സ്വന്തം തറവാട് : ഭാഗം 60

swantham tharavad

രചന:   രാജേഷ് വള്ളിക്കുന്ന്

 "ഇങ്ങനെ അഭിനയിക്കാൻ മറ്റൊരു ഉദ്ദേശംകൂടിയുണ്ടായിരുന്നെന്ന് കൂട്ടിക്കോ... നീ നീയായാണ് ആ ഉദ്ദേശം... നീ ഇല്ലാതാവുക... അതിന് പല കളികളും ഞാൻ കളിച്ചുനോക്കി... പക്ഷേ ഒന്നും വിജയിച്ചില്ല... അവസാനം കോട്ടയത്തേക്ക് നിന്നെ പറഞ്ഞയച്ച് അവിടെവെച്ച് തീർക്കാനായിരുന്നു ലക്ഷ്യം... അവിടേയും വിജയം നിന്റെകൂടെ നിന്നു... എന്നാൽ ഇത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അവസരമാണ്... ഇപ്പോൾ നിന്നെ തീർത്താൽ അത് മാനസികരോഗിയായ ഒരാൾ ചെയ്തതാണെന്നേ വരൂ.. ഒരു കോടതിക്കും എന്നെ ശിക്ഷിക്കാൻ പറ്റില്ല... " "അതിന് നിങ്ങൾക്ക് കഴിയുമോ സുധാകരാ... എന്നെ ഇല്ലാതാക്കാൻ പോയിട്ട് ഒന്നുതൊടാൻപോലും നിനക്ക് പറ്റില്ല... നീയെന്ത് കരുതി ഞാൻ വെറുമൊരു പൊണ്ണനാണെന്നോ... പതിനെട്ടാം വയസ്സിൽ നിന്നോട് തുടങ്ങിയ പകയാണ് എനിക്ക്... എന്തിനെന്നല്ലേ ഞാനാരാണെന്ന സത്യം അറിഞ്ഞതുകൊണ്ട്... എന്റെ ശരിയായ അച്ഛനുമമ്മയും മരണപ്പെട്ടത് എങ്ങനെയാണെന്ന് അറിഞ്ഞതുകൊണ്ട്... ഇത്രയുംകാലം കാത്തിരിക്കുകയായിരുന്നു ഞാൻ...

നിനക്കറിയോ ഞാൻ എന്തിനുവേണ്ടിയാണ് ഇങ്ങനെയായത് എന്ന്... എപ്പോഴെങ്കിലും നീയത് ചിന്തിച്ചുനോക്കിയിട്ടുണ്ടോ.... നിന്നെ നാണംകെടുത്താൻ... മറ്റുള്ളവരുടെ മുന്നിൽ നീന്നെയൊരു പരിഹാസപാത്രമാക്കാൻ... നിനക്കും എനിക്കും നിങ്ങളുടെ ഭാര്യക്കും മാത്രമറിയാവുന്ന സത്യം ഈ ലോകത്ത് ആർക്കും അറിയില്ലല്ലോ... അതായിരുന്നു എന്റെ ശക്തി... പക്ഷേ പിന്നീട് എനിക്ക് മനസ്സിലായി നാണവും മാനവുമില്ലാത്ത നിനക്ക് അതൊരു വിഷയമേയല്ല എന്ന്... എന്നാലും എന്റെ കളികളിൽനിന്ന് ഞാൻ മാറിയില്ല... അതിലൂടെ ഒരുപാട് പേരുടെ ശാപം എന്നിൽ വന്നുചേർന്നു... അത് ഞാൻ കാര്യമാക്കിയില്ല... വേറൊന്നുംകൊണ്ടല്ല തന്റെ പതനം അതായിരുന്നു എന്റെ ലക്ഷ്യം... നീ എപ്പോഴും എന്നോടും അമ്മയോടും പറയുമായിരുന്നല്ലോ അമ്മയുടെ ചേച്ചിയുടെ മരണത്തെപ്പറ്റി... ഒരു പാവം മനുഷ്യനെ ഇതിനിടെ പേരിൽ നീ ക്രൂശിക്കുകയല്ലായിരുന്നോ... നിന്റെ കൈകൊണ്ടാണ് എന്റെ അച്ഛനുമമ്മയും മരണപ്പെട്ടത് എന്ന് അറിഞ്ഞ ആ നിമിഷംമുതൽ ഞാൻ ഉറപ്പിച്ചതാണ് അമ്മയുടെ ചേച്ചിയുടെ മരണത്തിലും നിന്നെ കയ്യാണ് പ്രവർത്തിച്ചത് എന്ന്...

നീ പറഞ്ഞുപരത്തിയ ആ സത്യം അങ്ങനെത്തന്നെയാവട്ടെ എന്ന് ഞാനും കരുതി... കാരണം എന്റെ പെരുമാറ്റത്തിൽ നിനക്ക് സംശയം തോന്നരുതായിരുന്നു... നീ പറയുന്നത് ഞാൻ അനുസരിച്ച് നടന്നു... എന്നാൽ നിന്റെ പതനം കാണാൻ എനിക്ക് കഴിഞ്ഞില്ല... പക്ഷെ നീതന്നെ ഇപ്പോഴതിന് വഴി തുറന്നു തന്നിരിക്കുന്നു... " "ഓഹോ അപ്പോൾ പൊന്നുമോൻ എല്ലാ സത്യവും അറിഞ്ഞുകൊണ്ടായിരുന്നല്ലേ ഇതുവരെ എന്റെ മുന്നിൽ നാടകം കളിച്ചത്... അതേടെ ഞാൻതന്നെയാണ് നിന്റെ തന്തയേയും തള്ളയേയും തീർത്തത്... പക്ഷേ അന്നെനിക്ക് ഒരു തെറ്റുപറ്റി... നിന്നെ വെറുതേ വിട്ടത്... അതുകൊണ്ടാണല്ലോ നീ നാട്ടുകാരുടെ മുന്നിൽ എന്റെ മകനായി ജീവിച്ചത്... ചത്ത തന്തയുടേയും തള്ളയുടേയും ശവത്തിനുമുന്നിൽ അലമുറയിട്ടു കരഞ്ഞ ഒരു കൈക്കുഞ്ഞിനെ കണ്ടപ്പോൾ എന്റെ ഭാര്യക്ക് തോന്നിയ സഹതാപമെന്ന വിഡ്ഢിത്തം... അതുകൊണ്ടാണ് ഇപ്പോൾ നീ എന്റെ മുന്നിൽ വലിയവനായി വീമ്പിളക്കുന്നത്... എന്തുചെയ്യാം പത്തുമുപ്പത് വയസ്സുവരെ നിനക്ക് ആയുസ്സ് ദൈവം തന്നിരിക്കാം... പക്ഷേ ഇനി നീ വേണ്ട...

നിനക്ക് ദൈവം കനിഞ്ഞുതന്ന ആയുസ്സ് ഇവിടെ തീരുകയാണ്... അതും എന്റെ കൈകൊണ്ടുതന്നെ... " അതുപറഞ്ഞതും നിലത്തുകിടന്നിരുന്ന ഒരു മരകഷ്ണമെടുത്ത് പ്രദീപിനുനേരെ വീശി... എന്നാൽ പെട്ടെന്നായിരുന്നു പ്രദീപിന്റെ നീക്കം.... ഒഴിഞ്ഞുമാറിയ പ്രദീപ് കാലുയർത്തി സുധാകരനെ ചവിട്ടി... കമിഴ്ന്നടച്ചുവീണ സുധാകരന്റെ പുറത്ത് കാൽകൊണ്ടമർത്തി പ്രദീപ്... "ഇത്രയുംകാലം ഇഷ്ടത്തോടെയല്ലെങ്കിലും തന്നെ അച്ഛനെന്ന് വിളിച്ചുപോയവനാണ് ഞാൻ... എന്നാൽ നീ എന്റെ മരണം കാണാനാണ് ആഗ്രഹിച്ചിരുന്നത്... എടോ സുധാകരരാ നീയല്ല നിന്റെ തന്ത പരലോകത്തുനിന്ന് വന്നാലും എന്നെ ഒന്നും ചെയ്യാൻ പറ്റില്ല... എന്നിട്ടല്ലേ നീ... അതിനുമാത്രം നീ വളർന്നിട്ടുമില്ല.. എന്നാൽ എനിക്കതിന് സാധിക്കും... എന്റെ അച്ഛനുമമ്മയും നിന്റെ കൈകൊണ്ടാണ് ഇല്ലാതായത് എന്ന് അറിഞ്ഞനിമിഷം ഞാൻ കരുതിവച്ചതാണ് നിന്റെ മരണം എന്റെ കൈകൊണ്ടാണെന്നത്... പക്ഷേ അത്രയെളുപ്പം നിന്നെ തീർക്കാൻ എനിക്ക് ഉദ്ദേശമില്ലായിരുന്നു... നീ നരകിച്ച് ചാകണം... അതായിരുന്നു എന്റെ ആഗ്രഹം...

പക്ഷേ എന്റെ കണക്കുകൂട്ടലുകൾ പിഴച്ചു... എന്നാൽ അന്ന് നീ എന്നെ കോട്ടയത്തേക്ക് പറഞ്ഞുവിട്ട് എന്നെ തീർക്കാൻ പദ്ധതിയിട്ട നിമിഷം ഞാനുറപ്പിച്ചു ഇനി നീ ജീവിച്ചിരിക്കരുതെന്ന്... അതിനുള്ള സമയമായെന്നും... പക്ഷേ നീ നടത്തിയ പ്രാന്തനെന്ന നാടകം ഞാനും വിശ്വസിച്ചുപോയി... ഇനി നീ ജീവിച്ചിരിക്കരുത്... അത് എന്റെ അച്ഛനും അമ്മയേയുപോലെ ഒരുപാട് പാവങ്ങൾക്ക് അപകടമാണ്... നീ കാരണം മരണപ്പെട്ട പലരുടേയും ആത്മാവ് ആഗ്രഹിക്കുന്നതും അതാണ്... അതുകൊണ്ട് നിനക്കായി ഞാൻ കരുതിവജ്ച മരണത്തിന്റെ നാൾ തൊട്ടടുത്തത്തി... ഞാനത് നടത്താൻ പോവുകയാണ്... അതിന് ആദ്യം നിന്നെ ജീവനറ്റ ശരീരം എനിക്ക് വേണം..." അതുംപറഞ്ഞ് പ്രദീപൻ സുധാകരന്റെ ഷർട്ടിൽ പിടിച്ച് വലിച്ചിഴച്ച് മില്ലിന്റെ പുറകുവശത്തേക്ക് കൊണ്ടുപോയി... പിന്നെ സുധാരനന്റെ മുണ്ട് പിടിച്ചഴിച്ച് അത് ചുരുട്ടി നിലത്തുകിടക്കുന്ന അയാളുടെ കഴുത്തിൽ ചുറ്റി വരിഞ്ഞുമുറുക്കി... സ്വാസം കിട്ടാതെ സുധാകരൻ പിടഞ്ഞു... ആ പിടച്ചിലിന് ആയുസ്സിന് അധികനേരമില്ലായിരുന്നു..

ശ്വാസം നിലച്ച സുധാകരനെ പ്രദീപ് കുറച്ചുനേരം നോക്കി... പിന്നെ അയാളെ മലർത്തികിടത്തി... അയാളുടെ മുഖത്തേക്ക് നോക്കി... അപ്പോഴും മനസ്സിലെ പക അടങ്ങാതിരുന്ന പ്രദീപ് അയാളുടെ മുഖത്തേക്ക് കാർക്കിച്ച് തുപ്പി... പിന്നെ ആ മുണ്ടിന്റെ ഒരു തല അയാളുടെ കഴുത്തിൽ കെട്ടി... ✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨✨ "കുറച്ച് ബുദ്ധിമുട്ടേണ്ടിവന്നു എനിക്ക് അയാളെ അവിടെ കെട്ടിത്തൂക്കാൻ... എന്റെ മനസ്സിൽ ആ സമയത്തുണ്ടായിരുന്ന പകയിൽ അതൊരു കഷ്ടപ്പാടായി തോന്നിയില്ല... " "പ്രദീപേ നീ എന്ത് ബുദ്ധിമോശമാണ് ചെയ്തത്... നിന്റെ സ്വന്തമല്ലെങ്കിലും ഇത്രയുംകാലം നീ അമ്മയെന്ന വിളിച്ച നിന്നെ സ്വന്തം മകനായി കണ്ട ഒരുത്തി ഇവിടെയുണ്ട് അവർക്ക് നിയല്ലേയുള്ളൂ... നീയത് ഓർത്തോ... സുധാകന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നാൽഅത് കൊലപാതകമാണെന്ന് എന്തായാലും തെളിയും... അത് നിന്റെയരികിലുമെത്തും... സത്യമാണ് ഒരുപാടുപേരെ ഈ കൈകൊണ്ട് തീർത്തവനാണ് ഞാൻ... എന്നാൽ ഒന്നിനും ഇതുവരെ ഒരുതെളിവും കൊടുത്തിട്ടില്ല... ആ പോട്ടേ.. നടന്നത് നടന്നു...

ഏതായാലും നീ വിഷമിക്കേണ്ട ഇത്രയുംകാലം പലതും ചെയ്തതല്ലേ ഞാൻ... അതിനുള്ള ശിക്ഷയായിട്ട് കരുതി ഈ കുറ്റം ഞാൻ സ്വയം ഏറ്റെടുത്തോളാം... അധികമൊന്നും അകത്ത് കിടക്കേണ്ടിവരില്ല... ഏറിയാൽ ഒരാഴ്ച... അതിനുള്ളിൽ എന്നെ പുറത്തിറക്കാൻ പറ്റിയവർ എന്റെ കയ്യിലുണ്ട്... നീ ആരോടും പറയാതിരുന്നാൽ മതി... " അതുകേട്ട് പ്രദീപൻ ചിരിച്ചു... "ആരും കുറ്റമൊന്നും ഏൽക്കേണ്ട... അറിയേണ്ടവർ എല്ലാം അറിഞ്ഞിരുക്കുന്നു... എല്ലാം കഴിഞ്ഞ് ഞാൻ നേരെ പോയത് എസ്. ഐ വിശാഖിന്റെ അടുത്തേക്കാണ്... ഇപ്പോൾ പറഞ്ഞതെല്ലാം അവനോട് പറഞ്ഞു... ഏതുനിമിഷവും അവനെന്നെ അറസ്റ്റുചെയ്തേക്കാം... അവന്റെ കാല് പിടിച്ചിട്ടാണ് ഇത്രയും സമയമെങ്കിലും പിടിച്ചുനിന്നത്...

കുടെ അവന്റെ നല്ലമനസ്സും... " "ചതിച്ചല്ലോടാ നീ... എല്ലാം കഴിഞ്ഞപ്പോഴെങ്കിലും നിനക്ക് എന്നെ വിളിച്ചൊന്ന് അറിയാക്കാമായിരുന്നു... അതിനുപകരം നീ ചെയ്തതോ... ഇനി പറഞ്ഞിട്ടെന്താ... നടക്കേണ്ടത് നടന്നു... ആ എസ് ഐ അല്ലാതെ മറ്റാരെങ്കിലും ഈ വിവരം അറിഞ്ഞിട്ടുണ്ടോ... " "ഇല്ല..." "ഭാഗ്യം... ഏതായാലും ഇത് ഇനിയാരും അറിയാതെ നോക്കേണ്ടത് നിന്റെ ഉത്തരവാദിത്വമാണ്... ബാക്കി ഞാൻനോക്കിക്കോളാം..." "വേണ്ട... ഞാൻ അനുഭവിക്കേണ്ടത് ഞാൻതന്നെ അനുഭവിച്ചോളാം... സുധാകരനെ തകർക്കാനും നാണംകെടുത്താനുമാണ് ഞാൻ ഇത്രയുംകാലം ഓരോന്ന് ചെയ്തുകൂട്ടിയത്... അതുമൂലം ഒരുപാട്പേര് വേദനിച്ചു... അവരുടെയെല്ലാം ശാപം എന്നിൽനിന്ന് മാറണമെങ്കിൽ ഈ ശിക്ഷ ഞാൻ അനുഭവിച്ചേ മതിയാകൂ....ഇല്ലെങ്കിൽ ഇനിയുള്ളകാലം എനിക്ക് സ്വസ്ഥത കിട്ടില്ല..." .....തുടരും....

നോവലുകൾ ഇനി വാട്സാപ്പിലും വായിക്കാം. ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story