സ്വന്തം തറവാട് : ഭാഗം 14

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"അപ്പോൾ അച്ഛന് മനസ്സിലായില്ലേ... നന്ദനേയും ഈ പെണ്ണിനേയും അനാശാസ്യത്തിന്റെ പേരിൽ ടൌണിലെ ഏതോ ഗസ്റ്റൌസിൽനിന്ന് പോലീസ് പൊക്കി... " അത് കേട്ട് ശ്രീധരമേനോനും വരുണും ഞെട്ടിത്തരിച്ചുനിന്നു... "നീയെന്താണ് പറഞ്ഞത്... നന്ദനെ... ഞാനിത് വിശ്വസിക്കില്ല... " ശ്രീധരമേനോൻ പറഞ്ഞു... "പിന്നെ വിശ്വസിക്കാതെ... ഇതിലും വലിയ തെളിവ് വല്ലതും വേണോ... ഈ ഫോട്ടോ എനിക്ക് വന്നതിന് പുറകെ ഇതയച്ച നമ്പറിൽ നിന്ന് ഒരു കോൾ വന്നിരുന്നു... ഇവനും ഇവളും മാത്രമായിരുന്നു... കുറച്ചധികംനേരം കഴിഞ്ഞിട്ടും അതിനുള്ളിലേക്ക് പോയ ഇവരെ കാണാതിരുന്നതിനാൽ അവിടുത്തെ ചില നാട്ടുകാർ ചിലർ അതിനുള്ളിലേക്ക് കയറിച്ചെന്നു... അവരാണ് അരുതാത്തത് കണ്ട് പോലീസിൽ വിവരമറിച്ചത്... മാധ്യമങ്ങളെ, അറിയിക്കാൻ തുടങ്ങുമ്പോഴാണ് ഇവിടുത്തെ സ്റ്റേഷനിൽ ഇന്ന് ചാർജ്ജെടുത്ത എസ്ഐ വന്നത്... നന്ദന്റെ ഒരു കൂട്ടുകാരനില്ലേ വിശാഖ് അവനാണ് ഇപ്പോഴത്തെ എസ് ഐ...

അയാൾ അവനേയും അവളേയും രക്ഷിച്ച് കൊണ്ടുപോയി... അതും പറഞ്ഞ് ആ കോൾ കട്ടു ചെയ്തു... പിന്നെ ആ നമ്പറിലേക്ക് വിളിച്ചിട്ട് കിട്ടുന്നുമില്ല... ഒരു കണക്കിന് അതേതായും നന്നായി... കൂടുതൽ ആളുകളറിഞ്ഞില്ല... ഇതെങ്ങാനും നാട്ടിൽ പാട്ടായാലോ വല്ല മാധ്യമത്തിൽ വന്നാലോ ഉള്ള അവസ്ഥ ആലോചിച്ച് നോക്കിക്കേ... നമ്മൾ നാണക്കേടു കൊണ്ട് തല വഴി മുണ്ടിട്ട് നടക്കേണ്ടി വന്നേനേ... മാത്രമല്ല നമ്മുടെ വേദികയെ അവന് കെട്ടിച്ചുകൊടുത്തതിനുശേഷമാണ് ഇത് നടന്നതെങ്കിലോ... " "ടൌണിലെ ഏത് ഗസ്റ്റൌസിൽ വച്ചാണ് ഇത് നടന്നത്... " വരുൺ ചോദിച്ചു "ജി കെ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പഴയൊരു ഗസ്റ്റൌസാണ് അത്... അവരിപ്പോൾ പൊളിഞ്ഞു പാളീസായി നിൽക്കുകയല്ലേ... അവരുടെ കയ്യിലുള്ള പല കമ്പനികളും വിറ്റു... കുറച്ചു മാസമായി ഈ ഗസ്റ്റൌസും പൂട്ടിയിരിക്കുകയാണ്... ഇത് വിൽക്കാൻ ഇട്ടിരി ക്കുകയായിരുന്നു... " "കാവിലെ നാഗത്താൻമാരാണ് എന്റെ കുട്ടിയെ രക്ഷിച്ചത്... ഇപ്പോൾ നിങ്ങൾക്ക് വിശ്വാസമായില്ലേ നാഗത്താന്മാരുടെ ശക്തി...

ഇതെങ്ങാനും എന്റെ കുട്ടിയറിഞ്ഞാൽ എങ്ങനെ സഹിക്കും... " "അച്ഛൻ നേരത്തേ ചോദിച്ച അതേ ചോദ്യം ഞാനും തിരിച്ചു ചോദിക്കുകയാണ്.. നിങ്ങളൊക്കെ വലിയ വിശ്വാസത്തോടെ തലയിൽകയറ്റിവച്ച മേപ്പല്ലൂർ തിരുമേനി പറഞ്ഞതൊക്കെ കളവാണെന്ന് ഇപ്പോൾ മനസ്സിലായില്ലേ... അയാളെന്താ പറഞ്ഞത്... എന്തൊക്കെ വന്നാലും ഇവർ ഒന്നിക്കുമെന്നല്ലേ... ഇപ്പോഴെന്തായീ... ഒരു ആഭാസന് നമ്മുടെ വേദികയെ കൊടുക്കണോ ഇനി... " ശ്രീധരമേനോൻ ഒന്നും പറയാതെ അകത്തേക്ക് കയറിപ്പോയി... "കിരണേ സത്യം പറയണം... ഇതിൽ നിന്റെ റോൾ എന്താണ്... നീ ഇന്നലെ പറഞ്ഞില്ലേ വേദികക്ക് നന്ദനോട് വെറുപ്പ് തോന്നാൻ എന്തോ പ്ലാൻ കണ്ടുവച്ചിട്ടുണ്ടെന്ന്... അന്നേരം നീയാണോ ഇതിന്റെ പിന്നിൽ കളിച്ചത്... " "ഏട്ടന് തോന്നുന്നുണ്ടോ ഞാൻ ഇതുപോലെ ഒരു ചീപ്പ് പരിപാടിക്ക് കൂട്ടുനിൽക്കുമെന്ന്... അവനും വേദികയും തമ്മിൽ പിണങ്ങാൻ ഞാനൊരു പ്ലാൻ മനസ്സിൽ കണ്ടുവച്ചിട്ടുണ്ടായിരുന്നു എന്നത് സത്യമാണ്... പക്ഷേ അത് ഇങ്ങനെയൊരു വൃത്തികേടല്ലായിരുന്നു...

അവനെ ഒരു ക്രിമിനലാക്കി മാറ്റിയെടുക്കുക എന്നതായിരുന്നു എന്റെ മനസ്സിൽ... ഏതായാലും ഇനി അതിന്റെ ആവശ്യമില്ല... ഇതറിഞ്ഞ് വേദിക അവനോട് ക്ഷമിക്കുമെന്ന് തോന്നുന്നുണ്ടോ... അപ്പോൾ ഇനിയുള്ള കാര്യങ്ങൾ എളുപ്പമാണ്... ഇതു വച്ച് അവളെ കൂടുതൽ എരിവ് കയറ്റുക... അവൾ താനേ പ്രദീപനെ വിവാഹം കഴിക്കാൻ സമ്മതിക്കും... " "അത് ശരിയാണ്... ഈ പെൺകുട്ടി എവിടെയുള്ളതാണെന്ന് നിനക്കറിയോ... " "ഇല്ല ഞാൻ കണ്ടിട്ടില്ല... " ഏതായാലും അവൾ പോക്കുകേസാണെന്നതിൽ സംശയമില്ല... " "ഇത് എങ്ങനെ വേദികയോട് പറയും... അതാണ് എനിക്ക്... " "അതുതന്നെയാണ് ഞാനും ആലോചിക്കുന്നത്... എന്തായാലും അവളോടുള്ള പറയണമല്ലോ... ഏട്ടൻ വാ... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "എന്താ മോളേ നീ വന്നതുമുതൽ സങ്കടപ്പെട്ട് ഇരിക്കുകയാണെന്ന് ശ്രീകുട്ടനാണ് എന്നോട് പറഞ്ഞത്...

എന്താ മോളേ ആ ജോലി കിട്ടിയില്ലേ... " നാരായണൻ ശ്രീഷ്മയോട് ചോദിച്ചു "അച്ഛാ അത്... ഞാൻ... " "സാരമില്ല മോളേ... ആ ജോലി പോയെങ്കിൽ പോട്ടെ... അതുണ്ടായിട്ടല്ലല്ലോ നമ്മൾ ഇതുവരെ ജീവിച്ചത്... ഇനിയും അവസരങ്ങൾ വരും... അന്നേരം വീണ്ടും ശ്രമിക്കാമല്ലോ... " "അതൊന്നുമല്ല അച്ഛാ... അച്ഛനോട് എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്... അത് കേട്ടു കഴിഞ്ഞാൽ അച്ഛൻ വിഷമിക്കരുത്.... ഒരു പ്രശനവും ഉണ്ടാക്കരുത്... എന്നെ.. എന്നെ ശപിക്കരുത്... " "എന്താണ് മോളേ പറയുന്നത്... അച്ഛന്റെ കുട്ടിയെ ശപിക്കാൻ അച്ഛന് കഴിയുമോ... എന്താണ് മോളേ നീ കാര്യം പറ... " "അത് ഇന്ന് ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് ഞാൻ പോയില്ലേ... അത് ഒരു ചതിയായിരുന്നു... നമ്മളെയാണോ അതോ പറമ്പത്തെ നന്ദേട്ടനെയാണോ ഈ ചതിയിൽ പെടുത്തിയത് എന്നറിയില്ല... " "ചതിയോ... മോളേ എന്താണെന്നു വച്ചാൽ വ്യക്തമായി പറ... " "ഇന്ന് ഞാൻ ഇവിടെനിന്ന് പോകുന്ന വഴിയിൽ വച്ച് നന്ദേട്ടനെ കണ്ടിരുന്നു... നന്ദേട്ടൻ കൂട്ടുകാരൻ നമ്മുടെ മലയിലെ വിശാഖേട്ടനുമായി സംസാരിച്ചുനിൽക്കുകയായിരുന്നു...

വിശേഖേട്ടൻ ഇന്ന് നമ്മുടെ സ്റ്റേഷനിൽ ചാർജ്ജെടുത്തു... " പിന്നെ നടന്ന എല്ലാ കാര്യവും ശ്രീഷ്മ നാരായണനോട് പറഞ്ഞു... " "എന്റെ ദേവീ... എന്തൊക്കെയാണ് കേൾക്കുന്നത്... ഞങ്ങളെ പരീക്ഷിച്ച് തൃപ്തിയായില്ലേ നിനക്ക്... " "അച്ഛാ... ഞാൻ കാരണം പാവം നന്ദേട്ടനും... ഇതെങ്ങാനും വേദികയറിഞ്ഞാൽ... " "എനിക്കൊന്നുമറിയില്ല മോളേ... ഇതൊന്നും കാണാതെ എന്നെയങ്ങ് വിളിച്ചേക്ക് ഈശ്വരാ... " "അച്ഛന് എന്നോട് വെറുപ്പുണ്ടോ... ഞാൻ കാരണം... ഇത് എങ്ങനെയെങ്കിലും പുറംലോകമറിഞ്ഞാൽ... " മോള് വിഷമിക്കാതെ... എന്റെ കുട്ടി അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലല്ലോ..... പിന്നെയെന്തിന് പേടിക്കണം... ഇത് ചെയ്തവനാരായാലും അവനോട് ദൈവം ചോദിച്ചോളും... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "നിങ്ങളെന്താണ് മനുഷ്യാ പറയുന്നത് ദേ ഇത് ഞാൻ വിശ്വസിക്കില്ല... നന്ദനെ എനിക്ക് അറിയാം... ആരെങ്കിലും എന്തെങ്കിലും പറയുന്നുണ്ടെന്ന് കരുതി അവനെ നമ്മളൊരിക്കലും അവിശ്വസിക്കരുത്... " പ്രസന്ന ശരീധരമേനോനോട് പറഞ്ഞു... "നീയെന്നല്ല ആർക്കും വിശ്വസിക്കാൻ കഴിയില്ല...

പക്ഷേ തെളിവ് സഹിതം കിരണിന്റെ ഫോണിൽ വന്നിട്ടുണ്ട്... അവനെയും ഏതോ പെണ്ണിനേയും പോലീസ് അറസ്റ്റു ചെയ്ത് നിൽക്കുന്നത്... " "എന്തു തെളിവ് കണ്ടാലും ഞാനിത് വിശ്വസിക്കില്ല... അവനെ ആരെങ്കിലും ചതിച്ചതാകും... " "ശരി ചതിച്ചതാണെന്ന് വിശ്വസിക്കാം... പക്ഷേ പൂട്ടികിടക്കുന്ന ആ ഗസ്റ്റൌസിൽ അവനെന്തിന് പോയി... ആ പെണ്ണ് അവിടെയെന്തിന് വന്നു... രണ്ടുപേരെയും ഒന്നിച്ചെങ്ങനെ പോലീസ് അറസ്റ്റുചെയ്തു... നന്ദന്റെ കൂട്ടുകാരനായ എസ്ഐ ഇതിന്റെ സത്യാവസ്ഥയറിയാതെ എന്തിന് അവനെയും അവളേയും രക്ഷിച്ചു... " "എന്റെ നാഗത്താൻമാരേ... എന്തൊരു പരീക്ഷണമാണ് ഇത്... അങ്ങനെ വല്ല തോന്നിവാസവും ചെയ്തിട്ടുണ്ടെങ്കിൽ എനിക്കറിയണം ഇതിന്റെ സത്യാവസ്ഥ... " പ്രസന്ന തന്റെ ഫോണെടുക്കാൻ തിരിഞ്ഞതും വാതിൽക്കൽ ഇടിവെട്ടേറ്റതുപോലെ നിൽക്കുന്ന വേദികയെയാണ് അവർ കണ്ടത്... "......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story