സ്വന്തം തറവാട് : ഭാഗം 29

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

രാമഭദ്രൻ ചെന്ന് വിളിച്ചിട്ടും പാർവ്വതി വാതിൽ തുറന്നില്ല... അയാൾ ശിവഭദ്രനേയും ദേവഭദ്രനേയും വിളിച്ചു... അവർ വന്ന് വാതിൽ ചവിട്ടിത്തുറന്നു... അവിടെ കണ്ട കാഴ്ച... ഒരു സാരി യിൽ തൂങ്ങിയാടുന്ന പാർവ്വതിയെയായിരുന്നു അവിടെ കണ്ടത്... "മോളേ... " ഒരു നിലവിളിയുടെ രാമഭദ്രന്റെ ഭാര്യ തളർന്നുവീണു.. പാർവ്വതിയുടെ മരണവാർത്ത ആ നാടിനെ നടുക്കി... അതുമാത്രമല്ല പാർവ്വതിയുടെ ശരീരം മറവു ചെയ്തിട്ടും അനന്തനെ അവിടെയൊന്നും കാണാതെയിരുന്നതിനാൽ നാട്ടുകാർക്ക് ചിലസംശങ്ങൾ ഉടലെടുത്തു... എന്നാലത് പുറത്തു പറയാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല... താൻ കാരണമാണ് തന്റെ മകൾ ഇങ്ങനെയൊരു കൊടുംചതി ചെയ്തത് എന്നത് രാമഭദ്രൻ തളർത്തി അത് സാവധാനം അയാളുടെ സമനിലതന്നെ തെറ്റിച്ചു... ഒരു ദിവസം രാമഭദ്രനെ കാണാതായി...

എവിടെ പോയെന്നോ എന്തിനു പോയെന്നോ ആർക്കുമറിയില്ല... പലരും പല സ്ഥലങ്ങളിലും അന്വേഷിച്ചിട്ടും അയാളെ പ്പറ്റി ഒരു വിവരവുമുണ്ടായില്ല.... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ എന്നാൽ എന്റെ അച്ഛനെന്ന ആ മഹാപാപി ചെയ്തത് ആരുടേയും മനസ്സ് അലിയിപ്പിക്കുന്ന കാര്യമായിരുന്നു... അനന്തേട്ടനേയും നാണുവമ്മാവനേയും അടക്കിയ തെക്കിനിയിലെ നിലവറയിൽ വന്ന് ചെയ്ത തെറ്റുകൾ ഏറ്റുപറഞ്ഞ് സ്വയം ജീവൻ അവസാനിപ്പിക്കുകയായിരുന്നു... എന്നാലത് എന്റേയും അനന്തേട്ടന്റേയും ജീവിതം ഇല്ലാതാക്കിയ അച്ഛനോടുള്ള എന്റെ പ്രതികാരംകൂടിയായിരുന്നു... അതോടെ ഒരിക്കലും ആരും അറിയില്ലെന്ന് കരുതിയ അനന്തേട്ടന്റേയും നാണുവമ്മാവന്റേയും മരണവാർത്ത നാട്ടിൽ പാട്ടായി...അതുമാത്രമല്ല ഇതിന്റെ പിന്നിൽ കളിച്ച രുഗ്മിണിയുടെ അവസ്ഥയും മറിച്ചല്ലായിരുന്നു... അനന്തേട്ടന്റ ജീവനെടുത്ത ആ കുളത്തിൽ തന്നെയായിരുന്നു അവയളുടെയും അന്ത്യം...

അതോടെ എന്റേയും അനന്തേട്ടന്റേയും ആത്മാവ് പ്രതികാരത്തിനായി ഉടലെടുത്തു എന്ന വാർത്ത എല്ലാവരും പറഞ്ഞു നടന്നു... അങ്ങനെ മേപ്പല്ലൂർ തറവാട്ടിലെ കാരണവർ എന്റേയും അനന്തേട്ടന്റേയും ആത്മാവ് ആവാഹിച്ചെടുത്ത് അതേ നിലവറയിൽ തളച്ചു... എന്നാൽ ഇന്നതിന് മോചനം ലഭിച്ചത് നീ കാരണമാണ്... അന്ന് സ്വന്തം താല്പര്യത്തിനുവേണ്ടി എന്റേയും അനന്തേട്ടനേയും ഒറ്റിക്കൊടുത്ത രുഗ്മിണിയുടെ പുനർജന്മമായ നീ മുഖേനെ... " "അപ്പോൾ ഞാൻ..." "അതെ ആ പഴയ രുഗ്മിണിതന്നെ... ശിവേട്ടനും ദേവേട്ടനും ഇപ്പോൾ കിരണും വരുണുമായി പുനൻജനിച്ചിരിക്കുന്നു... എന്റെ അച്ഛൻ പുതുശ്ശേരി ശ്രീധരമേനോനും..." പെട്ടന്ന് ഒരു ബൈക്കിന്റെ ശബ്ദം കേട്ട് പാർവ്വതി അപ്രത്യക്ഷമായി... ശിൽപ്പ പുറത്തേക്ക് വന്നു... എന്നാൽ ബൈക്കിൽ നിന്നിറങ്ങുന്നതു ആളെ കണ്ട് അവൾ സ്തംഭിച്ചുനിന്നു... "വിശാഖേട്ടൻ... " ശിൽപ്പയുടെ നാവിൽ നിന്ന് അറിയാതെ ആ പേര് വീണു... അവൾ തന്റെ മുറിയിലേക്കോടി വാതിലടച്ചു... ബൈക്ക് വന്നുനിന്ന ശബ്ദം കേട്ട് കിരൺ പുറത്തേക്ക് വന്നു...

വിശാഖിനെ കണ്ട് അവനൊന്ന് അമ്പരന്നു... "സാറെന്താ ഇവിടെ... " "എനിക്ക് ഇവിടെ ചിലരെ കാണാനുണ്ട്... അതിന് വേണ്ടി വന്നതാണ്... " വിശാഖ് പറഞ്ഞു... "ആരെ കാണാൻ... " "അത് നിന്നോട് പറയേണ്ട കാര്യമെനിക്കില്ല... " "അങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്... എന്റെ വീട്ടിൽ കയറി വന്ന് ഇവിടെയുള്ളവരെ കാണുന്നുണ്ടെങ്കിലും അതാരെയാണ് എന്ന് എനിക്കും കൂടി അറിയേണ്ടേ... " വീടോ ഇതോ... ആരു പറഞ്ഞു ഇത് വീടാണെന്ന്... ഇതിപ്പോൾ തോന്നിയ വിലക്ക് വിൽക്കുന്ന അറവുമാടുകളുടെ സ്ഥലമില്ലേ... അങ്ങനെയൊരു സ്ഥലം വീടാണെന്ന് പറയാൻ പറ്റുമോ... " "സാറ് പ്രശ്നമുണ്ടാക്കാൻ വന്നതാകുമല്ലേ... ഓ.. അവൻ പറഞ്ഞയച്ചതാവും... " "ആണെങ്കിൽ... അതു തന്നെയാണെന്ന് കൂട്ടിക്കൊ... " "അങ്ങനെ വലിഞ്ഞുകയറിവരുന്നവർക്ക് കയറിയിറങ്ങി ഇത് സത്യമല്ല... മാന്യംമര്യാദയായി ജീവിക്കുന്നവരുടെ വീടാണ്... ഹും...മാന്യത... ആരാണിവിടെ അങ്ങനെയൊരാൾ... അതിന്റെ അർത്ഥം അറിയോ നിനക്ക്... എങ്ങനെ അറിയാനാണ്... ജനിപ്പിച്ചവർക്കില്ലാത്ത മാന്യത മക്കൾക്കുണ്ടാവുമോ... "

"സാറേ സൂക്ഷിച്ച് സംസാരിക്കണം... " കിരണിന്റെ മുഖം ദേഷ്യം വന്ന് ചുവന്നിരുന്നു "ഇല്ലെങ്കിൽ... നിന്നെപ്പോലുള്ളവരോട് ഇതിലും നല്ല ഭാഷയിൽ സംസാരിക്കാൻ പറ്റില്ല... ഞാൻ വന്നത് ആരെ കാണാനാണോ അവരെ കണ്ടേ പോകൂ... " "ഇല്ല സാറേ... അങ്ങനെ തോന്നുമ്പോൾ കയറയിറങ്ങാൻ പറ്റില്ല... അതിന് കുറച്ച് നിമയമവശങ്ങളുണ്ട്... " "ഓ അപ്പോൾ നീയെന്നെ നിയമം പഠിപ്പിക്കുകയാണല്ലേ... എടാ നീയൊക്കെ എന്ത് പറഞ്ഞാലും ഞാൻ കാണേണ്ടവരെ കാണും... അതിനുള്ള പവർ ഇപ്പോൾ എനിക്കുണ്ട്... ഇപ്പോൾ ഞാൻ യൂണിഫോമിലല്ലായിരിക്കാം അതാണ് നിന്റെ നാവിനിത്ര പവർ... എന്നാൽ കേട്ടോ... ഈ വേഷം മതി എനിക്ക് ഇവിടെ കയറണമെങ്കിൽ... എനിക്ക് കാണേണ്ടത് നിന്റെ അനിയത്തി എന്നുപറയുന്നവളേയും നിന്റെ ഭാര്യ ആ വഞ്ചകിയേയുമാണ്... എന്നാൽ ഇപ്പോൾ എനിക്ക് മനസ്സിലായി നിന്നേക്കാളും ഫ്രോഡുകളാണ് അവരെന്ന്... ആ നന്ദൻ ഇത്രയും കാലം ചെയ്ത പുണ്യം കൊണ്ടാണ് നിന്റെ അനിയത്തിയിൽനിന്ന് രക്ഷപ്പെട്ടത്... പിന്നെ നിന്റെ ഭാര്യയുണ്ടല്ലോ...

നിന്നെ മയക്കിയെടുക്കുന്നതിനുമുമ്പ് എന്നെ മയക്കിയെടുക്കാൻ ശ്രമിച്ചവളാണ്... തരം കിട്ടിയാൽ അവൾ ഇനി വേറെ ആരെയൊക്കെ മയക്കിയെടുക്കുമെന്ന് അറിയില്ല... നീ സൂക്ഷിച്ചു... പിന്നെ നീയും നിന്റെ വീട്ടുകാരും നന്ദൻ തെറ്റുകാരനാണെന്ന് പറഞ്ഞുനടക്കുണ്ടല്ലോ... എന്നാൽ കേട്ടോ അവൻ തെറ്റുകാരനല്ല... നിന്റെ ഭാര്യയുടെ ചേട്ടൻ പ്രദീപ് ഒരു പാവം പെണ്ണിനെ കാമവെറിമുത്ത് ഗസ്റ്റൌസിൽ എത്തിക്കാൻ നോക്കിയതാണ്... എന്നാൽ എന്തോ ഭാഗ്യം കൊണ്ട് ആ സമയത്ത് നന്ദൻ അവളുടെ കൂടെ ചെന്നു... " വിശാഖ് നടന്ന കാര്യങ്ങൾ കിരണിന്റെ പറഞ്ഞു... "ഇതൊക്കെ നിനക്ക് വിശ്വസിക്കാമെങ്കിൽ വിശ്വസിച്ചോ... വിശ്വസിച്ചില്ലേലും യാതൊരു കുഴപ്പവുമില്ല... കാരണം ഇനി തന്റെ അനിയത്തിയെ അവന് വേണ്ടെടോ... പലരും പറയുന്നതുകേട്ട് അത് അപ്പാടെ വിശ്വസിക്കുന്ന അവളെപ്പോലെ ഒരുത്തി അവന്റെ ജീവിതത്തിൽ വന്നുകയറിയാൽ ആ ജീവിതം എന്നും കയ്പ്പേറിയതാവും... വെറുതേ എന്തിനാണ് സ്വന്തം ജീവിതം വച്ച് ഒരു പരീക്ഷണത്തിന് മുതിരുന്നത്...

ഇത് പറയാൻ മാത്രമാണ് ഞാൻ വന്നത്... അല്ലാതെ പുതുശ്ശേരി തറവാട്ടിലെ സൽക്കാരം സ്വീകരിക്കാനല്ല... താൻ തന്റെ പെങ്ങളെ പരസ്ത്രീബന്ധവുമായി നടക്കുന്നവന് കെട്ടിച്ചു കൊടുക്കുകയോ വിൽക്കുകയോ എന്തു വേണമെങ്കിലും ചെയ്തോ... അത് എന്നോയോ നന്ദനേയോ ബാധിക്കുന്ന പ്രശ്നമല്ല... " വിശാഖ് തിരിഞ്ഞു നടന്ന് തന്റെ ബൈക്കിൽ കയറി അവിടെനിന്നും പോയി... വിശാഖ് പറഞ്ഞതുകേട്ട് ഞെട്ടിത്തരിച്ച് നിൽക്കുകയായിരുന്നു കിരൺ... "ആരാണ് വന്നത്... " പുറത്തേക്ക് വന്ന ശ്രീധരമേനോൻ ചോദിച്ചു... "അത് നമ്മുടെ സ്റ്റേഷനിലെ എസ്ഐ വിശാഖാണ്... " "മ്... അവനെന്താ ഇവിടെ വന്നത്... നന്ദന്റെ വക്കാലത്തുമായി വന്നതാണോ.. " "നമ്മുക്ക് തെറ്റ് പറ്റിയോ എന്നൊരു സംശയം... " "എന്താ നിനക്കിപ്പോൾ അങ്ങനെ തോന്നാൻ... " "ഈ നടന്നതെല്ലാം ഒരു ചതിയുടെ ഭാഗമായിരുന്നോ എന്നൊരു സംശയം... "

"നീയെന്താ ഉദ്ദേശിക്കുന്നത്... ശ്രീധരമേനോൻ ചോദിച്ചു... കിരൺ വിശാഖ് ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ അയാളോട് പറഞ്ഞു... "ഈശ്വരാ എന്താ കേൾക്കുന്നത്... അപ്പോൾ കേട്ടതത്രയും തെറ്റായിരുന്നു എന്നാണോ പറയുന്നത്... "അതച്ഛാ ആരായാലും ആ സാഹചര്യത്തിൽ വിശ്വസിച്ചുപോകില്ലേ... മിണ്ടരുതു നീ ഓരോന്ന് നിനച്ച്കൂട്ടി പറഞ്ഞിട്ടിപ്പോൾ... ഇത്രയും വൃത്തികെട്ടവനാണോ വേദികക്ക് വേണ്ടി നീയൊക്കെ കണ്ടു വച്ചത്... ഇതെല്ലാം വേദികയറിഞ്ഞാൽ അവളുടെ പ്രതികരണം എന്താകും... " "അതിന് ഞാനാണോ പ്രദീപിന് അവളെ വിവാഹം ചെയ്ത് കൊടുക്കാമെന്ന് പറഞ്ഞത്... "

"അത് ഞാൻ തന്നെയാണ്... അവൻ ഇതുപോലൊരുത്തനാണെന്ന് ഞാനറിഞ്ഞിരുന്നോ... അതിന് കൂട്ട് നിന്റെ ഭാര്യയും... നീ പറഞ്ഞല്ലോ ആ വിശാഖിനെ ചതിച്ചാണ് അവൾ നിന്നെ കെട്ടിയതെന്ന്... കൂടെ ഇത് നടത്താൻ തിടുക്കം നിനക്കുമുണ്ടായിരുന്നല്ലോ... " അതിന് ഞാനറിയോ ഇത് ഇതുപോലൊരു ചതിയാണെന്ന്... ഏതായാലും എനിക്ക് എന്റെ ഭാര്യയായി ഇവിടെ വന്നുകയറിയവളെ ഒന്നുകാണണം... എന്തിനായിരുന്നു എന്നോട് ഇതുപോലൊരു ചതി ചെയ്തതെന്ന് എനിക്കറിയണം... " "കിരണേ നീ പ്രശ്നത്തിനൊന്നും പോകേണ്ട... എല്ലാം ഒരു മയത്തിൽ ചോദിച്ചാൽ മതി... " "മയം... അത് അധികമായതു കൊണ്ടാണ് ഇതെല്ലാം ഉണ്ടായത്... ഇനി അവളുടെ കോലത്തിനനുസരിച്ച് തുള്ളാൻ എന്നെ കിട്ടില്ല... " അതും പറഞ്ഞവൻ തന്റെ മുറിയിലേക്കവൻ നടന്നു......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story