന് എനിക്ക് നിർബന്ധമുണ്ടായിരുന്നു, സ്നേഹിക്കുന്നു എന്ന് നമ്മൾ വെറുതെ പറയുമ്പോൾ അല്ല പ്രിയ, സ്നേഹിക്കപ്പെടുന്നു എന്ന് മനസ്സിലാക്കുമ്പോഴാണ് നമുക്കും അതിൻറെ ഒരു സന്തോഷം മനസ്സിലാക്കാൻ കഴിയുന്നത്..... തനിക്ക് ഒന്ന് സംസാരിച്ചൂടെ, ഞാൻ ആഗ്രഹിക്കുന്നുണ്ട് തൻറെ കുഞ്ഞുകുഞ്ഞു സംസാരങ്ങൾ ഒക്കെ കേൾക്കാൻ, പക്ഷേ തൻറെ ഭാഗത്തുനിന്ന് അങ്ങനെ ഒന്നും ഇതുവരെയായിട്ടും ഉണ്ടാകുന്നില്ല...... " എനിക്ക് എങ്ങനെ സംസാരിച്ചു ഒന്നും വലിയ പരിചയമില്ല,

പ്രത്യേകിച്ച് നിങ്ങളെ പോലുള്ള വലിയ ആൾക്കാരൊടോക്കെ.... മടിയോടെ പറയുന്നവളെ കേട്ട ഉടനെ ഒന്ന് പൊട്ടി ചിരിക്കുകയായിരുന്നു അവൻ ചെയ്തത്, പെട്ടെന്ന് താൻ എന്തെങ്കിലും അബദ്ധം പറഞ്ഞൊ എന്ന് അറിയാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി..... " ഈ വലിയ വലിയ ആൾക്കാർ സംസാരിക്കുന്ന കാര്യങ്ങളും ചെറിയ ചെറിയ ആൾക്കാർ സംസാരിക്കുന്ന കാര്യങ്ങളും ഒന്നു തന്നെയാണ് പ്രിയ..... താൻ വളരെ സൈലൻറ് ആണ്, സത്യം പറഞ്ഞാൽ ഇനിക്ക് അത്‌ ഇഷ്ട്ടം അല്ല, " ഞാൻ ഒരുപാട് സംസാരിക്കില്ല പൊതുവെ ആരോടും, അതാണ്.... വേദനയോടെ പറഞ്ഞവൾ... " എങ്കിലും ആരോടും അധികം സംസാരിക്കാത്ത ആൾക്ക് എന്നോട് കുറച്ച് ഏറെ സംസാരിക്കാം..... ഇനിയുള്ള ജീവിത യാത്രയിൽ എന്നും ഒരുമിച്ച് ഉണ്ടാകേണ്ടതല്ലേ നമ്മൾ, അപ്പൊൾ മറ്റുള്ളവരെക്കാൾ അല്പം സ്പെഷ്യൽ അല്ലേ ഞാൻ പ്രിയയ്ക്ക്......?

വണ്ടി ഒന്നു നിർത്തി അവളുടെ മുഖത്തേക്ക് ഒരു കുസൃതിച്ചിരിയോടെ നോക്കി അവൻ അത് ചോദിച്ചപ്പോൾ അവൻറെ കണ്ണുകളെ നേരിടാൻ കഴിയാതെ അവൾ മുഖം താഴ്ത്തി എങ്കിലും ആ മുഖത്ത് ചുവപ്പുരാശി വിരിഞ്ഞത് അവൻ കണ്ടിരുന്നു ....... " ഒരുപാട് സംസാരിക്കണം എന്നുണ്ട്, പക്ഷെ ഈ മുഖത്തേക്ക് നോക്കുമ്പോൾ വാക്കുകൾ ഒന്നും എനിക്ക് കിട്ടുന്നില്ല..... അതിലുപരി ഒരുപാട് ആഗ്രഹിച്ചിട്ട് വിഷമിക്കേണ്ടി വരും എന്നുള്ള പേടിയാണ് മറുവശത്ത്...... അല്പം മടിച്ചു ആണെങ്കിലും അവന്റെ മുഖത്തേക്ക് നോക്കാതെ പറഞ്ഞവൾ.... " അങ്ങനെയൊരു പേടിവേണ്ട, ആ ഒരു ഉറപ്പ് ഞാൻ തരാം..... ഞാൻ പറഞ്ഞല്ലോ നമ്മുടെ കാര്യത്തിനെ പറ്റി എനിക്ക് വ്യക്തമായ ഒരു പ്ലാനിങ് ഉണ്ട്, " എന്ത് പ്ലാനിങ്.....? അമ്പറപ്പോടെ ചോദിച്ചു അവൾ.... " പ്രിയെടെ കോഴ്സ് കഴിയട്ടെ ആദ്യം...... അതായത് പ്രിയയുടെ പഠിപ്പ് കൂടെ കഴിയുമ്പോഴേക്കും ഞാൻ ഏട്ടനോട് നമ്മുടെ കാര്യം പറയും, വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്.....

ഏട്ടൻ അല്പം ഫോർവേഡ് ആയിട്ടുള്ള ആൾ തന്നെയാണ്, അതുകൊണ്ടുതന്നെ ഒരിക്കലും ഒരു പൊട്ടിത്തെറിയൊ അങ്ങനെ ഉള്ള പ്രശ്നങ്ങളൊന്നും നമുക്ക് നേരിടേണ്ടി വരില്ല എന്ന് തന്നെയാണ് എൻറെ വിശ്വാസം..... എൻറെ ഇഷ്ടത്തിനേക്കാൾ വലുതായി അമ്മയ്ക്കൊ ഏട്ടനോ മറ്റൊന്നും ഉണ്ടാവാൻ യാതൊരു സാധ്യതയുമില്ല, ഞാൻ പ്രിയയെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞാൽ തീരാത്ത പ്രശ്നങ്ങളൊന്നും എൻറെ വീട്ടിൽ ഇല്ല..... അതാണ് എന്റെ തീരുമാനം എങ്കിൽ ആരും എന്നെ വേറെ പിടിച്ചു കെട്ടിക്കില്ല..... അതുകൊണ്ട് പ്രിയ അത് ഓർത്തു ടെൻഷനടിക്കേണ്ട, പിന്നെ നമ്മൾ തമ്മിൽ വിവാഹം കഴിക്കാൻ ഒരു കാലാവധി ഉണ്ട്.... താൻ സ്റ്റഡീസ് ഒക്കെ പൂർത്തിയാക്കണം, ഞാൻ ഒന്ന് സെറ്റിൽ ആകണം, തന്നെ കൂടി അഫോഡ് ചെയ്യാൻ ഉള്ള ഒരു ഫിനാൻഷ്യൽ ബാക്ക്ഗ്രൗണ്ട് എനിക്ക് വേണം.... പിന്നെ തന്റെ ചേച്ചിയുടെ മാരേജ് കഴിയണം, കാരണം ഇതൊക്കെ എന്റെ വിശ്വാസങ്ങളാണ്,

ഒരുപക്ഷേ ഞാൻ ഇതൊക്കെ പറയുമ്പോൾ വീട്ടിൽ നിന്നും എനിക്ക് അനുകൂലമായ ഒരു മറുപടി അല്ല പറഞ്ഞെങ്കിലൊ....? മനുഷ്യരുടെ കാര്യമല്ലേ, കാര്യത്തോട് അടുക്കുമ്പോൾ അല്ലെ എല്ലാവരും എന്തൊക്കെയാണ് കരുതിയിരിക്കുക എന്ന് നമുക്ക് മനസ്സിലാകുക, അതുകൊണ്ട് പൂർണ്ണമായിട്ടും ഏത് കാര്യം തീരുമാനിച്ചാലും അതിൻറെ മറ്റൊരു വശം കൂടി ചിന്തിക്കുക,.. " അപ്പൊൾ അങ്ങനെ വന്നാലോ.....? പേടിയോടെ ചോദിച്ചു അവൾ... " അങ്ങനെ വന്നാൽ, പിന്നെ ഇവിടെ നിൽക്കാൻ പറ്റില്ല, തന്നെ ഇഷ്ട്ടം ആണ് എങ്കിലും ഏട്ടനെ വെല്ലുവിളിച്ചു ഈ നാട്ടിൽ ജീവിക്കാനുള്ള ധൈര്യം എനിക്കില്ല, പേടിയല്ല, ഒരു ഇമോഷണൽ അറ്റാച്ച്മെന്റ്, അത് ഒരിക്കലും സേഫ് ആയിരിക്കില്ല, അവർ നമ്മളെ എന്തെങ്കിലും ചെയ്യും എന്നല്ല പറഞ്ഞത്, എന്റെ മൈൻഡ് വളരെ ഡിസ്റ്റർബ് ആകും, ഏട്ടൻ എനിക്ക് അച്ഛനെ പോലെ ആണ്.... അമ്മയാണെങ്കിലും എൻറെ ഫ്രണ്ടിനെ പോലെയാണ്, രണ്ടുപേരും വിഷമിപ്പിച്ച അവരുടെ കണ്മുൻപിൽ തന്നെ ജീവിക്കാൻ എനിക്ക് പറ്റില്ല,

അതുകൊണ്ട് പക്ഷേ എന്നെ സ്നേഹിച്ച എൻറെ വാക്ക് വിശ്വസിച്ച പെണ്ണിനെ ചില ഇമോഷൻസിന്റെ പേരിൽ ഉപേക്ഷിക്കാനും എനിക്ക് പറ്റില്ല, നിങ്ങൾ രണ്ടുകൂട്ടരും ഒരു നാണയത്തിന്റെ രണ്ട് വശങ്ങളാണ് എനിക്ക്...... അതുകൊണ്ട് ഒരല്പം അവരർ വിഷമിച്ചാലും പിന്നെ അവരെല്ലാം നമ്മുടെ കൂടെ ഉണ്ടാകും എന്ന് തന്നെയാണ് എൻറെ വിശ്വാസം, വിശ്വാസം അല്ല അതാണ് സത്യം..... ചിലപ്പോൾ ഞാൻ ഇതൊക്കെ പറയുമ്പോൾ അംഗീകരിക്കാൻ കുറച്ച് ബുദ്ധിമുട്ട് ഉണ്ടാകുമെങ്കിലും പിന്നീട് അവയെ അംഗീകരിക്കും എന്ന് എനിക്ക് ഉറപ്പാണ്, അതുവരെ ഞാൻ പ്രിയയെ കൊണ്ട് ഇവിടെ നിന്ന് മാറി നിൽക്കും..... പേടിക്കേണ്ട തന്നെ പറ്റിക്കാൻ ഒന്നുമല്ല, ഈ നാട്ടിൽ തന്നെ നമ്മൾ ലീഗൽ ആയിട്ട് മാരി ചെയ്യും, അതിനുശേഷം നമ്മൾ രണ്ടുപേരും കൂടെ ഡൽഹിക്ക് പോകുന്നു, അവിടെ എനിക്ക് കുറച്ച് ഫ്രണ്ട്സ് ഒക്കെ ഉണ്ട്, ആ ഫ്രണ്ട്സ് സർക്കിളിൽ നിന്ന് എനിക്ക് വേണമെങ്കിൽ അവിടെ സുപ്രീം കോടതിയിൽ പ്രാക്ടീസ് ചെയ്യാൻ പറ്റും, അങ്ങനെ എന്തെങ്കിലും നോക്കണം,

ഏതായാലും മാന്യമായ ഒരു തൊഴിൽ കയ്യിലുള്ളത് കൊണ്ട് തന്നെ പട്ടിണിക്ക് ഇടാതെ പോറ്റാൻ ഒക്കെ എനിക്ക് പറ്റും, ഇനി ഈ ജോലി കിട്ടിയെങ്കിലും നല്ല ആരോഗ്യമുണ്ട് കൂലിപ്പണിക്ക് പോയാലും തന്നെ ഞാൻ പട്ടിണികിടത്താതെ നോക്കിക്കോളാം, ഇടയ്ക്ക് വെച്ച് തന്നെ ഞാൻ ഉപേക്ഷിക്കില്ല....." അവൻ പറഞ്ഞത് കെട്ട് അമ്പരന്ന് നിന്നവൾ....... എത്ര വ്യക്തമായാണ് അവനൊരോ കാര്യങ്ങളും പറയുന്നത് എന്ന് അവൻ ചിന്തിക്കുകയായിരുന്നു..... അവൻ പറയുന്ന ഓരോ കാര്യങ്ങളിലും ഒരു പ്രത്യേക അടുക്കും ചിട്ടയും ഉണ്ട്....... ജീവിതത്തെപ്പറ്റി വ്യക്തമായ നിരീക്ഷണം ഉള്ള വ്യക്തിയാണ് അവൻ എന്ന് അവൾക്ക് മനസ്സിലായി..... താൻ ഭയപ്പെടും പോലെ തന്നോട് അവനുള്ളത് ഒരു നേരമ്പോക്കല്ല, ആ ഇഷ്ടത്തെ അവൻ വളരെയധികം പ്രാധാന്യം നൽകി തന്നെയാണ് കാണുന്നത്..... അത് ഓർത്തപ്പോൾ അവൾക്ക് സമാധാനം തോന്നി..... എങ്കിലും അവൻ പറഞ്ഞതിനെ പറ്റി ചിന്തിച്ചപ്പോഴും അവൾക്ക് വലിയ പരിഭ്രമം തോന്നി.....

ഇത്രയും പ്രതിസന്ധികളെ തരണം ചെയ്യാൻ തന്നെ കൊണ്ട് സാധിക്കുമോ.....? ഒരുപക്ഷേ എല്ലാ ഭാഗത്തുനിന്നും ഉയരുന്നത് എതിർപ്പ് ആണെങ്കിൽ അതിനെയൊക്കെ തരണം ചെയ്ത് മധവിനോടൊപ്പം ജീവിക്കാനുള്ള ധൈര്യം തനിക്ക് ഉണ്ടാകുമോ.....? " എൻറെ ഭാഗം ഞാൻ ക്ലിയർ ആക്കും, അവിടെ ഒരു മിസ്റ്റേക്ക് ഉണ്ടാവില്ല, ഇനി കുറച്ചുകൂടി ബോൾഡ് ആവേണ്ടത് പ്രിയയാണ്, താൻ എന്നെ കണ്ടാൽ കിണ്ണം കട്ടോ എന്ന് ഉള്ള ഭാവം മാറ്റണം..... കുറച്ചുകൂടി ബോൾഡ് ആകണം, പെൺകുട്ടികൾ എപ്പോഴും കുറച്ച് സ്ട്രോങ്ങ് ആയിരിക്കണം, എനിക്ക് ഇഷ്ടം അതാണ്, എന്താണെന്ന് ചോദിച്ചാൽ ഏതാടാന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടാവണം...... ഞാൻ പറഞ്ഞത് വിചാരിച്ച് ഇപ്പോഴേ ടെൻഷനടിച്ച് ഈ കുഞ്ഞു തല പുകയ്ക്കേണ്ട.... " അവളുടെ തലക്കിട്ട് ഒരു കൊട്ട് കൊടുത്ത് ചെറുചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ അറിയാതെ ഒരു പുഞ്ചിരി അവളുടെ ചൊടിയിൽ ബാക്കിയായിരുന്നു.....

പുഞ്ചിരിയോടെ തന്നെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കണ്ണുകൾ ചിമ്മി അവൻ ഒന്ന് കാണിച്ചു..... " ലൈറ്റ് ആയിട്ട് ഒരു ജ്യൂസ് കുടിച്ചാലോ.....? അതേ ചിരിയോടെ തന്നെ അവൻ ചോദിച്ചപ്പോൾ അവൾ ശരി എന്നർത്ഥത്തിൽ തലയാട്ടിയിരുന്നു, അടുത്ത് കണ്ട ഒരു ജ്യൂസ് ഷോപ്പിലെക്ക് തന്നെയായിരുന്നു അവൻ വണ്ടി നിർത്തിയത്..... ഇറങ്ങി അവൻ നടന്നപ്പോൾ അവളും അവനെ അനുഗമിച്ചിരുന്നു .... നടത്തത്തിലും അവളുടെ കൈകൾ വേർപ്പെടുത്താൻ അവൻ ആഗ്രഹിച്ചിരുന്നില്ല...... അവൻറെ കൈ കോർത്തിരുന്നു..... പരസ്പരം മുഖാമുഖം ഇരിക്കുമ്പോൾ അവനെ അഭിമുഖീകരിക്കാൻ അവൾക്കു മടി തോന്നിയിരുന്നു, പൈനാപ്പിൾ ജ്യൂസിൽ വെറുതെ ഇളകിക്കൊണ്ടിരിക്കുന്നവളെ കണ്ടപ്പോളവന് ചിരിയാണ് വന്നത്... തന്റെ മുഖത്തേക്ക് നോക്കാൻ ഇപ്പോഴും അവൾക്ക് മടി ആണെന്ന് തോന്നുന്നു, " ഈ നാണം ഓക്കെ മാറ്റാൻ എനിക്കറിയാം, പക്ഷേ തൽക്കാലം തൻറെ അടുത്ത് ഒരു കുരുത്തക്കേടും കാണിക്കേണ്ട എന്ന് ഞാൻ എൻറെ മനസ്സിനെ തന്നെ വിലക്കിയിരിക്കുകയാണ്....

മുഖത്തുപോലും നോക്കാതെ ഇരുന്നാൽ ചിലപ്പോൾ അതൊക്കെ ഞാനങ്ങ് മറക്കും..... ചെറിയൊരു കുസൃതിയോടെ തൻറെ മുഖത്തുനോക്കി പറയുന്നവനെ കണ്ടപ്പോൾ കൃഷ്ണപ്രിയയുടെ മുഖത്ത് ഭയവും അതോടൊപ്പം നാണവും ഇടകലർന്ന് സമ്മിശ്ര വികാരങ്ങൾ ആയിരുന്നു...... " വേഗം കുടിക്ക് പെണ്ണെ, അവളുടെ ചെവിയിൽ അത്രയും ഒന്ന് പറഞ്ഞതിനുശേഷം ചെറുചിരിയോടെ ബില്ല് പേ ചെയ്യാനായി പോകുന്നവനെ കണ്ടപ്പോൾ ചിരിയോടെ ഒറ്റവലിക്ക് തന്നെ ജ്യൂസ് മുഴുവൻ കൃഷ്ണപ്രിയ കുടിച്ചിരുന്നു, അതിനുശേഷം വേഗം ടിഷു കൊണ്ട് ഒന്ന് മുഖം തുടച്ചതിന് ശേഷം അവൻറെ അരികിലേക്ക് ചെന്നു..... "' തനിക്ക് എന്തെങ്കിലും വാങ്ങണോ...... നോക്കിക്കോ....? ബേക്കറിയുടെ ചില്ല് കൂട്ടിലേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞപ്പോൾ ഒന്നും വേണ്ട എന്ന് അവൾ ചുമൽ കൂച്ചി..... പൂച്ച " അതെന്താ തനിക്ക് സ്വീറ്റ്സ് ഇഷ്ടം അല്ലേ.....? എന്തെങ്കിലും വാങ്ങഡോ, കോക്കനട്ട് ബർഫി എടുത്തോ സൂപ്പർ സാധനം ആണ്.... എൻറെ ഫേവറിറ്റ്, ഇത്‌ കഴിക്കുമ്പോൾ എന്നെ ഓർത്താൽ മതി.....

അത്രയും പറഞ്ഞു മറുപടിക്ക് കാക്കാതെ അവളുടെ വീട്ടിലുള്ള എല്ലാവർക്കും വേണ്ടി തന്നെ അവൻ അത് വാങ്ങിയിരുന്നു...... അവളുടെ വിസമ്മതം ഒന്നും കാര്യമാക്കാതെ അതും വാങ്ങി തിരികെ കാറിലേക്ക് കയറുമ്പോഴും ഒരു അത്ഭുതത്തോടെ ആയിരുന്നു അവൻറെ മുഖത്തേക്ക് നോക്കിയത്, താൻ കടന്നുപോകുന്നത് സ്വപ്നത്തിലൂടെ ആണോ സത്യത്തിൽ കൂടെയാണോ എന്ന് ഇപ്പോഴും കൃഷ്ണപ്രിയയ്ക്ക് മനസ്സിലാക്കാൻ സാധിക്കുന്നില്ലയിരുന്നു.... കാറിലേക്ക് കയറി കഴിഞ്ഞപ്പോൾ തന്നെ ബേക്കറിയിൽ നിന്ന് വാങ്ങിയ കവർ അവളുടെ കൈകളിൽ അവൻ നൽകിയിരുന്നു, " ഇത്‌ കഴിക്കാൻ ഇഷ്ടം ആണെന്ന് പറഞ്ഞിട്ട്... നേർത്ത സ്വരത്തിൽ അവൾ ചോദിച്ചു, " ഇഷ്ടപ്പെട്ടത് ഒക്കെ തന്നെയാണ്, ഇഷ്ട്ടപെട്ട ആൾ കഴിച്ചാലും എന്റെ വയറുനിറയും..... ചെറുചിരിയോടെ അവനത് പറഞ്ഞപ്പോഴും അവളുടെ മുഖത്ത് നാണം അതിൻറെ നിറച്ചാർത്തുകൾ നൽകിയിരുന്നു..... " പിന്നെ തനിക്ക് നിർബന്ധമാണെങ്കിൽ ഒരെണ്ണം കഴിക്കാം, അവൻ പറഞ്ഞപ്പോഴേക്കും ആ കവറിൽ നിന്നും ഒരെണ്ണമെടുത്ത് അവൾ അവനു നേരെ നീട്ടിയിരുന്നു.....

ഡ്രൈവിംഗ് ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ട് തന്നെ അവൻ വാ തുറന്നു..... ഒരു നിമിഷം കൃഷ്ണപ്രിയ വല്ലാതെ ആയി പോയിരുന്നു, അങ്ങനെയൊരു സാഹചര്യം സംഭവിക്കും എന്ന് അവൾ വിചാരിച്ചിരുന്നില്ല.... ആ പരിഭ്രമം മുഖത്ത് കണ്ടിരുന്നു, എങ്കിലും ഒരു ഭാവ വ്യത്യാസവും ഇല്ലാതെ ഡ്രൈവിങ്ങിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് അവൻ... " താടോ..... ഇതൊരുമാതിരി ചോറ് കഴിച്ച ആളിനെ വിളിച്ചിട്ട് ഊണില്ല എന്ന് പറയുന്ന പോലെ ആയിരുന്നല്ലോ...... ചിരിയോടെ അവൻ പറഞ്ഞപ്പോൾ അറിയാതെ അവൾ ചിരിയോടെ അവൻറെ വായുടെ നേരെ നീട്ടിയിരുന്നു, അവൻ ഒന്നു കടിച്ചതിനുശേഷം മെല്ലെ അവളുടെ കൈയ്യിലും ചെറുതായി ദന്തങ്ങൾ ചേർത്തു, ശേഷം അവളെ നോക്കി കണ്ണിറുക്കി കാണിച്ചിരുന്നു..... പെട്ടെന്ന് ആ മുഖത്ത് മിന്നി മാഞ്ഞു പരിഭ്രമം കാണെ അവന് ചിരിപൊട്ടി വന്നിരുന്നു...... അവൻ കഴിച്ചു എന്ന് ഉറപ്പു വരുത്തി അവൾ ബാക്കി കൂടി അവന് നേരെ നീട്ടിയപ്പോൾ അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി ചിരിയോടെ അവൻ പറഞ്ഞു... "' എനിക്ക് നിറഞ്ഞു, ബാക്കി പ്രിയ കഴിച്ചോളൂ .. വീണ്ടും ആ പരിഭ്രമം അവളുടെ മുഖത്ത് മിന്നി മാഞ്ഞു .

അത്‌ അവനിൽ വീണ്ടും കുസൃതികൾ മുളപൊട്ടാൻ തുടങ്ങി, " എന്താടോ ഞാൻ കഴിച്ചതിന്റെ ബാക്കി കഴിക്കുന്നോണ്ട് മടി ഉണ്ടോ....? കുസൃതിയോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചപ്പോൾ മറ്റൊന്നും നോക്കാതെ അത് അവൾ കഴിച്ചു തുടങ്ങിയിരുന്നു.... ഒരു നിമിഷം അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു, അവളുടെ വീടിൻറെ കുറച്ച് അപ്പുറത്തായി വണ്ടി നിർത്തിയതിനുശേഷം ഒരു നിമിഷം അവനെ തന്നെ നോക്കിയിരുന്നു പോയിരുന്നു..... "പ്രിയ, ഇപ്പോൾ തന്നിൽ നിന്നും അകന്നു പോകണമല്ലോന്ന് എന്ന് ചിന്തിക്കുമ്പോൾ ഒരു വേദനയാണ് മനസ്സിൽ..... ഇന്ന് വന്നത് പോലെ എന്നെ കാണാൻ പറ്റാതെ ഒട്ടും പറ്റില്ല എന്ന് തോന്നുമ്പോൾ ഓടി വന്നേക്കണം, ഞാൻ നോക്കി ഇരിക്കും..... ഏറെ ആർദ്രമായി അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ ഉള്ളിൽ നിറഞ്ഞു നിന്ന പ്രണയം അവളുടെ കണ്ണുകളിൽ അവന് കാണാൻ സാധിക്കുന്നുണ്ടായിരുന്നു.....

ആ മുഖത്തേക്ക് ഒരിക്കൽ കൂടി ആർദ്രതയോടെ നോക്കി ഒന്നു തലയാട്ടി കാണിച്ചു.... " പ്രിയക്ക് നമ്മുടെ കാര്യത്തിൽ ഇനി പേടിയുണ്ടോ ....? "ഇല്ല....! ഉറച്ച സ്വരത്തിൽ പറഞ്ഞവൾ... പെട്ടെന്ന് തൻറെ കഴുത്തിൽ കിടന്നിരുന്ന ഒരു ഏലസോടെ കൂടിയ മാല അവൻ അഴിച്ചെടുത്തു, അതിനുശേഷം അവളുടെ മുഖത്തേക്ക് ഒന്ന് നോക്കി ആ കാറിലിരുന്ന് തന്നെ ആ മാല അവളുടെ കഴുത്തിലേക്ക് കെട്ടി കൊടുത്തു..... ഒരു നിമിഷം കൃഷ്ണപ്രിയ അമ്പരപ്പോടെ അവൻറെ മുഖത്തേക്ക് നോക്കി..... " ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ എൻറെ അമ്മമ്മ എനിക്ക് സമ്മാനമായി തന്നതായിരുന്നു ഈ മാല, അന്ന് മുതൽ ഇന്ന് വരെ ഈ മാല ഞാനൂരിട്ടില്ല, അമ്മമ്മയുടെ സമ്മാനം, അങ്ങനെ ഞാൻ വിശ്വസിക്കുന്നത്, ഈ ലോകത്തിൽ വച്ച് ഏറ്റവും പ്രിയപ്പെട്ടത് എൻറെ അമ്മമ്മ ആയിരുന്നു, അമ്മമ്മ തന്ന ഏറ്റവും പ്രിയപ്പെട്ട സമ്മാനം ആണ് ഇത്.... ഇതുവരെ മറ്റാർക്കും ഇടാൻ പോലും ഞാൻ കൊടുത്തിട്ടില്ല ഈ മാല....

മാനസി ഒക്കെ ഒരു നൂറ് തവണ ആണ് എന്നോട് ചോദിച്ചത്.... എന്നിട്ട് ഞാൻ കൊടുത്തിട്ടില്ല, എൻറെ ജീവൻറെ ഭാഗമാണെന്ന് ഞാൻ വിശ്വസിക്കുന്നത് ആണ് ഈ മാല..... അതാണ് ഞാനിപ്പോൾ തൻറെ കഴുത്തിൽ കെട്ടി തന്നിരിക്കുന്നത് ഇനി എന്നും ഉണ്ടാവും ഇത്‌, കല്യാണം കഴിഞ്ഞാലും താലി ഈ മാലയിൽ ആയിരിക്കണം..... പെട്ടന്ന് അവൾ പേടിയോടെ എന്തോ പറയാൻ വന്നു, അവളുടെ ചുണ്ടിൽ കൈ വച്ച് അവന് പറഞ്ഞു... " ഒന്നും പറയണ്ട..... ഇതിപ്പോ ഞാൻ എന്തിനാ തനിക്ക് തരുന്നത് എന്നറിയോ.....? ഞാൻ എന്നും തൻറെ കൂടെ ഉണ്ടെന്ന് തനിക്കൊരു വിശ്വാസം ഉണ്ടാവാൻ, എൻറെ ശരീരത്തിൽ നിന്നും ജീവൻ വേർപ്പെടാതെ ഈ സൂര്യകാന്തിയെ ഞാൻ ഉപേക്ഷിക്കില്ല എന്ന് ഉള്ള ഉറപ്പ്.....

ഇനി എൻറെ കുട്ടിക്ക് ഒരു വിഷമം വേണ്ട, ഒരു ടെൻഷനും വേണ്ട..... മനസ്സിലായല്ലോ, ഇനി മിടുക്കി കുട്ടി ആയിരിക്കുമല്ലോ..... എനിക്ക് കാണാൻ തോന്നുമ്പോഴൊക്കെ ഞാൻ ഓടി വരും, അതുപോലെ തനിക്ക് കാണാൻ തോന്നുമ്പോൾ താനും വന്നോളു, എങ്ങനെയേലും ഒരു ഫോൺ സംഘടിപ്പിച്ചു തരാൻ പറ്റുമോ എന്ന് ഞാനൊന്നു നോക്കട്ടെ..... എനിക്കിപ്പൊ തൻറെ ശബ്ദം കേട്ടില്ലെങ്കിൽ വല്ലാത്ത ബുദ്ധിമുട്ടാണ്, അത് പറഞ്ഞ് അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ആ കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നത് അവൻ കണ്ടത്..... ഒരു നിമിഷം കാര്യമറിയാതെ അവൻ ഒന്ന് പരിഭ്രമിച്ചു പോയിരുന്നു..............തുടരും.......................

Share this story