സ്വന്തം തറവാട് : ഭാഗം 48

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"വർഷങ്ങൾക്കുമുമ്പ് എനിക്ക് നഷ്ടപ്പെട്ടത് എനിക്ക് തിരിച്ചുകിട്ടിയിരിക്കുന്നു... എന്താണെന്നല്ലേ... നീ അകത്തേക്ക് വാ..." അതും പറഞ്ഞ് വിശ്വനാഥൻ അകത്തേക്കുതന്നെ നടന്നു...ഒന്നും മനസ്സിലാവാതെ ദേവകി സോജയെ നോക്കി പിന്നെ അകത്തേക്ക് നടന്നു... അകത്തെത്തിയ അവർ കട്ടിലിൽ ഇരിക്കുന്ന വിലാസിനിയെ കണ്ടു... അവരെ ഒന്നുകൂടി സൂക്ഷിച്ചുനോക്കി ദേവകി... "വിലാസിനി... വിലാസിനീ നീ...അപ്പോൾ നീയായിരുന്നോ ഇവിടെ.. വെറുതേല്ല വിശ്വൻ ഇവിടെ വന്നത്... സന്തോഷമായി... ഇപ്പോഴെങ്കിലും നിനക്ക് നിന്റെ ഏട്ടനെ കാണാൻ തോന്നിയല്ലോ... ഈശ്വരാ നീ കാത്തു..." "ദേവകിചേച്ചിയല്ലേ ഇത്... അപ്പോൾ ദേവകിചേച്ചി എന്നെ മറന്നിട്ടില്ല..." "അങ്ങനെ മറക്കാൻ പറ്റുമോ... കുറച്ചുകാലമേ നിന്നെ കണ്ടിട്ടുള്ളൂവെങ്കിലും ഒരു ജന്മം മുഴുവനുമുള്ള ബന്ധം നമ്മൾ തമ്മിലുണ്ടായിട്ടുണ്ട്...

ആ നിന്നെ എങ്ങനെയാണ് ഞാൻ മറക്കുക... സന്തോഷമായി മോളേ... ശ്യാമിന്റെ അമ്മ മരിച്ചതിനുശേഷം വിശ്വന്റ മുഖത്ത് ഒരു ചിരി കണ്ടത് ഇന്നാണ്... അത് നിന്നെ തിരിച്ചുകിട്ടിയതുകൊണ്ടാണ്... ഇതറിഞ്ഞാൽ ശ്യാം എന്തുമാത്രം സന്തോഷിക്കുമെന്ന് അറിയോ... " "പിന്നല്ലാതെ... ഇവളെ കണ്ടിട്ടില്ലെങ്കിലും ഇവളെപ്പറ്റി അവനറിയാമല്ലോ... അവനെപ്പോഴും പറയും ഞാൻ ഇവളെപ്പറ്റി പറയുന്ന സമയത്തെല്ലാം തന്റെ അപ്പച്ചി തന്റെ മുന്നിലുള്ളതുപോലെയുണ്ടെന്ന് ഏതായാലും അവൻ വരട്ടെ.. ഇനി നിങ്ങൾ ഇവിടെ താമസിക്കേണ്ട... അവിടെ ഞങ്ങളോടൊപ്പം താമസിച്ചാൽ മതി..." വിശ്വനാഥൻ പറഞ്ഞതുകേട്ട് വിലാസിനി അയാളെ നോക്കി... പതിയെ അവരുടെ കണ്ണുകൾ നിറഞ്ഞു... ചെറിയേട്ടന് എന്നോട് ദേഷ്യമൊന്നുമില്ലേ... നമ്മുടെ കുടുംബത്തിനുതന്നെ ചീത്തപ്പേര് വരുത്തി ഒരു അനാഥന്റെ കൂടെ ഇറങ്ങിപ്പോയവളല്ലേ ഞാൻ...

ആ എന്നെ ഇങ്ങനെ സ്നേഹിക്കാൻമാത്രം എന്ത് പുണ്യമാണ് ഞാൻ ചെയ്തത്..." "നീ നിനക്ക് ഇഷ്ടപ്പെട്ടവന്റ കൂടെയല്ലേ പോയത്... അതിന് ഞാനെന്തിന് ദേഷ്യം കാണിക്കണം... ഞാനും ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കി കൊണ്ടുപോന്നതല്ലേ... പക്ഷേ ഒരു വിത്യാസമുണ്ട്... എന്റെ ഇഷ്ടം എല്ലാവരോടും ഞാൻ പറഞ്ഞിരുന്നു... അവരാരും അതിന് സമ്മതം തന്നില്ല എന്നുമാത്രം... പക്ഷേ നീ... നിനക്ക് അങ്ങനെയൊരു ഇഷ്ടം ഉണ്ടായപ്പോൾ ആരോടും പറഞ്ഞില്ല... ഈഎന്നോടെങ്കിലും നിനക്ക് പറയാമായിരുന്നു... ആരൊക്കെ എതിർത്താലും നിന്റ കൂടെ ഞാനുണ്ടാകുമായിരുന്നു... അതൊക്കെ പോട്ടെ... വർഷങ്ങൾക്കുമുന്നേ കഴിഞ്ഞ കാര്യമല്ലേ... എന്തായാലും അവസാനം നീ എന്റെയടുത്ത് വന്നെത്തിയല്ലോ... അതുമതി... ദേവകീ ഇന്ന് ശ്യാം വരുന്നതുവരെ ഞാനിവിടെ ഇരിക്കുകയാണ്... എന്റെ അനിയത്തിയുടേയും അവളുടെ മകളുടേയും കൂടെ...

ഇന്ന് ഇവിടെ മതി ഉച്ചക്കുള്ള ഭക്ഷണവും... എല്ലാം റഡിയാൽ ഇവിടേക്ക് കൊണ്ടുവന്നോളൂ..." വിശ്വനാഥൻ പറഞ്ഞതുകേട്ട് ദേവകി ചിരിച്ചുകൊണ്ട് തിരിഞ്ഞുനടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️ "നന്ദാ നാളെ ഉദ്ഘാടനസമയത്ത് ആ സുധാകരനോ അയാളുടെ അളിയനോ പ്രദീപോ വന്ന് വല്ല പ്രശ്നവും ഉണ്ടാക്കുമോ..." ഓഫീസും മറ്റും വൃത്തിയാക്കുന്നതിനിടക്ക് ശിവദാസൻ ചോദിച്ചു... "അങ്ങനെ വല്ല പ്ലാനുമായി വരുമെന്ന് എനിക്ക് തോന്നുന്നില്ല അച്ഛാ... ഇവിടെ വന്ന് പ്രശ്നമുണ്ടാക്കിയാൽ അത് തങ്ങൾക്കുതന്നെയാണ് ദോഷമെന്ന് അവർക്കറിയാം... അവരിപ്പോൾ ഈ കാര്യത്തിലാവില്ല ശ്രദ്ധ... പ്രദീപിനെക്കൊണ്ട് വേദികയെ എങ്ങനെ വിവാഹം കഴിപ്പിക്കാം എന്നാവും ചിന്തിക്കുന്നത്... മാത്രമല്ല ഇപ്പോൾ സോജയും അമ്മയും ഒളിഞ്ഞിരിക്കുന്നത് അവരെ പ്രാന്ത് പിടിപ്പിച്ചിരിക്കുകയാണ്... ഒരു തെളിവുമില്ലാതെ പുറത്തിറങ്ങിയതുകൊണ്ട് മുൻകൂർ ജാമ്യത്തിന് പ്രദീപ് മുതിരില്ല... മുതിർന്നിട്ട് കാര്യമില്ലെന്ന് അവനറിയാം...അന്നേരം അവരെ കണ്ടുപിടിക്കുന്നതിന്റെ നെട്ടോട്ടത്തിലാവും അവർ...

ഇന്ന് ആ രാജശേഖരന്റെ സംസാരത്തിൽനിന്ന് എനിക്കത് മനസ്സിലായതുമാണ്..." "എന്തായാലും നീയും വിശാഖും സുക്ഷിക്കുന്നത് നല്ലതാണ്... നിങ്ങളാണ് അവരെ ഇവിടെനിന്ന് മാറ്റിയത് എന്ന് അവർക്കറിയാം... അടങ്ങിയിരിക്കില്ല അവർ..." "വരട്ടെ... ഞാനും അതിനാണ് കാത്തുനിൽക്കുന്നത്... അവരുടെ ഭാഗത്തുനിന്ന് എന്തെങ്കിലുമൊരു നീക്കം ഉണ്ടാവണം എന്നാലേ അതിൽ പിടിച്ച് പഴയ കേസ് കുത്തിപൊക്കാൻ വിശാഖിന് കഴിയൂ... " "എന്നിട്ടെന്തിന്... കോടതിവരെ എത്തിക്കാൻ സാധിക്കും... നമ്മൾ വിചാരിക്കുന്നതിനേക്കാൾ മുമ്പേ അവർ വിചാരിക്കും... അവസാനം ജയത്തിനുവേണ്ടി എന്ത് നെറികേടും അവർ കാണിക്കും... എന്നിട്ട് പുഷ്പംപോലെ കേസിൽനിന്ന് ഊരിപ്പോരും... നീയൊന്നും കരുതുന്നതുപോലെയല്ല ആ സുധാകരൻ... പ്രദീപിനെ ചിലപ്പോൾ നിങ്ങൾക്ക് പൂട്ടാൻ കഴിയുമായിരിക്കും... എന്നാൽ സുധാകരൻ... അവൻ കളിക്കുന്നത് പണമെറിഞ്ഞുമാത്രമല്ല... ബുദ്ധിയുംകൂടി പ്രവർത്തിപ്പിച്ചാണ്... തനിക്കെതിരെ നിൽക്കുന്നവരെ ആവുന്നത്ര പിൻതിരിപ്പിക്കാൻ നോക്കും അവൻ...

എന്നാൽ അതിന് കഴിഞ്ഞില്ലെങ്കിൽ ആ അദ്ധ്യായംതന്നെ വേണ്ടെന്നുവക്കും... എന്നിട്ടതിന് യാതൊരു തെളിവും അവശേഷിപ്പിക്കില്ല... നിങ്ങളെ ഭയപ്പെടുത്താനോ പിൻതിരിപ്പിക്കാനോ അല്ല പറയുന്നത്... നിങ്ങൾ ചെയ്യുന്നത് നല്ലതുതന്നെയാണ്... പ്രദീപിനെപ്പോലെ ഒരുവൻ ശിക്ഷ അനുഭവിക്കേണ്ടവൻ തന്നെയാണ്... അതിന് എതിരഭിപ്രായമില്ല... പക്ഷേ കളിക്കുമ്പോൾ എല്ലാ പഴുതുകളും അടച്ചിട്ടുവേണം കളിക്കാൻ... ചെറിയൊരു പഴുത് തുറന്നുകിട്ടിയാൽ അവിടെ അവരുടെ വിജയവും നിങ്ങളുടെ നാശവുമാവും ഉണ്ടാവുക... ഇന്നലെ നീ പറഞ്ഞല്ലോ ആ സോജയെ താമസിപ്പിച്ച വീട്ടിലെ പയ്യന്റെ അമ്മ മരണപ്പെട്ടത് സുധാകരന്റെ കൈകൊണ്ടാണെന്ന്... അതുമാത്രമല്ല... അതുപോലെ പലരുടേയും ജീവൻ അവനെടുത്തതാണ്.... " "ആവട്ടെ... പക്ഷേ ഇവിടെ അയാളും അയാളുടെ മകനും രക്ഷപ്പെടില്ല... അച്ഛൻ പറഞ്ഞതുപോല എല്ലാപഴുതും അടച്ചതിനുശേഷമേ ഞങ്ങൾ നീങ്ങൂ... അതുപോട്ടെ എവിടെ കൃഷ്ണദാസേട്ടൻ... ഉച്ചക്ക് വരാമെന്ന് പറഞ്ഞതായിരുന്നല്ലോ..."

"അയാൾ കുറച്ചുകഴിഞ്ഞാൽ എത്തും... മുമ്പ് അയാൾ മാനേജരായി ഇവിടെ ഇരുന്ന സമയത്ത് നോക്കിവച്ചിരുന്ന പല ഫയലുകളും നമുക്കാവിശ്യമുണ്ടെന്ന് പറഞ്ഞു... അന്ന് ഈ ഗ്രൂപ്പുമായി സഹകരിച്ചിരുന്ന പല കമ്പനികളുടേയും ഡീറ്റേൽസ് ആ ഫയലിലുണ്ട്... അവരുമായി പുതിയൊരു ഇടപാട് ഉണ്ടാക്കാനാണ് അയാളുടെ പ്ലാൻ... നീ നോക്കിക്കോ... ഇവിടെ നിന്റെ ശുക്രദശ തുടങ്ങുകയാണ്... ഏറിയാൽ ഒന്നോ രണ്ടോ വർഷം... അതിനുള്ളിൽ നീ പിടിച്ചാൽ കിട്ടാത്തത്ര ഉയരത്തിൽ എത്തും... " "ആഗ്രഹം കൊള്ളാം... അത്രക്ക് വലുതല്ലെങ്കിലും മുടക്കുമുതൽ തിരിച്ചുകിട്ടിയാൽ മതി... ഇങ്ങനെയൊരു വേഷം എന്നെക്കൊണ്ട് കെട്ടിച്ചത് അച്ഛന്റെ തലയിലുദിച്ച ബുദ്ധിയല്ല എന്നെനിക്ക് മനസ്സിലായി... " "ആയല്ലോ... എന്നെക്കാളും നിന്റെ കാര്യത്തിൽ ശ്രീധരന് ചിന്തയുണ്ട്... സ്വന്തം മകൾ സുരക്ഷിതമായ ഒരുവന്റെ കയ്യിൽ എത്തണമെന്ന് ഏതൊരച്ചനും ആഗ്രഹിക്കില്ലേ... അതിന് അവളും കൂട്ടുനിന്നു... അത്രയേ ഇവിടെ ഉണ്ടായുള്ളൂ..." "ഏതായാലും അവളും അമ്മാവനും അച്ഛനും കൊള്ളാം...

കുറച്ചുദിവസം എന്നെ തീ തീറ്റിച്ചല്ലോ... ആ പാവം അമ്മയോടെങ്കിലും സത്യമെല്ലാം പറയാമായിരുന്നു..." "പറ്റിയ ആള്... നിന്റെ അമ്മയിതറിഞ്ഞാൽ അത് ചുടാറുന്നതിനുമുമ്പേ നിന്റെ ചെവിയിൽ എത്തിക്കില്ലേ... പിന്നെ ഇതുപോലെ നടക്കുമോ... വേദികക്ക് ബുദ്ധിയുണ്ട് അതാണ് അവൾ എല്ലാ മറച്ചുവച്ച് ഇതിന് കൂട്ടുനിന്നത്... അത് വിട്... നീ ആരേയും ക്ഷണിക്കാൻ മറന്നിട്ടില്ലല്ലോ... ഉണ്ടെങ്കിൽ ഇപ്പോൾതന്നെ പോയി പറയണം... കൃഷ്ണദാസ് തന്ന ലീസ്റ്റിലെ എല്ലാവരേയും ക്ഷണിച്ചില്ലേ..." "അതൊക്കെ ഇന്നലെത്തന്നെ ചെയ്തു... ഞാനേതായാലും ടൗണിലൊന്ന് പോയിവരാം... നാളത്തേക്കുള്ള കുറച്ചു സാധനങ്ങൾ വാങ്ങിക്കാനുണ്ട്... വിശാഖ് വരും... എന്തെങ്കിലും ആവിശ്യമുണ്ടെങ്കിൽ അവനോട് പറഞ്ഞാൽ മതി..." "എന്നാൽ നീ പോയിവാ... ഏതായാലും ശ്രീധരൻ വരുന്നുണ്ട്... ബാക്കി ഞങ്ങൾ ചെയ്തോളാം..." നന്ദൻ പൈപ്പിന്റെയടുത്തുപോയി കയ്യും കാലും മുഖവും കഴുകി... ബൈക്കിനടുത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️

"കിരണേട്ടാ... നാളെ ഉദ്ഘാടനത്തിന് എന്നെ കൊണ്ടുപോകുമോ" കിരൺ വന്നയുടനെ ശിൽപ്പ ചോദിച്ചു... "അതെന്താടോ അങ്ങനെയൊരു ചോദ്യം... നമ്മളെല്ലാവരും അവിടേക്ക് പോകേണ്ടതല്ലേ... നീ മാത്രമല്ല ഏടത്തിയയമ്മയും അമ്മയും വേദികയും എല്ലാവരും പോവണം..." "അതുകൊണ്ട് ചോദിച്ചതല്ല കിരണേട്ടാ.. അവർക്ക് എന്റെ അച്ഛനോടും ഏട്ടനോടുമുള്ള ദേഷ്യം എന്നോടുമുണ്ടാവുമോ എന്നൊരു സംശയം...." "നിന്റെ അച്ഛനും ഏട്ടനും ചെയ്തുകൂട്ടുന്നതിന് നീയെന്ത് പിഴച്ചു... അവർ ചെയ്യുന്നതിന് അവർ അനുഭവിക്കും... നിന്റെ മനസ്സിൽ കളങ്കമില്ലെങ്കിൽ നീയെന്തിന് പേടിക്കണം..." "ഉണ്ടായിരുന്നു കുറച്ചുദിവസങ്ങൾ മുമ്പുവരെ... അതെല്ലാം കിരണേട്ടൻ എന്റേതുമാത്രമാകാനും നമ്മുടെ ജീവിതം എന്നുമിതുപോലെ മുന്നോട്ടുപോകാനുമാണ്... പക്ഷേ എനിക്ക് അതിൽ തെറ്റുപറ്റിയെന്ന് മനസ്സിലായി...

ഈ കുടുംബത്തിലെ ഓരോരുത്തരുടേയും സ്നേഹവും കരുതലും എന്റെ പല തീരുമാനങ്ങളേയും തിരുത്തിച്ചു... അതിൽ ഏറ്റവും കൂടുതൽ കടപ്പെട്ടത്... വേദികയുടെ മുൻജന്മമായ പാർവതിയോടാണ്... ആ ആത്മാവാണ് എന്നെ ഞാനാക്കി മാറ്റിയത്... അന്ന് കിരണേട്ടൻ പാർവ്വതിയുടെ ആത്മാവിനെ കണ്ടതിനുശേഷം അവളെന്റെ മുന്നിൽ വന്നിട്ടില്ല.... അവളുടെ ആഗ്രഹംപോലെ ഇനിയുമൊരു പ്രശ്നവുമില്ലാതെ വേദികയും നന്ദേട്ടനും ഒന്നിച്ചാൽ മതിയായിരുന്നു... എനിക്ക് പേടി എന്റെ വീട്ടുകാരെയാണ്... ഇത്രയുംകാലം കണ്ടിട്ടില്ലെങ്കിലും എന്റെ അമ്മാവനെപ്പറ്റി എനിക്കറിയാം... ഇന്നലെ നേരിൽ കണ്ടപ്പോൾ ഞാൻ അറിഞ്ഞുവച്ചതെല്ലാം സത്യവുമാണെന്ന് മനസ്സിലായി..

അവർ എന്തോ മനസ്സിൽ കണക്കുകൂട്ടിയിട്ടുണ്ട്... അതാണ് അച്ഛനും ഏട്ടനുമൊക്കെ അടങ്ങിയിരിക്കുന്നത്..." "അവർ ചെയ്യാനുള്ളതെല്ലാം ചെയ്യട്ടെ... ഇത്രയുംകാലം മേപ്പല്ലൂർ തിരുമേനി എന്ന് കേൾക്കുന്നതുതന്നെ എനിക്ക് കലിപ്പായിരുന്നു... പക്ഷേ ഇപ്പോൾ അദ്ദേഹത്തോട് എനിക്ക് മതിപ്പ് തോന്നുകയാണ്... അയാൾ പറഞ്ഞതുപോലെ എല്ലാം നടക്കും... ഇപ്പോഴെനിക്ക് ആ വാക്കുകളിൽ വിശ്വാസമുണ്ട്... ഇത്രയൊക്കെ പ്രശ്നങ്ങൾ ഉണ്ടായിട്ടും നന്ദനും വേദികയും പിരിയാതിരുന്നെങ്കിൽ ഈ ജന്മം അവർ ഒന്നിക്കാൻ മാത്രമായി ജനിച്ചവരാണ്... അതിനിടയിൽ ഇനിയെന്ത് പ്രശ്നമുണ്ടായാലും അതെല്ലാം താനേ തിരിഞ്ഞു പൊയ്ക്കോളും ഇല്ലെങ്കിൽ നിന്റെ ആത്മമിത്രമായ പാർവ്വതിയുടെ ആത്മാവ് അവരെ രക്ഷിക്കും.... തീർച്ച.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story