സ്വന്തം തറവാട് : ഭാഗം 43

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

നന്ദൻ അപ്പോൾതന്നെ ഫോണെടുത്ത് ആളെവിളിച്ച് കാര്യങ്ങൾ പറഞ്ഞ് ശരിയാക്കി... എല്ലാം ഓക്കെയാണ്... നീ ചെന്ന് അവളോട് റഡിയാവാൻ പറഞ്ഞോ... അപ്പോഴേക്കും കാറുമായി ഞാനവിടെയെത്താം.... വിശാഖ് തന്റെ ബൈക്കെടുത്ത് സോജയുടെ വീട്ടിലേക്ക് പുറപ്പെട്ടു... നന്ദൻ കാറെടുക്കാൻ വീട്ടിലേക്കും പോയി... വിശാഖ് സോജയുടെ വീട്ടിലെത്തി... ഒരുപാട് തവണ ബെല്ലടുച്ചതിനുശേഷമാണ് സോജ വാതിൽ തുറന്നത്... "സാറായിരുന്നോ... എന്താ സാർ ഈസമയത്ത് ഇവിടെ... ജീവിച്ചിരിപ്പുണ്ടോ എന്നറിയാനാണോ... ചത്തിട്ടില്ല... ഈശ്വരൻ അയാളെക്കൊണ്ട് ദയ തോന്നിപ്പിച്ചുകാണും അതാണ് വെറുതേ വിടാൻ തോന്നിയത്... ഇത്രയുംകാലം പോലീസുകാരോട് ഒരു ബഹുമാനം ഉണ്ടായിരുന്നു... പോലീസിനോടുള്ള ബഹുമാനവും വിശ്വാസവും നഷ്ടപ്പെടുമ്പോഴാണ് ജനങ്ങളിൽ കുറ്റവാസന പെരുകുന്നത്....

അതുപോലെ നാട്ടിൽ പലതും നടക്കുന്നതും... ഇതുപോലെ മറ്റുള്ളവരുടെ ജീവൻ കാക്കേണ്ട നിയമപാലകർ ഇതുപൊലെയാകുമ്പോൾ ഏതൊരാളും സ്വന്തം ജീവൻ കാക്കാൻ നിയമം കയ്യിലെടുക്കും... എനിക്കോ എന്റെ അമ്മക്കോ ഒന്നും സംഭവിക്കില്ലെന്ന് നിങ്ങൾ വാക്കുതന്നതല്ലേ... എന്നിട്ടെന്തായി... ഇനി ആ പ്രദീപ് എന്തൊക്കെ ചെയ്യുമെന്ന് എനിക്കറിയില്ല... മരിക്കാൻ എനിക്ക് ഭയമില്ല... അതുകൊണ്ടാണ് എല്ലാ സത്യവും കോടതിൽ പറയാമെന്ന് പറഞ്ഞതും... പക്ഷേ എന്റെ അമ്മയെ ദ്രോഹിക്കുന്നത് എനിക്ക് കാണാൻ വയ്യ... ഇന്നലെ രാത്രി ഞങ്ങളെ കുറച്ചുപേർ പിടിച്ചുകൊണ്ട് പോയതാണ്... എന്നാൽ നിങ്ങൾക്കോ നിങ്ങളുടെ പോലീസുകാർക്കോ ഞങ്ങൾ എവിടെയാണെന്ന് കണ്ടുപിടിക്കാൻ കഴിഞ്ഞോ... " "നോക്കൂ സോജാ തെറ്റ് ഞങ്ങളുടെ ഭാഗത്താണ് സമ്മതിച്ചു... പക്ഷേ ഇങ്ങനെയൊരു നീക്കം ഉണ്ടാകുമെന്ന് ഞങ്ങൾ കരുതിയിരുന്നു... അതുകൊണ്ടാണ് രണ്ടുപോലീസിനെ ഇവിടെ നിർത്തിയതും... നീ കോടതിൽ എത്തരുത് എന്നുമാത്രമേ അവർക്കുണ്ടായിരുന്നുള്ളൂ...

അതാണ് അവർ നിങ്ങളെ വെറുതേ വിട്ടതും... പക്ഷേ പ്രദീപ് അങ്ങനെയല്ല... നീ എല്ലാ സത്യവും ഞങ്ങളോട് പറഞ്ഞതിന്റെ പകയുണ്ട് അവന്... അവൻ വെറുതേയിരിക്കില്ല എന്ന് എനിക്കുമറിയാം.... " "അതിന് കാവൽനിൽക്കാൻ വന്നതാകും അല്ലേ... ഞങ്ങളെ വെറുതേ വിട്ടേക്ക്... അയാളുടെ കൈകൊണ്ട് തീരാനാണ് യോഗമെങ്കിൽ അത് തടയാൻ കഴിയില്ലല്ലോ..." "പറയാൻ എന്തെളുപ്പം... എത്ര നിസാരമായാണ് പറയുന്നത്... അവൻ നിന്നോടുള്ള പക നിന്നോടാവില്ല തീർക്കുക... പാവം നിന്റെ,അമ്മയോടാകും... അവൻ നിന്നോട് തന്നെ പലതവണ അത് പറഞ്ഞതല്ലേ... ഇപ്പോൾ നീ അമ്മയുടെ ജീവനാണ് നോക്കേണ്ടത്... അതിന് നിങ്ങൾ കുറച്ചുദിവസം ഇവിടെനിന്ന് മാറിനിന്നേ പറ്റൂ... " "എവിടേക്ക്... അവിടേയും അയാൾ എത്തില്ലെന്ന് നിങ്ങൾക്കെന്താണ് ഉറപ്പ്..." "ഉറപ്പാണ്... എന്നെ വിശ്വസിക്കേണ്ട നിനക്ക് നന്ദനെ വിശ്വാസമില്ലേ..

അവനിപ്പോൾ കാറുമായി വരും... അത്യാവിശ്യം വേണ്ട ഡ്രസ്സെടുത്ത് റെഡിയായി നിൽക്ക്..." നന്ദേട്ടനെ എനിക്ക് വിശ്വാസമാണ്... പക്ഷേ ഇന്നലത്തോടെ എന്ക്ക് എന്റെ നിഴലിനെ തന്നെ വിശ്വാമില്ലാത്തതുപോലെയാണ്... പിന്നെയല്ലേ ഇവിടുത്തെ നിയമത്തിനെ... എന്നാൽ വിശാഖേട്ടൻ എന്ന വ്യക്തിയെ ഞാൻ വിശ്വസിക്കാം... പക്ഷേ ഇനിയുള്ള ഓരോ ദിവസവും എന്റേയും എന്റെ അമ്മയുടേയും ജീവൻ സംരക്ഷിക്കേണ്ടത് നിങ്ങളുടെ കടമയാണ്... എന്താ അതിന് തയ്യാറാണോ..." "നിങ്ങളുടെ രക്ഷ ഇപ്പോൾ ഞങ്ങളുടെ ആവിശ്യംകൂടിയാണ്... അതുകൊണ്ടാണ് ഇതെല്ലാം പറയുന്നത്... ആ പ്രദീപിനെ എന്നെന്നേക്കുമായി പൂട്ടണമെങ്കിൽ ഇതേ വഴിയുള്ളൂ... അത് നിന്നെപ്പോലെ എന്റേയും നന്ദന്റേയും ആവിശ്യമാണ്... നന്ദന്റേയും വേദികയുടേയും വിവാഹം നല്ലതുപൊലെ നടക്കണമെങ്കിൽ പ്രദീപ് പുറത്തുണ്ടാകരുത്...

അതിന് നീ സഹകരിക്കില്ലേ... "ശരി ഞാൻ നിങ്ങളെ വിശ്വസിക്കാം.. സോജ വിശാഖിനെ നോക്കിയതിനുശേഷം അകത്തേക്ക് നടന്നു... വേണ്ട അത്യാവിശ്യം സാധനങ്ങൾ എടുത്ത് റഡിയായി നിന്നു... അപ്പോഴേക്കും നന്ദൻ കാറുമായി വന്നു... വിശാഖും സോജയുംകൂടി അവളുടെ അമ്മയെ പിടിച്ച് കാറിൽ കയറ്റി... പുറകെ അവരും കയറി.... "അവർ അവിടെനിന്നും പോയി പത്തുമിനിറ്റ് കഴിഞ്ഞതും മൂന്നുനാല് ബൈക്ക് ആ വീടിനുമുന്നിൽ വന്നുനിന്നു... അതിൽനിന്നും പ്രദീപും മറ്റു നാലുപേരും ഇറങ്ങി.... "പോയി പിടുച്ചുകൊണ്ടുവാടാ അവളെ... എനിക്കെതിരെ സാക്ഷിപറയാൻ നിന്നവൾ ഇനി ഈ ഭൂമിയിൽ വേണ്ട... അതിനുമുമ്പ് ആ ശാലിനസൗന്ദര്യം എനിക്കൊന്ന് നുണയണം... എന്നിട്ടേ അവളെ പരലോകത്തേക്ക് പറഞ്ഞയക്കൂ... "പ്രദീപിന്റെ കുടെ വന്നവർ ആ വീടിന്റെ ഇമ്മറത്തേക്ക് കയറി... പെട്ടന്നുതന്നെ അവർ തിരിച്ചുവന്നു... "ഇവിടെ ആരുമില്ല പ്രദീപേ... അവൾ ഇവിടെനിന്നും രക്ഷപ്പെട്ടെന്നാണ് തോന്നുന്നത്... വീട് പൂട്ടിയിട്ടുണ്ട്" "ഛെ... കഴിവേറികൾ...

അപ്പോൾ ആ എസ്ഐയും നന്ദനും ഒരുമുഴം മുന്നേ എറിഞ്ഞു അല്ലേ... വിടില്ല ഞാൻ... എവിടെ കൊണ്ടുപോയി ഒളിപ്പിച്ചാലും അവളെ ഞാൻ കണ്ടുപിടിക്കും.... കയറെടാ അവർ അധികദൂരമൊന്നും പോയിട്ടുണ്ടാവില്ല...വിടരുത് അവളെ.. അവർ ബൈക്കിൽ കയറി അവിടെനിന്നും കുതിച്ചു... ▪️▪️▪️▪️▪️▪️▪️▪️▪️▪️ നന്ദനും വിശാഖും എത്തുമ്പോൾ അവരേയും കാത്ത് ഒരു ചെറുപ്പക്കാരൻ ഒരു വീടിന്റെ ഗെയ്റ്റിനടുത്ത് നിൽക്കുന്നുണ്ടായിരുന്നു... നന്ദൻ കാർ ഗെയ്റ്റിനടുത്ത് നിർത്തി... "നിങ്ങൾ വൈകിയപ്പോൾ ഞാൻ കരുതി ഇന്നിനി വരുന്നില്ലെന്ന്... " "ഞങ്ങൾ കുറച്ച് വളഞ്ഞവഴിയിലൂടെയാണ് വന്നത്... നേരേ വന്നാൽ ചിലപ്പോൾ പ്രശ്നമാകും..." "എന്താണെടാ പ്രശ്നം... ആർക്കാണ് നീ വീട് വേണമെന്ന് പറഞ്ഞത്..." എനിക്ക് വേണ്ടപ്പെട്ട ഒരാൾക്കാണ്... ഒരുത്തനെതിരെ ഇന്ന് സാക്ഷിപറയാൻ നിന്നതാണ്...

ചിലപ്പോൾ നീ അറിയാൻമതി... ഒരു കുന്നത്തെ സുധാകരന്റ മകൻ പ്രദീപ്... എന്നാൽ ഇവർ ഇന്നലെരാത്രി അവരുടെ കസ്റ്റഡിയിലായിരുന്നു... അതുകൊണ്ട് സാക്ഷിപറയാൻ ഇവൾക്ക് കോടതിൽ എത്താൻ കഴിഞ്ഞില്ല... അതോടെ പ്രദീപ് പുറത്തിറങ്ങി.. ഇപ്പോൾ ഇവരുടെ ജീവന് ആപത്തുണ്ട്... അതാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്... സുധാകരൻ എന്ന പേരുകേട്ടതും ആ ചെറുപ്പക്കാരന്റെ മുഖഭാവം മാറി.. കണ്ണുകൾ ചുവന്നു... പല്ലുകൾ ഞെരിച്ചു..." "എന്താടാ ശ്യാമേ നിന്റെ മുഖഭാവം മാറിയത്... നിനക്ക് ഈ പ്രദീപിനെ അറിയോ..." "പ്രദീപിനെയല്ല... അവന്റെ തന്ത സുധാകരനെയാണ് ഞാനറിയുന്നത്... എന്റെ കുടുംബം തകർത്ത നാറിയാണ് അയാൾ... നിനക്കറിയോ എത്ര സ്നേഹത്തോടെ കഴിഞ്ഞതായിരുന്നു എന്റെ കുടുംബം... പക്ഷേ ഇന്ന്... ഒരു അവസരത്തിന് കാത്തുനിൽക്കുകയാണ് ഞാൻ... വിടില്ല ഞാൻ...

നീയേതായും കാറ് മുറ്റത്തേക്ക് കയറ്റിയിട്... ഞാൻ വാതിൽ തുറക്കാം..." നന്ദൻ കാർ മുറ്റത്തേക്ക് കയറ്റിയിട്ടു..." കാറിൽനിന്ന് വിശാഖ് ഇറങ്ങി പുറകിലെ ഡോർ തുറന്നുകൊടുത്തു... സോജ ഇറങ്ങി... അതിനുശേഷം അവളുടെ അമ്മയെ ഇറക്കി അവളും വിശാഖുംകൂടി അകത്തുകൊണ്ടുപോയി ഒരു കസേരയിൽ ഇരുത്തി..." "ഈ വീട് ഇഷ്ടപ്പെട്ടോ... സൗകര്യം കുറച്ച് കുറവാണ്... " ശ്യാം സോജയോട് ചോദിച്ചു... "ഇതുതന്നെ അധികമാണ്... ഇതിലും ചെറിയ വീടാണ് ഞങ്ങളുടേത്... " "കാര്യങ്ങൾ നന്ദൻ പറഞ്ഞു... ഒന്നുകൊണ്ടും പേടിക്കേണ്ട... ഇവിടേക്ക് ആരും വരില്ല... പിന്നെ നിങ്ങളുടെ കാര്യം നന്ദൻ പറഞ്ഞിരുന്നു..." ശ്യാം വിശാഖിനെ നോക്കി പറഞ്ഞു... അതുകേട്ട് വിശാഖ് ചിരിച്ചു... "എന്താണ് അയാൾക്ക് നിങ്ങളോട് ഇത്രവലിയ പക..." ശ്യാം സോജയോട് ചോദിച്ചു... "അയാളുടെ ശല്യം പണ്ടേ തുടങ്ങിയതാണ്...

എന്റെ അമ്മയെ ഓർത്താണ്... ഇല്ലെങ്കിൽ എന്നേ ഞാൻ..." "കഴിഞ്ഞതോർത്ത് വിഷമിക്കേണ്ട... ഇത് സ്വന്തം വീടായി കണ്ടാൽ മതി നേരെ അപ്പുറത്തെ വീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത്.. നിങ്ങളോട് സംസാരിക്കാനും വേണ്ടത് ചെയ്തുതരാനും പെണ്ണുങ്ങളാരുമില്ല വീട്ടിൽ... ഞാനും അച്ഛനും മാത്രമാണ് ഉള്ളത്... പകല് ജോലിക്ക് പോകുമ്പോൾ ഒരു സ്ത്രീവരും ഭക്ഷണമുണ്ടാക്കാനും അച്ഛനെ നോക്കാനുമായി..." "അപ്പോൾ അമ്മ...." വിശാഖ് ചോദിച്ചു "ഇല്ല... എട്ടുവർഷമായി... അച്ഛന്റെ ജിവൻ രക്ഷിച്ച് അമ്മപോയി... നിങ്ങൾ ഇരിക്ക് ഞാൻ ചായ എന്തെങ്കിലും ഉണ്ടാക്കിക്കൊണ്ടുവരാം..." "അയ്യോ ഇപ്പോൾ ഒന്നുംവേണ്ട... കഴിച്ചിട്ടാണ് ഞങ്ങൾ വന്നത്..." സോജ പറഞ്ഞു... "എന്നാൽ ഞങ്ങളിറങ്ങുകയാണ് സോജാ... എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി... അപ്പോഴേക്കും നന്ദൻ അവിടേക്ക് വന്നു...

അവന്റ കയ്യിൽ രണ്ട് സഞ്ചികളുമുണ്ടായിരുന്നു... "ഒരാഴ്ചകത്തേക്കുള്ള സാധനങ്ങൾ ഇതിലുണ്ട്.... ഇനി എന്താണ് വേണ്ടതെന്നുവച്ചാൽ പറഞ്ഞാൽ മതി..." "അതെന്താ നന്ദാ അങ്ങനെ... ഞങ്ങൾ ഇവിടെ മനുഷ്യന്മാർതന്നെയാണ് ജീവിക്കുന്നത്... ഇവർക്ക് മൂന്നുനേരം ഭക്ഷണം കൊടുക്കാൻ ഇന്നെനിക്ക് വകയുണ്ട്... കുറച്ച് ദിവസത്തിനല്ലേ..." "അത് പറയാനായില്ല... അവനെ പൂട്ടാതെ ഇവർ തിരിച്ചുപോകില്ല... പിന്നെ എപ്പോഴും ഇവരെയൊന്ന് ശ്രദ്ധിക്കണേ... ഇപ്പോൾ പ്രദീപിനേക്കാളും വലിയവൻ വന്നിട്ടുണ്ട്... അവന്റെയമ്മാവൻ... സൂക്ഷിക്കണം... " "നിങ്ങൾ ധൈര്യമായി പൊയ്ക്കോ.. ഇവർക്കൊന്നും സംഭവിക്കില്ല..." ....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story