സ്വന്തം തറവാട് : ഭാഗം 33

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"എന്തിനായിരുന്നു ഏട്ടാ ഇതെല്ലാം... ഇതിലും നല്ലത് എന്നെയങ്ങ് ഇല്ലാതാക്കുന്നതായിരുന്നില്ലേ... ഇനിയെങ്ങനെ പാവം നന്ദേട്ടന്റെ മുഖത്തുനോക്കും ഞാൻ..." വേദിക മുഖം പൊത്തിക്കരഞ്ഞുകൊണ്ട് നിലത്തിരിന്നു... "മോളെ... ഒന്നും അറിഞ്ഞുകൊണ്ടല്ലല്ലോ... എല്ലാവരും ഇത് സത്യമാണെന്ന് വിശ്വസിച്ചുപോയി... ഇത് ഇതുപോലൊരു ചതിയായിരുന്നു എന്ന് ആരെങ്കിലും കരുതിയോ..." "ഉണ്ടാവില്ല... പക്ഷേ ഇത് നിങ്ങൾക്കൊക്കെ വീണുകിട്ടിയ അവസരമായിരുന്നല്ലേ... അതുതന്നെയല്ലേ നിങ്ങളും ആഗ്രഹിച്ചത്... അത് നടന്നില്ലേ... ഞാൻ നിങ്ങൾക്കൊരു ബാധ്യതയാണെങ്കിൽ പറഞ്ഞാൽ മതിയായിരുന്നല്ലോ... എന്തിനായിരുന്നു ഇതെല്ലാം... എന്തൊരു മഹാപാപിയാണ് ഞാൻ... നിങ്ങളൊക്കെ പറഞ്ഞതു വിശ്വസിച്ച് ഞാൻ നന്ദേട്ടനോട് പറയാൻ പാടില്ലാത്തവിധം പറഞ്ഞു... നന്ദേട്ടൻ പറയാൻ വന്നതുപോലും കേട്ടില്ല...

ഒരുപാട് ശപിച്ചു ആ പാവത്തിനെ... ഇതെല്ലാം എവിടെച്ചെന്ന് കഴുകിക്കളയും ഞാൻ... " പെട്ടന്ന് വേദിക കണ്ണ്തുടച്ച് എഴുന്നേറ്റു... പിന്നെ കിരണിനേയും ശിൽപ്പയേയും തുറിച്ചുനോക്കി... "നിങ്ങൾകാരണം എനിക്ക് എന്റെ നന്ദേട്ടനെ നഷ്ടപ്പെട്ടാൽ സത്യമായിട്ടും പറയുകയാണ് ഈ ഉത്തരത്തിൽ കെട്ടിത്തൂങ്ങും ഞാൻ പറഞ്ഞേക്കാം..." "എന്തൊക്കെയാണ് മോളേ നീ പറയുന്നത്... അതിനുമാത്രം ഒന്നും സംഭവിച്ചില്ലല്ലോ... ഒരു തെറ്റിദ്ധാരണ... അത്രയല്ലേ ഉണ്ടായിട്ടുള്ളൂ... അത് നന്ദനും അറിയാം... അവന് നിന്നെ മറക്കാൻ കഴിയില്ല... ഞങ്ങൾ സംസാരിക്കാം അവനോട്... നീ സമാധാനിക്ക്... എല്ലാം ശരിയാവും..." കിരണും ശിൽപ്പയും പുറത്തക്ക് നടന്നു... വാതിൽ കടന്നതും അവിടെ മുന്നിലായി ദേഷ്യത്തോടെ നിൽക്കുന്ന പ്രസന്നയെയായിരുന്നു അവർ കണ്ടത്... പ്രസന്നയുടെ മുഖത്തേക്ക് നോക്കാനാവാതെ അവർ തലതാഴ്ത്തി നടന്നു...

"നിൽക്ക്... നിനക്കൊക്കെ സമാധാനമായല്ലോ ഇപ്പോൾ... എന്ത് തെറ്റാണ് എന്റെ കുട്ടി നിങ്ങളോട് ചെയ്തത്... ഇതിലും നല്ലത് വല്ല വിഷവും കൊടുത്ത് അവളെയങ്ങ്..." "അമ്മേ..." "വിളിക്കരുത് നീയങ്ങനെ... നിനക്കൊക്കെ നിങ്ങളുടെ ജീവിതവും സുഖവുമാണല്ലോ വലുത്... പലതവണ പറഞ്ഞു നിങ്ങളോട് അവൻ തെറ്റുകാരനല്ല ചതിക്കപ്പെട്ടതാണ് എന്ന്... എന്നിട്ടും നീയൊക്കെ ഇതിൽ വല്ല സത്യവുമുണ്ടോ എന്നന്വേഷിച്ചോ...ഇല്ലല്ലോ... അന്നേരം നിനക്ക് നിന്റെ ജീവിതമായിരുന്നു മുഖ്യം... അതിന് നിന്റെ അച്ഛനും ഏട്ടനും കൂട്ടുനിന്നു... ആരുമില്ലെങ്കിലും എന്റെ കുട്ടിക്ക് നാഗത്താന്മാർ കൂട്ടിനുണ്ടാകും... " അതും പറഞ്ഞ് പ്രസന്ന വേദികയുടെ അടുത്തേക്ക് നടന്നു.... ▪️▪️▪️▪️▪️▪️▪️▪️▪️▪️

രാത്രി ഭക്ഷണവും കഴിച്ച് തന്റെ മുറിയിൽ കട്ടിലിൽ കിടക്കുകയായിരുന്നു നന്ദൻ... ഫോൺ റിംഗ് ചെയ്യുന്നതുകേട്ട് അവനതെടുത്തുനോക്കി... കിരണാണ് വിളിക്കുന്നത് എന്നറിഞ്ഞപ്പോൾ അവൻ ഫോൺ കട്ടിലിലേക്കിട്ടു... കുറച്ചുനേരം റിംഗ് ചെയ്ത് കോൾ കട്ടായി... എന്നാൽ പലതവണ കോൾ വന്നുകൊണ്ടിരുന്നു... അവസാനം ദേഷ്യത്തോടെ നന്ദൻ കോളെടുത്തു... "എന്താ നിനക്കൊക്കെ വേണ്ടത്... ഇനിയുമെന്നെ വെറുതെ വിട്ടുകൂടേ..." "നന്ദാ ഞാൻ... ഞാൻ പറയുന്നതൊന്ന് കേൾക്ക്... എല്ലാം ഞങ്ങളുടെ തെറ്റാണ്... സത്യം എന്താണെന്ന് അന്വേഷിച്ചില്ല... ആ ഫോട്ടോ കണ്ടപ്പോൾ വിശ്വസിച്ചുപോയി..... " 'ഫോട്ടോ... അതിന്റെ പേരിൽ എന്റെ ജീവിതമാണ് ഇല്ലാതായത്... കുഞ്ഞുനാൾമുതൽ എന്റേതാണെന്ന് വിശ്വസിച്ച വേദികവരെ എന്നെ അവിശ്വസിച്ചു..."

"എടാ അത്.. അവളും എല്ലാ സത്യവും അറിഞ്ഞു... " "അതിന് ഞാനെന്തുവേണം... എല്ലാം മറന്ന് അവളെ ഞാൻ സ്വീകരിക്കണമായിരിക്കുമല്ലേ...എന്നിട്ടെന്തിന്... ഒരിക്കൽ സ്നേഹിച്ചവനെ അവിശ്വസിച്ച അവളെ വീണ്ടും ഞാൻ സ്വീകരിച്ചാൽ വീണ്ടും ഇതുപോലെ സംശയിക്കില്ലെന്നാരുകണ്ടു... വേണ്ട.. ഇനിയൊരു റിസ്ക്കെടുക്കാൻ എനിക്കുവയ്യ... എന്നെ എന്റെ പാട്ടിന് വിട്ടേക്ക്...നിങ്ങളൊക്കെ വലിയ ഡോക്ടർമാരും എഞ്ചിനീയർമാരും... ഞാനോ.. ഒരു ജോലിയും കൂലിയുമില്ലാത്തവൻ... പക്ഷേ നിങ്ങളുടെ തറവാട്ടിനേപ്പോലെ പണവും പ്രശസ്തിയുമുണ്ട്... ആരുടെ മുന്നിലും അഭിമാനം പണയംവച്ചിട്ടില്ല... ഇനിയത് ഉണ്ടാവുകയുമില്ല മേലാൽ... ഇനിമേലാൽ ഈ കാര്യത്തിന്റ പേരിൽ എന്നെ വിളിക്കുകയോ കാണുകയോ ചെയ്യരുത്... എന്നെ മാത്രമല്ല എന്റെ വീട്ടുകാരേയും... അത് നിന്റെ പുന്നാര പെങ്ങളോടും നിന്റെ വീട്ടിലുള്ള മറ്റുള്ളവരോടും പറഞ്ഞേക്ക്... മറ്റെന്തെങ്കിലും പറയാനാണെങ്കിൽ മാത്രം വിളിച്ചാൽ മതി... നന്ദൻ കോൾ കട്ടുചെയ്ത് ഫോൺ കട്ടിലിലേക്കിട്ടു... ▪️▪️▪️▪️▪️▪️▪️▪️▪️▪️

"കിരൺ നിരാശയോടെതിരിഞ്ഞുനടക്കാനൊരുങ്ങുമ്പോഴാണ് ഉമ്മറവാതിൽക്കൽ നിൽക്കുന്ന ശ്രീധരമേനോനെ കണ്ടത്... "എന്താടാ നീ ആരെയാണ് വിളിച്ചത്..." "അത്പിന്നെ ഞാൻ നന്ദനെ..." "മനസ്സിലായി... എന്തിനുവേണ്ടി... എന്നിട്ടവൻ എന്തുപറഞ്ഞു... ഈ കാര്യവുംപറഞ്ഞ് വിളിക്കരുതെന്ന് അല്ലേ.... നിന്റെ മുഖഭാവം കണ്ടപ്പോൾ ഞാൻ മനസ്സിലാക്കി... നിനക്ക് നാണമുണ്ടോ... എടാ ഈ ശ്രീധരമേനോന് കുറച്ച് നിലയും വിലയുമുണ്ട്... അതിനനുസരിച്ചേ ഇനിയിവിടെ എന്തും നടക്കൂ... ഒരു വിവാഹാലോചന നടന്നില്ലെന്നുകരുതി എന്റെ മകൾ വീട്ടിലിരിക്കില്ല... ഈ തറവാട്ടിന് പറ്റിയ ഒരു ബന്ധം ഞാൻ കൊണ്ടുവരും... ശരിയാണ് ചെറുപ്പത്തിൽ കാരണവന്മാർ പലതും പറഞ്ഞ് ആശകൊടുത്തെന്നിരിക്കും... പക്ഷേ ഒരു വേലയും കുലിയും ഇല്ലാത്തവന് എന്റെ മകളെ കൊടുക്കേണ്ട ഗതികേട് എനിക്ക് വന്നിട്ടില്ല...

അത് നീയുംകൂടി അറിയാൻ പറയുകയാണ്... " "അച്ഛാ... എന്തൊക്കെയാണ് പറയുന്നത്... "എന്താ നിനക്ക് മലയാളം അറിയില്ലേ... അതോ ഞാൻ പറയുന്നത് മനസ്സിലായില്ല എന്നുണ്ടോ..." "അതുശരി അപ്പോൾ അച്ഛന്റ മനസ്സിലിരിപ്പ് ഇതായിരുന്നല്ലേ... എന്നിട്ട് ഒന്നും അറിയാത്തവനെപ്പോലെ അഭിനയിക്കുകയായിരുന്നല്ലേ..." "അല്ലാതെപിന്നെ... എങ്ങനെ നന്ദനെ എന്റ മകളിൽനിന്ന് അകറ്റണം എന്നാലോചിച്ചിരിക്കുമ്പോഴാണ് സുധാകരൻ ഇതുപോലൊരു കാര്യവുമായി എന്റെ മുന്നിൽ വന്നത്... അവിടെ പാതി ഞാൻ ജയിച്ചു... പക്ഷേ അപ്പോഴും എന്റെ മനസ്സിൽ ഒരു പേടിയുണ്ടായിരുന്നു... അവൾ നന്ദന്റെ കൂടെ ഇറങ്ങിപ്പോകുമോ എന്ന്... എന്നാൽ ദൈവം എന്റെ കൂടെയായിരുന്നു... ആ ഫോട്ടോ നിന്റെ ഫോണിൽ വന്നപ്പോഴും അതുകണ്ട് വേദിക നന്ദനെ തള്ളിപ്പറഞ്ഞോഴും ഞാൻ സന്തോഷിച്ചു...

പക്ഷേ അതൊക്കെ ദിവസങ്ങൾ മാത്രമുള്ള സന്തോഷമായിരിക്കുമെന്ന് കരുതിയില്ല.... ഓരോന്ന് കണക്കുകൂട്ടി വരുമ്പോൾ അത് വെറുതെയാകുമ്പോൾ എന്റെ തോൽവിയാണ് ഉണ്ടാകുന്നത്... അത് ഞാൻ സമ്മതിക്കില്ല.... എനിക്ക് ജയിക്കണം...അതിന് തടസ്സമായി നിൽക്കുന്നത് ആരായാലും അത് സ്വന്തം മക്കളായാലും വച്ചേക്കില്ല ഞാൻ... കൊന്നുകുഴിച്ചുമുടും..." "ഹും നിങ്ങളൊരു അച്ഛനാണോ... സ്വന്തം മക്കളുടെ ആഗ്രഹത്തിലും വലുത് നിങ്ങളുടെ സ്വന്തം കാര്യമാണ്... ഇത്രയുംകാലം നിങ്ങളെ അച്ഛനെന്നു വിളിച്ചല്ലോ... നിങ്ങൾ ചെയ്യുന്നത് നല്ലതിനാണെന്ന് കരുതി എല്ലാറ്റിനും കൂട്ടുനിന്നല്ലോ... മതി ഇനി എന്തുവേണമെന്ന് എനിക്കറിയാം... എന്റെ അനിയത്തിക്ക് നന്ദനെ ഇഷ്ടവും വിശ്വാസവുമാണെങ്കിൽ അവരുടെ വിവാഹം ഞാൻ നടത്തും.... അതിന് ആര് എതിരുനിന്നാലും....."

"അതിന് നിനക്ക് കഴിയില്ല കിരണേ... ഈ ശ്രീധരമേനോൻ ഒരുകാര്യം മനസ്സിൽ നിനച്ചാൽ അത് നടത്തും... " "ഇല്ല ഞാൻ ജീവിച്ചിരിക്കുമ്പോൾ നടക്കില്ല.... അല്ലെങ്കിൽ എന്നെ ഇല്ലാതാക്കേണ്ടിവരും... അതിന് ചങ്കുറപ്പുണ്ടോ നിങ്ങൾക്ക്... " "എന്നെ ദിക്കരിച്ച് ഇവിടെ ജീവിക്കാമെന്ന് നിനക്ക് തോന്നുന്നുണ്ടോ... ഇത് എന്റെ വീടാണ്... ഞാൻ പറയുന്നതുപോലെ ജീവിക്കാൻ പറ്റുന്നവർക്കേ ഇവിടെ സ്ഥാനമുള്ളൂ... അല്ലാത്തവർക്ക് പടിക്ക് പുറത്താണ് സ്ഥാനം...." "അല്ലെങ്കിലും നിങ്ങൾ കഴിയുന്ന വീട്ടിൽ നിൽക്കാതിരിക്കുന്നതാണ് നല്ലത്... പക്ഷേ ഇത് നിങ്ങൾ അദ്ധ്വാനിച്ചുണ്ടാക്കിയ സ്വത്തല്ല... തലമുറകളായി കിട്ടിയ മുതലാണ്.... അതിന് ഞാനുൾപ്പടെ എല്ലാവർക്കും തുല്യ അവകാശമാണ്... അത് പറഞ്ഞ് ആരും വിരട്ടേണ്ട... പിന്നെ ഞാനിവിടെനിന്ന് ഇറങ്ങുമ്പോൾ എന്റെ കൂടെ അമ്മയും വേദികയുമുണ്ടാകും... "

"അപ്പോൾ പൊന്നുമോൻ എന്നെ എതിർക്കാൻതന്നെയാണ് പരിപാടിയല്ലേ... എന്നാൽ എനിക്കുമതൊന്ന് കാണണം..." അതും പറഞ്ഞ് ശ്രീധരമേനോൻ തിരിഞ്ഞത് വരുണിന്റെ നേരെയായിരുന്നു... "കൊള്ളാം അച്ഛാ... അച്ഛന്റ ഇഷ്ടവും വാശിയും ജയിക്കണം... അവിടെ സ്വന്തം മക്കളേയും ഭാര്യയേയും ഒന്നും നോക്കരുത്... അല്ലെങ്കിലും അത് അങ്ങനെയാണല്ലോ... എന്നെക്കൊണ്ട് കൂടുതൽ പറയിക്കേണ്ട.... ഞങ്ങളുടെ അമ്മക്ക് പറ്റിയ തെറ്റ് അതായിപ്പോയല്ലോല്ലോ നിങ്ങൾ.... " "വരുണേ നീ വെറുതേ കാടുകയറേണ്ട.... ഞാൻ പറയുന്നത് അനുസരിച്ചാൽ മതി... അതല്ല എന്നെ ദിക്കരിക്കാനാണ് ഭാവമെങ്കിൽ ഒരു തെളിവുപോലും അവശേഷിക്കാതെ വകവരുത്തും ഞാൻ..." അതുംപറഞ്ഞ് ശ്രീധരമേനോൻ അകത്തേക്ക് നടന്നു..." "ഏട്ടന് തൃപ്തിയായല്ലോ.... ഇതിന് തുടക്കമിട്ടത് ഏട്ടനാണ്... ശരിയാണ്...ഞാനും ഇതിന് കൂട്ടുനിന്നു...

അത് ശിൽപ്പയെ എനിക്ക് നഷ്ടപ്പെടാതിരിക്കാനായിരുന്നു... പക്ഷേ അത് ഇതുപോലെയാകുമെന്ന് കരുതിയില്ല... അവളുടെ അച്ഛൻ സമ്മതിച്ചില്ലെങ്കിലും ശിൽപ്പ എന്റെകൂടെ ഇറങ്ങിവരുമായിരുന്നു... " "എടാ അച്ഛന്റെ മനസ്സിൽ ഇതുപോലൊരു ചിന്തയുണ്ടെന്നത് ഞാനറിഞ്ഞിരുന്നോ... അച്ഛന് അച്ഛന്റെ പവറും പദവിയുമാണ് വലുതെന്ന് നമ്മളാരെങ്കിലും... കരുതിയിരുന്നോ... അവിടെ നമ്മളൊക്കെ വെറും കീടങ്ങൾ... അതനുവധിക്കരുത്... വേദിക നമ്മുടെ അനിത്തിയാണ്... ഒരേ ഗർഭപാത്രത്തിൽ ജനിച്ചത്.... അച്ഛനെപ്പോലെ നമുക്കും അവളിൽ അവകാശമുണ്ട്... അവൾക്ക് നന്ദനുമായുള്ള ജീവിതമാണ് ഇഷ്ടമെങ്കിൽ നമ്മളത് നടത്തിക്കൊടുക്കണം... അതിന് ആര് തടസം നിന്നാലും... അത് സ്വന്തം അച്ഛനാണെങ്കിൽപ്പോലും......" "പക്ഷേ ഏട്ടാ നന്ദൻ...അവനെ നമ്മൾ ഒരുപാട് വേദനിപ്പിച്ചു... അതിന്റെ വാശി അവനുണ്ട്... ഇപ്പോൾ ഞാൻ അവനെ വിളിച്ചിരുന്നു... ഈ പേരും പറഞ്ഞ് അവനേയോ വീട്ടുകാരേയോ കാണുകയോ വിളിക്കുകയോ ചെയ്യരുതെന്നാണ് പറഞ്ഞത്....അതവനെ പറഞ്ഞിട്ടും കാര്യമില്ല... നമ്മൾ അവനെ തള്ളിയാലും വേദിക അവനെ തള്ളിപ്പറഞ്ഞത് അവന്റെ നെഞ്ചിലാണ് കൊണ്ടത്... അതിന്റെ വാശി അവനുമുണ്ടാകും....".....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story