സ്വന്തം തറവാട് : ഭാഗം 10

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"ഒരു പെണ്ണുവിചാരിച്ചാൽ ഇതൊക്കെ നടക്കും... അതിന്റെ ആദ്യ പടിയാണ് ഇപ്പോൾ നടന്നത്... വൈകാതെ ബാക്കി കൂടി നടക്കും... അതിന് ഏട്ടന്റെ സഹായം എനിക്ക് വേണം... അതിന് ആദ്യം ചെയ്യേണ്ടത് ഏട്ടനും ആ വേദികയും തമ്മിൽ നടക്കാൻ പോകുന്ന വിവാഹം എല്ലാം ശരിയാകുന്നതുവരെ നമ്മുടെ നാവിൽ നിന്ന് ഒരീച്ചപോലും അറിയരുത്... പ്രത്യേകിച്ച് ആ നന്ദനും വേദികയും... അത് നമുക്കുതന്നെ ആപത്തായി മാറും... " "അതെങ്ങനെ... അവൾ എന്തായാലും അറിയില്ലേ... അവളറിഞ്ഞാൽ നന്ദനും അറിയും... " അതിന് എല്ലാ കാര്യവും തീരുമാനിച്ചിട്ടുമതി പെണ്ണുകാണൽ ചടങ്ങ്... അപ്പോഴേക്കും അവളുടെ മനസ്സ് മാറ്റിയെടുക്കാമെന്ന് പറഞ്ഞില്ലേ അവളുടെ അച്ഛൻ... അതുവരെ ക്ഷമിക്കുക... അല്ലെങ്കിലും അവരറിഞ്ഞാൽ അവർക്ക് എന്ത് ചെയ്യാൻ കഴിയും ഇതിൽ... " പ്രദീപൻ ചോദിച്ചു... "ഏട്ടന് ആലോചിക്കാനുള്ള ബുദ്ധിയില്ലേ... ഇതറിഞ്ഞ് അവൾ ആ നന്ദന്റെ കൂടെ ഇറങ്ങിപ്പോകില്ലെന്നാരു കണ്ടു... അങ്ങനെ സംഭവിച്ചാൽ നമ്മൾ ഇതുവരെ കഷ്ടപ്പെട്ടതിന് കാര്യമില്ലാതെയാവില്ലേ... "

"എന്നായാലും അവളറിയും... അന്നേരം അവൾക്ക് അവന്റെ കൂടെ ഇറങ്ങിപ്പോകാമല്ലോ... " "അതപ്പോഴല്ലേ... അപ്പോഴേക്കും ഞാൻ ആ തറവാട്ടിൽ എത്തുമല്ലോ... പിന്നത്തെ കാര്യം എനിക്ക് വിട്ടേക്ക്... അവളെ മനസ്സുമാറ്റി നമ്മുടെ വഴിയിലേക്ക് എത്തിക്കാനുള്ള മാർഗം എനിക്കറിയാം... അതിന് ചില കടുത്ത കളികൾ കളിക്കേണ്ടിവരും... അവിടെയാണ് എനിക്ക് ഏട്ടന്റെ സഹായം വേണ്ടിവരുന്നത്... അതിനുമുമ്പേ തേനെ പാലേ എന്നു പറഞ്ഞ് അവളുടെ വഴിയേ നടക്കാതിരിക്കുക.. പിന്നെ നിങ്ങൾ അറിയാത്ത മറ്റൊരു സത്യം ഞാൻ പറയാം... ദീപിക... അച്ഛന്റെ പാട്ണറുടെ മകൾ... ഇപ്പോൾ പുതുശ്ശേരി തറവാട്ടിലെ മൂത്ത പുത്രനെ ഇഷ്ടപ്പെടുന്നവൾ... അവൾ എന്റെ കൂട്ടുകാരിയാണ്... എന്റെ ഏറ്റവും അടുത്ത ബെസ്റ്റ് ഫ്രണ്ട്... ആ വരുണിനേയും അവളേയും ഒന്നിപ്പിച്ചത് ഞാൻ തന്നെയാണ്... പക്ഷേ ആ വിവരം വരുണിന് അറിയില്ല... ഞങ്ങൾ രണ്ടു കൂടി ആ തറവാട് ഒരു പരുവമാക്കിത്തരാം... " "ഇവൾ എന്റെ മകൾ തന്നെയാണ്... കണ്ടുപഠിക്കെടാ... ആണാണെന്ന് പറഞ്ഞ് മീശയുംവച്ച് നടന്നിട്ട് കാര്യമില്ല... തലയിൽ കുറച്ച് എന്തെങ്കിലും വേണം...

എന്റെ മനസ്സറിഞ്ഞ് ഇവൾ കളിച്ചത് കണ്ടോ നീ... അതാണ് വേണ്ടത്... ഇനി നീ നോക്കിക്കോ... എന്റെ പക അത് എങ്ങനെ തീർക്കുമെന്ന് ഞാൻ കാണിച്ചുതരാം... ആ തറവാടുതന്നെ എന്റെ കൈപ്പിടിയിലൊതുക്കും ഞാൻ... അതെന്റെ വാശിയാണ്... അതിന്റെ തുടക്കമാണ് ഇത്... ആ നന്ദന്റെ വീട്ടുകാരും അവരേയും തമ്മിൽ തെറ്റിക്കുക അതാണ് അടുത്ത നീക്കം... അതിനുമുമ്പ് ഇവളവിടെ കയറണം... അതും എത്രയും പെട്ടന്ന്... " അതും പറഞ്ഞ് സുധാകരൻ അകത്തേക്ക് പോയി... " "എന്താടീ നീയും അച്ഛനും ഏട്ടനും കൂടി ആ തറവാട് ഒരു സ്മശാനമാക്കുമോ... " സുധാകരന്റെ ഭാര്യ ജലജ ചോദിച്ചു... "അതിലെന്താ അമ്മേ സംശയം... അതു വേണ്ടേ... " "വേണം... എന്നാലേ എനിക്ക് സമാധാനമാകൂ... എന്റെ ചേച്ചി അവളുടെ ആത്മാവിന് ശാന്തികിട്ടൂ... അത്രയേറെ ആ ശ്രീധരമേനോനെ ഇഷ്ടപ്പെട്ടവളായിരുന്നു എന്റെ ചേച്ചി... എത്രയോ ആയാളുടെ വഴിയേ നടന്നു... എന്നാൽ അയാൾ കണ്ടഭാവംപോലും നടിച്ചില്ല... അവസാനം നിന്റെ അച്ഛൻ വിവാഹം കഴിക്കണം എന്ന് മോഹിച്ച പെണ്ണിനെ അയാൾ സ്വന്തമാക്കി..

ഇതറിഞ്ഞ എന്റെ ചേച്ചി ഒരു മുഴം കയറിൽ ജീവൻ അവസാനിപ്പിക്കുകയായിരുന്നു... അച്ഛന് അയാളോടുള്ള പകയേക്കാൾ എത്രയോ ഇരട്ടി പക എനിക്കുണ്ട് അയാളോട്... ആ തറവാടിന്റെ മേൽക്കൂര നിലം പറ്റിയാലേ എന്റെ നെഞ്ചിലെ തീയണയൂ... " "എല്ലാം എനിക്കറിയാവുന്നതല്ലേ... അമ്മ കണ്ടോ... അമ്മയുടേയും അച്ഛന്റേയും ആഗ്രഹം ഞാൻ നിറവേറ്റും... പുതുശ്ശേരി തറവാട് നാട്ടുകാർക്ക് പറഞ്ഞു നടക്കാൻ മാത്രം ഒരോർമ്മയാക്കി മാറ്റും ഞാൻ... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ദിവസങ്ങൾ കഴിഞ്ഞു... പുതുശ്ശേരി തറവാട്ടിൽ സന്തോഷത്തിന്റെ ദിവസമായിരുന്നു അന്ന് വരുണിന്റേയും കിരണിന്റേയും വിവാഹദിവസം... നാടുകണ്ട ഏറ്റവും വലിയ വിവാഹമായിരുന്നു അത്... പക്ഷേ അത് ഒരു പടപ്പുറപ്പാടിന്റെ ആരംഭമായിരുന്നു എന്ന് അവരാരും മനസ്സിൽ കരുതിയിരുന്നില്ല... " "വിവാഹം കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു... " "അന്ന് രാത്രി പാലുമായി കിരണിന്റെ മുറിയിലെത്തി ശിൽപ്പ... " "ശിൽപ്പേ നമ്മൾ തമ്മിൽ ആദ്യമായി കണ്ട ദിവസം നിനക്കോർമ്മയുണ്ടോ...

അന്നെന്റെ ആത്മധൈര്യത്തിലാണ് ഇന്ന് നീ ഇവിടെ എന്റെ കൂടെ നിൽക്കുന്നത്... ഇല്ലായിരുന്നെങ്കിൽ ഇപ്പോൾ നീ ആറടി മണ്ണിനടിയിലും ഞാൻ ജയിലഴിക്കുള്ളിലും... " കിരൺ പറഞ്ഞു... "അങ്ങനെ സംഭവിക്കില്ലല്ലോ.. നമ്മൾ തമ്മിൽ ആദ്യം കണ്ട ദിവസം അതല്ല... അതിന് എത്രയോ മുന്നേ നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്... അതിനിടയിൽ എപ്പോഴോ നിങ്ങളെ ഇഷ്ടപ്പെടാൻ തുടങ്ങി... അന്ന് നിങ്ങളുടെ കാറിന് മുന്നിലേക്ക് ഞാൻ എന്റെ വണ്ടിയുമായി വന്നത് മനപ്പൂർവ്വം തന്നെയാണ്... അതും എന്റെ സുരക്ഷ ഉറപ്പുവരുത്തിത്തന്നെയാണ് ഞാൻ വണ്ടിയുമായി മുന്നിൽ വന്നത്... " "അതുശരി അപ്പോൾ അങ്ങനെയായിരുന്നല്ലേ... മനുഷ്യന്റെ സ്നേഹം നിലച്ചു പോയി അന്നേരം... അതു പോട്ടെ എന്നെ ഇഷ്ടപ്പെടാൻ എന്താണ് കാര്യം... നാട്ടിൽ വേറെ എത്രയോ ചെക്കന്മാരുണ്ട്... അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രത്യേകതയാണ് എനിക്ക്... " "അതോ അത് ഏതൊരു പെണ്ണിനായായും ആണിനായാലും അവരുടെ മനസ്സിൽ ചില സങ്കൽപ്പങ്ങൾ ഉണ്ട്... എന്നിലത് ഉണ്ടായത് നിങ്ങളെപ്പോലെ ഒരാളെയാണ്... " "അതു കൊള്ളാം... അപ്പോൾ അതായിരുന്നു... ശരി... എന്നാൽ സംസാരിച്ച് നേരം വെളിപ്പിക്കേണ്ട... നമുക്ക് കിടക്കേണ്ടേ... " "കിടക്കണം... അതിനുമുമ്പ് എനിക്ക് ചിലത് പറയാനുണ്ട്... മനുഷ്യന്മാരുടെ കാര്യമല്ലേ...

വാക്കുകൾ എപ്പോഴാണ് മാറുക എന്നറിയില്ലല്ലോ... എന്റെ വീട്ടുകാരും ഈ വീട്ടുകാരും തമ്മിൽ ഒരു വാക്ക് പറഞ്ഞ് ഉറപ്പിച്ചിരുന്നു...മറന്നുകാണില്ല എന്നുകരുതുന്നു... എന്റെ ഏട്ടനുവേണ്ടി നിങ്ങളുടെ അനിയത്തിയെ ആലോചിക്കുന്ന കാര്യം... അത് മറന്നിട്ടില്ലല്ലോ... " "അത് വാക്കു പറഞ്ഞ് ഉറപ്പിച്ചതല്ലേ... അവളുടെ മനസ്സ് മാറ്റിയെടുക്കാനുള്ള സമയവും പറഞ്ഞതല്ലേ... പിന്നെയെന്താണ് പ്രശ്നം... " "വാക്ക്... അതുമാത്രമാണ് എപ്പോഴും മാറ്റിപ്പറയാൻ കഴിയുന്നതും... ചെറുപ്പത്തിൽ ആ നന്ദന് നിങ്ങളുടെ അനിയത്തിയെ വിവാഹം ചെയ്തുകൊടുക്കാമെന്ന് വാക്കു പറഞ്ഞ് ഉറപ്പിച്ചതല്ലേ... ഇപ്പോൾ ആ വാക്ക് നിങ്ങൾ മാറിയില്ലേ... നാളെ വീണ്ടും ഇപ്പോൾ പറഞ്ഞ വാക്ക് മാറില്ലെന്ന് ആരുകണ്ടു... അതുകൊണ്ട് എന്റെ ഏട്ടനുമായുള്ള വേദികയുടെ വിവാഹം കഴിയുന്നതുവരെ നമ്മൾ ഭാര്യാഭർത്താക്കന്മാർ ആവുന്നത് മറ്റുള്ളവരുടെ മുന്നിൽ മാത്രം... ഇതിനകത്ത് നമ്മൾ രണ്ടും രണ്ടാണ്... അതായത് നിങ്ങളും ഞാനും രണ്ട് അപരിചിതരായി കഴിയുമെന്ന്... ആ കിടക്കയിൽ നിങ്ങളുമൊന്നിച്ച് ഞാൻ കിടക്കുന്നത് ആ വിവാഹം കഴിഞ്ഞിട്ട്... അതുവരെ ഞാനോ അല്ലെങ്കിൽ നിങ്ങളോ ഈ തറയിൽ ഷീറ്റ് വിരിച്ച് കിടക്കും അത് ആര് വേണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം... "

"അപ്പോൾ ഇത്രയും നാൾ എന്റെ വഴിയേ നടന്നത് നീ ഇതെല്ലാം മനസ്സിൽ വച്ചായിരുന്നല്ലേ... " "അതല്ല... നിങ്ങളെ ഇഷ്ടമായതു കൊണ്ടു തന്നെയാണ് ഞാൻ നിങ്ങളുടെ വഴിയേ നടന്നത്... എന്റെ ജീവിതത്തിൽ ഒരു പുരുഷനുണ്ടെങ്കിൽ അത് നിങ്ങൾ മാത്രമാണ്... ഏത് പ്രതിസന്ധിയിലും നിങ്ങളുടെ കൂടെ ഞാനെന്നുമുണ്ടാകും... നിങ്ങൾക്കുവേണ്ടി എന്റെ ജീവൻ വരെ ഉപേക്ഷിക്കാൻ ഞാൻ തയ്യാറാണ്.... എന്തിനും ഏതിനും ഞാനുണ്ടാകും... പക്ഷേ ഈ കാര്യം മാത്രം ഒഴിച്ച്... " "ആ എന്റെ വിധി... നിനക്ക് ഞങ്ങളെ അത്ര വിശ്വാസക്കുറവാണെങ്കിൽ നിന്റെ ഇഷ്ടംപോലെയാകട്ടെ... പക്ഷേ ഇത് ഈ മുറിയിൽ മാത്രം ഒതുങ്ങണം... " "അതത്രയേയുള്ളൂ... അപ്പോൾ എങ്ങനെയാണ്... ഞാൻ തന്നെ തറയിൽ കിടന്നോളം... നിങ്ങളെ സ്വന്തം വീട്ടിൽ നിലത്തു കിടത്തുന്നത് ശരിയല്ലല്ലോ... " ശിൽപ്പ ഒരു ബെഡ്ഷീറ്റും തലക്കണയുമെടുത്ത് തറയിൽ വിരിച്ചു കിടന്നു... അവൾ കിടക്കുന്നത് കിരൺ കുറച്ചുനേരം നോക്കിനിന്നു... പിന്നെ അവനും കിടന്നു... അടുത്തദിവസം രാവിലെ ഉണർന്ന കിരൺ ശിൽപ്പ കിടന്ന സ്ഥലത്തേക്ക് നോക്കി... അവളെ അവിടെ കണ്ടില്ല... മാത്രമല്ല അവൾ നിലത്തു വിരിച്ച ഷീറ്റും തലക്കണയും അവിടെനിന്നും മാറ്റിയിരുന്നു... കിരൺ എഴുന്നേറ്റ് ബാത്രൂമിലേക്ക് നടന്നു...

പല്ലു തേച്ച് ഫ്രഷായി പുറത്തേക്കുവരുമ്പോൾ കയ്യിൽ ഒരുകപ്പ് ചായയുമായി ശിൽപ്പ വരുന്നത് കണ്ടു... അവനവളെ നോക്കി കുളിച്ച് സെറ്റുസാരിയുമുടുത്ത് വരുന്ന അവളെ കാണാൻ നല്ല ഭംഗി തോന്നി അവന്... " "ഇയാളെഴുന്നേറ്റോ... ഇത്ര നേരത്തെ എഴുന്നേൽക്കുമെന്ന് കരുതിയില്ല... ഇതാ ചായ... " ശിൽപ്പ അവനു നേരെ ചായക്കപ്പ് നീട്ടി... അവനത് വാങ്ങിച്ചു... "നീ ഇത്ര നേരത്തേ എഴുന്നേറ്റ് കുളിച്ചോ... നിന്നെ ഈ വേഷത്തിൽ കാണാൻ കൂടുതൽ ചന്തമൊക്കെയുണ്ട്... " "ആണോ... അങ്ങനെ എന്നെ നോക്കി വെള്ളമിറക്കേണ്ട... നമ്മൾ തമ്മിലുള്ള കണ്ടീഷൻ ഇന്നലെ ഞാൻ പറഞ്ഞിരുന്നു മറന്നിട്ടില്ലല്ലോ... അതാദ്യം ശരിയാക്കിയെടുക്ക്... എന്നിട്ടു മതി എന്നെ നോക്കി വെള്ളമിറക്കുന്നത്... അതു പോട്ടെ ഇന്നലെ പോത്തുപോലെ കിടന്നുറങ്ങുന്നത് കണ്ടല്ലോ... ഇങ്ങനെയൊരാൾ ഇവിടെ ഒരു മൂലയിൽ ഉണ്ടെന്ന വിചാരം ഒന്നും കണ്ടില്ല... " "അതങ്ങനെയല്ലേ... പട്ടിണികിടന്നതല്ലേ... ആ തളർച്ചയിൽ ഇറങ്ങിപ്പോയി... പിന്നെ ഉണരുന്നത് ഇപ്പോഴാണ്... നിനക്ക് സ്ഥലം മാറി കിടന്നതുകൊണ്ടു ഉറക്കം കിട്ടിക്കാണില്ല അല്ലേ... രണ്ടു ദിവസത്തെ പ്രശ്നമുണ്ടാകും... അതുകഴിഞ്ഞാൽ എല്ലാം ശരിയാകും... "

"ഇന്നലെ ഉറക്കം കിട്ടിയില്ല എന്നത് ശരിതന്നെ... അത് സ്ഥലം മാറി കിടന്നതുകൊണ്ടല്ല... മറിച്ച് ഇയാൾക്ക് വല്ല അവിവേകം കാണിക്കാൻ തോന്നിയാലോ എന്ന ഒറ്റപേടിയായിരുന്നു... ഇപ്പോൾ മനസ്സിലായി... അങ്ങനൊരു ബുദ്ധിമോശത്തിന് നിങ്ങൾ നിൽക്കില്ലെന്ന്... " "നമ്മൾ തമ്മിൽ ഒരു വാക്ക് പറഞ്ഞ് ഉറപ്പിച്ചതാണ്... അത് മാറ്റിയെടുക്കാൻമാത്രം അത്ര ചീപ്പല്ല ഞാൻ... ഏതായാലും നനഞ്ഞു ഇനി കുളിച്ച് കയറുകതന്നെ... " "അപ്പോൾ ഇയാൾക്ക് ബുദ്ധിയുണ്ട്... ആ ബുദ്ധി നിങ്ങളുടെ അനിയത്തിയുടെ കാര്യത്തിൽ എടുത്താൽ നിങ്ങൾ ആശിച്ചതുപോലെ ഒരു നല്ല ദാമ്പത്യം നമ്മുടെ ജീവിതത്തിലുണ്ടാകും... അത് എത്രത്തോളം നേരത്തെയാകുന്നോ അത്രത്തോളം നല്ലത്... വൈകുന്നതിനനുസരിച്ച് ദാമ്പത്യത്തിന്റെ കാര്യത്തിൽ ഒരുപാട് നീളം കൂട്ടേണ്ടിവരും..." "നീ കുന്നത്തെ സുധാകരന്റെ മകളാണല്ലോ അപ്പോൾ ഇതല്ല ഇതിനപ്പുറവും പ്രതീക്ഷിക്കേണ്ടിവരും... " "അപ്പോൾ അറിയാം നിങ്ങൾക്ക്... അതവിടെ നിൽക്കട്ടെ... നിങ്ങൾക്ക് വിശ്വാസം കുറച്ച് കുറവാണല്ലേ... നിങ്ങളുടെ അമ്മ പറഞ്ഞു... നിങ്ങളെ പറഞ്ഞ് മനസ്സിലാക്കി ഇന്ന് നമ്മൾ നാലുപേരും കൂടി അമ്പലത്തിൽ പോകണമെന്ന് പറഞ്ഞു... എന്താ അതിന് വല്ല ബുദ്ധിമുട്ടുമുണ്ടോ... " .....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story