സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 29

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

പെട്ടെന്നുതന്നെ സാവിത്രി പുറത്തേക്കിറങ്ങി വന്നു... " എത്ര കാലം കൂടിയാണ് സീതമ്മ ഇങ്ങോട്ട് വരുന്നത്..! " അതേ, എത്രകാലം കൂടി ആണ് ഇങ്ങോട്ട് വരുന്നത്, പക്ഷേ ഇപ്പോൾ ഞാൻ തന്നെ വന്നല്ലേ പറ്റൂ, മനസിലാകാതെ സാവിത്രി ചോദിച്ചു... " ഞാൻ ഇപ്പൊൾ ഒരു കാര്യം ചോദിക്കാൻ വേണ്ടി വന്നതാ.... പെട്ടെന്ന് കൃഷ്ണപ്രിയയും കാവ്യയും മുറിയിൽ നിന്നും പുറത്തേക്ക് വന്നിരുന്നു, ഒപ്പം കണ്ണനും... " എന്താ സീതമ്മേ..... ഭവ്യതയോടെ ആണ് സാവിത്രി ചോദിച്ചത്, " സാവിത്രിയുടെ ഈ രണ്ടു പെൺമക്കളെയും എനിക്ക് തരാമോ....? ഒരു നിമിഷം സാവിത്രിയുടെ മുഖത്ത് ഒരു ഞെട്ടൽ നിറഞ്ഞുനിന്നിരുന്നു, മാനസിയും സീതയും മുഖാമുഖം നോക്കി ചിരിച്ചു,പറഞ്ഞത് " അമ്മ പറഞ്ഞത് ആന്റിക്ക് മനസ്സിലായില്ല എന്ന് തോന്നുന്നു, മാനസി പറഞ്ഞു... മാനസിയുടെ ആ മറുപടി ആയിരുന്നു കൃഷ്ണപ്രിയയെ അത്ഭുതപ്പെടുത്തിയിരുന്നത്, " കാവ്യയെയും കൃഷ്ണപ്രിയയും എൻറെ മക്കൾക്ക് വേണ്ടി എനിക്ക് തരാമോ എന്ന്.... കൃഷ്ണപ്രിയയും മാധവും തമ്മിൽ ചെറിയ ഒരു ഇഷ്ടം ഉണ്ട്,സാവിത്രി വഴക്കു പറയാൻ ഒന്നും നിൽക്കണ്ട,

ചുക്കാൻ പിടിച്ചത് എൻറെ മോനാ ഒരു നിമിഷം അമ്പരപ്പോടെ സാവിത്രി കൃഷ്ണപ്രിയയുടെ മുഖത്തേക്ക് നോക്കിയപ്പോൾ, ഒരു കുറ്റവാളിയെപ്പോലെ അവൾ മുഖം കുനിച്ചിരുന്നു.... " കുട്ടിയെ നോക്കി പേടിപ്പിക്കാതെ സാവിത്രി... ഞാൻ പറഞ്ഞില്ലേ അവൻ ആണ് എല്ലാത്തിനും കാരണം എന്ന്, ഇവളെ കൊണ്ട് പേടിപ്പിച്ചു ഇഷ്ടമാണെന്ന് പറയിപ്പിച്ചതാണ്, അവൻ കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞത് ആണ്.... അതിനിപ്പോ എനിക്ക് എതിർപ്പൊന്നുമില്ല, സീത പറഞ്ഞു... " എങ്കിലും എത്താത്ത കൊമ്പിൽ പിടിക്കാൻ അല്ലേ അവൾ സാവിത്രി പറഞ്ഞു... " രണ്ടുപേരും ഒരുമിച്ച് എടുത്ത തീരുമാനത്തിൽ ഒരാളെ മാത്രം കുറ്റം പറയുന്നത് എന്തിന് ആണ് സാവിത്രി.... ഇവരുടെ കാര്യം പറഞ്ഞു വന്നപ്പോഴാണ് കാവ്യയുടെ കാര്യം മാധവ് പറയുന്നത്, അവളും കല്യാണമൊന്നും ശരിയാകാതെ നിൽക്കല്ലേ...? വിരോധമില്ലെങ്കിൽ എൻറെ മകൾക്ക് വേണ്ടി തന്നൂടെ, രണ്ടാളും ഒരു വീട്ടിലേക്ക് വരുകയാണെങ്കിൽ സാവത്രിക്ക് സമാധാനം അല്ലേ....? കാവ്യയുടെ കാര്യത്തിൽ മാത്രമേ എനിക്കൊരു സംശയം ഉള്ളു, സാവിത്രി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ....?

കാവ്യ മോളെ എൻറെ മഹിക്കു വേണ്ടി നൽകുന്നതിന്..... സാവിത്രിയുടെ മറുപടിയായി ആകാംക്ഷയോടെ സീത കാത്തിരുന്നു. " എന്താ ഈ പറയുന്നത്, എനിക്കൊന്നും മനസ്സിലാവുന്നില്ല " കാര്യം ആയിട്ട് ചോദിച്ചതാ.... സാവിത്രിയുടെ മക്കളെ എനിക്ക് തരുമോന്ന്..... എനിക്ക് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല, ഒരു വിശ്വാസക്കുറവിന്റേയും കാര്യമില്ല, മഹിക്ക് വേണ്ടി കാവ്യയെയും കൃഷ്ണപ്രിയ എൻറെ മാധവിന് വേണ്ടിയും തരുമോന്ന്..... അത്‌ അറിയാനാ ഞങ്ങൾ വന്നത്, സീത പറഞ്ഞപ്പോൾ അത്ഭുതമൂറി സാവിത്രി... " അതിനുമാത്രം ഉള്ള ഭാഗ്യം ഒന്നും എൻറെ കുട്ടികൾ ചെയ്തിട്ടില്ലല്ലോ, " ഭാഗ്യവും, ഭാഗ്യ കേടും ഒന്നും ഇതിൻറെ ഭാഗമല്ല സാവിത്രി, ആർക്കാണ് ഭാഗ്യം ഉണ്ടായത് എന്ന് പറയാൻ പറ്റില്ല.... ഈ കുട്ടികളെ കാരണം അവർക്ക് ആണ് ഭാഗ്യം ഉണ്ടാകുന്നതെങ്കിലോ...? സാവിത്രിക്ക് എതിർപ്പു വല്ലതുമുണ്ടോ...? " എതിർപ്പോ എന്തിനാ ഞാൻ എതിർക്കുന്നത്...? ഇത് സ്വപ്നമാണോ സത്യമാണോ എന്നുള്ള സംശയത്തിൽ മാത്രമാണ് ഞാൻ, പിന്നെ എൻറെ കുട്ടി അവിവേകം കാണിച്ചു എന്ന് ഒരു കുറ്റബോധം....

കൃഷ്ണപ്രിയയുടെ മുഖത്തേക്ക് നോക്കി ആയിരുന്നു അവര് പറയുന്നത്.... " എത്താത്ത കൊമ്പിൽ കേറി പിടിക്കാൻ ശ്രമിച്ചില്ലേ, " അല്ല അങ്ങനെയൊന്നുമില്ല, രണ്ടുപേർ തമ്മിൽ ചേരണം എന്നുള്ളത് ഈശ്വരനിശ്ചയം ആണ്, അതിനുള്ള അവസരങ്ങൾ ഈശ്വരന്മാർ സൃഷ്ടിച്ചു കൊടുക്കും..... അങ്ങനെയൊരു അവസരമായിരുന്നു മാധവനും കൃഷ്ണപ്രിയയ്ക്ക് ഉണ്ടായത്,അതിൽ അവളെ കുറ്റം പറയണ്ട, സാവിത്രിക്ക് സമ്മതമാണെങ്കിൽ കാവ്യയുടെയും മഹിയുടെ വിവാഹം നമുക്ക് ഉടനെ നടത്താം, അത് താമസിപ്പിക്കാൻ പറ്റില്ലല്ലോ.... രണ്ടാൾക്കും വിവാഹപ്രായമായത് ആണ്, കൃഷ്ണപ്രിയ പഠിക്കട്ടെ എന്നാണ് മാധവ് പറയുന്നത്, തൽക്കാലം ഒരു നിശ്ചയം നടത്താം.... പിന്നെ പതിയെ വിവാഹത്തിലേക്ക്, അങ്ങനെ പോരേ...? ഒക്കെ ഒരു സ്വപ്നം പോലെ ആണ് സാവിത്രിക്ക് തോന്നിയത്.... " എല്ലാം സീതമ്മ തീരുമാനിക്കുന്നത് പോലെ..... പിന്നെ ബാക്കി കാര്യങ്ങളൊക്കെ ഞാൻ അറിയിക്കാം , " ഞാനൊന്ന് കൃഷ്ണപ്രിയയുടെ സംസാരിച്ചോട്ടെ....? മാനസി അത് ചോദിച്ചപ്പോൾ കൃഷ്ണപ്രീയയ്ക്ക് അത്ഭുതം തോന്നിയിരുന്നു...

. " അതിനെന്താ കുഞ്ഞേ, സാവിത്രി പറഞ്ഞു... " വാ നമുക്ക് അങ്ങോട്ട് മാറി നിൽക്കാം, കൃഷ്ണപ്രിയയെ കൂട്ടി മരച്ചുവട്ടിലേക്ക് ആയിരുന്നു മാനസി മാറി നിന്നിരുന്നത്.... " നിനക്കെന്നോട് ദേഷ്യം ഉണ്ടാകുമെന്ന് അറിയാം, പലവട്ടം ഞാൻ നിന്നെ അവഗണിച്ചു, കുത്തുവാക്കുകൾ പറഞ്ഞിട്ടുണ്ട്, നീ എന്നോട് ക്ഷമിക്കണം.... മനപ്പൂർവമല്ല, കുട്ടിക്കാലം മുതൽ സൗകര്യത്തിൽ മാത്രം വളർന്ന എനിക്ക് നിങ്ങളുടെയൊക്കെ ദുഃഖങ്ങൾ ഓർമയിൽ പോലും ഉണ്ടായിരുന്നില്ല, പെട്ടെന്ന് തിരിച്ചറിവ് വന്നതൊന്നുമല്ല, എങ്കിലും തെറ്റാണ് ഞാൻ ചെയ്തത്, സോറി ഡി, " എന്തൊക്കെ ആണ് മാനസി ഇത്‌... " നിന്നോട് മാപ്പ് പറയണമെന്ന് തോന്നി, പ്രത്യക്ഷത്തിൽ നീ എന്നോട് ഒരു തെറ്റും കാണിച്ചിട്ടില്ല, പക്ഷേ കുട്ടിക്കാലം മുതൽ സ്കൂളിൽ എല്ലാത്തിനും മുൻപിൽ നിൽക്കുന്ന നിന്നോട് ഒരു തരത്തിൽ പറഞ്ഞാൽ എനിക്ക് അസൂയ തന്നെയായിരുന്നു, ഒരിക്കൽ മാധവേട്ടൻ പറഞ്ഞിരുന്നു നിന്നോട് എനിക്ക് അസൂയ ആണെന്ന്, അത്‌ പറഞ്ഞതിന് ഏട്ടനോട് എനിക്ക് ദേഷ്യം തോന്നി, വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ ഞാൻ ഏട്ടന്മാരോട് വഴക്കുണ്ടാക്കി,

ഇന്നലെ ഞാൻ കിടന്ന് ചിന്തിച്ചു, എന്തിനായിരുന്നു ഇത്രയും വർഷം ഞാൻ നിന്നോട് വിദ്വേഷം സൂക്ഷിച്ചത്...? എന്നെക്കാൾ മുൻപിൽ പഠിച്ചതിനോ..? നിനക്ക് പഠിക്കാൻ ഉള്ള കഴിവ് തന്നപ്പോൾ നന്നായി ജീവിക്കാനുള്ള സാഹചര്യം ഈശ്വരൻ എനിക്ക് തന്നു, എല്ലാവർക്കും ഓരോ കഴിവുകൾ നൽകുന്നത്, ജീവിത സാഹചര്യങ്ങൾ കാരണം ഉയരാനുള്ള ഒരു കഴിവായിരുന്നു പഠനമായി നിനക്ക് ലഭിച്ചത്.എനിക്ക് നിന്നോട് ഒരു ദേഷ്യവും ഇല്ല, നിനക്ക് എന്നോട് അങ്ങനെ ഒന്നും ഉണ്ടാവരുത്... " എന്താ മാനസി പറയുന്നേ, കുട്ടിക്കാലം മുതലേ എനിക്ക് നിന്നോട് ഒരു പിണക്കവും ഉണ്ടായിട്ടില്ല, എപ്പോഴും കാണുമ്പോൾ നീ മിണ്ടാതെ പോകുമ്പോൾ എനിക്ക് സങ്കടം മാത്രമേ തോന്നിയിട്ടുള്ളൂ, എത്രയോ സ്ഥലങ്ങളിൽ നീ അവഗണിച്ചിരിക്കുന്നു, എനിക്ക് അപ്പോഴൊക്കെ വിഷമം മാത്രമേ തോന്നിയിട്ടുള്ളൂ, സ്കൂളിൽ പഠിക്കുന്ന കാലത്ത് നീ വരുന്നതുപോലെ വരാൻ എന്നെ പോലെ എത്രയോ കുട്ടികൾ ആഗ്രഹിച്ചിരുന്നു, നിനക്കെന്നോട് അസൂയതോന്നി എന്ന് പറഞ്ഞിട്ട് എനിക്ക് വിശ്വസിക്കാൻ പോലും പറ്റുന്നില്ല,

എന്ത് കാര്യത്തിന് ഈ അത്താഴപ്പട്ടിണികാരിയൊടെ അസൂയ തോന്നിയത്....?നിനക്ക് എല്ലാ കൊല്ലവും നല്ല വസ്ത്രങ്ങൾ, പുതിയ ബാഗ്, അങ്ങനെ എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരുന്നു..... ഞാനാണ് നിന്നെ നോക്കി അസൂയപ്പെട്ടിട്ട് ഉള്ളത്, ഒരു വട്ടം നീ ഒന്ന് സംസാരിച്ചാൽ അത് പോലും എൻറെ ഭാഗ്യമായി കരുതിയതാണ് ഞാൻ, പക്ഷേ ഒരിക്കൽ പോലും നീ സംസാരിച്ചില്ല, എനിക്ക് ഒരു പിണക്കവുമില്ല, അമ്മ പറഞ്ഞതുപോലെ എത്താത്ത കൊമ്പിൽ ഞാൻ പിടിച്ചു എന്ന് നിനക്ക് തോന്നുന്നുണ്ടാവും അല്ലേ ..? " ഹേയ് ഇല്ലെടാ...! ഇഷ്ടം ഓരോരുത്തരുടെ മനസ്സിൽ ഉണ്ടാവുന്നത് അല്ലേ, അതിൽ ഇപ്പോൾ നമുക്ക് ആരെയും കുറ്റം പറയാൻ പറ്റില്ലല്ലോ, പിന്നെ മാധവേട്ടൻ മറ്റൊരു ടൈപ്പ് ആണ്, ഒരാളെ സ്നേഹിച്ചാൽ ആത്മാർത്ഥമായി ആയിരിക്കും, ഇക്കാര്യത്തിൽ ചേട്ടന്മാരെ രണ്ടും ഒരുപോലെ തന്നെയാണ്.... നിനക്കും ചേച്ചിക്കും വിഷമിക്കേണ്ടി വരില്ല, ഞാൻ പിന്നെ പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാ, വീട്ടിൽ വന്ന് കഴിഞ്ഞാലും ചിലപ്പോൾ ഞാൻ ദേഷ്യം വന്നാൽ എന്തെങ്കിലുമൊക്കെ പറയും, അതിനു പിണങ്ങല്ലേ, മനസ്സിൽ ഒന്നു വെച്ചിട്ട് അല്ല ഞാൻ എന്തെങ്കിലുമൊക്കെ പറഞ്ഞു പോകുന്നത് ആയിരിക്കും,

" എനിക്കറിയില്ലേ...? കൃഷ്ണപ്രിയ ചിരിച്ചു.... " എങ്കിൽ പിന്നെ പോട്ടെ ഇതൊന്നും നിന്നോട് പറഞ്ഞു മനസ്സ് ക്ലിയർ ആകണം എന്ന് തോന്നി..... ഈ ഒരു കാര്യം ബോധ്യപ്പെടാൻ എനിക്ക് മറ്റൊരാളുടെ സഹായം വേണ്ടി വന്നു, " എനിക്കിപ്പോൾ മധുവേട്ടന്റെ ഒപ്പം കല്യാണം ഉറപ്പിച്ചതിലും സന്തോഷം മാനസി എന്നോട് സ്നേഹത്തോടെ സംസാരിച്ചത് ആണ് സന്തോഷം.... " എങ്ങനെ.... മധുവേട്ടനോ ഷോർട്ട് നെയിം ഒക്കെ ആയോ .? ഇതുവരെ ഞാൻ പോലും മാധവേട്ടൻ എന്നേ വിളിച്ചിട്ടുള്ളു, ഒരു വട്ടം കൃഷ്ണപ്രിയ ഒന്ന് ചമ്മി പോയിരുന്നു.... പെട്ടെന്ന് തന്നെ മാനസി ചിരിച്ചുകൊണ്ട് ആ സന്ദർഭം മയപ്പെടുത്തി, പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു തറവാട്ടിലെ ക്ഷേത്രത്തിൽ വച്ച് ആയിരുന്നു മഹിയുടെയും കാവ്യയുടേയും വിവാഹം...... നടടക്കും ആഡംബരത്തിൽ വിളിക്കുവാൻ ഒന്നും താല്പര്യപ്പെടുന്നില്ല അവർ..... ഒരേ മുഹൂർത്തത്തിൽ മഹിയുടെ കാവ്യയുടെ കഴുത്തിൽ താലിചാർത്തിയപ്പോൾ അതേ മുഹൂർത്തത്തിൽ തന്നെ മാധവ് കൃഷ്ണപ്രിയയുടെ അധികാരത്തിന് ഒരു മോതിരം കൃഷ്ണപ്രിയയുടെ കൈകളിൽ അണിയിച്ചിരുന്നു.....

നാട്ടിലുള്ള എല്ലാവരും അസൂയയോ സാവിത്രിയെ നോക്കി, രണ്ടു മക്കൾക്കും ലഭിച്ച ഈ സൗഭാഗ്യത്തിൽ നാട്ടുകാർക്ക് ചില മുറുമുറുപ്പ് ഉണ്ടായിരുന്നു..... എങ്കിലും അവരെ നന്നായി അറിയാവുന്നവർ അവരുടെ ഈ സൗഭാഗ്യത്തിൽ സന്തോഷിക്കുകയും ചെയ്തിരുന്നു.... വിവാഹം കഴിഞ്ഞ് മഹിക്ക് ഒപ്പം കാറിലേക്ക് കയറുമ്പോൾ പോലും കാവ്യയുടെ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു... ഇടയ്ക്കിടെ പാളി ഉള്ള മഹിയുടെ നോട്ടങ്ങൾ കാണുന്നുണ്ടെങ്കിലും ആ മുഖത്തേക്ക് ഒന്ന് നോക്കാനുള്ള ധൈര്യം കാവ്യയ്ക്കും ഉണ്ടായിരുന്നില്ല.... അവളുടെ വെപ്രാളവും പരിഭ്രമവും കണ്ട് മഹിക്ക് ചിരി വരുന്നുണ്ടായിരുന്നു.... ചെറുക്കനെയും പെണ്ണിനെയും മുഹൂർത്തം തെറ്റാതെ വീട്ടിലേക്ക് കയറ്റാൻ വേണ്ടി നേരത്തെ സീതയും മാനസിയും പോയിരുന്നു..... വീട്ടിലേക്ക് ചെന്നിരുന്നു, തിരക്കുകളിൽ നിൽകുമ്പോൾ ആണ് ഒരു കൈ പിന്നിലൂടെ തന്നെ പുണരുന്നത് കൃഷ്ണപ്രിയ അറിഞ്ഞിരുന്നത്....തിരിഞ്ഞു നോക്കുമ്പോൾ തൊട്ടുമുൻപിൽ മാധവ്, എന്തോ പറയാൻ തുടങ്ങിയവളെ ഒന്നും പറയണ്ട എന്ന് ചുണ്ടു കൊണ്ട് ആംഗ്യം കാണിച്ചതിനു ശേഷം വലിച്ചു കൊണ്ട് അവൻ ആളൊഴിഞ്ഞ ഒരു സ്ഥലത്തേക്ക് മാറി നിന്നു.....

പിന്നെ പ്രണയം നിറഞ്ഞ മിഴിയോടെ അവളുടെ മുഖത്തേക്ക് നോക്കി..... ഒരുപാട് നേരം ആ നോട്ടത്തെ അഭിമുഖീകരിക്കാൻ അവൾക്കും സാധിക്കുന്നുണ്ടായിരുന്നില്ല, ഇടുപ്പിലൂടെ കൈയ്യിട്ട് അവളെ തന്നോട് ചേർത്തു, ഒരു നിമിഷം അവൾ അവൻറെ ആ പ്രവർത്തിയിൽ അത്ഭുതപ്പെട്ട് പോയിരുന്നു.... " ആരെങ്കിലും കാണും.... പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞവൾ... " ഇനി ആരെങ്കിലും കണ്ടാൽ എന്താ....? കാണുന്നെങ്കിൽ കാണട്ടെ, ഈ നിമിഷം മുതൽ എൻറെ സ്വന്തമാണ്, ഉടനെ തന്നെ കല്യാണം വേണമെന്ന് ഞാൻ പറയണമായിരുന്നോ....? " മധു ഏട്ടാ.... " എന്തോ.... അവളെ തന്നോട് ചേർത്ത് ആ മൂർദ്ധാവിൽ ഒന്നു ചുംബിച്ചു അവൻ..... പിന്നെ ചുണ്ടിലേക്ക്, മൂക്കിലേക്ക് ആ മുഖത്ത് മുഴുവൻ ഒരു പ്രണയ നദി തന്നെ ഒഴുകി.... കൂവളമിഴികൾ നാണത്താൽ അടഞ്ഞു.... ചുവന്ന പോയിരുന്നവളുടെ മുഖം അവൻ നെഞ്ചോട് ചേർത്തുപിടിച്ചു.... തൻറെ ഉള്ളിൽ മാത്രം ഒതുങ്ങിപ്പോയി അനുരാഗം എപ്പോഴോ അവൻ തിരിച്ചറിഞ്ഞു...... അത്രമേൽ തീവ്രമായി പ്രണയിച്ചത് കൊണ്ട് മാത്രം അവന്റെ നെഞ്ചിൽ ചേർന്ന് ഹൃദയതാളത്തിൽ അലിഞ്ഞു പോയിരുന്നു അവൾ....

അത് മാത്രമായിരുന്നു കൃഷ്ണപ്രിയ മനസ്സിൽ ചിന്തിച്ചിരുന്നത്..... ആരോ വിളിക്കുന്ന ശബ്ദം കേട്ടാണ് രണ്ടുപേരും പരസ്പരം അടർന്നു മാറിയത്..... പിന്നീട് അവരുടെ മുഖത്തേക്ക് നോക്കാതെ തിരിഞ്ഞോടി കളഞ്ഞിരുന്നു അവൾ.... ചെറുചിരിയോടെ അത് നോക്കി നിന്നു അവൻ..... പ്രണയത്തിന്റെ എല്ലാ പരിശുദ്ധിയും എന്നിൽ നിറച്ചവൾ, കാരണം എന്തെന്ന് തിരയാതെ ഞാൻ അവളെ പ്രണയിച്ചു പോയി, തിരിമുറിയാതെ പെയ്ത വർഷം ഞങ്ങൾക്ക് വേണ്ടി ആയിരുന്നു, ഇതളുകൾ വിടർന്നു പൂത്ത വസന്തം ഞങ്ങളുടെ പ്രണയം ആയിരുന്നു, അവളുടെ പ്രണയം ഇല്ലാതെ ഞാൻ എങ്ങനെ ജീവിക്കും....?അവൾ എന്റെ ജീവനിൽ ലയിച്ചു പോയി,പഞ്ചേന്ത്രിയങ്ങൾ അഞ്ചും അവൾ കീഴടക്കി,എത്ര കാതങ്ങൾ സഞ്ചരിച്ചാലും എന്റെ മനസ്സ് അവളിൽ തന്നെ ചെന്നെത്തും,അവളോട് ഉള്ള എന്റെ പ്രണയത്തെ വിവരിക്കാൻ വാക്കുകളും ലിപികളും വർണ്ണനകളും തികയില്ല,വെറും വർണ്ണനകളാൽ അവയെ അലങ്കരിച്ചു ആയിരങ്ങളിൽ ഒന്നാക്കി മാറ്റാൻ ഞാൻ ആഗ്രഹിക്കുന്നില്ല,

അത് എന്നും വിലമതിക്കാൻ കഴിയാത്ത ഒന്നായി എന്നിൽ നിലനിൽക്കും...... മാധവ് ഓർത്തു, പിന്നെ പുറത്തെ തിരക്കുകളിലേക്ക് ചേക്കേറി..... രാത്രിയിൽ സീത നൽകിയ പാലുമായി ആണ് കാവ്യ അകത്തേക്ക് പോയത്.... ആ നിമിഷവും ഒരു പരിഭ്രമം ഉണ്ടായിരുന്നു അവൾക്ക്.... അകത്തുചെന്ന് കുറെ നേരം കഴിഞ്ഞിട്ടും മഹിയെ കാണുന്നില്ല എന്നത് ആശ്വാസം തന്നെയായിരുന്നു.... മാനസി വന്ന നിമിഷം മുതൽ തന്നെ എല്ലാകാര്യത്തിനും ഒപ്പമുണ്ടായിരുന്നു.... അതോടൊപ്പം തന്നെ ധ്വനിയും.... കുറച്ചു സമയങ്ങൾക്ക് ശേഷം ആണ് മഹി അകത്തേക്ക് കയറി വന്നിരുന്നത്, അത്‌ കണ്ട നിമിഷം തന്നെ ഒരു പരിഭ്രമം അവളിൽ നിറഞ്ഞു.... അറിയാതെ അവൾ ചാടി എഴുന്നേറ്റു പോയിരുന്നു............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story