സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 5

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

അവൻ അവളുടെ കൈകളിലേക്ക് പിടിച്ചപ്പോൾ ഒരു നിമിഷം അവൾ ഭയന്നു പോയിരുന്നു.... പെട്ടെന്ന് തന്നെ കൈത്തണ്ടയിൽ അമർന്ന അവൻറെ കൈകളിലേക്കും അവൻറെ മുഖത്തേക്കും മാറിമാറി അവൾ നോക്കി.... പെട്ടെന്നാണ് അബദ്ധം അവനും ഓർത്തത്..... പെട്ടന്ന് അവൻ അവളുടെ കൈയിൽ നിന്നും പിടി വിട്ടു..... ശേഷം ഒരു ചമ്മിയ മുഖത്തോടെ അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞു..... " സോറി ഞാനറിയാതെ.... സോറി കൃഷ്ണപ്രിയ.... മനപ്പൂർവ്വമല്ല.... അവന് പറ്റിയ അബദ്ധം അവൻറെ മുഖഭാവത്തിൽ നിന്ന് തന്നെ വായിച്ചെടുക്കാമായിരുന്നു.... ---------------------🌻🌻🌻🌻🌻------------------- " എടോ സത്യായിട്ടും ഞാൻ അറിയാതെ ആണ് കേട്ടോ ..... സോറി..... വീണ്ടും സോറി.... അവന് പറഞ്ഞിട്ടും പറഞ്ഞിട്ടും മതിയാകുന്നില്ലായിരുന്നു..... പെട്ടെന്ന് തന്നെ അവൻ കൈവിട്ടിരുന്നു, " ഒരു ചായ കുടിക്കാഡോ.... ആ ചമ്മൽ അങ്ങ് മാറട്ടെ.... രസകരമായി അവൻ പറഞ്ഞപ്പോൾ പിന്നെ നിഷേധിക്കുവാൻ തോന്നിയിരുന്നില്ല...... പെട്ടെന്ന് കോളേജിന്റെ ഉള്ളിലേക്ക് നോക്കിയിരുന്നു ടീച്ചർമാരെ..... തന്നെ ആരെങ്കിലും കാണുന്നുണ്ടോ എന്നായിരുന്നു,

അവളുടെ നോട്ടവും പരിഭ്രാമവും അവൻ ശ്രദ്ധിച്ചിരുന്നു....... " ആരും ഇല്ലെടോ, പേടിക്കേണ്ട.....!! അവളുടെ മനസ്സ് അറിഞ്ഞിട്ട് എന്നതുപോലെ അവൻ പറഞ്ഞു..... ഡ്രീം ചെയ്ത മനോഹരമായ താടിയുടെ അരികിൽ ഒളിഞ്ഞിരിക്കുന്ന ആ കുഞ്ഞ് കറുത്ത മറുക്..... അത്‌ അവളെ വീണ്ടും അവനിലേക്ക് ആകർഷിക്കുക ആയിരുന്നു...... അവളുടെ കണ്ണുകൾ അവനിൽ സ്വയം മറന്നു..... " കൃഷ്ണപ്രിയ വാടോ.... പെട്ടെന്ന് അവനെ അഭിമുഖീകരിക്കുമ്പോൾ അവളിൽ വല്ലാത്ത ഒരു പരിഭ്രമം നിറഞ്ഞിരുന്നു..... അവൻ എന്നാൽ ഒന്നും പേടിക്കാതെ നേരെ കണ്ട ചായക്കടയിൽ കയറി...... രണ്ടു പേർക്ക് ഇരിക്കാൻ പറ്റുന്ന സീറ്റിലേക്ക് കയറി ഇരുന്നു...... അവളിൽ വല്ലാത്ത ഒരു വിറയൽ നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു...... " താൻ ഡിഗ്രി കഴിഞ്ഞാൽ എന്താണ് പ്ലാന്....??? കൈയ്യിലെ സ്ലീവ് ഒന്ന് അലസമായി ചുരുട്ടി വച്ചവൻ ചോദിച്ചു.... " അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല, എന്തെങ്കിലും ജോലി നോക്കണം.... മുഖത്ത് നോക്കാതെ പതിഞ്ഞ മറുപടി..... " ഇതാണ് ഈ പെമ്പിള്ളേരുടെ പ്രശ്നം.... നിങ്ങളുടെ വിചാരം ഡിഗ്രി എന്ന് പറയുന്നത് എന്തെങ്കിലും ജോലി ചെയ്യാനുള്ള ഒരു ലൈസൻസ് ആയിട്ടാണ് ..... അങ്ങനെ കരുതരുത്, പിജി ചെയ്യണം, പിന്നെ പറ്റുന്നതൊക്കെ പഠിക്കണം....... പഠിക്കാൻ സമയം കണ്ടുപിടിക്കണം ........

പിന്നീട് ഈ കാലങ്ങൾ ഒന്നും തിരികെ വരില്ല, മൊബൈലിൽ വന്ന മെസ്സേജ് നോക്കി ഫോൺ ലോക്ക് ആക്കി അരികിൽ വച്ചു കൊണ്ടവൻ പറഞ്ഞു... " പക്ഷേ അതിനുള്ള സാഹചര്യം കൂടി വേണ്ടേ....? എനിക്ക് എന്തെങ്കിലും ജോലി ആയാൽ, അമ്മയ്ക്ക് ഒരു ആശ്വാസമാകും..... അവൾ പറഞ്ഞു... " അതുകൊണ്ട് എന്താ.....? കോളേജിൽ പോയി പഠിക്കണം എന്നില്ലല്ലോ, ജോലി ചെയ്യുന്നതിന്റെ ഇടയ്ക്ക് ഡിസ്റ്റൻസ് ആയി പഠിച്ചു കൂടെ...... പഠിക്കണം എന്നുണ്ടെങ്കിൽ എങ്ങനെ വേണമെങ്കിലും പഠിക്കാം കൃഷ്ണപ്രിയ, നമുക്ക് അതിനുള്ള ഒരു മനസ്സ് ഉണ്ടാവണം എന്ന് മാത്രം....... ഇതിലും കഷ്ടപ്പാടിലൂടെ എത്രയോ ഉയരങ്ങൾ താണ്ടിയ ആളുകളുണ്ട്...... അങ്ങനെയൊന്നും നമ്മൾ വിചാരിക്കരുത്..... നമ്മുടെ സാമ്പത്തികസ്ഥിതി ഒന്നും നമ്മുടെ വിജയത്തിന് ഒരു തടസ്സം ആവാൻ പാടില്ല, ഏറെ പ്രചോദനം നൽകുന്ന വാക്കുകൾ ആയിരുന്നു അവന്റെ എന്ന് അവൾക്ക് തോന്നിയിരുന്നു...... അപ്പോഴേക്കും നല്ല ശുദ്ധമായ വെള്ളിച്ചെണ്ണയിൽ വറുത്തെടുക്കുന്ന നല്ല ചൂട് പരിപ്പുവടയുടെ ഗന്ധം രണ്ടുപേരുടെയും മൂക്കിലേക്ക് തുളച്ചു കയറിയിരുന്നു...... "

ഓരോ പരിപ്പുവടയും കൂടി പറയട്ടെ.....?? ചിരിയോടെ അവൻ ചോദിച്ചപ്പോൾ എന്തുപറയണമെന്നറിയാതെ അവന്റെ മുഖത്തേക്ക് നോക്കി അവൾ.... " അയ്യോ വേണ്ട... " ചുമ്മാ കഴിക്കടോ .... എനിക്ക് ഈ നാടൻ ഫുഡ് ഒക്കെ ഇഷ്ട്ടം ആണ്..... ഞാൻ ഇതൊന്നും മിസ് ചെയ്യില്ല..... വാചാലതയോടെ അവൻ പറഞ്ഞ് കൊണ്ട് ഇരിക്കുമ്പോഴും അവളുടെ കണ്ണുകൾ അവനെ തന്നെ ആരാധനയോടെ പിന്തുടരുന്നത് അവൻ കണ്ടിരുന്നു....... അവളുടെ നോട്ടത്തിലും ഭാവത്തിലും ഒരു പ്രത്യേകത ആദ്യം മുതലേ അവനെ തോന്നിയിരുന്നു....... അവസാനം അവളുടെ കുഞ്ഞിക്കണ്ണുകൾ തൻറെ കവിളിലുള്ള മറുകിൽ ഉടക്കി നിന്നപ്പോൾ ചെറുചിരിയോടെ അവൻ വെറുതെ അവളെ ഒന്ന് കൈ കൊട്ടി വിളിച്ചു....... " കൃഷ്ണപ്രിയ ഈ ലോകത്തെങ്ങും അല്ലെന്നു തോന്നുന്നു...... രസകരമായ രീതിയിൽ ആയിരുന്നു അവൻ പറഞ്ഞതെങ്കിലും, അവളുടെ മുഖത്ത് ഒരു ചമ്മൽ പടർന്നിരുന്നു.....

. അപ്പോഴേക്കും അവർക്കരികിലേക്ക് നല്ല ചൂട് ചായയും പരിപ്പുവടയും എത്തി...... കൊണ്ടുവന്ന് വെച്ചപ്പോൾ അവൻ അവൾക്ക് അരികിലേക്ക് പരിപ്പുവട പാത്രം അല്പം നീക്കിവെച്ചിരുന്നു..... പെട്ടെന്നായിരുന്നു അവന് ഒരു ഫോൺകോൾ വന്നിരുന്നത്, " ഇപ്പോൾ വരാം കൃഷ്ണപ്രിയ...... അതും പറഞ്ഞുകൊണ്ട് അവൻ പോക്കറ്റിൽ നിന്നും ഹെഡ് സെറ്റ് എടുത്തു ചെവിയിൽ വച്ച് കൊണ്ട് പോയിരുന്നു, ഫോൺ വിളിക്കുന്നതിന് ഇടയിൽ അവളെ നോക്കി ഒന്ന് ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു......പിന്നെ തിരിഞ്ഞു നിന്ന് സംസാരിച്ചു..... അതിനിടയിൽ അവൾ ചായ ഒന്ന് മൊത്തി..... പെട്ടെന്ന് വന്ന് അവൻ വീണ്ടും ഫോണിൽ എന്തോ സംസാരിക്കുന്നതിനിടയിൽ അവളൊന്നു കുടിച്ച് വച്ച ചായയുടെ ഗ്ലാസ് എടുത്ത് ആയിരുന്നു കുടിച്ചിരുന്നത്...... പെട്ടെന്ന് അവൾ അവന്റെ മുഖത്തേക്ക് അത്ഭുതത്തോടെ നോക്കിയിരുന്നു........ കാര്യം എന്തെന്ന് മനസ്സിലാക്കാതെ അവനും അവളുടെ മുഖത്തേക്ക് നോക്കി..... പിന്നെ ഫോൺ വെച്ച് കഴിഞ്ഞപ്പോഴും അവളുടെ മുഖത്ത് അമ്പരപ്പ് മാറിയിരുന്നില്ല.... " എന്താടോ.......?? "

അത്‌.... അത്‌ ഞാൻ കുടിച്ചതിന്റെ ബാക്കിയായിരുന്നു.... മടിയോടെ ആണെങ്കിലും അവൾ പറഞ്ഞു..... അവളത് പറഞ്ഞപ്പോൾ അവൻറെ മുഖത്തു അല്പം ചമ്മൽ വന്നത് അവൾ കണ്ടിരുന്നു...... എങ്കിലും അത് മറയ്ക്കാൻ എന്നവണ്ണം അവൻ പറഞ്ഞു...... " അത് സാരമില്ല,താൻ എന്താ മനുഷ്യൻ അല്ലേ....??? രസകരമായ രീതിയിൽ അവന് പറഞ്ഞെങ്കിലും അവൾ അപ്പോഴും ഞെട്ടലിൽ തന്നെയായിരുന്നു..... അവളുടെ അത്ഭുതപ്പെട്ട് മുഖം കണ്ടു കൊണ്ട് ഒരിക്കൽ കൂടി അവൻ പറഞ്ഞു.... " കോമ്പൻസേഷൻ ചെയ്യണമെന്നുണ്ടെങ്കിൽ ഞാനെൻറെ ചായ കുടിച്ചിട്ട് അത് തനിക്ക് തരാം, അപ്പൊ വിഷയം തീരുമല്ലോ...... തമാശയുടെ രീതിയിൽ ആയിരുന്നു അവൻ പറയുന്നതെങ്കിലും അതെല്ലാം അവളുടെ മനസ്സിലെ അവനൊടുള്ള ആരാധനയ്ക്ക് മാറ്റുകൂട്ടുവാൻ ഉള്ള കാരണങ്ങൾ ആയിരുന്നു....... കടയിലേക്ക് കയറുന്നവരെയും പോകുന്നവരെയും ഒക്കെ അവൾ മാറിമാറി നോക്കുന്നുണ്ടായിരുന്നു......

അവളുടെ മുഖത്തെ പരിഭ്രമം അവന് വായിച്ചെടുക്കാൻ സാധിക്കുന്നത് ആയിരുന്നു..... " കൃഷ്ണപ്രിയക്ക് വലിയ പേടിയാണ് ആരെങ്കിലും കാണും എന്ന് അല്ലേ.....? അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് അവൻ പറഞ്ഞു..... " ആരെങ്കിലും കണ്ടാൽ പിന്നെ പ്രശ്നം ആകില്ലേ....? ഒന്നാമത്തെ കാര്യം ഞാൻ സാറിനെ പോലൊരാളുടെ ഒപ്പം..... പരിഭ്രമം വാക്കുകളിൽ നിറഞ്ഞു.... " ഞാനെന്താ മഹാരാജാവാണോ.....? ചിരിയോടെ അവൻ അത് ചോദിച്ചപ്പോഴും അവളുടെ മുഖത്ത് പരിഭ്രമം തന്നെയായിരുന്നു....... " കൂടി പോയാൽ, നാട്ടുകാർ എന്താ പറയാ, നമ്മൾ തമ്മിൽ എന്തെങ്കിലും ഉണ്ടെന്ന് പറയുമായിരിക്കും..... അതൊക്കെ ഒരു വഴിക്ക് അങ്ങ് പോട്ടെന്നു വയ്ക്കടോ..... എല്ലാരേം തൃപ്തിപെടുത്തി ഒന്നും നമ്മുക്ക് ജീവിക്കാൻ പറ്റില്ല..... നമുക്കറിയാമല്ലോ നമ്മളെ..... അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്തെ പ്രകാശം കെടുന്നത് കുസൃതിയോടെ തന്നെ അവൻ നോക്കി കണ്ടു.....

അവൻ ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നു അവളുടെ കണ്ണിലെ തിരനോട്ടത്തിന്റെ അർത്ഥം..... തന്റെ മറുപടിയിൽ അവൾ ഒന്ന് വേദനിച്ചു എന്ന് അവന് തോന്നിയിരുന്നു....... അത് അവളുടെ മുഖഭാവത്തിൽ നിന്നും വ്യക്തമായിരുന്നു....... പെട്ടെന്ന് അവളുടെ വിഷമം മാറ്റാൻ എന്നവണ്ണം പറഞ്ഞു...... " നന്നായി കണ്ണെഴുതിയാൽ തനിക്ക് ചേരും, വിടർന്ന കണ്ണുകൾ ആണ്..... " ഞാനങ്ങനെ കണ്ണ് ഒന്നും എഴുതാറില്ല, " അതെന്തുപറ്റി ഇഷ്ടം അല്ലേ.....?? " അതുകൊണ്ടല്ല കുട്ടിക്കാലം മുതൽ അമ്മ പറയാറുണ്ട്, ഒരുപാട് ഒരുങ്ങി നടക്കണ്ട കാര്യമൊന്നുമില്ല, നമ്മൾ ഒരുപാട് ഒരുങ്ങി നടക്കുമ്പോൾ നാട്ടുകാർ എന്തെങ്കിലുമൊക്കെ പറയും എന്ന്..... അതുകൊണ്ട് ഞാൻ അങ്ങനെ ഒരുങ്ങാറില്ല.... " അങ്ങനെ നാട്ടുകാരെയൊക്കെ സന്തോഷിപ്പിച്ചു നമുക്ക് ജീവിക്കാൻ പറ്റൂമോ....? അങ്ങനെയൊന്നും വിചാരിച്ചിട്ട് കാര്യമില്ലല്ലോ, പറയാൻ ആണെങ്കിൽ ഒരുങ്ങി എങ്കിലും പറയും, ഇല്ലെങ്കിലും പറയേണ്ടവർ പറയും എന്നുള്ള കാര്യം ഉറപ്പാണ്..... പിന്നെ നമ്മൾ എന്തിന് നമ്മുടെ നല്ല സമയം വെറുതെ പാഴാക്കി കളയണം കൃഷ്ണപ്രിയ.....

അവൻ പറഞ്ഞപ്പോൾ അത്ഭുതപൂർവ്വം അവൾ അവനെ തന്നെ നോക്കി...... അപ്പോഴേക്കും അവൻ ഒരു കുസൃതിച്ചിരി അവൾക്കായി സമ്മാനിച്ചിരുന്നു..... " സമയം ഒരുപാടായി ഞാൻ പൊയ്ക്കോട്ടേ..... ബസ്സ്‌ വരാറായി.... " ശരി പോയ്ക്കോ...... പക്ഷേ അത് മുഴുവൻ കഴിച്ചിട്ട് പോയാൽ മതി, അതിൻറെ പേരിൽ ബസ് പോവാണെങ്കിൽ ഞാൻ തന്നെ കൊണ്ടു വിടാം..... അതിൻറെ പേരിൽ ആരെങ്കിലും കണ്ടു എന്തെങ്കിലും പ്രശ്നം ഉണ്ടാവുകയാണെങ്കിൽ അതിൻറെ ബാക്കി കാര്യങ്ങളൊക്കെ ഞാൻ നോക്കിക്കോളാം പോരെ..... അവളുടെ മുഖത്ത് ഒരു സന്തോഷം നിറഞ്ഞത് അവൻ കണ്ടിരുന്നു..... നിഷ്കളങ്കമായ ഭാവമാണ് അവൾക്ക്...... പക്ഷെ തന്നോട് എന്തോ ഒരു പ്രത്യേകത ഉണ്ട് എന്ന് അവളുടെ ഓരോ ചലനങ്ങളിൽ നിന്നും അവന് മനസ്സിലായിരുന്നു...... എന്നാൽ അവൻ അത് മനസ്സിലായത് പോലെ അവളോട് ഇടപെട്ടിരുന്നില്ല....... ആദ്യം കണ്ട മാത്രയിൽ തന്നെ തനിക്കും അവളോട് എന്തോ ഒരു പ്രത്യേകത തോന്നിയിരുന്നു...... ഒരുപക്ഷേ അവളുടെ സ്വഭാവം തന്നെ ആയിരിക്കാം...... പക്ഷേ തന്നെ കാന്തം പോലെ ആകർഷിക്കുന്ന ഈ കണ്ണുകൾ തന്നെ അവളിലേക്ക് വല്ലാതെ ചേർത്തു നിർത്തും പോലെ അവനു തോന്നി ....... " എല്ലാ ദിവസവും ഈ സമയത്ത് ആണോ പോകുന്നത്.....?

" അതെ സർ .... എന്താ... പെട്ടന്ന് ചായ ഊതി ഊതി കുടിച്ചു കൊണ്ടൊരു മറുപടി.... " അങ്ങനെയാണെങ്കിൽ എല്ലാ ദിവസവും ഓരോ ചായ ഞാൻ ഓഫർ ചെയ്യാം കേട്ടോ..... തമാശയോടെ ആയിരുന്നു അവൻ പറഞ്ഞിരുന്നത് അവളുടെ മുഖത്ത് അതിനും പരിഭ്രമം തന്നെ..... അവന് ചിരിയാണ് വന്നത്..... " ബസ്സ്‌ വരാറായി..... അവനോട് യാത്ര പറഞ്ഞു ഇറങ്ങിയിരുന്നു, അവൾക്കു പുറകെ അവനും ചെന്നു..... അവസാനം ബസ്റ്റോപ്പിൽ അവൾക്കരികിൽ കുറച്ചുനേരം കൂടി നിന്ന് വർത്തമാനം പറഞ്ഞതിനു ശേഷമാണ് അവൻ പോയത്......... പിന്നീട് ഇടയ്ക്കിടെ ബസ്സ് കയറാൻ നിൽക്കുമ്പോൾ കാണുന്ന ഒരു പുഞ്ചിരിയിലും ചെറിയ ഒരു പരിചയ ഭാവത്തിലും ഇടയ്ക്കിടെ അവൻ കാണിക്കുന്ന ഒരു കൈവീശലോ ഒക്കെ അവളുടെ ഉള്ളിൽ സുഖമുള്ള ഒരു കുളിരായി....... അവളുടെ സ്വകാര്യ സന്തോഷങ്ങൾ ...... അങ്ങനെയിരിക്കെ ഒരു ദിവസം അവളുടെ അവസാനത്തെ ഒരു നല്ല ചുരിദാറും നരച്ചു തുടങ്ങിയപ്പോൾ അവൾ തനിക്ക് 2 ചുരിദാർ മേടിച്ച് തരണമെന്ന് സാവിത്രിയൊടെ പറഞ്ഞിരുന്നു.....

സീതയോട് ഇനി കാശ് ചോദിക്കാൻ മടി ആയതിനാൽ അവർ ഒരു ഉപായം കണ്ടുപിടിച്ചു..... സീതാമ്മയോട് കാര്യം പറഞ്ഞു.... മാനസിയുടെ പഴയ രണ്ട് ചുരിദാർ നൽകുമോ എന്ന്..... നൽകാം ഞായറാഴ്ച അവളോട് അവിടേക്ക് ചെല്ലാൻ സീത പറഞ്ഞു.... ആ കാര്യം സാവിത്രി അവളെ അറിയിച്ചു.... പക്ഷെ ആ കാര്യത്തിൽ അവൾക്ക് അല്പം സംശയമുണ്ടായിരുന്നു.... കാരണം മാനസി അങ്ങനെ ആയിരുന്നു അവളോട് ഇടപെട്ടിരുന്നത്..... ഇതുവരെ തന്നോട് ഒന്നു ചിരിച്ചിട്ട് പോലുമില്ല.... അങ്ങനെയുള്ളവൾ തനിക്ക് ഒരു ആവശ്യം വരുമ്പോൾ തന്നു സഹായിക്കുമോ, സീതാമ്മ ചിലപ്പോൾ വാങ്ങാൻ കാശ് തരുമായിരിക്കും എന്ന പ്രതീക്ഷയിൽ ആണ് പോയിരുന്നത്...... അമ്മ പറഞ്ഞതുകൊണ്ട് ധൈര്യമായിരുന്നു..... വീട്ടിലേക്ക് കയറുന്നതിനു മുൻപ് തന്നെ കണ്ടിരുന്നു പോർച്ചിൽ ചുവപ്പും കറുപ്പും ഇട കലർന്ന ബുള്ളറ്റ്....... അത് കണ്ടപ്പോൾ തന്നെ ആള് ഉള്ളിൽ ഉണ്ടായിരിക്കും എന്ന് അവൾക്ക് അറിയാമായിരുന്നു, തന്നെ കാണരുതെന്ന് ഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളൂ.....

സഹായമഭ്യർത്ഥിച്ച് വന്നതാണ്, കണ്ടാൽ തനിക്ക് എന്തോ ഒരു ബുദ്ധിമുട്ട് പോലെ ...... " ആ മോള് വന്നോ ഞാൻ മറന്നുപോയി മനസിയോട് പറഞ്ഞു എടുത്തുവയ്ക്കാൻ ....... സാവിത്രി ഇന്നലെ ഇവിടെ വന്ന് പറഞ്ഞതായിരുന്നു..... സാരമില്ല മോൾ വാ..... അകത്തേക്ക് ചെന്നപ്പോൾ ഫോണിൽ എന്തോ ചെയ്തുകൊണ്ടിരിക്കുന്ന മാനസിയെ ആണ് അവൾ കണ്ടത്..... " മോളെ നിൻറെ കുറച്ച് ഇടാത്ത നല്ല ചുരിദാറുകൾ ഒക്കെ എടുത്ത് ഇവൾക്ക് കൊടുക്ക്....... ഇവൾ കോളേജിൽ പഠിക്കാൻ പോവല്ലേ, നല്ലതൊക്കെ ഇട്ടോണ്ട് പോകേണ്ടേ....... നിനക്ക് ആണെങ്കിൽ ഉപയോഗിക്കാത്ത കുറേ ഇരുപ്പില്ലേ, ഉപയോഗിച്ചത് ഒന്നും കൊടുക്കേണ്ട കേട്ടോ...... ഉപയോഗിക്കാതെ അടച്ചുവെച്ചിരിക്കുന്നത്, നിനക്ക് ഇഷ്ടം ആവാത്തത് ആണ് എന്ന് പറഞ്ഞു കുറേ വച്ചിട്ടില്ലേ.... വെറുതെ ഇരുന്നു പോകുന്നതിലും നല്ലതല്ലേ.... സീത പറഞ്ഞപ്പോൾ പ്രതീക്ഷയോടെ അവൾ മാനസിയുടെ മുഖത്തേക്ക് നോക്കി ഇരുന്നു..... " അമ്മയൊടെ ആരാ പറഞ്ഞത് അതൊക്കെ എനിക്കിഷ്ടമില്ലാത്തത് ആണെന്ന് ന്.... ഇഷ്ടമില്ലാത്ത ആണെങ്കിലും അത് ഞാൻ ആർക്കും കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല......

അതൊക്കെ എന്റെ ചേട്ടന്മാർ വാങ്ങി തന്നത് ആണ്.... അവൾക്ക് വേണമെങ്കിൽ വേറെ വാങ്ങാൻ കാശ് കൊടുക്കുക..... എനിക്കിഷ്ടമല്ല....... ഇവിടെ തറ തുടയ്ക്കാൻ ഇട്ടാലും ഞാൻ കൊടുക്കില്ല...... അത്രയും പറഞ്ഞ് ദേഷ്യത്തോടെ അവൾ അകത്തേക്ക് കയറി പോയപ്പോൾ അറിയാതെ കൃഷ്ണപ്രിയയുടെ കണ്ണുകൾ നിറഞ്ഞിരുന്നു........ സീതായ്ക്കും വല്ലായ്മ തോന്നിയിരുന്നു..... അവൾ അങ്ങനെ പറയുമെന്ന് അവർ കരുതിയിരുന്നില്ല..... അവർക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു....... സ്റ്റെയർ ഇറങ്ങി വന്ന മാധവ് ഇത് കേട്ട് നിന്നു പോയിരുന്നു...... പൊതുവെ ചിരിച്ച് മാത്രം കണ്ടിട്ടുള്ള കൃഷ്ണപ്രിയയുടെ കണ്ണുകളിൽനിന്നും നീർത്തുള്ളികൾ പൊഴിഞ്ഞുവീണത് ആയിരുന്നു അവനിൽ ഏറെ വേദന പടർത്തിയിരുന്നു....... കലങ്ങിയ കണ്ണുകളോടെ അവിടെ നിൽക്കുന്നവളുടെ മുഖത്ത് തന്നെ അവൻറെ കണ്ണുകൾ തറഞ്ഞു പോയിരുന്നു.............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story