സ്വന്തം തറവാട് : ഭാഗം 58

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

"നമ്മുടെ ചേച്ചിയെ ദ്രോഹിച്ച അയാൾ അനുഭവിച്ച് മരിക്കണം...അതിനുള്ള മരുന്ന് എന്നെ കൂട്ടുകാരി തരും... അത് ഇന്ന് രാത്രി പാലിൽചേർത്ത് കൊടുത്താൽ അയാൾ പിന്നെ ചെയ്യുന്നത് എന്താണെന്ന് അയാൾക്കുപോലും അറിയില്ല... അയാളുടെ മൈന്റുതന്നെ മാറും... അതോടെ അയാളാരാണെന്നോ എന്താണെന്നോ അയാൾക്കോർമ്മകാണില്ല... അങ്ങനെ അയാൾ നരകിക്കണം... അതെനിക്ക് കാണണം... ആർക്കുമൊരു സംശയവും തോന്നുകയുമില്ല... " "ചേച്ചിയപ്പോൾ തിരുമാനിച്ചോ എല്ലാം... " "തീരുമാനിച്ചു... എല്ലാം ചെയ്തിട്ട് ഇത്രയുംകാലം നമ്മളെ വിഡ്ഢിവേഷം കെട്ടിച്ച അയാളെ ഞാനീ വെറുതെ വിടണോ... സത്യമാണ് ഇത്രയുംകാലം തന്റെ എല്ലാമാണ് അയാളെന്ന് വിശ്വസിച്ച് സ്നേഹിച്ചു... എന്നാൽ ഇന്ന് എനിക്ക് അയാൾ ആരുമല്ല... എന്റെ ചേച്ചിയെ ഇല്ലാതാക്കിയവൻ മാത്രം... ഇത്രയുംകാലം അയാളുടെ വാക്കുകേട്ട് ഒരു പാവം മനുഷ്യനെ അവിശ്വസിച്ചു... അതിനുള്ള പ്രായ്ശ്ചിത്തമാണ് ഇത്... ഇനിയൊരാളും അയാൾമൂലം ദ്രോഹിക്കപ്പെടരുത്... "

"ഞാൻ ചേച്ചിയുടെ കൂടെയുണ്ടാവും എല്ലാറ്റിനും... പക്ഷേ ഇനിയുള്ള ഓരോ ചുവടും സുക്ഷിച്ചുവേണം നീങ്ങാൻ... പ്രദീപിന്പോലും ഒരു സംശയവും തോന്നരുത്... എത്രയായാലും സ്വന്തം അച്ഛന്റെയത്ര വരില്ലല്ലോ വല്ല്യമ്മ... അതുകൊണ്ട് എല്ലാം രഹസ്യമായി നടത്തണം... നമ്മുടെ സംസാരത്തിൽപോലും ഇതെല്ലാം അറിഞ്ഞെന്ന് അയാൾ മനസ്സിലാക്കരുത്... എന്നത്തേയുംപോലെ ഇന്നും സേനേഹത്തോടെവേണം അയാളോട് പെരുമാറാൻ... പിന്നെ ചേച്ചി നേരത്തെ പറഞ്ഞ ഡോക്ടറില്ലേ... ചേച്ചിയുടെ കൂട്ടുകാരി... അവരുടെ കയ്യിഊ ഇങ്ങനെയൊരു മരുന്നുള്ളകാര്യം എങ്ങനെയറിയാം... " "ഇതുപോലൊരു അവസ്ഥ അവളുടെ ജീവിതത്തിലും ഉണ്ടായിരുന്നു... ഇതുപോലെ അവളുടെ ആരേയും ഇല്ലാതാക്കുകയൊന്നുമല്ല ചെയ്തത്... മറിച്ച് അവളുടെ രണ്ടാം വിവാഹത്തിലെ ഭർത്താവായിരുന്നു വില്ലൻ... ആദ്യത്തെ ഭർത്താവ് മരിച്ചതായിരുന്നു... അതിൽ ഒരു മകൾ ഉണ്ടായിരുന്നു... ആ മരം വളർന്നപ്പോൾ ഇയാളുടെ തനിസ്വഭാവം പുറത്തുവന്നു...

അയാളിൽനിന്ന് ആ മകൾ പലതവണ ശല്യം അനുഭവിക്കേണ്ടി വന്നിരുന്നു... ഒരുദിവസം എന്നെ കൂട്ടുകാരി ഹോസ്പിറ്റലിൽനിന്ന് വന്നപ്പോൾ കണ്ടത് അയാളുടെ കയ്യിൽകിടന്ന് പിടയുന്ന മകളെയായിരുന്നു... എന്നാൽ ഇത് പുറത്തറിഞ്ഞാൽ മകളെ തീർത്തുകളയുമെന്ന് പറഞ്ഞ് അയാൾ ഭീഷണിപ്പെടുത്തി..അവസാനം ഗത്യന്തരമില്ലാതെ അവൾക്ക് അത് ചെയ്യേണ്ടിവന്നു... ഏതോ മരുന്ന് ഓവർഡോസിൽ അയാൾക്ക് കുടിക്കാനുള്ള പാലിൽ കൊടുത്തു... അയാളെ തീർക്കാനായിരുന്നു അവളുടെ പ്ലാൻ... എന്നാൽ അവൾപോലും വിചാരിക്കാത്ത കാര്യമായിരുന്നു പിന്നീട് നടന്നത്... ആ പാവ കുടിച്ച അയാളുടെ സമനില ഓരോ ദിവസം കഴിയുന്തോറും അയാളുടെ സ്വഭാവത്തിന് മാറ്റം കണ്ടുതുടങ്ങി... അവസാനം ഏതോ തെരുവിൽ ബ്രാന്തനായി ആരും തിരിഞ്ഞുനോക്കാതെ നടക്കുകയാണ് ഉണ്ടായത്...

അതുപോലെ അയാളും നടക്കുന്നത് എനിക്ക് കാണണം..... അവൾ എന്നെ സഹായിക്കാതെ ഇരിക്കില്ല... അവളുടെ ജീവിതത്തിലെ നടന്ന എല്ലാ സത്യവും അറിയുന്ന ഏകയാഭ ഞാൻ മാത്രമാണ്... ഞാൻ അവളെ വിളിക്കാം... നീ അവളുടെ അടുത്ത് പോയി അത് വാങ്ങിച്ചുവരണം... " "ശരി... ഞാൻ പോകാം.. അയാൾ ചെയ്തതിനൊക്കെ ഇതുതന്നെയാണ് ആവിശ്യം... " ▪️▪️▪️▪️▪️▪️▪️▪️▪️▪️ ദിവസങ്ങൾ കടന്നുപോയി... നന്ദന്റെ ബിസിനസ്സ് വച്ചടി വച്ചടി കയറ്റമായിരുന്നു... എന്നാൽ അന്നേരവും പാവപ്പെട്ടവരുടെ ദൈവമായി അവൻ എന്നും കൂടെത്തന്നെയുണ്ടായിരുന്നു... എല്ലാ ദിവസത്തേയുംപോലെ അന്നും ഓഫീസിൽനിന്ന് വീട്ടിലേക്ക് വരുകയായിരുന്നു നന്ദൻ... തന്റെ ഫോൺ റിംഗ് ചെയ്യുന്നത് കേട്ട് അതെടുത്ത് നോക്കി വിശാഖാണ് വിളിക്കുന്നത് എന്നറിഞ്ഞ നന്ദൻ കാർ സൈഡിലൊതുക്കി നിർത്തി... പിന്നെ കോളെടുത്തു "എന്താടോ ഈ നേരത്ത്... ഞാൻ അവിടേക്ക് വന്നുകൊണ്ടിരിക്കയാണ്... " "വീട്ടിലേക്കല്ല നീ നേരെ ടൗണിലേക്ക് പോകുന്ന വഴിയിലുള്ള ഒരു പഴയ മില്ല് ഉണ്ടല്ലോ അവിടേക്ക് വാ... "

"എന്താടോ അവിടെ കാര്യം... വല്ല ക്രിമിനലിനേയും പിടിക്കാനാണോ... എന്നാൽ ഞാനില്ല... നീയും നിന്നെ പോലീസുകാരും പിടിച്ചാ മതി... " "അതൊന്നുമല്ലെടോ.. ഇത് നിനക്കും ഈ നാട്ടുകാർക്കും ദൈവം തന്ന നല്ലൊരു കാഴ്ചയാണ്... ഇത് കണ്ടാൽ നീ ഇന്നത്തെ ദിവസം ആഘോഷിക്കും... പിന്നെ കൂടെ നിന്റെ കൂട്ടുകാരൻ ആ ശ്യാമിനേയും വിളിച്ച് വരാൻ പറഞ്ഞോളൂ... അവനും ഈ കാഴ്ച സന്തോഷം നൽകുന്നതാണ്... " "നീ കാര്യം പറ... എന്താണ് അവിടെയുള്ളത്..." "അത് നീ നേരിട്ട് കാണ്... എന്നിട്ട് സന്തോഷിക്ക്... ഏതായാലും നിന്റേയും വേദികയുടേയും വിവാഹത്തിനുമുന്നേ ദൈവം തന്ന ഏറ്റവും വലിയ പ്രസന്റേഷനാണ് ഇത്... അത് കണ്ണുകുളിർക്കേ കാണ്... " "ശരി ഞാൻ വരാം" നന്ദൻ കോൾ കട്ടുചെയ്തു... പിന്നെ കാർ വിശാഖ് പറഞ്ഞസ്ഥലത്തേക്ക് ഓടിച്ചു..... നന്ദൻ അവിടെ എത്തുമ്പോൾ വിശാഖ് അവരേയും കാത്ത് നിൽക്കുന്നുണ്ടായിരുന്നു... കൂടാതെ അവിടെ ജനങ്ങൾ കൂടിയിരുന്നു... "എന്താടോ എന്നെ സന്തോഷിപ്പിക്കുന്ന വലിയ കാര്യം... " "അതുപറയാം എവിടെ ശ്യാം... അവനുംകൂടി വേണമായിരുന്നു... എന്താ അവൻ വരുന്നുണ്ടോ...

"ഇല്ല... അവൻ സ്ഥലത്തില്ല... രാത്രിയേ എത്തൂ... " "അപ്പോൾ രക്ഷയില്ല... ഏതായാലും നീ കൺകുളിർക്കേ കണ്ടോ... നിന്റേയും പുതുശ്ശേരിക്കാരുടേയും ആജന്മശത്രുവിന്റെ ഇപ്പോഴത്തെ അവസ്ഥ... അതും പറഞ്ഞ് വിശാഖ് ആ പഴയമില്ലിന്റെ സൈഡിലേക്ക് ചൂണ്ടിക്കാണിച്ചു... നന്ദൻ ആ സ്ഥലത്തേക്ക് നോക്കി... പിന്നെ അവിടേക്ക് നടന്നു.... അവടെ രണ്ടാഴ്ച അവന് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല... കുറച്ചുകാലമായി സമനിലതെറ്റിയ സുധാകരൻ ഉടുമുണ്ടിൽ മില്ലിന്റെ സൈഡിലെ കമ്പിയിൽ തൂങ്ങിനിൽക്കുന്നു... നന്ദൻ ആ കാഴ്ചകാണാൻ വയ്യാതെ തിരിഞ്ഞുനടന്ന് വിശാഖിന്റെയടുത്തെത്തി... അവന്റ അന്നേരത്തെ മാനസികാവസ്ഥ വിശാഖിന് മനസ്സിലായി... "നന്ദാ നിന്റെ ഇപ്പോഴത്തെ മാനസികാവസ്ഥ എനിക്ക് മനസ്സിലായി... എതിരാളി എത്ര ദുഷ്ടനായാലും ഈ രീതിയിൽ കാണുമ്പോൾ എത്ര കടുത്ത മനസ്സുള്ളവരിലും ഒരു മഹതാപമുണ്ടാകും...

ഇയാൾക്ക് ദൈവം വിധിച്ചത് ഇങ്ങനെയൊന്നാണ്... അയാൾ ചെയ്തുകൂട്ടിയതിനുള്ള ശിക്ഷ... പക്ഷേ എനിക്ക് മനസ്സിലാവാത്തത് അതല്ല... ഒരു പ്രശ്നവും ഇല്ലാതിരുന്ന ഇയാൾക്ക് എങ്ങനെ സമനില തെറ്റി... അതാലോചിച്ചിട്ടാണ് ഒരെത്തുംപിടിയും കിട്ടാത്തത്... " "കഴിഞ്ഞ രണ്ടുദിവസംമുന്നേ ഞാൻ കാണുമ്പോൾ എന്തോ ആലോചിച്ച് റോഡിൽകൂടി നടക്കുന്നത് കണ്ടിരുന്നു... ഇനി തലക്കു മറ്റോ ആരുടെയെങ്കിലും കയ്യിൽനിന്ന് അടികിട്ടി മൈന്റ് പോയതാണോ എന്ന് അറിയില്ല... ഏതായാലും ഇയാളുടെ അവസാനം ഇങ്ങനെയാകണമെന്ന് ദൈവം കരുതിക്കാണും... ഏതായാലും ഇന്നത്തെ മൂട് പോയി... ഞാൻ പോകട്ടെ... അതും പറഞ്ഞ് നന്ദി കാറി കയറി... ▪️▪️▪️▪️▪️▪️▪️▪️▪️▪️ "അച്ഛാ ഒരു വാർത്തയുണ്ട്... ശിൽപ്പയെവിടെ... " വീട്ടിലേക്ക് വന്നപാടെ വരുൺ ശ്രീധരമേനോനോട് പറഞ്ഞു... " "അവൾ മുറിയിൽ കാണും... നീയെന്താ വാർത്തയുണ്ടെന്ന് പറഞ്ഞത്... " "അത് നമ്മുടെ കുന്നത്തെ സുധാകരൻ ആത്മഹത്യചെയ്തു... ടൗണിലേക്ക് പോകുന്നവഴി അടച്ചിട്ട ഒരു പഴയ മില്ലില്ലേ അവിടെ... "

"ഈശ്വരാ... അയാൾ എന്തിനിത് ചെയ്തു... " "കുറച്ചായിട്ട് തലതിരിഞ്ഞ പ്രാന്തനായി നടക്കുകയല്ലായിരുന്നോ... ഇപ്പോൾ തോന്നിക്കാണും ജീവിച്ചിട്ട് കാര്യമില്ലെന്ന്... ഏതായാലും അയാളുടെ ശല്യം തീർന്നല്ലോ... " "അങ്ങനെ പറയല്ലേ വരുണേ... എത്ര ദുഷ്ടനായാലും കിരണിന്റെ ഭാര്യയുടെ അച്ഛനാണ്... അവളോട് ഇതെങ്ങനെ പറയും... നീ കിരണിനോട് പറഞ്ഞിരുന്നോ... " :അറിഞ്ഞപ്പോൾതന്നെ വിളിച്ചുപറഞ്ഞു... അവൻ വരുന്നുണ്ട്... സുധാകരന്റെ ബോഡി പോസ്റ്റുമോർട്ടത്തിന് കൊണ്ടുപോയിട്ടുണ്ട്... നാളെ കിട്ടുകയേയുള്ളൂ... ഏതായാലും നമുക്കൊന്ന് പോകേണ്ടേ... " "കിരൺ വന്നോട്ടെ... എന്നിട്ട് ഒന്നിച്ച് പോകാം... ഞാനേതായാലും ശിൽപ്പയോട് മയത്തിലിത് പറയട്ടെ... എന്തായാലും ആവളുടെ സ്വന്തം അച്ഛനല്ലേ... അതും പറഞ്ഞ് ശ്രീധരമേനോൻ കിരണിന്റെ മുറിയിലേക്ക് നടന്നു...

അയാൾ ചെല്ലുമ്പോൾ ശിൽപ എന്തോ ആലോചിച്ച് കട്ടിലിൽ ഇരിക്കുകയായിരുന്നു... അവളുടെ കണ്ണുകൾ നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു... "മോളെ... ശ്രീധരമേനോന്റെ വിളികേട്ട് ശിൽപ അയാളെ നോക്കി... അവളുടെ കണ്ണ് നിറഞ്ഞത് അയാളും കണ്ടു... "മോളെ കിരൺ വിളിച്ചിരുന്നോ... " ശ്രീധരമേനോൻ ചോദിച്ചതുകേട്ട് ശിൽപ്പ തലയാട്ടി... പിന്നെ കട്ടിലിൽനിന്ന് എഴുന്നേറ്റു... "കിരണേട്ടൻ എല്ലാം പറഞ്ഞു... അച്ഛൻ ചെയ്ത തെറ്റുകൾക്ക് ദൈവം കൊടുത്ത ശിക്ഷയാണ് ഇത്രയും ദിവസം അച്ഛൻ അനുഭവിച്ചത്... പക്ഷേ ഇത് കേട്ടപ്പോൾ ഞാൻ... എന്തായാലും എനിക്ക് ജന്മം തന്നെ ആളല്ലേ... ഇത്രയുംകാലം അച്ഛനെന്ന് വിളിച്ചുപോയതല്ലേ... കേട്ടപ്പോൾ മനസ്സിലൊരു വേദന... സാരമില്ല... " മോളേ നിന്നെ മനസ്സിലുള്ള വേദന എനിക്കറിയാം... ഞങ്ങളുടെമുന്നിൽ അത് മറച്ചുവക്കേണ്ട കാര്യമില്ല... മോളുടെ സ്വന്തം അച്ഛനാണ് പോയത്... കിരൺ വരുന്നുണ്ട്... അവൻ വന്നാൽ നമുക്ക് വീട്ടിലേക്ക് പോകാം... ".....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story