സ്വന്തം തറവാട് : ഭാഗം 52

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"നീ പറഞ്ഞ പ്ലാൻ നടക്കുകയാണെങ്കിൽ നിന്റെ വീട്ടിൽ കയറിപ്പറ്റാൻ പറ്റിയ അവസരവുമാണിത്... ഏതായാലും ഇവിടെയുള്ളവരുടെ അഭിപ്രായം കേട്ടിട്ട് നമുക്ക് മുന്നോട്ടുപോവാം... എന്താ... " "ഏതായാലും കിരണേട്ടൻ എല്ലാവരുമായൊന്ന് ആലോചിക്ക്... " കിരൺ തലയാട്ടി... "ഈ സമയം പ്രദീപ് മുറ്റത്ത് എന്തോ ആലോചിച്ച് നടക്കുകയായിരുന്നു... ഇടക്ക് ദേഷ്യത്തോടെ സൈഡിൽ വച്ച പൂച്ചട്ടികൾ ചവിട്ടി മറിക്കുന്നുന്നുണ്ടായിരുന്നു... "എന്താടാ പ്രദീപേ ഇത്... നിനക്കെന്തുപറ്റി... എന്തിനാണ് ആ പൂച്ചട്ടികൾ മറച്ചിടുന്നത്... " പ്രദീപ് ചെയ്യുന്നതുകണ്ട് സുധാകരൻ ചോദിച്ചു... "എന്നെക്കൊണ്ട് പറയിപ്പിക്കരുത്... നിങ്ങളുടെയും അമ്മാവന്റേയും വാക്കുകേട്ടാണ് ആ ഒരുമ്പട്ടോളെ ഞാനന്ന് വെറുതേ വിട്ടത്... എത്ര തിരഞ്ഞിട്ടും അവളെപ്പറ്റി ഒരറിവുമില്ല.... ഇപ്പോൾ നിങ്ങൾക്കെല്ലാവർക്കും സമാധാനമായല്ലോ...

ഏതുനിമിഷമാണ് എന്നെ പൊക്കുകയെന്ന് അറിയില്ല... ഏതായാലും ഞാൻ തടിതപ്പാൻ പോവുകയാണ്... എനിക്ക് വലുത് എന്റ ജീവിതമാണ്... അത് വല്ല ജയിലഴിക്കുള്ളിലും ചിലവഴിക്കാൻ എനിക്ക് താല്പര്യമില്ല... നിങ്ങൾ പുതുശ്ശേരിക്കാരുമായി പകരം ചോദിക്കുകയോ അവിടുത്തെ ഭൂലോകരംഭയെ കടത്തുകയോ എന്തുവേണമെങ്കിലും ചെയ്തോ... എന്നെ ഒന്നിനും കാക്കേണ്ട..." "ഓ ആപ്പോൾ അതാണ് നിന്റെ പ്രശ്നമല്ലേ... എടാ മോനേ നീ എന്തിനാണ് ഇങ്ങനെ ടെൻഷനടിക്കുന്നത്... എടാ ആ പെണ്ണ് എവിടെപോയാലും നമുക്ക് കണ്ടുപിടിക്കാം... ഇനിയധവാ അവളെ കണ്ടുകിട്ടിയില്ല എന്ന് കരുതി ടെൻഷനടിക്കേണ്ട... ആ കേസ് വീണ്ടും കോടതിയിൽ എത്തിയാലല്ലേ ആ എസ്ഐക്ക് നിന്നെ അറസ്റ്റ് ചെയ്യാൻ സാധിക്കൂ... അത് എത്തില്ല.... അതിനുള്ള വഴി നമുക്ക് കണ്ടുപിടിക്കാം... ഇപ്പോ വേണ്ടത് നീ പ്രശ്നത്തിനൊന്നും പോകാതെ നിൽക്കുക എന്നതാണ്... നീ വല്ല പ്രശ്നത്തിനും പോയി വല്ല കേസും നിനക്കെതിരെ വന്നാൽ അതിലൂടെ നിന്നെ അറസ്റ്റ് ചെയ്യാൻ ആ എസ്ഐക്ക് സാധിക്കും...

പിന്നെ പഴയകേസ് കുത്തിപൊക്കാൻ ഒരു ബുദ്ധിമുട്ടുമുണ്ടാവില്ല... അതാണ് പറയുന്നത് നീയൊന്ന് തൽകാലത്തേക്ക് അടങ്ങിയിരിക്ക്... എന്താണ് വേണ്ടതെന്ന് ഞാൻ കാണിച്ചുതരാം... നീ ആരേയും തീർത്ത കേസൊന്നുമല്ലല്ലോ ഇത്... ഒരുപാടെണ്ണത്തിനെ തീർത്ത് കയ്യറപ്പ് മാറിയവനാണ് ഞാൻ... ആ എന്നെ അകത്താക്കാൻ ഒരുത്തനും കഴിഞ്ഞിട്ടില്ല... അതിനുള്ള തെളിവ് നൽകിയിട്ടില്ല ഞാൻ... നിനക്ക് ഇവിടെ നിൽക്കാൻ പേടിയുണ്ടെങ്കിൽ ഒരു കാര്യം ചെയ്യ്... എന്റെ ഒരു കുട്ടുകാരനുണ്ട് കോട്ടയത്ത്... അവനവിടെ ഒരു എസ്റ്റേറ്റുണ്ട് ഞാൻ ചിലപ്പോഴൊക്കെ അവിടെ പോകുമ്പോൾ ആ എസ്റ്റേറ്റിൽ ഒരു ചെറിയൊരു വീടുണ്ട് അവിടെയാണ് നിൽക്കാറ്... അവിടെ നിനക്ക് നിൽക്കാം... പക്ഷേ നിന്റെ ഇവിടുത്തെ സ്വഭാവം അവിടെ എടുക്കരുത്... നാട് മാറിയിട്ടാണ് ഓർമ്മവേണം... അവിടെ എന്റെ പണമോ പവറോ വിലപ്പോകില്ല പറഞ്ഞേക്കാം... സ്നേഹിക്കാൻ മാത്രമറിയാവുന്നവരാണ്.. പക്ഷെ തെറ്റിയാൽ..." "എവിടെ ഏത് നരത്തിൽ വേണമെങ്കിലും പോകാം...

എങ്ങനെ വേണമെങ്കിലും ജീവിക്കാം... എനിക്ക് ഇവിടെനിന്ന് മാറിയാൽ മതി... " "ഉം ഏതായാലും ഞാനൊന്ന് അവിടേക്ക് വിളിക്കട്ടെ... " സുധാകരൻ അകത്തേക്ക് നടന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️ "എന്തൊക്കെയാടാ നീ പറയുന്നത്... ഇവളുടെ വീട്ടിൽ കയറിപറ്റാൻ കണ്ട മാർഗം കൊള്ളാം... ഇപ്പോ നിന്റെ അച്ഛന് നാട്ടിൽ കുറച്ച് നിലയും വിലയുമുണ്ട്.. ഇതിന്റെ പേരിൽ അതില്ലാതാക്കാനാണോ നിന്റെ പരിപാടി... നോക്ക് ഒരു കാര്യം ഞാൻ പറയാം ഇവളുടെ വീട്ടിൽ കയറിപ്പറ്റാൻ വേറെ വഴിയെന്തെങ്കിലും നോക്ക്... അതാകും നല്ലത്... കണ്ടുപിടിച്ച്കൊണ്ട് വന്നിരിക്കുന്ന ഒരു വഴി... " പ്രസന്ന കിരണിനോട് ദേഷ്യപ്പെട്ടു... "അതല്ല അമ്മേ... ഇനി ഇതല്ലാതെ മറ്റെന്ത് വഴി ആലോചിച്ചാലും ഇവളുടെ അച്ഛന്റെ മുന്നിൽ നടക്കില്ല... ഇതാകുമ്പോൾ ഇവളുടെ അമ്മയോട് അവരുടെ ചേച്ചിയുടെ മരണകാര്യത്തിൽ നമുക്കുള്ള സംശയം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്യാം... നമുക്ക് വേണ്ട തെളിവ് കണ്ടുപിടിക്കുകയും ചെയ്യാം... " "നീയെന്ത് പറഞ്ഞാലും ഈ കാര്യത്തിന് ഞാൻ സമ്മതിക്കില്ല...

ഈ തറവാട്ടിൽ ഇന്നുവരെ ആരും ഈ വീട്ടിൽനിന്നിറങ്ങി വാടകവീട്ടിൽപോയി താമസിച്ച ചരിത്രമില്ല... മറ്റുള്ളവരെക്കൊണ്ട് പറയിപ്പിക്കാൻ ഓരോന്നുമായി വന്നോളും... ഇത് നിന്റെ തലയിൽ ഉദിച്ചതാണോ അതോ നിന്റെ കെട്ട്യോളുടെ തലയിൽ ഉദിച്ചതോ... " "ഹ നീയൊന്നടങ്ങ് പ്രസന്നേ... ഇവൻ ഓരോ മണ്ടത്തരങ്ങൾ പറഞ്ഞതെന്ന് കരുതി നീ ഇങ്ങനെ എടുത്തുചാടിയാലോ... പക്ഷേ ഇവൻ പറഞ്ഞതിൽ പാതി കാര്യമുണ്ട്... ഇവനും നമ്മളും നല്ല സ്വരചേർച്ചയിലല്ല എന്ന് സുധാകരനറിഞ്ഞാൽ അയാൾ അതിൽ ഇടപെടുമെന്ന് ഉറപ്പാണ്... അതിന് വാടവീട്ടിൽ പോയി താമസിക്കണമെന്നില്ല... ഇവിടെ നിന്നാലും മതി... ഞാൻ പറഞ്ഞുവരുന്നത് മനസ്സിലാവുന്നുണ്ടോ... നമ്മളും ഇവരും തമ്മിൽ നല്ലരീതിയിലല്ല ജീവിക്കുന്നത് എന്ന് സുധാകരൻ അറിയണം... അത് അയാൾക്ക് പ്രശ്നമില്ലെങ്കിലും ഇവളുടെ അമ്മക്ക് സഹിക്കില്ല...

അവർ സുധാകരനും പ്രഷർ കൂട്ടും... ഈ കാര്യം എങ്ങനെ സുധാകരന്റെ ചെവിയിൽ എത്തും എന്നതാണ് നമ്മൾ ആലോചിക്കേണ്ടത്... " "അതിനൊരു വഴിയുണ്ട്... ഞാനിത് എന്റെ അച്ഛനോട് പറയാം അച്ഛൻ ചിലപ്പോ നമ്മളെ സഹായിക്കാതിരിക്കില്ല... " ദീപിക പറഞ്ഞു... "അതിന് നിന്റെ അച്ഛനും ഇയാളുംതമ്മിൽ അത്രയും വലിയ ബന്ധമല്ലേ ഉള്ളത്... മാത്രമല്ല ഒന്നിച്ച് വർക്കും ചെയ്തവരാണ്... അന്നേരം നിന്റെ അച്ഛൻ അയാളെ സഹായിക്കുകയല്ലേ ചെയ്യൂ... " വരു ചോദിച്ചു... "അത് സത്യമാണ്... പക്ഷേ കൂടെ വർക്ക് ചെയ്തെന്നുകരുതി ന്യായമല്ലാത്ത ഒന്നിനും അച്ഛൻ കൂട്ടുനിൽക്കില്ല... അയാൾ അഴിമതി നടത്തിയെന്നു പറയുന്ന ഒന്നിലും അച്ഛനെ അയാൾ ഉൾപ്പെടുത്തിയിട്ടുമില്ല... കിട്ടുന്നത് പങ്കുവക്കേണ്ടിവരും എന്നുകരുതിയാകുമത്... എന്തായാലും അച്ഛൻ നീതിയുടെ ഭാഗത്തേ ഇതുവരെ നിന്നിട്ടുള്ളൂ..." "അങ്ങനെയാണെങ്കിൽ നീ പറഞ്ഞുനോക്ക് നിന്റെ അച്ഛൻ നമ്മുടെ കൂടെ നിൽക്കുകയാണെങ്കിൽ അത് നമ്മുടെ പ്ലാൻ വിജയിപ്പിക്കാൻ എളുപ്പമാക്കും... " ▪️▪️▪️▪️▪️▪️▪️▪️▪️▪️

"അച്ഛാ ഇന്ന് നന്ദന്റെ ഓഫീസിന്റെ ഉദ്ഘാടനത്തിന് പോയപ്പോൾ നമുക്കും ഇഷ്ടപ്പെടുന്നതും പ്രയോജനപ്പെടുന്നതുമായഒരു ചെറിയ സംസാരമുണ്ടായി... വേറൊന്നുമല്ല നമ്മൾ ഏറ്റവുംകുടുതൽ വെറുക്കുന്ന ആ സുധാകരനെ ഒതുക്കാൻ ഒരവസരം വീണുകിട്ടിയിരിക്കുന്നു... എന്താന്നല്ലേ അയാളുടെ എല്ലാ അഴിമതികളും പുറത്തുകൊണ്ടുവരുക... " ശ്യാം വിശ്വനാഥനോട് പറഞ്ഞു "ഒരിക്കൽ ഞാനതിനു ശ്രമിച്ചതിനെ കിട്ടിയതാണ് നിന്റെ അമ്മയുടെ മരണം... ഇനിയും അങ്ങനെ ഒരു നഷ്ടം എനിക്ക് താങ്ങാൻ വയ്യ... ഇപ്പോ നഷ്ടപ്പെട്ടുപോയത് ഓരോന്നും തിരിച്ചുകിട്ടുകയാണ് എനിക്ക് നിന്റെ അമ്മയൊഴികെ... ഇപ്പോൾ എനിക്ക് വീണ്ടുമൊരു സന്തോഷദിനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്... ഇനിയും ഓരോന്ന് ചെയ്തുകൂട്ടി ആ സന്തോഷം ഇല്ലാതാക്കാൻ എനിക്ക് വയ്യ... സുധാകരനോട് എനിക്ക് തീർത്താൽതീരാത്ത പകയുണ്ട് എന്നത് സത്യമാണ്...

അതിനൊരവസരം കിട്ടിയാൽ ഞാനത് തീർക്കുകയും ചെയ്യും... പക്ഷേ അതിൽ എന്റെ ജീവിതത്തിൽ ഒരു നഷ്ടംകൂടി ഉണ്ടാവാൻ ഞാനനുവദിക്കില്ല.. " "അച്ഛന്റെ മനസ്സ് എനിക്കറിയുന്നതുപോലെ മറ്റാർക്കാണ് അറിയുക... ഇത്രയും കാലം അച്ഛന്റെ മനസ്സിൽ അമ്മയുടെ മരണം എത്ര ബാധിച്ചു എന്ന് എനിക്കറിയുന്നതല്ലേ... അതിന് കാരണക്കാരനായവനെ ഒതുക്കാൻ പറ്റുന്ന അവസരം നമ്മൾ മുതലാക്കുകയല്ലേ വേണ്ടത്... നമ്മൾ നേരിട്ട് അയാളോട് പ്രതികാരം ചെയ്യണമെന്നല്ല പറയുന്നത്... നമ്മളെക്കൊണ്ട് കഴിയുന്ന സഹായം നമ്മളെ ദ്രോഹിച്ചത് ആ സുധാകരന്റെ അഴിമതികേസ് അച്ഛൻ പുറത്തുകൊണ്ടുവന്നതുകൊണ്ടാണ്... ആ അഴിമതി നമ്മൾ വീണ്ടും പുറത്തെടുക്കണം... അച്ഛൻ നേരിട്ടിറങ്ങി ചെയ്യണമെന്നല്ല അതിനർത്ഥം... അന്ന് ആ കേസ് അന്വേഷിച്ചപ്പോൾ അച്ഛനെ സഹായിച്ച സർവ്വീസിലെ പലരുമുണ്ടായിരുന്നല്ലോ...

അവക്ക് നമ്മളെ സഹായിക്കാൻ പറ്റിയേക്കും... മാത്രമല്ല അയാളുടെ മറ്റു പല അഴിമതിക്കും വിജിലൻസിന്റെ കയ്യിലുമുണ്ട്... സുധാകരനെ പേടിച്ചും തെളിവില്ലാതേയും പല ഓഫീസർമാരും അന്വേഷിക്കാൻ മടിച്ച മടക്കിവച്ച പല ഫയലുകളുമുണ്ടാകും... തെളിയിക്കാൻ കഴിയാതെ കിടക്കുന്ന അതിന്റെ പല രേഖകളും ആ ഓഫീസിലുമുണ്ടാകും... അതൊന്ന് പൊടിതട്ടിയെടുക്കണം... അത് വിശാഖിന്റെ കയ്യിൽ എത്തിച്ചുകൊടുത്താൽ മതി... ബാക്കി അവൻ നോക്കിക്കോളും... " "നീ പറയുന്നത് എനിക്ക് മനസ്സിലായി... പക്ഷേ ഇതൊക്കെ നടക്കുമോ... ആ സുധാകരന് പിടിപാടുള്ള പലരും ഇന്നും വിജിലൻസിലുണ്ട്... അവരുടെ കണ്ണ്മറച്ച് ഇതെല്ലാം നടത്താൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.... ആരുമറിയാതെ ഇത് നടത്തണം... അതിന് പറ്റിയ ആൾ വേണം നമ്മളെ സഹായിക്കാൻ... പറ്റിയ ഒരാളുണ്ട്... ജോർജ്... പക്ഷേ അവനിപ്പോൾ സർവ്വീസിലുണ്ടോ അതോ മറ്റെവിടെയെങ്കിലുമാണോ എന്നറിയില്ല... നീയൊരു കാര്യംചെയ്യ്... എന്റെ പഴയൊരു ഡയറി മുറിയിലെ ഷെൽഫിലുണ്ട്... അതിൽ ജോർജിന്റെ നമ്പറുണ്ട്... ഇപ്പോൾ അതുതന്നെയാണ് നമ്പറെന്ന് അറിയില്ല... എന്നാലും നമുക്കൊന്ന് നോക്കാം... "...തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story