സ്വന്തം സൂര്യകാന്തി 💛🌻: ഭാഗം 7

swantham sooryakanthi

എഴുത്തുകാരി: റിൻസി പ്രിൻസ്

" ഇല്ല സർ ഞാൻ വരുന്നില്ല, സാർ പൊയ്ക്കോളൂ, നമുക്ക് പിന്നീട് സംസാരിക്കാം...... വിക്കി വിക്കി അവൾ പറഞ്ഞു.... " അങ്ങനെ പറയല്ലേ കൃഷ്ണപ്രിയ, ഞാൻ ഇന്ന് തന്നെ കാണാനും തന്നോട് സംസാരിക്കാൻ വേണ്ടി മാത്രം വന്നതാണ് ..... ഇന്ന് ഞാൻ ഓഫീസ് പോലും തുറന്നിട്ടില്ല, സത്യം പറഞ്ഞാൽ തന്നോട് സംസാരിക്കാതെ എൻറെ മൈൻഡ് കുറച്ചു സമയം ആയി ഡിസ്റ്റർബ് ആയിരുന്നു, ഇന്നലെ താൻ എന്നോട് ഒരു വാക്ക് പോലും മിണ്ടാതെ ആണ് വീട്ടിൽ നിന്ന് ഇറങ്ങി പോകുന്നത്....... അപ്പൊൾ തന്നെ ഒന്ന് കണ്ട് സംസാരിക്കുക എന്നുള്ളത് എൻറെ കടമയല്ലേ.......? ഒന്നുമല്ലെങ്കിലും നമ്മൾ ഫ്രണ്ട്സ് അല്ലേ കൃഷ്ണപ്രിയ......? അവൻ വണ്ടിയിൽ രണ്ട് കൈയ്യും മാറിൽ പിണച്ചുകൊണ്ട് പറഞ്ഞു.... " വേണ്ട സാർ മറ്റൊരിക്കൽ ആവാം...... അവൾക്ക് ശബ്ദംപോലും നേർത്ത് പോയിരുന്നു.... " ആരെങ്കിലും കാണും എന്ന് വിചാരിച്ചാണോ.....? അങ്ങനെ ഒരു പേടി ഉണ്ടാകും എന്ന് അറിഞ്ഞതുകൊണ്ട് ഞാൻ എൻറെ ഫേവറേറ്റ് ആയ ബുള്ളറ്റ് പോലും ഉപേക്ഷിച്ച് ഈ കാർ കൊണ്ടുവന്നത്..... എനിക്ക് കാർ യാത്ര അത് ഇഷ്ടമുള്ള കൂട്ടത്തിലല്ല......

പക്ഷേ തന്നെ ഒന്ന് സ്വസ്ഥമായി കാണാനും സംസാരിക്കാനും ഒക്കെ വേണ്ടിയാണ് ഞാൻ ഇന്ന് ഇത്‌ എടുത്തത്....... അറിയാതെ കൃഷ്ണപ്രിയയുടെ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു, അവളുടെ അവസ്ഥയായിരുന്നു അവളുടെ മനസ്സിന് വല്ലാത്ത രീതിയിൽ എത്തിച്ചിരുന്നത്...... പെട്ടെന്ന് മാധവും ഭയന്നുപോയി... " കൃഷ്ണപ്രിയ എന്തിനാ കരയുന്നത്.....? ഇത്‌ പബ്ലിക് റോഡാണ്, താനിങ്ങനെ കരയുന്നു, ഞാൻ ഇങ്ങനെ അടുത്തുനിന്ന് സംസാരിക്കുന്നു ആരെങ്കിലും കണ്ടാൽ മോശമാണ്...... എന്താടോ.....? എന്തു പറ്റി.....? അത്രത്തോളം അവൻ ചോദിച്ചപ്പോൾ തുറന്നു പറയേണ്ടിവന്നു അവൾക്ക്...... അറിഞ്ഞു കഴിഞ്ഞപ്പോൾ അവന്റെ ശ്രേദ്ധ അവളിൽ ആയിരുന്നു...... ചുരിദാറിന്റെ രണ്ടുവശവും ഒരുമിച്ച് പിടിച്ച് പുറകുവശം കാണാതിരിക്കന്നതിനുവേണ്ടി പേടിച്ച് പ്രാവിനെപ്പോലെ നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോൾ സഹതാപമാണ് അവന് തോന്നിയത്...... ശേഷം പതുക്കെ അവളോട് അരികിൽ ചെന്ന് പറഞ്ഞു...... " ഇത് തനിക്ക് ആദ്യം പറഞ്ഞാൽ പോരായിരുന്നോ......? ഞാൻ ഇപ്പൊൾ വന്നത് ഭാഗ്യം ആയി എന്ന് പറ.....

ബസ്സൊക്കെ കയറി താൻ ചെല്ലുമ്പോഴേക്കും ഒരു പരുവം ആയേനെ, ഇങ്ങോട്ട് കയറിക്കേ നമുക്ക് പരിഹാരമുണ്ടാക്കാം...... അങ്ങനെ അവൻ പറഞ്ഞു എങ്കിലും ഇത് അവനോട് പറയേണ്ടി വന്ന ചമ്മലായിരുന്നു അവളുടെ മുഖത്ത് ആ നിമിഷവും തെളിഞ്ഞു നിന്നിരുന്നത്....... " വേണ്ട സർ, വണ്ടിയിൽ കയറിയാൽ ശരിയാകില്ല.... " താൻ ഇങ്ങോട്ട് കേറൂ കൃഷ്ണപ്രിയ, ഇത്തരമൊരു സിറ്റുവേഷൻ അറിഞ്ഞിട്ട് തന്നെ സഹായിച്ചില്ലെങ്കിൽ ഞാനെന്തൊരു ഫ്രണ്ട്, അവൻ വണ്ടിയുടെ ഫ്രണ്ട് ഡോർ തുറന്നു കൊണ്ട് അവളോട് പറഞ്ഞപ്പോൾ അവൾക്ക് മടി തോന്നിയെങ്കിലും അവൻറെ ഗൗരവമായ മുഖം കണ്ടപ്പോൾ കയറാതിരിക്കാൻ തോന്നിയിരുന്നില്ല ശേഷം വണ്ടിയിലേക്ക് കയറിയപ്പോഴും അവനെ അഭിമുഖീകരിക്കുവാൻ അവൾക്ക് വലിയ ബുദ്ധിമുട്ട് തോന്നിയിരുന്നു...... ശ്രെദ്ധയോട് വണ്ടി ഓടിക്കുകയായിരുന്നു അവൻ.,.. ഡ്രൈവിങ് ചെയ്യുന്നതിനിടയിൽ അവൻ പറഞ്ഞു........ "താൻ ഇങ്ങനെ ചമ്മി നിൽക്കണ്ട ആവശ്യമൊന്നുമില്ല കൃഷ്ണപ്രിയ.......

ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു സമയമാണിത്......... അവളുടെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട സംഭവം, അതില് ഇങ്ങനെ നാണിക്കേണ്ട കാര്യമൊന്നുമില്ല....... ഒരു അമ്മ ആകുന്നതിനു വേണ്ടി തൻറെ ശരീരം തയ്യാറെടുക്കുകയാണ്, ഒരു പെണ്ണിന്റെ ഏറ്റവും വലിയ ഭാഗ്യം എന്നു പറയുന്നത് അമ്മയാകാൻ ഉള്ള കഴിവാണെന്ന് എൻറെ അമ്മ പറഞ്ഞു എനിക്കറിയാം...... അമ്മ എന്നു പറയുന്ന വാക്കിലും വലിയ മഹത്വമുള്ള മറ്റ് എന്താടോ ഈ ലോകത്തുള്ളത്....,. അതിനേക്കാൾ നല്ല ഏതെങ്കിലും ഒരു വാക്ക് ഏതെങ്കിലുമൊരു ഡിക്ഷണറിയിൽ കാണാൻ പറ്റൂമോ...... ആരെങ്കിലും കണ്ടു പിടിച്ചിട്ടുണ്ടോ......? ഒരിക്കലും ഇല്ല...... അതിന് ഇങ്ങനെ നാണിക്കണ്ട ആവശ്യമൊന്നുമില്ല, എന്റെ മുഖത്തേക്ക് നോക്കി നേരെ നിൽക്കാതെ ഇരിക്കാൻ താൻ കൊലപ്പുള്ളിയൊ അല്ലെങ്കിൽ എന്തെങ്കിലും തെറ്റ് ചെയ്ത ആളോ ഒന്നും അല്ലല്ലോ, ഇത് തന്റെ ശരീരത്തിന് എല്ലാമാസവും സംഭവിക്കുന്ന ഒരു അവസ്ഥയാണ്....... അത് ഒരു പുരുഷനായ എന്നോട് പറഞ്ഞു എന്ന് വെച്ച് ഇങ്ങനെ നാണിക്കേണ്ട കാര്യമൊന്നുമില്ല.......

ഈ ഒരു അവസ്ഥയിലൂടെ കഴിഞ്ഞുപോയിട്ടുള്ള സ്ത്രീകളാണ് ഓരോ കുഞ്ഞുങ്ങൾക്കും ജന്മം നൽകുന്നത്....... ഞാനും അങ്ങനെ വന്ന ഒരു കുഞ്ഞ് അല്ലേ.....? എനിക്ക് മനസ്സിലാകും..... അവൻറെ ആ വാക്കുകളിൽ അവൾക്ക് അവനൊടുള്ള ബഹുമാനം കൂടുകയായിരുന്നു....... അടുത്തുള്ള ഒരു മെഡിക്കൽ സ്റ്റോറിന്റെ മുൻപിലേക്ക് അവൻ വണ്ടി നിർത്തി..... "ഇവിടെ ഇരിക്ക്..... ഞാൻ പോയി വാങ്ങിയിട്ട് വരാം..... അവൻ വാലേറ്റ് ഉണ്ടോന്ന് ഉറപ്പ് വരുത്തി ഇറങ്ങാൻ തയ്യാറെടുത്തു...... " അയ്യോ സർ വാങ്ങേണ്ട, എന്നെ വീട്ടിലൊന്ന് ആക്കിയാൽ മതി...... വീടിൻറെ അരികിലെ റോഡിലോ മറ്റോ ഞാൻ പൊയ്ക്കോളാം....... സാറിന് അതൊക്കെ ബുദ്ധിമുട്ടാകും.... " ഒരു ബുദ്ധിമുട്ടുമില്ല....... പിന്നീട് അവളുടെ മറുപടിക്ക് കാക്കാതെ നേരെ മെഡിക്കൽ സ്റ്റോറിൽ ചെന്ന് എന്തോ പറയുന്നതും അവർ പൊതിഞ്ഞു കൊടുക്കുന്നതും ഒക്കെ കണ്ടിരുന്നു...... പക്ഷേ അവൻ ഒരു മാറ്റവും ഇല്ലാതെയാണ് കടന്നുവരുന്നത്, ചിരിയോടെ വന്നത് തന്റെ കയ്യിലേക്ക് നീട്ടുമ്പോൾ വാങ്ങാൻ പോലും അവൾക്ക് ഒരു മടി തോന്നിയിരുന്നു.......

" ആദ്യം ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുമ്പിൽ നിർത്തതാം..... അവിടുന്ന് ഒരു ഡ്രസ്സ് എടുക്കാം, എന്നിട്ട് അവിടുത്തെ ടോയ്‌ലറ്റിൽ തനിക്ക് ഡ്രസ്സ്‌ ചേഞ്ച്‌ ചെയ്യാം....... അവൻ വളരെ സാധാരണ രീതിയിൽ തന്നെ എല്ലാം പറഞ്ഞപ്പോഴും അവൻറെ ഓരോ വാക്കുകളും തനിക്ക് ഒരു വല്ലാത്ത ചമ്മൽ ഉണ്ടാകുന്നതായി കൃഷ്ണപ്രിയക്ക് തോന്നിയിരുന്നു....., " അതൊന്നും വേണ്ട സർ, എന്നെ വീട്ടിൽ വിട്ടാൽ മതി....... അവൾ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു.. " വീട്ടിൽ വിട്ടാൽ എങ്ങനെ ആണ് തന്നോട് ഞാൻ സംസാരിക്കുന്നത്.....? ഞാൻ പറഞ്ഞില്ലേ എനിക്ക് തന്നോട് സംസാരിക്കാൻ ഉണ്ട്,ആദ്യം ഒന്ന് കൂളായിട്ട്, അതിനുശേഷം എനിക്ക് പറയാനുള്ളത് ഒക്കെ ഒന്ന് കേൾക്ക്....... അവൻ വളരെ സാധാരണയായി പറഞ്ഞപ്പോൾ പിന്നീട് അവൾ മറുപടി ഒന്നും പറഞ്ഞില്ല ഒരു ടെക്സ്റ്റൈൽ ഷോപ്പിന് മുൻപിലേക്ക് തന്നെ വണ്ടി നിന്നിരുന്നു....... വണ്ടി പോകുന്ന വഴികൾ ഒന്നും തനിക്ക് പരിചയമില്ലാത്തത് ആണ് എന്ന് അവൾക്ക് തോന്നിയിരുന്നു....... എവിടെയാണ് തങ്ങൾ പോകുന്നത് എന്ന് പക്ഷേ അവനൊട് m ചോദിക്കാനും വയ്യ.......

ഒരു നിമിഷം അവനോടൊപ്പം ഇറങ്ങിപ്പുറപ്പെട്ടത് തെറ്റായി പോയോ എന്ന് പോലും അവൾ ചിന്തിച്ചിരുന്നു....... ഷോപ്പിന്റെ അകത്തേക്ക് കയറുവാനും അവൾക്ക് മടി തോന്നിയിരുന്നു...... " പേടിക്കേണ്ട, താൻ മുന്നിൽ നടന്നൊ, ഞാൻ പിറകെ നടന്നോളാം..... ആരും ശ്രദ്ധിക്കില്ല, വേണെങ്കിൽ ആ ബാഗ് അല്പം താഴ്ത്തിയിട്ടോ....? തനിക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ മാത്രം, അത് പറഞ്ഞപ്പോൾ അവൾ അങ്ങനെ തന്നെ ചെയ്തിരുന്നുമ.... ഷോപ്പിന് ഉള്ളിലേക്ക് കയറി കഴിഞ്ഞപ്പോൾ ആദ്യം ഒരു ചുരിദാർ തന്നെ അവർ സെലക്ട് ചെയ്തിരുന്നു, അതിന്റെ വില കണ്ടവൾ ഞെട്ടി, 1600, അതിൽ കുറഞ്ഞതൊന്നും അവിടെ ഇല്ല....വീണ്ടും കുറഞ്ഞത് സെയിൽസ് ഗേലിനോട് ചോദിച്ചു കൊണ്ടിരുന്നപ്പോൾ ആയിരുന്നു അവൻ പറഞ്ഞത്.... " അതൊന്നും നോക്കണ്ട, അത് ഞാൻ കൊടുത്തോളാം താൻ ആദ്യം ഒന്ന് റിലാക്സ് ആകു അവളോട് പതുക്കെ പറഞ്ഞു..ശേഷം നല്ലത് എന്ന് തോന്നുന്ന ഒരു കുർത്തയും ലെഗ്ഗിനും എടുത്തു കൊടുത്തൂ.... ,

ഇവിടെ അടുത്ത് ടോയ്ലറ്റ് ഉണ്ടോ ? സെയിൽസ് ഗേളിനോട് അവൻ ചോദിച്ചപ്പോൾ അവർ ടോയ്‌ലറ്റിന്റെ സ്ഥാനം പറഞ്ഞുകൊടുത്തിരുന്നു...... അവളോടൊപ്പം അവിടെ വരെ അവനും ചെന്നിരുന്നു..... അകത്തേക്ക് കയറാൻ തുടങ്ങിയ അവളോടായി അവൻ പറഞ്ഞു... " കൃഷ്ണപ്രിയ കെയർഫുൾ..... ക്യാമറ ഒക്കെ ഉണ്ടോ എന്ന് ശ്രദ്ധിക്കണം, അവൻ അത് പറഞ്ഞപ്പോൾ വീണ്ടും അവളുടെ മുഖത്ത് പരിഭ്രാന്തി നിറഞ്ഞിരുന്നു...... " പറഞ്ഞു എന്നെ ഉള്ളു, ഉണ്ട് എന്ന് അല്ല, ഒരു ശ്രദ്ധ വേണം എന്നാണ് പറഞ്ഞത്...... അവിടെ പ്രശ്നമൊന്നും കാണില്ല കടയിൽ തന്നെ എത്ര പെൺകുട്ടികൾ ഉണ്ട്, അവരൊക്കെ വസ്ത്രം മാറുന്നത് അവിടെ ആയിരിക്കും..... നമ്മൾ എല്ലാ കാര്യത്തിലും ഒരു ശ്രദ്ധ കൊടുക്കണം, അതിന് വേണ്ടിയാണ് അങ്ങനെ പറഞ്ഞത്...... മനസ്സിലായോ....?? അതെന്ന് അർത്ഥത്തിൽ അവൾ തലയാട്ടി..... ഒരു വിധത്തിൽ അവളെ അങ്ങനെ പറഞ്ഞ് ആശ്വസിപ്പിച്ച് ടോയ്‌ലറ്റിലേക്ക് കയറ്റി വിട്ടതിനു ശേഷം അവൻ വീണ്ടും പുറത്തേക്ക് വന്നിരുന്നു, അതിനുശേഷം അവിടെ കണ്ടിരുന്ന നല്ലതെന്നു തോന്നുന്ന കുറച്ചു ചുരിദാറുകൾ ഒരുമിച്ച് തന്നെ അവൻ സെലക്ട് ചെയ്തു......

രണ്ടുമൂന്നു കുർത്തയും ലെഗ്ഗിനും ഒക്കെ വാങ്ങി ..... അവൾക്ക് ചേരുന്നത് കൂടുതലും ലൈറ്റ് നിറങ്ങളാണ് എന്ന് തോന്നിയിരുന്നു, ലൈറ്റ് നിറങ്ങളിലാണ് കണ്ടിട്ടുള്ളത് കൂടുതലും, അതുകൊണ്ടുതന്നെ കുറച്ചു നല്ല ചുരിദാറുകൾ ആയിരുന്നു അവൻ വാങ്ങിയത്..... അതിന് ശേഷം അതെല്ലാം ബില്ലിലേക്ക് കൊടുക്കുകയും ചെയ്തു...... അവൾ വന്നാൽ അത് എടുക്കുക ഒന്നും ചെയ്യില്ല എന്ന് അവന് ഉറപ്പായിരുന്നു....... ഡ്രസ്സ് മാറി തിരിച്ചു വന്നപ്പോഴേക്കും അവൻ എടുത്ത ഡ്രസ്സ് അവൾക്ക് കറക്റ്റ് ആയിരുന്നു....... സാധാരണ പുറത്ത് നിന്ന് വാങ്ങുമ്പോൾ കാവ്യ ചേച്ചിയെ കൊണ്ട് ഒന്ന് ഷേപ്പ് ചെയ്യിപ്പിക്കാറുണ്ടായിരുന്നു...... അതിൻറെ ആവശ്യം ഒന്നും ഉണ്ടായിരുന്നില്ല....... അവൻ സെലക്ട് ചെയ്തതാണ് അത്..... ചാരനിറത്തിലുള്ള ഒരു കുർത്തയും അതിനു ചേരുന്ന കറുത്ത നിറത്തിലുള്ള ഒരു ലെഗ്ഗിനും ആയിരുന്നു അവൻ സെലക്ട് ചെയ്തിരുന്നത്...... ആദ്യമായാണ് അവൾ റെഡിമെയ്ഡ് ആയി ഉള്ള ഒരു ഡ്രസ്സ് ഇടുന്നത്....... സാധാരണയായി തയ്യിക്കുക ആണ് പതിവ് .......

അതുകൊണ്ട് പുറത്തുനിന്ന് അങ്ങനെ വാങ്ങാറില്ല, ആ വേഷത്തിൽ അവൾ അതീവ സുന്ദരി ആണെന്ന് അവൾ ഇറങ്ങി വന്നപ്പോൾ അവനും തോന്നിയിരുന്നു...... കറുത്ത പൊട്ടു മാത്രമേ ഇന്നും മുഖത്ത് കാണാനുള്ളൂ....... പെട്ടെന്ന് തന്നെ അവൻ അടുത്ത കണ്ട ഫാൻസി തന്നെയായ സ്റ്റോറിൽ നിന്നും അവൾ കാണാതെ ഒരു സാധനം വാങ്ങി തൻറെ പോക്കറ്റിലേക്ക് വയ്ക്കുകയും ചെയ്തു..... " ഓക്കേ അല്ലേ....? അവൻ അവളോട് ചോദിച്ചു......അവൾ തലയാട്ടി....... രണ്ടുപേരും ഷോപ്പിൽ നിന്ന് ഇറങ്ങി കാറിൽ കയറി...... കുറച്ച് സമയം എന്ത് പറയണം എന്ന് അവൾക്ക് അറിയുമായിരുന്നില്ല...... പിന്നീട് അവൾ തന്നെ സംസാരിച്ചു തുടങ്ങി...... " എന്താണ് സാറിന് എന്നോട് സംസാരിക്കാൻ ഉണ്ടെന്ന് പറഞ്ഞത്.......? " എടൊ, ഇന്നലെ മാനസി ഇടപെട്ടതിന് ഒരു മാപ്പ് പറയാൻ ആയിരുന്നു, അവൾ അങ്ങനെ ഇടപെട്ടതിൽ എനിക്കും ഒരു പങ്കില്ലേ.....? ഞാൻ അവളുടെ സഹോദരൻ അല്ലേ, നന്നായി അവളെ വളർത്താതുകൊണ്ടല്ലേ അങ്ങനെയൊക്കെ കാണിച്ചത്..... " അയ്യോ സർ അങ്ങനെ ഒന്നും . പറയേണ്ട ഞാൻ അത്‌ കാര്യമായി എടുത്തിട്ടില്ല.... "

അത് തന്റെ മര്യാദ....... അപ്പോൾ എൻറെ മര്യാദയും കാണിക്കേണ്ടേ...... " നമ്മൾ എങ്ങോട്ടാ പോകുന്നത്....? പരിചയമില്ലാത്ത സ്ഥലം കണ്ട് അവൾ ചോദിച്ചു.... " തനിക്ക് പേടിയുണ്ടോ....? പരിചയമില്ലാത്ത ഒരാളുടെ കൂടെ ഇങ്ങനെ വരാൻ.. ഡ്രൈവിങ്ങിൽ ശ്രെദ്ധിച്ചു തന്നെ അവൻ ചോദിച്ചു.... അതിന് എന്ത് മറുപടി പറയണമെന്നറിയാതെ ഇരിക്കുകയായിരുന്നു അവൾ...... പെട്ടെന്ന് ഒന്ന് പൊട്ടിച്ചിരിച്ച് അവൻ തന്നെ അതിനുള്ള മറുപടിയും പറഞ്ഞു...... " അങ്ങനെ ആരെങ്കിലും ഒന്ന് വിളിച്ചാൽ പോകാൻ പാടില്ല കൃഷ്ണപ്രിയ.... ഇപ്പോഴത്തെ കാലമല്ലേ നന്നായി ആലോചിച്ച് വേണം ഒരു തീരുമാനമെടുക്കാൻ........ തന്നെ കൊണ്ട് ഈ വണ്ടി നിർത്തുന്നത് ഒരാള് പോലും ഇല്ലാത്ത സ്ഥലത്ത് ആണെങ്കിലോ....?? അവിടെവച്ച് എനിക്കെന്തെങ്കിലും തോന്നിയാലോ......? ഇങ്ങനെയൊക്കെയല്ലേ ഓരോ അപകടങ്ങൾ നടക്കുന്നത്......

നമ്മുടെ നാട്ടുകാർ ആണെന്ന് പറഞ്ഞാലും അങ്ങനെ കയറിപ്പോകാൻ ഒന്നും പാടില്ല കേട്ടോ..... പെട്ടെന്ന് അവൻ അങ്ങനെ പറഞ്ഞപ്പോൾ അവൾക്ക് ഒരു നേരിയ ഭയം തോന്നിയിരുന്നു...... അത് കണ്ട് അവൻ വീണ്ടും പൊട്ടിച്ചിരിച്ചു, ശേഷം അവളുടെ മുഖത്തേക്ക് നോക്കി കൊണ്ട് പറഞ്ഞു...... " ഞാൻ വിളിച്ചത് കൊണ്ടാണ് കയറിയത്...... അങ്ങനെ വേറെ ആരും വിളിച്ചാലും കയറില്ലെന്ന് എനിക്കറിയാം......അല്ലേ...? പെട്ടന്ന് അവളുടെ മുഖത്തേക്ക് നോക്കിയവൻ ചോദിച്ചു.... അവൾ എന്ത് പറയണം എന്ന് അറിയാത്ത അവസ്ഥയിൽ ആയി... " എന്നോടുള്ള ഒരു വിശ്വാസത്തിൽ അല്ലേ യാത്ര ചെയ്യുന്നത്.....? അവൻ വീണ്ടും ചോദിച്ചു.... അവൾ മെല്ലെ തല ചലിപ്പിച്ചു..... " ആ വിശ്വാസം ഞാൻ മുതലെടുക്കില്ല, പേടിക്കേണ്ട.... ചിരിയോടെ അവൻ പറഞ്ഞു അതിനോടൊപ്പം തന്നെ വണ്ടി സ്ലോ ചെയ്തിരുന്നു..... ശേഷം ഡ്രൈവിംഗിൽ നിന്ന് ശ്രദ്ധ മാറ്റി നേരെ അവളുടെ മുഖത്തേക്ക് നോക്കി.... അവളുടെ കണ്ണുകളിലേക്ക് നോക്കി കൊണ്ട് ചോദിച്ചു, "ഇനി ഞാനൊരു കാര്യം ചോദിച്ചാൽ സത്യം മാത്രമേ എന്നോട് പറയാവു.....

എന്നോടും ഡോക്ടറോടും കള്ളം പറയാൻ പാടില്ല....... അതുകൊണ്ട് സത്യസന്ധമായി തന്നെ മറുപടി വേണം, അവൾ ആകാംക്ഷയോടെ അവന്റെ മുഖത്തേക്ക് തന്നെ നോക്കി...... " എന്നോടുള്ള വിശ്വാസത്തിന് തനിക്ക് മറ്റെന്തെങ്കിലും അർത്ഥങ്ങൾ ഉണ്ടോ......? തൻറെ മനസ്സിൽ മറ്റെന്തെങ്കിലും പ്രേത്യകതകൾ ഉണ്ടോ.....? മറ്റെന്തെങ്കിലും വർണ്ണങ്ങൾ ആ വിശ്വാസത്തിന് താൻ നൽകിയിട്ടുണ്ടോ......?? അവളുടെ കണ്ണുകളിലേക്ക് നോക്കി അവൻ അത് പറഞ്ഞപ്പോൾ എന്തു മറുപടി പറയണമെന്ന് അവൾക്കും അറിയുമായിരുന്നില്ല...... ഞെട്ടിപ്പോയിരുന്നു കൃഷ്ണപ്രിയ, അവളുടെ കണ്ണുകളിലെ പിടച്ചിലിൽ മനസ്സിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു അവന് എല്ലാം..... അവൾ എത്രയൊക്കെ കള്ളം പറഞ്ഞാലും ആ കണ്ണുകൾ കള്ളം പറയില്ല എന്ന് അവന് മനസ്സിലായി...............തുടരും.......................

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story