സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 18

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" എന്താടോ എന്തുപറ്റി..... എന്തിനാ കരയുന്നത്.....? ഏറെ ആകുലത നിറഞ്ഞ ഒരു ചോദ്യത്തോടെ അവളുടെ മുഖത്തേക്ക് നോക്കി അവൻ..... " മറ്റൊന്നും കൊണ്ടല്ല, സന്തോഷം കൊണ്ട്.....ഇത്രയൊക്കെ സ്നേഹിക്കപ്പെടാനും മാത്രം അർഹത എനിക്ക് ഉണ്ടോ എന്ന് ഓർത്തിട്ട്..... ഷാൾ കൊണ്ട് മുഖം പൊത്തി കരഞ്ഞിരുന്നു അവൾ.... " ആ അർഹത തനിക്ക് മാത്രമേയുള്ളൂ...... തൻറെ കണ്ണിൽ ഞാൻ കണ്ടത് നിഷ്കളങ്കമായ പ്രണയം ആണ്, അതുകൊണ്ട് മാത്രമല്ലേ ഈ സൂര്യകാന്തിയിൽ ഈ സൂര്യൻ ആകൃഷ്ടനായി പോയത്..... ഒരു നിമിഷം പോലും തന്നെ കാണാതെ വയ്യ എന്നായിട്ടുണ്ട് എനിക്ക്...... പക്ഷേ പറ്റില്ലല്ലോ, ഈ വിരഹം സഹിച്ചല്ലേ പറ്റൂ...... പിന്നെ ഈ ചെറിയ വിരഹവും ഒരു സുഖം അല്ലേ, ഒരു നിമിഷം അവളെ പോലും ഞെട്ടിച്ചു കൊണ്ട് അവൻ അവളുടെ ചുമലിൽ ചേർത്ത് തന്റെ നെഞ്ചോട് ചേർത്തു, ഒന്ന് പിടഞ്ഞു പോയിരുന്നു എങ്കിലും സമാധാനം നിറഞ്ഞു ആ മുഖത്ത്.... "

അമ്മ ചോദിച്ചാൽ ഈ മാല എവിടുന്നു ആണെന്ന് പറയും .. ? "അയ്യോ അത്‌ ശരിയാ.... പെട്ടന്ന് അവന്റെ ചുമലിൽ നിന്ന് തല ഉയർത്തി എഴുനേൽക്കാൻ തുടങ്ങിയവളെ അവൻ ബലമായി ചേർത്തു കിടത്തി.... " അവിടെ കിടക്കടി...! അത്യാവശ്യം വലിയ മാല അല്ലേ, അത്‌ ആരും കാണാതെ സൂക്ഷിക്കാൻ തനിക്ക് പറ്റില്ലേ....? " അമ്മ കണ്ടാലോ...? " കണ്ടെങ്കിൽ ഞാൻ കെട്ടി തന്നത് ആണെന്ന് പറഞ്ഞേക്ക്, ചെറു ചിരിയോടെ അവളുടെ കൈ വിരലുകളിൽ വിരൽ കോർത്തവൻ പറഞ്ഞു....!ഭയത്തോടെ അവന്റെ മുഖത്തേക്ക് നോക്കുന്നവളെ കണ്ട് അവൻ ചിരിച്ചു പോയി....!! " എടി പെണ്ണെ, ചെറിയ എന്തേലും കള്ളം പറയണം, എന്താണെങ്കിലും ഈ മാല കഴുത്തിൽ നിന്ന് ഊരിയേക്കല്ല് എനിക്ക് അത്രേ ഉള്ളു, അനുസരണയോടെ അവൾ തലയാട്ടി.....! പെട്ടെന്നാണ് റോഡിൽ നിന്നും നടന്ന് സാവിത്രി വരുന്നത് കണ്ടത്.....

നടന്നുപോകുമ്പോൾ സാവിത്രിക്ക് പെട്ടെന്ന് തന്നെ കാറിൽ ഇരിക്കുന്നവരെയും കാണാൻ പറ്റും എന്ന് അവൾക്ക് മനസ്സിലായിരുന്നു........ പെട്ടെന്ന് അവളുടെ മുഖത്തേക്ക് പരിഭ്രമം നിറയുന്നത് കണ്ടു കൊണ്ടാണ് അവൻ വെളിയിലേക്ക് നോക്കിയത്...... ഒരു ചെറിയ സഞ്ചിയുമായി മുഷിഞ്ഞ ഒരു സാരി ഉടുത്തുകൊണ്ട് നടന്നുവരുന്ന സാവിത്രിയെ കണ്ടപ്പോൾ തന്നെ അവളുടെ പരിഭ്രമത്തിന്റെ കാരണം അവന് മനസ്സിലായിരുന്നു..... " അമ്മ.....!! അമ്മ കണ്ടാൽ... എന്താ ചെയ്യാ..... പരിഭ്രമത്തോടെ അവൻറെ മുഖത്തെക്ക് നോക്കി.....! " അമ്മ കാണരുത്, അത്രയല്ലേ ഉള്ളൂ, അതിന് വഴിയുണ്ടാക്കാം..... താൻ ഒന്ന് കുനിഞ്ഞു ഇരിക്കാമോ....? അവൻ പറഞ്ഞപ്പോൾ അൽപം പരിഭ്രമത്തോടെ എങ്കിലും അവൾ അത് ചെയ്തിരുന്നു, പിന്നീട് മാധവ് കാറിൽ നിന്നും പുറത്തേക്കിറങ്ങി, കാറിൻറെ ഡ്രൈവിംഗ് സീറ്റിന്റെ അരികിൽ ആയി നിന്നു, ഫോണിൽ എന്തോ ചെയ്തു, അതിനിടയിൽ ഫോൺ വിളിക്കുന്നത് പോലെ അവൻ കാണിക്കുകയും ചെയ്തു......

ആ സമയത്താണ് സാവിത്രി അവിടേക്ക് നടന്നുവന്നത്..... അവനെ കണ്ട് പരിചയം ഭാവത്തിൽ ഒന്നു ചിരിക്കുകയും ചെയ്തു,അവനും ഫോൺ കട്ട് ചെയ്തു പോക്കറ്റിൽ വച്ചു.... " കുഞ്ഞ് എന്താണ് ഇവിടെ....? " ഞാൻ ഇവിടെ അടുത്ത് ഒരു ഫ്രണ്ടിനെ കാണാൻ വേണ്ടി വന്നതാ..... അമ്മ ജോലി കഴിഞ്ഞു പോകുവായിരിക്കും അല്ലേ.....? ചെറുചിരിയോടെ അവൻ ചോദിച്ചപ്പോൾ അവൻ തന്നെ അമ്മ എന്ന് വിളിച്ചത് ആയിരുന്നു അവർക്ക് അത്ഭുതമായിരുന്നത്... ആ ഒരു അത്ഭുതം അവരുടെ കണ്ണുകളിൽ അവൻ കാണുകയും ചെയ്തിരുന്നു...... പൊതുവേ മഹേശ്വർ തന്നെ ചേച്ചി എന്നാണ് വിളിക്കാറുള്ളത്, എന്നാൽ മാധവ് വിളിച്ചതിൻറെ അർത്ഥം അറിയില്ലെങ്കിൽ പോലും അവർക്ക് വലിയൊരു സന്തോഷം തോന്നിയിരുന്നു..... " വരുന്ന വഴി ആണ് കുഞ്ഞെ...... ഇന്ന് കുറച്ചു നേരത്തെ വന്നു, " കൊണ്ടു വിടണോ.....? " അയ്യോ വേണ്ട കുഞ്ഞേ, ഇവിടെ അടുത്ത വീട്......

യാത്ര പറഞ്ഞു നടന്നു നീങ്ങിയപ്പോൾ കൃഷ്ണപ്രിയക്ക് അത്ഭുതമായിരുന്നു, കൊണ്ടു വിടണോ എന്ന് എന്ത് ധൈര്യത്തിലാണ് അവൻ ചോദിച്ചത് എന്നായിരുന്നു കൃഷ്ണപ്രിയയുടെ മനസ്സിൽ...... താൻ അകത്ത് ഇരിക്കുമ്പോൾ തന്നെ ഇങ്ങനെ ചോദിക്കുവാൻ മാത്രം ധൈര്യമുണ്ടോ.....? അങ്ങനെ ചിന്തിച്ചപ്പോഴേക്കും അവൻ കാറിനുള്ളിലേക്ക് കയറിയിരുന്നു..... ഒരു കുസൃതിച്ചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ എന്താണ് എന്ന രീതിയിൽ ആംഗ്യം ചോദിച്ചു..... " അമ്മയെ കൊണ്ടുവിടാം എന്ന് പറഞ്ഞത് കാര്യമായിട്ട് ആണോ...? " പിന്നല്ലാതെ... "' അമ്മ വരുന്നു എന്ന് പറഞ്ഞിരുന്നെങ്കിലോ......? " വേണ്ടെന്നു പറയുമെന്ന് ഉറപ്പുള്ളത് കൊണ്ടല്ലേ ചോദിച്ചത്, ഇവിടുന്ന് കുറച്ചു ദൂരം നടന്നാൽ പോരേ അവിടെ വരെ ഞാൻ കാറിൽ കൊണ്ടുവിടാൻ അമ്മ പറയില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു..... അതുകൊണ്ടാണ് ചോദിച്ചത്, പിന്നെ ഇപ്പഴേ ഒരു ഇംപ്രഷൻ ഉണ്ടാക്കി വെക്കുന്നത് നല്ല കാര്യമല്ലേ.....?

നാളെ ഞാൻ പെണ്ണ് ചോദിക്കാൻ വരുമ്പോൾ എൻറെ മോളെ നിനക്ക് കെട്ടിച്ച് തരില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യും....? വളരെ കുസൃതിയോടെ ആയിരുന്നു അവൻ അത് ചോദിച്ചിരുന്നത്.... " അങ്ങനെ പറയാനും മാത്രമുള്ള അഹങ്കാരം ഒന്നും എൻറെ അമ്മയ്ക്ക് ഇല്ല, " അങ്ങനെ ഒന്നും പറയാൻ പറ്റില്ല, അമ്മയുടെ മോളെ ആരെ കൊണ്ട് കല്യാണം കഴിപ്പിക്കണം എന്ന് അമ്മയ്ക്ക് ഉണ്ടാവില്ലേ.....? മക്കളുടെ കാര്യത്തിൽ മാതാപിതാക്കൾ അല്പം സ്വാർത്ഥർ ആണെടോ...... " എൻറെ അമ്മയ്ക്ക് എൻറെ ഇഷ്ടത്തെക്കാൾ വലുതായി മറ്റൊന്നുമില്ല...... " ഈ എൻറെ ഇഷ്ടം എന്താണാവോ.....? കുസൃതിയോടെ അവൾക്ക് അഭിമുഖം ഇരുന്നു കൊണ്ടാണ് അവൻ അത് ചോദിച്ചത്...... പെട്ടെന്ന് അവളുടെ മുഖത്ത് രക്തവർണ്ണം ഇരച്ച് കയറുന്നത് അവൻ കണ്ടിരുന്നു...... " ഒന്ന് പറ കൊച്ചേ, ഈ നവീന്ന് ഒന്ന് കേൾക്കാൻ വേണ്ടി ഞാൻ എത്ര കാലം കൊണ്ട് പെടാപാട് പെടുന്നു...... താൻ ആണെങ്കിൽ പറയില്ല എന്ന് വാശിയിലും......

ഇതുവരെ നീ എന്നോട് മര്യാദയ്ക്ക് ഒന്ന് ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ടോ.....? ഇങ്ങനെയാണോടി ഇത്രയും കാലമായിട്ട് പ്രേമിച്ച ഒരുത്തൻ ഇഷ്ടമാണ് എന്ന് തിരിച്ചു പറയുമ്പോൾ പ്രതികരിക്കേണ്ടത്....... നിന്റെ സ്ഥാനത്ത് വേറെ വല്ല പെമ്പിള്ളേരും ആയിരുന്നെങ്കിൽ എന്നെ കെട്ടിപ്പിടിച്ച് രണ്ടു ഉമ്മയും കഴിഞ്ഞു പാലാഴിയിൽ നിന്നേനെ, ഇതിപ്പോ ഞാൻ കാണും തൊട്ട് നിൻറെ മുഖത്ത് സ്ഥായി ഭാവം, എന്നിട്ട് ഞാൻ നോക്കാത്തപ്പോൾ ഒരു കള്ളനോട്ടം, എനിക്കങ്ങോട്ട് ചൊറിഞ്ഞു വരുന്നുണ്ട്....!! പിന്നെ പാവമല്ലേ എന്ന് കരുതിയാണ് ഞാൻ ഒന്നും പറയാത്തത്.. ഗൗരവത്തോടെ അത്രയും പറഞ്ഞ് അവളുടെ ചെവിയിൽ പിടിച്ച് ഒന്നും ഞെരടിയിരുന്നു അവൻ.... " ആഹ്.... മധുവേട്ട...... അറിയാതെ വേദന കൊണ്ട് പുളഞ്ഞവൾ സ്ഥലകാലബോധമില്ലാതെ പുലമ്പിയപ്പോൾ ഒരുനിമിഷം അറിയാതെ അവൻറെ കൈ ഒന്ന് അയച്ചു പോയിരുന്നു..... അതിനു ശേഷമാണ് താൻ എന്താണ് വിളിച്ചത് എന്ന് അവൾക്കും ഓർമ്മ വന്നിരുന്നത്....

പെട്ടന്ന് ജാള്യതയോടെ അവന്റെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടെ കുസൃതിനിറഞ്ഞ ഭാവമാണ്..... " ഒന്നൂടെ......!! കൊച്ചുകുട്ടികൾ പറയുന്നത് പോലെ കൈ കെട്ടി ഇരുന്ന് തന്നെ നോക്കി കെഞ്ചുന്ന രീതിയിലാണ് ആളിന്റെ വർത്തമാനം..... അത് കാണെ കൃഷ്ണപ്രിയക്ക് വീണ്ടും ജാള്യത തോന്നിയിരുന്നു..... അവൾ അവനിൽ നിന്നും മുഖം മറച്ച് ബാഗെടുത്തു, " ഞാൻ പോവാ സമയം ഒരുപാടായി..... അത് പറഞ്ഞവളുടെ കൈകളിലേക്ക് ആ നിമിഷം തന്നെ അവൻ കടന്നു പിടിച്ചിരുന്നു... അതിനുശേഷം ചെറുചിരിയോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു, " ഒരുവട്ടംകൂടി വിളിച്ചിട്ടു പൊയ്ക്കോ.... ഇല്ലാതെ ഞാൻ തന്നെ വിടില്ല...... " അത് അറിയാതെ വന്നു പോയതാ..... ഇനി ഇപ്പൊൾ വരില്ല....... " പെട്ടെന്ന് വേണ്ട..... പതുക്കെ വന്നാൽ മതി, ഞാൻ ഇവിടെ ഇരിക്കാം,

എനിക്ക് പോയിട്ട് ഒരു ധൃതിയുമില്ല..... പതുക്കെ പോയാൽ മതി..... ഇന്ന് രാത്രി വരെ ഞാൻ ഇവിടെ ഇരിക്കാം, എനിക്ക് വെയിറ്റ് ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല മോളെ...... " അയ്യോ പ്ലീസ് ഞാൻ ഇനി അങ്ങനെ വിളിച്ചാൽ ശരിയാവില്ല...... " ശരിയാവും നീ ഒന്നൂടെ വിളിച്ചുനോക്കിക്കേ..... " അത് ഞാൻ മനസ്സിൽ വിളിച്ചു കൊണ്ടിരുന്നത് അറിയാതെ പെട്ടെന്നു വന്നു പോയത് ആണ് .. " മനസ്സിലുള്ളത് ഒന്നും ഒളിച്ചുവയ്ക്കാൻ പാടില്ല, അത് പുറത്തേക്ക് വരാൻ ഉള്ളതുകൊണ്ടല്ലേ ഞാൻ അറിഞ്ഞത്......ഏതായാലും നല്ല ഈണത്തിലും താളത്തിലും ഒക്കെ ഒന്നുകൂടി ഒന്ന് വിളിക്ക്, ചേട്ടൻ ഒന്ന് കേൾക്കട്ടെ..... " ദേ, അമ്മ പോയിട്ട് ഒരുപാട് സമയമായി, ഇനി ഞാൻ ചെന്നില്ലെങ്കിൽ പ്രശ്നമാകും, ഞാൻ പോട്ടെ...... അവളുടെ ചിണുങ്ങലുകൾ കേൾക്കെ, അവന് വീണ്ടും ഹരം ഏറുകയായിരുന്നു ചെയ്തത്...... " അതാ ഞാൻ പറഞ്ഞത് നീ വേഗം വിളിച്ചിട്ടു പൊയ്ക്കോ, ഇല്ലെങ്കിൽ അമ്മ വടി എടുക്കും......!!

ചില കൊച്ചു പിള്ളേരോട് പറയുന്നത് പോലെ അവൻ പറഞ്ഞപ്പോഴേക്കും അറിയാതെ അവളും ചിരിച്ചു പോയിരുന്നു, ശേഷം അവന്റെ മുഖത്തേക്ക് നോക്കി കണ്ണൊന്നടച്ചവൾ മെല്ലെ വിളിച്ചു.... " മധുവേട്ട....... " എന്തോ......... ഒരു പ്രത്യേക താളത്തിൽ ആണ് അവൻ അതിന് വിളി കേട്ടത്...... അത് കേൾക്കെ അവൾക്ക് വീണ്ടും ചമ്മല് തോന്നിയിരുന്നു, കണ്ണുതുറന്ന്പ്പോഴും അവൻ കൈ മുഖത്ത് കുത്തി തന്നെ നോക്കിയിരിക്കുകയാണ് അത് കാണേ അവളിൽ നാണത്തിന്റെ രാശികൾ വിരിയാൻ തുടങ്ങി...... " ഇനി ഞാൻ പൊക്കോട്ടെ.....!! അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചപ്പോൾ ചിരിയോടെ തന്നെ അവൻ അതിനു മറുപടിയായി തല ഇളക്കി കാണിച്ചിരുന്നു..... " ഇനിയിപ്പോ ആ സാറെ വിളി വേണ്ടട്ടോ, ഇങ്ങനെ വിളിച്ചാൽ മതി.......!! പോകുന്നതിനിടയിൽ അവളോടായി അവൻ ഒന്നു പറഞ്ഞു..... അതിനുശേഷം ഇരുകണ്ണുകളും ചിമ്മി കാണിക്കുകയും ചെയ്തു.....

അവൾ അവരുടെ വഴിപാതയിലേക്ക് ഇറങ്ങി കഴിഞ്ഞപ്പോഴാണ് അവൻ കാർ വിട്ടത്....... 🌻🌻🌻 വീടിനുള്ളിലേക്ക് കയറിയപ്പോഴും ഒരു പ്രത്യേക സന്തോഷം അവൻറെ ഉള്ളിൽ നിലനിന്നിരുന്നു...... തൻറെ പ്രണയത്തെ ആദ്യമായി നേരിൽ അറിഞ്ഞതിന്റെ സന്തോഷം...... തന്നോട് സംസാരിക്കുമ്പോൾ പരിഭ്രാന്തി നിറയുന്ന ആ പ്രണയത്തെ..... നാണം വിരിയുന്ന നേത്രങ്ങൾ, ഇത്രമേൽ ആരുംതന്നെ തന്നിൽ സ്വാധീനം ചെലുത്തിയിട്ടില്ല എന്ന് അവൻ ഓർത്തു..... ആദ്യമായി കണ്ട നിമിഷം തന്നെ തന്റെ ആരുമല്ല എന്ന് മനസ്സ് വാദിച്ചപ്പോഴും അവൾ ആരൊക്കെയോ ആണെന്ന് മനസ്സിന്റെ മറുഭാഗം സ്ഥാപിക്കുന്നത് അറിയുന്നുണ്ടായിരുന്നു..... ഒരുപക്ഷേ അവളുടെ ഉള്ളിൽ തീരെ തല്ലുന്ന ആ തീവ്ര പ്രണയമായിരുന്നു അങ്ങനെയൊരു ചിന്ത തന്നിലേക്ക് നിറച്ചിരുന്നത്.... കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ പഞ്ചേന്ദ്രിയങ്ങൾ അഞ്ചും കീഴടക്കിയവൾ, പ്രണയത്തിൻറെ മായാ ലോകത്തിലേക്ക് തന്നെ കെട്ടിയിട്ട് മായാജാലകാരിയോട് ഇപ്പോൾ തനിക്കും അടങ്ങാത്ത പ്രണയം ആണെന്ന് അവനോർത്തു......

അവളെ ഓർത്തുകൊണ്ട് മൊബൈലെടുത്ത് ഒരു പാട്ട് ഓണാക്കി ചെവിയിലേക്ക് വെച്ചു പിന്നെ കണ്ണുകളടച്ച് മെല്ലെ അവളുടെ രൂപം തന്നെ മനസ്സിൽ ആവാഹിച്ചു...... 🎶നീയൊരാൾ മാത്രമെൻ നെഞ്ചിലെ സ്വരം നീയൊരാൾ മാത്രമെൻ മണ്ണിലെ വരം ഈ വെയിൽ പാതയിൽ മാരിയായ് നീയേ രാക്കുയിൽ പാട്ടിലെ ഈണവും നീയൊരാൾ...🎶 🌻🌻🌻 വീട്ടിലേക്ക് ചെന്നപ്പോൾ മാല ഒളിപ്പിക്കാൻ നന്നേ പാടുപെട്ടവൾ, കഴുത്തു മൂടി കിടക്കുന്ന വസ്ത്രം അണിഞ്ഞു ഷോൾ ഇട്ടും ഒക്കെ, എങ്കിലും ആരും കാണാതെ അതിൽ തഴുകാനും തലോടാനും ചുണ്ടുകൾ ചേർക്കാനും ഒന്നും മറന്നില്ലവൾ, അവൻ വാങ്ങി തന്ന സ്വീറ്റ്സ് ഒക്കെ കൂട്ടുകാരി സമ്മാനിച്ചത് ആണ് എന്ന് പറഞ്ഞു വീട്ടിൽ കൊടുത്തൂ, കണ്ണന് ആയിരുന്നു അത്‌ കിട്ടിയതിൽ ഏറെ സന്തോഷം....!അവളുടെ മനസ്സ് അപ്പോഴും അവന്റെ അരികിൽ തന്നെ ആയിരുന്നു.....! 🌻🌻🌻

ഞായറാഴ്ച ആയതുകൊണ്ട് ആർക്കും ജോലികൾ ഒന്നും ഇല്ലാതിരുന്നതിനാൽ, എല്ലാവരും വീട്ടിലെ ഓരോ ജോലികളിൽ വ്യാപൃതരായിരുന്നു...... കാവ്യ രാവിലെ തന്നെ ഒരു ചുരിദാർ തയ്ക്കാൻ തുടങ്ങിയതാണ്, ഇന്ന് വൈകിട്ട് തന്നെ കൊടുക്കേണ്ടത് ആയതുകൊണ്ട് അവൾ ആ ജോലിയിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു...... കണ്ണൻ ആണെങ്കിൽ രാവിലെതന്നെ ഫുട്ബോൾ കളിക്കാൻ ആയി പോയതാണ്, ഇനി അവനെ വൈകുന്നേരം നോക്കിയാൽ മതി എന്ന് എല്ലാവർക്കുമറിയാം. .... സാവിത്രി പറമ്പിലേക്ക് ഇറങ്ങി നട്ടുനനച്ച ചെടികൾക്ക് വെള്ളമൊഴിക്കുകയും വളർച്ചാഘട്ടങ്ങളെ പറ്റി ശ്രദ്ധിക്കുകയും ഒക്കെ ചെയ്യുന്നുണ്ടായിരുന്നു..... കരി പാത്രങ്ങളൊക്കെ കഴുകി എടുക്കുകയായിരുന്നു കൃഷ്ണപ്രിയ.....പെട്ടെന്നാണ് പാലാഴിയിലെ ഒരു കാർ വീടിൻറെ താഴെയായി വന്നു നിന്നത് കണ്ടത്....... അപ്പോൾതന്നെ സാവിത്രി അവിടേക്ക് നോക്കിയിരുന്നു.....

കാറിൽനിന്ന് മഹേശ്വറും മാധവും ഇറങ്ങുന്നതും അവരുടെ റബ്ബർ തോട്ടത്തിലേക്ക് കയറി പോകുന്നത് ഒക്കെ കണ്ടിരുന്നു, അവിടെ ചെന്ന് റബർ ടാപ്പിങ്കാരോട് കുശലം പറയുന്നതും സാവിത്രി കണ്ടിരുന്നു...... അല്ലെങ്കിലും മഹേഷ് അങ്ങനെയാണ് ഞായറാഴ്ചകളിൽ ജോലിക്കാരുടെ അരികിലേക്ക് എത്തി അവരോടു സംസാരിക്കാറുണ്ട്.... ഇത്തവണ മാധവ് കൂടെയുണ്ട്, പ്രിയപ്പെട്ട ഒരാളുടെ സാന്നിധ്യം അറിഞ്ഞത് പോലെ കൃഷ്ണപ്രിയയുടെ കണ്ണുകളും അവിടേക്ക് പാഞ്ഞിരുന്നു..... പക്ഷേ അമ്മ മുറ്റത്തു നിൽക്കുന്നതിനാൽ അരികിലേക്ക് ചെന്നു നോക്കാൻ വയ്യ, എന്നാൽ ഹൃദയം വല്ലാതെ തുടിക്കുന്നുണ്ട്..... അരികിലേക്ക് ഒന്ന് ചൊല്ലുവാൻ, അതേസമയം അമ്മ എന്ത് കരുതും എന്ന് ഭയന്നാണ് അവൾ പോകാതിരുന്നത്,

കുറച്ച് സമയം കൂടി പാത്രങ്ങളെല്ലാം കഴുകി കഴിഞ്ഞപ്പോൾ പിന്നാമ്പുറം തൂക്കാൻ സാവിത്രി പറഞ്ഞിരുന്നു..... അവിടെ തൂത്തു കൊണ്ടിരിക്കുമ്പോഴാണ് മുന്നിൽ പരിചിതമായ ഒരു ശബ്ദം കേട്ടത്..... ആ നിമിഷം തന്നെ ചൂല് അവിടെ ഇട്ടതിന് ശേഷം മുഖം നന്നായി അവിടെ ഇരുന്ന് ബക്കറ്റിൽ നിന്നും കോരി ഒന്ന് കഴുകി കൊണ്ട് ഇട്ടിരുന്ന ചുരിദാറിൽ തന്നെ കൈകൾ എല്ലാം തുടച്ചു വച്ചതിനുശേഷം മുന്നിലേക്ക് ഓടുകയായിരുന്നു...... ഉമ്മറത്തു എത്തിയപ്പോൾ അമ്മയോട് സംസാരിക്കുന്ന മഹേഷിനെയും അരികിൽ ചിരിയോടെ നിൽക്കുന്ന മാധവനെയും ആണ് കണ്ടത്...... ഒരു നിമിഷം പ്രിയപ്പെട്ടവളുടെ സാന്നിധ്യം അറിഞ്ഞിട്ട് എന്നതുപോലെ അവന്റെ മിഴികളും അകത്തേക്ക് തന്നെ തിരച്ചിൽ നടത്തി..... അവളുടെ മുഖത്ത് തന്നെ ആ നോട്ടം എത്തി നിന്നു..............തുടരും.......................

Share this story