സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 22

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

ഒന്ന് ശ്രെദ്ധിച്ചിട്ട് പോകണേ... ഈ കഥ 15 പാർട്ട്‌ വരെ ഷെയർ ചാറ്റിൽ ഉണ്ടെന്ന് അറിഞ്ഞു, ഞാൻ കുറേ തപ്പി എങ്കിലും കണ്ടില്ല, ഇത്‌ കോപ്പി റൈറ്റ് ഉള്ള സ്റ്റോറി ആണ്, ലീഗൽ ആയി പേജ് മൂവ് ചെയ്താൽ പ്രശ്നം ആകുന്ന കാര്യം ആണ്, എന്റെ പെർമിഷൻ ഇല്ലാതെ ആയോണ്ട് ഞാനും പ്രതികരിക്കും,ഇതിന് ഉടനെ നടപടി എടുക്കുന്നത് ആണ്... സ്വന്തം സൂര്യകാന്തി ....💛🌻

 

പിന്നെ നടന്ന കാര്യങ്ങൾ എല്ലാം ഒറ്റ ശ്വാസത്തിൽ തന്നെ കൃഷ്ണപ്രിയ കാവ്യയോട് പറഞ്ഞു കഴിഞ്ഞിരുന്നു..... കൃഷ്ണപ്രിയയുടെ ഓരോ വാക്കുകളും കാവ്യയിൽ വലിയ പ്രകമ്പനങ്ങൾ ആയിരുന്നു സൃഷ്ടിച്ചിരുന്നത്..... എങ്കിലും മാധവിനെ പൂർണമായി വിശ്വസിക്കുവാൻ എന്തുകൊണ്ടോ കാവ്യയ്ക്ക് കഴിഞ്ഞിരുന്നില്ല..... അതിന് കാരണം കൃഷ്ണപ്രിയയും മാധവും തമ്മിലുള്ള അന്തരം തന്നെയായിരുന്നു...... അത്‌ ചെറുതല്ലാത്ത ഒരു അകലം ആണ് എന്ന് കാവ്യയ്ക്കും ഉറപ്പായിരുന്നു..... ഇനി എന്തൊക്കെ ഉപദേശങ്ങൾ പറഞ്ഞിട്ടും, കാര്യം ഇല്ല.... പറഞ്ഞു മനസ്സിലാക്കാൻ നോക്കിയിട്ടും കാര്യമില്ല എന്നും മനസ്സിലായിരുന്നു അവൾക്ക്....... " ഇതൊക്കെ പാലാഴിയിൽ അറിയുമ്പോൾ സമ്മതിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ...? അവരുടെ തരക്കാരുമായി അല്ലാതെ ഒരു ബന്ധത്തിനും നിൽക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ...?മാധവിന് ഇപ്പോൾ നിന്നെ ആത്മാർത്ഥമായി ഇഷ്ടമാണെന്ന് തന്നെ ഇരിക്കട്ടെ, വീട്ടുകാരെല്ലാം വെറുപ്പിച്ച് നിന്നെ സ്വന്തമാക്കാൻ അവൻ ശ്രെമിക്കും എന്നാണോ വിശ്വസിക്കുന്നത്...? കാവ്യയുടെ ആ ചോദ്യത്തിന് മുന്നിൽ മൗനം ആയിരുന്നു കൃഷ്ണ.... "

മുന്നോട്ടുള്ള കാര്യങ്ങളെപ്പറ്റി ഒന്നും എനിക്ക് അറിയില്ല ചേച്ചി, പക്ഷേ മധുവേട്ടൻ പറയുന്നത് ചേച്ചിയുടെ വിവാഹം കഴിയുന്നതുവരെ കാത്തിരിക്കണം എന്നാണ്.... " എൻറെ മോളെ നീ ഇതെന്തിനുള്ള പുറപ്പാടാണ്....? ഇതൊക്കെ നടക്കുന്ന കാര്യങ്ങൾ ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ....? ഒരുപാട് മോഹിച്ചിട്ട് അവസാനം ഒരുപാട് കരയേണ്ടി വരും എൻറെ കുട്ടിക്ക്..... " ഓരോ നിമിഷവും ഞാനും പേടിക്കുന്ന ഒരു കാര്യം തന്നെയാണ് ചേച്ചി, ഒരുപാട് കരയേണ്ടി വന്നാൽ എന്ത് ചെയ്യും എന്ന് എനിക്ക് അറിയില്ല..... പക്ഷേ മറക്കാൻ പറയല്ലേ ചേച്ചി, അത്രമാത്രം ഞാനും ഇഷ്ടപ്പെട്ടു പോയി....! എന്നോ എപ്പോഴോ...! " ഞാൻ എന്താ ഇപ്പോൾ നിന്നോട് പറയാ..... ഇക്കാര്യത്തിൽ നിന്നെ ഒരിക്കലും ഉപദേശിക്കാൻ എന്നെക്കൊണ്ട് പറ്റില്ല, ഞാൻ പറഞ്ഞാലും നീ അത് കേൾക്കാൻ പോകുന്നില്ല, പിന്നെ പറയാനും ഞാനാളല്ല.... നിനക്ക് തോന്നുന്നത് നീ ചെയ്യ്, നിനക്കായ് ഉള്ള പ്രണയ വിപ്ലവം ഞാൻ തുടങ്ങി കഴിഞ്ഞു പ്രിയനേ, മനസ്സിൽ കൃഷണപ്രിയ ഓർത്തു...

കാത്തിരുന്നാൽ ലഭിക്കും എന്ന് നേരിയ ഒരു പ്രതീക്ഷ മാത്രമേ മുന്നിൽ ഉള്ളു,പക്ഷെ ഞാൻ നിന്റേതാകുന്ന ആ നാളേക്ക് വേണ്ടി എത്ര യുഗങ്ങളോളം കാത്തിരിക്കാനും ഞാൻ തയ്യാറാണ് പ്രിയനേ...! പിന്നീട് സാവിത്രി അവിടേക്ക് വന്നതോടെ ആ സംസാരം അവിടെ തന്നെ നിന്നു.... പിന്നീട് അമ്മയും മക്കളും ബാക്കി കാര്യങ്ങളിലേക്ക് കടന്നു, ഉച്ചയ്ക്ക് ചോറ് വെക്കുവാനായി വീട്ടിലേക്ക് പോയി വരാം എന്ന് പറഞ്ഞാണ് കാവ്യ ഇറങ്ങിയത്.... അതിനു ശേഷം കാവ്യ നേരെ പോയത് മാധവിന്റെ ഓഫീസിലേക്ക് ആയിരുന്നു, കൃഷ്ണപ്രിയയുടെ കോളേജിനെ പറ്റി കേട്ടറിവ് ഉണ്ടായിരുന്നുള്ളൂ എങ്കിലും അരികിൽ എവിടെയോ മാധവിൻറെ ഓഫീസ് ഉണ്ടെന്ന് അറിയാമായിരുന്നു..... ഒരുപാട് കണ്ടുപിടിക്കേണ്ടി വന്നില്ല, അവിടെ എത്തിയ ഓട്ടോക്കാരൻ ചോദിച്ചപ്പോൾ തന്നെ സ്ഥലം പറഞ്ഞു തന്നു..... അതിനുള്ളിലേക്ക് കയറാൻ നേരം കാലുകൾ ഒന്ന് മടിച്ചു, എങ്കിലും ധൈര്യത്തോടെ നടന്നു.... കാവ്യ ഓഫീസിൻറെ അകത്തേക്ക് കയറിയപ്പോൾ തിരക്കിട്ട് ആരോടോ ഫോണിൽ സംസാരിക്കുന്ന മാധവ്...... ഒരു നിമിഷം കാവ്യയെ കണ്ടപ്പോൾ അവൻ ഒന്ന് പകച്ചിരുന്നു....

കൃഷ്ണപ്രിയക്ക് എന്തെങ്കിലും വയ്യഴിക ഉണ്ടോന്ന് ആയിരുന്നു അവന്റെ ഭയം..... അവൻ പെട്ടെന്ന് തന്നെ ഫോൺ കട്ട് ചെയ്തു " ചേച്ചി അകത്തേക്ക് വരൂ, വളരെ വിനയത്തോടെ ആയിരുന്നു അവൻ അകത്തേക്ക് ക്ഷണിച്ചത്..... അവനോട് എങ്ങനെ സംസാരിച്ചു തുടങ്ങി പോലും കാവ്യക്ക് അറിയില്ലായിരുന്നു.... " എന്താ ചേച്ചി ആശുപത്രിയിൽ എന്തെങ്കിലും വിശേഷം...? " അല്ല ഞാൻ സാറിനെ ഒന്ന് കാണാൻ വേണ്ടി വന്നതാ... " സാറോ...? നമ്മൾ ഏകദേശം ഒരേ പ്രായം ആയിരിക്കും, പിന്നെ കൃഷ്ണപ്രിയയുടെ ചേച്ചി ആയതുകൊണ്ടാണ് ഞാൻ ചേച്ചി എന്ന് വിളിച്ചത്.... എന്നെ സാർ എന്ന് വിളിക്കരുത്, മാധവ് എന്ന് വിളിച്ചോളൂ... " അങ്ങനെ വിളിച്ചാലും നമ്മൾ തമ്മിലുള്ള അന്തരം മാറില്ലല്ലോ, കിച്ചുവിനോട് രാവിലെ ആശുപത്രിയിൽ വന്ന് സംസാരിക്കുന്നതൊക്കെ അവിചാരിതമായി ഞാൻ കേട്ടു.... ഒരു നിമിഷം അവൻ അമ്പരന്നു.... " എന്തു ഉദ്ദേശിച്ചാണ്....?

അവളൊരു പാവമാണ്,ഒന്ന് കരയാൻ പോലും ത്രാണി ഇല്ലാത്തവൾ,ഞങ്ങൾക്ക് ആകെ ബാക്കിയുള്ളത് കുറച്ച് ആത്മാഭിമാനം മാത്രമാണ്.... അമ്മ എപ്പോഴും പറയും രണ്ട് പെൺകുട്ടികളാണ്, ഒരിക്കലും ഒരു മോശ പേര് കേൾപ്പിക്കരുത് എന്ന്..... അതുകൊണ്ട് അങ്ങനെ തന്നെയാണ് എപ്പോഴും ജീവിച്ചിട്ട് ഉള്ളത്, " ചേച്ചി പറഞ്ഞതിന്റെ അർത്ഥം എനിക്ക് മനസ്സിലായി, ചേച്ചി കരുതുന്നതുപോലെ പണ്ടത്തെ കാലമൊന്നുമല്ല ഇത് പഴയ മാമൂലുകളിൽ ഞാൻ വിശ്വസിക്കുന്നില്ല .... ഒരു പെൺകുട്ടിയെ സ്നേഹിച്ചു എൻറെ ആവശ്യത്തിന് ഉപയോഗിച്ച് അവളെയും വഞ്ചിച്ച് കടന്നുകളയാൻ പഴയകാല സിനിമയിലെ ഉമ്മർ ഒന്നുമല്ലല്ലോ ഞാൻ..... അതിനെപ്പറ്റി ഒന്നും ചേച്ചി ഭയപ്പെടേണ്ട, കൃഷ്ണപ്രിയയോട് എനിക്കുള്ള ഇഷ്ടം 100% ആത്മാർത്ഥതയുള്ളത് തന്നെയാണ്.... ചേച്ചിയോട് മാത്രമല്ല വീട്ടിലുള്ള എല്ലാവരോടും തുറന്നു പറയാനും ഞാനൊരുക്കമാണ്, എൻറെ വീട്ടിൽ ഉടനെ തന്നെ ഞാൻ പറയാൻ ഇരിക്കുക ആണ് ....

പിന്നെ ചേച്ചിയുടെയും വിവാഹം കഴിയട്ടെ എന്ന് വിചാരിച്ചാണ് ഞാൻ ഒരു അകലം പാലിക്കുന്നത്..... നാളെ ഇത് അറിയുമ്പോൾ എൻറെ വീട്ടിൽ നിന്നും പ്രതീക്ഷിച്ച പ്രതികരണം അല്ല ലഭിക്കുന്നതെങ്കിൽ, കൃഷ്ണപ്രിയയെ കൊണ്ട് എനിക്ക് ഈ നാട്ടിൽ താമസിക്കാൻ പറ്റില്ല.... എന്നുവെച്ച് കൃഷ്ണപ്രിയ ഉപേക്ഷിക്കാൻ എനിക്ക് പറ്റില്ല, ഇവിടെ എവിടെയെങ്കിലും നിയമപരമായി കൃഷ്ണപ്രിയ വിവാഹം കഴിച്ചതിനുശേഷം എന്നോടൊപ്പം കൊണ്ടുപോകണം എന്ന് തന്നെയാണ് ഞാൻ കരുതുന്നത്, ഞാൻ ചിലപ്പോൾ കൃഷ്ണപ്രിയയെ വിവാഹം കഴിച്ചു കൊണ്ടു പോയി കഴിയുമ്പോൾ ചേച്ചിക്ക് നല്ലൊരു വിവാഹ ബന്ധം വരില്ല, അതുകൊണ്ടാണ് നിങ്ങളുടെ വിവാഹം കഴിയുന്നതുവരെ എങ്കിലും കാത്തിരിക്കണമെന്ന് ഞാനവളോട് പറഞ്ഞത്..... " മാധവ് ഈ പറയുന്ന കാര്യങ്ങൾ ഒന്നും നടക്കുന്ന കാര്യങ്ങളല്ല, പാലാഴിയിൽ ആരെങ്കിലും ഇതറിഞ്ഞാൽ, " പാലാഴിയിൽ ആരറിഞ്ഞാലും ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല.....

അവൾ പറയാൻ വന്നതിന്റെ ഇടയിൽ അവൻ പറഞ്ഞു... " പണ്ടത്തെ അടിയൻ സമൂഹത്തിൽ അല്ല നമ്മൾ ജീവിക്കുന്നത്, കൃഷ്ണപ്രിയ ഒരു പെണ്ണാണ് ഞാൻ ഒരാണും, ഒരാണും പെണ്ണും ചേർന്ന വിവാഹം കഴിക്കാൻ സാധിക്കും, മറ്റൊന്നും ഞങ്ങൾക്കിടയിൽ ഒരു a അന്തരമായി ഞാൻ കാണുന്നില്ല.... എനിക്ക് വിദ്യാഭ്യാസം ഉണ്ട്, കൃഷ്ണപ്രിയയ്ക്ക് വിദ്യാഭ്യാസം ഉണ്ട്, പഴയ മാമൂലുകളെ കൂട്ടുപിടിച്ച് ഇരിക്കാൻ ഇപ്പോഴത്തെ തലമുറ അനുവദിക്കില്ല, " ഒക്കെ ശരിയായിരിക്കാം പക്ഷേ ആരെങ്കിലും സമ്മതിക്കുമെന്ന് മാധവന് തോന്നുന്നുണ്ടോ....? " ഈ കാര്യത്തിന് എൻറെ സമ്മതം മാത്രം മതി എന്നാണ് ഞാൻ വിശ്വസിക്കുന്നത്... വിവാഹം എന്റെ ആണ്.... തുടർന്നുള്ള ജീവിതവും, അത്‌ ആരുടേ ഒപ്പമാണ് വേണ്ടത്...? എനിക്ക് ഇഷ്ടപ്പെട്ട ആളെ തിരഞ്ഞെടുക്കാനുള്ള എല്ലാ അവകാശവും അതിൽ എനിക്കുണ്ട്, " ചേട്ടനും വീട്ടുകാരും ഒക്കെ എതിരായി വന്നാൽ മാധവ്.... "

ആരൊക്കെ വന്നാലും ഉപേക്ഷിക്കില്ല, എന്റെ ജീവൻ പോകും വരെ.... ആ ഒരു പേടി വേണ്ട ഏട്ടനും വീട്ടുകാരും എതിരായി വന്നാൽ അതിനെപ്പറ്റി ഞാൻ ആലോചിക്കുന്നുണ്ട്..... എനിക്ക് ഇമോഷണലി ഡൗൺ ആകാനുള്ള ഒരു സാധ്യത തന്നെയാണത്, പക്ഷേ അതൊരിക്കലും അവളോട് ഉള്ള സ്നേഹത്തിനു മുകളിൽ അല്ല..... ഒരുപാട് കാലത്തെ സ്നേഹമല്ല, കുറച്ചു കാലമേ ആയിട്ടുള്ളൂ പക്ഷേ കുറച്ചു കാലം കൊണ്ട് എൻറെ മനസ്സിൽ വല്ലാതെ കയറിപോയി കൃഷ്ണപ്രിയ, ഞാൻ ചേച്ചിക്ക് തരുന്ന ഉറപ്പാണ്, നിങ്ങളുടെ അനുജത്തിയെ ഞാൻ ഒരിക്കലും വിട്ടു കളയില്ല, എൻറെ ശരീരത്തിൽ ജീവനുള്ള നിമിഷം വരെ അവൾക്കുവേണ്ടി ഞാൻ ഉണ്ടാകും...... " മതി എനിക്ക് അതു മാത്രം കേട്ടാൽ മതി.... അറിഞ്ഞ നിമിഷം മുതൽ എനിക്കൊരു സമാധാനം ഉണ്ടായിരുന്നില്ല, അച്ഛനും ഇല്ല... " എനിക്ക് അറിയാം...! നിങ്ങളുടെ പേടി എനിക്ക് മനസ്സിലാവും, ആ ഒരു പേടി വേണ്ട, ഒരു പെൺകുട്ടി ആശ കൊടുത്തിട്ട് അവളെ വഞ്ചിക്കാനും മാത്രം ദുഷ്ടൻ അല്ല ഞാൻ.. ഏറെ ആശ്വാസത്തോടെ ആയിരുന്നു കാവ്യ ആ ഓഫീസിൻറെ പടികൾ ഇറങ്ങിയത്......

അന്ന് വൈകുന്നേരം എങ്ങനെയാണ് വീണ്ടും ആശുപത്രിയിലേക്ക് പോകുന്നതെന്ന് ഓർത്ത് മാധവ് ടെൻഷൻ അടിച്ചിരുന്നു, അതിനുശേഷം ഫോണെടുത്തു കൃഷ്ണപ്രിയയുടെ നമ്പർ ഡയൽ ചെയ്തു.... അടുത്ത് ആരുമില്ലാത്തകൊണ്ട് തന്നെ വളരെ പെട്ടെന്ന് അവൾ ഫോൺ എടുത്തു...... വല്ലാത്തൊരു ആശ്വാസം അവന് തോന്നിയിരുന്നു, " എങ്ങനെയുണ്ട്....? ആദ്യം ചോദിച്ച ചോദ്യം അതായിരുന്നു..... " കുഴപ്പം ഇല്ലാ, " ഉം... കഴിച്ചോ,മരുന്നൊക്കെ മറക്കാതെ കഴിക്കണേ... " കഴിക്കാം, വീട്ടിൽ എത്തിയോ.? " ഇല്ല, " രാവിലെ മധുവേട്ടൻ വന്നത് ചേച്ചി കണ്ടു, " ഞാൻ അറിഞ്ഞു...! തന്റെ ചേച്ചി വന്നിരുന്നു, " കാവ്യ ചേച്ചിയോ....? അവളുടെ വാക്കുകളിൽ പോലും ഒരു ഞെട്ടൽ ഉളവായിരുന്നു.... " അതേ... " എന്തിനാ വന്നേ....? " ഞാൻ തന്നെ പറ്റിക്കുമോന്ന് ചേച്ചിക്ക് ഒരു പേടി, അതൊന്നു സ്ഥിരീകരിക്കാൻ വേണ്ടി വന്നതാ.... കാര്യകാരണസഹിതം എല്ലാം പറഞ്ഞു കൊടുത്തപ്പോൾ മനസിലായി.... "

എങ്കിലും ചേച്ചി ഒറ്റക്ക് അവിടെ വന്നോ....? ചേച്ചി അങ്ങനെ പുറത്തു പോലും പോകുന്ന ആളല്ല, " വന്നു പോകുമെടോ, അനുജത്തിയെ ഒരുപാട് ഇഷ്ടമുള്ള ഒരു ചേച്ചി വന്നുപോകും, നിങ്ങൾ എല്ലാവരും വളരെ പാവമാണ്.... എനിക്ക് തൻറെ ചേച്ചിയുടെ കണ്ണിൽ തന്നോടുള്ള വാത്സല്യം കാണാൻ കഴിഞ്ഞു..... ഈ അനുജത്തിയെ ഞാൻ പൊന്നുപോലെ നോക്കിക്കോളാം എന്ന് പറഞ്ഞു.... കൃഷ്ണപ്രിയക്ക് ആശ്വാസം തോന്നി....! " പിന്നെ ഡിസ്ചാർജ് കാര്യം എന്തു പറഞ്ഞു ഡോക്ടർ...? " രാവിലെ ഉണ്ടാവും, " അപ്പൊൾ ഞാൻ നാളെ രാവിലെ ഹോസ്പിറ്റലിലേക്ക് വരാം... " ബുദ്ധിമുട്ടാവില്ലേ...? " നിനക്ക് വേണ്ടി അല്ലാതെ ഞാൻ വേറെ ആർക്കും വേണ്ടിയാടി ബുദ്ധിമുട്ടുന്നത്..... ചെറുചിരിയോടെ ആണ് അവൻ പറഞ്ഞത്... " പ്രിയ റിയലി ഐ ലവ് യു, ഐ ലവ് യു മോർ ദാൻ എനിതിങ് ഇൻ ദിസ്‌ വേൾഡ് " ഒരു നിമിഷം കൃഷ്ണപ്രിയ ഞെട്ടിത്തരിച്ചു പോയിരുന്നു,

അവൻറെ നാവിൽനിന്നും അത് കേട്ട നിമിഷം ഈ ലോകത്തിലുള്ള മറ്റെല്ലാ കാര്യങ്ങളും അവളിൽ നിന്നും അപ്രത്യക്ഷമാകുന്നത് പോലെ അവൾക്ക് തോന്നി..... അത്രമേൽ പ്രിയമുള്ള വാക്ക്, ഏറെ പ്രിയമുള്ള ആളിൽ നിന്നും.... മറുപടി പറയാൻ പോലും മറന്നുപോയവൾ അവൻ ഫോൺ കട്ട് ചെയ്തത് പോലും അറിഞ്ഞില്ല......ആ കണ്ണുകൾ തിരയുന്നത് ഇപ്പോൾ തന്നെ അല്ലേ, ആ ഹൃദയം തുടിക്കുന്നത് ഇപ്പോൾ എനിക്ക് വേണ്ടി കൂടി അല്ലേ, ഒരു ആശ്വാസ വാക്കിലൂടെ തന്റെ ജീവിതത്തിലേക്ക് കയറി വന്നു, ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയവൻ, പ്രണയത്താൽ തന്റെ ഹൃദയത്തിൽ കൊത്തി വയ്ക്കപ്പെട്ടവൻ.... 🌻🌻🌻 മാധവ് വീട്ടിലേക്കു ചെല്ലുമ്പോൾ മാധവിനെ കാത്ത് അവിടെ ഹരി ഇരിപ്പുണ്ടായിരുന്നു...... (ഹരി എല്ലാവരും മറന്നു പോയോ...?നമ്മളാദ്യം എഴുതിയിരുന്നു ഹരിയുടെ പോലീസ് സ്റ്റേഷനിൽ ചെന്ന് കാണുന്ന സമയത്താണ് ആദ്യമായി കൃഷ്ണപ്രിയയെ കാണുന്നത്, എസ്‌ ഐ )

" എടാ ഹരി..... " സർ ഈ നാട്ടിൽ തന്നെ ഉണ്ടായിരുന്നോ....? ഓഫീസ്‌ തുറന്നിട്ട് പിന്നെ ഇതുവരെ നിന്നെ ഒന്ന് കാണാൻ കിട്ടില്ലല്ലോ, നേരത്തെ നീ ഇവിടെ അവധിക്ക് വരുമ്പോൾ ആകപ്പാടെ വരുന്നത് എന്നെ കാണാൻ ആയിരുന്നു..... ഇപ്പോ നീ എന്നെ ഒന്ന് തിരിഞ്ഞു പോലും നോക്കുന്നില്ലല്ലോ, മാധവിന്റെ തോളിൽ അല്പം വേദനിപ്പിച്ചു അടിച്ചു തന്നെ പറഞ്ഞവൻ..... " ആഹ്.... മറന്നത് അല്ലടാ, ഓരോ തിരക്ക്.... അതുകൊണ്ടാ, " നീ എന്നെ കാണാൻ അങ്ങോട്ട് വന്നില്ലെങ്കിലും നിന്നെ ഒന്ന് വന്ന് കാണാനുള്ളത് എന്റെ ആവശ്യം ആയിപ്പോയില്ലേ.... അതുകൊണ്ടാ ഞാൻ ഇങ്ങോട്ട് വന്നത്, " ഇല്ലഡാ ഞാൻ നിന്നെ വൈകിട്ട് കാണാൻ വേണ്ടി അങ്ങോട്ട് ഇറങ്ങാൻ ഇരിക്കുകയായിരുന്നു... " ഉയ്യോ വിശ്വസിച്ചു... ദിവസനെ കള്ളന്മാരെ കാണുന്ന എന്നോട് സാറിന്റെ വക്കീൽ ബുദ്ധി ഇറക്കല്ലേ...... പിന്നെ ഡാ ഒരു സർപ്രൈസ് ഉണ്ട്..... ഒരാൾ കൂടി വന്നിട്ട് ഉണ്ട് എൻറെ കൂടെ.... " ആര്....? അതൊരു സർപ്രൈസ് ആണ്...

" ഹലോ, ഇങ്ങ് പോര്... ഹരി വിളിച്ചപ്പോഴാണ് പിന്നിൽ നിന്നും ഒരു പെൺകുട്ടി മുന്നിലേക്ക് വന്നത്, ഭംഗിയായി അനാർക്കലി ഒക്കെ ഇട്ട് മുടി മെടഞ്ഞിട്ട ഒരു മെലിഞ്ഞ് വെളുത്ത പെൺകുട്ടി..... ഒരു നിമിഷം മാധവ് ഒന്ന് ചിന്തിച്ചു.... " ഓർമ്മയുണ്ടോ ആരാണെന്ന്.....? പെൺകുട്ടി ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു... " ധ്വനി അല്ലേ....? " ആഹാ.... അപ്പോൾ നീ മറന്നിട്ടില്ല അല്ലേ, ഹരി അത്ഭുതം ഊറി.... " ഞാൻ വിചാരിച്ചു മാധവ് എന്നെ മറന്നിട്ടുണ്ടാവും എന്ന്..... ധ്വനി തന്നെയാണ് മറുപടി പറഞ്ഞത്..... " അങ്ങനെ മറക്കാൻ പറ്റുമോ...? തനിക്ക് വലിയ മാറ്റമൊന്നും ഉണ്ടായില്ല, ബാംഗ്ലൂരിൽ ഒക്കെ പഠിച്ചപ്പോൾ ഞാൻ വിചാരിച്ചത് ഇനി തന്നെ കാണുമ്പോൾ വലിയ ജീൻസും ടോപ്പും ഒക്കെ ഇട്ടൊരു മോഡൽ ആയിരിക്കും എന്ന്..... " എന്താ ജീൻസ്‌ അത്ര മോശം വേഷമാണോ....? " ഹേയ് അങ്ങനെ അല്ലടാ.... " ഞാൻ ചുമ്മാ പറഞ്ഞത് ആണ്..... ഞാൻ അമ്പലത്തിൽ പോകാൻ വേണ്ടി വന്നതാ, അപ്പോൾ ആണ് ഇവിടേക്ക് കയറിയത്, അതുകൊണ്ട് ആണ് ജീൻസ് ഒക്കെ വേണ്ടെന്ന് വച്ചത്.... പിന്നെ ബാംഗ്ലൂരിൽ പഠിച്ചത് കൊണ്ട് മാത്രം ഒരാളുടെ വസ്ത്രധാരണ രീതിയിൽ മാറ്റം ഒന്നും വരാറില്ലല്ലോ, ഞാൻ എങ്ങനെയായിരുന്നു അങ്ങനെ തന്നെയാണ് ഇപ്പോഴും, " അത് വളരെ നല്ല കാര്യമാണ്.... മാധവ് പറഞ്ഞു...

" എനിക്ക് തോന്നുന്നു നിങ്ങൾ തമ്മിൽ കണ്ടിട്ട് ഏകദേശം ഏഴ് വർഷമെങ്കിലും ആയിട്ടുണ്ടാവും അല്ലെ..... ഹരി ചോദിച്ചു... " ആയിട്ടുണ്ടാവും, പ്ലസ് ടു സമയത്താണ് കാണുന്നത്, പിന്നെ ധ്വനി ബാംഗ്ലൂർ പോയി, " ശരിയാ മാധവിനെ കണ്ടിട്ട് ഏഴ് വർഷം ആകുന്നു..... എത്ര പെട്ടെന്ന് ആണ് സമയം പോയത്..... " ഇനി ഒക്കെ ചായ കുടിച്ച് വല്ലോം കഴിച്ചോണ്ട് ആകാം, സീത വന്നു പറഞ്ഞു.... " അയ്യോ വേണ്ട ആന്റി, ഞങ്ങൾ ഇറങ്ങട്ടെ ഇവനെ കാണാൻ നിന്നതാ. ഹരി പറഞ്ഞു...! " അങ്ങനെ പറഞ്ഞ് പറ്റില്ലല്ലോ നിങ്ങൾ ഇത്രയും ദിവസം കൂടി ഇവിടേക്ക് വരുമ്പോൾ എന്തെങ്കിലുമൊക്കെ കഴിച്ചിട്ടില്ല അമ്മ വീടു...... മഹേശ്വർ പറഞ്ഞു....! " നടക്കഡാ അങ്ങോട്ട്, അവന്റെ ഒരു തിരക്ക്... മാധവ് അവൻറെ തോളിൽ തട്ടി.... " ഞാൻ കുളിച്ചു ഫ്രഷ് ആയിട്ട് ഇവിടേക്കു വരാം, അതും പറഞ്ഞ് മാധവ് അകത്തേക്ക് കയറി പോയിരുന്നു..... നേരെ മുറിയിലേക്ക് ചെന്ന് അവൻ ആദ്യം വിളിച്ചത് കൃഷ്ണപ്രിയയുടെ ഫോണിലേക്കാണ്, ഫോൺ എടുക്കാതിരുന്നപ്പോൾ തന്നെ അടുത്ത് ആരെങ്കിലും കാണും എന്ന് തോന്നിയിരുന്നു.....ഒരു മെസ്സേജ് അയച്ചു.. " ഞാൻ വീട്ടിലെത്തി...!

ഉടനെ തന്നെ റിപ്ലൈ വന്നു, " അടുത്ത് അമ്മയുണ്ട്.... " തോന്നി, ചായകുടിച്ചോ...? " കുടിച്ചു കൊണ്ടിരിക്കുകയാണ്, മധുവേട്ടനൊ ..? " കുടിച്ചില്ല, വന്നേ ഉള്ളു, പിന്നെ വിളിക്കാം.... " ഒക്കെ...... മെസ്സേജ് അയച്ച ഫോൺ അവിടെവച്ച് ഒന്ന് കുളിക്കാൻ ആയി പോയി..... ഫ്രഷ് ആയതിനുശേഷം താഴേക്ക് ചെന്നു, അപ്പോഴേക്കും ഏട്ടനും ഇരിപ്പുണ്ട് സംസാരിക്കാൻ..... ഹരിയും ആയി തമ്മിൽ സംസാരത്തിൽ ആണ്...... മാനസ ആണെങ്കിൽ ധ്വനിയെ കൊണ്ടുപോയി കത്തി വയ്ക്കുന്ന തിരക്കിലും, മാനസിക്ക് അല്ലെങ്കിലും ധ്വനിയെ പണ്ടുമുതലേ ഭയങ്കര ഇഷ്ടമാണ്, അവളുടെ അടുത്ത സുഹൃത്തായിരുന്നു ധ്വനി...... സ്കൂളിൽ വച്ച് അവളുടെ ഫേവറിറ്റ് ചേച്ചി ആണ് മാനസിക്ക് ധ്വനി.... എന്തൊക്കെയോ സംസാരിക്കുന്നുണ്ട്.... പൊതുവെ അങ്ങനെ വീട്ടിൽ ആരെങ്കിലും വന്നാൽ മാനസി ഇറങ്ങി പോലും വരാറില്ല.....എന്നാൽ ധ്വനിയോട് പ്രത്യേക ഇഷ്ടമാണ്, ധ്വനിയാണെങ്കിൽ പെട്ടെന്ന് എല്ലാവരുമായും കമ്പനി ആവുന്ന ടൈപ്പ് ആണ്....അങ്ങനെയുള്ള ആളുകളെ മാധവിനും ഇഷ്ടമാണ്..... പെട്ടെന്ന് തന്നെ അവർക്ക് ഒപ്പം കൂടി മാധവ്..... ബാംഗ്ലൂരിലേ വിശേഷങ്ങളൊക്കെ ആയി ധ്വനി വാചാലയായി......

അതോടൊപ്പം ഇവിടുത്തെ കാര്യങ്ങൾ മാധവും പങ്കുവച്ചു ഇതിനിടയിലാണ്, ഇതിനിടയിൽ ആണ് ഹരിയും മഹിയും തമ്മിൽ ഉള്ള സംഭാഷണം മാധവ് ശ്രെദ്ധിച്ചത്... " ഞാനൊരു കാര്യം ചോദിക്കട്ടെ മഹിയേട്ടാ, " നീ വലിയ എസ്ഐ ആയിട്ടും എന്നോട് എന്തെങ്കിലും കാര്യം ചോദിക്കാൻ ഈ ഫോർമാലിറ്റി ആവശ്യം ഉണ്ടോ...? ചിരിച്ചുകൊണ്ട് മഹി പറഞ്ഞു. " മഹിയേട്ടൻ വിവാഹം കഴിക്കുന്നില്ല എന്ന് തീരുമാനിച്ചോ...? " അങ്ങനെ തീരുമാനിച്ചിട്ടില്ലടാ, " എന്നാണെങ്കിലും വേണമല്ലോ, പിന്നെ എന്തിനാ സമയം കളയുന്നത്.? " ഇവരുടെയൊക്കെ കഴിയട്ടെ, " ഞങ്ങൾടെ കഴിയാൻ ഏട്ടൻ നോക്കി ഇരിക്കേണ്ട, ഏട്ടൻറെ ആദ്യം കഴിയട്ടെ, എന്നിട്ടു മതി..... മാധവ് ഇടയ്ക്ക് കയറി.... " എനിക്കിപ്പോൾ തന്നെ വയസ്സ് പത്തു നാല്പത് ആകാറാകുന്നു.... എനിക്ക് ഇനി പെണ്ണ് കിട്ടുമെന്ന് തോന്നുന്നില്ല... ചിരിയോടെ മഹി പറഞ്ഞു.. " അതൊക്കെ ഞാൻ സെറ്റ് ആക്കി കൊള്ളാം, മാധവ് പറഞ്ഞു.

" ശരിയാണ് ചേട്ടാ ചേട്ടൻ ഇങ്ങനെ നിൽക്കുമ്പോൾ മാധവിന് ആണെങ്കിലും ഒരു മടി ഉണ്ടാവില്ലേ, " എനിക്ക് താല്പര്യമില്ല, അതല്ലേ, വിവാഹം കഴിച്ചാൽ മാത്രേ ജീവിതം മുന്നോട്ടുപോകു എന്ന് ഒന്നും ഇല്ലല്ലോ.... അതൊക്കെ ഓരോരുത്തരുടെ താല്പര്യം ആണ് ഹരി, എനിക്കെന്തോ അതിനോട് താത്പര്യം തോന്നിയിട്ടില്ല..... ഇനി ഈ കാര്യം സംസാരിച്ചാൽ ഞാനിവിടെ നിന്ന് എഴുന്നേറ്റ് പോവും.... മഹി അങ്ങനെ പറഞ്ഞതോടെ പിന്നീട് ആരും അതിനെ പറ്റി സംസാരിച്ചില്ല.... കുറച്ചുസമയം കൂടി കുശലാന്വേഷണങ്ങൾ എല്ലാം പറഞ്ഞതിനുശേഷം ആണ് അവിടെ നിന്നും ധ്വനിയും ഹരിയും ഇറങ്ങിയത്.... ധ്വനിയും മാധവും തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ടാക്കിയിരുന്നു..... ഹരിയിൽ അത്‌ ഒരു പ്രത്യേക സന്തോഷവും നിറച്ചിരുന്നു... രാത്രി ഭക്ഷണം എല്ലാം കഴിച്ചതിനുശേഷം പാത്രങ്ങൾ കഴുകി വെക്കുന്നതിനിടയിൽ ആണ് സീതയുടെ അരികിലേക്ക് മാധവ് വന്നു ഇരുന്നത്..... അവന്റെ പ്രത്യേകമായ രീതി കണ്ടപ്പോൾ തന്നെ തന്നോട് എന്തോ പറയാൻ ഉണ്ട് എന്ന് സീതയ്ക്ക് തോന്നിയിരുന്നു..... " എന്താടാ നിനക്ക് എന്നോട് എന്തോ പറയാൻ ഉണ്ടല്ലോ.... "

പറയാൻ ഉള്ളതുകൊണ്ടല്ലേ, ഞാൻ ഇവിടെ വന്നത്, ' പറ " ഇന്ന് കല്യാണകാര്യം പറഞ്ഞപ്പോൾ നമ്മുടെ മഹിയേട്ടൻ പറഞ്ഞ ഒരു വാക്ക് ശ്രദ്ധിച്ചോ..? എനിക്ക് ഇപ്പോൾ 40 വയസ്സ് കഴിഞ്ഞു, ഇനി എനിക്ക് പെണ്ണ് കിട്ടില്ല എന്ന്..... അപ്പൊൾ കിട്ടിയ കെട്ടാമെന്ന് ഒരു സ്റ്റാൻഡ് ആണ് ചേട്ടന്.... " അത് കഴിഞ്ഞ് പറഞ്ഞത് നീ കേട്ടില്ലേ....? വിവാഹത്തെപ്പറ്റി പറഞ്ഞാൽ ഞാൻ എഴുന്നേറ്റ് പോകുമെന്ന്.... " ഞാൻ ഒരു കാര്യം ചോദിക്കട്ടെ അമ്മേ, ഏട്ടനു പ്രണയമുണ്ടായിരുന്നൊ....? എനിക്ക് തോന്നുന്നു ഒരു നഷ്ടപ്രണയം ഉണ്ടായിരുന്നു എന്ന്.... " എനിക്ക് അറിയില്ല എന്നോട് പറഞ്ഞിട്ടില്ല, പലവട്ടം ഞാൻ ചോദിച്ചിട്ടുണ്ട്..... ഒരിക്കൽ അവന്റെ കൂട്ടുകാർ ആരോ പറയുന്നത് കേട്ടു, കോളേജിൽ പഠിക്കുന്ന ഒരു കുട്ടിയെ ഇഷ്ടമായിരുന്നു എന്ന്,ആ പെൺകുട്ടി വേറെ ആരോ വിവാഹം കഴിച്ചു എന്നും, " വെറുതെ അല്ല, നല്ല മുട്ടൻ തേപ്പ് കിട്ടിയതുകൊണ്ടാണ് ഇപ്പോഴും ബ്രഹ്മചാരി ആയി കഴിയുന്നത്,ഞാനൊരു പ്രൊപ്പോസൽ പറയട്ടെ..? " എന്ത് പ്രൊപോസൽ..? പെട്ടന്ന് സീത അവന്റെ മുഖത്തേക്ക് നോക്കി... " അത് പിന്നെ നമ്മുടെ കൃഷ്ണപ്രിയുടെ..... " കൃഷ്ണപ്രിയയൊ...?

അവൾ ചെറിയ കുട്ടിയല്ലേ, " ദേ അമ്മേ, എനിക്ക് ദേഷ്യം വരുന്നുണ്ട്, ഞാൻ നേരത്തെ പറഞ്ഞിട്ടുണ്ട് ഒരു കാര്യം മുഴുവൻ കേൾക്കാതെ മറുപടി പറയല്ലെന്ന്, കൃഷ്ണപ്രിയ ആണ് എന്ന് ഞാൻ പറഞ്ഞൊ....? അത് ചോദിച്ചപ്പോൾ അവന്റെ ശബ്ദം ഒന്ന് ഉയർന്നിരുന്നു..... ഒരു നിമിഷം അത്ഭുതത്തോടെ അവന്റെ മുഖത്തേക്ക് സീത നോക്കി.... "പെട്ടെന്നാണ് അവന് സ്ഥലകാലബോധം വന്നത്.... " അല്ല ഞാൻ പറയുന്നതിന് മുമ്പേ അമ്മ ഇടയ്ക്ക് കയറി പറഞ്ഞു എനിക്ക് അത്രയ്ക്ക് ദേഷ്യം വന്നത്...... " നീ കൃഷ്ണപ്രിയ കുട്ടി ആണ് എന്ന് എനിക്ക് അറിയില്ലേ...? കൂടിയാൽ 18 വയസ്സ് കാണും, അല്ലെങ്കിൽ 19, " ഉം ഉം.... നീ പറയാൻ വന്ന കാര്യം പറ, അവനെ നോക്കി ഒന്ന് ഇരുത്തി മൂളി സീത... " കൃഷ്ണപ്രിയയുടെ ചേച്ചിയെ ഞാൻ കഴിഞ്ഞ ദിവസം കണ്ടു, എൻറെ ഒരു ഫ്രണ്ടിനെ കാണാൻ ഹോസ്പിറ്റൽ പോയപ്പോൾ, കൃഷ്ണപ്രിയയുടെ വയ്യാതെ കിടക്കുകയാണല്ലോ,

അപ്പോൾ അവിടെ ഒന്ന് കയറിയിരുന്നു,നാട്ടുകാരല്ലേ ആ മര്യാദയിൽ കയറി കണ്ടത്.... സീതയ്ക്ക് മുഖം കൊടുക്കാതെ അവന് പറഞ്ഞു.... " നിന്റെ ഏത് ഫ്രണ്ട് ആണ് അവിടെ ഉള്ളത്...? അവന്റെ മുഖത്തേക്ക് നോക്കി സീത ചോദിച്ചു... " അത്‌ പിന്നെ... അമ്മയ്ക്ക് അറിയാത്ത ഒരു ഫ്രണ്ട് ആണ്... " ചിലതൊക്കെ കണ്ടാൽ അമ്മയ്ക്ക് അറിയാം മോനേ... സീത പറഞ്ഞു... " അത്‌ വിട്, ഇത്‌ കേൾക്ക്, അവളുടെ ചേച്ചിക്ക് ഏതാണ്ട് ഒരു 26 27 വയസ്സ് ഉണ്ടാവും, ചൊവ്വാദോഷം എന്ന് പറയുന്നു..... നമ്മുടെ ഏട്ടനും നമ്മൾക്കും ഇതിലൊന്നും വലിയ വിശ്വാസം ഇല്ലല്ലോ, നമുക്ക് കൃഷ്ണപ്രിയയുടെ ചേച്ചിയെ മഹിയേട്ടന് ഒന്ന് ആലോചിച്ചാലോ....? അവർക്ക് സാമ്പത്തികം ഇല്ലാത്തോണ്ട് അമ്മയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ.....? സീതയുടെ മനസ്സു അറിയാൻ വേണ്ടി കൂടി ആയിരുന്നു അവൻ അത് ചോദിച്ചത്. .. പിന്നെ സീതയുടെ മറുപടിക്ക് വേണ്ടി അവൻ കാത്തിരുന്നു..........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story