സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 25

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" മാധവോ...? അവൻ ആശുപത്രി വന്നിരുന്നൊ...? മഹി ഒന്നൂടെ ഉറപ്പിക്കാൻ ആയി തിരക്കി... " വന്നിരുന്നു...! കുഞ്ഞ് പറഞ്ഞിട്ട് അല്ലേ വന്നത്....? " അതേ ഞാൻ പറഞ്ഞിട്ട് ആണ് വന്നത്..... അവൻ വന്ന കാര്യം പക്ഷെ എന്നോട് പറഞ്ഞിരുന്നില്ല, മഹി പെട്ടന്ന് ഒരു കള്ളം പറഞ്ഞു... " വന്നു കുഞ്ഞേ, വന്നൂന്ന് മാത്രം അല്ല എല്ലാ കാര്യങ്ങളും കണ്ടറിഞ്ഞു ചെയ്തു....എങ്കിൽ ഞാൻ ചെല്ലട്ടെ കുഞ്ഞേ.... " ആഹ്... എന്നാൽ സാവിത്രി ചേച്ചി ചെല്ല്... " ശരി കുഞ്ഞേ.... അതും പറഞ്ഞ് സാവിത്രി അവിടെ നിന്നും ഇറങ്ങിയപ്പോൾ എന്തിനായിരിക്കും മാധവ് ആശുപത്രിയിലേക്ക് പോയത് എന്ന സംശയമായിരുന്നു മഹിയുടെ മനസ്സിൽ നിറയെ.... അങ്ങനെ അവൻ പൊതുവേ നാട്ടിൽ ആരോടും വലുതായി സംസാരിക്കുന്നത് പോലും കണ്ടിട്ടില്ല, എന്തുകൊണ്ടായിരിക്കും ഇവർക്ക് ഒരു അപകടം നടന്നു എന്നറിഞ്ഞപ്പോൾ അവൻ അവിടെ എത്തിയത്..? വിവരം അറിഞ്ഞപ്പോൾ തന്നെ അവൻ വല്ലാതെ പരിഭ്രാന്തനായത് താൻ ശ്രദ്ധിച്ചിരുന്നു, അതിന് പിന്നിലെ രഹസ്യം എന്താണ്...? മഹേശ്വരന്റെ മനസ്സിൽ സംശയങ്ങൾ നിറഞ്ഞുനിന്നു.....

താൻ ഉദ്ദേശിക്കുന്നത് ആണോന്ന സംശയം മാത്രം നില നിന്നു.... 🌻🌻🌻🌻 ഓരോ വിഭവങ്ങളും കാവ്യയും കൃഷ്ണപ്രിയ കൂടിയാണ് മേശപ്പുറത്തേക്ക് വെച്ചത്, ചിരിയോടെയാണ് മാധവ് അകത്തേക്ക് കയറി വന്നിരുന്നത്..... കൃഷ്ണപ്രിയ നോക്കി കാവ്യ കാണാതെ ഒരു കണ്ണ് ഇറുക്കി ചുണ്ട് കൊണ്ട് ഉമ്മ വയ്ക്കും പോലെ ആംഗ്യം കാണിച്ചു...അവന്റെ ആ പ്രവർത്തിയിൽ പോലും ചുവന്നു പോയിരുന്നു പെണ്ണ്.... കാവ്യയും കൃഷ്‌ണപ്രിയയും ഒരുമിച്ചാണ് വിളമ്പിയത്, കൂമ്പ് തോരനും,സാമ്പാറും, മുളകിട്ട മത്തി കറിയും ആയിരുന്നു...... വിഭവങ്ങളെല്ലാം രുചിയോടെ മാധവ് കഴിക്കുന്നത് കണ്ടു അല്പം അത്ഭുതത്തോടെ ആയിരുന്നു ഇരുവരും നിന്നിരുന്നത്.... " നിങ്ങളിങ്ങനെ അത്ഭുതത്തോടെ നോക്കേണ്ട കാര്യമില്ല, നല്ല രുചിയുള്ള ഭക്ഷണം.... അതുകൊണ്ടാ കഴിക്കുന്നത്.... ചിരിയോടെ അവൻ അത് പറഞ്ഞപ്പോൾ രണ്ടു പേരും പരസ്പരം നോക്കി പോയിരുന്നു.... ഭക്ഷണം കഴിച്ചതിനുശേഷം രണ്ടു പേരോടും യാത്ര പറഞ്ഞാണ് മാധവ് ഇറങ്ങിയത്.... " റസ്റ്റ്‌ എടുക്കണം... കാവ്യയുടെ സാന്നിധ്യത്തിൽ തന്നെ കൃഷ്ണപ്രിയയുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു....

" നീ പറഞ്ഞത് ശരിയാ, ഇതുപോലെ ഒരാളെ കിട്ടാൻ ആരാണെങ്കിലും എത്ര യുദ്ധം വേണമെങ്കിലും ചെയ്യും..... നീ അവനെ ഇഷ്ടപ്പെട്ടതിൽ ഞാൻ തെറ്റ് പറയില്ല, കാവ്യ പറഞ്ഞു... അത് കെട്ടവളുടെ മുഖം ഉദയസൂര്യനെപോലും തോൽപ്പിച്ചു തെളിഞ്ഞു നിന്നു .... സാവിത്രി വന്നപ്പോൾ രണ്ടുപേരും മാധവ് വന്ന കാര്യം മനപ്പൂർവം പറഞ്ഞിരുന്നില്ല, ഒരു സംശയത്തിനിട കൊടുക്കണ്ട എന്ന് കരുതി, 🌻🌻🌻 മാധവ് നേരെ ചെന്നത് മഹേശ്വരിന്റെ ഓഫീസിലേക്ക് ആയിരുന്നു, മാധവിനെ കണ്ടപ്പോൾ അയാളുടെ മുഖം ഗൗരവത്തിൽ നിറഞ്ഞിരുന്നു...... " നീ എന്താ പതിവില്ലാതെ സ്കൂളിലേക്ക്.... " അതെന്താ എനിക്ക് ഇവിടെ വരാൻ ബാൻ ഉണ്ടോ...? ചേട്ടനെ ഒന്ന് കാണാൻ വന്നതാ.... മേശപുറത്തിരുന്ന ചാവി എടുത്തു കറക്കി അവൻ പറഞ്ഞു... " എന്താ വീട്ടിൽ വച്ച് കാണാൻ പറ്റില്ലേ....? " അങ്ങനെ എന്നും കാണുന്നതല്ലേ, ഇത്‌ ഒരു സ്പെഷ്യൽ കാണൽ ആണ്.... എനിക്ക് ഒറ്റയ്ക്ക് ഏട്ടനോട് സ്വസ്ഥം ആയി സംസാരിക്കേണ്ട അത്യാവശ്യ കാര്യം ഉണ്ടായിരുന്നു.... അതു കൊണ്ട് വന്നതാണ്, " അതെന്താ ഇവിടെവച്ച് സംസാരിക്കാൻ മാത്രമുള്ള അത്യാവശ്യ കാര്യം.....? "

ഒക്കെ, സ്ട്രേറ്റ് ടു മാറ്റർ, ഏട്ടന് ഒരു കല്യാണ ആലോചന തന്നെ..... " കല്യാണ ആലോചനയൊ...? ഞാൻ നേരത്തെ പറഞ്ഞതല്ലേ ഇപ്പോൾ വേണ്ടന്ന്.... " ഏട്ടൻ ഒന്ന് കേൾക്ക്, " അതിനെ പറ്റി എനിക്ക് സംസാരിക്കാൻ പോലും താൽപര്യമില്ല.... " ഏട്ടന് കോളേജിൽ ഒരു പ്രേമം ഉണ്ടായിരുന്നു അവർ വേറെ കല്യാണം കഴിച്ച് ഇപ്പോൾ രണ്ടു മൂന്നു പിള്ളേരും ആയി കാണും, ഇനി അവരെ ആലോചിച്ചുകൊണ്ടിരുന്നാൽ ഞങ്ങളോട് ചെയ്യുന്ന ഒരു തെറ്റല്ലേ, ഒരു കാര്യം ഞാൻ പറയാം, ഏട്ടന് കല്യാണം കഴിക്കാതെ ഞാൻ കല്യാണം കഴിക്കാൻ പോകുന്നില്ല.... മഹി ഒന്ന് ഞെട്ടി... " എന്റെ മാധവേ എനിക്ക് പ്രായം എത്രയായി എന്ന് ആണ് നിൻറെ വിചാരം.... " ഏതായാലും 70 കടന്നിട്ടില്ല.... " ശരി നീ പറ, " നമ്മുടെ സാവിത്രി ചേച്ചിയുടെ ചേച്ചിയുടെ മൂത്ത മോള് കാവ്യ, നമ്മൾ അന്ന് ചെന്നപ്പോൾ പറഞ്ഞില്ലേ ചൊവ്വാദോഷം ആണെന്ന്, ആ കുട്ടിയെ ഏട്ടന് വേണ്ടി ആലോചിച്ചാലോ എന്ന് എനിക്ക് ഒരു ആഗ്രഹം....? " അപ്പോൾ എനിക്ക് പണി തരാൻ ആണ്..... " അയ്യോ അല്ല ഏട്ടാ, സത്യത്തിൽ ദോഷം ഒന്നുമില്ല, ഞാൻ തിരക്കി... "

അത്‌ അവിടെ നിൽക്കട്ടെ, ഇതിന് വേണ്ടിയാണോ നീ കഴിഞ്ഞ ദിവസം അവരുടെ കാര്യങ്ങൾ അന്വേഷിക്കാൻ ആശുപത്രിയിലേക്ക് പോയത്....? ഒരു നിമിഷം ആ വിവരം മഹി അറിഞ്ഞു എന്നറിഞ്ഞപ്പോൾ ഒരു ഞെട്ടൽ മാധവിൽ നിറഞ്ഞിരുന്നു.... " അത് ഏട്ടനെങ്ങനെ അറിഞ്ഞു...? " ഞാൻ എങ്ങനെയൊ അറിഞ്ഞു... നീ ചോദിച്ചതിന് മറുപടി പറ.... അതിനുവേണ്ടിയാണോ നീ പോയത്....? " അതും കൂടി ആണെന്ന് കൂട്ടിക്കോ...? നമ്മുക്ക് ഒരു ഇമ്പ്രഷൻ ഉണ്ടാക്കിയെടുക്കേണ്ടത് അല്ലേ...? താൻ സംശയിച്ചത് പോലെ ഒന്നും ഇല്ല എന്നത് മഹിയിൽ ഒരു നിശ്വാസം ഉണർത്തി... " ഞാൻ കരുതി, നീ ആ ഇളയ കൊച്ചിനെ കണ്ടിട്ട് പോയതാണെന്ന്..... " അപ്പോൾ ഞാൻ ഒരു കോഴി ആണെന്നാണോ ഏട്ടന് കരുതിയിരിക്കുന്നത്....? " അങ്ങനെയല്ല ആ കുട്ടിക്ക് ആക്സിഡൻറ് പറ്റി എന്ന് കേട്ടപ്പോൾ നിൻറെ മുഖത്ത് പരിഭ്രമം ഉണ്ടായിരുന്നല്ലോ, ഞാൻ നിന്നോട് ഒന്ന് ചോദിക്കാൻ വേണ്ടി ഇരിക്കുകയായിരുന്നു...... " അത് നമുക്ക് വേണമെങ്കിൽ ആലോചിക്കാവുന്ന കാര്യമാണ്, മാധവ് അവന്റെ ഉള്ള് അറിയാൻ ആയി പറഞ്ഞു....

ഒന്ന് രൂക്ഷമായി മഹേഷ്വർ മാധവിന്റെ മുഖത്തേക്ക് നോക്കി....... രണ്ട് കണ്ണുകളും ചിമ്മി കാണിച്ച് അവൻ മഹേശ്വരനോട് വീണ്ടും കാര്യം പറഞ്ഞു... " ആ കുട്ടിയോട് ഏട്ടൻ എന്തെങ്കിലും താല്പര്യം ഉണ്ടോ....? നല്ല ഒരു കുട്ടി ആണ്.... " ഒരു കുട്ടിയൊടും എനിക്ക് പ്രത്യേകിച്ച് ഒരു താല്പര്യമില്ല, മാത്രമല്ല അത് തീരെ ചെറിയ കുട്ടിയാ, എന്നെക്കാളും നല്ല പ്രായം കുറവാണ്.... ഇതും പറഞ്ഞുകൊണ്ട് ചെന്നിട്ട് സാവിത്രി ചേച്ചി നിന്നെ അടിച്ചു വിടരുത്, " അതിന് മാത്രം എന്ത് കുറവ് ആണ് എന്റെ ഏട്ടന് ഉള്ളത്. കൂടി പോയാൽ ഒരു 10- 13 വയസ്സ് ഡിഫറൻസ്, ഇന്നത്തെ കാലത്ത് ഇത്‌ ഒന്നും ഒരു പ്രായവ്യത്യാസം അല്ല... "ഏട്ടന് ഇഷ്ട്ടം ആണെങ്കിൽ ആ കുട്ടിയുടെ മനസ്സ് ഞാനറിഞ്ഞു കൊള്ളാം.... ഞാൻ ഇപ്പൊൾ അവരുമായിട്ട് ചെറിയൊരു സൗഹൃദം ഉണ്ടാക്കി വെച്ചിട്ടുണ്ട്... അവരൊക്കെ നല്ല ആളുകൾ ആണ്.... നമ്മുടെ അടുത്തുനിന്ന് ഒരു പെൺകുട്ടിയെ കൊണ്ടുവന്നാൽ നമ്മുടെ വീട്ടിലും നമ്മുടെ സാഹചര്യങ്ങൾ ഒക്കെ അറിഞ്ഞ് നിന്നോളും.ഒന്നുമല്ലെങ്കിലും ആ കുട്ടിയുടെ അച്ഛനോടും നമുക്ക് കടപ്പാടില്ലേ ഏട്ടാ...?

അവർക്കൊരല്പം പണത്തിന് കുറവുണ്ട് എന്നുള്ളത് ശരിയാണ്, " ഇതൊന്നും എന്റെ പ്രശ്നം അല്ല മാധവ്, എനിക്ക് മാനസികമായി oru വിവാഹത്തിന് താല്പര്യം ഇല്ല അതാണ്.... " ഏട്ടന് എന്താ ഉദ്ദേശിക്കുന്നത്...? " നമ്മളോട് എന്താ സാവിത്രി ചേച്ചി പറഞ്ഞത് അവളെ ഇറക്കിവിടാൻ മാത്രമുള്ള കാശ് കൈയ്യിൽ ഇല്ലെന്ന്, അതുകൊണ്ട് മാത്രം കല്യാണം നടക്കാതിരിക്കുന്നത്,ചൊവ്വാദോഷം ഒന്നുമില്ല, ഞാൻ സ്കൂളിൽ ഒരു പരിചയക്കാരനെ കൊണ്ട് സാവിത്രി ചേച്ചിയോട് സംസാരിച്ചിരുന്നു, അപ്പോൾ എന്നോട് പറഞ്ഞത് ഒരുപാട് പേര് വന്നു വലിയ തുകകൾ ഒക്കെ പറയും ആ കുട്ടിക്ക് വിഷമം ഉണ്ട് എന്ന് കരുതി ചേച്ചി പറഞ്ഞു ഒരു കള്ളമാ ചൊവ്വാ ദോഷത്തിന്റെ കാര്യം, അല്ലാതെ യാതൊരു പ്രശ്നവുമില്ല, അവളെ പൊന്നുപോലെ സ്വീകരിക്കാൻ പറ്റുന്ന ഒരാൾ വന്നാൽ നടക്കുന്നതേയുള്ളൂ കല്യാണം, ഇതൊക്കെ അറിഞ്ഞിട്ട് ഒരു ആലോചനയുമായി നമ്മൾ പോവാണെങ്കിൽ അവരെന്താ കരുതുക...? അവരുടെ ബുദ്ധിമുട്ട് നമ്മൾ വിലക്കെടുക്കാൻ നോക്കുന്നത് പോലെ.....

അത് പാടില്ല, വേണമെങ്കിൽ nammukk ഒരു പയ്യനെ കണ്ടു പിടിച്ചു വിവാഹം നടത്താം, ചിലവുകൾ വഹിക്കാം... " അപ്പോൾ ഏട്ടന് ഇഷ്ടല്ലേ ....? " എൻറെ ഇഷ്ടമോ ഇഷ്ടക്കേടോ ഒന്നും അല്ല ഇതിൽ കാര്യം, സ്വപ്നങ്ങൾ കണ്ട് ഒരു പെൺകുട്ടി വിവാഹപന്തലിലേക്ക് എത്തുമ്പോൾ അവൾക്ക് ഉണ്ടാവില്ലേ വിവാഹത്തെപ്പറ്റി സങ്കല്പങ്ങൾ, 25 26 എന്നത് വലിയ പ്രായമൊന്നുമില്ല, അവൾക്ക് നല്ല പയ്യന്മാരെ ഇനിയും കിട്ടും. " ഞാന് ആ കുട്ടിയോട് സംസാരിച്ചിരുന്നു, പുള്ളിക്കാരിക്ക് താല്പര്യം ഉണ്ട്, അത് നമ്മുടെ സ്വത്തും പണവും കണ്ടിട്ടല്ല, ഒരു നിമിഷം മഹേശ്വർ നിശബ്ദനായി..... " നീ എന്തിനാ ആ കുട്ടിയോട് എൻറെ മനസ്സ് അറിയാതെ സംസാരിക്കാൻ പോയത്, നീ അറിഞ്ഞത് ഒക്കെ സത്യമാണ് മാധവ്, എനിക്ക് ഒരാളെ ഇഷ്ടം ആയിരുന്നു ഞാൻ അവളെ സ്നേഹിച്ചത് ആത്മാർത്ഥമായി തന്നെ ആണ്.... ഇനി മരണംവരെ എൻറെ മനസ്സിൽ ആ സ്ഥാനത്ത് ആ ഒരാൾ മാത്രമേ കാണൂ... അത്‌ ഒരിക്കലും മാറില്ല..... മഹിയുടെ കണ്ണിൽ വിഷാദം തെളിഞ്ഞു.... " എനിക്ക് മനസ്സിലാകും ചേട്ടാ...!! പക്ഷേ ജീവിതമാണ് ഇനിയിപ്പോൾ ഞാനും മാനസിയും ഒക്കെ സ്വന്തം ജീവിതം നോക്കുമ്പോൾ ഞങ്ങൾ മനപ്പൂർവ്വം അല്ലെങ്കിലും ഏട്ടനെ അവഗണിക്കേണ്ടി വരില്ലേ, അപ്പോൾ പിന്നെ ജീവിതത്തിൽ ആരാ കൂടെ ഉള്ളത്....?

മാധവിൽ ഗൗരവം നിറഞ്ഞു... " ആരും വേണ്ടടാ, " അങ്ങനെ പറയല്ലേ ഏട്ടാ..... എനിക്കത് സഹിക്കാൻ പറ്റില്ല, " അതുപോട്ടെ ഇത്ര ബുദ്ധിമുട്ടി ഇപ്പൊൾ എന്റെ വിവാഹം നടത്താൻ വേണ്ടി ഇത്രയും പെടാപ്പാട് പെടേണ്ട കാര്യം എന്താണ് നിനക്ക്.... ഞാൻ കെട്ടിയില്ലെങ്കിൽ നിന്നെ കെട്ടിക്കില്ല എന്ന് പേടിച്ചാണോ...? അതോ നീ വല്ല കുരുക്കിലും പെട്ടോ...? മാധവ് ഒന്ന് കണ്ണടച്ചു കാണിച്ചു... " രണ്ടും ഉണ്ടെന്നു കൂട്ടിക്കോ, പിന്നെ ഏട്ടൻ കെട്ടി ഇല്ലെന്ന് വെച്ച് എന്നെ കെട്ടിക്കില്ല എന്ന പേടി എനിക്കില്ല, ഏട്ടന് കെട്ടിയില്ലെങ്കിൽ ഞാൻ കേട്ടില്ല.... ആ ഒരു തീരുമാനം ഞാൻ പണ്ടേ മനസ്സിൽ എടുത്തിട്ടുണ്ട്.... " മാധവേ.... " സത്യം ഏട്ടാ.... കളി പറയുവല്ല.... ഇത്രകാലം ഞാൻ വിവാഹത്തെപ്പറ്റി ഒന്നും ചിന്തിച്ചിരുന്നില്ല, ഏട്ടന്റെ കഴിയട്ടെ എന്ന് കരുതി, അതുകൊണ്ട് അതിനെ പറ്റി ആലോചിക്കുക പോലും ഇല്ലായിരുന്നു..... പക്ഷേ ഏട്ടൻ പറഞ്ഞ പോലെ ഞാൻ വാക്കുകൊടുത്ത ഒരു പെൺകുട്ടിയുണ്ട് , എനിക്ക് വേണ്ടി കാത്തിരിക്കുന്ന ഒരു പാവം പെണ്ണ്....! അവളെ ഞാൻ വേദനിപ്പിക്കണോ വേണ്ടയോ എന്ന് അറിയാൻ വേണ്ടിയാണ് ഞാൻ നിൽക്കുന്നത്......? ഏട്ടന് ഒരു ജീവിതം ഉണ്ടാവാതെ ഒരിക്കലും ഞാനൊരു ജീവിതത്തെപ്പറ്റി ചിന്തിക്കില്ല,വിവാഹം കഴിക്കാൻ താല്പര്യം ഇല്ലെങ്കിൽ അൽപം വേദനയോടെ ആണെങ്കിലും എന്നെ മറക്കാൻ എനിക്ക് അവളോട് പറയണം.... "

മാധവ് നീ കാര്യമായിട്ട് പറയുവാനോ...? " ഈ പറയുന്നതൊക്കെ കളി പറയാനുള്ള കാര്യം ആണോ ചേട്ടാ...? " ആദ്യം നീ സ്നേഹിക്കുന്ന പെൺകുട്ടി ആരാണെന്നു പറ.... എന്നിട്ടാവാം എൻറെ തീരുമാനം, " അത് പറയാനുള്ള സമയം ആകുമ്പോൾ ഞാൻ പറയാം..... " എന്ത് സമയം നീ പറയടാ, ഞാൻ ഇന്ന് തന്നെ അവളുടെ വീട്ടിൽ പോയി നിൻറെ കല്യാണം ഉറപ്പിക്കാൻ ഒന്നും പോകുന്നില്ല.... " അത് ഞാൻ പറയുമ്പോ ഏട്ടന് എങ്ങനെ എടുക്കും എന്ന് എനിക്കറിയില്ല, " എന്താ നീ മനുഷ്യഗണത്തിൽ ഉള്ള ആളെ അല്ലേ സ്നേഹിക്കുന്നത്.... " അങ്ങനെ ആണ് ഏട്ടന് ചിന്തിക്കുന്നത് എങ്കിൽ കുഴപ്പം ഇല്ല.... " എങ്കിൽ പറ... " ഏട്ടാ നമ്മുടെ കൃഷ്ണപ്രിയ.... " ഏത് കൃഷ്ണപ്രിയ....? മഹേശ്വരന്റെ കണ്ണുകൾ ഒന്ന് ചുരുങ്ങിയിരുന്നു.... " സാവിത്രി ചേച്ചിയുടെ മകൾ കൃഷ്ണപ്രിയ.... ഒരു നിമിഷം മഹേശ്വരന് മുഖത്ത് ഞെട്ടൽ അവൻ വ്യക്തമായി കണ്ടു ... " നിങ്ങൾ തമ്മിൽ ഇഷ്ടത്തിലാണോ.....? " അതേട്ടാ.... " എത്ര കാലമായി... " ഒരുപാട് കാലങ്ങൾ ഒന്നും ആയിട്ടില്ല, പക്ഷേ എന്തോ ഒരു ജന്മന്തര ബന്ധം പോലെ ആദ്യം കണ്ട നിമിഷം തന്നെ എൻറെ മനസ്സിൽ കയറിയിരുന്നു ...... മാധവ് വാചാലനായി... "

സാവിത്രി ചേച്ചിക്ക് കാര്യം അറിയൂമോ....? " ആർക്കും അറിയില്ല ചേട്ടാ, നമ്മുടെ അമ്മയ്ക്കറിയാം.... അതും ഞാൻ ഇന്നലെ പറഞ്ഞപ്പോൾ, " എന്നിട്ട് അമ്മ എന്തു പറഞ്ഞു.... . " അവളോട് സംസാരിക്കാം എന്ന് പറഞ്ഞു.... " അതിനാണോ അവളുടെ ചേച്ചിയെ തന്നെ നീ എനിക്ക് ആലോചിച്ചത്.... " അതുകൊണ്ടല്ല കൃഷ്ണപ്രിയയൊടെ സംസാരിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി അവിടെ ഉള്ളവരൊക്കെ എങ്ങനെ ഉള്ളവരാണെന്ന്, നല്ല ആളുകളെ നല്ല മനസ്സുള്ളവരെ തിരിച്ചറിയാൻ ഒരുപാട് സമയം വേണ്ടല്ലോ.... കൃഷ്ണപ്രിയയുടെ ചേച്ചി എന്റെ ചേട്ടത്തി അമ്മായായി വന്നാൽ നന്നായിരിക്കുമെന്ന് തോന്നി..... "ഞങ്ങളുടെ വിവാഹത്തിന് സമ്മതിച്ചില്ലെങ്കിൽ പോലും, ഏട്ടൻറെ യും കാവ്യയുടെയും വിവാഹം കാണണം എന്ന് എനിക്ക് ആഗ്രഹമുണ്ട്..... ഒരിക്കലും എൻറെ സ്വാർത്ഥ താൽപര്യത്തിനു വേണ്ടി മാത്രമല്ല, ഞാൻ ഏട്ടനോട് വിവാഹ കാര്യത്തെപ്പറ്റി പറഞ്ഞത്, കാവ്യ എന്നോട് സംസാരിച്ചപ്പോൾ തന്നെ എനിക്ക് മനസ്സിലായി ആ കുട്ടിയുടെ ഏകദേശം ക്യാരക്ടർ, ഒരുപാട് വിദ്യാഭ്യാസമോന്നുമില്ല, പക്ഷേ കുറെ ജീവിത അനുഭവങ്ങൾ ഉണ്ട് അവർക്ക്....

" അവർ രണ്ടുപേരും നല്ല കുട്ടികൾ ആണ്.... മഹി പറഞ്ഞു.... " നിന്റെയും കൃഷ്ണപ്രിയയുടെയും കാര്യം ഞാൻ ഒന്ന് ആലോചിക്കട്ടെ, എന്നിട്ട് പറയാം.... " എൻറെ കാര്യം ഏട്ടൻ ആലോചിക്കേണ്ട, ഞാൻ പറഞ്ഞ കാര്യം ഏട്ടൻ ആലോചിക്കു.... " നീ പറഞ്ഞതിന്റെ അർത്ഥം ഞാൻ സമ്മതിച്ചില്ലെങ്കിലും നീ അവളെ കെട്ടുമെന്ന് അല്ലേ....? മഹിയുടെ ചോദ്യത്തിൽ മാധവ് ഒന്ന് പതറി... " അങ്ങനെ ചോദിച്ചാൽ, ഞാൻ ഒരു പെൺകുട്ടിക്ക് മോഹം കൊടുത്തു സ്വപ്നങ്ങൾ കാണാനുള്ള അവകാശം നൽകി, എന്നിട്ടും ഞാൻ അവളെ വിവാഹം കഴിക്കാതെ പറ്റിച്ചാൽ ഞാൻ ഒരു പുരുഷൻ ആകുമോ...? അങ്ങനെയല്ലല്ലോ എൻറെ ഏട്ടന് എന്നോട് പറഞ്ഞിട്ടുള്ളത്.... ഞാൻ ആയി മോഹം കൊടുത്തവളെ ഞാൻ ആയി കൈ വിടില്ല..... " അപ്പോൾ ഞാൻ വിവാഹം കഴിച്ചില്ലെങ്കിൽ നീ കേട്ടില്ല എന്ന് പറഞ്ഞതോ...? മാധവിനെ കുരുക്കിൽ ആക്കി മഹിയുടെ അടുത്ത ചോദ്യം എത്തി............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story