സ്വന്തം തറവാട് : ഭാഗം 19

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്തു പറ്റി തിരുമേനി... " "ശങ്കുണ്ണീ... ചതി... എന്തോ ചതി നടന്നിരിക്കുന്നു... പാടില്ലാത്ത എന്തോ അത് സംഭവിച്ചിരിക്കുന്നതുപോലെ... " "എന്താണ് എന്താണുണ്ടായത്... " തിരുമേനി ഒന്നും പറയാതെ കയ്യും കാലും മുഖവും കഴുകി പൂജാ മുറിയിലേക്ക് തിടുക്കത്തിൽ നടന്നു... ഈ സമയം അതുവരെ തന്റെ കൂടെയുണ്ടായിരുന്ന വേദികയെ കാണാത്തതിനാൽ ശിൽപ്പയൊന്ന് പകച്ചു... "ഇവളെവിടെപ്പോയി... ഇനി എന്നെ കുടുക്കാൻ അച്ഛനേയുമമ്മയേയും കൂട്ടികൊണ്ടുവരാൻ പോയതാണോ... ഏയ് അങ്ങയാവാൻ വഴിയില്ല... ചിലപ്പോൾ പേടികൊണ്ട് പോയതാകാം... " ശിൽപ്പ ആ വാതിലിലേക്ക് വീണ്ടും നോക്കി... പിന്നെ പതിയെ വാതിൽ തുറന്നു... അകത്തേക്ക് നോക്കിയ ശിൽപ്പ സ്തംഭിച്ചുനിന്നു... അതൊരു മുറിയല്ലായിരുന്നു... താഴേക്ക് ഇറങ്ങിപ്പോകാൻ പറ്റുന്ന തരത്തിൽ ഒരു കോണി അവൾ കണ്ടു...

മനസ്സിൽ അല്പം ഭയമുണ്ടായിരുന്നെങ്കിലും അവൾആ കോണിയിലൂടെ താഴേക്കിറങ്ങിക്ക് ... കോണിറങ്ങി അവൾ ചെന്നത് മറ്റൊരു വാതിലിനു മുന്നിലാണ്... എന്നാൽ ആ വാതിൽ തുറക്കാനുള്ള ചാവി ഏതാണെന്ന് അവൾക്കറിയാതെ ഒരു നിമിഷം അവൾ നിന്നു... പിന്നെ കയ്യിലുണ്ടായിരുന്ന ചാവിയുപയോഗിച്ചവൾ വാതിൽ തുറക്കാൻ നോക്കി... അത്ഭുതമെന്നോണം ആ വാതിൽ തുറന്നു... കടവാവലുകൾ കൂട്ടത്തോടെ പുറത്തേക്ക് പറന്നു... കുറച്ച് സമയത്തിനുശേഷമവൾ വീണ്ടും അകത്തേക്ക് നോക്കി... പിന്നെ കാൽ പതിയേ മുന്നോട്ട് വച്ചു എന്നാൽ താൻ പുറത്തു കണ്ട ആ കറുത്ത പൂച്ച അവിടെ തന്റെ മുന്നിൽ നിൽക്കുന്നത് കണ്ട് അവൾ പേടിച്ച് പിന്നോട്ടു നിന്നു...അതേ നിമിഷം എവിടെനിന്നറിയാതെ രണ്ട് നാഗങ്ങൾ അവിടെ പ്രത്യക്ഷപ്പെട്ടു... ശിൽപ്പ ആ നാഗങ്ങളേയും പൂച്ചയേയും സൂക്ഷിച്ചു നോക്കി...

നാഗങ്ങൾ പത്തിവിടർത്തി അവളുടെ നേരെ വന്നു... ശിൽപ്പ ജീവനും കൊണ്ട് തിരിഞ്ഞോടി അകത്തെ വാതിലടക്കാനവൾ മറന്നു... എന്നാലവൾ പുറത്ത് കടന്ന് ആദ്യത്തെ വാതിൽ അടച്ച് പൂട്ടി ആദ്യമുണ്ടായിരുന്നതുപോലെ അതിന്മേലുണ്ടായിരുന്ന പട്ട് സാധാരണനിലയിലാക്കി... ശിൽപ്പയൊന്ന് ദീർഘസ്വാസമെടുത്തു... പിന്നെ പതിയെ താഴേക്കിറങ്ങി... അവളുടെ മനസ്സിൽ അപ്പോഴും അതിനകത്ത് എന്തായിരിക്കുമെന്ന ചിന്തയായിരുന്നു... താഴെയെത്തിയ അവൾ ഫ്രിഡ്ജ് തുറന്ന് കുറച്ച് വെള്ളമെടുത്ത് കുടിച്ചു... "മോളെവിടെയായിരുന്നു ഇതുവരെ... ഞാൻ കുറച്ചു നേരമായി നോക്കുന്നു... പറമ്പിലേക്കിറങ്ങിയതാകുമല്ലേ... കിരൺ വിളിച്ചിരുന്നു... " "ഞാൻ മുകളിൽ ഉണ്ടായിരുന്നല്ലോ... " "മുകളിലോ... " "അതെ അവിടെ അപ്പടി മാറാമ്പലായിരുന്നു അത് തൂക്കുവായിരുന്നു... " "മോളേ അധികം മുകളിൽ കയറിയിറങ്ങേണ്ട... പ്രത്യേകിച്ച് തെക്കിനിയുടെ ഭാഗത്ത്... " "അതെന്താ അമ്മാവിയമ്മ അവിടെ പോയാൽ തൂക്കുന്നതിനിടയിൽ ഞാനും ശ്രദ്ധിച്ചു അവിടെ ഒരു പൂട്ടികിടക്കുന്ന വാതിൽ... അത് തുറക്കാറില്ലേ... "

"ഇല്ല... വർഷങ്ങളായി പൂട്ടികിടക്കുകയാണ്... ഞാൻ കുട്ടിക്കാലം മുതൽ കാണുന്നതാണ് അത്... അതിനകത്ത് എന്താണെന്നോ മറ്റോ എനിക്കറിയില്ല.... എന്റെ മുത്തശ്ശൻ പറഞ്ഞത് കേട്ടതാണ്... എന്തായാലും നമ്മൾ അത് അനുസരിക്കുക... വെറുതേ ദോഷങ്ങൾ വരുത്തിവക്കേണ്ട... " ശ്രീധരമേനോൻ തിരിഞ്ഞു നടന്നു... "അമ്മാവാ വേദികയെവിടെ... " ശിൽപ്പ ചോദിച്ചു... "അവളും അമ്മയും കൂടി കാവിൽ പോയതാണ് അവിടെയൊക്കെ അടിച്ചുവാരി വൃത്തിയാക്കാൻ പോയിട്ട് ഒരുപാട് നേരമായി... എന്താ മോളേ കാര്യം... അതുകേട്ട് ശിൽപ്പ ഞെട്ടി... "കാവിൽ പോയെന്നോ... ഇപ്പോഴവൾ മുകളിൽ എന്റെ കൂടെയുണ്ടായിരുന്നല്ലോ..." "നിന്റെ കൂടെയോ... ഇത് നല്ല തമാശ... അവർ പോയിട്ടുതന്നെ ഒരു മണിക്കൂറിന് മുകളിലായി... പിന്നെയെങ്ങനെ അവൾ നിന്റെ കൂടെയുണ്ടാവും... " അതും പറഞ്ഞ് ചിരിച്ചുകൊണ്ട് ശ്രീധരമേനോൻ പുറത്തേക്കിറങ്ങി കാവിനടുത്തേക്ക് നടന്നു... " "ഒരു മണിക്കൂറോ... ഇയാളെന്താണ് പറയുന്നത്... " "സത്യമാണ് ഏടത്തീ... അവർ പോയിട്ട് അത്രയും സമയമായി...

ശിൽപ്പയുടെ പുറകിൽനിന്ന് ആരുടേയോ ശബ്ദം കേട്ട് അവൾ തിരിഞ്ഞു നോക്കി ഒരു ചിരിയോടെ നിൽക്കുന്ന വേദികയെ അവൾ കണ്ടു... " "അതു ശരി അപ്പോൾ നീ ഇവിടെയുണ്ടായിരുന്നല്ലേ... എന്നിട്ട് നിന്റെയച്ഛൻ പറഞ്ഞത് കേട്ടില്ലേ നീയും അമ്മയും കാവിൽ പോയതാണെന്ന്... " "അതെ വേദികയും അമ്മയും കാവിൽ പോയതാണ്... " "എന്ത്... അപ്പോൾ വേദികയുടെ പ്രേതമാണോ നീ... " "അവളുടെ പ്രേതമല്ല... അവൾ തന്നെ... അവളുടെ മുൻജന്മം... " അതുകേട്ട് ശിൽപ്പ പൊട്ടിച്ചിരിച്ചു... "എന്താ നിനക്ക് നിന്റെ കാമുകൻ ചതിച്ചതറിഞ്ഞ് തലക്ക് വെളിവില്ലാതായോ... " "നിർത്ത്... അദ്ദേഹം ചതിച്ചതല്ലല്ലോ മറിച്ച് അദ്ദേഹത്തെ ചതിച്ചതല്ലേ... നീയൊക്കെ ഈ ജന്മത്തിലും ഞങ്ങളെ ഒന്നിക്കാൻ അനുവദിക്കില്ല അല്ലേ... " "വേദികേ... " ശിൽപ്പ ഞെട്ടലോടെ വിളിച്ചു... "വേദികയല്ല പാർവ്വതി... പുതുശ്ശേരി തറവാട്ടിലെ രാമഭദ്രന്റെ മകൾ പാർവ്വതി... എന്താ നിനക്ക് സംശയമുണ്ടോ... " വേദികയുടെ രൂപം പതിയെ മാറാൻ തുടങ്ങി... അവൾ ആ പഴയ പാർവ്വതിയായി മാറി... അതുകണ്ട് ശിൽപ്പ പേടിച്ച് പിറകോട്ട് കാൽവച്ചു... "അന്നും നിന്റെയൊക്കെ വാക്കുകേട്ടാണ് അച്ഛനും ഏട്ടന്മാരുംകൂടി ഞങ്ങളെ വേർപിരിച്ചത്... ഇന്നും അതുപോലെയാകാനാണോ നീ ശ്രമിക്കുന്നത്... "

"വേദികേ ഞാൻ... നീ ആരാണ്... " എന്നാൽ പാർവ്വതി പൊട്ടിചിരിച്ചുകൊണ്ട് അപ്രത്യക്ഷമായി... ശിൽപ്പ പേടിയോടെ അവിടെനിന്നും പുറത്തേക്കിറങ്ങിയോടി... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "പൂജാ മുറിയിൽ അന്ധാളിപ്പോടെ ഇരിക്കുകയായിരുന്നു തിരുമേനി... " ഇതെങ്ങനെ സംഭവിച്ചു... " അദ്ദേഹം പുറത്തേക്കിറങ്ങി... "ശങ്കുണ്ണി... " "എന്താതിരുമേനീ... " "അത് സംഭവിച്ചിരിക്കുന്നു.. വർഷങ്ങൾക്കുമുന്നേ ഈതറവാട്ടിലെ കാരവന്മാർ തളച്ച പുതുശ്ശേരി തറവാട്ടിലെ പാർവതി സ്വതന്ത്രയായിരിക്കുന്നു... ഇനി എന്താണോ നടക്കുക എന്ന് പറയാൻ കഴിയില്ല... " "തിരുമേനീ അപ്പോൾ നമ്മൾ പറഞ്ഞതുപോലെ സംഭവിച്ചിരിക്കുന്നല്ലോ... അവളെ തളക്കാൻ കഴിയില്ലേ... " ശങ്കുണ്ണി ചോദിച്ചു... "എളുപ്പമല്ല... പക്ഷേ അവൾ ഒരു കണക്കിന് സ്വതന്ത്രയായത് നല്ലതിനുമാണ്... എന്നാൽ അത് ആരുടെയൊക്കെ നാശമാണ് കാണാൻ ഇടവരിക എന്നറിയില്ല... ഇനി അവളെ തളക്കണമെങ്കിൽ അത് അവർ ഒന്നിക്കണം... പുതുശ്ശേരിയിലെ പെൺകുട്ടിയും ആ പയ്യനും... അത് എപ്പോൾ എന്ന് പറയാൻ കഴിയുന്നുമില്ല..... അവരൊന്നിച്ചാൽ വർഷങ്ങളായി കിട്ടാതിരുന്ന മോക്ഷം അവർക്ക് കിട്ടും...

അതോടെ അവരുടെ ആത്മാവ് ഭൂമിയിൽനിന്ന് ഇല്ലാതാവും... പക്ഷേ അതിനിടയിൽ എന്തൊക്കെ നടക്കുമെന്ന് പ്രവചിക്കാൻ വയ്യ... പക്ഷേ ഒന്നുണ്ട് ഇത് പുതുശ്ശേരി തറവാട്ടിലുള്ള ആരുടേയോ കൈകൊണ്ടാണ് സ്വതന്ത്രയാക്കപ്പെട്ടത്... ഇനി യിത്രോ അവരല്ലാതെ ഒരുവിധേനയും ആരുമറിയരുത്... കാരണം ഇനിയാരെങ്കിലും അവിടെ കയറുകയോ മറ്റോ ചെയ്താൽ അത് കുഴപ്പമാകും... ചിലപ്പോൾ മൃത്യുവരെ സംഭവിച്ചേക്കാം... " "ഈശ്വരാ എന്താണിത്... അന്ന് തളച്ച ബന്ധസ്ഥയാക്കപ്പെട്ട അവർ സ്വതന്ത്രയാകണമെങ്കിൽ ആ തെക്കിനിയുടെ വാതിൽ തുറക്കേണ്ടേ... " "വേണം... പക്ഷേ അതെങ്ങനെ നടന്നു എന്ന് എനിക്കും അറിയില്ല... വർഷങ്ങൾക്കുമുമ്പ് അടച്ചു പൂട്ടിയ തെക്കിനി തുറക്കണമെങ്കിൽ അന്ന് പുതുശ്ശേരി തറവാട്ടിലെ കാവിനടുത്തുള്ള കിണറിന്റെ ഇരുപത്തേഴാം പടവിൽ ഒരു ഗർത്തമുണ്ടാക്കി ആ ചാവി അവിടെവച്ച് അടച്ചതായിരുന്നു ഈ തറവാട്ടിലെ കാരണവന്മാർ... ആ കിണറിൽ തീരേ വായുസഞ്ചാരമില്ലാത്തതാണ്...കുറച്ച് താഴോട്ടിറങ്ങാൻപോലും സാധിക്കില്ല...

മാത്രമല്ല ഇന്നത്തെ തലമുറയിലെ ഒരു തച്ചനുപോലും ആ പൂട്ട് പൊളിക്കാനും പറ്റില്ല... " "പിന്നെയെങ്ങനെ... ഇത്... " "അത് ആ വാതിൽ ആരു തുറന്നു അവർക്കേ അറിയൂ... അതറിയാൻ പുതുശ്ശേരിയിലേക്ക് പോകുവാനും പറ്റില്ല... ആ ആളെ ഇവിടെ എത്തിക്കണം... അതേ നിർവാഹമുള്ളൂ... " ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ ഈ സമയം കാവിലേക്ക് ഓടിപ്പോയ ശിൽപ്പ അവിടെ വൃത്തിയാക്കുന്ന വേദികയേയും പ്രസന്നയേയും കണ്ടു... അവരോട് സംസാരിച്ചു നിൽക്കുന്ന ശ്രീധരമേനോനും അവിടെയുണ്ടായിരുന്നു... അവരെ കണ്ട് ശിൽപ്പ നിന്നു... പിന്നെ പതിയേ അവിടേക്ക് നടന്നു... എന്നാൽ അവളിലെ പേടി അനിനേരും മാറിയിട്ടില്ലായിരുന്നു... നന്നായി കിതക്കുന്നുമുണ്ടായിരുന്നു... അവളെ കണ്ട് പ്രസന്ന ദേഷ്യത്തോടെ മുഖം തിരിച്ചു... "എന്താ മോളേ നീയങ്ങനെ കിടക്കുന്നത്... " ശ്രീധരമേനോൻ ചോദിച്ചു... "അത് അമ്മാവാ ഞാൻ വീണ്ടും കണ്ടു അവിടെ വേദികയെപ്പോലെ ഒരു പെണ്ണിനെ... " "വേദികയെപ്പോലെയുള്ള പെണ്ണിനേയോ... അതിന് ഇതല്ലേ വേദിക... പിന്നെ ആരെ കണ്ടെന്ന് നീ പറയുന്നത്... "

"എനിക്കൊന്നുമറിയില്ല... മുകളിൽ നിന്നപ്പോൾ അവിടേയും എന്റെ കൂടെയുണ്ടായിരുന്നു... അമ്മാവൻ എന്റെയടുത്തുനിന്ന് പോന്നതിനുശേഷവും ഞാൻ കണ്ടു... " "എന്താകുട്ടീയിത്... മോൾക്ക് തോന്നിയതാവും... അല്ലാതെ വേദികയെപ്പോലെ എന്നല്ല മോളല്ലാതെ വേറെയാരാണ് ഇവിടെയുള്ളത്... ദീപികമോൾ രാവിലെ വരു ണിന്റെ കൂടെ പോയതല്ലേ... പിന്നെയുള്ളത് ഇവർ രണ്ടു പേരാണ്... ഇവരാണെങ്കിൽ ഇവിടേയും... നീയുംതുടങ്ങിയോ ഓരോന്ന് മനസ്സിൽ വച്ച് സ്വപ്നം കാണാൻ... " "ഇത് സ്വപ്നമല്ല... സത്യമാണ് ഞാൻ പറഞ്ഞത്... വേദിക ഇട്ടിരിക്കുന്ന അതേ ഡ്രസ്സ് ഇട്ടത്... എന്നാൽ പതിയേ ആ രൂപം മാറി പണ്ടത്തെ പെണ്ണുങ്ങൾ ധരിക്കുന്നതുപോലെയുള്ള ഡ്രസ്സുടുത്ത് വേദിക... പക്ഷേ മറ്റൊരു പേരും കൂടി പറഞ്ഞു... പാർവ്വതി എന്നോ മറ്റോ... " "പാർവ്വതിയോ... നല്ല കഥ... ഇത് അതുതന്നെ ഈ പാർവ്വതിയുടെ കാര്യം നിന്നോടാരെങ്കിലും മുമ്പ് പറഞ്ഞിരുന്നല്ലേ... " ശ്രീധരമേനോൻ ചോദിച്ചു കേട്ട് ശിൽപ്പ ഒരു നിമിഷം ആലോചിച്ചു... "അതെ പറഞ്ഞിരുന്നു... വേദിക കുറച്ചുദിവസംമുന്നേവരേ ഈ പാർവ്വതിയെ സ്വപ്നം കണ്ടെന്നത് കിരണേട്ടൻ പറഞ്ഞിരുന്നു... "

"അപ്പോഴത് മനസ്സിൽ വച്ച് നടക്കുകയാകുമല്ലേ... അത് പണ്ട് വർഷങ്ങൾക്ക് മുമ്പ് ഈ തറവാട്ടിലെ ഒരു കുട്ടിയായിരുന്നു ആ പാർവ്വതി... ഒരു കാര്യസ്ഥന്റെ മകനുമായി പ്രണയത്തിലായി... എന്നാൽ ആ ബന്ധം അന്ന് നടന്നില്ല... പക്ഷേ ഇപ്പോൾ വേദികയും നന്ദനും അവരുടെ പുനർജന്മമാണെന്നാണ് തിരുമേനി പറയുന്നത്... " "തിരുമേനിയോ ഏത് തിരുമേനി... " "മേപ്പല്ലൂർ ബ്രഹ്മദത്തൻ തിരുമേനി... " "അയാൾക്കെങ്ങനെയറിയാം അവരുടെ പുനർജന്മമാണെന്നാണ് ഇവരെന്ന്... ശിൽപ്പ ചോദിച്ചു... " "അദ്ദേഹം മഹാ ജ്ഞാനിയാണ്... അദ്ദേഹം പറയുന്നത് അച്ഛട്ടാണ്... " "എന്നുവച്ചാൽ അന്ന് ഒന്നിക്കാതെ പോയ ഇവളും നന്ദേട്ടനും ഈ ജന്മത്തിൽ ഒന്നിക്കുമെന്നോ... "

"അങ്ങനെയാണ് അദ്ദേഹം പറഞ്ഞത്... പക്ഷേ എന്നാലിപ്പോൾ... നന്ദൻ... അവനെപ്പോലെ ഒരുത്തന് എന്റെ മകളെ കൊടുക്കാൻ ഞാനൊരുക്കമല്ല... തിരുമേനി പറഞ്ഞതുപോലെ ഈ കാവിൽ നാഗപ്പാട്ട് കഴിക്കണം... കിരണും വരുണും അതിന് എതിരാണ്... അന്നേ ദിവസം അവർ ഇവിടെ നിൽക്കില്ലെന്ന് പറഞ്ഞു... പ്രദീപിന്റെ കയ്യിൽ ഇവളെ ഏൽപ്പിക്കുന്നതിന് മുമ്പേ എല്ലാ തടസവും മാറികിട്ടണം... അവർക്ക് പറഞ്ഞാൽ മനസ്സിലാവില്ലല്ലോ... ഇനി മോൾക്കും ഇതിനോട് എതിർപ്പുണ്ടോ... " കാവിൽ നാഗപ്പാട്ട് കഴിക്കുന്നതു കൊണ്ട് എന്താണ്... അത് നല്ലതല്ലേ... അതിന് ഞാനെതിരല്ല... ഞാനും സഹായിക്കാം... " ശിൽപ്പയും അവരുടെകൂടെകാവ് വൃത്തിയാക്കാൻ കൂടി... " എന്നാൽ തീജ്വാലകളെപ്പോലെ രണ്ട് കണ്ണുകൾ അവരിലേക്ക് പതിയുന്നുണ്ടായിരുന്നു........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story