സ്വന്തം തറവാട് : ഭാഗം 24

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്നാൽ നാളെ ഉച്ച ക്കുശേഷം നീ അവളെ ഇവിടേക്ക് വിളിച്ചുവരുത്തണം... ബാക്കി ഞങ്ങൾ നോക്കിക്കോളാം... " "ശരി ഞാൻ വിളിക്കാം... അവൾ വന്നാൽ ഞാൻ നിങ്ങളെ വിളിക്കാം... ഫോൺ നമ്പർ തന്നാൽ മതി... " വിശാഖ് അവന്റെ നമ്പർ ഷിഫാനക്കു കൊടുത്തു... അടുത്ത ദിവസം രാവിലെ നന്ദൻ അമ്പലത്തിലേക്ക് പുറപ്പെട്ടു... തൊഴുത് ഇറങ്ങുമ്പോഴാണ് അവൻ ആ കാഴ്ച കണ്ടത്... വേദികയും പ്രസന്നയും അമ്പലത്തിലേക്ക് വരുന്നത്... നന്ദൻ ഒരു നിമിഷം നിന്നു... പിന്നെ അമ്പലത്തിന്റെ തെക്കുഭാഗത്തുകൂടിയുള്ള വഴിയിലൂടെ നടക്കാനൊരുങ്ങി... എന്നാൽ വേദിക അവനെ കണ്ടിട്ടും കാണാത്തതു പോലെ നടന്നു... പക്ഷേ പ്രസന്ന അവനെ കണ്ടതും അവന്റെയടുത്തേക്ക് വന്നു... "മോനേ നന്ദാ... നിനക്ക് അപ്പച്ചിയോട് ദേഷ്യമാണോ... ആയിരിക്കും... അല്ലാതാവാൻ വഴിയില്ലല്ലോ... നീയൊരു തെറ്റും ചെയ്തിട്ടില്ലെന്ന് അപ്പച്ചിക്കറിയാം... പക്ഷേ ഞാൻ മാത്രം വിശ്വസിച്ചിട്ട് കാര്യമില്ലല്ലോ... വിശ്വസിക്കേണ്ടവർ വിശ്വസിക്കുന്നില്ലല്ലോ...

നിന്നെ എങ്ങനെ സമാധാനിപ്പിക്കണം എന്ന് എനിക്കറിയില്ല... ഇപ്പോൾ അച്ഛനും മക്കളും ഒറ്റകെട്ടാണ്... എല്ലാം ആ നശിച്ചവൾ വന്നുകയറിയതുമുതൽ തുടങ്ങിയതാണ്... ഒരിക്കൽ നിന്നെ എല്ലാവരും മനസ്സിലാക്കും... അന്ന് നിന്നെ ആട്ടിതുപ്പിയവർ നിന്റെ കാൽകീഴിൽ വരും... " "എനിക്ക് അപ്പച്ചിയോടെന്നല്ല ആരോടും ദേഷ്യമില്ല... എല്ലാം എന്റെ വിധിയാണെന്ന് കരുതി ഞാൻ സഹിച്ചോളാം... ഇത്രയും കാലം കൂടെ നടന്നിട്ട് വേദിക പോലും എന്നെ അവിശ്വസിച്ചില്ലേ... ഒരു നിമിഷമെങ്കിലും ഒരു നിമിഷം എന്റെ അമ്മ വരെ എന്നെ അവിശ്വസിച്ചു... അതിന്റെയപ്പുറത്തൊന്നുമല്ലല്ലോ ഇതെല്ലാം... " "അമ്മ വരുന്നുണ്ടോ... നടയടക്കാൻ സമയമായി... വഴിയിൽ കാണുന്നവരോട് കുശലം പറയൽ തൊഴുതിട്ടുമതി... അത്ര വലിയവരൊന്നുമല്ലല്ലോ ഇത്രക്ക് സങ്കടം ബോധിപ്പിക്കാൻ... ചിലപ്പോൾ പുതിയ തന്ത്രവുമായി മനസ്സു മാറ്റാൻ വന്നതായിരിക്കും... അമ്മവരുന്നുണ്ടെങ്കിൽ വാ... " അതും പറഞ്ഞ് വേദിക നടന്നു... നന്ദന്റെ ചങ്കിൽ കത്തിയിറക്കിയ വേദനയായിരുന്നു വേദികയുടെ ഓരോ വാക്കും...

"അപ്പച്ചി നടന്നോളൂ... എന്നോട് സംസാരിച്ചതിന്റെ പേരിൽ ഇനിയാർക്കും മാനം നഷ്ടപ്പെടേണ്ട... നന്ദൻ അവിടെനിന്നും നടന്നു... പ്രസന്ന അവൻ പോകുന്നത് സങ്കടത്തോടെ നോക്കി നിന്നു പിന്നെ തൊഴുവാനായി നടന്നു... "നീ അന്നേരം പറഞ്ഞത് ഒട്ടും നന്നായില്ല... അവൻ തെറ്റുകാരനാണെന്ന് നിനക്കെന്താ ഇത്ര ഉറപ്പ്... " പ്രസന്ന അമ്പലത്തിൽ നിന്ന് വരുന്നവഴിക്ക് വേദികയോട് ചോദിച്ചു... "അമ്മക്ക് ഉറപ്പുണ്ടാകും അയാൾ തെറ്റുകാരനല്ല എന്ന്... പക്ഷേ ഒരു പെണ്ണും ആണും ഒന്നിച്ച് പൂട്ടികിടക്കുന്ന ഗസ്റ്റൌസിൽ പോയതും അവിടെനിന്ന് നാട്ടുകാർ പിടികൂടിയതും എന്തിനാണെന്ന് അന്നം തിന്നുന്ന ആർക്കും മനസ്സിലാവും... അയാൾ തെറ്റുകാരനല്ല എന്ന് എന്നെ വിശ്വസിപ്പിക്കേണ്ട അമ്മ... എനിക്ക് എല്ലാം അറിയാം... അച്ഛനും ഏട്ടന്മാരും പറയുന്നതുപോലെ എന്റെ ഭാഗ്യമാണ് ഇതെല്ലാം ഇപ്പോൾ അറിഞ്ഞത്... " "നിന്നോട് പറഞ്ഞിട്ട് കാര്യമില്ല... നീയിപ്പോൾ അച്ഛന്റെയും ഏട്ടന്മാരുടേയും കയ്യിലെ പട്ടമാണ്.... പക്ഷേ അത് വലിക്കുന്നത് ശിൽപ്പയാണെന്ന് മാത്രം... സത്യം ഒരിക്കൽ നിനക്ക് മനസ്സിലാവും...

അന്നേരം നീ ഇതിനെല്ലാം പശ്ചാത്താപിക്കേണ്ടിവരും... അവന് നാട്ടിൽ വേറെ പെണ്ണിനെ കിട്ടാഞ്ഞിട്ടല്ല നിന്നെ സ്നേഹിച്ചത്... ചെറുപ്പം മുതൽ എല്ലാവരും പറഞ്ഞ് നിന്നെയവൻ ഇഷ്ടപ്പെട്ടുപോയി... അല്ലാതെ നിന്റെ ചന്തംകണ്ടല്ല അവൻ നിന്നെ സ്നേഹിച്ചത് നിന്നേക്കാളും സുന്ദരിയായ ഒരുവളെ അവന് കിട്ടും... പക്ഷേ ഇപ്പോൾ നീ കാരണം അവൻ വീഴ്ത്തുന്ന കണ്ണീരിന് നീ വില കൊടുക്കേണ്ടി വരും... അമ്പലത്തിന്റെ നേരെനിന്നല്ലേ ഞാൻ പറയുന്നത് അത് നീ ഓർത്തു വച്ചോ... " "പിന്നേ.. ഒരു ആഭാസന്റെ കൂടെ ജീവിതം തള്ളിനീക്കുന്നതിലും നല്ലത് അതാണ്... മഹാദേവനാണ് എന്നെ രക്ഷിച്ചത്... പിന്നെ ഞാനൊരു കാര്യം പറഞ്ഞേക്കാം... ഇനി അയാളുടെ കാര്യംപറഞ്ഞ് എന്റെ മുന്നിൽ വന്നേക്കരുത്... ഞാൻ മറക്കാൻ ശ്രമിക്കുന്ന ഒരു അദ്ധ്യായമാണത്.. പറഞ്ഞേക്കാം... വേദിക മുന്നിൽ ധൃതിയിൽ നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️▪️ "നന്ദൻ അമ്പലത്തിൽ നിന്ന് നേരെ പോയത് കവലയിലെ ലത്തീഫിന്റെ കടയിലേക്കായിരുന്നു... എന്തോ മേപ്പല്ലൂർ തിരുമേനിയെ കാണാൻ പോകാൻ അവന് മനസ്സനുവദിച്ചില്ല...

അവനെ കണ്ട് ലത്തീഫ് ചിരിച്ചു... "നന്ദാ നിങ്ങൾ പറഞ്ഞതുപോലെ മോള് ആ പെൺകുട്ടിയെ വിളിച്ചിരുന്നു.. അവൾ വരുമെന്നും സമ്മതിച്ചു... " "എന്നിട്ടെന്തിനാണ് ലത്തീഫ്ക്കാ... സത്യം നമ്മൾ മനസ്സിലാക്കിയിട്ട് കാര്യമില്ലല്ലോ... കേൾക്കേണ്ടവൾ കേൾക്കാൻ കൂട്ടാക്കുന്നില്ലല്ലോ... " "നീ വിഷമിക്കാതെ... എല്ലാം ശരിയാവും... ദാ ഇവിടെ ഇരിക്കുന്ന എല്ലാവർക്കുമറിയാം നിന്നെ ചതിച്ചതാണെന്ന്.... ഇവർക്കുമാത്രമല്ല ഈ നാട്ടിലുള്ള എല്ലാവർക്കുമറിയാം... ഇന്നല്ലെങ്കിൽ നാളെ അവളും മനസ്സിലാക്കും നീ തെറ്റുകാരനല്ല എന്ന്... " "ഇല്ല ലത്തീഫ്ക്കാ... അതുണ്ടാവില്ല... ആരും പറഞ്ഞാലും അവൾ വിശ്വസിക്കില്ല... കാരണം അത്രക്ക് അവളെയത് വിശ്വസിപ്പിച്ചു എല്ലാവരും കൂടി.. ഇന്ന് അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നതും ഏറ്റവും വലിയ ശത്രുവായി കാണുന്നതും എന്നെയാണ്... " "എന്നാൽ പോയി പണിനോക്കാൻ പറയെടാ... അവൾ മാത്രമല്ലല്ലോ നാട്ടിൽ പെൺകുട്ടികളായിട്ടുള്ളത്... അവളെക്കാൾ നല്ലൊരുത്തിയെ നിനക്ക് കിട്ടും... " ലത്തീഫ് പറഞ്ഞുനിർത്തിയതും കടയുടെ മുന്നിൽ പ്രദീപിന്റെ ബൈക്ക് വന്നുനിന്നതും ഒന്നിച്ചായിരുന്നു... പ്രദീപ് ബൈക്കിൽനിന്നിറങ്ങി കടയിലേക്ക് കയറി... " "അല്ലാ ഇതാര്... എല്ലാം ഞാനറിഞ്ഞു...

ഇവിടുത്തെ എല്ലാവരുടേയും കണ്ണിലുണ്ണിയും വീരശൂരപരാക്രമിയുമായ നിന്നെ ആരോ ചതിച്ചെന്നോ മറ്റോ അതും പെണ്ണുകേസിൽ.. അതെങ്ങനെ സംഭവിച്ചു... " പ്രദീപൻ നന്ദനെ നോക്കി വിജയച്ചിരിയോടെ ചോദിച്ചു... " "പ്രദീപാ നീ ആവിശ്യമില്ലാത്തത് വെറുതേ പറഞ്ഞ് പ്രശ്നമുണ്ടാക്കാൻ നിൽക്കാതെ പോവാൻനോക്ക്... " ലത്തീഫ് പറഞ്ഞു... "ആവിശ്യമില്ലാത്തതോ... അതെങ്ങനെ ആവിശ്യമില്ലാത്തതാകും... സത്യമല്ലേ ഞാൻ പറഞ്ഞത്... ഇനി രണ്ടുപേരും കൂടി അറിഞ്ഞ് സമ്മതത്തോടെ പോയതാണ് അവിടെ... " "എടാ നായേ... " നന്ദൻ ബഞ്ചിൽനിന്ന് ചാടിയെഴുന്നേറ്റ് പ്രദീപനുനേരെചെന്നു... എന്നാൽ ലത്തീഫ് അവനെ പിടിച്ചുനിർത്തി... "പ്രദീപാ നിന്നോട് ഇറങ്ങിപ്പോവാനാണ് ഞാൻ പറഞ്ഞത്... " ലത്തീഫ് ദേഷ്യത്തോടെ പറഞ്ഞു... "ഞാൻ പോവുകതന്നെയാണ്... അത് ഇവനെ പേടിച്ചിട്ടല്ല... പിന്നെ ഇവനറിയാൻ പറയുകയാണ്... ഇത്രയും കാലം തന്റേതെന്നു വിശ്വസിച്ച് കഴിഞ്ഞിരുന്ന പുതുശ്ശേരിയിലെ പെണ്ണ് നിന്റെ സ്വഭാവഗുണംകൊണ്ട് രക്ഷപ്പെട്ടല്ലേ... അവൾക്കു നിന്നെ വേണ്ടെടാ അവളുടെ സമ്മതത്തോടെ അവൾക്ക് മറ്റൊരു വിവാഹം ഉറപ്പിച്ചു.

അറിഞ്ഞില്ല നീ... വരൻ കുന്നത്ത് സുധാകരന്റെ മകൻ പ്രദീപെന്ന ഈ ഞാൻ... ഇത് നിന്നെയറിയിക്കാനാണ് ഞാൻ വന്നത്... ഞാൻ വിവാഹം കഴിക്കാൻ പോകുന്ന പെണ്ണാണവൾ ഇനി അവളുടെയടുത്ത് നിന്റെ നിഴൽ പോലും ഉണ്ടാകരുത്... അങ്ങനെയുണ്ടായാൽ അന്ന് നിന്റെ അന്ത്യമായിരിക്കും ഇത് പറയുന്നത് കുന്നത്തെ പ്രദീപാണ്... മനസ്സിൽ വച്ചോ നീ... " അതും പറഞ്ഞ് പ്രദീപ് തന്റെബൈക്കിൽ കയറി അവിടെനിന്നും പോയി... "നന്ദാ നീയെന്താണ് കാണിച്ചത്... അവനെപ്പോലെ പ്രാന്തന്മാർ പലതും പറയും... അതുകേട്ട് നീയും തുള്ളിയാൽ അവനും നീയും തമ്മിലെന്താണ് വിത്യാസം... നീ സമാധാനപ്പെട്... അവൻ പറഞ്ഞത് നീ കേട്ടില്ലേ അവനവളെ വിവാഹം കഴിക്കാൻ പോവുകയാണെന്ന്... അതും അവളുടെ സമ്മതത്തോടെയെന്ന്... നിന്നെ മനസ്സിലാക്കാത്തവൾ എന്തിനാടാ നിനക്ക്... നീ രക്ഷപ്പെട്ടെന്ന് കരുതിയാൽ മതി... അതുപോലെ നിന്നെ സംശയിക്കുന്ന ഒരുത്തി നിന്റെ ജീവിതത്തിൽ വന്നാൽ എന്നും നിനക്ക് തലവേദനയേ ഉണ്ടാക്കൂ... എന്താണ് പടച്ചോന്റെ വിചാരിച്ചതെന്നുവച്ചാൽ അത് നടക്കട്ടെ...

നീയൊന്നും കണ്ടില്ല കേട്ടില്ല എന്ന് കരുതിയാൽ മതി... പക്ഷേ നിന്റേയും നാരായണേട്ടന്റെ മകളുടെയും നിരപരാധിത്വം നീ തെളിയിക്കണം... അത് അവളെ ബോധിപ്പിക്കാനല്ല... നാട്ടുകാരെ ബോധിപ്പിക്കാൻ അതു മതി ഇനി.. കേട്ടല്ലോ... " ലത്തീഫ് പറഞ്ഞതുകേട്ട് നന്ദൻ ബെഞ്ചിൽ തലയും താഴ്ത്തിയിരുന്നു... അന്നുച്ചക്കുശേഷം ഷിഫാന വിളിച്ചതിനെതുടർന്ന് നന്ദനും വിശാഖും അവളുടെ വീട്ടിലേക്ക് ചെന്നു... അവരെത്തുമ്പോൾ ഉമ്മറത്ത് എന്തോ പറഞ്ഞ് ചിരിക്കുകയായിരുന്നു ഷിഫാനയും സോജയും... സോജയെ താൻ വിളിച്ചുവരുത്തിയതിന്റെ ഉദ്ദേശം ഷിഫാന പറഞ്ഞിരുന്നില്ല... മുറ്റത്ത് വന്നുനിന്ന ബൈക്ക് കണ്ടപ്പോൾ അവർ എഴുന്നേറ്റു... വിശാഖിനു പുറകിലായി ഇരുന്ന നന്ദനെ കണ്ടപ്പോൾ സോജയൊന്ന് ഞെട്ടി... അവൾ ഷിഫാനയെ നോക്കി... എന്നാൽ ഷിഫാനയത് കണ്ടതായി നടിച്ചില്ല... അവൾ മുറ്റത്തേക്കിറങ്ങി... "സോജ ഇത് ആരാണെന്നറിയോ... ഇവിടുത്തെ പുതിയ എസ് ഐ വിശാഖേട്ടനാണ്... പിന്നെയിത് നന്ദേട്ടൻ... ഇവർ എനിക്ക് ജനിക്കാതെപോയ സഹോദരന്മാരാണ്...

നന്ദേട്ടനെ നിനക്ക് പരിചയമുണ്ടാകുമല്ലോ വേദികയുടെ ആൾ... " "അറിയാം... വേദിക എപ്പോഴും നന്ദേട്ടനെ ക്കുറിച്ച് പറയുമായിരുന്നല്ലോ... " സോജ പറഞ്ഞു "അതെ... അവളോട് എല്ലാവർക്കും അസൂയയായിന്നല്ലോ... ഇത്രയും സ്നേഹനിധിയായ ഒരാളെ അവൾക്ക് കിട്ടിയതിൽ... പക്ഷേ എന്തോ.. ഏതോ ഒരുത്തിക്ക് അവളുടെ ആ ഭാഗ്യത്തിൽ കൂടുതൽ അസൂയയുണ്ടായി... അതുപോലെതന്നെ നമ്മുടെ ഫ്രണ്ട്ഷിപ്പിലുള്ള ശ്രീഷ്മയുടെ സൌന്ദര്യത്തിലും അസൂയയുണ്ടായിരുന്നു ആ വ്യക്തിക്ക്... അതിനാൽ അവരെ രണ്ടുപേരുടേയും ജീവിതം നശിപ്പിക്കാൻ ആ വ്യക്തി തീരുമാനിച്ചു... പക്ഷേ എന്തു ചെയ്യാനാണ്... അതിബുദ്ധി ആപത്താണെന്ന് പഴയ കാരണവർമാർ പറഞ്ഞിരുന്നത് സത്യമാണ്... എതിർ പക്ഷത്തിന്റെ ശക്തി പാവം ആ വ്യക്തി മനസ്സിലാക്കിയില്ല... എല്ലാ സത്യവും അവർ മനസ്സിലാക്കി... അന്നേരമാണറിയുന്നത് സ്വന്തം കൂട്ടുകാരിയാണ് ഇതിനുപിന്നിലുള്ളതെന്ന്... തങ്ങൾക്ക് പറ്റിയ ആപത്തിനേക്കാളും പാവം ശ്രീഷ്മയുടെ സങ്കടപ്പെടുത്തിയത് ഒരേ മനസ്സായി നടന്ന കൂട്ടുകാരി തന്നെ ചതിച്ചു എന്നറിഞ്ഞപ്പോഴാണ്... "

അതും പറഞ്ഞ് ഷിഫാന ഇടംകണ്ണിട്ട് സോജയെ നോക്കി... തലതാഴ്ത്തി കുറ്റബോധത്തോടെ നിൽക്കുന്ന സോജയെ അവൾ കണ്ടു... "സത്യം അത് എന്തായാലും പുറത്തുവരും അതുറപ്പാണ്... അന്നേരമത് നേരത്തേ അറിയുന്നതല്ലേ നല്ലത്... അല്ലെങ്കിൽ അത് എല്ലാവർക്കും ആപത്തിൽ മാറും... ഇനി പറ എന്തിനുവേണ്ടി ശ്രീഷ്മയേയും നന്ദനേയും ഇങ്ങനെയൊരു ചതിയിൽ പെടുത്തി... ആര് പറഞ്ഞിട്ടാണ് ഇങ്ങനെയൊരു ക്രൂരത കാണിച്ചു... സോജ സത്യം പറഞ്ഞേ മതിയാകൂ... ഇല്ലെങ്കിൽ ഇതുപോലെ സമാധാനത്തോടെയുള്ള ചോദ്യമായിരിക്കില്ല ഉണ്ടാവുക... സുഖമില്ലാതെ കിടക്കുകയല്ലേ അമ്മ... ആ അമ്മയുടെ മുന്നിൽവച്ചായിരിക്കും ചോദ്യം... അത് ഇതുപോലെയല്ല പോലീസിന്റെ രീതി എങ്ങനെയാണോ അങ്ങനെ... ഇപ്പോൾ നീ സത്യം പറഞ്ഞാൽ നിനക്ക് രക്ഷപ്പെടാം...

പക്ഷേ വിട്ടിൽവച്ചാണെങ്കിൽ ഒരു പെൺകുട്ടിയെ ചതിച്ച കുറ്റത്തിന് ആ അമ്മയുടെ മുന്നിൽ വച്ച് അറസ്റ്റ് ചെയ്ത് കൊണ്ടുപോകേണ്ടിവരും... അന്നേരം ആ അമ്മക്കുണ്ടാകുന്ന വിഷമത്തിൽ അവർക്കെന്താണ് ഉണ്ടാവുക എന്നത് ഞാൻ പറഞ്ഞുതരേണ്ടല്ലോ... എന്തിന് വേണ്ടിയാണ് ഇല്ലാത്ത ഒരു ജോലിയുടെ കാര്യത്തിന് ഇന്റർവ്യൂ ഉണ്ടെന്ന് പറഞ്ഞ് ശ്രീഷ്മയെ ആ ഗസ്റ്റൌസിലേക്ക് പറഞ്ഞയച്ചത്... നിനക്ക് ഇവിടെനിന്ന് സത്യം പറഞ്ഞ് മാപേരുസാക്ഷിയാകണോ അതോ സ്വന്തം അമ്മയുടെ ജീവൻ വേണോ... " വിശാഖ് ചോദിച്ചു... "സാർ എന്റെ വീട്ടിൽ പോകരുത്... എനിക്ക് എല്ലാമായിട്ട് എന്റെ അമ്മ മാത്രമേയുള്ളൂ... " "എന്നാൽ സത്യം പറഞ്ഞോ... " "ഞാൻ പറയാം... ശ്രീഷ്മയെ വിളിച്ചത് ഞാനാണ്... സാറ് പറഞ്ഞതുപോലെ എന്റെ അമ്മയുടെ ജീവൻ രക്ഷിക്കാൻ.........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story