സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 23

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഒന്ന് പോടാ ഞാൻ അങ്ങനെ കാശ് വച്ചു ആണോ ആൾക്കാരെ അളക്കുന്നത്...? നീ അങ്ങനെയാണോ എന്നെ മനസ്സിലാക്കിയിരിക്കുന്നത്..? സീതയ്ക്ക് ദേഷ്യം തോന്നി.... " ഞാൻ ചോദിച്ചു എന്നല്ലേ ഉള്ളൂ അമ്മേ, ഞാൻ ഒരു സംശയം ചോദിക്കട്ടെ, ഞാനൊരു സാമ്പത്തികം കുറഞ്ഞ വീട്ടിൽനിന്ന് ഒരു പെൺകുട്ടിയെ സ്നേഹിച്ച് വിവാഹം കഴിക്കണം എന്ന് പറഞ്ഞാൽ അമ്മ എതിര് നിൽക്കുമോ..? " നിനക്കെന്താ അടുത്ത സമയത്ത് ആയിട്ട് ഇങ്ങനത്തെ കാര്യങ്ങളിൽ ഒക്കെ ഒരു സംശയം.... നിനക്ക് ആരെങ്കിലും ആയിട്ട് എന്തെങ്കിലും ഉണ്ടോടാ...? പെട്ടന്ന് സീതയുടെ ചോദ്യത്തിൽ ഒന്ന് പതറി എങ്കിലും അവൻ ഒരു കുസൃതി ചിരി ചിരിച്ചു... " ഇല്ലെന്നു പറഞ്ഞാൽ അത് കള്ളം ആകും, പക്ഷെ ആരാണെന്ന് ഇപ്പോൾ അമ്മ ചോദിക്കരുത്...... ഞാൻ ഇപ്പോൾ പറയില്ല...! " സത്യമാണോ മധു നീ പറയുന്നേ, സീതയ്ക്ക് അത്ഭുതം തോന്നി... " അതേ അമ്മേ, ഒരാളുണ്ട്.... നമ്മുടെ അത്രയും പണം ഒന്നുമില്ല, പക്ഷേ നല്ല മനസ്സ് ആണ്.... എന്നെ വലിയ ഇഷ്ടം ആണ്....

അമ്മയെ പോലെ ഇഷ്ടം ആണ്.... ഒരു കള്ളച്ചിരിയോടെ സീത മകൻറെ മുഖത്തേക്ക് നോക്കി... " അങ്ങനെ അമ്മ സ്നേഹിക്കുന്നത് പോലെ ഒന്നും അവൾക്ക് സ്നേഹിക്കാൻ പറ്റില്ല, കപട ദേഷ്യത്തോടെ സീത പറഞ്ഞു... " സമ്മതിച്ചു....!അമ്മയെ പോലെ സ്നേഹിക്കാൻ പറ്റില്ല,എങ്കിലും അതിന്റെ അടുത്തൊക്കെ വരും... മകന്റെ വാക്കുകൾ കേട്ട് അവർ പൊട്ടിച്ചിരിച്ചു..... " അതൊക്കെ പോട്ടേ,ഈ നാട്ടിൽ ആണോ അതോ പാലക്കാട് ആണോ..? " ഞാനങ്ങനെ നിങ്ങടെ കൺ വെട്ടത്തിൽ നിന്ന് മാറി എന്തെങ്കിലും അതിക്രമം കാണിക്കുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ....? ഈ നാട്ടിൽ തന്നെ.... " കൃഷ്ണപ്രിയ ആണോടാ..... " അമ്മേ, അമ്മയ്ക്ക് എങ്ങനെ..... മാധവ് അത്ഭുതം ഊറി... " അമ്മയ്ക്ക് അല്ലേ മക്കളുടെ മനസ്സ് അറിയൂ,അവളെ പലവട്ടം കണ്ടപ്പോഴും നിൻറെ മുഖത്ത് വന്ന ഭാവങ്ങൾ ഒക്കെ ഞാൻ കണ്ടതാ, എനിക്ക് മനസ്സിലായിരുന്നു.... പിന്നെ അവളുടെ കാര്യം ചോദിച്ചപ്പോൾ നിൻറെ മുഖത്ത് വന്ന ചിരി....

അതിലും എനിക്ക് മനസ്സിലാകുമല്ലോ, " അമ്മ ഇപ്പോൾ ഇത് ഏട്ടനോട് പറയണ്ട, " ഇപ്പോൾ ഞാൻ പറയില്ല, നല്ല കുട്ടി ആണ്, അവൾ നിനക്ക് നല്ല ചേർച്ചയാണ്, എങ്കിലും ആ കുട്ടി എങ്ങനെയാണ് നിന്നോട്..? " അതല്ലേ രസം കുട്ടിക്കാലം മുതലേ അവൾക്ക് എന്നെ ഇഷ്ടമായിരുന്നുവത്രേ, അതിനു പിന്നിൽ ഒരു കഥയുണ്ട്, " കഥയോ...? " ഉം പറയാം.. കാലുകൾ രണ്ടും കിച്ചൺ സ്ലാബിന്റെ മുകളിലേക്ക് കയറ്റി വെച്ച് കഥ പറയാനുള്ള തയ്യാറെടുപ്പിൽ ആയി മാധവ്, എന്നിട്ട് കൃഷ്ണപ്രിയ പറഞ്ഞ കാര്യങ്ങൾ എല്ലാം വിശദമായി തന്നെ അവൻറെ അമ്മയോട് പറഞ്ഞു.... അതോടൊപ്പം തന്നോട് ഓഫീസിൽ കാവ്യ വന്നു ചോദിച്ച കാര്യവും, കൃഷ്ണപ്രിയയെ വിരട്ടി ഇഷ്ടമാണെന്ന് പറയിപ്പിച്ച കാര്യവും, " അമ്പട കള്ളാ, നീ ആള് കൊള്ളാലോ, സീതയ്ക്ക് അത്ഭുതം തോന്നി.... " അവർക്ക് എന്തോ പേടി ഉണ്ട് ഞാൻ പറ്റിച്ചു കടന്നുകളയുന്ന ആൾ ആയിരിക്കും എന്നാണ്... ചിരിയോടെ മാധവ് പറഞ്ഞു.

" അതെ എൻറെ മോനെ അവർക്ക് അറിയാഞ്ഞിട്ടാണ്.... സ്വാഭാവികമായിട്ടും അവർക്കൊരു പേടി വരും , " ഇനിയിപ്പോ കൃഷ്ണപ്രിയയൊടെ ഞാൻ ധൈര്യത്തോടെ പറഞ്ഞോട്ടെ അമ്മയോട് പറഞ്ഞിട്ടുണ്ട്, എൻറെ അമ്മയ്ക്ക് അവളെ ഒത്തിരി ഇഷ്ടം ആണെന്ന്.... " പറഞ്ഞൊ, എൻറെ മോൻ ഇഷ്ടപ്പെടുന്നത് എന്തും അമ്മയ്ക്ക് ഇഷ്ടം ആകും... " ഹാവു .. പകുതി ആശ്വാസം ആയി.... മാധവ് ശ്വാസം വലിച്ചു വിട്ടു... " ഇനി ഏട്ടനെ ഒന്ന് വരുതിയിൽ ആകണം, അതാ ഞാൻ പറഞ്ഞത് കാവ്യയുടെ കാര്യം.... " ഓഹോ, നീ അപ്പോൾ രണ്ടും കല്പ്പിച്ചു ആണ് ..... " അവരൊക്കെ പാവല്ലേ അമ്മേ, " അതെ മോനേ അമ്മയ്ക്ക് അവരോട് ഒക്കെ വല്ലാത്ത കടപ്പാടുണ്ട്, നീ പറഞ്ഞത് ശരിയാണ്, പക്ഷേ 26 വയസ്സ് എന്ന് പറയുമ്പോഴും ഉണ്ടല്ലോ മോനേ അവർ തമ്മിൽ ഒരുപാട് വയസ്സിന് അന്തരം, നമ്മൾ അവരെ മുതലെടുക്കാൻ ശ്രമിക്കുന്നത് പോലെ അവർക്ക് തോന്നിയാലോ...?

ആ കുട്ടിക്ക് ഇഷ്ടമാണെങ്കിൽ മാത്രം മുന്നോട്ടു ചിന്തിച്ചാൽ മതിയല്ലോ , ഞാനെങ്ങനെ ചോദിക്കുക..... " ഞാൻ ചോദിച്ചാൽ ശരിയാകുമോ അമ്മേ...? അമ്മ ചോദിച്ചാൽ ചേട്ടൻറെ മനസ്സ്‌ ഞാൻ അറിഞ്ഞോളാം " ഞാന് സാവിത്രിയുടെ ചോദിക്കാം, " വേണ്ട ഇപ്പൊൾ മറ്റാരും അറിയേണ്ട, ആ കുട്ടിയോട് ചോദിച്ചാൽ മതി..... " കാവ്യയെ ഞാനിപ്പോ എങ്ങനെയാണ് കാണുന്നത്.... " ഒരു കാര്യം ചെയ്യാം കൃഷ്ണപ്രിയയോട് പറയാം, " ഓഹോ അപ്പോൾ പറച്ചിൽ ഒക്കെ ഉണ്ട്, " അമ്മേ.... കൊച്ചുകുട്ടികളെപ്പോലെ അവൻ കൊഞ്ചി, അപ്പോൾ സീതയ്ക്ക് ചിരി വന്നിരുന്നു..... " ഒരാഴ്ച കഴിഞ്ഞിട്ട് കൃഷ്ണപ്രിയയോട് ഞാൻ പറയാം ചേച്ചിയെയും കൂട്ടി അമ്പലത്തിൽ വരാൻ, അമ്മയും കൂടി അമ്പലത്തിൽ ചെന്നാൽ മതി...എന്നിട്ട് ഒന്ന് ചോദിച്ചു നോക്കൂ, നമ്മുടെ ഏട്ടനെ ഇഷ്ടപ്പെടാൻ പറ്റൂമോന്ന്, എൻറെ മഹി ഏട്ടനെ ആർക്കാ ഇഷ്ടമാവാതെയുള്ളത്.. " ഇപ്പോൾ ഏട്ടൻ സമ്മതിച്ചില്ലെങ്കിലും കൃഷ്ണപ്രിയയെ വേദനിപ്പിക്കാൻ എനിക്ക് പറ്റില്ല....ഞാൻ വാക്ക് കൊടുത്തുപോയി..... അതിനുമുമ്പ് ഏട്ടനോരു ജീവിതം ആകണം, അല്ലെങ്കിൽ എനിക്ക് സമാധാനം ഇല്ല....

തന്റെ മകനെപറ്റി ഓർത്തപ്പോൾ സീതയ്ക്ക് അഭിമാനം തോന്നിയിരുന്നു..... അവൻറെ മുടിയിൽ വാത്സല്യപൂർവ്വം അവരൊന്ന് തഴുകി..... മുറിയിലേക്ക് ചെന്നപ്പോൾ മാധവ് ഫോണെടുത്ത് ആദ്യം കൃഷ്ണപ്രിയയെ ആണ് വിളിച്ചത്..... അപ്പോൾ തന്നെ ഫോൺ കട്ട് ആക്കിയിരുന്നു, കൃഷ്ണപ്രിയയുടെ അടുത്ത് അമ്മ ഉണ്ടാകുമെന്ന് ഉറപ്പ് ആയിരുന്നു, പക്ഷേ ഈ സന്തോഷത്തിൽ അവളുടെ സ്വരം കേൾക്കണം....." അർജെന്റ് ആണ് , " ഫോൺ എടുത്തേ പറ്റൂ " ആ മെസ്സേജ് കണ്ട ഉടനെ തന്നെ റിപ്ലൈ വന്നു, അമ്മ അടുത്തു കിടപ്പുണ്ട്, " എന്ത് ആണെങ്കിലും എനിക്ക് സംസാരിക്കണം.. "പെട്ടെന്ന് അവൻ വിളിച്ചപ്പോൾ അവൾ ഫോൺ എടുത്തിരുന്നു..... പതിഞ്ഞസ്വരത്തിൽ സംസാരിക്കുന്നവൾ അപ്പോൾ അവന് ഒരു നിമിഷം ചിരിവന്നു..... അടക്കിപ്പിടിച്ച ആണ് സംസാരം.. " എന്താ മധുവേട്ടാ, അമ്മ അടുത്ത് കിടപ്പുണ്ട്.... " നാളെ ഞാൻ രാവിലെ നിന്നെ കാണാൻ വരും, എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്.....

ചേച്ചിയും അമ്മയുമോക്കെ എപ്പോഴാ പോകുന്നത്....? ആ സമയത്ത് നീ എനിക്ക് ഒരു മിസ്കോൾ അടിക്കണം, ഞാൻ രാവിലെ മുതൽ ഹോസ്പിറ്റലിന്റെ അടുത്തുണ്ടാവും, എല്ലാരും പോയി കഴിയുമ്പോൾ ഞാൻ വരാം..... ഒറ്റ ശ്വാസത്തിൽ അവൻ പറഞ്ഞു... " എന്താ പറഞ്ഞോ, അങ്ങനെ പറയാൻ പറ്റില്ല.... അത് നേരിൽ പറയേണ്ട കാര്യം ആയതു കൊണ്ടല്ലേ... " ശരി ഞാൻ രാവിലെ വിളിക്കാം, " ഓക്കേ, പിന്നെ ഉമ്മ....😘😘 കുറച്ച് സമയം കഴിഞ്ഞ് അവൻ അങ്ങനെ പറഞ്ഞപ്പോൾ ഒരു നിമിഷം അവള് ഒന്ന് അന്തിച്ചു പോയിരുന്നു, ആദ്യമായാണ് അവൻ ഇങ്ങനെയൊക്കെ സംസാരിക്കുന്നത്.... ഫോൺ കട്ട് ചെയ്തിട്ടും അവൻ പറഞ്ഞ വാക്കുകളായിരുന്നു മനസ്സിൽ നിറയെ, കാലത്ത് തന്നെ ഒരുങ്ങി ഇറങ്ങുന്ന മാധവിനെ കണ്ടപ്പോൾ മഹിയാണ് തിരക്കിയത്, " നീ എവിടേക്കാണ് ..... " അത് പിന്നെ എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ ഉണ്ട്, അങ്ങോട്ട് പോവാ.... അവനൊന്ന് പരുങ്ങി... " ഈ ആറുമണി സമയത്തോ...? "

അതേ അവന് തിരക്കുണ്ട് അതാ, ഏട്ടനോട് ഞാനൊരു കാര്യം ചോദിക്കട്ടെ.... " എന്താടാ.... " ഇന്നലെ ഹരി പറഞ്ഞ കാര്യത്തെ പറ്റി എന്താ ചേട്ടൻറെ അഭിപ്രായം... " എന്ത് കാര്യം.... " കല്യാണ കാര്യം..... " വേറൊന്നും നിനക്ക് ചോദിക്കാൻ ഇല്ലെ....? " ഇല്ലാ, ഏട്ടൻ ആരെ കൊണ്ട് വരാൻ ആണ് ഉദ്ദേശിക്കുന്നത്...? " തൽക്കാലം ഞാൻ ആരെയും കൊണ്ടുവരാൻ ഉദ്ദേശിക്കുന്നില്ല, " തൽക്കാലം അപ്പൊൾ ഒരു പ്രതീക്ഷക്ക് വകയുണ്ട്, " എൻറെ മാധവേ, നീ വക്കിൽ പണി നിർത്തി ദല്ലാൾ പണി തുടങ്ങിയൊ...? " ഏട്ടനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത് ഒരു ദല്ലാൾപണി ആണെങ്കിൽ, അങ്ങനെ ഒരു പണി ഏറ്റെടുക്കാൻ ഞാൻ തയ്യാറാണ്, " നിനക്കെന്താ മാധവ്, " ഏട്ടൻ അത്രമാത്രം പ്രായമൊന്നും ആയിട്ടില്ല, ഇപ്പോഴും കിട്ടും നല്ല പെമ്പിള്ളേരെ, " പിന്നെ ചെന്നാ മതി, എടുത്തു വെച്ചിരിക്കുന്നു, "ഏട്ടാ, നല്ലൊരു പെൺകുട്ടിയെ കിട്ടിയാൽ ആ പെൺകുട്ടിക്ക് ഇഷ്ടമാണെങ്കിൽ വിവാഹത്തിന് സമ്മതം ആണോ....? " അതൊക്കെ അപ്പോൾ ആലോചിച്ചാൽ പോരെ മാധവേ...? " പോരാ ഇപ്പോൾതന്നെ ആലോചിക്കണം, " അപ്പൊൾ നമുക്ക് ആലോചിക്കാം....

ഒരു കാര്യം ചോദിക്കട്ടെ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടി പണകാരി തന്നെ ആയിരിക്കണം എന്ന് നിർബന്ധം ഉണ്ടോ...? " എന്തൊക്കെ ആണെടാ ചോദിക്കുന്നെ...? " എന്നുവെച്ചാൽ ആ പെൺകുട്ടിക്ക് ഒരുപാട് സമ്പത്തൊക്കെ വേണമെന്ന് ആഗ്രഹമുണ്ടോ എന്ന്...? " അങ്ങനെ സമ്പത്ത് നോക്കി അല്ലല്ലോ നമ്മൾ ആൾക്കാരെ ഇഷ്ടപ്പെടുന്നത്...? " അപ്പോൾ അല്പം പണം കുറവുള്ള വീട്ടിലെ കുട്ടി ആണെങ്കിലും കുഴപ്പമില്ലല്ലോ, " നീ നിൻറെ കാര്യം നോക്കി പോകാൻ നോക്ക് മാധവ്.... അതും പറഞ്ഞു അയാൾ അകത്തേക്ക് കയറിയപ്പോൾ പകുതി ആശ്വാസം ആയതു പോലെ ആയിരുന്നു മാധവ് പുറത്തേക്കിറങ്ങിയത്..... കാവ്യയോട് തൻറെ മനസ്സിലുള്ള കാര്യം ചോദിക്കണമെന്നും അവൻ ഉറപ്പിച്ചു..... ഹോസ്പിറ്റലിൽ ചെന്ന് കുറച്ചുസമയം കഴിഞ്ഞപ്പോൾ തന്നെ കൃഷ്ണപ്രിയയെ വിളിച്ചിരുന്നു.... " എന്താ മധു ഏട്ടാ, അമ്മ വീട്ടിലേക്ക് പോയി, കാവ്യ ചേച്ചി വന്നിട്ടില്ല, ഇനി രണ്ടുപേരും കൂടെ വരൂ....

ഒക്കെ ഞാൻ അങ്ങോട്ട് വരാം.... മുറിക്കകത്തേക്ക് മാധവ് കടന്നു വന്നപ്പോൾ അവൾ കാര്യമറിയാതെ അവന്റെ മുഖത്തേക്ക് നോക്കി.... " എന്താ മധുവേട്ട....? " ഞാൻ ഇന്നലെ നമ്മുടെ കാര്യം അമ്മയോട് പറഞ്ഞു, അവൻ വേദന തോന്നുന്ന രീതിയിൽ പറഞ്ഞു... " എന്നിട്ട് അമ്മ എന്തു പറഞ്ഞു....? അവൻ ആവശ്യത്തിൽ കൂടുതൽ മുഖത്തെ ഭാവം വിഷാദം ആക്കി മാറ്റി, ഒരു നിമിഷം കൃഷ്ണപ്രിയക്ക് ഭയം തോന്നി.... " സീതമ്മ വഴക്കുപറഞ്ഞൊ....? അവൻ തലയാട്ടിയപ്പോൾ അവളുടെ കണ്ണുകൾ ഒക്കെ നിറഞ്ഞു തുളുമ്പിയിരുന്നു.... " നിന്നോട് സംസാരിക്കണം എന്ന് പറഞ്ഞു, ഞാൻ വിളിക്കാം അമ്മേ.. " വഴക്ക് പറഞ്ഞാലോ...? " വഴക്ക് പറഞ്ഞാലും കേൾക്കണം, " സീതമ്മ എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞാലോ, " ഇഷ്ടമല്ല എന്ന് പറഞ്ഞാൽ നീ എന്നെ മറക്കണം, പെട്ടെന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ ഇടനെഞ്ചിൽ ഇടി വീണത് പോലെയാണ് കൃഷ്ണപ്രിയക്ക് തോന്നിയത്.... ഒരു നിമിഷം കണ്ണുകൾ ഒക്കെ നിറഞ്ഞു.....

അത് കാണെ വേദന തോന്നിയെങ്കിലും അത് ഗൗനിക്കാതെ പോലെ അവൻ ഫോണെടുത്ത് നമ്പർ ഡയൽ ചെയ്തു... " ഹലോ അമ്മേ ഞാൻ ഇന്നലെ പറഞ്ഞ കക്ഷിക്ക് ഫോൺ കൊടുക്കട്ടെ.... " ആർക്കാടാ കൃഷ്ണയ്ക്ക് ആണോ....? " അതേ അമ്മ, അതും പറഞ്ഞ് അവൻ ഫോൺ അവൾക്ക് നേരെ നീട്ടി.... അപ്പോൾ അവന്റെ മുഖത്ത് ഗൗരവം മാത്രമായിരുന്നു.... കൃഷ്ണപ്രിയ ആണെങ്കിൽ ഇപ്പോൾ പൊട്ടിക്കരയും എന്ന അവസ്ഥയിലും..... വിറയ്ക്കുന്ന കൈകളോടെ ആണ് അവൾ ഫോൺ വാങ്ങിയത്..... ഇടറി ആണ് അവൾ സംസാരിച്ചു തുടങ്ങിയത് തന്നെ... " സീതാമ്മ ആണ് മോളേ, " മനസ്സിലായി സീതാമ്മേ... പേടിയോടെ പറഞ്ഞു അവൾ... " ഇന്നലെ മധു പറഞ്ഞതൊക്കെ സത്യമാണോ...? " അത് പിന്നെ..... മറുപടി എന്ത് പറയണം എന്ന് അറിയാതെ അവൾ ഉരുകി... " മോൾക്ക് കുറെ വർഷങ്ങളായിട്ട് അവനെ ഇഷ്ട്ടം ആണ് എന്ന്..... " ഞാൻ അറിയാതെ.... " നീ എന്തിനാ പേടിക്കുന്നേ...? ഞാൻ അല്ലേ ചോദിക്കുന്നത്... "

എനിക്ക് സമ്മതം ആണ് മോളെ, എൻറെ മോനെ നന്നായി സ്നേഹിക്കുന്ന ഒരു പെണ്ണ് വേണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ.... നിനക്ക് അതിനു പറ്റുമോ മോളെ.....? " സീതമ്മേ..... വിശ്വാസം വരാതെ ആണ് അവൾ വിളിച്ചത്, അപ്പോഴേക്കും അവൾ കരഞ്ഞു പോയിരുന്നു.... " മോളെ നീ കരയണോ...? പെട്ടെന്ന് മാധവ് ഫോൺ വാങ്ങി... " എന്താടാ...? കുട്ടി എന്തിനാ കരയുന്നേ....? " അത് ഞാൻ ഒന്ന് വിരട്ടി, അമ്മ കല്യാണത്തിന് സമ്മതിച്ചില്ല എന്ന് പറഞ്ഞിട്ട്, " പോടാ, ആ കുട്ടിയുടെ കൈയ്യിൽ ഫോൺ കൊടുത്തെ, ഞാൻ സംസാരിക്കാം, മാധവ് ഫോൺ അവളുടെ കൈയ്യിൽ കൊടുത്തൂ.. " ഹലോ മോൾ എന്തിനാ കരയുന്നത്, ആ ചെറുക്കൻ ഇങ്ങനെ ഓരോ പണി ഒപ്പിക്കും,എനിക്ക് നിന്നെ പണ്ടുമുതലേ ഇഷ്ടമല്ലേ മോളെ.... " എങ്കിലും ഞാൻ അർഹതയില്ലാത്ത എന്തോ ആഗ്രഹിച്ചു എന്ന് തോന്നിയിരുന്നു, " അങ്ങനെയൊന്നുമില്ല എൻറെ മോൻ ഏറ്റവും അനുയോജ്യമായ പെണ്ണ് തന്നെയാണ് നീ...

സീതയുടെ ആ വാക്കുകൾ അവളിലും ഒരു സമാധാനം നിറച്ചിരുന്നു.... പെട്ടെന്ന് തന്നെ മാധവ് ഫോൺ വാങ്ങി സംസാരിച്ച് കട്ട് ചെയ്തു... " പേടിച്ചോ...? അവളുടെ നിറഞ്ഞ കണ്ണുകളും ചുവന്നുതുടുത്ത മൂക്കും കാണെ അവനും വിഷമം തോന്നി.... അവളുടെ കണ്ണിൽ നിന്നും ഒഴുകിയ കണ്ണുനീർ വിരലാൽ ഒപ്പി എടുത്തു അവൻ.... അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞവൾ " ഞാൻ വിചാരിച്ചത്..... " താൻ വിചാരിച്ചത് പോലെ അത്ര ബാലി കേറാ മലയല്ല ഇതെന്ന് മനസിലായില്ലേ ..? ചിരിയോടെ അവൾ കണ്ണുനീർ തുടച്ചു..... " ഇനി ഞാൻ ഒരു കുരുത്തക്കേട് കാണിച്ചുതരട്ടെ, മീശ ഒന്ന് പിരിച്ചു, കീഴ്ച്ചുണ്ടാൽ മീശയുടെ ഒരു അറ്റം കടിച്ചു അവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു.... " അമ്മ സമ്മതിച്ചില്ലല്ലോ, ettanum സമ്മതിക്കും, ഇതുവരെ നിനക്ക് ഒരു വിശ്വാസക്കുറവ് ഉണ്ടായിരുന്നു.... അതുകൊണ്ടാ ഞാൻ ഇങ്ങനെ ഒതുങ്ങി ഇരുന്നത്.... ഇനിയിപ്പോ അങ്ങനെ വേണ്ട, പാതി ലൈസെൻസ് ആയി.... അതും പറഞ്ഞ് അവൻ നേരെ അവൾക്കരികിലേക്ക് നീങ്ങിയപ്പോൾ അവളുടെ ശരീരത്തിൽ ശക്തമായ വിറയൽ കടക്കുന്നത് അവളറിഞ്ഞു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story