സ്വന്തം തറവാട് : ഭാഗം 57

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

 "നിങ്ങൾ സംശയിച്ചതുപോലെ ഒരു ബിനാമിയല്ല സുധാകരൻ... അയാൾതന്നെയാണ് നിങ്ങളുടെ സഹോദരിയുടെ മരണത്തിന് കാരണക്കാരൻ... അയാളാണ് നിങ്ങളന്വേഷിക്കുന്ന യഥാർത്ഥ പ്രതി... " അതുകേട്ട് രാജശേഖരൻ ഞെട്ടിത്തരിച്ചുനിന്നു... "എന്താണ് നിങ്ങൾ പറഞ്ഞത്..." രാജശേഖരനത് ചോദിക്കുമ്പോഴും ഞെട്ടലിൽനിന്ന് മുക്തനായിരുന്നില്ല... "അതെ..ഞാൻ പറഞ്ഞത് സത്യമാണ്... ഞാൻ പറഞ്ഞല്ലോ നിങ്ങളുടെ സഹോദരിയുടെ ബോഡി കണ്ടപ്പോൾത്തന്നെ അത് വെറുമൊരു ആത്മഹത്യയല്ലെന്ന് എനിക്കുറപ്പായിരുന്നു... തലയിലേറ്റ ആഴത്തിലുള്ള മുറിവ്... പിന്നെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഒരു ബലപ്രയോഗം നടന്നതായി കാണപ്പെട്ടിരുന്നു... പിന്നെ അവർ... തന്റെ മാനം രക്ഷിക്കാൻ നിങ്ങളുടെ സഹോദരി ജീവിച്ചിരിക്കരുത് എന്ന് അയാൾ കരുതിയിരിക്കാം അതാണ് കൊലപാതകത്തിനു കലാശിച്ചത്...

കൊലപാതകമാണെന്ന് ഞാൻ സംശയിക്കുന്നതറിഞ്ഞ് അയാളെനിക്ക് പണം ഓഫർ ചെയ്തു... മാത്രമല്ല അത് ചെയ്തത് ശ്രീധരമേനോനാണെന്ന് വരുത്തിതീർത്ത് അയാളെ അതിൽ പ്രതിയാക്കണമെന്ന് പറഞ്ഞു... പണത്തിന് എനിക്ക് താല്പര്യമാണെങ്കിലും ശ്രീധരമേനോനെ കുടുക്കാൻ ഞാൻ കൂട്ടുനിന്നില്ല... വേണമെങ്കിൽ ഇതൊരു ആത്മഹത്യയാക്കാമെന്ന് പറഞ്ഞു.. സുധാകരനെ എനിക്ക് നല്ലപോലെ അറിയാമായിരുന്നു... എന്തുംചെയ്യാൻ മടിക്കില്ല അയാൾ... " "മതി... ഇത്രയും അറിഞ്ഞാൽമതി എനിക്ക്... ഇത്രയുംകാലം അയാൾ ഞങ്ങളെ ചതിക്കുകയായിരുന്നു... ഇനി അയാൾ ആരേയും ചതിക്കരുത്... അതിനുള്ള വഴി എനിക്കറിയാം... എല്ലാ സത്യവും പറഞ്ഞുതന്നതിന് നന്ദി... " അതും പറഞ്ഞ് രാജശേഖരൻ എഴുന്നേറ്റ് പുറത്തേക്ക് നടന്നു... സുധാകരനോടുള്ള പക അയാളിൽ ആളിക്കത്തുകയായിരുന്നു... ▪️▪️▪️▪️▪️▪️▪️▪️▪️▪️

സ്റ്റേഷനിൽനിന്ന് വീട്ടിലേക്ക് വരുകയായിരുന്നു വിശാഖ്... വരുന്നവഴി നാരായണൻ നടന്നുവരുന്നത് അവൻ കണ്ടു... അയാളുടെ മുന്നിൽ വിശാഖ് ബൈക്ക് നിരത്തി... "നാരായണേട്ടൻ അങ്ങാടിയിലേക്കാണോ പോകുന്നത്... " "അതെ മോനെ... കുട്ടികളുടെ അമ്മയുടെ മരുന്ന് വാങ്ങിക്കണം... മോൻ സ്റ്റേഷനിൽനിന്ന് വരുകയായിരിക്കുമല്ലേ... " "അതെ... പിന്നെ ശ്രീഷ്മ എന്തുപറയുന്നു.... അവളുടെ റിസൽട്ട് അടുത്താഴ്ച വരുകയല്ലേ..." "ആ... ജയിക്കുമെന്ന് ഉറപ്പാണ്... പക്ഷേ തുടർന്ന് പഠിപ്പിക്കാൻ എന്റെ കയ്യിൽ ഒന്നുമില്ല... പിജിക്ക് ചേരണമെന്നാണ് അവക്ക് താല്പര്യം... എന്തെടുത്ത് പഠിപ്പിക്കും... ഒരു വഴി ഞാൻ കണ്ടുവച്ചിട്ടുണ്ട്... വീട്ടിലെ ആധാരം ഏതെങ്കിലും ബേങ്കിൽ പണയംവക്കുക... ഇത്രയുംകാലം എന്റെ കുട്ടി ഒന്നും എന്നോടാവിശ്യപ്പെട്ടിട്ടില്ല... ഇതറിഞ്ഞാൽ അവൾ സമ്മതിക്കുകയുമില്ല... എന്നാലും ഞാൻ ചെയ്യേണ്ടത് ചെയ്യാതിരിക്കാൻ പറ്റില്ലല്ലോ... "

"എല്ലാം ശരിയാകും നാരായണേട്ടാ... ദൈവം ഒരു വഴി കാണിച്ചുതരും... പിന്നെ അവളുടെ വിവാഹക്കാര്യം ആലോചിക്കുന്നില്ലേ... " "വിവാഹമോ... നടത്തണം... കുറച്ചുകഴിയട്ടെ... പെട്ടന്ന് ഒന്നും നടക്കില്ല... എന്തെടുത്ത് അവളുടെ വിവാഹം നടത്തും... കുറച്ച് സ്വർണ്ണം കയ്യിലുണ്ട്... അത് മതിയാകില്ലല്ലോ... ഇന്നത്തെക്കാലത്ത് ഒരു നല്ല പയ്യനെ കിട്ടാൻ പാടാണ്... അഥവാ വന്നാൽത്തന്നെ ചോദിക്കുന്ന പണവും സ്വർണ്ണവും കൊടുക്കണം... അവരുടെ നിലക്കൊത്ത രീതിയിൽ വിവാഹവും നടത്തണം... അന്നന്നത്തെ ചിലവിന് കഷ്ടപ്പെടുന്ന എനിക്ക് അതുപോലെ നടത്താൻ പറ്റുമോ... കുറച്ചുകൂടി കഴിയട്ടെ... എന്തെങ്കിലും വഴി കാണാതിരിക്കില്ല..." "ഇതൊന്നും വേണ്ടാതെ ഒരാൾ വന്നാലോ... അപ്പോൾ വിവാഹം ചെയ്ത് കൊടുത്തുകൂടേ... " "നല്ല തമാശ... അങ്ങനെ ആര് വരാനാണ്... അഥവാ വരുന്നെങ്കിൽ അതിന്റെ പിന്നിൽ എന്തെങ്കിലും ദുരുഹതയുണ്ടാവും... നമ്മെ പത്രത്തിൽ പലതും വായിക്കുന്നതല്ലേ... " "അതൊന്നുമല്ലാതെ അവളെ ആത്മാർത്ഥമായി സ്നേഹിക്കുന്ന ഒരാളുണ്ട്....

പക്ഷേ അവളുടെ മനസ്സ് എന്താണെന്ന് അറിയില്ല... അവൾക്കും നിങ്ങൾക്കും ഇഷ്ടമാണെങ്കിൽ അവളെ ജീവിതകാലംമുഴുവൻ പൊന്നുപോലെ നോക്കുന്ന ഒരാളുണ്ട്... " "അതാരാണ്..." "വേറാരുമല്ല ഞാൻതന്നെ... എനിക്ക് ശ്രീഷ്മയെ വിവാഹംകഴിക്കാൻ താല്പര്യമുണ്ട്... നാരായണേട്ടന് എതിർപ്പില്ലെങ്കിൽ ഞാൻ എന്റെ അച്ഛനേയും അമ്മയേയും നാരായണേട്ടന്റെ വീട്ടിലേക്ക് പറഞ്ഞയക്കട്ടെ... " വിശാഖ് പറഞ്ഞതുകേട്ട് നാരായണൻ സ്തംഭിച്ചുനിന്നു... "മോനേ അത്... ഒരച്ഛൻ കേൾക്കാൻ കൊതിക്കുന്ന വാർത്തയാണ് മോനിപ്പോൾ പറഞ്ഞത്... പക്ഷേ മോനറിയാലോ എന്നെ അവസ്ഥ... നിങ്ങളൊക്കെ വലിയവരാണ്... നിങ്ങളുടെ ഏഴയലത്തു നിൽക്കാനുള്ള ശേഷി ഞങ്ങൾക്കില്ല... മോനിത് മറന്നേക്ക്... " "പണമോ പ്രതാപമോ അല്ല എനിക്ക് വേണ്ടത്... ശ്രീഷ്മയെ ആണ്... അവളെ എനിക്ക് ഇഷ്ടമാണ്... എന്റ സങ്കൽപ്പത്തിലുള്ള പെൺകുട്ടി...

അവളെ എനിക്ക് വിവാഹംചെയ്ത് തരണം... എന്റെ വീട്ടിൽ എല്ലാവർക്കും അവളെ ഇഷ്ടമാണ്... ശ്രീഷ്മയോട് ഇതിനെപ്പറ്റി പറഞ്ഞിട്ടില്ല... നാരായണേട്ടന്റെ സമ്മതമാണ് എനിക്കാദ്യം വേണ്ടത്... " "ഞാനെന്ത് പറഞ്ഞാലും എന്റെ മോള് അനുസരിക്കും... പക്ഷേ ഇത്... നിങ്ങളുടെ അന്തസ്സിനൊത്ത കഴിവൊന്നും എനിക്കില്ല... അവളുടെ അമ്മക്ക് പണ്ട് കിട്ടിയ കുറച്ച് സ്വർണ്ണമുണ്ട്... അത് ഇത്രയും കാലം എടുക്കാതിരുന്നത് എന്റെ കുട്ടിയുടെ ഭാവി ഓർത്താണ്... അതിനപ്പുറം എനിക്ക് തരാൻ എന്റെ കയ്യിൽ ഒന്നുമില്ല... " "ഞാൻ പറഞ്ഞല്ലോ സ്വർണ്ണവും പണവും കണ്ടല്ല അവളെ ഞാനിഷ്ടപ്പെട്ടത്... എനിക്ക് അവളെമാത്രംമതി... " മോന്റെ മനസ്സ് വലുതാണ്... അല്ലെങ്കിൽ എന്റെ മോളെപ്പോലെ ഒരുത്തിയെ സ്വീകരിക്കാൻ മോന് കഴിയുമോ... അവളോട് ഞാൻ സംസാരിച്ചിട്ട് വിവരം പറയാം അവളുടെ ഇഷ്ടംകൂടി അറിയണമല്ലോ... " "അതുമതി... മറുപടി എനിക്കനുകൂലമാകുമെന്ന് ഞാൻ വിശ്വസിക്കും... എന്നാൽ ഞാൻ നടക്കട്ടെ.... ഏതായാലും അടുത്തുതന്നെ അച്ഛനേയും അമ്മയേയും ഞാൻ വീട്ടിലേക്ക് പറഞ്ഞയക്കും..."

അതുംപറഞ്ഞ് വിശാഖ് ബൈക്കെടുത്തു... ▪️▪️▪️▪️▪️▪️▪️▪️▪️▪️ രാജശേഖരന്റെ ജീപ്പ് ഗെയ്റ്റുകടന്ന് വരുന്ന ശബ്ദംകേട്ട് ജലജ പുറത്തേക്ക് വന്നു... രാജശേഖരന്റെ മുഖം കനത്തിരിക്കുന്നത് കണ്ട് ജലജക്ക് എന്തോ പന്തികേടു തോന്നി.... "എന്താടാ പോയകാര്യം... നിന്റെ മുഖം കണ്ടിട്ട് എന്തോ പന്തികേടുപോലെ തോന്നുന്നല്ലോ... " "നിന്റെ കെട്ട്യോൻ വന്നോ... " "ഇല്ല വന്നിട്ടില്ല...എന്താടാ കാര്യം..." "കാര്യമുണ്ട്... നമ്മുടെ ചേച്ചി ആത്മഹത്യ ചെയ്തതല്ലെന്ന് ശിൽപ പറഞ്ഞത് സത്യമാണ്... നമ്മുടെ ചേച്ചിയെ ഇല്ലാതാക്കിയതാണ്... ആരാണെന്നറിയോ... ചേച്ചിയുടെ എല്ലാമെല്ലാമായ കെട്ട്യോൻ... " "നീയെന്താണ് പറഞ്ഞത് നമ്മുടെ ചേച്ചിയെ സുധാകരേട്ടൻ... " "അതെ ചേച്ചീ... എല്ലാം ചെയ്തത് അയാളാണ്... അല്ലാതെ യഥാർത്ഥ പ്രതിയുടെ ബിനാമിയല്ല അയാൾ... എന്നിട്ട് നമ്മുടെ മുന്നിൽ നാടകം കളിക്കുകയായിരുന്നു...

ആ പോലീസുകാരന്റെ നാവിൽനിന്ന് ഇത് കേട്ടപ്പോൾ എനിക്ക് അയാളെ തീർക്കാനാണ് തോന്നിയത്... പക്ഷേ ചേച്ചിയോട് പറഞ്ഞിട്ട് മതിയെന്നുകരുതി... " "രാജാ വേണ്ട അങ്ങനെ നീ അയാളെപ്പോലെ ഒരാളെ തീർത്ത് നിന്റെ കൈ ചീത്തയാക്കേണ്ട... അങ്ങനെ അയാൾ പെട്ടന്ന് മരിക്കാൻ പാടില്ല... അനുഭവിക്കണം... എന്താണ് വേണ്ടതെന്ന് എനിക്കറിയാം.... പക്ഷേ അതുവരെ നമ്മൾ ഇതറിഞ്ഞ കാര്യം അയാൾ അറിയരുത്... പഴയതുപോലെത്തന്നെ അയാളെ കാണണം... പിന്നെ എനിക്ക് നിന്റെ ഒരു ഹെൽപ്പ് വേണം... നീ ഒരിടംവരെ പോകണം... എന്റെ പഴയൊരു കൂട്ടുകാരിയുണ്ട് ഡോക്ടറാണ്... നീ രാത്രി അവളുടെ വീടുവരെ പോകണം... ഞാൻ വിളിച്ചുപറയാം... അവൾ നിന്റെ കയ്യിൽ ഒരു സാധനം തരും... നീയത് വാങ്ങിച്ചുകൊണ്ടുവരണം.." "എന്താണ് ചേച്ചീ സാധനം... "

"അയാളെ അങ്ങനെ പെട്ടന്ന് തീർത്താൽ അതയാൾക്കുള്ള മോചനമാകും... അത് പാടില്ല... നമ്മുടെ ചേച്ചിയെ ദ്രോഹിച്ച അയാൾ അനുഭവിച്ച് മരിക്കണം...അതിനുള്ള മരുന്ന് എന്നെ കൂട്ടുകാരി തരും... അത് ഇന്ന് രാത്രി പാലിൽചേർത്ത് കൊടുത്താൽ അയാൾ പിന്നെ ചെയ്യുന്നത് എന്താണെന്ന് അയാൾക്കുപോലും അറിയില്ല... അയാളുടെ മൈന്റുതന്നെ മാറും... അതോടെ അയാളാരാണെന്നോ എന്താണെന്നോ അയാൾക്കോർമ്മകാണില്ല... അങ്ങനെ അയാൾ നരകിക്കണം... അതെനിക്ക് കാണണം... ആർക്കുമൊരു സംശയവും തോന്നുകയുമില്ല........തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story