സ്വന്തം തറവാട് : ഭാഗം 54

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"സുധാകരൻ നടത്തിയ അഴിമതി ഒരിക്കലും ആർക്കും തെളിയിക്കാൻ കഴിയില്ല... അത്രക്കു തന്ത്രപരമായാണ് അയാൾ എല്ലാ തെളിവുകളും നശിപ്പിച്ചത്... നിങ്ങളെകൊണ്ടൊന്നും അയാളെ ഒന്നും ചെയ്യാൻ കഴിയില്ല... പക്ഷേ അയാളുടെ പതനം അത് നടക്കാൻ അധികം താമസമില്ല... അത് നടന്നേ തീരൂ... " "എങ്ങനെ... ഇതല്ലാതെ അച്ഛനെ കുടിക്കാൻ ആർക്കും കഴിയില്ല..." "കഴിയും ശിൽപ്പാ... ഇനിയൊരു സത്യം ഞാൻ പറയാം... നീ സംശയിച്ചില്ലേ നിന്റെ വല്ല്യമ്മയുടെ ആത്മഹത്യക്ക് പിന്നിൽ നിന്റെ അച്ഛനാണോ എന്ന്... അതെ നിന്റെ അച്ഛനാണ്... അതൊരു ആത്മഹത്യയല്ല... നിന്റെ അച്ഛന്റെ കൈകൊണ്ടാണ് അവർ മരണപ്പെട്ടത്... നിന്റെ കിരണേട്ടന്റെ അച്ഛനോടുള്ള വാശി തീർത്തതാണ് അയാൾ... കിരണേട്ടന്റെ അമ്മയെ അയാൾക്ക് കിട്ടാതിരുന്നപ്പോൾ അയാൾ കണ്ടെത്തിയ മാർഗ്ഗം...

ശ്രീധരമേനോന്റേയും പ്രസന്നയുടേയും വിവാഹം നടന്ന അന്ന് രാത്രി... ശ്രീധരമേനോനെ എങ്ങനെ കൊടുക്കാം എന്നാലോചിച്ചു അയാൾ... തനിക്ക് കിട്ടാത്തത് ശ്രിധരമേനോനും കിട്ടരുത് എന്നയാൾ നിശ്ചയിച്ചു... അതിന് പല മാർഗ്ഗങ്ങളും അയാൾ മലസ്സിലിട്ട് കൂട്ടി... അവസാനം അയാൾ കണ്ടെത്തിയ മാർഗ്ഗമായിരുന്നു അത്... " "നിന്റെ അമ്മയും അമ്മയുടെ അച്ഛനുംകൂടി അടുത്തുള്ള ഒരു അമ്പലത്തിൽ ഉത്സവത്തിനു പോയതായിരുന്നു... എത്ര നിർബന്ധിച്ചിട്ടും നിന്റെ വല്ല്യമ്മ പോയില്ല.... നിന്റെ അമ്മാവനാണെങ്കിൽ തോന്നുമ്പോൾ വീട്ടി വരുന്ന ശീലമായിരുന്നല്ലോ... അന്ന് അയാളും അവിടെയില്ലായിരുന്നു... അത് മണത്തറിഞ്ഞ നിന്റെ അച്ഛൻ അവിടെയെത്തി... നിന്റെ അച്ഛനെ കണ്ടപ്പോൾ ആദ്യമൊന്നും ഭയന്നെങ്കിലും ആരേയും മയക്കുന്ന അയാളുടെ സംസാരത്തിനുമുന്നിൽ അവർ വീണുപോയി... അത് നിന്റെ അച്ഛൻ മുതലാക്കി...

അവരെ ശ്രീധരമേനോൻ ചതിക്കുകയായിരുന്നെന്നും പുതിയൊരുത്തിയെ കണ്ടപ്പോൾ അവരെ ഒഴിവാക്കിയാതെന്നും പറഞ്ഞു... എന്നാൽ അതല്ല സത്യമന്നും ശ്രിധരമേനോൻ ആദ്യമേ പ്രസന്നയെ ഇഷ്ടപ്പെട്ടിരുന്നെന്നും പറഞ്ഞു... അവിടെ മറ്റൊരു തന്ത്രമുപയോഗിച്ചു അയാൾ... വളരെക്കാലമായി മനസ്സിൽ കൊണ്ടു നടന്നതാണ് അവരെയെന്നും തനിക്ക് നിന്നെ വിവാഹം കഴിക്കാൻ താൽപര്യമാണെന്നും പറഞ്ഞു... അതു കേട്ടപ്പോൾ നിന്റെ വല്ല്യമ്മക്ക് ദേഷ്യം വന്നു... തനിക്കതിന് സമ്മതമല്ലെന്നും അവിടെനിന്ന് ഇറങ്ങിപ്പോകാൻ പറയുകയും ചെയ്തു... അത് നിന്റെ അച്ഛന്റ അഭിമാനത്തിന് ക്ഷതം സംഭവിച്ചതുപോലെയായി... അയാളുടെ ഉള്ളിൽ ഉറങ്ങിക്കിടന്ന മൃഗം പുറത്തേക്ക് വന്നു... പിന്നെയവിടെ സംഭവിച്ചത് വേട്ടയാടപ്പെട്ട മാനിന്റെ അവസ്ഥയായിരുന്നു... തന്റെ മനസ്സിൽ ശ്രീധരമേനോനോടുള്ള പക അവരിൽ തീർത്തു...

അതിൽ അവർക്ക് നഷ്ടപ്പെട്ടത് അവരുടെ മാനമായിരുന്നു മൽപ്പിടുത്തത്തിൽ എവിടെയോ തലയിടിച്ച് മുറിവേറ്റു... എന്നിട്ടും പകതീരാതെ അവരുടെ എല്ലാം അയാൾ കവർന്നെടുത്തു... അവസാനം അവരെ സ്വാസം മുട്ടിച്ച് ജീവനെടുത്തു.... അതിനുശേഷം ഒരുമുഴം കയറിൽ അവരെ അയാൾ ഉത്തരത്തിൽ കെട്ടിത്തൂക്കി... ഉത്സവം കഴിഞ്ഞ് വന്ന നിന്റെ അമ്മയും മുത്തശ്ശനും കണ്ടത് ഒരു മുഴം കയറിൽ തൂങ്ങിയാടുന്ന നിന്റെ വല്ല്യമ്മയെ ആയിരുന്നു... അന്ന് ആ കേസ് അന്വേഷിച്ച പോലീസുകാരന് സംഭവം വ്യക്തമായി അറിയാമായിരുന്നു... പണക്കൊതിയനായ അയാളെ പണം കൊടുത്ത് വശത്താക്കാൻ നിന്റെ അച്ഛൻനോക്കി... അത് ചെയ്തത് ശ്രീധരമേനോനാണ് എന്ന് വരുത്തിതീർക്കണമെന്നും പറഞ്ഞു... പക്ഷേ ശ്രിധരമേനോനോടുള്ള അടുപ്പം വച്ച് അയാൾക്ക് അത് ചെയ്യാൻ പറ്റില്ലെന്ന് പറഞ്ഞു...

എത്ര പണം വേണമെങ്കിലും തരാമെന്ന് പറഞ്ഞ് നിർബന്ധിച്ചിട്ടും അയാൾ കുലുങ്ങിയില്ല... അത് ചെയ്തത് സുധാകരനാണ് എന്ന് അറിയുകയും ചെയ്തു അയാൾ... അതിൽനിന്ന് രക്ഷിച്ചെടുക്കാമെന്നും വേണെങ്കിൽ അതൊരു ആത്മഹത്യയാക്കാമെന്നും പറഞ്ഞു... തന്റെ നിലനിൽപ്പ് അപകടത്തിലാവുമെന്ന് മനസ്സിലാക്കിയ സുധാകരൻ ആ പോലീസുകാരൻ ആവശ്യപ്പെട്ട പണം കൊടുത്ത് കേസിൽനിന്നൂരിപ്പോന്നു... പക്ഷേ നിന്റെ അച്ഛൻ സുധാകരൻ വെറുതെ നിന്നില്ല... നിന്റെ അമ്മയുടെ വീട്ടിലെ എല്ലാകാര്യത്തിനും വിശ്വസ്തനായി നിന്നു... കൂടാതെ എല്ലാം ചെയ്തത് ശ്രീധരമേനോനാണെന്ന് പറഞ്ഞ് നിന്റെ അമ്മയേയും അമ്മാവനേയും മുത്തശ്ശനേയും വിശ്വസിപ്പിച്ചു... കുടെ കൂടെ പറഞ്ഞ് അവരിൽ പകയുണ്ടാക്കിയെടുത്തു... അതിൽ അവസാന തന്ത്രമായിരുന്നു നിന്നെ അമ്മയെ വിവാഹം കഴിച്ചത്... "

ഇതെല്ലാം കേട്ട് ശിൽപ പൊട്ടിക്കരഞ്ഞു.... "ഇത്ര വലിയ ദുഷ്ടനായിരുന്നോ അയാൾ... അയാളെയാണല്ലോ ഞാൻ ഇത്രയുംകാലം അച്ഛനെന്ന് വിളിച്ചത്... ഇല്ല ഇങ്ങനെയൊരച്ഛൻ എനിക്ക് വേണ്ട... ഇപ്പോൾ അയാളുടെ മരണം അതെനിക്കു കാണണം... " "താമസിയാതെ അത് നിനക്ക് കാണാം... ഇവിടെ നിങ്ങളുടെ മനസ്സിലുള്ള ബുദ്ധിയല്ല വേണ്ടത്... പകരം അയാൾപോലും മനസ്സിൽ കരുതാത്ത ബുദ്ധിയാണ് വേണ്ടത്... ഇനി പാർവ്വതിയുടെ കളി തുടങ്ങുകയാണ്... ഒരിക്കൽ എല്ലാം നഷ്ടപ്പെട്ട് ജീവിതം അവസാനിപ്പിക്കേണ്ടി വന്നവളാണ് ഞാൻ... അതുപോലെ ഒരനുഭവം ഇനി മറ്റാർക്കും വന്നുകൂടാ.... എന്റെ ആഗ്രഹം ഈ ജന്മത്തിൽ നടക്കണം... അതിന് സുധാകരൻ ഒരു കാരണമാണ് എങ്കി അതുണ്ടാവാൻ പാടില്ല..." പാർവ്വതിയുടെ കണ്ണുകളിൽ അഗ്നിയാളി... മുഖം ഭയാനകമായി... അതുകണ്ട് ശിൽപയിൽ ഭയം ഉടലെടുത്തു... സാവധാനം പാർവ്വതിയുടെ കോപമടങ്ങി... "ഇവിടെ ഞാൻ നീയായി മാറുകയാണ്... കുന്നത്തെ സുധാകരന്റെ മകളായി നിന്റെ വീട്ടുകാരുടെ പ്രീതി പിടിച്ചുപറ്റാൻ പോവുകയാണ്...

ഒരു കാരണവശാലും ഇത് അയാളുടയോ മറ്റാരുടേയോ ചെവിയിൽ എത്തരുത്.... ഇവിടെനിന്നും കൂടുതൽ നിർബന്ധങ്ങൾ നിന്നിലുണ്ടായേക്കാം... പക്ഷേ അത് നീ പറഞ്ഞ് മനസിലാക്കേണ്ടതുണ്ട്... " "എനിക്ക് പാർവ്വതിയെ വിശ്വാസമാണ്... എന്തിനും എന്റെ സപ്പോർട്ട് പാർവ്വതിക്കുണ്ടാകും..." പാർവ്വതിയുടെ മുഖത്ത് ഒരു പുഞ്ചിരി തെളിഞ്ഞു... പിന്നെ അവിടെനിന്നും അപ്രത്യക്ഷമായി.... ▪️▪️▪️▪️▪️▪️▪️▪️▪️▪️ ദിവസങ്ങൾ കടന്നുപോയി... ഒരു ദിവസം സുധാകരന്റെ ഭാര്യ ജലജ ടൗണിൽ ഷോപ്പിങ്ങിന് പോയതായിരുന്നു... ഷോപ്പിങ്ങ് കഴിഞ്ഞ് തിരിച്ചിറങ്ങുമ്പോഴാണ് എതിരെ ശിൽപ വരുന്നത് കണ്ടത്... ശിൽപ ജലജയേയും കണ്ടു.... അവൾ അവരുടെയടുത്തേക്ക് നടന്നു.... " "അമ്മേ... അമ്മ ഷോപ്പിങ്ങിന് വന്നതാകുമല്ലേ... " ശിൽപ ചോദിച്ചു... "ഉം... അപ്പോൾ നിനക്ക് എന്നെ ഓർമ്മയുണ്ടല്ലേ... ഞാൻ കരുതി പുതിയ വീടും ആളുകളേയും കണ്ടപ്പോൾ അമ്മയേയും അച്ഛനേയും മറന്നെന്ന്... " "അതെന്താ അമ്മേ അങ്ങനെ പറഞ്ഞത്... എനിക്ക് അമ്മയെ മറക്കാൻ കഴിയുമോ... "

"പിന്നല്ലാതെ... അങ്ങനെ ഞങ്ങളെ ഓർമ്മയുണ്ടെങ്കിൽ ഞങ്ങൾക്ക് തന്ന വാക്കും ഓർമ്മയുണ്ടാകുമല്ലോ... നീ പുതുശ്ശേരി തറവാട്ടിൽ കയറിപ്പറ്റിയത് നമ്മുടെ കുടുംബത്തോട് ചെയ്ത ദ്രോഹങ്ങൾക്ക് പകരം ചോദിക്കാനാണ്... അല്ലാതെ അവരുടെ ഇഷ്ടത്തിന് ജീവിക്കാനല്ല... എന്റെ ചേച്ചിയെ എനിക്ക് നഷ്ടപ്പെടുത്തിയ ദുഷ്ടന്റെ വീടാണ് അത്... ആ വീട്ടുകാരുമായി കൂടുതൽ അടുത്ത നീ ഞങ്ങൾക്ക് തന്ന വാക്ക് കാറ്റിൽ പറത്തി... അതല്ലേ ഇപ്പോൾ സംഭവിക്കുന്നത്... നിനക്കറിയോ എന്റെ ചേച്ചി ആ ദുഷ്ടൻ ശ്രീധരമേനോനെ സ്നേഹിച്ചുപോയി എന്ന തെറ്റേ ചെയ്തിട്ടുണ്ടായിരുന്നുള്ളൂ... അതിന് അയാൾ ചെയ്തതോ... നീ സഹായിച്ചില്ലേലും അവരുടെ നാശം കാണും ഞാൻ... അതിന് എന്റെ അനിയനുണ്ട് എനിക്ക്... " "അമ്മക്ക് അത്ര ഉറപ്പുണ്ടോ വല്ല്യമ്മയുടെ മരണത്തിന് കാരണക്കാരൻ കിരണേട്ടന്റെ അച്ഛനാണെന്ന്... അമ്മയോട് മരിക്കുന്നതിനുമുമ്പ് വല്ല്യമ്മ ഇത് സൂചിപ്പിച്ചിട്ടുണ്ടായിരുന്നോ... " "അത് സൂചിപ്പിക്കേണ്ട കൈര്യമെന്താണ്... എനിക്കറിയുന്നതല്ലേ എല്ലാം..."

"എല്ലാം നമ്മൾ കരുതുന്നതുപോലെയാകണമെന്നുണ്ടോ... വല്ല്യമ്മ കിരണേട്ടന്റെ അച്ഛനെ ഇഷ്ടപ്പെട്ടിരുന്നു എന്നത് സമ്മതിച്ചു... ആ ഇഷ്ടം അദ്ദേഹത്തിനുണ്ടായിരുന്നോ... ഇങ്ങനെയൊക്കെയാണെങ്കിലും വല്ല്യമ്മ അമ്മയോട് പറഞ്ഞിരുന്നോ ... " "നീയെന്താ അയാളെ ന്യായീകരിക്കാൻ നോക്കുകയാണോ... " "ഞാൻ ആരേയും ന്യായീകരിക്കാൻ നോക്കിയതല്ല... സത്യമെന്താണെന്ന് നമ്മൾ മനസ്സിലാക്കിയിട്ടേ ഒരാളെ പഴിക്കാവൂ... കിരണേട്ടന്റെ അച്ഛനാണ് എല്ലാറ്റിനും കാരണക്കാരൻ എന്ന് അച്ഛൻ പറഞ്ഞുള്ള അറിവല്ലേ അമ്മക്കുള്ളൂ... അത് സത്യമാണെന്ന് അമ്മയും മുത്തശ്ശനും അമ്മാവനും വിശ്വസിച്ചു... അല്ല വിശ്വസിപ്പിച്ചു അച്ഛൻ... " "നീയെന്താ പറഞ്ഞുവരുന്നത്... " ജലജ സംശയത്തോടെ ശിൽപയെ നോക്കി... "വല്ല്യമ്മയുടെ ഇഷ്ടം കിരണേട്ടന്റെ അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം കൊടുത്ത മറുപടി എന്താണെന്ന് അമ്മയോട് വല്ല്യമ്മ പറഞ്ഞിട്ടുണ്ടാവണമല്ലോ... "

"പറഞ്ഞിരുന്നു... അയാൾക്ക് നിന്റെ കിരണിന്റെ അമ്മയോട് സ്നേഹമാണെന്നും അവരെ മറക്കാൻ പറ്റില്ലെന്നും പറഞ്ഞു... പക്ഷേ അതിനുമുമ്പ് സ്നേഹംനടിച്ച് വഞ്ചിച്ചില്ലേ അയാൾ... എന്റെ തറവാടിന്റെ മാനം കെടുത്തിയില്ലേ... അവസാനം പുതിയൊരുത്തിയെ കണ്ടപ്പോൾ കറിവേപ്പിലപോലെ വലിച്ചെറിഞ്ഞു അയാൾ..." "എത്ര സമർത്ഥമായാണ് അമ്മയെ പറഞ്ഞ്വിശ്വസിപ്പിച്ചത്... അമ്മ ഒരു കാര്യം മനസ്സിലാക്കണം... നമ്മൾ കരുതുന്നതുപോലെയാവണമെന്നില്ല സത്യം.... എത്രയൊക്കെ കള്ളം പറഞ്ഞാലും ഒരു സത്യത്തെ മറച്ചുപിടിക്കാൻ ശ്രമിച്ചാലും സത്യം എപ്പോഴും സത്യംതന്നെയായിരിക്കും... ഒരിക്കൽ അത് പുറത്തുവരുകയും ചെയ്യും... അമ്മയും അമ്മാവനുമൊക്കെ കരുതുന്നതുപോലെ വല്ല്യമ്മയുടെ മരണം ഒരു ആത്മഹത്യയല്ല... വല്ല്യമ്മയുടെ ജീവൻ എടുത്തതാണ്... " "നീയെന്താ പറഞ്ഞത്... എന്റെ ചേച്ചിയെ.. "

"അതാണ് സത്യം... അന്ന് ആ കേസ് അന്വേഷിച്ച പോലീസുകാരൻ ഇന്നും ജീവനോടെയുണ്ട്... പണമെറിഞ്ഞ് അയാളെകേകൊണ്ട് സത്യം മാറ്റിയെഴുതിയതാണ് ഒരു മഹാൻ... എന്റെ നാവുകൊണ്ട് ആ പേര് ഞാൻ പറയുന്നില്ല... ഒരു കാര്യം ഞാൻ പറയാം... വലിയമ്മയുടെ മരണത്തിൽ കിരണേട്ടന്റെ അച്ഛന് യാതൊരു പങ്കുമില്ല... എല്ലാ സത്യവും അറിയണമെന്നുണ്ടെങ്കിൽ അന്നത്തെ ആ പോലീസുകാരോട് ചോദിക്കുംപോലെ ചോദിച്ചാൽ അയാൾ പറഞ്ഞുതരും... ഇത് നിങ്ങൾക്ക് വേണമെങ്കിൽ വിശ്വസിക്കാം... പക്ഷേ എല്ലാ സത്യവും തിരിച്ചറിയുന്നതുവരെ ഇതെല്ലാം ആരോടും പറയാതിരിക്കുന്നതാണ് നല്ലത്... ചിലപ്പോഴത് നിങ്ങളുടെ ജീവനുതന്നെ ആപത്താണ് മാറും... സൂക്ഷിക്കുക.......തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story