സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 24

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" താൻ ഇങ്ങനെ പേടിച്ചാലോ.?തന്റെ മുഖം കണ്ടാൽ തോന്നും ഞാൻ തന്നെ എന്തോ കൊല്ലാൻ പോവാണെന്ന്.. തനിക്ക് താൽപര്യമില്ലെങ്കിൽ ഞാൻ തന്റെ ശരീരത്തിൽ തൊടില്ല, അത്‌ താൻ പറഞ്ഞാൽ പോരെ, പെട്ടന്ന് അവളുടെ ചുണ്ടുകളുടെ അരികിലും ശരീരമെല്ലാം വിയർപ്പ് കണങ്ങൾ പൊടിഞ്ഞു, മാധവ് അത് കണ്ടിരുന്നു, അതോടൊപ്പം തന്നെ പരിഭ്രമം മുഖത്ത് വീഴുകയും ചെയ്യുന്നു.. പെട്ടെന്ന് അവളുടെ അരികിൽ നിന്നും അവനൊന്നും മാറിയിരുന്നു, അതിനുശേഷം അവളുടെ കൈകളിൽ കൈകൾ ചേർത്തു പിടിച്ചു.... കയ്യാണെങ്കിൽ തണുത്തുമരവിച്ച അവസ്ഥയിലാണ്..... അത് കണ്ടപ്പോൾ തന്നെ അവളുടെ മനസ്സിലെ ടെൻഷൻ എത്രത്തോളമുണ്ടെന്ന് മനസ്സിലാവുകയും ചെയ്തു... " താൻ ഇങ്ങനെ തൊട്ടാവാടി ആയാൽ എങ്ങനെയാണ്, " അത് പിന്നെ ആരെങ്കിലും വന്ന് കണ്ടാൽ.... " അപ്പൊൾ ആരും ഇല്ലെങ്കിൽ കുഴപ്പമില്ല, കുസൃതിയോട് ആണ് അവളുടെ മുഖത്തേക്ക് നോക്കി അവൻ അത് ചോദിച്ചത്... " അതൊന്നും ഇപ്പോൾ വേണ്ട.... മടിച്ചു മടിച്ചു അവൾ പറഞ്ഞു...! " സമ്മതിച്ചു.... തനിക്ക് താൽപര്യമില്ലാതെ ഞാൻ തന്നെ തൊടുകപോലും ചെയ്യില്ല, " എന്നോട് ദേഷ്യം തോന്നിക്കുന്നുണ്ട് അല്ലേ...? വേദനയോടെ അവൾ ചോദിച്ചു...

" എന്തിന്...? ആ സബ്ജക്ട് വിട് പ്രിയ.... നമ്മുക്ക് രണ്ടുപേർക്കും ആഗ്രഹം തോന്നണം അങ്ങനെ ആണ് വേണ്ടത്, എന്റെ നിർബന്ധത്തിൽ താൻ ഒക്കെ പറഞ്ഞാൽ അത് സിൻസിയർ ആകില്ലടോ... പിന്നെ ചേച്ചി വരില്ലേ...? " വരും, എന്തേ...? " ഒന്നുമില്ല എനിക്ക് ചേച്ചിയെ ഒന്ന് കാണണം, ഒന്ന് സംസാരിക്കണം... " എന്താ മധുവേട്ട, ചേച്ചി എന്തെങ്കിലും മോശമായി സംസാരിച്ചോ...? " എന്ത് മോശമായി സംസാരിക്കാൻ, ഒന്നും സംസാരിച്ചില്ല, " എനിക്ക് ചേച്ചിയെ ഒന്ന് കാണണമെന്ന് തോന്നി.... ഒന്നു സംസാരിക്കണം എന്ന് തോന്നി, അത്രേയുള്ളൂ, അല്ലാതെ പുള്ളിക്കാരി എന്നോട് മോശമായിട്ട് ഒരു വാക്കു പോലും സംസാരിച്ചിട്ടില്ല... പെട്ടെന്ന് തന്നെ അവളുടെ അരികിൽ നിന്നും അവൻ മറ്റൊരു കസേരയിലേക്ക് ഇരുന്നിരുന്നു, അവളുടെ മുഖത്തേക്ക് തന്നെയായിരുന്നു അവൻ നോക്കിയത്.... അവന്റെ ആ പ്രവർത്തി അവളിൽ വേദന സൃഷ്ടിച്ചു എന്ന് തോന്നി.... അവൻ കാണാതെ ആ മുഖത്തേക്ക് അവൾ നോക്കി... " ഇങ്ങനെ ഇടക്കിടക്ക് എന്നെ നോക്കണ്ട എനിക്ക് തന്നോട് പിണക്കം ഒന്നുമില്ല...

തൻറെ മനസ്സ് അറിഞ്ഞ് എന്നത് പോലെ അവൻ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ, ഒരു നിമിഷം അവളായിരുന്നു ചമ്മിയത്.... " ഇതൊക്കെ,നമ്മൾ രണ്ടുപേരും വളരെയധികം സന്തോഷത്തോടെ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ.... ഒരു ഉമ്മ കൊടുക്കാൻ ഒക്കെ പറയുമ്പോൾ അതിൽ ഒരു ഹാപ്പിനസ് ഉണ്ടാവണം, അല്ലാതെ ഓപ്പോസിറ്റ് നിൽക്കുന്ന ആളുടെ മനസ്സും സിറ്റുവേഷൻ ഒന്നും മനസ്സിലാക്കാതെ നമ്മുടെ സന്തോഷം മാത്രം നോക്കിയിട്ട് കാര്യമില്ലല്ലോ, എനിക്ക് തന്റെ മനസ്സ് മനസ്സിലാക്കാൻ സാധിക്കും ,താന് പറഞ്ഞത് ഒരു തെറ്റൊന്നും അല്ലടോ, മുഖത്തേക്ക് നോക്കി എന്ത് കാര്യമാണെങ്കിലും തനിക്ക് പറയാം. നാളെ നമ്മുടെ കല്യാണം കഴിഞ്ഞാലും തനിക്ക് എങ്ങനെ തുറന്നു പറയാം, തനിക്ക് താല്പര്യം ഇല്ലെങ്കിൽ ഞാൻ പിന്നെ അതിന് നിർബന്ധിച്ച് കാര്യമില്ലല്ലോ, അത് മാത്രമല്ല എന്ത് കാര്യമാണെങ്കിലും.... അവൻറെ കൈകളിലേക്ക് ആദ്യമായി കൃഷ്ണപ്രിയ തൻറെ കൈകൾക്ക് കൊരുത്തു..... ഒരു നിമിഷം അവനും അത്ഭുതപ്പെട്ട് പോയിരുന്നു, പിന്നെ അവനെ പോലും അമ്പരപ്പിച്ചുകൊണ്ട് തൻറെ ചുണ്ടോടു ചേർത്തു ആ കൈകൾ... ശേഷം ഒരു നേരിയ പുഞ്ചിരിയും.... അവളിൽ വിടർന്ന പുഞ്ചിരി അവൻറെ ചുണ്ടിലേക്ക് പരിണമിച്ചിരുന്നു... " മതി ഇപ്പൊൾ ഞാനിതെ അർഹിക്കുന്നുള്ളൂ,

ചെറുചിരിയോടെ അവനത് പറഞ്ഞപ്പോഴേക്കും പുറത്തുനിന്നും സാവിത്രിയുടെ ശബ്ദം കേട്ടിരുന്നു.... സിസ്റ്ററോട് എന്തോ പറയുകയാണ്, പൊടുന്നനെ കൃഷ്ണപ്രിയ അവൻറെ കയ്യിൽ നിന്നും കൈവിട്ടിരുന്നു... എന്നാൽ വിടാൻ പോയ കൈ പെട്ടെന്ന് വലിച്ച് അവൻ തന്റെ ചുണ്ടോടു ചേർത്തു, അതിനുശേഷം ഇരുകണ്ണുകളും ചിമ്മി കാണിച്ചു പിന്നെ സാവിത്രി വരുന്നതിനു മുൻപ് അവളുടെ അരികിൽ നിന്നും അല്പം നീങ്ങി നിന്നു.... പെട്ടന്ന് അകത്തേക്ക് കയറി വന്ന് സാവിത്രി മാധവിനെ കണ്ട് ഒരു നിമിഷം ഒന്ന് പകച്ചു പോയിരുന്നു.... " ഞാൻ വെറുതെ വന്നതാ ചേച്ചി, ഇവിടെ ഒരു ഫ്രണ്ട് കിടപ്പുണ്ട്, അവനെ കാണാൻ വേണ്ടി വന്നപ്പോൾ ഇങ്ങോട്ടൊന്നു വരാം എന്ന് കരുതി.... അപ്പോൾ കൃഷ്ണപ്രിയ പറഞ്ഞത് ഇന്ന് ഡിസ്ചാർജ് ആണെന്ന്, പിന്നെ ചേച്ചി വന്ന് കണ്ടിട്ട് പോകാമെന്ന് കരുതി... " ഇപ്പോൾ ഡോക്ടർ പറയും പോകുന്ന കാര്യം, " എങ്ങനെ പോകും " ബസിനു പോകാൻ ആണ് കുഞ്ഞേ... " ബസ്സിന് പോകാനോ...? എനിക്ക് തിരക്കൊന്നുമില്ല, ഞാൻ നിങ്ങളെ വീട്ടിലെക്ക് ആക്കാം....

കുഞ്ഞിനൊരു ബുദ്ധിമുട്ടാകും, ഇപ്പോൾതന്നെ കുഞ്ഞു ഒരുപാട് ബുദ്ധിമുട്ടിയില്ലേ.... " അതൊന്നും ഒരു ബുദ്ധിമുട്ട് അല്ല കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും ഡോക്ടർ വന്നിരുന്നു, കൃഷ്ണപ്രിയയുടെ ആരോഗ്യസ്ഥിതി എല്ലാം വിശദമായി തന്നെ സാവിത്രിയുടെ സംസാരിച്ചപ്പോൾ ശ്രദ്ധയോടെ മാധവും അത് കേട്ടിരുന്നു, അതിനുശേഷം അവൻ തന്നെ ഓരോ കാര്യങ്ങളും ചെയ്തിരുന്നത്, മാധവിന്റെ ആ പ്രവർത്തി എല്ലാം സാവിത്രിയിൽ അത്ഭുതം നിറച്ചിരുന്നു.... ഇതിനിടയിൽ കാവ്യ വന്നു.... മാധവിനെ കണ്ടപ്പോൾ ഒരു പുഞ്ചിരി നൽകാനാവൾ മറന്നിരുന്നില്ല... എല്ലാ സാധനങ്ങളും കാറിനുള്ളിലേക്ക് കയറ്റിയതും കൃഷ്ണപ്രിയ കാറിനുള്ളിലേക്ക് കയറാൻ സഹായിച്ചതും എല്ലാം മാധവ് കൂടിയായിരുന്നു, മുൻപിൽ കാർ കൊണ്ടുവന്ന് നിന്നിട്ടും എല്ലാ സാധനങ്ങളും എടുത്തു വയ്ക്കുവാനും അവനൊപ്പം കൂടി.... ഈ പ്രവർത്തികളെല്ലാം സാവിത്രിയിൽ അമ്പരപ്പാണ് നിറച്ചത്.... " കുഞ്ഞെ ഒരു ചായ കുടിച്ചിട്ട് പോയാൽ പോരെ....? വീട്ടിലേക്ക് കയറിയപ്പോൾ മാധവ് പറഞ്ഞു.... " ഇപ്പോൾ വേണ്ട അമ്മേ, മറ്റൊന്നും കൊണ്ടല്ല ഇപ്പോൾ ഒരു മൂന്നാല് ഫോൺ കോൾ വന്നു,

ക്ലൈന്റ്സ് ഓഫീസിൽ വെയിറ്റ് ചെയ്തിരിക്കുകയാണ്.... ചായ കുടിക്കാൻ വേണ്ടി ഞാൻ വരുന്നുണ്ട് ഇടയ്ക്ക്, അതും പറഞ്ഞ് കൃഷ്ണപ്രിയ ഒന്നു നോക്കി കണ്ണുകൾകൊണ്ട് യാത്ര പറഞ്ഞാണ് മാധവ് അവിടെ നിന്നും ഇറങ്ങിയത്.... പിറ്റേന്ന് ഒരു ഉച്ചയോടെയാണു മാധവ് കൃഷ്ണപ്രിയയുടെ വീട്ടിലേക്ക് എത്തിയത്.... ആ സമയത്ത് സാവിത്രി അവിടെ ഉണ്ടായിരുന്നില്ല... പെട്ടന്ന് മാധവിനെ കണ്ട് മുറ്റത്ത് മുളക് ഉണക്കുന്ന കാവ്യ ഒന്ന് ഞെട്ടി.... " മാധവ് എന്താ പതിവ് ഇല്ലാതെ ഇങ്ങോട്ട്.....? " വെറുതെ വന്നതാ.... " കിച്ചുവിനെ കാണാൻവേണ്ടി വന്നതാണോ...? " അല്ല, അങ്ങനെയാണെങ്കിൽ ഞാൻ ഇങ്ങനെ ഡയറക്ട് ആയിട്ട് വരില്ല, ഇപ്പോൾ ചേച്ചിയെ കാണാൻ വേണ്ടി വന്നതാ.... " എന്നെ കാണാനോ...? അവൾക്ക് അത്ഭുതം തോന്നി.. " എനിക്കൊന്നു സംസാരിക്കണം... അതിന് ഞാൻ ഈ സമയം നോക്കി വന്നത് , ഈ സമയം ഫ്രീ ആയിരിക്കും എന്ന് കരുതി.... വീട്ടിലേക്ക് പോകുന്ന വഴിയാണ്, ഭക്ഷണം കഴിക്കാൻ വേണ്ടി.... " എന്നോട് എന്ത് സംസാരിക്കാൻ...,? ഏതായാലും മാധവ് ഇരിക്ക്.... കൃഷ്ണപ്രിയ ഉറക്കാമാണ് , ഞാൻ വിളിക്കാം, " ഇപ്പൊൾ വിളിക്കേണ്ട, നമ്മൾ സംസാരിച്ച ശേഷം വിളിക്കാം.... എനിക്ക് കുറച്ച് ഡീറ്റെയിൽ ആയിട്ട് സംസാരിക്കണം, ഇവിടെ നിന്ന് സംസാരിച്ചാൽ ചിലപ്പോൾ ശരിയാവില്ല,

നമുക്ക് കുറച്ച് മാറി നിൽകാം... അരികിലുള്ള മാവ് ചൂണ്ടിക്കാണിച്ചുകൊണ്ട് മാധവ് അത് പറഞ്ഞപ്പോൾ അവനെ അനുഗമിച്ചിരുന്നു കാവ്യാ, " എങ്ങനെ പറയുക എന്ന് എനിക്കറിയില്ല, പക്ഷേ പറയാതിരിക്കാൻ പറ്റില്ലm... ഇവിടെ വന്നപ്പോൾ ചേച്ചിയെ കണ്ടപ്പോൾ എനിക്ക് ഒന്ന് സംസാരിക്കണം എന്ന് തോന്നി, അന്ന് എന്നോട് സംസാരിക്കാൻ വേണ്ടി ഓഫീസിൽ വന്നില്ലേ, അപ്പോഴാണ് എനിക്ക് ഇങ്ങനെ ഒരു ചിന്ത വന്നത്.... കൃഷ്ണപ്രിയയുടെ ചേച്ചിയായി ഞാൻ മനസ്സിൽ അംഗീകരിച്ചിരുന്നു, അതുകൊണ്ടാണ് നമ്മൾ തമ്മിൽ വലിയ പ്രായവ്യത്യാസം ഇല്ലാഞ്ഞിട്ട് പോലും ഞാൻ ചേച്ചി എന്ന് വിളിക്കുന്നത്.... എല്ലാ അർത്ഥത്തിലും എൻറെ ചേച്ചി ആയാൽ കൊള്ളാം എന്ന് എനിക്ക് തോന്നി, അവൻ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു... " മാധവ് പറയുന്നത് എന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല, കുറച്ചൂടെ ഓപ്പൺ ആയിട്ട് ഞാൻ പറയാം, വിവാഹം നോക്കുന്നു എന്ന് അമ്മ പറഞ്ഞിരുന്നു, ഞാനും കേട്ടു... താൽപര്യം ആണെങ്കിൽ എൻറെ ഏട്ടനെ ആ സ്ഥാനത്ത് കണ്ടു കൂടെ....? ഒരു നിമിഷം ഞെട്ടിത്തരിച്ചു പോയിരുന്നു കാവ്യ.... അവൻറെ വെളിപ്പെടുത്തലിൽ അത്ഭുതം നിറഞ്ഞ മിഴികളോടെ അവൾ നോക്കിയപ്പോൾ തന്നെ അവന് കാര്യം മനസ്സിലായിരുന്നു...

" മാധവ് എന്നെ കളിയാക്കുവാണോ...? " എന്തിനാ ഞാൻ കളിയാക്കുന്നത്...? കാര്യമായിട്ട് പറഞ്ഞത് ആണ്..... താൽപര്യം ആണെങ്കിൽ എനിക്ക് ഏട്ടനോട് സംസാരിക്കാൻ ആണ്.... ഇതിപ്പോൾ ചേച്ചിയുടെ മനസ്സ് അറിയാതെ ഞാൻ ഏട്ടനോട് ചോദിച്ചു, ഏട്ടന് ഒരു താല്പര്യം ഉണ്ടെന്ന് അറിഞ്ഞിട്ട് ഇവിടെ ഒരു താല്പര്യം ഇല്ലെങ്കിൽ എനിക്ക് സങ്കടാവും..... പണ്ടേതോ ഒരു നഷ്ടപ്രണയം ഉള്ളതിന്റെ പേരിലാണ് ഇപ്പോഴും ഏട്ടൻ ബ്രഹ്മചാരിയായ തുടരുന്നത്, അപ്പൊ താല്പര്യം ഇല്ലെങ്കിൽ പിന്നെ ഒരു സബ്ജക്ട് ആളോട് സംസാരിക്കേണ്ട എന്ന് കരുതിയിട്ടാണ്....ഏട്ടന്റെ പ്രായം അക്കാര്യത്തിൽ നിങ്ങൾ തമ്മിൽ ഒരു 10 -13 വയസ്സിന് വ്യത്യാസമുണ്ടാവും, എങ്കിലും ചേട്ടൻ ഒരു പാവമാണ്.. ഞങ്ങൾക്ക് ചൊവ്വാദോഷത്താൽ ഒന്നും വലിയ വിശ്വാസമില്ല, എനിക്ക് ചേച്ചിയുടെ മനസ്സ് മാത്രം അറിഞ്ഞാൽ മതി..... " മാധവെന്നേ കളിയാക്കുകയാണോ....? എനിക്കൊക്കെ തമാശയായിട്ട് ആണ് തോന്നുന്നത്.....മഹി സാർ എന്നെ വിവാഹം കഴിക്കാനോ.. ? ഞാൻ ഇപ്പൊൾ ഇഷ്ടമാണെന്ന് പറഞ്ഞാൽ തന്നെ അത് നടക്കുമെന്ന് തോന്നുന്നുണ്ടോ...? " അത് വിട്, ചേച്ചിക്ക് ഇഷ്ടമാണോന്ന് മാത്രം പറഞ്ഞാൽ മതി.... എനിക്ക് അങ്ങനെ ഒരു കാര്യത്തിലും പ്രത്യേക ഇഷ്ടം ഒന്നുമില്ല, ഈ വീട്ടിലുള്ളവരുടെ ഇഷ്ട്ടം എന്തോ, അത് തന്നെയാണ് എന്റെ ഇഷ്ടം, പിന്നെ വിവാഹത്തെപ്പറ്റി ഞാൻ സ്വപ്നം കണ്ടിട്ട് കൂടിയില്ല, കുറേക്കാലം ഒക്കെ ഒരുങ്ങി നിന്നപ്പോൾ ഞാൻ ആഗ്രഹിച്ചിട്ടുണ്ട് വിവാഹം കഴിക്കണമെന്നും ഒക്കെ, പക്ഷേ പിന്നീട് എപ്പോഴൊക്കെയോ ആ മോഹം എന്നിൽ നിന്നും പൂർണ്ണമായും ഉപേക്ഷിക്കപ്പെട്ടു....

ഇപ്പോ ൾ എനിക്കിഷ്ടം ഇവരുടെയൊക്കെ സ്നേഹത്തിൽ ഇവിടെ കഴിയുന്നത് തന്നെയാണ്.... " അപ്പോൾ പ്രേത്യകിച്ച് എതിർപ്പില്ല എന്നർത്ഥം.... അതിനർത്ഥം സമ്മതമാണെന്ന്, " അയ്യോ മാധവ്... "മറ്റൊന്നും പറയണ്ട ഏട്ടനോട് ഞാൻ സംസാരിക്കട്ടെ എന്നിട്ട് ഞാൻ ഇവിടെ വന്ന് അമ്മയോട് പറയാം....എനിക്ക് മറ്റൊന്നും വേണ്ട എൻറെ ഏട്ടനെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരാളായിരിക്കണം, ഇനിയിപ്പോ ഈ സമയത്ത് വരുമ്പോൾ കല്യാണം കഴിക്കാൻ 100 പെൺകുട്ടികളെ കിട്ടും,പക്ഷെ അവരൊക്കെ എന്റെ ഏട്ടനെ സ്നേഹിക്കണം എന്നില്ല, ഞങ്ങളുടെ സ്വത്ത് കണ്ടു സമ്പത്ത് കണ്ട് ഒക്കെ വിവാഹത്തിനു സമ്മതിച്ചു എന്ന് വരാം, അതല്ല ഒരുപാട് കഷ്ടപ്പെട്ട ആളാണ് ചേട്ടൻ, എനിക്ക് വേണ്ടി ഞങ്ങളുടെ കുടുംബത്തിനുവേണ്ടി, എന്നിട്ട് എൻറെ ഏട്ടന്റെ ജീവിതം ഇങ്ങനെ ഒന്നും അല്ലാതെ പോകുന്നത് കാണാൻ എനിക്ക് പറ്റില്ല.... പിന്നെ ഏട്ടൻറെ കാര്യം ശരി ആക്കിയാൽ എൻറെ കാര്യത്തിൽ ഒരു തീരുമാനം ആകും, അങ്ങിനെയൊരു സ്വാർത്ഥ ലക്ഷ്യം കൂടി ഇതിനു പിന്നിലുണ്ടെന്ന് കൂട്ടിക്കോളൂ.... അവൻറെ രണ്ടാമത്തെ വാക്കുകൾ കേട്ടപ്പോൾ അറിയാതെ കാവ്യ ചിരിച്ചു പോയിരുന്നു... " അമ്മ എവിടെ...? " അമ്മയുടെ ആരോ ബന്ധുവിനെ കാണാൻ വേണ്ടി പോയതാ... "

എന്താ എന്തെങ്കിലും കാശിനു അത്യാവശ്യം ഉണ്ടോ....? " അത്യാവശ്യം ഒന്നുമില്ല അവിടെ വീട്ടിൽ ഒരു മരണം നടന്നു, അവിടേക്ക് പോയത് ആണ്.... കിച്ചു ഉണർന്നിട്ട് ഉണ്ടാകും, ഞാൻ വിളിക്കാം, " പിന്നെ സമയം ഒരുപാട് വൈകി, ഇനി വീട്ടിൽ പോയിട്ട് തിരിച്ചു വരുമ്പോൾ ഒരു താമസിക്കും, നിങ്ങൾ ഊണ് കഴിച്ചോ...? " ഞങ്ങൾ കഴിച്ചു.... " എനിക്ക് തരാൻ ഉണ്ടാവില്ലേ...? പെട്ടെന്നുള്ള മാധവിന്റെ ചോദ്യം കേട്ടപ്പോൾ അവൾ ഞെട്ടിപ്പോയിരുന്നു..... ഒരു നിമിഷം അവളുടെ മുഖത്തെ ഭാവം കണ്ടു കൊണ്ട് തന്നെ മാധവ് ചോദിച്ചു, " എന്താ ഭക്ഷണം ഇല്ലേ...? "അതെല്ല, ഇവിടെയൊക്കെ... " നിങ്ങളെല്ലാവരും കുടുംബത്തോടെ ഈ ചിന്താഗതിക്കാർ അല്ലേ, കൃഷ്ണപ്രിയയും ഈ ടൈപ്പ്.... നിങ്ങളൊന്ന് ചിന്തിക്കുന്ന രീതി മാറ്റിയാൽ തന്നെ ഒരു പ്രശ്നങ്ങൾ ഉണ്ടാകില്ല..... ഇത് പഴയ കാലമൊന്നുമല്ല, ഇത്രയും പ്രായമായല്ലേ കുറച്ചു ലോജിക്കോട് ഒക്കെ ചിന്തിച്ചുകൂടെ..... " ഭക്ഷണം ഉണ്ടെങ്കിൽ തന്നാൽ ഞാൻ കഴിക്കും, ഇനി ഇല്ലെങ്കിൽ ഞാൻ പുറത്തുനിന്ന് കഴിച്ചോളാം, " മാധവ് വരൂ, ഒരുപാട് കൂട്ടാൻ ഒന്നും ഇല്ല എടുക്കാം, അതും പറഞ്ഞ് പെട്ടെന്ന് തന്നെ അവ അകത്തേക്ക് പോയിരുന്നു... ചെറുചിരിയോടെ മാധവ് അവിടെനിന്നു..... ശേഷം ഇനി എങ്ങനെയാണ് ഇത് മഹിയെ കൊണ്ട് സമ്മതിപ്പിക്കുന്നത് എന്നൊരു ചിന്തയും അവനിൽ ഉണർന്നിരുന്നു.... പെട്ടന്ന് മുറിയിലേക്ക് കയറി വരുന്ന കാവ്യയെ കണ്ട് ഉറക്കമുണർന്ന കൃഷ്ണപ്രിയ ഒന്ന് അത്ഭുതപ്പെട്ട് പോയിരുന്നു....

" എന്താ ചേച്ചി എന്തുപറ്റി...? എന്താ മുഖത്ത് ഒരു പരിഭ്രമം പോലെ... " നിന്റെ മാധവേട്ടൻ മുന്നിൽ വന്നു നിൽപ്പുണ്ട്, അവളുടെ മുഖത്ത് പരിഭ്രമം നിറഞ്ഞത് കണ്ടിരുന്നു... " അമ്മ വന്നോ... " ഇല്ല " നീ ഉറക്കം ആണെന്ന് പറഞ്ഞപ്പോൾ ഉണർത്തണ്ട എന്ന് പറഞ്ഞു.... " ആരെങ്കിലും കണ്ടാൽ പ്രശ്നമാവില്ലേ..... " ഇപ്പോഴാണോ നീ ആലോചിക്കുന്നത്..? ഇതൊക്കെ നേരത്തെ ആലോചിക്കണമായിരുന്നു, " ആളെ ഭക്ഷണം കഴിക്കാൻ വേണ്ടി വീട്ടിലേക്ക് പോകുന്ന വഴി ഇറങ്ങി എന്ന് പറഞ്ഞു, ഭക്ഷണം കൊടുക്കുമോന്ന് ചോദിച്ചു ഞാൻ പെട്ടെന്ന് എല്ലാം ചൂടക്കട്ടെ, " ശരിക്കും ഭക്ഷണം ചോദിച്ചോ...? " ആണെടി.... ഞാൻ എന്തിനാ ഈ ഇക്കാര്യത്തിൽ കള്ളം പറയുന്നത്, സംശയമുണ്ടെങ്കിൽ ഉമ്മറത്തേക്ക് ചെന്നു നോക്ക്, എന്നിട്ട് നേരിട്ട് ചോദിക്ക്... " മധുവേട്ടൻ അങ്ങനെ ആണ് ചേച്ചി.... ആരോടും വലിയ വേർതിരിവ് ഒന്നും ഇല്ല, " ഓഹോ അവിടെ വരെ എത്തി കാര്യങ്ങൾ.... കൃഷ്ണപ്രിയ അത് പറഞ്ഞപ്പോൾ അവളുടെ മുഖത്തെ സന്തോഷം നോക്കി കാണുകയായിരുന്നു കാവ്യാ..... ചെറുചിരിയോടെ കൃഷ്ണ കാവ്യയുടെ മുഖത്തേക്ക് നോക്കി ഒരു ചമ്മിയ ചിരി ചിരിച്ചിരുന്നു....

. ഈ സമയം കവലയിൽ വന്ന ബസ് ഇറങ്ങിയതിനു ശേഷം നേരെ സ്കൂളിലേക്ക് നടക്കുകയായിരുന്നു സാവിത്രി.... സ്കൂളിൽ ചെന്ന് മഹേശ്വരനെ കാണുക എന്നതായിരുന്നു അവരുടെ ഉദ്ദേശം..... നേരെ സ്കൂളിലേക്ക് തന്നെയായിരുന്നു, " കയറി വാ ചേച്ചി, കൃഷ്ണപ്രിയയുടെ കാര്യമൊക്കെ അറിഞ്ഞിരുന്നു... തിരക്ക് ആയോണ്ട് പക്ഷേ അവിടേക്ക് വരാൻ സാധിച്ചില്ല.... " സാരമില്ല കുഞ്ഞേ, ഞാൻ രണ്ടു ദിവസം കൂടി കഴിഞ്ഞ് സ്കൂളിൽ വന്നാൽ മതിയോന്ന് ചോദിക്കാൻ ആയിരുന്നു.... വീട്ടിൽ കുട്ടികൾ രണ്ടു ഒറ്റയ്ക്ക്, എങ്ങനെയാ.... ഒരാൾക്ക് വയ്യ താനും.... " അത് സാരമില്ല ചേച്ചി ഒരാഴ്ച കൂടി കഴിഞ്ഞിട്ട് വന്നാൽ മതി.... കുഴപ്പമില്ല..... കാശ് വല്ലതും വേണോ....? " വേണ്ട കുഞ്ഞേ, മാധവ് കുഞ്ഞു തന്നു.... കുഞ്ഞ് എല്ലാ കാര്യങ്ങളും ചെയ്തു, ആശുപത്രിയിലായിരുന്ന അന്ന് മുതലേ വന്നു, പിന്നെ ഡിസ്‌ചാർജ് ചെയ്തപ്പോഴും വന്നു..... വീട്ടിൽ വരെ ഞങ്ങളെ കൊണ്ടു വന്നു..... കുഞ്ഞ് ചെയ്യുമ്പോലെ എല്ലാ കാര്യങ്ങളും ചെയ്തത്.... അതുകൊണ്ട് വലിയ സഹായമായിരുന്നു, പെട്ടെന്നുള്ള സാവിത്രിയുടെ ആ വെളിപ്പെടുത്തൽ മഹേശ്വരന്റെ മനസ്സിൽ സംശയത്തിന്റെ അലകൾ പാറിവീണു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story