സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 28

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" വേണ്ടെന്നുവച്ചു എന്ന് ഞാൻ പറഞ്ഞില്ലല്ലോ മാധവ്,എല്ലാവരുടെയും സമ്മതത്തോടെ നടത്താം എന്നല്ലേ പറഞ്ഞത്, നീ എന്നോട് സംസാരിച്ചത് ശരിയാണെന്ന് എനിക്കും തോന്നി.... ഒരു ജീവിതം എനിക്ക് ഉണ്ടാവട്ടെ എന്ന് തോന്നി, അത് നീ പറഞ്ഞതുപോലെ ആരെങ്കിലും സഹായിക്കുന്ന രീതിയിൽ ആണെങ്കിൽ അത് നന്നായിരിക്കും എന്ന് തോന്നി,കാവ്യയുടെ മനസ്സറിഞ്ഞപ്പോൾ എടുത്ത തീരുമാനം ശരിയാണെന്നു തോന്നി.. പിന്നെ മാനസി, അവൾക്ക് ഒക്കെ ഉൾക്കൊള്ളാൻ കുറച്ച് സമയമെടുക്കും, അത് കഴിയുമ്പോൾ അവൾ സമ്മതിക്കും... അതുവരെ സമയമുണ്ടല്ലോ... മാധവിന് പകുതി ആശ്വാസം തോന്നിയിരുന്നു.... എങ്കിലും അസ്വസ്ഥമായ മനസ്സോടെ ആയിരുന്നു അവൻ മുറിയിലേക്ക് പോയത്, " ഹലോ, പെട്ടെന്ന് ഒരു ശബ്ദം കേട്ട് അവൻ തിരിഞ്ഞു നോക്കിയപ്പോൾ നിറഞ്ഞ ചിരിയുമായി അരികിൽ നിൽക്കുന്ന ധ്വനിയെ യാണ് കണ്ടത്... ഒരു മങ്ങിയ പുഞ്ചിരി അവൾക്ക് നൽകി അവൻ... " എന്താ മാഷേ ഉറക്കം ഒന്നുമില്ലേ...? കണ്ണും ചിമ്മി അവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു,

" എന്താ മാഷേ ചിരിക്ക് ഒരു ഗും ഇല്ലല്ലോ, അതേ ടോണിൽ തന്നെ അവൾ തിരിച്ചു ചോദിച്ചു..... " നിങ്ങളുടെ പേഴ്സണൽ കാര്യം ഞാൻ ചോദിക്കാൻ പാടില്ല, എങ്കിലും ഞാൻ വന്നപ്പോൾ എല്ലാവരുടെയും മുഖത്ത് തെളിഞ്ഞ ഭാവം, എന്തൊക്കെയോ ചിലത് ഞാനും കേട്ടു.... എന്തുപറ്റി..? ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലെങ്കിൽ തിരിച്ചെടുത്തു, ധ്വനി പറഞ്ഞു...! " അങ്ങനെയൊന്നുമില്ല താനും മാനസിയും ഒക്കെ എനിക്ക് ഒരു പോലെയല്ലേ, ചോദിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്, മാധവ് പറഞ്ഞു..... " സത്യം പറഞ്ഞാൽ എനിക്കും ഹരിയേട്ടനും നിങ്ങളൊക്കെ അല്ലെ ഉള്ളു, അച്ഛൻ മരിച്ച കാലം മുതലേ ഞങ്ങളുടെ ആരെങ്കിലുമൊക്കെ ആയിട്ടുള്ളത് നിങ്ങൾ അല്ലേ...? ഹരി എപ്പോഴും പറയും അമ്മാവന്മാരും അമ്മായിമാരും ഒക്കെ നോക്കുന്നതിലും കാര്യായിട്ട് സീത അമ്മ നമ്മളെ നോക്കിയിരുന്നു എന്ന്.... നിങ്ങളുടെ ഒക്കെ മുഖം വാടിയാൽ എനിക്ക് സങ്കടം വരും... " അത്രയ്ക്ക് വലുതായിട്ട് ഒന്നുമില്ല ഞാൻ പറയാം.... നമുക്ക് ബാൽക്കണിയിലേക്ക് ഇരിക്കാം.. മാധവ് പറഞ്ഞപ്പോൾ അവൾ മാധവിനെ അനുഗമിച്ചിരുന്നു.... നടന്ന കാര്യങ്ങൾ എല്ലാം ചുരുക്കി അവളോട് പറയുമ്പോൾ ഒരു കഥ കേൾക്കുന്ന കൗതുകത്തോടെ ആയിരുന്നു അവൾ എല്ലാം ശ്രവിച്ചിരുന്നത്....

" അപ്പൊൾ മാനസി ആണ് പ്രശ്നം.... " അതേ, അവൾക്ക് നല്ല ഒന്നാന്തരം ഇഗോ ആണ് എന്ന് തോന്നുന്നു, ഇല്ലെങ്കിൽ പിന്നെ ഇങ്ങനെയൊക്കെ ചെയ്യില്ലല്ലോ, മാധവ് പറഞ്ഞു... " ഞാൻ ഒന്ന് സംസാരിച്ച് നോക്കിയാലോ...? "എയ് ചിലപ്പോൾ തന്നെ അവൾ ഹെർട്ട് ചെയ്യും.... " ഹേയ് അതില്ല മാധവ്, നല്ല രീതിയിൽ പറയണം...എന്ത് കാര്യം നമ്മൾ ചാടി പറഞ്ഞിട്ട് യാതൊരു കാര്യവുമില്ല, ദേഷ്യപ്പെട്ട് പറയുമ്പോൾ അവർക്ക് ആ കാര്യത്തിൽ കൂടുതൽ ദേഷ്യം തോന്നുകയല്ലേ ഉള്ളൂ.... അതുകൊണ്ട് വളരെ സ്മൂത്ത് ആയിട്ട് വേണം സംസാരിക്കാൻ... ചിലപ്പോൾ ഈ കാര്യത്തിൽ മാധവിനെ സഹായിക്കാൻ എനിക്ക് പറ്റും, " അങ്ങനെയാണെങ്കിൽ ഞാൻ എന്നും തന്നോട് കടപ്പെട്ടിരിക്കും, " കടപ്പാട് വേണ്ട, പകരം എനിക്ക് ഒരു പ്രശ്നം വരുമ്പോൾ മാധവനെ സഹായിക്കില്ലേ...? ധ്വനി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു... " എന്താടോ ഒരു വളഞ്ഞ ട്രാക്ക്, " മാധവ് ഞാൻ ഒരാളുമായി ഇഷ്ടത്തിലാണ്, അത് മാധവും മഹേഷ് ഏട്ടനും ഒക്കെ ഏട്ടനോട് പറഞ്ഞു സമ്മതിക്കണം... സിയാ ഒരു മുസ്ലീമാണ്....അതുകൊണ്ട് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല, എൻറെ കല്യാണത്തിന് പറ്റി ഒരുപാട് സ്വപ്നങ്ങൾ ഉണ്ട് ഏട്ടന്.... അതുപോലെ നടത്തണം എന്നാണ് ഏട്ടന്റെ ആഗ്രഹം.... പക്ഷേ അത്‌ എനിക്ക് പറ്റില്ല,

" താൻ സമാധാനപ്പെടെടോ,അത് ഞാൻ റെഡിയാക്കി തരാം ഉറപ്പ്... " ശരിക്കും.....! " ശരിക്കും, എനിക്ക് അറിയില്ലേ ഹരിയെ.... "എങ്കിൽ ഈ കാര്യം ഞാൻ ഏറ്റു.... "താൻ ട്രൈ ചെയ്തു നോക്കൂ, എനിക്ക് വലിയ പ്രതീക്ഷയൊന്നും ഇല്ല, ഇത്‌ ഒക്കെ ആയാലും ഇല്ലെങ്കിലും എന്തായാലും തന്റെ കാര്യം ഞാൻ ഏറ്റു.... " പക്ഷേ എനിക്ക് നല്ല പ്രതീക്ഷയുണ്ട്, അവൻ അവൾക്ക് ഷേക്ക്‌ ഹാൻഡ് നൽകി.... അവൾ ചിരിയോടെ മുറിയിലേക്ക് ചെന്നു, മുറിയിലേക്ക് ചെന്നപ്പോൾ മാനസി ബെഡ് വിരിക്കുകയായിരുന്നു.... " ചേച്ചി എവിടെ പോയതായിരുന്നു...? മാനസി തിരക്കി.... " ഞാൻ മാധവിനെ കാണാൻ വേണ്ടി പോയതാ, " എന്തായിരുന്നു...? " ഞാൻ വന്നപ്പോൾ എന്തായിരുന്നു വലിയൊരു ഗുസ്തി... ഏട്ടന്മാരും ആയിട്ട്.... " ഈ വീട്ടിൽ വളരെ ഒരു കാര്യം നടന്നിട്ട് പോലും എന്നോട് പറഞ്ഞിട്ടില്ല, " എന്ത് പ്രധാനപെട്ട കാര്യം... " വിവാഹക്കാര്യം തന്നെ, ഒരു വീട്ടിൽ നിന്ന് രണ്ടു പേരും പെണ്ണ് കണ്ടു പിടിച്ചിരിക്കുന്നു, അത്‌ ഒരു ദാരിദ്യം പിടിച്ച വീട്ടിൽ നിന്ന്.... ഞാൻ ഇന്നാണ് അറിയുന്നത്.... എന്തുവന്നാലും ഞാൻ സമ്മതിക്കില്ല..... അത്‌ പറഞ്ഞതിന് ആയിരുന്നു അത്രയും കോലാഹലം..... ചേച്ചി ഒന്ന് പറ നമ്മുടെ നിലയ്ക്കും വിലയ്ക്കും കൊള്ളാവുന്ന ഒരു കല്യാണ അല്ലേ വേണ്ടത്...?

മഹിയേട്ടൻ വിവാഹം കഴിക്കണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ആളാണ് ഞാൻ, പക്ഷേ ഇങ്ങനെ ഒരു വീട്ടിൽനിന്നും അങ്ങനെ ഒന്നും ആയിരുന്നില്ല ഞാൻ ആഗ്രഹിച്ചത്.. നമുക്ക് ഉണ്ടാവില്ലേ ചേട്ടന്മാരുടെ വിവാഹം എങ്ങനെ ആയിരിക്കണം എന്നുള്ള ഒരു സ്വപ്നം, " അതുപോലെ അവർക്ക് ഉണ്ടാവില്ലേ എങ്ങനെയുള്ള പാർട്ണർ ആണ് കല്യാണം കഴിക്കേണ്ടത് എന്ന്.... ഒരിക്കലും ആളുകളെ അളക്കാനുള്ള ഒരു അളവുകോൽ അല്ല മനസി പണം. പക്ഷേ എനിക്കെന്തോ പൊരുത്തപ്പെടാൻ പറ്റുന്നില്ല ചേച്ചി... ഞാനൊരു കാര്യം ചോദിക്കട്ടെ, നീയും ഹരിയേട്ടനും തമ്മിൽ ഇഷ്ടത്തിൽ ആണെന്ന് എനിക്കറിയാം, അക്കാര്യം ഇതുവരെ നിന്നോട് പോലും ഹരിയേട്ടൻ പറഞ്ഞിട്ടുണ്ടാവില്ല.... ഒരു നിമിഷം മനസിയിൽ ഒരു ഞെട്ടൽ ഉണ്ടായത് നന്നായി തന്നെ ധ്വനിക്ക് തോന്നി.... " സത്യം പറഞ്ഞാൽ എൻറെ ഒരു ഫ്രണ്ടിനെ ഞാൻ ഹരിയേട്ടന് വേണ്ടി ആലോചിച്ച സമയത്താണ് ആദ്യമായി നിയും ആയി ഇഷ്ടത്തിൽ ആണെന്ന് ഹരിയേട്ടൻ എന്നോട് പറയുന്നത്.... അന്ന് ഞാൻ വാശിപിടിച്ച് എന്റെ ഫ്രണ്ടിനെ തന്നെ ഹരിയേട്ടൻ വിവാഹം കഴിക്കാവൂ എന്ന് പറഞ്ഞോ...?ഞാൻ വാശി പിടിച്ചിരുന്നേൽ ചിലപ്പോൾ നടന്നേനെ, നിന്നെ ഹരിയേട്ടൻ വിവാഹം കഴിക്കുകയാണെങ്കിൽ ഞാൻ പ്രശ്നമുണ്ടാക്കുmenn പറഞ്ഞിരുന്നെങ്കിലോ....? ധ്വനി പറഞ്ഞു....

" അപ്പോൾ ചേച്ചിക്ക് എന്നെ ഇഷ്ടമല്ലേ..? മാനസി ഭയത്തോടെ ചോദിച്ചു... " അങ്ങനെ അല്ല ഞാൻ ചോദിച്ചത്, ഞാൻ അങ്ങനെ പറയുക ആയിരുന്നെങ്കിൽ നിനക്കെന്നോട് എന്തായിരിക്കും തോന്നുന്നത്..? " അങ്ങനെ ചോദിച്ചാൽ ദേഷ്യം ആയിരിക്കും, " അതേ, ഒരുമിച്ച് ജീവിക്കേണ്ടത് നീയും ഹരിയേട്ടനും ആണ്.... നിന്നെ മാത്രമേ വിവാഹം കഴിക്കു എന്ന് ഹരി എട്ടൻറെ മനസ്സിൽ ഉണ്ട്, അപ്പൊൾ പിന്നെ ഞാൻ എന്തിനാ അഭിപ്രായം പറയുന്നത്....? നിന്നെ എനിക്കിഷ്ടമാണ്, " ഇവിടെ പക്ഷേ എനിക്ക് അവരെ ഇഷ്ടം അല്ലല്ലോ ചേച്ചി.... " എന്തിനാ നിനക്ക് ഇഷ്ടക്കേട്...? അവർ നിന്നോട് എന്തു ചെയ്തിട്ടാണ് ഇഷ്ടക്കുറവ് വരുന്നത്...? " അങ്ങനെ ചോദിച്ചാൽ കൃഷ്ണപ്രിയയെ എനിക്ക് ഒട്ടും അഡ്ജസ്റ്റ് ചെയ്യാൻ പറ്റില്ല.... കുട്ടിക്കാലം മുതലേ സ്കൂളിൽ ഒക്കെ എല്ലാത്തിനും എന്നെ തോൽപ്പിച്ചു അവൾ.... അവളുടെ പഠനം, സൗന്ദര്യം അങ്ങനെ എല്ലാ കാര്യത്തിനും എന്തിനാ യൂത്ത് ഫെസ്റ്റിവൽ ഒപ്പനയ്ക്ക് മണവാട്ടി ആകാൻ ഞങ്ങളെ രണ്ടുപേരെയും വിളിച്ചപ്പോൾ അവൾ മതിയെന്ന് എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു....

അന്ന് മുതൽ തുടങ്ങിയത് ആണ് അവളോടുള്ള ദേഷ്യം..... ഞാൻ വളർന്നു എങ്കിലും അതൊന്നും മറന്നില്ല.... " അതൊക്കെ തോന്നലാ മാനസി, നീ കല്യാണം കഴിഞ്ഞു ഞങ്ങൾടെ വീട്ടിലേക്ക് ആണ് വരുന്നത്.... ചേട്ടൻമാർ അവരുടെ ഇഷ്ടത്തിന് ജീവിക്കട്ടെ, ജീവിതം എന്ന് പറയുന്നത് ഒന്നേയുള്ളൂ, നമുക്ക് ഇഷ്ടമില്ലാത്ത ജീവിതം ജീവിക്കുന്നതിലും എത്രയോ നല്ലതാണ് മറ്റൊരു ജീവിതം ജീവിക്കുന്നത്..... ഒരു കാര്യം മാത്രം നീ ഓർത്താൽ മതി ഇഷ്ടപ്പെട്ടവരെ നഷ്ടപ്പെടുമ്പോൾ എല്ലാവർക്കും വേദനയുണ്ടാവും, ഹരിയേട്ടൻ നിന്നെ വിവാഹം കഴിക്കാൻ ഞാൻ സമ്മതിക്കില്ല എന്ന് പറഞ്ഞാൽ നിനക്ക് എന്ത് വിഷമം തോന്നും,അതേ വിഷമം ആയിരിക്കും അവർക്ക് തോന്നുന്നത്.... എല്ലാ സ്ത്രീകളുടെ മനസ്സ് ഏറെക്കുറെ ഒരുപോലെയാണ് മാനസി.... നീ ആയിട്ട് ഇക്കാര്യത്തിന് ഒരു എതിർപ്പുമായി നിൽക്കരുത്.... അത് അവർക്ക് രണ്ടാൾക്കും നിന്നോടുള്ള പിണക്കത്തിന് കാരണമാവും,പതുക്കെ നിനക്ക് കൃഷ്ണപ്രിയയെ സ്നേഹിക്കാൻ കഴിയും, അവരൊക്കെ പാവങ്ങൾ ആയിരിക്കും, മനസ്സിലായോ...? " ഉം.... ഇല്ല ചേച്ചി ഞാൻ കാരണം ഇനി ഒരു പ്രശ്നം ഉണ്ടാക്കില്ല....... " എങ്കിൽ ഇത്‌ നാളെ തന്നെ മാധവിനോട് നീ പറയണം.... നിനക്ക് വിവാഹത്തിന് സമ്മതം ആണെന്നും ബാക്കി കാര്യങ്ങളൊക്കെ നോക്കിക്കോളാനും....

പിന്നെ കൃഷ്ണപ്രിയയോടുള്ള ദേഷ്യം മനസ്സിൽ നിന്ന് കളയണം.... അതിനുപകരം നാളെ നിൻറെ ചേട്ടൻറെ ഭാര്യ ആയി വരുന്ന ആളാണ് അവൾ എന്ന് മനസ്സിൽ പറഞ്ഞു പഠിപ്പിക്കണം, ധ്വനിയുടെ വാക്കുകൾ ആത്മാർത്ഥമായി തന്നെ സ്വീകരിക്കുവാൻ അവൾ തയ്യാറായിരുന്നു..... രാവിലെ ഉറക്കമുണർന്നതെ മാധവിന്റെ മുറിയിലേക്ക് എത്തിയത്.... മാനസിയുടെ ആ ഒരു പ്രവർത്തിയിൽ മാധവ് ഭയന്നിരുന്നു..... " സോറി ഏട്ടാ ഇന്നലെ ഞാൻ എന്തൊക്കെയോ പറഞ്ഞു, കുട്ടിക്കാലം മുതലേ എനിക്ക് കൃഷ്ണപ്രിയയോട് ഒരു ഇഷ്ടക്കേട് ഉണ്ടായിരുന്നു..... എല്ലാ കാര്യത്തിലും എന്നെക്കാൾ മുന്നിൽ അവൾ നിന്നത് കൊണ്ടായിരിക്കും.... പക്ഷേ ചേട്ടൻറെ ഭാഗത്തുനിന്ന് കൂടി ഞാൻ ചിന്തിക്കണമായിരുന്നു..... ഏട്ടന് അല്ലേ ഒരുമിച്ച് ജീവിക്കേണ്ടത്? ഞാൻ അങ്ങനെ പറയാൻ പാടില്ലായിരുന്നു, സോറി.... നിങ്ങളുടെ വിവാഹത്തിന് എനിക്ക് ഒരു എതിർപ്പുമില്ല കേട്ടാ.... മാധവ് മനസ്സിലാവാതെ മാനസിയുടെ മുഖത്തേക്ക് നോക്കി.... " നീ പറഞ്ഞതിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ അത് നീ ഏട്ടനോട് ആണ് പറയേണ്ടത്....

ഞാൻ ഇപ്പോൾ ആര് എതിർത്താലും അവളെ കെട്ടും, അത് ഞാൻ നേരത്തെ തീരുമാനിച്ചതാണ്.... കാരണം എനിക്ക് അവളെ മറക്കാൻ പറ്റില്ല, ഞാൻ അവൾക്ക് വാക്കു കൊടുത്തൂ , പക്ഷേ ചേട്ടൻ അങ്ങനെയല്ല, ചേട്ടൻറെ മനസ്സിൽ നിന്റെ വാക്കുകൾ നല്ല വേദന ഏൽപ്പിച്ചിട്ടുണ്ട്, ഞാൻ ഇന്നലെ നിന്നോട് ദേഷ്യപ്പെട്ടത് ഒന്നും കാര്യമാക്കണ്ട, അവളുടെ മുടി ഇഴകളിൽ തഴുകി അവൻ പറഞ്ഞു... " ഇല്ല ഏട്ടാ.... ചെറുചിരിയോടെ അവളത് പറഞ്ഞപ്പോൾ അവളെ ഒന്നു ചേർത്തു പിടിച്ചിരുന്നു മാധവ്.... മഹേശ്വരനോട് ചെന്ന് അവൾ തന്റെ സമ്മതം അറിയിച്ചപ്പോൾ ആ മുഖത്തും വലിയ സന്തോഷം തന്നെയായിരുന്നു നിറഞ്ഞുനിന്നിരുന്നത്.... പിന്നീട് സീതയും മാനസിയും ഒരുമിച്ച് ആണ് സാവിത്രിയുടെ വീട്ടിലേക്ക് പോയത്.... പതിവില്ലാതെ അതിഥികളെ കണ്ടപ്പോൾ സാവിത്രി ഒന്ന് അമ്പരന്നു...........തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story