സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 21

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" മഹി കുഞ്ഞിനെ പോലെ തന്നെയാ മാധവ് കുഞ്ഞും എല്ലാവരെയും സഹായിക്കാൻ നല്ല മനസ്സ് ആണ്... അതുകൊണ്ടല്ലേ വിവരം കേട്ടപാടെ ഇങ്ങോട്ട് ഓടി വന്നത്..... ഇല്ലെങ്കിൽ നമുക്ക് എന്തെങ്കിലും പറ്റട്ടെന്ന് കരുതിയാൽ പോരെ..... സാവിത്രി പറഞ്ഞു... " നല്ല മനസ്സ് ആണെങ്കിൽ കുഴപ്പമില്ല, മറ്റൊന്നും ആവാതിരുന്നാൽ മതിയായിരുന്നു..... കൃഷ്ണപ്രിയയുടെ മുഖത്തേക്ക് നോക്കിയാണ് കാവ്യ അത് പറഞ്ഞത്.... ഒരു നിമിഷം കൃഷ്ണപ്രിയയുടെ ഹൃദയത്തിലും ആ ഒരു ഭയം നിറഞ്ഞിരുന്നു.... ചേച്ചിക്ക് എന്തെങ്കിലും മനസ്സിലായോ എന്ന്...... പെട്ടെന്ന് തന്നെ എല്ലാ കാര്യങ്ങളും സജ്ജീകരിച്ച അതിനുശേഷം മാധവ തിരികെയെത്തി, " റൂം ശരിയായിട്ടുണ്ട്.... " ഒന്നും വേണ്ടായിരുന്നു കുഞ്ഞേ, സാവിത്രി പറഞ്ഞു... " വേണം അമ്മേ, ഒന്നാമത്തെ കാര്യം നിങ്ങളുടെ കൂടെ പുരുഷന്മാർ ആരും ഇല്ല, അപ്പൊൾ പിന്നെ റൂം കൂടി ഇല്ലാതെ ഇങ്ങനെ വാർഡിലൊക്കെ നിൽക്കാൻ, രണ്ട് പെൺകുട്ടികൾ അല്ലേ...?

അവർക്ക് അവരുടേതായ പ്രൈവസി ഒക്കെ വേണ്ടേ, ഒരു ബാത്റൂമും കൂടി അറ്റാച്ച്ഡ് ആയിട്ടുള്ള റൂമ് ഞാൻ എടുത്തിട്ടുണ്ട്.... റൂമിലേക്ക് ഇപ്പോൾ തന്നെ മാറാമെന്നാണ് സിസ്റ്റർ പറഞ്ഞത്.... ഉടനെ തന്നെ ഒരു സിസ്റ്റർ വന്നിരുന്നു റൂമിലേക്ക് മാറാനായി സാധനങ്ങളൊക്കെ എടുക്കാൻ മാധവും സഹായിച്ചിരുന്നു..... സാവിത്രി വേണ്ടെന്നു പറഞ്ഞിട്ടും കൃഷ്ണപ്രിയയുടെ ബാഗുമൊക്കെ മാധവ് എടുത്തു കൊണ്ട് നടക്കുന്നത് കണ്ടപ്പോൾ സാവിത്രിക്ക് അത്ഭുതമായിരുന്നു തോന്നിയത്, എന്നാൽ കാവ്യക്ക് അകാരണമായ ഒരു ഭയം ആയിരുന്നു..... കൃഷ്ണപ്രിയയും ഒരുതരം പരിഭ്രമത്തിൽ ആയിരുന്നു..... റൂമിലേക്ക് ചെന്നപ്പോൾ അത്യാവശ്യം സൗകര്യങ്ങൾ ഒക്കെ ഉള്ള ഒരു മുറി തന്നെ ആയിരുന്നു അത്... എല്ലാ സാധനങ്ങളും വയ്ക്കുവാൻ മാധവ് കൂടെ നിന്നിരുന്നു... ഇടയ്ക്കിടെ പാളി കൃഷ്ണപ്രിയയുടെ മുഖത്തേക്ക് അവൻറെ നോട്ടം വീഴുന്നത് കാവ്യ ശ്രദ്ധിക്കുന്നുണ്ടായിരുന്നു... "

എങ്കിൽ പിന്നെ ഞാൻ ഇറങ്ങട്ടെ, സമയം ഒരുപാടായി.... ഇനി ഞാൻ നിൽക്കണ്ടല്ലോ, ഞാൻ ഇടയ്ക്ക് വരാം..... സാവിത്രിയുടെ മുഖത്തേക്ക് നോക്കിയാണ് അവൻ അത് പറഞ്ഞത്, നന്ദിയോടെ സാവിത്രി സമ്മതിച്ചിരുന്നു.... " അമ്മയുടെ കയ്യിൽ കാശ് കാണില്ലല്ലോ, ഇതുവച്ചോ എന്തെങ്കിലും ആവശ്യം വന്നാലോ..... കുറച്ചു കാശെടുത്ത് അവരുടെ കൈകളിലേക്ക് വെച്ചു കൊടുത്തിരുന്നു അവൻ.... " വേണ്ട കുഞ്ഞേ, കൈയിൽ ഉണ്ട്... " ഇരിക്കട്ടെ എന്തായാലും ആശുപത്രിയിൽ നിൽക്കല്ലേ, എപ്പോഴാണ് ആവശ്യങ്ങൾ വരിക എന്ന് പറയാൻ പറ്റില്ലല്ലോ, പിന്നെ ഫുഡ് വല്ലതും വാങ്ങി തരണം ഞാൻ പോയി വാങ്ങാം... " വേണ്ട കുഞ്ഞേ കൊണ്ടുവന്നിട്ടുണ്ട്.... " ശരി എന്നാ ഞാൻ പോട്ടെ... കൃഷ്ണപ്രിയയുടെ മുഖത്തേക്ക് നോക്കി മൗനമായി ഒരു യാത്ര പറച്ചിൽ നൽകിയിരുന്നു അവൻ.... അവളുടെ മുഖവും ഇഷ്ടത്തോടെ തന്നെ അവൻ കണ്ണുകളെ കോരുത്തു വലിച്ചു..... മാധവ് പോയി കഴിഞ്ഞു കാവ്യയുടെ മനസ്സില് അകാരണമായ ഒരു ഭയം നിഴലിച്ചിരുന്നു,

കൃഷ്ണപ്രിയയുടെ മുഖത്തേക്ക് ഉള്ള അവൻറെ നോട്ടം, അവളോടുള്ള ഇടപെടൽ, ഇത്‌ എല്ലാം അവളിൽ ഒരു ഭയം നിറച്ചു.... വീട്ടിൽ വന്നപ്പോഴും മാധവിന്റെ ദൃഷ്ട്ടി അവളിൽ ആയിരുന്നു.... അവരൊക്കെ വലിയ വലിയ ആളുകളാണ്, കൃഷ്ണപ്രിയ ആണെങ്കിൽ ആരും കണ്ടാൽ ഇഷ്ടപ്പെടുന്ന ഒരു പെണ്ണും, എന്തെങ്കിലും സംഭവിച്ചു പോയാൽ ഒന്ന് പറഞ്ഞു കരയാൻ പോലും ആരുമില്ല.... വീട്ടിൽ വന്നപ്പോഴും പലവട്ടം കൃഷ്ണപ്രിയയെ മാധവ് ശ്രദ്ധിക്കുന്നത് കണ്ടിരുന്നു, മാധവിന് അവളോട് എന്തെങ്കിലും താല്പര്യം ഉണ്ടായിട്ട് ഉണ്ടാകുമോ...? അഥവാ ഉണ്ടെങ്കിൽ പോലും അത് യാഥാർത്ഥ്യം ആകണമെന്നില്ല, പണക്കാരുടെ വെറും ഒരു നേരം പോക്ക് മാത്രം..... അതിൽ കൃഷ്ണപ്രിയ ഒരു ഇരയായി മാറുമോ എന്ന ഭയമായിരുന്നു കാവ്യയുടെ മനസ്സിൽ നിഴലിച്ചു നിന്നിരുന്നത്...... ഒന്നാമതെ മാധവിനെ പറ്റി ഒന്നും അറിയില്ല, അവൻ വളർന്നത് പോലും ഈ നാട്ടിൽ അല്ല....

എങ്ങനെയുള്ള പയ്യൻ ആണെന്ന് അറിയില്ല, കാഴ്ചയിൽ മാന്യനാണ് അങ്ങിനെയുള്ളവരെയാണ് ഈ കാലത്ത് കൂടുതലായും ഭയക്കേണ്ടത്..... ഒരു ചേച്ചിയുടെ എല്ലാ ഉൽക്കണ്ഠകളും അവളുടെ മനസ്സിൽ നിറഞ്ഞ രാത്രി..... അവൾക്ക് ഉറക്കമില്ലാത്ത ഒരു രാത്രി കൂടി ആയിരുന്നു അത്‌....പ്രിയപ്പെട്ടവൻ നൽകിയ സംരക്ഷണത്തിൽ അവനെ തന്നെ ആലോചിച്ചാണ് കൃഷ്ണപ്രിയ കണ്ണുകൾ അടച്ചത്, ശരീരത്തെ വേദന കാർന്നു തിന്നുമ്പോഴും അവൻറെ സാനിധ്യം നൽകിയ സംരക്ഷണം മാത്രം മതിയായിരുന്നു അവൾക്ക്.... മാധവും ആ രാത്രി ഉറങ്ങിയില്ല, തന്റെ പ്രിയപ്പെട്ടവൾ അവിടെ മുറിവുകൾ ആയി കിടക്കുമ്പോൾ അവളോട് സംസാരിക്കാൻ പോലും സാധിക്കാതെ എങ്ങനെയാണ് താൻ സമാധാനപൂർവം ഒന്ന് കണ്ണുകൾ അടക്കുന്നത് എന്നായിരുന്നു അവൻറെ മനസ്സിൽ നിറയെ.... അവളെ ഒന്ന് തലോടാൻ പോലും കഴിഞ്ഞില്ല.... എത്രയോ പെട്ടെന്നാണ് അവൾ തൻറെ പ്രിയപ്പെട്ടതായി മാറിയതൊന്നും അവൻ ചിന്തിക്കുകയായിരുന്നു, അവളെ മറന്നു ഇപ്പോൾ ഒരു ജീവിതം പോലും സാധ്യമല്ലാത്ത ഇരിക്കുകയാണ്..... ഒന്നു വിളിച്ചു സ്വിച്ച് ഓഫ് ആണ്.....

ഫോൺ കുത്തി ഇടാൻ പറയാൻ മറന്നുപോയ നിമിഷത്തെ അവൻ പഴിച്ചു.... ശേഷം കുറെ നേരം ഫോണിൽ പാട്ട് മറ്റും കേട്ട് ഉറങ്ങാൻ ശ്രമിച്ചു, ആ രാത്രി നിദ്ര അവനെ തേടി എത്തിയില്ല എന്ന് പറയുന്നതാണ് സത്യം.... ജീവിതത്തിൽ ആദ്യമായാണ് ഒരു പെൺകുട്ടിക്ക് വേണ്ടി ഉറക്കമിളച്ചിരുന്നത്..... ഇന്നോളം ക്രിക്കറ്റ് കാണുന്നതിനു വേണ്ടി മാത്രം ഉറക്കമിളച്ചിരുന്നത്..... ആ ഒരുവനിൽ അവളൊരു പ്രണയവൃക്ഷമായി പടർന്നു പന്തലിക്കുക ആയിരുന്നു..... നേരം പുലർന്നപ്പോൾ തന്നെ അവൻ ഒരുങ്ങി, പതിവില്ലാത്ത സമയത്ത് മകനെ കണ്ടപ്പോൾ സീതയും ഒന്ന് അമ്പരന്നു..... " നീ ഈ കൊച്ചുവെളുപ്പാൻ കാലത്ത് എവിടേക്ക് പോവാ..... " അത് അമ്മേ ഒരു ഹർജിക്കാരൻ വരും, എറണാകുളത്തു നിന്ന് ആണ് വരുന്നത്, നേരത്തെ വരുമെന്ന് പറഞ്ഞത്.... ഞാൻ അതുകൊണ്ട് ഓഫീസിലേക്ക് പോട്ടെ, പോയിട്ട് ഞാൻ ഇടയ്ക്ക് വരും... " ഭക്ഷണം വല്ലതും കഴിച്ചിട്ട് പോടാ... " പോയിട്ട് വന്നിട്ട് വയറുനിറച്ചു കഴിക്കാം അമ്മ...

അവരുടെ മുഖത്തേക്ക് നോക്കി പറഞ്ഞു ആ കവിളിൽ ഒന്ന് ഉമ്മ വച്ചതിനു ശേഷം അവൻ പെട്ടെന്ന് തന്നെ ബുള്ളറ്റ് പറപ്പിച്ചു...... വണ്ടി കൊണ്ടുവന്ന് നിർത്തിയത് ഗവൺമെൻറ് ഹോസ്പിറ്റലിന് മുൻപിൽ ആണ്..... രാവിലെ എന്ത് പറഞ്ഞു അവിടേക്ക് പോകും എന്ന് അറിയില്ലായിരുന്നു അവന്..... ഒരു സുഹൃത്തിനെ കാണാൻ വന്നതാണെന്നോ മറ്റോ പറയാം എന്ന് അവൻ മനസ്സിലുറപ്പിച്ചു..... മുറിയുടെ മുൻപിൽ ഡോറിൽ ഒന്ന് തട്ടിയിട്ടും അകത്തു നിന്ന് പ്രതികരണം ഒന്നും കേൾക്കുന്നില്ല, രണ്ടുവട്ടം കൊട്ടിയപ്പോൾ അകത്തുനിന്നും പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു... " കുറ്റിയിട്ടിട്ടില്ല സിസ്റ്റർ.....! അകത്തേക്ക് വരൂ, ശബ്ദം കൃഷ്ണപ്രിയയുടെ ആണ് എന്ന് മനസ്സിലാക്കിയതോടെ ധൈര്യപൂർവ്വം കതക് തുറന്ന് അകത്തേക്ക് കയറി... പെട്ടെന്ന് തന്നെ കണ്ടത് ആ മുഖത്ത് പരിഭ്രമവും ഭയവും എല്ലാം നിറഞ്ഞിരുന്നു..... " എവിടെ എല്ലാവരും.....? ഒരു മാറ്റവുമില്ലാതെ അവളുടെ മുഖത്തേക്ക് നോക്കി മാധവ് ചോദിച്ചു.....

" അമ്മ രാവിലെ വീട്ടിലേക്ക് പോയി, ചേച്ചി ചായ വാങ്ങാൻ പോയതാ.... ഇപ്പൊ വരും... " വരട്ടെ " ഇതെന്താ ഈ സമയത്ത്....? " പിന്നെ എനിക്ക് കിടന്നിട്ട് ഉറക്കം വരണ്ടേ...? ഇന്നലെ ഞാൻ ഉറങ്ങിയിട്ട് പോലുമില്ല, ഞാൻ വേൾഡ് കപ്പ് കാണാൻ വേണ്ടി പോലും ഇങ്ങനെ ഉറക്കിളച്ചു ഇരുന്നിട്ടില്ല.... നീ എന്റെ അസ്ഥിയിൽ കേറി പിടിച്ചു പോയില്ലേ.....? അവൻ ഉറങ്ങിയിട്ടില്ല എന്ന് ചുവന്ന കിടക്കുന്ന അവൻറെ കണ്ണുകൾ തെളിയിച്ചു...... " വേദനയുണ്ടോ.....?? അവളുടെ കവിളിലേക്ക് അരുമയോടെ കൈത്തലം വെച്ച് ഒന്ന് തലോടി ആണ് അവൻ അത് ചോദിച്ചത്.... ഉള്ളിലുള്ള സ്നേഹം മുഴുവൻ ആ ചോദ്യത്തിൽ ഉണ്ടായിരുന്നു..... " ഇന്നലെ കാണുന്ന നേരം വരെ ശരീരം നുറുങ്ങുന്ന വേദന ഉണ്ടായിരുന്നു, പക്ഷേ ഒന്ന് കണ്ടു കഴിഞ്ഞപ്പോൾ അതൊക്കെ എങ്ങനെ മാറി എന്ന് പോലും എനിക്കറിയില്ല..... " ഞാൻ അറിഞ്ഞില്ലടാ , ഇന്നലെ വൈകിട്ട് ഏട്ടൻ പറയുമ്പോൾ ആണ് ഞാൻ അറിഞ്ഞത്,

ഞാൻ വിളിച്ചപ്പോൾ ഒക്കെ സ്വിച്ച് ഓഫ് ആയിരുന്നു.... ഓഫീസിൽ ആയോണ്ട് ആരും പറഞ്ഞില്ല, ഇങ്ങനെ ഒരു ആക്‌സിഡന്റിനെ പറ്റി, കേട്ടപ്പോൾ എൻറെ ശ്വാസം നിലച്ചത് പോലെ ആയിപ്പോയി..... " അങ്ങനെ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു..... ആർക്കും തന്നെ അപകടങ്ങൾ ഒന്നും പറ്റിയില്ല, " ഒന്നും പറ്റാഞ്ഞാണോ നെറ്റിയിലെ ഈ കുരിശ്...? നീയെന്താ ഇന്നലെ ഫോൺ കുത്തി ഇടാതെ ഇരുന്നത്..... " ഫോണിന്റെ ചാർജർ വീട്ടിലാ.... അമ്മയും ചേച്ചിയും പോകുമ്പോൾ എടുത്തോണ്ട് വരാൻ പറയാം... " ശരി അവളുടെ കൈകൾ തൻറെ കൈകൾക്കുള്ളിൽ ഭദ്രമായി സൂക്ഷിച്ചു അവൻ..... അത് വീടുവിക്കുവാൻ അവൾ ശ്രേമിച്ചില്ല...... " കാവ്യ ചേച്ചി പെട്ടെന്ന് വന്നാൽ.... " ആര് വന്നാലും കുഴപ്പം ഇല്ല, നിന്നെ ഒന്ന് കണ്ടു അടുത്തിരുന്ന സംസാരിച്ചില്ലെങ്കിൽ എനിക്കൊരു സമാധാനം കിട്ടില്ല... അതുകൊണ്ടല്ലേ ഞാൻ ഓടിപ്പിടിച്ച് വന്നത്,ഡോക്ടർ എന്താ പറഞ്ഞത്......?

2 ദിവസം കഴിഞ്ഞ് പോകാൻ പറ്റുമെന്ന് പറഞ്ഞത്, ഇനി വീട്ടിൽ ചെന്ന് റസ്റ്റ് എടുത്താൽ മതി എന്ന് പറഞ്ഞു.... " ചെന്ന് നന്നായിട്ട് റസ്റ്റ് എടുക്കണം ജോലിയൊക്കെ ചെയ്തു വെറുതെ സ്റ്റിച്ച് പൊട്ടിക്കാൻ നിക്കരുത്, " ഇല്ല.... പക്ഷേ ഒരാഴ്ചയെങ്കിലും റസ്റ്റ് വേണമെന്ന് പറഞ്ഞത്, അപ്പോൾ എനിക്ക് കാണാൻ പറ്റില്ലല്ലോ.... " എന്നെ കാണണം എന്ന് നിനക്ക് ഇല്ലല്ലോ, " ഉണ്ടല്ലോ... " ആര് പറഞ്ഞു....? " സത്യം ഓരോ ദിവസം ഞാൻ തുടങ്ങുന്നത് തന്നെ എങ്ങനെ കാണാം എന്ന് കരുതിയിട്ട് ആണ്.... " ആണോ...? അങ്ങനെ ആണെങ്കിൽ ഞാൻ എന്നും രാവിലെയും വൈകിട്ടും നിൻറെ വീടിൻറെ മുന്നിലൂടെ ഒരു മൂന്ന് റൗണ്ട് ഓടാം,മതിയോ....? " മധുവേട്ട, " എന്തോ... " ഇപ്പോൾ കാവ്യേച്ചി വന്നാലോ....? " എന്റെ പെണ്ണെ നീ ഇങ്ങനെ പേടിക്കാതെ, " ചേച്ചിക്ക് എന്തോ സംശയം ഉണ്ട്, എന്തൊക്കെയോ അർത്ഥം വച്ചു സംസാരം ഉള്ളതുപോലെ തോന്നി.... അറിയട്ടെ എല്ലാവരും അറിയണ്ടേ,അല്ലേലും പറഞ്ഞാലൊന്ന് ഞാൻ ഓർക്കുന്നെ.... ഇപ്പൊൾ എനിക്കും തന്നെ കാണാതെയൊ താനില്ലാതെയൊ പറ്റില്ല എന്നായിട്ടുണ്ട്..... എത്രയും പെട്ടന്ന് ചേട്ടനോട് പറഞ്ഞാലോ എന്ന് ഞാനും ആലോചിക്കുന്നത്..... " ഇത്ര പെട്ടെന്നോ...? " പെട്ടന്ന് അല്ലല്ലോ, ഒരുപാട് എന്നെ താമസിക്കാതെ ഞാൻ പറയും,പിന്നെ തന്നെ വീട്ടിൽ കിച്ചു എന്നാണോ വിളിക്കുന്നേ....?

" ഉം അതേ.... മധുവേട്ടന് അങ്ങനെ വിളിക്കുന്നത് ഇഷ്ടമാണെങ്കിൽ അങ്ങനെ വിളിച്ചോളൂ... " ഇഷ്ട്ട കുറവൊന്നുമില്ല പക്ഷേ എനിക്ക് പ്രിയ എന്ന് വിളിക്കുന്നത് ആണ് ഇഷ്ടം, എല്ലാവരും വിളിക്കുന്ന പോലെ വിളിക്കുമ്പോൾ അല്ലല്ലോ ഞാനായിട്ട് എന്തെങ്കിലും വിളിക്കുമ്പോൾ അല്ലേ താനെന്നെ ഓർത്തിരിക്കുക, " എനിക്ക് ഓർത്തിരിക്കാൻ അങ്ങനെ പ്രേത്യേകിച്ചു ഒന്നും വേണ്ട..... " ഉവ്വോ...? ഏറെ പ്രണയത്തോടെ അവളുടെ താടിത്തുമ്പിൽ പിടിച്ചു അവൻ ചോദിച്ചു....! "എങ്കിൽ ഞാൻ പോട്ടെ, ഇനിയിപ്പോ അമ്മ വന്ന് കണ്ടാ എന്താ കരുതിയത് ഫോണിൻറെ കാര്യം മറക്കണ്ട "ഇല്ല...! എഴുന്നേറ്റുപോയി അവൻ പെട്ടെന്ന് തന്നെ അവളുടെ അരികിലേക്ക് കട്ടിലിലിരുന്നു, ശേഷം അവളെ തൻറെ അവളുടെ ചുമലിൽ ചേർത്ത് അവളെ തന്റെ നെഞ്ചോട് ചേർത്തു..... പിന്നെ ആ മൂർദ്ധാവിൽ ഒരു ചുംബനം നൽകി, പുളഞ്ഞു പോയിരുന്നു കൃഷ്ണപ്രിയ..... ഒരു നിമിഷം സംഭവിച്ചത് എന്താണെന്ന് അറിയാതെ അവൾ അവന്റെ മുഖത്തേക്ക് നോക്കി, " ഇത്‌ മുൻപെ പറഞ്ഞ ശരീരം നുറുങ്ങുന്ന വേദന മാറാൻ വേണ്ടി...... അവളുടെ മുഖത്തെ ഭാവം വായിച്ചെടുക്കാൻ കഴിയാതെ അവൻ പറഞ്ഞു.....

. " ഇതുവരെ തന്നോട് ഞാൻ ഒരു കുരുത്തക്കേടും കാണിച്ചിട്ടില്ലല്ലോ, എനിക്ക് അത്ര ഇഷ്ടം തോന്നി, എനിക്ക് മറക്കാൻ പറ്റുന്നില്ല.... ഐ ലവ് യു, അവളുടെ കാതോരം അതും പറഞ്ഞു എഴുനേറ്റ് അവൻ.... " പോട്ടെ....?? " ഉം.... മറുപടി പറയാൻ പോലും മറന്നവൾ.... അവൻ മുറിയിൽ നിന്നും ഇറങ്ങിപ്പോയി കുറച്ച് കഴിഞ്ഞപ്പോൾ ആണ് കാവ്യ മുറിക്കകത്തേക്ക് കയറിയത്..... കൃഷ്ണപ്രിയ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ കത്തി എരിയുന്ന കണ്ണുകളോടെ തന്നെ നോക്കുന്ന കാവ്യയാണ് അവൾ കണ്ടത്..... ഒരു നിമിഷം കാവ്യ എല്ലാം കേട്ടു എന്ന് പോലും അവൾക്ക് സംശയം തോന്നി ... " കിച്ചു...... " എന്താ ചേച്ചി....? ഒന്നും മനസ്സിലാവാത്തത് പോലെയാണ് അവൾ ചോദിച്ചത്... " അവൻ എന്തിനാ വന്നത്, ഞാൻ കെട്ടു നിങ്ങൾ സംസാരിച്ചത് എല്ലാം......

ഞാൻ കേട്ടു എല്ലാം നിങ്ങൾ തമ്മിൽ എന്താ ...? നീ എന്താ ഒന്നും പറയാത്തത്...? " അത്‌... ചേച്ചി അവൾ പരുങ്ങി... " അവൻ നിനക്ക് വേണ്ടി വാങ്ങിയത് തന്നെയാണോ ഫോൺ...? " അത് പിന്നെ ചേച്ചി.... " നിങ്ങൾ തമ്മിൽ എന്താണെന്ന് മാത്രം പറഞ്ഞാൽ മതി.... അവന് നിന്നോട് പ്രേമം ആണെന്ന് പറഞ്ഞൊ ...? എത്ര നാളായി തുടങ്ങിയിട്ട്, " കുറച്ചു നാൾ ആയി ചേച്ചി.... " എൻറെ കിച്ചു നീ ഇത്രക്ക് പൊട്ടി ആയിപോയലോ, അവരൊക്കെ വലിയ ആളുകൾ ആണ്.... നമ്മളൊക്കെ അവർക്ക് മുമ്പിൽ വെറും കൃമികൾ ആണ്.... ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കാൻ വേണ്ടി ആണ് മോളെ.... അല്ലാതെ യഥാർത്ഥ സ്നേഹം ഒന്നുമല്ല, " അതൊക്കെ ചേച്ചിക്ക് വെറുതെ തോന്നുന്നതാ.... മധുവേട്ടൻ അങ്ങനെയല്ല, " നിന്നോട് ഞാൻ എങ്ങനെ ഒന്ന് പറഞ്ഞു മനസ്സിലാക്കുക, ഇപ്പൊൾ ഈ കാണുന്നതൊന്നും സത്യമല്ല മോളെ, എങ്ങനെ ആണ് അവൻ നിന്നോട് ഇഷ്ടം ആണെന്ന് പറഞ്ഞത്....? " എന്നോട് ആൾ പറഞ്ഞത് അല്ല,ആൾക്ക് എന്നെ ഓർമ്മ പോലും ഇല്ല ചേച്ചി, ഇഷ്ടവും മോഹവും എല്ലാം ഉണ്ടായിരുന്നത് എൻറെ മനസ്സിൽ മാത്രം ആയിരുന്നു..... അത് അറിഞ്ഞ നിമിഷം മുതലാണ് അദ്ദേഹം എന്നെ സ്നേഹിക്കാൻ തുടങ്ങിയത്..... ഒരു നിമിഷം കൃഷ്ണപ്രിയയുടെ വെളിപ്പെടുത്തലിൽ ഞെട്ടിപ്പോയിരുന്നു കാവ്യ...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story